ഇന്ത്യ: ഓർത്തിരിക്കേണ്ട വസ്തുതകൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ  


ഇന്ത്യയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയ്ക്ക് ആവർത്തിക്കാറുണ്ട്. അത്തരത്തിൽ ചോദിക്കാവുന്ന ചില ചോദ്യോത്തരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പി.എസ്‌.സി. 10th ലെവല്‍, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്‌.

PSC LDC/ VEO/ LGS etc. Exam Questions. PSC 10th, +2, Degree Level Preliminary & Main Exam Questions and Answers

ഇന്ത്യ: ഓർത്തിരിക്കേണ്ട വസ്തുതകൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ

👉സായുധസേനകൾ
* കര, നാവിക, വ്യോമ സേനകളുടെ ആസ്ഥാനം എവിടെയാണ്‌?
- ന്യൂഡല്‍ഹി

* ഇന്ത്യയിലെ സായുധസേനകളുടെ പരമാധികാരി ആരാണ്‌?
- രാഷ്ട്രപതി

* “ഇന്ത്യന്‍ ആര്‍മിയുടെ പിതാവ്‌" എന്നറിയപ്പെടുന്നത്‌ ആര്‍?
- മേജര്‍ സ്ട്രിങ്ങർ ലോറന്‍സ്‌

* രാജ്യത്തിനുള്ളിലായുള്ള വിവിധ സൈനികത്താവളങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു?
- കന്റോണ്‍മെന്റുകള്‍

* കേരളത്തിലെ കന്റോണ്‍മെന്റ്‌ സ്ഥിതിചെയ്യുന്നതെവിടെ?
- കണ്ണൂര്‍

* കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവന്‍ ആരായിരുന്നു?
- ഫീല്‍ഡ്‌ മാര്‍ഷല്‍ കെ.എം. കരിയപ്പ

* ഇന്ത്യന്‍ നാവികസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരന്‍ ആര് ?
- വൈസ്‌ അഡ്മിറല്‍ കതാരി

* വ്യോമസേനയുടെ തലവനായ ആദ്യ, ഇന്ത്യക്കാരന്‍ ആരാണ്‌?
- എയര്‍മാര്‍ഷല്‍ എസ്‌. മുഖര്‍ജി

* കരസേനയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയേത്‌?
- ഫീല്‍ഡ്‌ മാര്‍ഷല്‍

* സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി ലഭിച്ചതാര്‍ക്ക്?
- ജനറല്‍ സാം മനേക്ഷാ

* ഫീല്‍ഡ്‌ മാര്‍ഷല്‍ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തിയാര്‍ ?
- ജനറല്‍ കെ.എം. കരിയപ്പ

* സര്‍വിീസിലിരിക്കെ ഫീല്‍ഡ്‌ മാര്‍ഷലായത്‌ ആരാണ്‌?
- ജനറല്‍ സാം മനേക്ഷാ

* കരസേനയിലെ ഫീല്‍ഡ്‌ മാര്‍ഷലിനു തുല്യമായുള്ള നാവികസേനയിലെ പദവിയേത്‌?
- അഡ്‌മിറല്‍ ഓഫ്‌ ദി ഫ്ളീറ്റ്‌

* വായുസേനയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവിയേത്‌?
- മാര്‍ഷല്‍ ഓഫ്‌ ദി എയര്‍ഫോഴ്സ്‌

* മാര്‍ഷല്‍ ഓഫ്‌ ദി എയര്‍ഫോഴ്‌സ്‌ ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര് ?
- എയര്‍ ചീഫ്‌ മാര്‍ഷല്‍ അര്‍ജന്‍സിങ്‌

* ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ ഇന്ത്യന്‍ സൈനികകേന്ദ്രം സ്ഥാപിച്ചതെവിടെ?
- താജിക്കിസ്താനിലെ ഫര്‍ഖോറില്‍

* 'കാച്ചാര്‍ ലെവി' എന്ന്‌ തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന അര്‍ധസൈനിക വിഭാഗമേത്‌ ?
- അസം റൈഫിള്‍സ്‌

* “കാച്ചാര്‍ ലെവി" സ്ഥാപിതമായത്‌ എന്ന്‌?
- 1835-ല്‍

* അസം റൈഫിള്‍സിന്‌ ആ പേര് ലഭിച്ചത്‌ എന്ന്‌?
- 1917-ൽ 

* “വടക്കുകിഴക്കിന്റെ കാവല്‍ക്കാര്‍” എന്നറിയപ്പെടുന്നതെന്ത്‌?
- അസം റൈഫിള്‍സ്‌

* കര സേനാദിനമായി ആചരിക്കുന്നതെന്ന്‌?
- ജനുവരി 15

* വ്യോമസേനാ ദിനമായി ആചരിക്കുന്നതെന്ന് ?
- ഒക്ടോബര്‍ 8

* നാവികസേനാ ദിനമായി ആചരിക്കുന്ന ദിവസമേത്‌?
ഡിസംബര്‍ 4

* കാര്‍ഗില്‍ വിജയദിവസം ഏതാണ്‌?
- ജൂലായ്‌ 26

* ആംഡ്‌ ഫോഴ്‌സസ്‌ ഫ്‌ളാഗ്‌ഡേ ആയി ആചരിക്കുന്ന ദിവസമേത്‌?
- ഡിസംബര്‍ 7

* "ക്രൗണ്‍ റെപ്രസെന്റേറ്റിവ്‌സ് പോലീസ്‌” എന്നപേരില്‍ 1939-ല്‍ സ്ഥാപിതമായത്‌ ഏത്‌ സേനാവിഭാഗത്തിന്റെ മുന്‍ഗാമിയാണ്‌?
- സി.ആര്‍.പി.എഫ്‌.

* അസം റൈഫിള്‍സിന്റെ ആസ്ഥാനം എവിടെയാണ്‌?
- ഷില്ലോങ്‌ (മേഘാലയ)

* ആദ്യമായി വനിതാ ബറ്റാലിയന്‍ നിലവില്‍വന്ന കേന്ദ്ര പോലീസ്‌ സൈനികവിഭാഗമേത്‌?
- സി.ആര്‍.പി.എഫ്‌.

* സി.ആര്‍.പി.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌?
- 1949-ൽ 

* വ്യവസായസ്ഥാപനങ്ങള്‍, തന്ത്ര പ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌?
- സി.ഐ.എസ്‌.എഫ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര പോലീസ്‌ സേനാ വിഭാഗമേത്‌?
സി.ആര്‍.പി.എഫ്‌.

* ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ധസൈനിക വിഭാഗമേത്‌?
- അസം റൈഫിള്‍സ്‌

* നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമേത്‌?
- അസം റൈഫിള്‍സ്‌

* സി.ഐ.എസ്‌.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌?
- 1969 മാര്‍ച്ച്‌ 10

* താജ്മഹലിന്റെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌ ?
- സി.ഐ.എസ്‌.എഫ്‌.

* വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌?
- സി.ഐ.എസ്‌.എഫ്‌.

* ബി.എസ്‌.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌?
- 1965 ഡിസംബര്‍

* വര്‍ഗീയ ലഹളകള്‍, കലാപങ്ങള്‍ എന്നിവ അടിച്ചമര്‍ത്താനായി രൂപവത്കൃതമായ സേനാവിഭാഗമേത്‌
- റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്സ്‌ (ആര്‍.എ.എഫ്‌.)

* ആര്‍.എ.എഫ്‌. സ്ഥാപിതമായത്‌ എന്ന്‌?
- 1992 ഒക്ടോബര്‍

* പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 'ഗ്രീൻ ഫോഴ്‌സ് എന്ന അനുബന്ധ ഘടകമുള്ളത്‌ ഏതിനാണ്‌?
- സി.ആര്‍.പി.എഫ്‌.

