പത്താം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നിന്നുള്ള പി.എസ്.സി. ചോദ്യോത്തരങ്ങൾ (UPDATED)
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ പി.എസ്.സി.യുടെ ഒരു പ്രധാന ചോദ്യമേഖലയാണ്. പി.എസ്.സി. യുടെ പുതിയ പരീക്ഷാ രീതിയനുസരിച്ച്, വിവിധ പരീക്ഷകൾക്കായി തയ്യാറാക്കിയത് പഠിക്കാം. നേരത്തേ പ്രസിദ്ധീകരിച്ചിരുന്നവയിൽ നിന്നും വ്യത്യസ്തമായി മുഴുവൻ അധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ, ഓരോ അധ്യായങ്ങളായി തരംതിരിച്ച് നൽകിയിരിക്കുന്നു.
PSC 10th,+2, Degree Level Exam Questions and Answers | LDC / LGS / VEO etc. | PSC SSLC Social Science Syllabus-based Questions and Answers
* Class 10 സാമൂഹ്യശാസ്ത്രം - ചോദ്യോത്തരങ്ങൾ
Chapter 1: ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
1. അമേരിക്കൻ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് അമേരിക്കൻ കോളനികളിൽ ഉയർന്നുകേട്ട മുദ്രാവാക്യം എന്തായിരുന്നു?
ഉത്തരം: പ്രാതിനിധ്യമില്ലാതെ നികുതിയില്ല
2. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആരായിരുന്നു?
ഉത്തരം: ജെയിംസ് ഓട്ടിസ്
3. അമേരിക്കൻ കോളനികളിൽ ബ്രിട്ടീഷ് വ്യാപാരികൾ നടപ്പിലാക്കിയ വ്യാപാര നയം എന്ത് പേരിൽ അറിയപ്പെട്ടു?
ഉത്തരം: മെർക്കന്റിലിസം
4. "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല. ഇത് ആരുടെ പ്രസ്താവനയാണ്?
ഉത്തരം: ജോൺ ലോക്ക്
5. 'ഏതെങ്കിലും വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടക്കി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല". ഇത് ആരുടെ പ്രസ്താവനയാണ്?
ഉത്തരം: തോമസ് പെയിൻ
6. ഒന്നാം കോണ്ടിനെന്റൽ സമ്മേളനം നടന്നത് എവിടെവച്ചായിരുന്നു?
ഉത്തരം: ഫിലാഡൽഫിയ
7. കോമൺസെൻസ്' എന്ന ലഖുലേഖ പ്രസിദ്ധീകരിച്ചത് ആര് ?
ഉത്തരം: തോമസ് പെയിൻ
8 . അമേരിക്കൻ കോണ്ടിനെന്റൽ സമ്മേളനം പ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എന്ന്?
ഉത്തരം: 1776
9. പതിമൂന്ന് അമേരിക്കൻ കോളനികളുടെയും സ്വാതന്ത്യം ബ്രിട്ടൻ അംഗീകരിച്ച ഉടമ്പടി ഏതായിരുന്നു ?
ഉത്തരം: പാരീസ് ഉടമ്പടി
10 . അമേരിക്കൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലായിരുന്നു ?
ഉത്തരം: ജെയിംസ് മാഡിസൺ
11. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?
ഉത്തരം: ജോർജ് വാഷിങ്ടൺ
12 . ഫ്രാൻസിലെ പുരോഹിതന്മാർ കർഷകരിൽനിന്നും പിരിച്ചിരുന്ന നികുതി ഏതു പേരിൽ അറിയപ്പെട്ടു ?
ഉത്തരം: തിഥേ
13 . ഫ്രാൻസിലെ ഗവണ്മെന്റ് കർഷകരിൽനിന്നും പിരിച്ചിരുന്ന നികുതി ഏതു പേരിൽ അറിയപ്പെട്ടു ?
ഉത്തരം: തൈലേ
14. ഫ്രാൻസിലെ ബുർബൻ ഭരണകാലത്തെ നിയമനിർമാണസഭ ഏതുപേരിൽ അറിയപ്പെട്ടു ?
ഉത്തരം: സ്റ്റേറ്റ് ജനറൽ
15 . ഫ്രാൻസിൽ ഉയർന്ന സാമൂഹികപദവിയും അവകാശങ്ങളും ആഡംബരജീവിതവും നയിച്ചത് ഏതു വിഭാഗങ്ങളായിരുന്നു ?
ഉത്തരം: ഒന്നാം എസ്റ്റേറ്റും രണ്ടാം എസ്റ്റേറ്റും
16 . ഫ്രാൻസിൽ ഏറ്റവും കൂടുതൽ ജനവിഭാഗങ്ങൾ ഏതു എസ്റ്റേറ്റിലായിരുന്നു ?
ഉത്തരം: മൂന്നാം എസ്റ്റേറ്റിൽ
17. പുരോഹിതന്മാരെ പരിഹസിക്കുകയും യുക്തി ചിന്ത/ സമത്വം /മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര് ?
ഉത്തരം: വോൾട്ടയർ
19. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടേയും ചങ്ങലയിലാണ്" എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതാര്
ഉത്തരം: റൂസ്സോ
20 . ഗവൺമെന്റിനെ നിയമനിർമാണം /കാര്യനിർവഹണം /നീതിന്യായ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചതാര് ?
ഉത്തരം: മോണ്ടെസ്ക്യു
21. ഫ്രാൻസിലെ നിയമനിർമാണസഭയായ സ്റ്റേറ്റ് ജനറലിൽ മൂന്നാം എസ്റ്റേറ്റ് ഏതുപേരിലാണറിയപ്പെട്ടത് ?
ഉത്തരം: കോമൺസ്
22 . ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നത് ?
ഉത്തരം: ബൂർബൻ രാജവാഴചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്തത്
23 . ഫ്രാൻസിന്റെ ദേശീയദിനമായി ആചരിക്കുന്നത് ?
ഉത്തരം: ജൂലൈ 14
24. ഫ്രഞ്ചുവിപ്ലവത്തിൽ മുഴങ്ങി കേട്ട മുദ്രാവാക്യങ്ങളേവ ?
ഉത്തരം: സ്വാതന്ത്ര്യം സമത്വം സാഹോദര്യം
25. 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും. പ്രസ്താവന ആരുടേത് ?
ഉത്തരം: മെറ്റേർണിക്ക്
26. 1815 ൽ നടന്ന ഏതു യുദ്ധത്തിൽ വച്ച് യൂറോപ്യൻ സഖ്യം നെപ്പോളിയനെ പരാജയപ്പെടുത്തി?
ഉത്തരം: വാട്ടർലൂ
27. തെക്കെയമേരിക്കയിലെ ജോർജ് വഷിങ്ടൺ എന്നറിയപ്പെടുന്നത് ?
ഉത്തരം: സൈമൺ ബോളിവർ
28 . മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?
ഉത്തരം: അലക്സാണ്ടർ കെറൻസ്കി
29 . ബോൾഷെവിക്കുകളുടെ നേതാക്കന്മാർ ആരെല്ലാമായിരുന്നു ?
ഉത്തരം: ട്രോട്സ്കി, ലെനിൻ
30 . റഷ്യയിൽ രൂപംകൊണ്ട് തൊഴിലാളി സംഘടനകളെ പൊതുവെ എന്തുപേരിൽ അറിയപ്പെട്ടു ?
