SCERT 6, 7 ക്ലാസ്സുകളിലെ ബേസിക് സയൻസ്: പി.എസ്.സി ചോദ്യോത്തരങ്ങൾ 


ബേസിക്
 സയൻസ് (
അടിസ്ഥാനശാസ്ത്രം) ചോദ്യോത്തരങ്ങൾ: 6, 7 ക്ലാസ്സുകളിലെ ബേസിക് സയൻസ് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 

PSC 10th, +2 Level Questions and Answers | PSC Exam Special | PSC LDC, LGS, VEO, POLICE etc. | PSC Basic Science Questions & Answers (STD VI, VII) | PSC Basic Science Questions & Answers (UP Class)

STD 7 യൂണിറ്റ് 1: മണ്ണിൽ പൊന്നു വിളയിക്കാം

1. വിത്തിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്നതാണ്
- ലൈംഗിക പ്രത്യുൽപ്പാദനം (Sexual reproduction)

2. സസ്യങ്ങളുടെ വേര്, തണ്ട്, ഇല തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്ന രീതി ?
- കായിക പ്രജനനം (Vegetative Propagation)

3. മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള പുതിയ ചെടി ഉൽപാദിപ്പിക്കുന്നതിനുവേണ്ടി മാതൃസസ്യത്തിന്റെ കൊമ്പുകളിൽ വേരുമുളപ്പിച്ച ശേഷം മുറിച്ചു നടുന്ന രീതി ?
- പതിവയ്ക്കൽ (Layering)

4. ഒരേ വർഗത്തിൽപ്പെട്ട സസ്യങ്ങളുടെ തണ്ടുകൾ പരസ്പരം ഒട്ടിച്ചുചേർത്ത് ഗുണമേന്മയുള്ള സസ്യം ഉണ്ടാക്കുന്ന രീതിയാണ് ?
- കൊമ്പ് ഒട്ടിക്കൽ (Grafting)

5. ഒട്ടിക്കലിനുവേണ്ടി തിരഞ്ഞെടുക്കുന്ന വേരോടുകൂടിയ ചെടിയാണ്?
- സ്റ്റോക്ക് (മൂലകാണ്ഡം)

6. ഒട്ടിക്കുന്ന കമ്പ്
- സയൺ (ഒട്ടുകമ്പ്)

7. ഒരു ചെടിയിൽ അതേ വർഗത്തിൽ പെട്ട മറ്റൊരു ചെടിയുടെ മുകുളം ഒട്ടിക്കുന്ന രീതി? 
- മുകുളം ഒട്ടിക്കൽ (Budding)

8. ഒരു പൂച്ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന രീതി? 
- മുകുളം ഒട്ടിക്കൽ

9. ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയെ എന്താണ് പറയുന്നത്? 
- വർഗ സങ്കരണം (Hybridisation)

10. ചന്ദ്രലക്ഷ, ചന്ദ്രശങ്കര, ലക്ഷഗംഗ തുടങ്ങിയവ ഏതിനം ചെടിയുടെ സങ്കരവർഗങ്ങളാണ് ? 
- തെങ്ങ്

11. കാർഷിക മേഖലയിൽ സാധ്യമാകേണ്ട കാര്യങ്ങൾ ?
- മികച്ച ഉൽപ്പാദനം, വേഗത്തിൽ വിളവ് ലഭിക്കൽ, രോഗബാധ ഇല്ലാതിരിക്കൽ, കുറഞ്ഞ ചെല വിൽ പരിചരണം, മികച്ച വിത്ത് / നടീൽ വസ്തുക്കൾ ലഭ്യമാക്കൽ

12. ഒരു ചെടിയുടെ കോശത്തിൽ നിന്നോ ഒരു കൂട്ടം കോശങ്ങളിൽ നിന്നോ ചെടികൾ വളർത്തിയെടുത്ത് പുതിയ തലമുറയെ ഉൽപ്പാദിപ്പിക്കുന്ന പ്രവർത്തനം ?
- ടിഷ്യുകൾച്ചർ.

13. മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള അനേകം തൈകൾ ഈ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുക്കാം?
- ടിഷ്യുകൾച്ചർ.

14. ടിഷ്യുകൾച്ചർ സസ്യങ്ങളിലുള്ള ഏതു പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത് ?
- ടോട്ടി പൊട്ടൻസി.