* ഐ.ടി.ബി.പി. സ്ഥാപിതമായത്‌എന്ന്‌?
- 1962

* കാശ്മിരിലെ ഭീകപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടാനായി 1990-ല്‍ തുടങ്ങിയ സേനാവിഭാഗമേതി?
- രാഷ്ട്രീയ റൈഫിള്‍സ്‌

* ആഭ്യന്തര സുരക്ഷ, പ്രകൃതിക്ഷോഭം പോലുള്ള അടിയന്തരഘട്ടങ്ങള്‍ എന്നിവയ്ക്ക്‌ സേവനം ലഭ്യമാക്കുന്ന സേനാവിഭാഗമേത്‌?
- ഹോം ഗാഡ്സ്‌

* 'കരിമ്പുച്ചകള്‍ ' എന്നറിയപ്പെടുന്ന കേന്ദ്ര പോലീസ്‌ വിഭാഗമേത്‌?
- നാഷണല്‍ സെക്യൂരിറ്റി ഗാഡ്സ്‌

* പ്രധാനമന്ത്രി, കുടുംബാംഗങ്ങള്‍. വി.വി.ഐ.പി.കള്‍ എന്നിവരുടെ സംരക്ഷണച്ചുമതല ആര്‍ക്കാണ്‌?
- സ്പെഷ്യല്‍ പ്രൊട്ടെക്ഷന്‍ ഗ്രുപ്പ്‌

* നേപ്പാള്‍, ടിബറ്റ്‌, ഭൂട്ടാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ സംരക്ഷണച്ചുമതലയുള്ള കേന്ദ്ര പോലീസ്‌ വിഭാഗമേത്‌?
- സശസ്ത്ര സീമാബല്‍

* സ്ട്രാറ്റജിക് ഫോഴ്‌സസ്‌ കമാന്‍ഡ്‌ അഥവാ സ്ട്രാറ്റജിക് ന്യൂക്ലിയര്‍ കമാന്‍ഡ്‌ നിലവില്‍ വന്നത്‌ എന്ന്‌?
- 2003 ജനുവരി 4

* സ്ട്രാറ്റജിക് ഫോഴസസ്‌ കമാന്‍ഡിന്റെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍-ചീഫ്‌
ആരായിരുന്നു?
- എയര്‍ മാര്‍ഷല്‍ ടി.എം. അസ്‌താന

* നാഷണല്‍ ഡിഫെന്‍സ്‌ അക്കാദമി എവിടെയാണ്‌?
- പുണെ

* ഇന്ത്യന്‍ മിലിട്ടറി അക്കാദമി എവിടെയാണ്‌?
- ഡെറാഡുണ്‍

* കേരളത്തില്‍ എവിടെയാണ്‌ ഇന്ത്യന്‍ നേവല്‍ അക്കാദമി?
- ഏഴിമല

* "മാര്‍ക്കോസ്‌” എന്നറിയപ്പെടുന്ന കമാന്‍ഡോകള്‍ ഏത്‌ സായുധസേനാ വിഭാഗത്തിന്റെ ഭാഗമാണ്‌?
- നാവികസേന

* ഇന്ത്യന്‍ കോസ്റ്റ്ഗാഡ്‌ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1978

* ഏത്‌ കമ്മിറ്റിയുടെ ശുപാര്‍ശയാണ്‌ കോസ്റ്റ്ഗാഡിന്റെ രൂപവത്കരണത്തിന്‌ കാരണമായത്‌?
- റുസ്തംജി കമ്മിറ്റി

* നക്സലൈറ്റുകളെ അടിച്ചമര്‍ത്താനുള്ള കോബ്രാ ഫോഴ്‌സ്‌ ഏത്‌ സായുധസേനാവിഭാഗത്തിന്റെ ഭാഗമാണ്‌?
- സി.ആര്‍.പി.എഫ്‌.

* ഇന്ത്യന്‍ കരസേനയുടെ ഭീകര വിരുദ്ധ വിഭാഗമേത് ?
- രാഷ്ട്രീയ റൈഫിള്‍സ്‌

* നാവികസേനയുടെ ആപ്തവാക്യം എന്താണ്‌ ?
- ഷാനോ വരുണ

* വ്യോമസേനയുടെ ആപ്തവാക്യം എന്ത്‌?
- നഭസ്പര്‍ശം ദീപ്തം

* “സര്‍വീസ്‌ ആന്‍ഡ്‌ ലോയൽറ്റി” ഏത്‌ കേന്ദ്ര പോലീസ്‌ സേനയുടെ ആപ്തവാക്യമാണ്‌?
- സി.ആര്‍.പി.എഫ്‌.

* “വയം രക്ഷാം' എന്നുള്ളത് എന്തിന്റെ ആപ്തവാക്യമാണ്‌?
- കോസ്റ്റ്‌ ഗാഡ്‌

* ഏത്‌ സേനാവിഭാഗത്തിന്റെ ആപ്തവാക്യമാണ് 'ശൗര്യ ദൃഷ്ടതാ, കര്‍മനിഷഠത' ?
- ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്‌ (ITBP)

* മരണംവരെയും കര്‍മനിരതര്‍' എന്നത് ഏത്‌ സേനാവിഭാഗത്തിന്റെ ആപ്തവാക്യമാണ്‌?
- ബി.എസ്‌.എഫ്‌.

* 'സ്വാമിയേ ശരണമയ്യപ്പ' (Swamiye Sharanamayyappa) എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് ഏത് റജിമെന്റ് കമാന്റാണ്
- 861 ബ്രഹ്മോസ്

* അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച ഇന്ത്യയിലെ ഒരു ദേശീയ കുറ്റാന്വേഷണ വിഭാഗം ?
ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)   

* NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്.തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. 


👉മിസൈലുകള്‍
* റോക്കറ്റുകളുടെ ആദ്യരൂപം വികസിപ്പിച്ചെടുത്തത്‌ ഏത്‌ രാജ്യക്കാരാണ്‌ ?
- ചൈന

* യുദ്ധരംഗത്ത്‌ ആദ്യമായി മിസൈലുകള്‍ ഉപയോഗിച്ചത്‌ ഏത്‌ രാജ്യക്കാരാണ്‌?
- ജര്‍മനി

* യുദ്ധരംഗത്ത്‌ ആദ്യമായി റോക്കറ്റുകള്‍ ഉപയോഗിച്ച ഇന്ത്യന്‍
ഭരണാധികാരിയാര്‍?
- ടിപ്പു സുല്‍ത്താന്‍

* മിസൈലുകളുടെ വേഗം രേഖപ്പെടുത്തുന്ന യൂണിറ്റേത് ?
- മാക് നമ്പര്‍

* “ഇന്ത്യന്‍ മിസൈല്‍പദ്ധതിയുടെ പിതാവ്‌" എന്നറിയപ്പെടുന്നത്‌ ആര് ?
- ഡോ. എ.പി.ജെ. അബ്ദുള്‍കലാം

* ഇന്ത്യയുടെ മിസൈല്‍പരീക്ഷണ കേന്ദ്രമായ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപ് ഏതാണ്‌?
- വീലര്‍ ദ്വീപ്‌

* ഒഡിഷയുടെ തീരത്തോടു ചേര്‍ന്നുള്ള വീലര്‍ ദ്വീപിന്‌ 2015 സെപ്റ്റംബറില്‍ നല്‍കിയ പുതിയ പേരെന്ത്‌?
- ഡോ. എ.പി.ജെ, അബ്ദുള്‍കലാം ദ്വീപ്‌

* ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്‌?
- പൃഥ്വി

* ഇന്ത്യന്‍ സായുധസേനയുടെ ഭാഗമായി മാറിയ ആദ്യത്തെ തദ്ദേശീയ മിസൈലേത്‌?
- പൃഥ്വി

* ഇന്ത്യന്‍ നാവികസേന ഉപയോഗിക്കുന്ന പൃഥ്വി മിസൈലിന്റെ രൂപാന്തരമേത്‌?
- ധനുഷ്‌

* 2013 സെപ്റ്റംബറില്‍ ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയ പ്രഥമ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലേത്‌?
- അഗ്നി 5

* ഇന്ത്യയില്‍ ആദ്യമായി ഒരു മിസൈല്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ വനിതയാര് ?
- ടെസി തോമസ്‌

* “ഇന്ത്യയുടെ മിസൈല്‍വനിത' എന്നറിയപ്പെടുന്നതാര്‍?
- ടെസി തോമസ്‌

* നിലവില്‍ ലോകത്ത്‌ ഉപയോഗത്തിലുള്ളതില്‍ ഏറ്റവും വേഗമേറിയ ക്രൂയിസ്‌ മിസൈലേത്‌?
- ബ്രഹ്മോസ്‌

* ഏത്‌ രാജ്യത്തോടൊപ്പം ചേര്‍ന്നാണ്‌ ഇന്ത്യ ബ്രഹ്മോസ്‌ മിസൈല്‍ വികസിപ്പിച്ചെടുത്തത്‌?
- റഷ്യ

* രണ്ടു നദികളുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന മിസൈലേത്‌?
- ബ്രഹ്മോസ്‌ (ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്)

* ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഭൂതല - വ്യോമമിസൈലേത്‌?
- ആകാശ്‌

* ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈല്‍ ഏതാണ്‌?
- നാഗ്‌

* “ഭാവിയിലേക്കുള്ള മിസൈല്‍' എന്ന് പ്രതിരോധശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നതേത്‌?
- അസ്ത്ര 

* അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാനാവുന്ന ഇന്ത്യന്‍ മിസൈലേത്‌?
- സാഗരിക.