ഉത്തരം: സോവിയറ്റ്സ്
31. സാർ ഭരണകാലത്തെ റഷ്യൻ പാർലമെന്റ് ഏതുപേരിൽ അറിയപ്പെട്ടു ?
ഉത്തരം: ഡ്യുമ
32. അമേരിക്കക്ക് ചൈനയിൽ ഇടപെടാൻ അവസരമൊരുക്കിയ തുറന്ന വാതിൽ നയം പ്രഖ്യാപിച്ചതാര് ?
ഉത്തരം: ജോൺ ഹേയ്
33. ആരുടെ നേതൃത്വത്തിലാണ് കുമിങ്ന്താങ് പാർട്ടി രൂപീകരിക്കപ്പെട്ടത് ?
ഉത്തരം: സന്യാന്ത് സെൻ
34. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്? ?
ഉത്തരം: മാവോ സെ തുങ്
35. ചൈന ഒരു ജനകീയ റിപ്പബ്ലിക്കായി മാറിയതെന്ന് ?
ഉത്തരം: 1949 ഒക്ടോബർ ഒന്ന്
36. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയേ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനായി നടത്തുന്ന സമരങ്ങളാണ് ?
ഉത്തരം: വിപ്ലവങ്ങൾ
37. ആദ്യകാലവിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകമേത് ?
ഉത്തരം: നവോത്ഥാനം
Chapter 2: ലോകം ഇരുപതാം നൂറ്റാണ്ടിൽ
1. ലാഭം ലക്ഷ്യമാക്കി ഉൽപാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെട്ടിരുന്നത് ?
ഉത്തരം: മുതലാളിത്തം
2. ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ആധിപത്യം അറിയപ്പെടുന്നത് ?
ഉത്തരം: സാമ്രാജ്യത്വം .
3. യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രീയാധികാരവും സൈനികശേഷിയും ഉപയോഗിച്ച് കോളനികളിൽ സാമ്പത്തിക ചൂഷണം നടത്തിയ പ്രക്രിയ ?
ഉത്തരം: കോളനിവത്കരണം .
4. സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ?
ഉത്തരം: തീവ്രദേശീയത
5. കിഴക്കൻ യൂറോപ്പിലെ സെർബിയ, ബൾഗേറിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ ഏകീകരിക്കാൻ റഷ്യയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമേത് ?
ഉത്തരം: പാൻ സ്ലാവ് പ്രസ്ഥാനം .
6. മധ്യയൂറോപ്പിലും ബാൽക്കൻമേഖലയിലും സ്വാധീനമുറപ്പിക്കുന്നതിന് ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കുന്നതിനായി ജർമനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ?
ഉത്തരം: പാൻ ജർമൻ പ്രസ്ഥാനം
7. ഫ്രാന്സിന്റെ നേതൃത്വത്തിൽ തങ്ങളുടെ പക്കൽനിന്നും ജർമനി കൈവശപ്പെടുത്തിയ അൾസൈസ്, ലൊറൈൻ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിനായി ആരംഭിച്ച പ്രസ്ഥാനമേത് ?
ഉത്തരം: പ്രതികാര പ്രസ്ഥാനം .
8. ഒന്നാംലോകയുദ്ധത്തിന്റെ പ്രധാന കേന്ദ്രം ?
ഉത്തരം: യൂറോപ്പ്
9. ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ച രാജ്യങ്ങൾ 1919 ൽ പാരീസിൽ ജർമനിയുമായി ഒപ്പുവച്ച സന്ധി ?
ഉത്തരം: വേഴ്സായ് സന്ധി
10. 1929 ലെ ലോകസാമ്പത്തികമാന്ദ്യം ആവിർഭവിച്ചത്
ഉത്തരം: അമേരിക്കയിൽ
11. 'പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം' എന്നതുപോലെയാണ് ഇതാരുടെ വാക്കുകൾ ?
ഉത്തരം: ബെനിറ്റോ മുസോളിനി.
12. ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനും എതിരാളികളെ അടിച്ചമർത്തുന്നതിനും വേണ്ടി മുസോളിനി രൂപീകരിച്ച സൈനികവിഭാഗമേത് ?
ഉത്തരം: കരിങ്കുപ്പായക്കാർ
13. പ്രത്യേകം തയ്യാറാക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളിൽ വച്ച് ജൂതരെ കൂട്ടക്കൊല ചെയ്യുന്നതിനായി ഹിറ്റലർ രൂപം നൽകിയ സൈന്യമേത് ?
ഉത്തരം: തവിട്ടുകുപ്പായക്കാർ
14. ഹിറ്റലർ ജൂതരുടെ കൂട്ടകൊലക്കായി പ്രത്യേകം തയ്യാറാക്കിയ കോൺസൻട്രേഷൻ ക്യാമ്പുകൾ അറിയപ്പെട്ടിരുന്നത് ?
ഉത്തരം: ഹോളോകാസ്റ്റ്
15. ജൂതരെ കൂട്ടക്കൊല ചെയ്യാനായി ഹിറ്റലർ രൂപം നൽകിയ രഹസ്യവിഭാഗമേത് ?
ഉത്തരം: ഗസ്റ്റപ്പൊ
16. ഫാഷിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാതെ അവർക്കു പ്രോത്സാഹനം നൽകുകയും സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റുയൂണിയനെ മുഖ്യശത്രുവായി കരുതുകയും ചെയ്ത മുതലാളിത്തരാജ്യങ്ങളുടെ നയമേത് ?
ഉത്തരം: പ്രീണനനയം
17. രണ്ടാംലോകയുദ്ധാനന്തരം ലോകസമാധാനം സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന ?
ഉത്തരം: ഐക്യരാഷ്ട്രസംഘടന
18. ഐക്യരാഷ്ട്രസഭ നിലവിൽ വന്നത് ?
ഉത്തരം: 1945 ഒക്ടോബർ 24.
19. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ?
ഉത്തരം: ന്യൂയോർക്ക്
20. രണ്ടാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വശക്തികളുടെ ഭരണത്തിൽനിന്നും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങൾ സ്വതന്ത്രമായതിനെ --------------എന്നുവിളിക്കുന്നു ?
ഉത്തരം: അപകോളനീകരണം
21. പരസ്പരം ശത്രുത പുലർത്തിയ രണ്ടുചേരികൾ തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്രയുദ്ധങ്ങളുമാണ് ---------- ?
ഉത്തരം: ശീതസമരം
22. എവിടെ വച്ചു നടന്ന സമ്മേളനത്തിലാണ് ചേരിചേരാപ്രസ്ഥാനത്തിനു രൂപം നൽകാൻ തീരുമാനിച്ചത് ?
ഉത്തരം: 1955 ൽ ഇന്തോനേഷ്യയിലെ ബാന്ദൂങ്
23. ചേരിചേരാ രാജ്യങ്ങളുടെ ആദ്യത്തെ സമ്മേളനം നടന്നതെവിടെ ?
ഉത്തരം: 1961 ബെൽഗ്രേഡ്
24. ജൂതർക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ?
ഉത്തരം: സിയോണിസ്റ്റ് പ്രസ്ഥാനം
25. പാലസ്തീന് സ്വന്തമായരു രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമേത് ?
ഉത്തരം: പാലസ്തീൻ വിമോചന സംഘടന
26. പാലസ്തീൻ വിമോചനസംഘടനയുടെ സ്ഥാപക പ്രസിഡന്റ് ?
ഉത്തരം: യാസർ അറഫാത്ത്
27. 1993 ൽ പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാൻ ഇസ്രായേൽ അംഗീകാരം നൽകി ഒപ്പുവക്കപ്പെട്ട കരാർ ഏത് ?
