Header Ads Widget

Ticker

6/recent/ticker-posts

Art and literature: Questions and Answers (Chapter 10)

കലയും സാഹിത്യവും: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം 10)

461. ഭൂമിയിലൊരു പറുദീസയുണ്ടെങ്കില്‍ അത്‌ സ്ത്രീകള്‍ മാത്രമാണ്‌ - ആരുടെ വരികള്‍ ? കൃതി ഏത്‌ 
- അല്‍ബേര്‍ കമ്യു - (നോവല്‍: പതനം) (The Fall)

462. പെണ്‍-ചെക്കോവ്‌ എന്നറിയപ്പെടുന്ന റഷ്യന്‍ എഴുത്തുകാരി 
- റ്റെഫി / Teffi (Nadezhda Alexandrovna Lokhvitskaya)
463. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആരുടെ കൃതിയാണ്‌ ? 
- മഹാകവിഅക്കിത്തം

464. ജ്ഞാനപീഠ പുരസ്കാരം ആറാം തവണ മലയാളത്തിലേയ്ക്ക്‌ എത്തിച്ച സാഹിത്യകാരന്‍ 
- അക്കിത്തം അചഛ്യുതന്‍ നമ്പുതിരി

465. വെയ്‌വർലി  എന്ന സാഹിത്യകൃതി ആദ്യം പ്രസിദ്ധീകരിച്ചത്‌ എഴുത്തുകാരന്റെ പേരില്ലാതെയാണ്‌. ആരുടേതാണ്‌ ഈ കൃതി?
- സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് 

466. 1999 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച "നടി നബനീത” എന്ന കൃതി രചിച്ച ബംഗാളിഎഴുത്തുകാരി 
- നബനീതദേബ്‌ സെന്‍

467. മലയാളത്തിലെ ആദ്യത്തെ ഗദ്യനാടകം 
- കലഹിനി ദമനകം

468. അഭിജ്ഞാന ശാകുന്തളം നാടകം മലയാള ഭാഷയിലേയ്ക്ക്‌ തര്‍ജ്ജമ ചെയ്തത്‌ 
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

469. മിത്ത്‌ മേക്കര്‍ എന്ന്‌ സാഹിത്യവിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന കന്നട സാഹിത്യകാരന്‍
- ചന്ദ്രശേഖര കമ്പാര്‍

470. കര്‍ണ്ണാടകയിലെ ഹംപി യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ്‌ ചാന്‍സലര്‍ 
- ചന്ദ്രശേഖര കമ്പാര്‍

471. തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെദേശീയ നേതാവ്‌ 
- മഹാത്മാ ഗാന്ധി

472. വ്യാവസായിക വിപ്ലവത്തെ പരിഹസിച്ചുകൊണ്ട്‌ ചാര്‍ലിചാപ്ലിന്‍ സംവിധാനം ചെയ്ത സിനിമ 
- മോഡേണ്‍ ടൈംസ്‌

473. ഓസ്കാര്‍ ശില്‍പ്പത്തിന്‌ ആ പേര്‍ നല്‍കിയത്‌ 
മാര്‍ഗരറ്റ്‌ ഹെറിക്‌

474. ലളിതകലാ അക്കാദമി സ്ഥാപിച്ച വര്‍ഷം 
- 1954

475. തമിഴ്‌ സിനിമാ വ്യവസായത്തിന്‌ കോളിവുഡ്‌ എന്ന പേര്‍ ലഭിക്കാന്‍ കാരണമായ സ്ഥലം 
- കോടമ്പാക്കം 

476. ഹിന്ദി സിനിമാ വ്യവസായത്തിന്‌ ബോളിവുഡ്‌ എന്ന പേര്‍ ലഭിക്കാന്‍ കാരണമായ സ്ഥലം 
- മുംബൈ (പഴയ ബോംബെയില്‍ നിന്നാണ്‌ പേര്‌ ലഭിച്ചത്‌)

477. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഏതു രാജ്യത്താണ്‌ നടക്കുന്നത്‌ 
- ഫ്രാന്‍സ്‌

478. മലയാളത്തില്‍ ആദ്യമായി പ്രഹസനങ്ങള്‍ രചിച്ചത്‌ 
- സി.വി. രാമന്‍പിള്ള

479. മലയാളത്തിലെ ആദ്യചരിത്രനാടകം 'സീതാലക്ഷ്മി” എഴുതിയത്‌ 
- ഇ.വി. കൃഷ്ണപിള്ള

480. കേരള ടൂറിസത്തിന്റെ പ്രചരണമുദ്രാവാക്യമായ "ദൈവത്തിന്റെ സ്വന്തം നാട്‌” സൃഷ്ടിച്ചത്‌ 
- വാള്‍ട്ടര്‍ മെന്റസ്‌ (Walter Mendez) (ഇന്ത്യയിലെ ഒരു പ്രമുഖ പരസ്യകമ്പനിയുടെ ക്രിയേറ്റീവ്‌ ഡയറക്ടറായിരുന്നു)