15. എന്താണ് ടോട്ടി പൊട്ടൻസി ?
- അനുകൂല സാഹചര്യങ്ങളിൽ സസ്യങ്ങളുടെ കോശങ്ങൾക്കും കലകൾക്കും വളരാനുള്ള കഴിവുണ്ട്. ഇതാണ് ടോട്ടി പൊട്ടൻസി.

16. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വിത്തിനങ്ങളും നടീൽ വസ്തുക്കളും കർഷകരിലെത്തിക്കുന്നത് ------- മുഖേനയാണ് ?
- കൃഷിഭവൻ

17. പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകളെയാണ് -------- എന്നുപറയുന്നത് ?
- ഇടവിള (Inter crop)

18. --------- മണ്ണിന്റെ ഫലപുഷ്ടി നിലനിർത്താൻ സഹായകരമാണ്.
ഇടവിള 

19. ഒരു കൃഷിക്കുശേഷം അതേ കൃഷിതന്നെ ആവർത്തിക്കാതെ മറ്റൊരുവിള കൃഷിചെയ്യുന്നതാണ് -------------
- വിളപര്യയം (Crop rotation)

20. ഒരു യാന്ത്രിക കീടനിയന്ത്രണ രീതിയാണ്? 
- ഫെറമോൺകെണി

21. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ?
- ഇന്ത്യ

22. വളരാൻ കഴിവുള്ള ഏതൊരു സസ്യകോശത്തിനും അനുകൂലസാഹചര്യം കിട്ടിയാൽ പുതിയൊരു സസ്യമായി വളരാൻ കഴിയും. ഈ സ്വഭാവമാണ്...... ?
- ടോട്ടി പൊട്ടൻസി.

23. ടിഷ്യുകൾച്ചർ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
- ഹേബർലാന്റ് 

24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ?
- പശ്ചിമബംഗാൾ

25. എൻഡോസൾഫാൻ ദുരന്തം വിതച്ച കേരളത്തിലെ ജില്ല ? 
- കാസർഗോഡ്.

26. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ?
- ചിങ്ങം 1

27. മണ്ഡരി ഏതുവിളയെയാണ് ബാധിക്കുന്നത് ?
- നാളികേരം

28. പട്ടുനൂൽ എടുക്കുന്നത് പട്ടുനൂൽ ശലഭം ഏത് അവസ്ഥയിലായിരിക്കുമ്പോഴാണ് ? - സമാധി.

29. പട്ടുനൂൽപ്പുഴു വളർത്തൽ ഏതുപേരിലറിയപ്പെടുന്നു ?
- സെറികൾച്ചർ

30. വിത്തുമുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം ഏത് ?
- ബീജമൂലം

31. റൈസോബിയം ബാക്ടീരിയകൾ പ്രകൃതിയിലെ ............. ചാക്രികതയിൽ പങ്കുവഹിക്കുന്നു ? 
- നൈട്രജൻ

32. സൂപ്പർ ബഗ്ഗുകൾ എന്നറിയപ്പെടുന്ന ജീവികൾ
- ബാക്ടീരിയകൾ

33. എൻഡോസൾഫാൻ, ഡി.ഡി.റ്റി മുതലായവ ഏതുതരം കീടനാശിനികളാണ് ?
- രാസകീടനാശിനികൾ

34. ഹരിതവിപ്ലവത്തിലൂടെ കൂടുതലായി ഉൽപാദിപ്പിച്ച വിളവ് ? 
- ഗോതമ്പ്.

35. തെങ്ങോലപ്പുഴുവിനെതിരെ പ്രയോഗിക്കുന്ന ശത്രുകീടം ?
- ഇക് ന്യുമൻ കടന്നൽ

36. കേരളത്തിൽ എവിടെയാണ് പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
- ഓടയ്ക്കാലി.

37. കൃത്രിമമായി നിർമ്മിക്കുന്ന ഒരു വളമാണ് യൂറിയ. ഇത് ഏത് തരം വളമാണ് ?
- രാസവളം

38. കർഷകർ അവരുടെ കൃഷിഭൂമിയിൽ യൂറിയ ചേർക്കാറുണ്ട്. ഇത് ഏത് മൂലകത്തിന്റെ കുറവ് പരിഹരിക്കാനാണ് ?
- നൈട്രജൻ

39. നെൽപാടങ്ങളിലെ മണ്ണിന്റെ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കാൻ സ്വീകരിക്കാവുന്ന നല്ല മാർഗം ? 
- ഇടവിളയായി പയർ വർഗ്ഗങ്ങൾ കൃഷി ചെയ്യുക. 