ഉത്തരം: ഓസ്ലോകരാർ .
28. ഗോർബച്ചേവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ സോവിയറ്റ് യൂണിയൻ തകർന്നത് ഏത് വർഷത്തിൽ ?
ഉത്തരം: 1991.
29. ബഹുരാഷ്ട്ര കമ്പനികൾ അവരുടെ താത്പര്യങ്ങൾക്കുവേണ്ടി വികസ്വരവും അവികസിതവുമായ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഇടപെടാൻ തുടങ്ങിയതാണ് ----------------
ഉത്തരം: നവസാമ്രാജ്യത്വം
30. ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണമില്ലാതെ കടന്നുവരാനായി ഇറക്കുമതിനിയമങ്ങളും നികുതികളും ഉദാരമാക്കിയതാണ് -----------
ഉത്തരം: ആഗോളവത്കരണം
CHAPTER 3: പൊതു ഭരണം
1. കേന്ദ്ര സർവീസ്സിലേക്കും അഖിലേന്ത്യാ സർവീസ്സിലേക്കും ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്ന ഭരണഘടനാ സ്ഥാപനമേത് ?
ഉത്തരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC)
2. സംസ്ഥാന സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത് ?
ഉത്തരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (PSC)
3 . ഇന്ത്യയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര് ?
ഉത്തരം: രാഷ്ട്രപതി
4 . ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഉപയോഗത്തെ ------------എന്നു വിളിക്കുന്നു ?
ഉത്തരം: ഇ ഗവേണൻസ്
5 . എന്നാണ് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?
ഉത്തരം: 2005.
6. ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമ നിർമ്മാണത്തിലേക്ക് നയിച്ചത് ?
ഉത്തരം: രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതൻ
7. സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുന്ന നിയമമേത് ?
ഉത്തരം: സേവനാവകാശ നിയമം
8. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപംനൽകിയ സ്ഥാപനമേത് ?
ഉത്തരം: ലോക്പാൽ .
10. സംസ്ഥാന തലത്തിൽ അഴിമതി തടയുന്നതിനായിരൂപംനൽകിയ സ്ഥാപനമാണ്?
ഉത്തരം: ലോകായുക്ത
11. കേന്ദ്ര ഗവൺമെൻറ് ഓഫീസുകളുമആയി ബന്ധപ്പെട്ട അഴിമതി തടയുന്നതിന് വേണ്ടി 1964 ൽ രൂപം കൊണ്ടിട്ടുള്ളസ്ഥാപനമാണ് -- ?
ഉത്തരം: സെൻട്രൽ വിജിലൻസ് കമ്മീഷൻ
12. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഴിമതിയോ സ്വജനപക്ഷപാതമോ ധനദുർവിനിയോഗമോ ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ പരാതി നല്കാനുള്ള സംവിധാനമാണ് ?
ഉത്തരം: ഓംബുഡ്സ്മാൻ
Chapter 4: ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പും
1. ഏതു വർഷമാണ് പ്ലാസി യുദ്ധം നടന്നത് ?
ഉത്തരം: 1757.
2. ബ്രിട്ടീഷുകാർ ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയേത് ?
ഉത്തരം: ശാശ്വത ഭൂനികുതി വ്യവസ്ഥ
3. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറലാരായിരുന്നു ?
ഉത്തരം: കോൺവാലീസ് പ്രഭു
4. ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ നടപ്പാക്കിയ ഭൂനികുതി നയമേത് ?
ഉത്തരം: റയട്ട് വാരി വ്യവസ്ഥ
5. മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയതെവിടെ ?
ഉത്തരം: വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ
7. മലബാറിലെ കർഷകകലാപങ്ങൾ അറിയപ്പെടുന്നത് ?
ഉത്തരം: മാപ്പിള കലാപങ്ങൾ
8. കുറിച്യ കലാപത്തിന്റെ നേതാവാര് ?
ഉത്തരം: രാമൻനമ്പി
9. കുറിച്യ കലാപം നടന്നതെന്ന് ?
ഉത്തരം: 1812.
10. മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടീഷുകാർ നിയമിച്ച കമ്മീഷൻ ഏത് ?
ഉത്തരം: വില്യം ലോഗൻ കമ്മീഷൻ
11. "സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കു റെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റി കുടിക്കുകയും ചെയ്തു'' ആരുടെ വാക്കുകളാണിത് ?
ഉത്തരം: ഡി.എച്ച് .ബുക്കാനൻ .
12. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതെവിടെ ?
ഉത്തരം: മീററ്റ്
13. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ?
ഉത്തരം: 1857.
14. നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമമേത് ?
ഉത്തരം: ദത്തവകാശ നിരോധന നിയമം
15. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം ?
ഉത്തരം: 1885.
16. ഇന്ത്യയിലെ സാമ്പത്തിക ചോർച്ച തടയാൻ ഇന്ത്യൻ ദേശീയ നേതാക്കന്മാർ ആഹ്വാനം ചെയ്ത ആശയം ?
ഉത്തരം: സ്വദേശി പ്രസ്ഥാനം .
17. "മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്." ആരുടെ അഭിപ്രായമാണിത്?
ഉത്തരം: ബാലഗംഗാധരതിലക് .
18. ചോർച്ച സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ?
ഉത്തരം: ദാദാഭായി നവറോജി .
19. ദാദാഭായി നവറോജി എഴുതിയ പുസ്തകമേത്?
ഉത്തരം: പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ .
20. ബംഗാൾ വിഭജനം നടന്ന വർഷം ?
ഉത്തരം: 1905.
Chapter 5: സംസ്കാരവും ദേശീയതയും
1. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആരായിരുന്നു ?
ഉത്തരം: വില്യം ജോൺസ് .
2. ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാര് ?
ഉത്തരം: ജൊനാഥൻ ഡങ്കൻ .
3. ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
ഉത്തരം: രാജാറാം മോഹൻ റോയ് .
3. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബെയിൽ ശാരദാ സദൻ സ്ഥാപിച്ചതാര് ?
ഉത്തരം: പണ്ഡിത രമാബായി .
4. ആര്യസമാജ സ്ഥാപകനാര് ?
ഉത്തരം: സ്വാമി ദയാനന്ദ സരസ്വതി .
5. സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച പ്രസ്ഥാനമേത് ?
ഉത്തരം: അലിഗഡ് പ്രസ്ഥാനം .
6. പ്രാർത്ഥനാ സമാജം രൂപീകരിച്ചതാര് ?
ഉത്തരം: ആത്മാറാം പാണ്ഡുരംഗ് .
7. ഹിതകാരിണിസമാജ സ്ഥാപകനാര് ?
ഉത്തരം: വിരേശലിംഗം .
8. ജോതിബാ ഫൂലേ സ്ഥാപിച്ച പ്രസ്ഥാനമേത് ?
ഉത്തരം: സത്യശോധക് സമാജം .
9. സ്വാഭിമാനപ്രസ്ഥാന സ്ഥാപകനാര് .
ഉത്തരം: ഇ.വി രാമസ്വാമി നായ്ക്കർ .
10. പ്രാദേശികഭാഷാ പത്ര നിയമം നടപ്പിലാക്കിയതാര് ?
ഉത്തരം: ലിട്ടൺ പ്രഭു .
