ഇന്ത്യയുടെ തപാൽ സമ്പ്രദായം - പി.എസ്.സി. ചോദ്യോത്തരങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1766 ലാണ് ഇന്ത്യയില്‍ തപാല്‍ സമ്പ്രദായം നിലവില്‍ വന്നത്. തപാല്‍ സമ്പ്രദായം നിലവില്‍ വന്ന് എട്ടുവര്‍ഷം കഴിഞ്ഞാണ് (1774-ല്‍) ആദ്യത്തെ ജനറല്‍ പോസ്റ്റോഫിസ് സ്ഥാപിതമായത്. കൊല്‍ക്കത്തയിലായിരുന്നു ഇത്. 1898ലെ ഇന്ത്യന്‍ പോസ്റ്റോഫിസ് ആക്ടുമായി ബന്ധപ്പെട്ടതാണ് നിലവിലെ തപാല്‍ നിയമങ്ങള്‍.
ഇന്ത്യയുടെ തപാൽ സമ്പ്രദായവുമായി ബന്ധപ്പെട്ട് ചോദിക്കാവുന്ന ചില ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പി.എസ്.സി. 10th ലെവല്‍, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്
PSC 10th Level, +2, Degree Level Exam Quesstions and Answers
ഇന്ത്യയുടെ തപാൽ സമ്പ്രദായം - പി.എസ്.സി. ചോദ്യോത്തരങ്ങൾ
👉തപാൽ സംവിധാനം
* ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
- അലാവുദ്ധീൻ ഖിൽജി
* തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
- ഈജിപ്ത്
* ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
- കൊൽക്കത്ത (1774)
* ലോക തപാല്‍ദിനമായി ആചരിക്കുന്നതെന്ന്?
- ഒക്ടോബര്‍ 9
* ഇന്ത്യന്‍ തപാല്‍ദിനമെന്ന്?
- ഒക്ടോബര്‍ 10
* ഇന്ത്യയില്‍ മണി ഓര്‍ഡര്‍ സമ്പ്രദായം നിലവില്‍വന്ന വര്‍ഷമേത്?
- 1880
* പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ വര്‍ഷമേത്?
- 1884
* ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് സംവിധാനം നിലവില്‍വന്നതെന്ന് ?
- 1986 ഓഗസ്റ്റ് 1
* ബിസിനസ് പോസ്റ്റ് നിലവില്‍ വന്ന വര്‍ഷമേത്?
- 1997 ജനുവരി 1
* പിന്‍കോഡ് സ്രമ്പദായം ഇന്ത്യയില്‍ പ്രാബല്യത്തില്‍വന്ന വര്‍ഷമേത്?
- 1972 ഓഗസ്സ് 15
* 'പിന്‍' എന്നതിന്റെ മുഴുവന്‍ രൂപമെന്ത്?
- പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍
* എത്ര അക്കങ്ങളാണ് പിന്‍കോഡില്‍ ഉള്ളത്?
- ആറ്
* പിന്‍കോഡിലെ ഇടത്തെയറ്റത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്?
- പോസ്റ്റൽ സോൺ
* പിൻകോഡിലെ ഇടത്തെയറ്റത്തു നിന്നുമുള്ള രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്?
- പോസ്റ്റൽ സബ് സോണ്‍
* സോര്‍ട്ടിങ് ജില്ലയെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കമേത്?
- ഇടത്തെയറ്റത്തുനിന്നും മൂന്നാമത്തേത്
* ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കങ്ങളേവ?
- അവസാനത്തെ മൂന്നക്കങ്ങള്‍
* ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകളാണുള്ളത്?
- 9
* ഒന്നാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങേളേവ?
- ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍
* രണ്ടാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളേവ?
- ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്
* മൂന്നാമത്തെ പോസ്റ്റല്‍ സോണിലെ പ്രദേശങ്ങളേവ?
- രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ദിയു, ദാദ്രനഗര്‍ ഹവേലി
* നാലാമത്തെ പോസ്റ്റല്‍ സോണിലെ സംസ്ഥാനങ്ങേളവ?
- ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്
* അഞ്ചാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ?
- തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക
* ആറാമത്തെ പോസ്റ്റല്‍ സോണില്‍പ്പെടുന്ന സംസ്ഥാനങ്ങേളേവ?
- കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്
* ഏറ്റവും കുടുതല്‍ പ്രദേശങ്ങള്‍ പരിധിയിലുള്ള പോസ്റ്റല്‍ സോണേത്?