👉വാര്‍ത്താമാധ്യമങ്ങള്‍
* ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏതായിരുന്നു?
- ബംഗാള്‍ ഗസറ്റ് 

* കല്‍ക്കത്ത ജനറല്‍ അഡ്വടൈസര്‍ എന്നറിയപ്പെട്ടിരുന്ന പത്രമേത്‌?
- ബംഗാള്‍ ഗസറ്റ് 

* ബംഗാള്‍ ഗസറ്റ് ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത്‌?
- 1780 ജനുവരി 29

* ബംഗാള്‍ ഗസറ്റിന്റെ പ്രസിദ്ധീകരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷുകാരനാര്‍?
- ജെയിംസ്‌ ആഗസ്സസ്‌ ഹിക്കി

* സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചതിനാല്‍ ബംഗാള്‍ ഗസറ്റിന്റെ പ്രസിദ്ധീകരണം നിരോധിച്ച വര്‍ഷമേത്‌?
- 1782

* ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി അച്ചടിക്കപ്പെട്ട ദിനപത്രമേത്‌?
- സമാചാര്‍ ദര്‍പ്പണ്‍

* പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമേത്‌?
- മുംബൈ സമാചാര്‍

* ഏത്‌ ഭാഷയിലാണ്‌ മുംബൈസമാചാര്‍ പ്രസിദ്ധീകരിക്കുന്നത്‌?
- ഗുജറാത്തി

* ഭരണഘടന അംഗീകരിച്ച 18 ഭാഷകളില്‍ ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്ന സംസ്ഥാനമേത്‌?
- ഒഡിഷ

* ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമായി അറിയപ്പെടുന്നതേത്‌?
* മദ്രാസ്‌ മെയില്‍

* ഇന്ത്യയില്‍ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്ന സംസ്ഥാനമേത്‌?
- ഉത്തര്‍പ്രദേശ് 

* ഇന്ത്യയില്‍ ഏറ്റവുമധികം ദിനപത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത്‌ ഏത്‌ ഭാഷയിലാണ്‌?
- ഹിന്ദി

* 1838 നവംബറില്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രമേത്‌?
- ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ

* ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ്‌?
- ദൈനിക്ക്‌ ജാഗരണ്‍ (ഹിന്ദി)

* ബെന്നറ്റ്‌, കോള്‍മാന്‍ ആന്‍ഡ്‌ കമ്പനി പ്രസിദ്ധീകരിക്കുന്നഇന്ത്യയിലെ ദിനപത്രമേത്‌?
- ദി ടൈംസ്‌ ഓഫ്‌ ഇന്ത്യ

* 1878 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമേത്‌?
- ദി ഹിന്ദു

* ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍ ഭാഷാപത്രങ്ങളുടെ അമിതമായ സര്‍ക്കാര്‍ വിമര്‍ശനംതടയാനായി വെര്‍ണാക്കുലര്‍ പ്രസ്‌ ആക്ട് അഥവാ നാട്ടുഭാഷാ പത്രമാരണനിയമം കൊണ്ടുവന്ന വര്‍ഷമേത്‌?
- 1878

* വെര്‍ണാക്കുലര്‍ പ്രസ്‌ ആക്ട്‌ പാസാക്കിയ ബ്രിട്ടീഷ് വൈസ്രോയി ആരാണ്‌?
- ലിട്ടണ്‍ പ്രഭു

* ഗാന്ധിജിയുടെ ആത്മകഥയായ “എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ 1925 മുതല്‍ 1929 വരെയുള്ള കാലത്ത്‌ ഖണ്ഡശഃ പ്രസിദ്ധികരിച്ച ഗുജറാത്തി വാരികയേത്‌?
- നവ്ജീവന്‍

* സംബാദ്‌ കൗമുദി, മറാത്ത്‌-ഉള്‍ അക്ബര്‍, ബംഗദത്ത എന്നീ പത്രങ്ങള്‍ തുടങ്ങിയതാര്‍?
- രാജാറാംമോഹന്‍ റോയ്‌

* 1862-ല്‍ ഇന്ത്യന്‍ മിറര്‍ എന്ന പത്രം സ്ഥാപിച്ചതാര് ?
- ദേവേന്ദ്രനാഥ ടാഗോര്‍

* ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ബംഗാളി ദിനപത്രമേത്‌?
- ആനന്ദബസ്സാര്‍ പത്രിക 

* കേസരി ദിനപത്രം ആരംഭിച്ചതാര് ?
- ബാലഗംഗാധര തിലകന്‍

* യങ്‌ ഇന്ത്യ, ഹരിജന്‍ എന്നീ ദിനപത്രങ്ങളുടെ സ്ഥാപകന്‍ ആരായിരുന്നു?
- ഗാന്ധിജി

* ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച പ്രമുഖ ദിനപത്രമേത്‌?
-നേഷന്‍

* പ്രബുദ്ധഭാരത, ഉദ്ബോധന്‍ എന്നീ ദിനപത്രങ്ങള്‍ തുടങ്ങിയതാര് ?
- സ്വാമി വിവേകാനന്ദന്‍

* കോമണ്‍ വീല്‍, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങള്‍ ആരംഭിച്ചതാര് ?
- ആനിബസന്റ്‌

* ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്ഥാപനമേത്‌?
- പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ

* പാര്‍ലമെന്റ്‌ ആക്ടിലൂടെ പ്രസ്‌ കൗണ്‍സില്‍ ആദ്യമായി നിലവില്‍ വന്നതെന്ന്‌?
- 1965

* പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
- ന്യുഡല്‍ഹി

* ഇന്ത്യയിലെ ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമേത്‌?
- ഓഡിറ്റു ബ്യൂറോ ഓഫ്‌ സര്‍ക്കുലേഷന്‍സ്‌ (എ.ബി.സി.)

* എ.ബി.സി. സ്ഥാപിതമായ വര്‍ഷം ഏതാണ്‌?
- 1948

* എ.ബി.സി.യുടെ രജിസ്റ്റേഡ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നതെവിടെ?
- മുംബൈ

* രജിസ്ട്രാര്‍ ഓഫ്‌ ന്യൂസ് പേപ്പേഴസ്‌ ഫോര്‍ ഇന്ത്യയുടെ ആസ്ഥാനമെവിടെ?
- ന്യുഡല്‍ഹി

* ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സി ഏതാണ്‌?
- പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യ (പി.ടി.ഐ.)

* പി.ടി.ഐ. സ്ഥാപിതമായ വര്‍ഷമേത്‌?
- 1947 ഓഗസ്റ്റ്‌

* പി.ടി.ഐ.യുടെ ആസ്ഥാനം എവിടെയാണ്‌ ?
- ന്യുഡല്‍ഹി

* “ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ വന്ദ്യവയോധികന്‍'
എന്നറിയപ്പെട്ടതാര് ?
- തുഷാര്‍കാന്തി ഘോഷ്‌

* ഏത്‌ രംഗത്തെ മികവിന്‌ നല്‍കുന്നതാണ്‌ ഫിറോസ്‌ ഗാന്ധി പുരസ്കാരം?
- പത്ര പ്രവര്‍ത്തനം
ഇന്ത്യന്‍ ഭാഷകളിലെ പ്രമുഖ ദിനപത്രങ്ങള്‍
* ഹിന്ദി - ആജ്, ദൈനിക ഭാസ്‌കര്‍, ഹിന്ദുസ്ഥാന്‍, നവഭാരത് 
* തെലുഗു - ഈനാട്, പ്രജാശക്തി, ആന്ധ്രാജ്യോതി
* അസാമീസ്‌ - ദൈനിക ജനംഭുമി, അജിര്‍ ദൈനിക ബട്ടോരി
* ബംഗാളി - ആനന്ദബസാര്‍ പത്രിക, അജ്മാല്‍, ബര്‍ത്തമാന്‍, ഗണശക്തി
* ഗുജറാത്തി - മുംബൈ സമാചാര്‍, ദിവ്യഭാസ്‌കര്‍, സൗരാഷ്ട്രാ സമാചാര്‍
* കന്നഡ - പ്രജാവാണി, ഉദയവാണി
* മറാത്തി - ഡെയ്‌ലി ദേശഭൂത്, ഗോമന്തക്ക്‌, കേസരി, ലോക്സത്ത, സഞ്ചാര്‍
* ഒഡിയ - അനുപം ഭാരത്, പ്രഗതിവാദി, സമാജ്‌
* തമിഴ് - ദിനതന്തി, ദിനമലർ, ദിനകരൻ, ദിനമണി

👉ആകാശവാണി, ദൂരദരശന്‍
* ഇന്ത്യയിലെ പബ്ലിക്‌ സര്‍വീസ്‌ ബ്രോഡ്കാസ്റ്റര്‍ ഏതാണ്‌?
- പ്രസാര്‍ ഭാരതി

* പ്രസാർ ഭാരതി സ്ഥാപിതമായ വര്‍ഷമേത്‌?
- 1997 നവംബര്‍ 23

* 1923-ല്‍ ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തത്‌ എവിടെ നിന്നാണ്‌?
- മുംബൈ