11. 1916 ൽ മഹാരാഷ്ട്രയിൽ ഇന്ത്യയിൽ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
ഉത്തരം: ഡി. കെ . കാർവെ .
12. വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?
ഉത്തരം: രവീന്ദ്രനാഥ ടാഗോർ
13. മൗലാന മുഹമ്മദലി, ഷൗക്കത്തലി, ഡോ. സാക്കീർ ഹുസൈൻ, എം. എ. അന്സാരി എന്നിവരുടെ നേതൃത്വത്തിൽ അലിഗഡിൽ സ്ഥാപിച്ച വിദ്യാഭ്യാസ കേന്ദ്രമേത് ?
ഉത്തരം: ജാമി മില്ലിയ ഇസ്ലാമിയ .
14. മഹാത്മാഗാന്ധി 1937 ൽ മുന്നോട്ടുവെച്ച സവിശേഷമായ ഒരു വിദ്യാഭ്യാസ പദ്ധതി ഏതാണ് ?
ഉത്തരം: വാർധാ വിദ്യാഭ്യാസപദ്ധതി .
15. കേരളാകലാമണ്ഡലം സ്ഥാപിച്ചതാര് ?
ഉത്തരം: വള്ളത്തോൾ നാരായണമേനോൻ .
16. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് 'വന്ദേമാതരം 'എന്ന ഗാനം എടുത്തിട്ടുള്ളത് ?
ഉത്തരം: ആനന്ദമഠം
17. നീൽദർപ്പൺ എന്ന ബംഗാളി നാടകത്തിന്റെ രചയിതാവാര് ?
ഉത്തരം: ദിനബന്ധുമിത്ര .
18. 'സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചത് ആരാണ് ?
ഉത്തരം: അല്ലാമാ മുഹമ്മദ് ഇഖ്ബാൽ .
19. ഭാരതീയ സംസ്കാരത്തിലും ദേശീയ പാരമ്പര്യത്തിലും അടിയുറച്ച പൗരസ്ത്യ ചിത്രകലയുടെ പ്രോത്സാഹനത്തിനായി അബനീന്ദ്രനാഥ ടാഗോർ ആരംഭിച്ച സ്ഥാപനം ഏതാണ്
ഉത്തരം: ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ് .
20. സതി, ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാര് ?
ഉത്തരം: നന്ദലാൽ ബോസ് .
21. .ഇന്ത്യയിലെ ജീവിതത്തെയും സംസ്കാരത്തെയും ചിത്രീകരിച്ച ഇന്ത്യക്കാരുടെ മനസ്സിൽ ഒരൊറ്റ ഇന്ത്യയുടെ ചിത്രം വരയ്ക്കാൻ കഴിഞ്ഞ പ്രശസ്ത ചിത്രകാരി ആരാണ്?
ഉത്തരം: അമൃത ഷെർഗിൽ .
Chapter 6: സമരവും സ്വാതന്ത്ര്യവും .
1. ഗാന്ധിജി ഇന്ത്യയിൽ പൊതുപ്രവർത്തനത്തിനു ആരംഭം കുറിച്ച സമരമേത് ? ഉത്തരം: ബീഹാറിലെ ചമ്പാരനിൽ നീലംകർഷകരുടെ സമരം 1917 .
2. ഗാന്ധിജി നികുതിനിഷേധവും സത്യാഗ്രഹവും സമരായുധങ്ങളായി ഉപയോഗിച്ച സമരമേത് ?
ഉത്തരം: ഗുജറാത്തിലെ ഖേഡയിലെ കർഷകസമരം .
3. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈനിക മേധാവി ആരായിരുന്നു? ?
ഉത്തരം: ജനറൽ ഡയർ .
4. ഭീകരവാദപ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമമേത് ?
ഉത്തരം: റൗലറ്റ് നിയമം .
5. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമേത് ?
ഉത്തരം: നിസ്സഹകരണസമരം .
6. ഖിലാഫത് പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ആരെല്ലാമായിരുന്നു? ?
ഉത്തരം: മൗലാനാ ഷൗക്കത് അലി, മൗലാനാ മുഹമ്മദ് അലി .
7. നിസഹകരണസമരം നിറുത്തിവക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം എന്തായിരുന്നു? ?
ഉത്തരം: ചൗരിചൗരാ സംഭവം .
8. 1929 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ?
ഉത്തരം: ജവഹർലാൽ നെഹ്രു .
9. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനമേത് ?
ഉത്തരം: ലാഹോർ സമ്മേളനം .
10. കേരളത്തിലെ ഉപ്പുസമരത്തിന്റെ പ്രധാനകേന്ദ്രമേത് ?
ഉത്തരം: പയ്യന്നൂർ .
11. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരമേത് ?
ഉത്തരം: ക്വിറ്റ് ഇന്ത്യാ സമരം .
12. ധരാസന ഉപ്പുസമരത്തിനു നേതൃത്വം നൽകിയതാര് ?
ഉത്തരം: സരോജിനി നായിഡു .
13. 1923 ൽ സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവരാരെല്ലാം ?
ഉത്തരം: സി. ആർ. ദാസ് , മോത്തിലാൽ നെഹ്രു .
14. അഭിനവ് ഭാരത് സൊസൈറ്റിയുടെ നേതാവാര് ?
ഉത്തരം: വി. ഡി. സവാർക്കർ .
15. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവാര് ?
ഉത്തരം: സൂര്യസെൻ .
16. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയപാർട്ടി ഏതായിരുന്നു?
ഉത്തരം: ഫോർവേഡ് ബ്ലോക്ക് .
17. ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതാര് ?
ഉത്തരം: റാഷ് ബിഹാരി ബോസ് .
18. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം ചുമതല ആർക്കായിരുന്നു ?
ഉത്തരം: ക്യാപ്റ്റൻ ലക്ഷ്മി .
19. അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ രൂപീകരണത്തിനു നേതൃത്വം നൽകിയവരാരെല്ലാം ?
ഉത്തരം: എൻ. എം. ജോഷി, ലാലാ ലജ്പത് റായ് .
20. ഇന്ത്യയെ വിഭജിക്കാതെ അധികാരകൈമാറ്റം സാധ്യമല്ല എന്ന് വാദിച്ച വൈസ്രോയി ആരായിരുന്നു ?
ഉത്തരം: മൗണ്ട് ബാറ്റൺ പ്രഭു .
21. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
ഉത്തരം: ജവഹർലാൽ നെഹ്രു .
CHAPTER 7: സ്വാതന്ത്ര്യാനന്തര ഇന്ത്യ
1. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സർദാർ വല്ലഭ്ഭായ് പട്ടേലിനൊപ്പം ചേർന്ന് പ്രവർത്തിച്ച മലയാളിയാര് ?
ഉത്തരം: വി. പി. മേനോൻ .
2., പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായതെന്ന്? ?
ഉത്തരം: 1954.
3. ഗോവ ഇന്ത്യയുടെ ഭാഗമായതെന്ന് ?
ഉത്തരം: 1961.
4. തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്രാസംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരസമരമനുഷ്ടിച്ച് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനിയാര് ?
ഉത്തരം: പോട്ടി ശ്രീരാമലു .
5. സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷനാരായിരുന്നു ?
ഉത്തരം: ഫസൽ അലി .
6. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ എന്നിവയുടെ തലവൻ ആരായിരുന്നു?
ഉത്തരം: ഹോമി ജഹാംഗീർ ഭാഭ .
7. ഐ.എസ്.ആർ.ഒ. നിലവിൽവന്ന വർഷം ?