- 7-ാം പോസ്റ്റല്‍ സോണ്‍
* വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്?
- 7-ാം പോസ്റ്റല്‍ സോണ്‍
* ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വിപുകള്‍ ഏതു പോസ്റ്റല്‍ സോണിലാണ്?
- 7-ാം സോണ്‍
* ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ ഏതു പോസ്റ്റല്‍ സോണിലാണ്?
- 8-ാം പോസ്റ്റല്‍ സോണ്‍
* ഒന്‍പതാമത്തെ പോസ്റ്റല്‍ സോണിന്റെ പ്രത്യേകത എന്തി?
- ആര്‍മി പോസ്റ്റ് ഓഫീസ്/ഫീല്‍ഡ് പോസ്റ്റ് ഓഫീസ്
* കേരള പോസ്റ്റല്‍ സര്‍ക്കിള്‍ സ്ഥാപിതമായ വര്‍ഷമേത്?
- 1961 ജൂലായ്
* കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് കേന്ദ്രം ഏത്?
- എറണാകുളം
* സുപ്രീം കോടതിക്കുവേണ്ടി മാത്രമായി 2013 സെപ്തംബറിൽ ആരംഭിച്ച പിൻകോഡ് ഏത് ?
- 110201
* അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസിന്റെ പിന്‍കോഡ് എത്ര?
- 403001 (നോര്‍ത്ത് ഗോവ ജില്ലയുടെ അതേ പിന്‍കോഡ്)
* ഏതു സ്ഥാപനത്തിന്റെ പോസ്റ്റല്‍ കോഡാണ് 10017
- ഐക്യ രാഷ്ട്രസംഘടന
* രാഷ്ടപതിഭവന്റെ പിന്‍കോഡ് എത്ര?
- 110004
* 1986 എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
- ഗോവ
* സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
- തമിഴ്നാട്
* രാജ്യങ്ങളുടെ നിശബ്ദ അംബാസഡര്‍മാര്‍"'എന്നറിയപ്പെടുന്നതെന്ത് ?
- തപാല്‍ സ്റ്റാമ്പുകള്‍
* തപാല്‍സ്റ്റാമ്പുകള്‍, അവയുടെ ഉപയോഗം എന്നിവയെപ്പറ്റിയുള്ള പഠനം എങ്ങനെ അറിയപ്പെടുന്നു ?
- ഫിലാറ്റലി
* സ്റ്റാമ്പ് ശേഖരണ ഹോബി അറിയപ്പെടുന്നതെങ്ങനെ?
- ഫിലാറ്റലി
* “ഫോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് ഏതാണ്?
- സ്റ്റാമ്പ് ശേഖരണം
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോബിയേത്?
- സ്റ്റാമ്പ് ശേഖരണം
* “തപാല്‍സ്റ്റാമ്പുകളുടെ പിതാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര് ?
- റൗലന്റ് ഹില്‍
* 1840-ല്‍ ലോകത്തില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ?
- ബ്രിട്ടന്‍
* ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് ഏത് പേരില്‍ അറിയപ്പെടുന്നു?
- പെന്നിബ്ലാക്ക്
* 1852-ല്‍ ഏഷ്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെവിടെ?
- ഇന്ത്യയില്‍ (സിന്ധ് പ്രവിശ്യ)
* ഇന്ത്യയിലെ ആദ്യത്തെ തപാല്‍സ്റ്റാമ്പ് ഏതു പേരില്‍ അറിയപ്പെടുന്നു?
- സിന്ധ്ഡാക്ക്
* ലോകത്തില്‍ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യമേത്?
- ഭൂട്ടാന്‍
* 1947 നവംബര്‍ 21-നു പുറത്തിക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം ?
- ഇന്ത്യന്‍ പതാകയും ജയ് ഹിന്ദ് മുദ്രാവാക്യവും
* ഗാന്ധിജിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത് ?
- 1948 ഓഗസ്റ്റ് 15
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ?
- 1947 നവംബര്‍ 21
* ഏറ്റവുമധികം രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ഇന്ത്യാക്കാരനാര് ?
- മഹാത്മാഗാന്ധി
* ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിജിയുടെ ചിത്രം തപാല്‍സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യമേത്?
- അമേരിക്ക
* തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയാര് ?