481. ജെ.കെ. റൗളിങ്ങിന്റെ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകം ? പ്രസിദ്ധീകരിച്ച വര്‍ഷം ?
- ഹാരിപോട്ടര്‍ ആന്റ്‌ ദ ഫിലോസഫേഴ്സ്‌ സ്റ്റോണ്‍, ജൂണ്‍ 1997

482. കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എന്‍.വി. കുറുപ്പ്‌ രചിച്ച ദീര്‍ഘകാവ്യം 
- ഉജ്ജയിനി

483.1986 ല്‍ സാഹിത്യത്തിന്‌ നൊബേല്‍ പുരസ്കാരം ലഭിച്ച നൈജീരിയന്‍ സാഹിത്യകാരന്‍ 
വോള്‍ ഷോയിങ്ക

484. വേദിയില്‍ അവതരിപ്പിക്കാനല്ലാതെ വായനയ്ക്ക്‌ വേണ്ടി മാത്രം എഴുതപ്പെടുന്ന നാടകം 
- ക്ലോസറ്റ്  ഡ്രാമ

485. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഇന്ദുലേഖ' യുടെ കര്‍ത്താവാണ്‌ ഒയ്യാരത്ത്‌ ചന്ദുമേനോ൯. ഒറ്റ നോവല്‍ കൊണ്ടുതന്നെ മലയാള സാഹിത്യചരിത്രത്തില്‍ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ ഏത്‌ ? 
- ശാരദ (പക്ഷേ ശാരദയുടെ ഒന്നാം ഭാഗം മാത്രമേ എഴുതാന്‍ സാധിച്ചുള്ളു)

486. 'കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പഴുമില്ലൊരു സുഖമറിയേണം"
ഇതാരുടെ വരികളാണ്‌ ? ഏത്‌ കൃതിയില്‍ ?
- കുഞ്ചന്‍ നമ്പ്യാര്‍, സ്യമന്തകം

487. 1975 ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലുടെയും കാര്‍ട്ടുണുകളിലൂടെയും ആവിഷ്കരിച്ച ഒ.വി. വിജയന്‍ അടിയന്തരാവസ്ഥയെ പ്രവാചക തുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്തെഴുതിയ നോവലിന്റെ പേരെന്ത്‌ 
- ധര്‍മ്മപുരാണം

488.1969 ല്‍ പ്രസിദ്ധീകരിച്ച ഒ.വി. വിജയന്റെ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലേത്‌ ? 
ഖസാക്കിന്റെ ഇതിഹാസം
489. ഒരുവളപ്പൊട്ടുണ്ടെന്‍ കയ്യില്‍ ഒരു മയില്‍പ്പീലിയുണ്ടെന്‍ ഉള്ളില്‍
വിരസനിമിഷങ്ങള്‍ സരസമാക്കുവാനിവ ധാരളമെനിക്കെന്നും - ആരുടെ വരികള്‍? 
- കുഞ്ഞുണ്ണി മാഷ്‌

490. കുഞ്ഞുണ്ണി മാഷിനെ ഏറെ സ്വാധീനിച്ചത്‌ ആരുടെ ഭാഷാശാസ്ത്രമാണ്‌? 
- കുഞ്ചന്‍ നമ്പ്യാര്‍

491. ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേന്‍
ഉലകത്തിലെന്തിനു ഞാനിരിപ്പു
മേലിലുകത്തിലെന്തിനു ഞാനിരിപ്പു - ആരുടെ വരികള്‍?
- വൈലോപ്പിള്ളി (ചങ്ങാലിപ്രാവ്‌)

492. വെളിച്ചം ദുഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം - ആരുടെ വരികള്‍ ?
 - അക്കിത്തം

493. തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്നതെപ്പോഴാണോ ആപ്പോള്‍ അധ്യാപകന്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം. ഇത്‌ പറഞ്ഞതാര് 
 - ഗുരു നിത്യചൈതന്യയതി

494. ഫാന്റം കോമിക്സിന്റെ സ്രഷ്ടാവ്‌ ആര്‌?
- ലീഫോക്ക്‌

495. വി.കെ.എന്‍.ന്റെ മുഴുവന്‍ പേരെന്ത്‌? 
- വടക്കെകൂട്ടാലെ നാരായണന്‍കുട്ടി നായര്‍

496. ബെന്യാമിന്റെ യഥാര്‍ത്ഥ പേരെന്ത്‌? 
- ബെന്നിഡാനിയേല്‍

497. ഹിഗ്വിറ്റ ആരുടെ കൃതിയാണ്‌? 
- എന്‍.എസ്‌. മാധവന്‍

498. നാടോടിക്കഥകളുടെ പഠനത്തില്‍ “ഉപാധി” എന്ന ആശയം മുന്നോട്ട് വച്ച ചണ്ഡിതനാര്‍? 
സ്റ്റിത് തോംസണ്‍