40. ഒരേ സ്വഭാവമുള്ള അനേകം ചെടികളെ ഒരു തൈചെടിയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് സൃഷ്ടിക്കുന്ന ശാസ്ത്രീയ രീതി ?
- ടിഷ്യുകൾച്ചർ.

41. കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടയാണ് ?
- തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം

42. കുരുമുളക്, വെറ്റില എന്നിവയിൽ നിന്നും തൈകൾ ഉണ്ടാക്കാനുള്ള ഫലപ്രദമായ ഒരു മാർഗം ? 
- ലെയറിംഗ്

43. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ? 
- മഞ്ഞൾ

44. സൽകീർത്തി, ഉമ, ജ്വാലാമുഖി, ചാവക്കാട് ഓറഞ്ച് എന്നിവ യഥാക്രമം ഏത് വിളകളുടെ വിത്തിനങ്ങളാണ് ?
സൽകീർത്തി - വെണ്ട
ഉമ- നെല്ല്
ജ്വാലാമുഖി -  പച്ചമുളക്
ചാവക്കാട് ഓറഞ്ച് - തെങ്ങ്

45. ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കാൻ പറ്റിയ ഉൽപാദനക്കാലം ?
- മധ്യകാലത്തുണ്ടാകുന്ന വിത്തുകൾ

46. പാകിമുളപ്പിച്ചു നടുന്നവ
- തക്കാളി | മുളക് / നെല്ല് / ചീര / മുത്താറി 

47. വേരിൽ നിന്നും പുതിയ തൈച്ചെടി ഉണ്ടാകുന്നവ ? 
- കറിവേപ്പ്, ആഞ്ഞിലി, കണിക്കൊന്ന, ശീമപ്ലാവ് 

48. ഇലയിൽ നിന്ന് പുതിയ തൈച്ചെടി ഉണ്ടാകുന്നവ ? 
- ബ്രയോഫില്ലം (ഇലമുളച്ചി), നിലപ്പന, നിശാഗന്ധി

49. ഗ്രാഫ്റ്റിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- മാവ്, പ്ലാവ്, സപ്പോട്ട, കശുമാവ് തുടങ്ങിയവ

50. ലെയറിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- കുരുമുളക്, പേര, ഞാവൽ, പിച്ചി, മുല്ല, റോസ്, ചെമ്പരത്തി, കശുമാവ്, സപ്പോട്ട. 

51. പതിവച്ചുണ്ടാക്കുന്ന ചെടികളിൽ മറ്റ് തൈച്ചെടികളിൽ നിന്നുള്ള വ്യത്യസ്തത എന്ത് ?
- തായ് വേര് പടലം ഉണ്ടായിരിക്കില്ല.

52. ബഡ്ഡിംഗ് ചെയ്യാൻ പറ്റുന്ന ചെടികൾ
- റബ്ബർ, ചെമ്പരത്തി, റോസ്

53. നെൽപാടങ്ങളിലെ മണ്ണിൽ നൈട്രജന്റെ തോത് വർധിപ്പിക്കാൻ സ്വീകരിക്കാവുന്ന നല്ല മാർഗം? 
- പയറുവർഗ്ഗങ്ങൾ കൃഷി ചെയ്യുക. 

54. റേച്ചൽ കാഴ്സൺ എഴുതിയ പുസ്തകമാണ് 'നിശബ്ദ വസന്തം'. ലോകത്തിലാകമാനം ഏറെ ചർച്ചകളുണ്ടാക്കിയ ഈ പുസ്തകത്തിലെ പ്രമേയമെന്ത് ?
- രാസകീടനാശിനി.

55. വാനില ഒരു സുഗന്ധവിളയാണല്ലോ. വാനിലയിലെ പരാഗകാരിയേത് ?
- മനുഷ്യൻ 

56. പയർ ചെടിയുടെ വേരിലെ മുഴകളിൽ വളരുന്ന റൈസോബിയം ബാക്ടീരിയകൾ പ്രകൃതിയിലെ ഏത് ചക്രത്തിൽ പങ്ക്  വഹിക്കുന്നു?
- നൈട്രജൻ

57. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് നൈട്രേറ്റ് ആക്കി മാറ്റാൻ കഴിവുള്ള ബാക്ടീരിയകൾ ഉണ്ട്. താഴെ തന്നവയിൽ കൂട്ടത്തിൽ പെടാത്തത് ഏത് ?
a) കോളിഫോം b) റൈസോബിയം 
c) അസറ്റോ ബാക്ടർ d) അസോ സ്പൈറില്ലം
a) കോളിഫോം

58. മാവിനങ്ങളിൽ സ്റ്റോക്കായി (മൂലകാണ്ഡം) തിരഞ്ഞെടുക്കാൻ കഴിയുന്ന മാവിനമേത് ? 
- നാടൻ മാവ്

59. ഹരിത വിപ്ലവം ആദ്യമായി ആരംഭിച്ചത് ?
- മെക്സിക്കോ

60. ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്ന രാജ്യം?
- ഫിലിപ്പൈൻസ്

61. ഹരിത വിപ്ലവത്തിന്റെ പിതാവ് ?
- നോർമൻ ബോർലോഗ്

62. നോബൽ സമ്മാന ജേതാവായ ഏക കാർഷിക ശാസ്ത്രജ്ഞൻ?
- നോർമൻ ബോർലോഗ്

63. ഹരിതവിപ്ലവത്തിന് തുടക്കത്തിൽ സാമ്പത്തിക സഹായം നൽകിയത് ? 
- റോക്ക് ഫെല്ലർ ഫൗണ്ടേഷൻ

64. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
ഡോക്ടർ M S സ്വാമിനാഥൻ

65. ഇന്ത്യയിൽ ഹരിതവിപ്ലവം നടപ്പിലാക്കിയ കൃഷിമന്ത്രി?
- P സുബ്രഹ്മണ്യം

66. ഹരിതവിപ്ലവത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം?
- പഞ്ചാബ്

67. മണ്ണ് ഉപയോഗിക്കാത്ത കൃഷി രീതി ഏത് ?
- ഹൈഡ്രോപോണിക്സ് 

68. നന്നായി ജലസേചനം നടത്തിയിട്ടും തെങ്ങോലകൾ മഞ്ഞളിച്ചു കാണുന്നു. ഇത് പരിഹരിക്കാൻ താഴെ തന്നിരിക്കുന്നവയിൽ ഏത് സംയുക്തം തടങ്ങളിൽ നിക്ഷേപിക്കണം?
a) കോപ്പർ സൾഫേറ്റ് b) സോഡിയം സൾഫേറ്റ് 
c) മഗ്നീഷ്വം സൾഫേറ്റ് d) പൊട്ടാസ്യം സൾഫേറ്റ്
c) മഗ്നീഷ്വം സൾഫേറ്റ്

69. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ മണ്ണിന്റെ pH?
6.5 - 7.5 വരെ

70. ലിനൻ എന്ന നാര് ഉൽപാദിപ്പിക്കുന്ന സസ്യം?
- ഫ്ലാക്സ്

71. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കീടങ്ങളെ നശിപ്പിക്കുന്നതിന് ആശാസ്യമായ മാർഗം ഏത്?
a) ഉഴുത് മറിക്കുക b) താറാവുകളെ കൊണ്ട് തീറ്റിക്കുക. 
c) കീടനാശിനി പ്രയോഗം d) പാടത്ത് ജലം നിറക്കുക 
ഉത്തരം: b) താറാവുകളെ കൊണ്ട് തീറ്റിക്കുക. 

72. ഹരിത വിപ്ലവത്തിലൂടെ കൂടുതൽ ഉൽപാദിപ്പിച്ച വിള
ഗോതമ്പ്

73. ടിഷ്യു കൾച്ചർ ടെക്നോളജിയിൽ മാതൃകോശം വിഭജിച്ചുണ്ടാകുന്ന കോശസമൂഹം?
കാലസ് (callus)

74. തെങ്ങോലപ്പുഴുവിനെ തുരത്താൻ കഴിയുന്ന മിത്രകീടം?
ഇക് ന്യൂമൻ കടന്നൽ

75. കാർഷിക വിപ്ലവങ്ങൾ
ഹരിതവിപ്ലവം - നെല്ല് ഗോതമ്പ് എന്നിവയുടെ ഉത്പാദനം 
രജത വിപ്ലവം - മുട്ടയുടെ ഉത്പാദനം
മഞ്ഞ വിപ്ലവം - എണ്ണക്കുരുക്കളുടെ ഉത്പാദനം
സുവർണ വിപ്ലവം - പഴം, പച്ചക്കറികളുടെ ഉത്പാദനം 
ധവളവിപ്ലവം - പാൽ ഉല്പാദനം
നീലവിപ്ലവം - മത്സ്യ ഉത്പാദനം
ബ്രൗൺ വിപ്ലവം - രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം
മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്ത ഉൽപാദന വർദ്ധന