* ഇന്ത്യയിലെ റേഡിയോ സംപ്രേഷണം ഓള്‍ ഇന്ത്യ റേഡിയോ എന്നു നാമകരണം ചെയ്ത വര്‍ഷമേത്‌?
1936

* ഓൾ ഇന്ത്യ റേഡിയോയെ ആകാശവാണി എന്നു നാമകരണം ചെയ്ത വര്‍ഷമേത്‌ ?
- 1957

* എവിടെ നിലവില്‍ ഉണ്ടായിരുന്ന റേഡിയോ നിലയത്തിന്റെ പേരില്‍ നിന്നാണ്‌ ആകാശവാണി എന്ന പേര്‍ കടമെടുത്തത്‌?
- മൈസൂർ 

* ആകാശവാണിയുടെ ആപ്തവാക്യം എന്താണ്‌?
- ബഹുജനഹിതായ, ബഹുജന സുഖായ

* 1959 സെപ്റ്റംബര്‍ 15-ന്‌ ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചതെവിടെ ?
- ന്യുഡല്‍ഹി

* ദൂരദര്‍ശന്‍ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വര്‍ഷമേത്‌?
- 1965

* ദൂരദര്‍ശനെ ആകാശവാണിയില്‍ നിന്നും വേര്‍പെടുത്തിയവര്‍ഷമേത്‌?
- 1976 സെപ്റ്റംബര്‍ 15

* ദൂരദര്‍ശന്റെ ആപ്തവാക്യം എന്താണ്‌ ?
- സത്യം ശിവം സുന്ദരം

* ആകാശവാണിയുടെ വിവിധഭാരതി സംപ്രേഷണം ആരംഭിച്ച
വര്‍ഷമേത് ?
- 1957 ഒക്ടോബര്‍ 3

* വിവിധഭാരതി സുവര്‍ണജുബിലി ആഘോഷിച്ച വര്‍ഷമേത്‌?
- 2007

* യുവവാണി സംപ്രേഷണം ആരംഭിച്ച വര്‍ഷമേത്‌?
 - 1969 ജൂലായ്‌ 21

* ആകാശവാണിയുടെ ആദ്യത്തെ എഫ്‌.എം. സര്‍വീസ്‌ 1977 ജൂലായില്‍ തുടങ്ങിയതെവിടെ?
- ചെന്നൈ 

* ഇന്ത്യയില്‍ കളര്‍ ടി.വി. സംപ്രേക്ഷണം തുടങ്ങിയ വര്‍ഷമേത്‌?
- 1982

* ദേശീയതലത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ ആരംഭിച്ച വര്‍ഷമേത്‌?
- 1982

* ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി കളറില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ട പരിപാടിയേത്‌?
- 1982 ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന പരേഡ്‌

* ലോകത്തിലെ ആദ്യത്തെ സൌജന്യ ഡയറക്ട ടു ഹോം സര്‍വീസ്‌ (ഡി.ടി.എച്ച്‌.) ഏതാണ്‌?
- ഡി.ഡി. ഡയറക്ട് പ്ലസ്‌

* ഡി.ഡി. ഡയറക്ട് പ്ലസ്‌ ഉദ്ഘാടനം ചെയ്തതെന്ന്‌?
2004 ഡിസംബര്‍

* ദൂരദര്‍ശന്‍ മെട്രോചാനലുകള്‍ ആരംഭിച്ച വര്‍ഷമേത്‌?
1993 ജനുവരി 26

👉ധ്രുവപര്യവേക്ഷണം
* ആദ്യമായി ഇന്ത്യന്‍ പര്യവേക്ഷകസംഘം അന്റാര്‍ട്ടിക്കയിലേക്ക് തിരിച്ച വര്‍ഷമേത്‌ ?
-1981

* ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ ആദ്യത്തെ പര്യവേക്ഷണ കേന്ദ്രമേത്‌?
- ദക്ഷിണ ഗംഗോത്രി 

* ദക്ഷിണ ഗംഗോത്രി പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷമേത്‌?
- 1984

* 1989-ല്‍ പ്രവര്‍ത്തനം തുടങ്ങിയ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ രണ്ടാമത്തെ കേന്ദ്രം ഏത്‌?
- മൈത്രി 

* അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ മുന്നാമത്തെ പര്യവേക്ഷണകേന്ദ്രം ഏത് ?
- ഭാരതി

* ഇന്ത്യക്കു പുറത്തുള്ള ഇന്ത്യയുടെ ഏക പോസ്റ്റ് ഓഫീസ്‌ എവിടെയാണ്‌?
- അന്റാര്‍ട്ടിക്ക

* അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണസംഘത്തെ നയിച്ചത്‌ ആര്‍?
- ഡോ. എസ്‌.ഇസഡ്‌. കാസിം

* ഇന്ത്യയുടെ പ്രഥമ ആര്‍ട്ടിക്ക്‌പര്യവേക്ഷണസംഘം യാതതിരിച്ച വര്‍ഷമേത്‌?
- 2007 ഓഗസ്റ്റ്‌

* ഇന്ത്യയുടെ പ്രഥമ ആര്‍ട്ടിക്ക്‌ പര്യവേക്ഷണസംഘത്തെ നയിച്ചതാര് ?
- രസിക്ക്‌ രവീന്ദ്ര 

* ആര്‍ട്ടിക്കിലെ ഇന്ത്യയുടെ പ്രഥമ പര്യവേക്ഷണകേന്ദ്രമേത്‌?
- ഹിമാദ്രി 

* ഹിമാദ്രി ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത്‌ ?
2008 ജൂലായ്‌ 1

* ഇന്ത്യയുടെ  ധ്രുവപര്യവേക്ഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത് ?
- എന്‍.സി.എ.ഒ.ആര്‍.

👉ആണവ ഗവേഷണം
* ഇന്ത്യന്‍ ആണവഗവേഷണത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്നതാര് ?
- ഹോമി ജഹാംഗീര്‍ ഭാഭ

* ഇന്ത്യന്‍ ആണവോര്‍ജക്കമ്മിഷന്‍ രൂപവത്‌കൃതമായ വര്‍ഷമേത്‌?
- 1948

* ഇന്ത്യയിലെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ എത്ര ശതമാനമാണ്‌ ആണവവൈദ്യുതി?
- 3.5 ശതമാനം

* ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്റര്‍ 1957-ല്‍ സ്ഥാപിതമായതെവിടെ?
- മുംബൈക്കടുത്തുള്ള ട്രോംബെയില്‍

* ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക്ക്‌ റിസര്‍ച്ച്‌ എവിടെയാണ്‌?
- കൽപ്പാക്കം (തമിഴ്‌നാട്)

* ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവഗവേഷണ റിയാക്ടറേത് ?
- അപ്സര (1956-ല്‍ പ്രവര്‍ത്തനം തുടങ്ങി)

* ഇന്ത്യയുടെ രണ്ടാമത്തെ ആണവ റിയാക്ടറേത്‌?
-സൈറസ്‌ (1960-ല്‍ പ്രവര്‍ത്തനം തുടങ്ങി)

* ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം നടന്നത്‌ ഏത്‌ വര്‍ഷം ?
- 1974 മേയ്‌ 18

* ഇന്ത്യയുടെ ആണവപരീക്ഷണങ്ങളുടെ വേദിയേത്‌?
- രാജസ്ഥാനിലെ പൊഖ്റാന്‍

* ഇന്ത്യയുടെ ആദ്യത്തെ ആണവപരിക്ഷണത്തിന്റെ രഹസ്യനാമം എന്തായിരുന്നു?
- ബുദ്ധന്‍ ചിരിക്കുന്നു

* ഇന്ത്യ രണ്ടാംഘട്ട ആണവപരീക്ഷണങ്ങള്‍ നടത്തിയത്‌ ഏതുവര്‍ഷം?
- 1998 (മേയ്‌ 11, 13)

* രണ്ടാംഘട്ട ആണവപരീക്ഷണങ്ങളുടെ രഹസ്യനാമം എന്തായിരുന്നു?
- ഓപ്പറേഷന്‍ ശക്തി

* 'ഇന്ത്യന്‍ അണുബോംബിന്റെ പിതാവ്‌' എന്നറിയപ്പെടുന്നതാര്‌?
- ഡോ. രാജാരാമണ്ണ

* ഇന്ത്യയിലെ ആദ്യത്തെ ആണവവൈദ്യുത നിലയം ഏത്‌?
- താരാപ്പൂര്‍ (മഹാരാഷ്ട്ര)