- മീരാഭായി
* തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഭാരതീയ ചക്രവര്‍ത്തിയാര് ?
- ച്രന്ദഗുപ്ത മൌര്യന്‍
* തപാല്‍സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരളീയനാര് ?
- ശ്രീനാരായണഗുരു
* ഇന്ത്യയുടെ തപാല്‍സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ?
- ശ്രീനാരായണഗുരു
* തപാല്‍സ്റ്റാമ്പില്‍ ഇടംനേടിയ ആദ്യത്തെ കേരളീയ വനിതയാര് ?
- സിസ്റ്റര്‍ അല്‍ഫോന്‍സ
* ശ്രീലങ്കയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ?
- ശ്രീനാരായണഗുരു
* തപാല്‍ സ്റ്റാമ്പുകളില്‍ രാജ്യത്തിന്റെ പേര് അച്ചടിക്കാത്ത ഏകരാജ്യം ഏതാണ്?
- ബ്രിട്ടന്‍
* തപാല്‍ സ്റ്റാമ്പുകളില്‍ 'സുവോമി” എന്ന് അച്ചടിച്ചിട്ടുള്ളത് ഏത് രാജ്യമാണ്?
- ഫിന്‍ലന്‍ഡ്
* ഭാരതിയ തപാല്‍ സ്റ്റാമ്പില്‍ ഇടംപിടിച്ച രണ്ടാമത്തെ മലയാളിയാര് ?
- രാജാ രവിവര്‍മ
* തപാല്‍ സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രിയാര് ?
- ഇ.എം.എസ്. നമ്പുതിരിപ്പാട്
* ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ കവിയാര്?
- കുമാരനാശാന്‍
* ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ?
- അമേരിക്ക
* തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
- ഹെൻഡ്രി ഡ്യൂനന്റ്റ്
* ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
- എബ്രഹാം ലിങ്കൺ
* ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ?
- ഗാന്ധിജി
* വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
- മദർതെരേസ (അമേരിക്ക )
* ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ?
- യു എസ് എസ് ആർ (1972)
* ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ?
- രാജേന്ദ്രപ്രസാദ്
* ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ?
- പുരാനകില
* രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ?
- വി കെ കൃഷ്ണമേനോൻ
* തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ?
- ഇ എം എസ്
* ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
- ചൈന
* ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ?
- ഓസ്‌ട്രേലിയ
* പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ?
- ഒറീസ്സ പോലീസ് സേന
* ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ?
- നാസിക്
* കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ?
- 1961
* ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം ?
- ന്യൂഡൽഹി
* കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ?
- തൃശൂർ
* കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
- തിരുവനന്തപുരം
* കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
- തിരുവനന്തപുരം (2013 July5)
* ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?
- ചെന്നൈ (2014 ഫെബ് 27)
* 1874-ലെ ബേണ്‍ ഉടമ്പടിയുടെ ഫലമായി രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയേത്?
- യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍
* യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്‍ രൂപംകൊണ്ട വര്‍ഷമേത്?
- 1874 ഒക്ടോബര്‍ 9
* യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്റെ ആസ്ഥാനമെവിടെ?
- ബേണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്)
* യൂണിവേഴ്സല്‍പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നതാര് ?
- ഏണസ്റ്റ് ഹെന്‍ട്രിച്ച് വില്യം സ്റ്റീഫന്‍
* യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്ററെ ഔദ്യോഗിക ഭാഷയേത്?
- ഫ്രഞ്ച്
* ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
- 1880
* എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
- 27
* മണിയോർഡർ വഴി ഒറ്റത്തവണ അയക്കാവുന്ന ഏറ്റവും ഉയർന്ന തുകയേത്?
- 5000
* ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോർഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങളേവ?
- നേപ്പാൾ, ഭൂട്ടാൻ
* 'പ്രോജക്ട് ആരോ' പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്?
- പോസ്റ്റ് ഓഫീസുകളുടെ
* കൊൽക്കത്ത - ഡയമണ്ട് ഹാർബർ എന്നിവയറ്റങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ച വർഷമേത്?
- 1851
* ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് സർവീസ് അവസാനിപ്പിച്ചത് എന്ന്?
- 2013 ജൂലായ് 14
* ഇലക്ട്രോണിക് ഇന്ത്യൻ പോസ്റ്റൽ ഓർഡർ ആരംഭിച്ച വർഷമേത്?
- 2013 മാർച്ച്
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