76. ZBNF (Zero Budget Natural Farming)
തികച്ചും പ്രകൃതി സൗഹൃദപരമായ സ്വാഭാവിക കൃഷിരീതിയാണിത്. വിളകൾ സ്വാഭാവിക രീതിയിൽ വളരണം എന്നതിനാൽ ജൈവവളങ്ങൾ പോലും ചേർക്കാത്ത രീതിയിൽ കൃഷി ചെയ്യുന്നു. കാർഷിക ചെലവ് വളരെ കുറവാണിതിൽ. സുഭാഷ് പലേക്കർ ആണ് ഈ രീതിയുടെ വക്താവ്.

77. പതിവയ്ക്കുന്ന വിവിധ രീതികൾ ?
- നാഗ പതിവയ്ക്കൽ, കൂന പതിവയ്ക്കൽ, വായവപതിവയ്ക്കൽ 

78. ബഡ്ഡിംഗിന്റെ വിവിധ രീതികൾ ?
T ബഡ്ഡിംഗ്, I ബഡ്ഡിംഗ്, പാച്ച് ബഡ്ഡിംഗ്

79. ഗ്രാഫ്റ്റിംഗിന്റെ വിവിധ രീതികൾ ?
ക്ലെഫ്റ്റ് ഗ്രാഫ്റ്റിംഗ്, അപ്രോച്ച് ഗ്രാഫ്റ്റിംഗ്
STD VII: Unit 2. പ്രകാശ വിസ്മയങ്ങൾ

1. പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചുവരുന്നതിനെ -------- എന്നു പറയുന്നു ?
പ്രതിപതനം (Reflection of Light)

2. നിരപ്പായതും മിനുസമുള്ളതുമായ പ്രതലത്തിൽ പ്രകാശം പതിച്ച് ക്രമമായി തിരിച്ചുപോകുന്നതിനെയാണ് -------- എന്നു പറയുന്നത്?
- ക്രമ പ്രതിപതനം (Regular Reflection)

3. പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ്
- ദർപ്പണങ്ങൾ

4. മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിപതിക്കുന്നു. ഇതാണ് ------------
- വിസരിത പ്രതിപതനം (Deffuse Reflection)

5. നാം വസ്തുവിനെ കാണുന്നതെപ്പോഴാണ് ?
- വസ്തുവിൽ തട്ടുന്ന പ്രകാശം പ്രതിപതിച്ച് കണ്ണിൽ പതിക്കുമ്പോൾ 

6. ഉപരിതലം സമതലങ്ങളായ ദർപ്പണങ്ങളാണ്
- സമതല ദർപ്പണങ്ങൾ (Plane mirror)

7. ദർപ്പണത്തിൽ പതിക്കുന്ന പ്രകാശകിരണങ്ങളാണ് --------------
- പതന കിരണം (Incident ray)

8. ദർപ്പണത്തിൽ തട്ടി തിരിച്ചുപോകുന്ന പ്രകാശകിരണങ്ങളാണ് --------------
- പ്രതിപതന കിരണം (Reflected ray)

9. ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽ വരയ്ക്കുന്ന രേഖയാണ് - ലംബം (Normal)

10. പതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോൺ
- പതനകോൺ (Angel of incidence)

11. പ്രതിപതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോൺ
- പ്രതിപതനകോൺ (Angel of Reflection)

12. ഒരു സമതല ദർപ്പണത്തിൽ ഉണ്ടാകുന്ന പതനകോൺ, പ്രതിപതനകോൺ ഇവ തമ്മിലുള്ള ബന്ധം എന്താണ്?
- പതനകോൺ, പ്രതിപതനകോൺ എന്നിവ തുല്യമായിരിക്കും.

13. സമതല ദർപ്പണത്തിലുണ്ടാകുന്ന പ്രതിബിംബത്തിൽ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബ ത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും തോന്നുന്നു.ഈ പ്രതിഭാസത്തിന്റെ പേരെന്ത്?
- പാർശ്വിക വിപര്യയം (Laterral inversion)

14. ഒരു സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ഏവ ? 
- വസ്തുവിന്റെ അതേ വലിപ്പം
- വസ്തുവിൽ നിന്ന് ദർപ്പണത്തിലേക്കുള്ള അകലവും ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള അകലവും തുല്യമായിരിക്കും.
ഉത്തരം: പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിക്കും.