* താരാപ്പൂര്‍ ആണവനിലയം പ്രവര്‍ത്തനമാരംഭിച്ച വര്‍ഷമേത് ?
- 1969

* കൂടംകുളം ആണവവൈദ്യുതനിലയം തമിഴനാട്ടിലെ ഏത്‌ ജില്ലയിലാണ്‌?
- തിരുനെല്‍വേലി ജില്ല

* കൂടംകുളം ആണവനിലയത്തിന്റെ നിര്‍മാണത്തില്‍ സഹകരിക്കുന്ന രാജ്യമേത്‌?
-റഷ്യ

* കൈഗ ആണവനിലയങ്ങള്‍ ഏതു സംസ്ഥാനത്താണ്‌?
- കര്‍ണാടകം

* കക്രപ്പാര്‍ ആണവനിലയം ഏതു സംസ്ഥാനത്താണ്‌?
- ഗുജറാത്തില്‍

* നറോറ ആണവനിലയം ഏത്‌ സംസ്ഥാനത്താണ്‌ ?
- ഉത്തര്‍പ്രദേശ്‌

* റവാഭട്ട ആണവനിലയം ഏത്‌ സംസ്ഥാനത്താണ്‌ ?
- രാജസ്ഥാന്‍

* ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടര്‍ ഏതായിരുന്നു?
- പരം-8000

* "ഇന്ത്യന്‍ സൂപ്പര്‍ കംപ്യൂട്ടറിന്റെ പിതാവ്‌ 'എന്നറിയപ്പെടുന്നതാര് ?
- ഡോ. വിജയ്‌ പി.ഭട്കര്‍

👉വിദ്യാഭ്യാസം
* ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ്‌ വിദ്യാഭ്യാസം ഉള്‍പ്പെടുന്നത്‌?
- കണ്‍കറന്റ്‌ ലിസ്റ്റ്‌

* വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ്‌ ലിസ്റ്റിലേക്കു മാറ്റിയ വര്‍ഷമേത്‌?
- 1976

* പ്രാചീന ഭാരതത്തിലെ ലോക പ്രശസ്ത സര്‍വകലാശാലകള്‍ ഏതൊക്കെയായിരുന്നു?
- നാളന്ദ, തക്ഷശില

* നിലവില്‍ ഏതു നഗരത്തിനു സമീപമാണ്‌ തക്ഷശിലയുടെ അവശിഷ്ടങ്ങള്‍ ഉളളത്‌ ?
- റാവല്‍പിണ്ടി നഗരത്തിനു സമീപം (പാകിസ്താന്‍)

* തക്ഷശില സര്‍വകലാശാലയുടെ പ്രതാപകാലം ഏതായിരുന്നു?
- ബി.സി. 2 മുതല്‍ എ.ഡി. 2 വരെ

* നാളന്ദ സര്‍വകലാശാലയുടെഅവശിഷ്ടങ്ങള്‍ കാണപ്പെടുന്നതെവിടെ?
- ബീഹാറിലെ പട്ന നഗരത്തിനു സമീപം

* നാളന്ദ സര്‍വകലാശാല ഏറ്റവും പ്രശസ്തമായിരുന്ന കാലഘട്ടമേത്‌?
- എ.ഡി. 6, 7 നുറ്റാണ്ടില്‍

* നാളന്ദയില്‍ പഠിച്ച ചൈനീസ്‌ സഞ്ചാരിയാര് ?
- ഹുയാന്‍ സാങ്‌

* നാളന്ദ സര്‍വകലാശാല പൂര്‍ണമായും തകര്‍ക്കപ്പെട്ട വര്‍ഷമേത്‌?
- എ.ഡി. 1193

* നാളന്ദയെ ആക്രമിച്ചു തകര്‍ത്ത കുത്തബ്ബീന്‍ ഐബക്കിന്റെ പടത്തലവനാര് ?
- ബക്തിയാര്‍ ഖില്‍ജി

* പ്രാചീന ഭാരത്തിലെ മറ്റൊരു പ്രമുഖ പഠനകേന്ദ്രമായിരുന്നു വിക്രമശിലയുടെ അവശിഷ്ടങ്ങള്‍ എവിടെയാണ്‌?
- ബീഹാറിലെ ഭഗല്‍പ്പുര്‍ ജില്ലയില്‍

* വിക്രമശില സര്‍വകലാശാല സ്ഥാപിച്ച പാലവംശത്തിലെ രാജാവാര് ?
- ധര്‍മപാലന്‍

* ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സര്‍വകലാശാല സ്ഥാപിക്കപ്പെട്ടത്‌ എവിടെ?
- കൊല്‍ക്കത്ത

* കൊല്‍ക്കത്ത സര്‍വകലാശാല സ്ഥാപിതമായ വര്‍ഷമേത്‌?
- 1857 ജനുവരി

* ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറാര് ?
- സര്‍ ഗുരുദാസ്‌ ബാനര്‍ജി

* ഏഷ്യയിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ്‌ 1835-ല്‍ നിലവില്‍വന്നത്‌ എവിടെ?
- കൊല്‍ക്കത്തയില്‍

* ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ്‌ ഏത്‌?
- ബെഥുന്‍ കോളേജ്‌

* 1879-ല്‍ ബെഥുന്‍ കോളേജ്‌ സ്ഥാപിക്കപ്പെട്ടത്‌ എവിടെ?
- കൊല്‍ക്കത്ത

*  വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷമേത്?
- 2009 ഓഗസ്റ്റ് 

* വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്?
- 2010 ഏപ്രിൽ 1

* 1880-ല്‍ ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ്‌ നിലവില്‍വന്നത്‌ എവിടെ?
- കൊല്‍ക്കത്തയില്‍

* ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല മ്യൂസിയമേത്‌?
 - അഷുതോഷ്‌ മ്യൂസിയം

* അഷുതോഷ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ എവിടെ?
- കൊല്‍ക്കത്ത

* ബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതകള്‍ ആരെല്ലാം?
- കാദംബിനി ഗാംഗുലി, ച്രന്ദമുഖി വാസു

* മുംബൈ. ചെന്നൈ എന്നിവിടങ്ങളില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?
- 1857

* ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയും മേല്‍നോട്ടവും വഹിക്കുന്ന മന്ത്രാലയമേത്‌?
- കേന്ദ്രമാനവശേഷി വികസന മന്ത്രാലയം

* കേന്ദ്ര മാനവശേഷി വികസനമന്ത്രാലയം സ്ഥാപിതമായ വര്‍ഷമേത് ?
- 1985 സെപ്റ്റംബര്‍

* ഇന്ത്യയിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനമേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമേത്‌?
- യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍ (യു.ജി.സി.)

* യു.ജി.സി. ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത്‌?
- 1953 ഡിസംബര്‍ 28

* യു.ജി.സി.ക്ക്‌ നിയമപ്രാബല്യം കിട്ടിയത്‌ ഏതു വര്‍ഷം?
- 1956-ൽ 

* യു.ജി.സി.യുടെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു?
- ഡോ. ശാന്തിസ്വരുപ്‌ ഭടനഗര്‍

* സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
- മൗലാന അബുള്‍ കലാം ആസാദ് 

* ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതെന്ന്‌?
- നവംബര്‍ 11

* ആരുടെ ജന്‍മദിനമാണ്‌ ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത്‌?
- മൗലാന അബുള്‍ കലാം ആസാദിന്റെ

* അധ്യാപക ദിനമായി ആചരിക്കുന്ന ദിവസമേത്‌?
- സെപ്റ്റംബര്‍ 5

* ആരുടെ ജന്‍മദിനമാണ്‌ അധ്യാപക ദിനമായി ആചരിക്കുന്നത്‌?
- ഡോ, എസ്‌. രാധാകൃഷ്ണന്റെ

* വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌ ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണ്‌?
- 86-ാം ഭേദഗതി

* 86-ാം ഭരണഘടനാ ഭേദഗതി നിലവില്‍വന്ന വര്‍ഷമേത്‌?
- 2002 ഡിസംബര്‍

* വിദ്യാഭ്യാസത്തെ മൌലികാവകാശം എന്ന നിലയില്‍ ഭരണഘടനയുടെ ഏതു വകുപ്പിലാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌?
- വകുപ്പ്‌ 21-എ 

* ഭരണഘടനയുടെ ഏതു വകുപ്പു് പ്രകാരമാണ്‌ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കേണ്ടത്‌ മാതാപിതാക്കളുടെ മാലികകര്‍ത്തവ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത്‌?
- വകുപ്പ്‌ 51-എ 

* 'ഇന്ത്യയുടെ വിദ്യാഭ്യാസപദ്ധതി' എന്നറിയപ്പെടുന്നത്‌ ഏതു പഞ്ചവത്സര പദ്ധതിയാണ്‌
11 -ാം പഞ്ചവത്സരപദ്ധതി

* സ്വത്രന്ത ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷന്‍
ഏതായിരുന്നു?
- ഡോ. രാധാകൃഷ്ണന്‍ കമ്മിഷന്‍