ഉത്തരം: 1969.
8. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചതെവിടെ ?
ഉത്തരം: തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ .
9. ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹമേത് ?
ഉത്തരം: ആര്യഭട്ട (1975 ൽ)
10. ഇന്ത്യയുടെ ആദ്യത്തെ ചന്ദ്ര പരീക്ഷണ ദൗത്യമേത് ?
ഉത്തരം: ചന്ദ്രയാന്
11. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്താണ് ?
ഉത്തരം: മംഗൾയാൻ .
12. ഭൂമിയിൽനിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമിത പേടകമേത് ?
ഉത്തരം: മംഗൾയാൻ .
13. "ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് " ഇതാരുടെ വാക്കുകൾ ?
ഉത്തരം: ഡോ. ഡി.എസ്. കോത്താരി .
14. വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയത് ?
ഉത്തരം: 2009.
15. ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യശിൽപിയാര് ?
ഉത്തരം: ജവഹർലാൽ നെഹ്രു .
16. ഇന്ത്യ ചൈനയുമായി പഞ്ചശീലതത്ത്വങ്ങൾ ഒപ്പിട്ടതെന്ന് ?
ഉത്തരം: 1954.
Chapter 8: കേരളം ആധുനികതയിലേക്ക്
1. ഡച്ചുകാർക്ക് കേരളം വിട്ടുപോകേണ്ടി വന്ന യുദ്ധമേത് ?
ഉത്തരം: 1741 ലെ കുളച്ചൽ യുദ്ധം .
2. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമേത്?
ഉത്തരം: ആറ്റിങ്ങൽ കലാപം 1721 .
3. പഴശ്ശിരാജ മരണമടഞ്ഞതെന്ന് ?
ഉത്തരം: 1805 നവംബർ 30 .
4. കുണ്ടറവിളംബരം പുറപ്പെടുവിച്ചതെന്ന് ?
ഉത്തരം: 1809 ജനുവരി 11 .
5. തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചതെന്ന് ?
ഉത്തരം: 1865.
6. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ?
ഉത്തരം: പള്ളിവാസൽ
7. കേരളത്തിൽ ആദ്യമായി രൂപംകൊണ്ട സ്വകാര്യ ബാങ്കേത് ?
ഉത്തരം: നെടുങ്ങാടി ബാങ്ക് .
8. മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം തയ്യാറാക്കിയതാര് ?
ഉത്തരം: ആഞ്ചലോസ് ഫ്രാൻസിസ് .
9. മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥമേത് ?
ഉത്തരം: സംക്ഷേപവേദാർഥം .
10. മലയാളത്തിലെ ആദ്യ പത്രമേത് ?
ഉത്തരം: രാജ്യസമാചാരം .
11. തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരിയാര് ?
ഉത്തരം: ഗൗരി പാർവതി ഭായി (1817)
12. സമത്വസമാജം സ്ഥാപകനാര് ?
ഉത്തരം: വൈകുണ്ഠ സ്വാമികൾ .
13. സാധുജനപരിപാലനസംഘം സ്ഥാപകനാര് ?
ഉത്തരം: അയ്യൻകാളി .
14. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പ്രസ്ഥാനമേത് ?
ഉത്തരം: സഹോദര പ്രസ്ഥാനം .
15. അരയസമാജം സ്ഥാപകനാര് ?
ഉത്തരം: പണ്ഡിറ്റ് കെ.പി. കറുപ്പൻ .
16. നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചതാര് ?
ഉത്തരം: മന്നത്ത് പത്മനാഭൻ .
17. യോഗക്ഷേമസഭ സ്ഥാപിച്ചതാര് ?
ഉത്തരം: വി.ടി. ഭട്ടതിരിപ്പാട് .
18. കുമാരഗുരുദേവൻ സ്ഥാപിച്ച പ്രസ്ഥാനമേത് ?
ഉത്തരം: പ്രത്യക്ഷരക്ഷാദൈവസഭ .
19. സാമൂഹിക രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയതെന്ന് ?
ഉത്തരം: 1888.
20. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമേത് ?
ഉത്തരം: വൈക്കം സത്യാഗ്രഹം 1924 .
21. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്ന് ?
ഉത്തരം: 1936 നവംബർ 12 .
22. ആരുടെ നേതൃത്വത്തിലായിരുന്നു ഗുരുവായൂർ സത്യാഗ്രഹം നടന്നത് ?
ഉത്തരം: കെ. കേളപ്പൻ 1931 .
23. മലയാളി മെമ്മോരിയലിനു നേതൃത്വംനൽകിയതാര് ?
ഉത്തരം: ബാരിസ്റ്റർ ജി.പി. പിള്ള ( 1891 ).
24. 1896 ലെ ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ?
ഉത്തരം: ഡോ. പൽപ്പു .
25. നിവർത്തന പ്രക്ഷോഭം ആരംഭിച്ചതെന്ന് ?
ഉത്തരം: 1932 ൽ എൻ.വി. ജോസഫ്, പി.കെ. കുഞ്ഞ്, സി. കേശവൻ എന്നിവരുടെ നേതൃത്വത്തിൽ .
26. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നതെവിടെ ?
ഉത്തരം: ഒറ്റപ്പാലത്ത് 1921
27. ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥമെഴുതിയതാര് ?
ഉത്തരം: ഇ.എം.എസ്. നമ്പൂതിരിപ്പാട് .
Chapter 9: രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും .
1. രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകനാര് ?
ഉത്തരം: പാശ്ചാത്യ ചിന്തകനായ നിക്കോളോ മാക്യവല്ലി .
2. യാതൊരു കാരണവശാലും വിഭജിക്കാനാവാത്ത രാഷ്ട്രത്തിന്റെ ഘടകമേത് ?
ഉത്തരം: പരമാധികാരം .
3. ഏറ്റവും സ്വീകാര്യമായ രാഷ്ട്രരൂപീകരണ സിദ്ധാന്തമേത് ?
ഉത്തരം: പരിണാമസിദ്ധാന്തം .
4. ഒരു രാജ്യത്തെ പൂർണവും തുല്യവുമായ അംഗത്വമാണ് - ?
ഉത്തരം: പൗരത്വം .
5. രണ്ടു തരത്തിലുള്ള പൗരത്വങ്ങളേവ ?
ഉത്തരം: സ്വാഭാവിക പൗരത്വം, ആർജിത പൗരത്വം .
6. രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?
ഉത്തരം: അരിസ്റ്റോട്ടിൽ .
7. രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത അരിസ്റ്റോട്ടിലിന്റെ കൃതിയേത് ?
ഉത്തരം: പൊളിറ്റിക്സ് .
Chapter11: സമൂഹശാസ്ത്രം എന്ത് എന്തിന് .
1. സമൂഹശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നതാരെ ?
ഉത്തരം: അഗസ്ത് കോംതെ .
2. ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്ത തത്വങ്ങൾ സമൂഹപഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകനാര് ?
ഉത്തരം: ഹെർബർട്ട് സ്പെന്സർ .
3. മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് ---------------?
ഉത്തരം: സമൂഹശാസ്ത്രം
4. അപൂർവവും വേറിട്ടതുമായ സാമൂഹികമായ പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനമാണ് --------------- ?
ഉത്തരം: കേസ് സ്റ്റഡി .
ഈ പേജിൽ നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന ചോദ്യോത്തരങ്ങൾ താഴെ നൽകുന്നു. പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം പുസ്തകത്തിലെ ചോദ്യോത്തരങ്ങൾ അവയിൽ ഉൾപ്പെടുന്നു.