499. "മിത്തോളജിയ ഫെന്നിക്ക" ഏതു രാജ്യത്തിന്റെ ഫോക്‌ലോർ പ്രസിദ്ധീകരണമാണ്‌? 
- ഫിന്‍ലന്‍ഡ്‌

500. കേരളസാഹിത്യ ചരിത്രത്തിന്റെ കര്‍ത്താവാര്‍ ?
- ഉള്ളൂര്‍

501. മലനാട്ടു തമിഴിന്റെ വിഭിന്നഭാഷാഭേദസമന്വിതമായ ഒരു ശൈലീവത്കൃത ഭാഷയില്‍ എഴുതപ്പെട്ട ഔദ്യോഗികരേഖകള്‍ എന്ന്‌ കണക്കാക്കപ്പെടുന്നത്‌ 
- ശാസനങ്ങള്‍

502. കണ്ടുകിട്ടിയിട്ടുളളതില്‍ വച്ച്‌ എറ്റവും പഴയ ശാസനം ? 
- വാഴപ്പിള്ളി ശാസനം

503. വാഴപ്പിള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്‌ ?
- രാജശേഖരന്‍

504. “നമശ്ശിവായ. ശ്രീ. രാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരദേവര്‍ക്കുചെല്ലാനിനന്റ യാണ്ടുപന്നിരണ്ടു അവ്വാണ്ടു.......എന്നു തുടങ്ങുന്ന ശാസനം ഏത്‌ ? 
- വാഴപ്പിള്ളി ശാസനം

505. വാഴപ്പിള്ളി ശാസനത്തില്‍ പ്രതൃക്ഷപ്പെടുന്ന മുഖ്യലിപി 
- വട്ടെഴുത്ത്‌ 

506. അശോകത്രയം (The Asoka Trilogy) നോവലുകൾ രചിച്ചതാര്?
ശ്രേയസ്‌ ഭവെ (Shreyas Bhave)
1. The Prince of Patliputra (പാടലീപുത്രത്തിലെ യുവരാജാവ്)
2. Storm From Taxila (തക്ഷശിലയിൽ നിന്നുള്ള കൊടുങ്കാറ്റ്)
3. Nemesis of Kalinga

507. ശിവത്രയം (The Shiva Trilogy) നോവലുകൾ രചിച്ചതാര്?
- അമീഷ് ത്രിപാഠി
1. മെലൂഹയിലെ ചിരഞ്ജീവികൾ (The Immortals of Meluha)
2. നാഗന്മാരുടെ രഹസ്യം (The Secret of Nagas)
3. വായുപുത്രന്‍മാരുടെ ശപഥം (The Oath of the Vayuputras)

508. അമീഷ്‌ ത്രിപാഠിയുടെ ‘ശിവത്രയം’ (siva trilogy) മലയാളത്തിലേക്ക്‌ തർജമചെയ്തത്‌ 
- രാജൻ തുവ്വാര

509. സംസ്കൃതത്തിലെ അഞ്ച് ഉത്തമ മഹാകാവ്യങ്ങൾ ഏതെല്ലാം?
1. കുമാരസംഭവം-        കാളിദാസന്‍
2. രഘുവംശം-            കാളിദാസന്‍
3. ശിശുപാലവധം-        മാഘന്‍
4. കിരാതാര്‍ജ്ജുനീയം-    ഭാരവി
5. നൈഷധം               -ശ്രീഹര്‍ഷന്‍

510. മലയാളത്തിലെ മഹാകാവ്യങ്ങള്‍
രാമചന്ദ്രവിലാസം- – അഴകത്ത് പത്മനാഭക്കുറുപ്പ്
രുഗ്മാംഗദചരിതം- – പന്തളം കേരളവര്‍മ്മ
ഉമാകേരളം- – ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
കേശവീയം- – കെ.സി. കേശവപിള്ള
ചിത്രയോഗം- – വള്ളത്തോള്‍ നാരായണമേനോന്‍
ശ്രീയേശുചരിതം- – കട്ടക്കയം ചെറിയാന്‍ മാപ്പിള
പാണ്ഡവോദയം- – കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍
രാഘവാഭ്യുദയം- – വടക്കുംകൂര്‍ രാജരാജവര്‍മ്മ
വിശ്വദീപം- – പുത്തന്‍കാവ് മാത്തന്‍ തരകന്‍
മാര്‍ത്തോമാവിജയം- – സിസ്റ്റര്‍ മേരി ബനീഞ്ജ
മാഹമ്മദം- – പൊന്‍കുന്നം സെയ്ദു മുഹമ്മദ്
വീരകേരളം മഹാകാവ്യം- കൈതക്കല്‍ ജാതവേദന്‍

<കലയും സാഹിത്യവും ആദ്യ പേജിലേക് പോകാം >
 
Loading...
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
 
 

Post a Comment

0 Comments