* രാധാകൃഷണന്‍ കമ്മിഷന്‍ നിയമിക്കപ്പെട്ട വര്‍ഷമേത്‌?
- 1948

* ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണ്‍ സര്‍വകലാശാലയേത്‌?
- ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)

* ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ?
- ന്യൂഡല്‍ഹി

* ഇഗ്നോ സ്ഥാപിതമായ വര്‍ഷമേത്‌?
- 1985

* ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ നിയമം നിലവില്‍വന്ന വര്‍ഷമേത്‌?
- 1986

* യൂണിവേഴസിറ്റി ഗ്രാന്റ്സ്‌ കമ്മിഷന്റെ രൂപവത്കരണം ശുപാര്‍ശ ചെയ്ത വിദ്യാഭ്യാസ കമ്മിഷനേത്‌?
- രാധാകൃഷ്ണന്‍ കമ്മീഷന്‍

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജിയുടെ (ഐ.ഐ.ടി.) രൂപവത്കരണം ശുപാര്‍ശ ചെയ്ത കമ്മിറ്റിയേത്‌?
- എന്‍.ആര്‍, സര്‍ക്കാര്‍ കമ്മിറ്റി

* ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജികള്‍ക്ക്‌ ആ പേര് നിര്‍ദേശിച്ചതാര്?
- മൌലാന അബുള്‍ കലാം ആസാദ്‌

* ഇന്ത്യയില്‍ ഓപ്പണ്‍ സര്‍വകലാശാല എന്ന ആശയം മുന്നോട്ടു വെച്ച കമ്മിറ്റിയേത്‌ ?
- ജി. പാര്‍ഥസാരഥി കമ്മിറ്റി

* 'ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്‌' പദ്ധതിയുടെ ലക്ഷ്യം എന്തായിരുന്നു?
- പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാനസാകതര്യങ്ങള്‍ വര്‍ധിപ്പിക്കല്‍

* ' ഓപ്പറേഷന്‍ ബ്ലാക്‌ ബോര്‍ഡ്‌ “ആരംഭിച്ച വര്‍ഷമേത്‌?
- 1987

* പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 1994-ല്‍ ആരംഭിച്ച പദ്ധതിയേത്‌?
- ഡി.പി.ഇ.പി.

* ഒരു സ്ഥാപനത്തെ കല്‍പ്പിത സര്‍വകലാശാലയായി (ഡീംഡ്‌ യൂണിവേഴ്‌സിറ്റി) പ്രഖ്യാപിക്കുന്നതാര്?
- കേന്ദ്ര സര്‍ക്കാര്‍

* “അറിവാണ്‌ മോചനം (ഗ്യാ൯വിഗ്യാന്‍ വിമുക്തെ)” എന്നത്‌ ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്‌?
- യു.ജി.സി.

* ഇന്ത്യ വിക്ഷേപിച്ച ഏത്‌ ഉപഗ്രഹമാണ്‌ വിദ്യയുടെ ഉപഗ്രഹം'
എന്നറിയപ്പെടുന്നത് ?
- എഡ്യുസാറ്റ് 

* എഡ്യുസാറ്റ് വിക്ഷേപിച്ച വര്‍ഷമേത്‌?
- 2004 സപ്തംബര്‍ 20

* എഡ്യുസാറ്റ് വഴിയുള്ള വിദ്യാഭ്യാസപരിപാടി ഏത് ?
- വിക്ടേഴ്‌സ്‌

* പ്രാഥമിക വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയേത്‌?
- സര്‍വശിക്ഷാ അഭിയാന്‍

* ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധസര്‍വകലാശാല Indian National Defence University (INDU) സ്ഥിതിചെയ്യുന്നന്നതെവിടെ?
- ഗുഢ്ഗാവിലെ ബിനോല (ഹരിയാണ)

* ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.എം. 1961-ല്‍ സ്ഥാപിക്കപ്പെട്ടതെവിടെ?
- കൊല്‍ക്കത്ത

* ആസൂത്രണകമ്മിഷന്റെ ശൂപാര്‍ശയെ തുടര്‍ന്ന്‌ നിലവില്‍വന്ന ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളേവ?
- ഐ.ഐ.എമ്മുകള്‍

* ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഏത് ?
- ഡോ. ബി.ആര്‍. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഹൈദരാബാദ്‌)

* ഇന്ത്യയില്‍ ആദ്യമായി വിദൂരവിദ്യാഭ്യാസ കോഴ്‌സ്‌ ആരംഭിച്ച സര്‍വകലാശാലയേത്‌?
- ഡല്‍ഹി സര്‍വകലാശാല

* ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സര്‍വകലാശാല 2007-ല്‍ നിലവില്‍വന്നതെവിടെ?
- അമര്‍കണ്ഡക് (മധ്യപ്രദേശ്)

- ഇന്ത്യാക്കാര്‍ക്ക്‌ വിദ്യാഭ്യാസത്തിനായി ബ്രിട്ടീഷുകാര്‍ ആദ്യമായി തുക നീക്കി വെച്ചത് ഏതു നിയമത്തിലൂടെ?
- 1813-ലെ ചാര്‍ട്ടര്‍ നിയമം

* ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത്‌ പാശ്ചാത്യരീതികള്‍ തുടങ്ങിയത്‌ ഏതു റിപ്പോര്‍ട്ടിലൂടെയാണ്‌?
- 1835-ലെ മെക്കാളയുടെ മിനുട്ടസ്‌

* ഇന്ത്യയുടെ ഓദ്യോഗികഭാഷ ഇംഗ്ലീഷാക്കി മാറ്റിയത്‌ ഏതു വര്‍ഷമാണ്‌?
- 1835

* ഇന്ത്യയുടെ ഓദ്യോഗിക ഭാഷ ഇംഗ്ലീഷായത്‌ ഏതു ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌?
- വില്യം ബെന്റിക്ക്‌

* “ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാര്‍ട്ട" എന്നറിയപ്പെടുന്നതെന്ത്‌?
- 1854-ലെ വുഡ്സ്‌ ഡെസ്പാച്ച്‌

* 10+2+3 മാതൃകയിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ശുപാര്‍ശചെയ്തത്‌ ഏതു കമ്മിഷനാണ്‌?
- കോത്താരി കമ്മിഷന്‍

* കോത്താരി കമ്മിഷന്‍ നിയമിക്കപ്പെട്ട വര്‍ഷമേത്‌?
- 1964

* കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച വര്‍ഷമേത്‌?
- 1966

👉സാംസ്‌കാരിക സ്ഥാപനങ്ങള്‍
* ഏഷ്യാറ്റിക്ക്‌ സൊസൈറ്റി ഓഫ്‌ ബംഗാള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌?
- ഏഷ്യാറ്റിക്ക് സൊസൈറ്റി

* 1784 ജനുവരി 15-ന്‌ കൊല്‍ക്കത്തയില്‍ ഏഷ്യാറ്റിക്ക്‌ സൊസൈറ്റി സ്ഥാപിച്ചതാര് ?
- സര്‍ വില്യം ജോണ്‍സ്‌

* കേന്ദ്ര സാഹിത്യ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചതെന്ന്‌?
- 1954 മാര്‍ച്ച്‌ 12 (1952-ല്‍ സ്ഥാപിതമായി)

* കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏതാണ്‌?
- രബീന്ദ്ര ഭവന്‍, ന്യുഡെല്‍ഹി

* ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന സാഹിത്യ ബഹുമതിയേതി?
- കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് 

* കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ആദ്യമായി ലഭിച്ചതാർക്ക്‌?
-ഡോ. എസ്‌. രാധാകൃഷ്ണന്‍ (1968)

* കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ലഭിച്ച ആദ്യത്തെ മലയാളിയാര് ?
- വൈക്കം മുഹമ്മദ്‌ ബഷീര്‍

* കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുളള മലയാളിയാര് ?
- തകഴി ശിവശങ്കരപ്പിള്ള 

* മലയാളത്തില്‍നിന്ന്‌ ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചതാർക്ക്‌?
- ആര്‍. നാരായണപണിക്കര്‍ (1955)

* എത്ര ഭാഷകളെയാണ്‌ കേന്ദ്ര സാഹിത്യ അക്കാദമി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്‌?
- 24

* വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ ആദ്യത്തെ മലയാളിയാര് ?
- കെ. രവിവര്‍മ (ഗണദേവത 1989)

* സാഹിത്യ അക്കാദമി ഫെലോഷിപ്പു നേടിയ ഏക മലയാളി വനിതയാര് ?
- ബാലാമണി അമ്മ

* കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്‌ ആരായിരുന്നു?
- ജവാഹര്‍ലാല്‍ നെഹ്രു 