1. ഉത്തരായന രേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ
സഞ്ചാരത്തെ .................. എന്ന് വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം
4. ഏതൊക്കെ ദിവസങ്ങള്‍ ആണ് വിഷുവങ്ങള്‍ എന്നറിയപ്പെടുന്നത്?
ഉത്തരം: മാര്‍ച്ച് 21, സെപ്റ്റംബര്‍ 23
3. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വര്‍ഷം-
ഉത്തരം: 2009
4.രണ്ടാം ലോക മഹായുദ്ധത്തിലെ അച്ചുതണ്ട് ശക്തികളില്‍ ഉള്‍പ്പെടാത്ത
രാജ്യം ചുവടെപ്പറയുന്നവയിൽ ഏത്
റഷ്യ, ജര്‍മ്മനി, ഇറ്റലി, ജപ്പാൻ
ഉത്തരം: റഷ്യ
5. ഭൗമോപരിതലത്തിലെ ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ ------------.
ഉത്തരം: സ്പെക്ട്രൽ സിഗ്നേച്ചര്‍
6. ചോര്‍ച്ച സിദ്ധാന്തം മുന്നോട്ട് വച്ചത് ആരാണ്
ഉത്തരം: ദാദാഭായ് നവറോജി
7. നീല ദര്‍പണ്‍ നാടകമെഴുതിയത് ആര്?
ഉത്തരം: ദീനബന്ധു മിത്ര
8. ധരാതലീയ ഭൂപടം നിര്‍മ്മിക്കുന്നതിന് ഉത്തരവാദിത്തപെട്ട ഇന്ത്യയിലെ സ്ഥാപനം
ഉത്തരം: സര്‍വ്വേ ഓഫ്‌ഇന്ത്യ
9. സതി എന്ന ചിത്രം വരച്ചത് ആരാണ്?
ഉത്തരം: നന്ദലാല്‍ ബോസ്
10. ഏത് INC സമ്മേളനത്തിലാണ് പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കിയത്. കൂടാതെ നിയമലംഘന സമരം ആരംഭിക്കാന്‍ തീരുമാനിച്ചത്?
ഉത്തരം: ലാഹോര്‍ 1929
11. വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (VISL) സ്ഥിതി ചെയ്യുന്നത്?
ഉത്തരം: ഭദദ്രാവതി,കര്‍ണാടക
12.1934 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത് ആരാണ്?
ഉത്തരം: ജയപ്രകാശ് നാരായണന്‍
13.വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം
ഉത്തരം: 1924
14. വിവരാവകാശ നിയമം പാസാക്കിയത് എന്ന്?
ഉത്തരം: 2005
15. സാമൂഹ്യശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?
ഉത്തരം: അഗസ്തെ കോംതെ
16. ആല്‍പ്സ് പർവതനിര കടന്ന് വടക്കന്‍ ചരിവുകളിലേക്ക് വീശുന്ന കാറ്റ് ഏത്?
ഉത്തരം: ഫൊന്‍
17. ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപെട്ട ആദ്യ ഇരുമ്പുരുക്ക് ശാലയുടെ പേരെന്ത്?
ഉത്തരം: വിശ്വേശ്വരയ്യ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് (VISL)
18. ഏത് ബാങ്കാണ് ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാങ്കായി
പ്രവര്‍ത്തിക്കുന്നത്?
ഉത്തരം: ഭാരതീയ റിസര്‍വ് ബാങ്ക്
19. നിസ്സഹരണ പ്രസ്ഥാനം നിര്‍ത്തിവയ്ക്കുവാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്?
ഉത്തരം: ചൌരി ചൗരാ സംഭവം 1922
20.“നിങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിത ഫലം നിങ്ങളെക്കാള്‍ മോശമായവര്‍ നിങ്ങളെ ഭരിക്കും എന്നതാണ്” ഏത് ചിന്തകന്റെ വാക്കുകളാണ് ഇത്?
ഉത്തരം: പ്ളേറ്റോ
21.1934-ല്‍ ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കിയതാരായിരുന്നു?
ഉത്തരം: ജയപ്രകാശ് നാരായണന്‍
22. കാവേരി നദിയുടെ പോഷക നദികൾ?
ഉത്തരം: കബനി, അമരാവതി
23. ഇന്ത്യയില്‍ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമേത്?
ഉത്തരം: പരുത്തി തുണി വ്യവസായം
24. രാഷ്ട്രത്തിന്റെ അദൃശ്യവും വിഭജിക്കാന്‍ പറ്റാത്തതുമായ അടിസ്ഥാന ഘടകം ഏതാണ്?
ഉത്തരം: പരമാധികാരം
25. ശാശ്വത ഭൂനികുതി വ്യവസ്ഥ നടിലാക്കിയ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആര്
ഉത്തരം: കോണ്‍വാലിസ് പ്രഭു
26. ധരാതലീയ ഭൂപടങ്ങളില്‍ വടക്ക് തെക്ക് ദിശയില്‍ വരയ്ക്കുന്ന രേഖകള്‍ ഏത്?
ഉത്തരം: ഈസ്റ്റിങ്സ്
27. രാഷ്ട്ര രൂപീകരണവുമായി ബന്ധപെട്ട് ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം ഏത്
ഉത്തരം: സാമൂഹിക പരിണാമസിദ്ധാന്തം
28. ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏത്?
ഉത്തരം: ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍
29. സൂര്യന്‍ ദക്ഷിണായന രേഖക്ക് നേര്‍മുകളിലെത്തുന്ന ദിനം ഏത് പേരില്‍ അറിയപെടുന്നു?
ഉത്തരം: ശൈത്യ അയനാന്ത ദിനം
30. ത്രികക്ഷി സഖ്യത്തിലും, ത്രികക്ഷി സൗഹാർദ്ദത്തിലും ഉൾപ്പെട്ട രാജ്യങ്ങൾ?
ഉത്തരം: ജര്‍മ്മനി, ആസ്ട്രിയ, ഹംഗറി
ത്രികക്ഷി സൗഹാർദ്ദം
ഉത്തരം: ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ
31.ശരാശരി എത്ര വയസുവരെ ഒരു വ്യക്തി ജീവിച്ചിരിക്കുന്നു എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ഉത്തരം: ആയുര്‍ദൈര്‍ഘ്യം
32. ബൊള്‍ഷെവിക്കകളുടെ നേതാവ്.
ഉത്തരം: ലെനിന്‍
33. തമിഴ്നാട്ടിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ കേന്ദ്രം.
ഉത്തരം: വേദാരണ്യം
34. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം ഇന്ത്യ ഉറപ്പ് വരുത്തുന്ന നിയമം ഏത്?
ഉത്തരം: ദേശീയ വിദ്യാഭ്യാസ നിയമം
35. പ്ളേഗ് ബോണസുമായി ബന്ധപെട്ട് ഗാന്ധിജി നേതൃത്വം നല്‍കിയ സമരം?
ഉത്തരം: അഹമ്മദാബാദ് തുണിമിൽ സമരം
36. മണ്‍സൂണ്‍ മഴയും ഇടവിട്ടുള്ള വേനല്‍ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ രൂപപ്പെടുന്ന മണ്ണിനം.
ഉത്തരം: ലാറ്ററൈറ്റ് മണ്ണ്
37. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ സ്ഥാപിച്ചതാര്?