* നാഷണല്‍ അക്കാദമി ഓഫ്‌ ആര്‍ട്സ്‌ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്‌?
- ലളിതകലാ അക്കാദമി

* ലളിതകലാ അക്കാദമി സ്ഥാപി തമായതെന്ന്‌?
- 1954

* ലളിതകലാ അക്കാദമിയുടെ ആസ്ഥാനമെവിടെ?
- ന്യൂഡല്‍ഹി

* സംഗീതനാടക അക്കാദമി സ്ഥാപിതമായതെന്ന്‌?
- 1953 ജനുവരി (ആസ്ഥാനം ന്യുഡൽഹി)

* നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ?
- 1959 (ന്യുഡല്‍ഹി ആസ്ഥാനം)

* നാഷണല്‍സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ദേശീയ നാടകോത്സവമേത് ?
- ഭാരത്‌ രംഗ്‌ മഹോത്സവ്‌

* ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്‌?
- നാഷണല്‍ ലൈബ്രറി, കൊല്‍ക്കത്ത

* കൊല്‍ക്കത്തയിലെ ബെല്‍വെഡെര്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമേത്‌?
- നാഷണല്‍ ലൈബ്രറി 

* 1891-ല്‍ നിലവില്‍ വന്ന ഇംപീരിയല്‍ റെക്കോഡ്‌ ഡിപ്പാര്‍ട്ടുമെന്റ് ഇപ്പോള്‍ ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?
- നാഷണല്‍ ആര്‍ക്കൈവ്സ്‌ ഓഫ്‌ ഇന്ത്യ

* ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം എവിടെ?
- കൊല്‍ക്കത്ത

* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ സ്ഥാപിതമായതെന്ന് ?
- 1861 (ന്യുഡല്‍ഹി)

* ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത്‌?
- നാഷണല്‍ മ്യുസിയം, ന്യുഡല്‍ഹി

* നാഷണല്‍ ഗാലറി ഓഫ്‌ മോഡേണ്‍ ആര്‍ട്ട്സ്‌ ന്യൂഡെല്‍ഹിയില്‍ സ്ഥാപിതമായതെന്ന്‌?
- 1954

* ഇന്ത്യന്‍ മ്യൂസിയം എവിടെയാണ്‌?
- കൊല്‍ക്കത്ത

* സലാര്‍ ജംങ്‌ മ്യൂസിയം എവിടെയാണ്‌ ?
- ഹൈദരാബാദ്‌

* എവിടെയാണ്‌ സെൻട്രൽ റഫറന്‍സ്‌ ലൈബ്രറി ?
- കൊല്‍ക്കത്ത

* രുക്മിണി ദേവി അരുണ്ഡേല്‍ 1936-ല്‍ സ്ഥാപിച്ച കലാക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
- ചെന്നൈ

👉ഭാഷകള്‍
* ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഭാഷയേത്‌?
- ഹിന്ദി

* ഭരണഘടനയുടെ 343 (1) അനുച്ചേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ ഏത്‌?
- ദേവനാഗരി ലിപിയിലെ ഹിന്ദി

* ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്ള ഇന്ത്യന്‍ സംസ്ഥാനമേത്‌?
- അരുണാചല്‍ പ്രദേശ് 

* ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിലെ പ്രധാന ഭാഷകളേവ?
- ഹിന്ദി, ബംഗാളി, പഞ്ചാബി, മറാഠി, ഗുജറാത്തി, ഒഡിയ

* പ്രധാനപ്പെട്ട ദ്രവീഡിയന്‍ ഭാഷകളേവ?
- തമിഴ്‌, തെലുങ്ക്, കന്നഡ, മലയാളം

* ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഭാഷയേത് ?
- ബംഗാളി

* ഏറ്റവും കുടുതല്‍പ്പേര്‍ സംസാരിക്കുന്ന ദ്രവീഡിയൻ ഭാഷയേത്?
- തെലുങ്ക് 

* ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ്‌ ഇന്ത്യയിലുള്ളത്‌?
- 22

* ഔദ്യോഗിക ഭാഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടികയേത് ?
- 8-ാം പട്ടിക

* 1967 വരെ ഭരണഘടനയില്‍ എത്ര ഔദ്യോഗികഭാഷകളാണ്‌ ഉണ്ടായിരുന്നത്‌?
- 14

* 2003 ലെ 92-ാം ഭരണഘടനാഭേദഗതിയിലൂടെ ഔദ്യോഗികഭാഷകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവ ഏതെല്ലാം?
- ബോഡോ, സന്താളി, മൈഥിലി, ഡോഗ്രി, 

* ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്‌?
- ഹിന്ദി 

* വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടിരിക്കുന്ന ഭാഷയേത്‌?
- സംസ്കൃതം

* സംസ്കൃതത്തെ ഓദ്യോഗികഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനമേത്‌?
- ഉത്തരാഖണ്ഡ്‌

* സംസാരഭാഷ സംസ്കൃതമായുള്ള കര്‍ണാടകത്തിലെ ഗ്രാമമേത് ?
- മാത്തൂര്‍

* പ്രാചീനവും സാഹിത്യസമ്പുഷ്ടവുമായ ഭാഷകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദവിയേത്‌ ?
- ക്ലാസിക്കല്‍ ഭാഷ

* നിലവില്‍ ഇന്ത്യയിലെ എത്ര ഭാഷകള്‍ക്കാണ്‌ ക്ലാസിക്കല്‍ പദവിയുള്ളത്‌?
- 6

* ഇന്ത്യയിലെ ക്ലാസിക്കല്‍ ഭാഷകള്‍ ഏതെല്ലാം?
- തമിഴ്‌, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ

* ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷയേത്‌?
- തമിഴ്‌ (2004)

* ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷയേത്‌?
- സംസ്കൃതം (2005)

* ക്ലാസിക്കല്‍ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്‌?
- മലയാളം (2013)

* 2014 ല്‍ ക്ലാസിക്കല്‍ പദവി നല്‍കപ്പെട്ട ഭാഷയേത്‌?
- ഒഡിയ

* ചുരുങ്ങിയത് എത്ര വര്‍ഷമെങ്കിലും പഴക്കമുള്ള ഭാഷകള്‍ക്കാണ് ക്ലാസിക്കല്‍ പദവി നല്‍കുന്നത്‌?
- 1500-2000 വര്‍ഷം

* ഏറ്റവുമധികം ഇന്ത്യക്കാര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്‌?
- തെലുങ്ക് 

* ഏറ്റവും പഴക്കമുള്ള ദ്രാവിഡഭാഷ ഏത്‌?
- തമിഴ് 

* ഏറ്റവുമധികം രാജ്യങ്ങളില്‍ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യന്‍ ഭാഷയേത്‌?
- തമിഴ് 

* ഇംഗ്ലീഷ് ഓദ്യോഗികഭാഷയായുള്ള ഇന്ത്യന്‍ സംസ്ഥാനമേത് 
- നാഗാലാന്‍ഡ്‌

* നേപ്പാളി ഭാഷ സംസാരിക്കുന്നവര്‍ അധികമുള്ള സംസ്ഥാനമേത്‌?
- സിക്കിം

* ഇന്ത്യയുടെ കറന്‍സിനോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് ?
- പതിനേഴ്‌

* ഇന്ത്യയുടെ ഓദ്യോഗിക ഭാഷാപദവിയുള്ള വിദേശഭാഷ ഏത്‌?
- നേപ്പാളി

👉സിനിമ
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ പുറത്തിറങ്ങുന്ന രാജ്യമേത്‌?
- ഇന്ത്യ

* 1896-ല്‍ ഇന്ത്യയില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത്‌ എവിടെയാണ്‌?
- മുംബൈ

* മുംബൈയിലെ വാട്സണ്‍സ്‌ ഹോട്ടലില്‍ ഇന്ത്യയിലാദ്യമായിസിനിമ പ്രദര്‍ശിപ്പിച്ചത്‌ ആരാണ്‌?
- ലൂമിയര്‍ സഹോദരന്‍മാര്‍

* ഇന്ത്യയിലെ ആദ്യത്തെ സിനിമ ഏതാണ്‌?
- പുണ്ഡാലിക്ക് (1912)

* പുര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സിനിമയേത്‌?
- രാജാ ഹരിശ്ചന്ദ്ര (1913)

* ഇന്ത്യന്‍ സിനിമയുടെ പിതാവ്'എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- ദാദാസാഹബ്‌ ഫാല്‍ക്കെ

* തെക്ക ഇന്ത്യയിലെ ആദ്യ സിനിമ ഏതായിരുന്നു?
- കീചകവധം (1918)

* ഇന്ത്യയിലെ ആദ്യത്തെ ശബ്ദുചലച്ചിത്രം ഏതാണ്‌?
- ആലം ആര (1931)

* പശ്ചാത്തലസംഗിതവുമായിറങ്ങിയ ആദ്യ ഇന്ത്യന്‍ സിനിമയേത്‌?
- ചണ്ഡിദാസ്‌ (1932)

* പിന്നണിഗാനം അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമയേത്‌?
- ഭാഗ്യച്രക

* ഇന്ത്യയിലെ ആദ്യത്തെ കളര്‍ സിനിമ ഏതായിരുന്നു?
- കിസാന്‍ കന്യ (1937)

* ഇന്ത്യയില്‍ സിനിമാരംഗത്തെ മികവിന്‌ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയേത്‌?
- ദാദാ സാഹെബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌

* മലയാളസിനിമാരംഗത്തെ മികവിന്‌ നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയേതി?
- ജെ.സി. ഡാനിയേല്‍ അവാര്‍ഡ്‌

* ഫാല്‍ക്കെ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌ ഏതു വര്‍ഷം മുതലാണ്‌?
- 1969

* ഫാല്‍ക്കെ അവാര്‍ഡ്‌ ആദ്യമായി നേടിയത്‌ ആരാണ്‌?
- ദേവികാ റാണി റോറിച്ച്‌

* “ലേഡി ഓഫ്‌ ഇന്ത്യന്‍ സിനിമ എന്നറിയപ്പെടുന്നത്‌ ആരാണ്‌?
- ദേവികാ റാണി റോറിച്ച്‌

*  ആദ്യമായി ഫാല്‍ക്കെ അവാര്‍ഡ്‌ നേടിയ മലയാളിയാര് ?
- അടൂര്‍ ഗോപാലകൃഷ്ണന്‍ (2004)

* ജെ.സി. ഡാനിയേല്‍ പുരസ്കാരം ആദ്യമായി നേടിയതാര്‍ ?
- ടി.ഇ. വാസുദേവന്‍ (1992)

* ജെ.സി. ഡാനിയേല്‍ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര് ?
- ആറന്‍മുള പൊന്നമ്മ (2005)

* ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാനടന്‍മാര്‍ ആരെല്ലാം?
- എം.ജി. രാമച്രന്ദന്‍, എന്‍.ടി.രാമറാവു

* സംസ്ഥാന മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടികള്‍ ആരെല്ലാം ?
- ജാനകി രാമച്രന്ദന്‍, ജയലളിത

* ദേശീയചലച്ചിത്ര അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ വര്‍ഷമേത്‌?
-1954

* ഇന്ത്യയിലെ ഏതു പ്രമുഖ നടന്റെ യഥാര്‍ഥ പേരാണ്‌ ശിവാജി റാവു ഗെയ്ക്ക്‌വാദ്‌?
- രജനീകാന്ത്‌

* ലോകപ്രശസ്തനായ ഇന്ത്യന്‍ സിനിമാ സംവിധായകനായ സത്യജിത്‌ റായ്‌ ഏതു നാട്ടുകാരനാണ്‌ ?
- പശ്ചിമബംഗാള്‍

* സത്യജിത് റായ്‌ സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ സിനിമയേത്‌?
- പഥേര്‍ പാഞ്ജലി

* "ഇന്ത്യന്‍ സിനിമയിലെ പ്രഥമവനിത” എന്നറിയപ്പെട്ട നടിയാര് ?
- നര്‍ഗീസ്‌ ദത്ത്‌

* പദ്‌മശ്രീ അവാര്‍ഡ്‌ ലഭിച്ച ആദ്യ ഇന്ത്യന്‍ നടി ആരാണ്‌?
- നര്‍ഗീസ്‌ ദത്ത

* ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ ഏത്‌?
- രാമോജി ഫിലിം സിറ്റി

* റാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്‌?
- ഹൈദരാബാദ്‌

* ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമ ഏതായിരുന്നു?
- മൈ ഡിയര്‍ കുട്ടിച്ചാത്തന്‍

* ഓസ്‌കര്‍ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യനാര് ?
- ഭാനു അത്തയ്യ 

* ഏതു ചിത്രത്തിന്റെ വേഷവിധാനത്തിനാണ്‌ ഭാനു അത്തയ്യയ്‌ക്ക്‌ ഓസ്‌കര്‍ ലഭിച്ചത്‌?
- ഗാന്ധി (1982)

* 1992-ല്‍ പ്രത്യേക ഓസ്‌കര്‍ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരനാര് ?
- സത്യജിത്‌ റായ്‌

* ഇന്ത്യയില്‍നിന്നും ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ആദ്യസിനിമയേത്‌?
- മദര്‍ ഇന്ത്യ (1957)

* 2009-ല്‍ രണ്ട്‌ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യാക്കാര
നാര് ?
- എ.ആര്‍.റഹ്മാന്‍

* ഓസ്‌കര്‍ നേടിയ ആദ്യമലയാളി ആരാണ്‌?
- റസൂല്‍ പൂക്കുട്ടി (2009)

* ഏതിനത്തിലെ ഓസ്‌കര്‍ പുരസ്കാരമാണ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ ലഭിച്ചത്‌?
- ശബ്ദമിശ്രണം

* ഏത് ചിത്രത്തിലൂടെയാണ്‌ എ.ആര്‍. റഹ്മാന്‍, റസുൽ പുക്കൂട്ടി എന്നിവര്‍ക്ക്‌ ഓസ്‌കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചത്‌?
- സ്ലംഡോഗ്‌ മില്ല്യനയര്‍

* ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി സ്ഥാപിതമായത്‌ ഏതുവര്‍ഷമാണ്‌?
- 1955

* ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്‌?
- മുംബൈ

* നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്‌?
- പുണെ

* ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിതോത്സവത്തിന്റെ സ്ഥിരംവേദി ഏത്‌?
- ഗോവ

👉സിനിമാവ്യവസായം
* ടോളിഗഞ്ച്‌ കേന്ദ്രീകൃതമായതിനാല്‍ “ടോളിവുഡ്‌” എന്ന അപരനാമമുള്ളത്‌ ഏത്‌ ഭാഷയിലെ സിനിമകള്‍ക്കാണ്‌?
- ബംഗാളി

* ഹോളിവുഡ്‌ എന്ന പേരില്‍നിന്നും ആവേശമുള്‍ക്കൊണ്ട്‌ ലോകത്ത്‌ ആദ്യമായി നാമകരണം ചെയ്യപ്പെട്ട സിനിമാമേഖലയേത്‌ ?
- ടോളിവുഡ്‌

* “പോളിവുഡ്‌' എന്നുവിളിക്കപ്പെടുന്ന സിനിമാ വ്യവസായം ഏതു ഭാഷയിലേതാണ്‌?
- പഞ്ചാബി

* “കാളിവുഡ്‌ “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏതു
രാജ്യത്തിന്റെതാണ്‌?
- നേപ്പാള്‍

* ബംഗ്ലാദേശിലെ ധാക്ക ക്രേന്ദീകരിച്ചുള്ള ബംഗ്ലാദേശിലെ സിനിമാനിര്‍മാണമേഖല എങ്ങനെ അറിയപ്പെടുന്നു?
- ധാളിവുഡ്‌

* ഇന്ത്യയിലെ ഏതു ഭാഷയിലെ സിനിമാനിര്‍മാണ മേഖലയാണ്‌ കോളിവുഡ്‌ ?
- തമിഴ്‌

* “ഛോളിവുഡ്‌ “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏത്‌ ഇന്ത്യന്‍ സംസ്ഥാനത്തേതാണ്‌?
- ഛത്തീസ്ഗഡ്‌

* മോളിവുഡ്‌ ഏതു ഇന്ത്യന്‍ ഭാഷയിലെ സിനിമകളെ കുറിക്കുവാന്‍ ഉപയോഗിക്കുന്ന പദമാണ്‌?
- മലയാളം

* ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ സിനിമാനിര്‍മാണ രംഗമാണ്‌ “സാന്‍ഡല്‍വുഡ്‌ എന്നറിയപ്പെടുന്നത്‌?
- കര്‍ണാടക (കന്നഡ)

* ഇന്ത്യയില്‍ ഏതു ഭാഷയില്‍ പുറത്തിറങ്ങുന്ന സിനിമകളെയാണ്‌ “ജോളിവുഡ്‌ “പ്രതിനിധാനം ചെയ്യുന്നത്‌?
- അസമീസ്‌

* “ധോളിവുഡ്‌ “എന്നറിയപ്പെടുന്ന സിനിമാനിര്‍മാണമേഖല ഏതു ഭാഷയിലേതാണ്‌?
- ഗുജറാത്തി

* ഏത്‌ ദക്ഷിണേന്ത്യന്‍ ഭാഷയിലെ സിനിമാവ്യവസായമാണ്‌ 'ടോളിവുഡ്‌'?
- തെലുഗു
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here