ഉത്തരം: വാറന്‍ ഹേസ്റ്റിങ്സ്
38. ഇന്ത്യന്‍ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിനായി വാദിച്ച ആദ്യത്തെയാള്‍?
ഉത്തരം: രാജാറാം മോഹന്‍ റോയ്
39.കല്‍ക്കത്തയില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റെല്‍ ആര്‍ട്ട്‌സ്
സ്ഥാപിച്ചതാര്?
ഉത്തരം: രാജാ രവിവര്‍മ്മ
40. ഓരോ സ്ഥലത്തും സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിര്‍ണ്ണയിക്കുന്ന സമയം.
ഉത്തരം: പ്രാദേശിക സമയം
41. ഇന്ത്യന്‍ വിദേശനയത്തിന്റെ മുഖ്യശില്‍പി.
ഉത്തരം: ജവഹര്‍ലാല്‍ നെഹ്റു
42. സംസ്ഥാന പുന സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു?
ഉത്തരം: ജസ്റ്റിസ് ഫസല്‍ അലി
43. സഹകരണം, സ്വയം സഹായം, പരസ്പര സഹായം എന്ന പ്രവര്‍ത്തന തത്വമുള്ള ബാങ്കുകള്‍ ?
ഉത്തരം: സഹകരണ ബാങ്കുകള്‍
44. ബ്രിട്ടീഷ്യകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം ?
ഉത്തരം: ആറ്റിങ്ങല്‍ കലാപം
42. ദേശീയ തലത്തില്‍ ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് രൂപം നല്‍കിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്?
ഉത്തരം: ലോക്പാല്‍
46. ഇന്ത്യയിലെ പൊതുമേഖലയിലുള്ള ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല?
ഉത്തരം: ഇന്ത്യൻ അയൺ ആന്റ് സ്റ്റീല്‍ കമ്പനി (പശ്ചിമബംഗാൾ)
47. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ പ്രാദേശിക സമരങ്ങളില്‍ ആദ്യത്തേത് ഏതായിരുന്നു?
ഉത്തരം: 1917 ലെ ചമ്പാരന്‍ സത്യാഗ്രഹം
48.രാഷ്ട്രത്തിന്റെ ലക്ഷ്യം ഏറ്റവും കൂടുതല്‍ പേര്‍ക്ക് നന്മ ചെയ്യാന്‍. ഇത് ഏത് ചിന്തകന്റെ പ്രസ്താവനയാണ്?
ഉത്തരം: ജെര്‍മി ബന്താം
49. സിംല, ഡാര്‍ജിലിഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യന്നത് ഉത്തര പര്‍വ്വത മേഖലയിലെ ഏത് നിരയിലാണ്?
ഉത്തരം: ഹിമാചല്‍
50. "വനിതാ ശാക്തികരണം ഇന്ത്യയുടെ ശാക്തികരണം ' എന്നത് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ്?
ഉത്തരം: ഭാരതീയ മഹിളാ ബാങ്ക്
51. പശ്ചിമ ബംഗാളിലെ ഗംഗ -ബ്രഹ്മപുത്രാ ഡല്‍റ്റ പ്രദേശം ഏത് നാണ്യവിളയുടെ കൃഷിക്കാണ് പ്രസിദ്ധമായിരിക്കുന്നത് ?
ഉത്തരം: ചണ കൃഷി
52. ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗമേത് ?
ഉത്തരം: ഉപദ്വീപീയ പീഠഭൂമി
53. ക്യാപ്റ്റന്‍ ലക്ഷ്മിയുമായി ബന്ധപെട്ടിരിക്കുന്ന സംഘടന ഏത്?
ഉത്തരം: ഇന്ത്യന്‍ നാഷണല്‍ ആര്‍മി
54. യുണിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്റെ ചെയര്‍മാനെ നിയമിക്കുന്നത് ആരാണ്?
ഉത്തരം: രാഷ്ട്രപതി
55. ചില പ്രത്യേക മേഖലകളുടെ വികസനത്തിനു മാത്രമായി സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളാണ് സവിശേഷ ബാങ്കുകൾ. ഇവയ്ക്ക് ഉദാഹരണമാണ്:
ഉത്തരം: എക്ലിം ബാങ്ക് ഓഫ്‌ഇന്ത്യ , ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI), നബാര്‍ഡ്
56.മെന്‍ഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?
ഉത്തരം: അലക്ലാണ്ടര്‍ കെറന്‍സ്റി
57. ഏത് രേഖാംശത്തിലെ പ്രാദേശിക സമയത്തെയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമായി തിരഞ്ഞെടുത്തിരിക്കുന്നത്?
ഉത്തരം: 82 ½° കിഴക്ക്
58. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതിചെയുന്നത് എവിടെയാണ്?
ഉത്തരം: മുംബൈ
59. നിര്‍വാത മേഖല (ഡോള്‍ഡ്രം ) എന്നറിയപ്പെടുന്ന മര്‍ദമേഖല ഏത്?
ഉത്തരം: മധ്യരേഖ ന്യനമര്‍ദ്ദ മേഖല
60. രാഷ്ട്രത്തെ കുറിച്ചും ഗവണ്‍മെന്റിനെ കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം - ഇത് ആരുടെ വാക്കുകളാണ്?
ഉത്തരം: അരിസ്റ്റോട്ടില്‍
60.യുണിവേഴ്‌സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന നാണ്യവിള ഏത്?
ഉത്തരം: പരുത്തി
61.ഫോര്‍വേഡ് ബ്ലോക്ക് എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതാര്?
ഉത്തരം: നേതാജി സുഭാഷ് ചന്ദ്ര ബോസ്
62. ഏത് സാമുഹിക പരിഷ്കര്‍ത്താവാണ് "ഹിതകാരിണി സഭ" സ്ഥാപിച്ചത്?
ഉത്തരം: വീരേശലിംഗം
63. വ്യക്തിഗത ആദായനികുതി .............. നികുതിയുടെ ഉദാഹരണമാണ്
ഉത്തരം: പ്രത്യക്ഷ നികുതി
64. കോട്ടണോപോളിസ് എന്നറിയപെടുന്ന നഗരം
ഉത്തരം: മുംബൈ
62. അളവ് - തൂക്ക നിലവാരം ഉറപ്പു വരുത്തുന്നതാര്?
ഉത്തരം: ലീഗല്‍ മെട്രോളജി വകുപ്പ്
66. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം?
ഉത്തരം: ചിറാപുഞ്ചി
67. 20 ലക്ഷം രൂപയ്യ് മുകളില്‍ ഒരു കോടി രൂപവരെയുള്ള ഉപഭോക്തൃ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതാര്?
ഉത്തരം: സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍
68. ജൂണ്‍ ആരംഭത്തില്‍ കൃഷിയിറക്കി നവംബര്‍ ആദ്യവാരം വിളവെടുക്കുന്ന കാര്‍ഷിക വിളകള്‍ ഏത് പേരില്‍ അറിയപെടുന്നു?
ഉത്തരം: ഖാരിഫ്
69. ഒരു പ്രദേശത്തിന് കാലനുസൃതമായി ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള ഭൂവി വിവരവ്യവസ്ഥയിലെ വിശകലന സാധ്യതയേത്?
ഉത്തരം: ഓവര്‍ലേ വിശകലനം
70. വി.ടി. ഭട്ടതിരിപ്പാട് നേതൃത്വം നല്‍കിയ പരിഷ്കരണ പ്രസ്ഥാനമേത്?
ഉത്തരം: യോഗക്ഷേമസഭ
71. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യന്നത് ഏത് സംസ്ഥാനത്താണ്?
ഉത്തരം: തമിഴ്നാട്
72. ഉത്തരേന്ത്യന്‍ സമതലത്തില്‍ വീശുന്ന പ്രാദേശിക വാതം?
ഉത്തരം: ലൂ
73. ഡൂണുകള്‍ ഏത് ഹിമാലയന്‍ നിരയുടെ സവിശേഷത ആണ്?
ഉത്തരം: സിവാലിക്
74. സമൂഹ ശാസ്ത്രത്തില്‍ പങ്കാളിത്ത നിരീക്ഷണവുമായി ബന്ധപെട്ടിരിക്കുന്ന പഠന രീതി ഏത്?
ഉത്തരം: ഫീല്‍ഡ്‌സ്റ്റഡി
75. 'സ്വാതന്ത്ര്യം', സമത്വം',സാഹോദര്യം എന്ന മുദ്രാവാക്യവുമായി ബന്ധപെട്ട വിപ്ലവത്തിന്റെ പേരെഴുതുക.
ഉത്തരം: ഫ്രഞ്ച് വിപ്ലവം
76. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി ഏത്?
ഉത്തരം: ഗോദാവരി
77. വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തികസംരക്ഷണം നല്‍കുന്ന
സ്ഥാപനങ്ങളാണ് ------------.
ഉത്തരം: ഇന്‍ഷ്വറന്‍സ് കമ്പനികള്‍
78. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബാങ്കിതര ധനകാരൃ കമ്പനിയാണ്?
ഉത്തരം: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (KSFE).
79. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് --------------
ഉത്തരം: ഇരുമ്പുരുക്ക് വ്യവസായം.
80. ഒരുകോടി രൂപക്ക് മുകളില്‍ നഷ്ടപരിഹാരം ആവശ്യപെടുന്ന ഉപഭോക്ത്യ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കുന്നത് ആര്?
ഉത്തരം: ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
81. വൈദ്യുതോപകരണ വ്യവസായങ്ങളില്‍ ഇന്‍സുലേറ്ററായി ഉപയോഗിക്കുന്ന ധാതു?
ഉത്തരം: അഭ്രം (Mica)
82. ഉത്പാദന രംഗത്ത് ഉപയോഗപെടുത്താന്‍ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങള്‍ അറിയപെടുന്നത്;
ഉത്തരം: മാനവ വിഭവം
83. അമ്മ എന്ന റഷ്യൻ നോവല്‍ എഴുതിയത് ആര്?
ഉത്തരം: മാക്ലിം ഗോര്‍ക്കി
84. രാജ്യത്തെ വിവിധ സംസ്ഥാനതലസ്ഥാനങ്ങള്‍, പ്രധാന നഗരങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനറോഡുകളാണ് -----------.
ഉത്തരം: ദേശീയ പാതകള്‍.
82. കൊങ്കണ്‍ റെയില്‍വേ നിര്‍മാണം പൂര്‍ത്തീകരിച്ച വർഷം ?
ഉത്തരം: 1998
83. ധരാതലീയ ഭൂപടങ്ങളില്‍ കിഴക്ക് പടിഞ്ഞാറ് ദിശയില്‍ വരയ്ക്കുന്ന രേഖകള്‍ ഏത്?
ഉത്തരം: നോർത്തിംഗ്സ്
84. സൂര്യന്‍ ദക്ഷിണായന രേഖക്ക് നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ഡിസംബര്‍ 22
85. സൂര്യന്‍ ഉത്തരായന രേഖക്ക് നേര്‍മുകളിലെത്തുന്ന ദിനം ഏത് പേരില്‍ അറിയപെടുന്നു?
ഉത്തരം: ഉഷ്ണ അയനാന്ത ദിനം
86. സൂര്യന്‍ ഉത്തരായന രേഖക്ക് നേര്‍മുകളിലെത്തുന്ന ദിനം.
ഉത്തരം: ജൂൺ 21
87. ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ഉത്തരായനം
88. ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ എന്ത് പേരിൽ വിളിക്കുന്നു.
ഉത്തരം: ദക്ഷിണായനം
89. ദക്ഷിണായന കാലത്ത് ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക് എന്ത് മാറ്റമാണ് ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കുറവായിരിക്കും.
90. ഉത്തരായന കാലത്ത് ഉത്തരാർദ്ധഗോളത്തിലെ പകലുകള്‍ക്ക് എന്ത് മാറ്റമാണ് ഉണ്ടാവുക?
ഉത്തരം: പകലുകൾക്ക് ദൈർഘ്യം കൂടുതലായിരിക്കും
91. ഏതൊക്കെ പർവ്വതനിരകൾ ചേരുന്നതാണ് ഇന്ത്യയുടെ ഉത്തര പർവ്വതമേഖല?
ഉത്തരം: ട്രാൻസ് ഹിമാലയം (കാരക്കോറം, സസ്കർ, ലഡാക്)
ഹിമാലയം (ഹിമാദ്രി, ഹിമാചൽ, ശിവാലിക്)
പൂർവ്വാചൽ / കിഴക്കൻ മലനിരകൾ (പാട്കായിബം, നാഗാകുന്നുകൾ, മിസോകുന്നുകൾ, ഖാസികുന്നുകൾ, ഗാരോകുന്നുകൾ, ജയന്തിയ കുന്നുകൾ)
92. ഗ്രാമീണവികസനത്തിനും കാര്‍ഷികവികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്?
ഉത്തരം: നബാര്‍ഡ്
93. ഇന്ത്യയിലെ വികസനബാങ്കുകള്‍ക്ക് ഉദാഹരണമാണ് ---------------
ഉത്തരം: ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (IFCI).
94. കുറഞ്ഞ വരുമാനക്കാരെയും ചെറുകിട വ്യവസായികളെയും കുടിയേറ്റത്തൊഴിലാളികളെയും സഹായിക്കാനായി രൂപംകൊണ്ട ബാങ്കുകൾ ?
ഉത്തരം: പെയ്മെന്റ് ബാങ്കുകള്‍
95. ഇന്ത്യയുടെ മാനക രേഖാംശം എന്നറിയപ്പെടുന്നത്?
ഉത്തരം: 82 ½° കിഴക്ക് രേഖാംശം
96. കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപുറംവരെയുള്ള പശ്ചിമതീര കനാല്‍ ഇന്ത്യയുടെ ഉള്‍നാടന്‍ ജലഗതാഗത പാതകളിൽ ഏത് പേരിൽ അറിയപ്പെടുന്നു?
ഉത്തരം: ദേശീയ ജലപാത 3 (NW 3)
97. പാരദ്വീപ് ഇന്ത്യയുടെ ഏത് തീരസമതലത്തിൽ സ്ഥിതി ചെയ്യുന്ന തുറമുഖമാണ്?
ഉത്തരം: കിഴക്കൻ തീരസമതലം
98. ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിളയായ --------------- ഒരു റാബി വിളയാണ്?
ഉത്തരം: ഗോതമ്പ്
99. വിദൂര സംവേദനത്തിലൂടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഉപകരണങ്ങളാണ് ------
ഉത്തരം: സംവേദകങ്ങള്‍
100. ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സെന്‍സറിന് തിരിച്ചറിയാന്‍ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് ആ സെന്‍സറിന്റെ --------------.
ഉത്തരം: സ്പേഷ്യല്‍ റെസല്യൂഷന്‍.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