15. പ്രതിപതനതലം പുറത്തേക്കുവളഞ്ഞ (ഉയർന്ന) ദർപ്പണം ?
- ഉത്തല ദർപ്പണം (Convex mirror)

16. പ്രതിപതനതലം ഉള്ളിലേക്കുവളഞ്ഞ (കുഴിഞ്ഞ) ദർപ്പണം ? 
- അവതല ദർപ്പണം (Concave mirror)

17. സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബം 
- യഥാർത്ഥ പ്രതിബിംബം (Real image)

18. സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം ?
- മിഥ്യാ പ്രതിബിംബം (vertual image)

19. യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
- അവതല ദർപ്പണം (Concave mirror)

20. രണ്ട് ദർപ്പണങ്ങൾ സമാന്തരമായി ക്രമീകരിച്ചാൽ ഉണ്ടാകാവുന്ന പ്രതിബിംബങ്ങളുടെ എണ്ണം ?
- അനേകം

21. ദർപ്പണങ്ങൾ തമ്മിലുള്ള കോണളവും ഉണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധമെന്ത് ?
- കോണളവ് കൂടുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണം കുറയുന്നു. കോണളവ് കുറയുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു.

22. റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണമേത് ?
- ഉത്തല ദർപ്പണം (Convex mirror)

23. ഉയരത്തിലും താഴ്ചയിലും ഉള്ള വസ്തുക്കളെ കാണാനായി ഉപയോഗിക്കുന്ന ഉപകരണം ?
- പെരിസ്കോപ്പ്.

24. റിയർവ്യൂ മിററായി കോൺവെക്സ് ദർപ്പണം ഉപയോഗിക്കാനുള്ള കാരണമെന്ത്?
- വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്നു കൂടുതൽ വിസ്തൃതി ദൃശ്യമാകുന്നു.

25. ഷേവിങ് മിറ്ററായും ടോർച്ചിലെ റിഫ്ളക്ടറുമായൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ദർപ്പണം? 
- കോൺകേവ് ദർപ്പണം

26. ഷേവിങ് മിററായി കോൺകേവ് മിറർ ഉപയോഗിക്കാൻ കാരണമെന്ത്?
- വലിയ പ്രതിബിംബം ഉണ്ടാകുന്നു

27. ടോർച്ചിലെ റിഫ്ളക്ടറായി കോൺകേവ് മിറർ ഉപയോഗിക്കാൻ കാരണം?
- പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കാനുള്ള കഴിവ്.

28. കാലിഡോസ്കോപ്പ് നിർമാണത്തിനുപയോഗിക്കുന്ന ദർപ്പണമേത്?
- സമതലദർപ്പണം

29. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു. പ്രകാശത്തിന്റെ ഈ പ്രതിഭാസത്തിന് പറയുന്ന പേരെന്ത്?
- അപവർത്തനം

30. മധ്യത്തിൽ കനം കൂടിയതും വക്കുകൾ കനം കുറഞ്ഞതുമായ ലെൻസ്? 
- ഉത്തലലെൻസ്

31. മധ്യത്തിൽ കനം കുറഞ്ഞതും വക്കുകൾ കനം കൂടിയതുമായ ലെൻസ്? 
- അവതലലെൻസ്

32. മൈക്രോസ്കോപ്പ്, ടെലസ്കോപ്പ്, ക്യാമറ, പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങളിൽ ഏതു തരം ലെൻസാണ് ഉപയോഗിക്കുന്നത്?
- കോൺവെക്സ് ലെൻസ്

33. ധവള പ്രകാശത്തിൽ ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
- സർ. ഐസക് ന്യൂട്ടൺ

34. പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം ?
- പ്രകീർണനം

35. മഴ വില്ലിന് കാരണമായ പ്രതിഭാസം?
- പ്രകീർണനം

36. വെള്ളമുള്ള ഗ്ലാസിൽ ചെരിച്ചുവെച്ച് പെൻസിൽ മുറിഞ്ഞതുപോലെ കാണാൻ കാരണം? 
- അപവർത്തനം

37. പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി മാറുന്ന പ്രതിഭാസമാണ് പ്രകീർണനം. എന്നാൽ പ്രകാശത്തിലെ ഈ ഘടകവർണങ്ങൾ കൂടിച്ചേർക്കുമ്പോൾ ലഭിക്കുന്ന നിറമെന്ത്?
- വെള്ള

38. സൂര്യപ്രകാശത്തിൽ സോപ്പുകുമിള നിറമുള്ളതായി കാണുന്നതിന്റെ കാരണം പ്രകാശത്തിന്റെ -------- സ്വഭാവം ആണ്?
- ഇന്റർഫെറൻസ്

39. പ്രകാശബീമിനെ കേന്ദ്രീകരിക്കുന്ന ഇനം ലെൻസ്?
- കോൺവെക്സ് ലെൻസ്

40. ദൂരെയുള്ള വസ്തുക്കളെ കൂടുതൽ അടുത്തും വലുതായും കാണാൻ ഉപയോഗിക്കുന്ന ഉപകരണം?
- ടെലിസ്കോപ്പ്

41. എല്ലാ വർണരശ്മികളും പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം എന്തായിരിക്കും?
- വെള്ള

42. എല്ലാ വർണരശ്മികളും ആഗിരണം ചെയ്യുന്ന വസ്തു ഏതു നിറത്തിൽ കാണപ്പെടുന്നു?
- കറുപ്പ്

43. ലെൻസിന്റെ പവർ പ്രസ്താവിക്കുന്ന യൂണിറ്റ്?
- ഡയോപ്റ്റർ

44. പ്രകാശത്തെ കടത്തി വിടുന്ന വസ്തുക്കൾ?
- സുതാര്യവസ്തുക്കൾ

45. പ്രകാശത്തെ കടത്തി വിടാത്ത വസ്തുക്കൾ
- അതാര്യ വസ്തുക്കൾ

46. ലോഹങ്ങളെപ്പോലും മുറിക്കാൻ കഴിവുള്ള പ്രകാശ രശ്മി
- ലേസർ

47. പ്രാഥമിക വർണ്ണങ്ങൾ?
- ചുവപ്പ്, പച്ച, നീല

48. ചുവപ്പുചില്ലിൽ കൂടി പച്ച ഇലയെ നോക്കുമ്പോൾ ഏതു നിറത്തിലാണ് കാണുന്നത്? 
- കറുപ്പ്

49. കണ്ണിലെ ലെൻസ് ഏത് വിഭാഗത്തിൽപ്പെടുന്നു?
- കോൺവെക്സ് ലെൻസ്

50. കണ്ണിനുണ്ടാകുന്ന അസ്റ്റിക്മാഗ്നറ്റിസം എന്ന രോഗം പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
- സിലണ്ടറിക്കൽ ലെൻസ്

51. മഞ്ഞുകട്ട വെളുത്തിരിക്കുന്നത് എന്ത് കൊണ്ട്?
- ഐസ് ക്രിസ്റ്റലുകൾ എല്ലാ ഭാഗത്തുനിന്നും പ്രകാശത്തെ പൂർണമായും പ്രതിഫലിപ്പിക്കുന്നതിനാൽ.

52. ആകാശ നീലിമയ്ക്കും ഉദയാസ്തമയ സമയത്ത് സൂര്യൻ ചുവപ്പ് നിറത്തിൽ കാണാൻ കാരണം പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്?
- വിസരണം

53. ഫോട്ടോഗ്രാഫിക് ക്യാമറയിൽ ഉപയോഗിക്കുന്നത്? 
- കോൺവെക്സ് ലെൻസ്

54. സസ്യങ്ങളിൽ പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് ഏത് വർണ്ണത്തിനായിരിക്കും? 
- പച്ച

55. സസ്യങ്ങളിൽ പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ ഏത് വർണ്ണത്തിലായിരിക്കും? 
- ചുവപ്പ്

56. ഒരു പ്രകാശ രശ്മി ഒരു സമതല ദർപ്പണത്തിൽ 40 ഡിഗ്രി പതനകോണിൽ പതിക്കുന്നു. ആ രശ്മിയുടെ പ്രതിപതനകോൺ എത്രയായിരിക്കും?
- 40 ഡി.ഗി

57. ആറൻമുള കണ്ണാടി ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്?
- ടിൻ, ലെഡ്

58. മയോപ്പിയക്ക് (ഹ്രസ്വദൃഷ്ടി) പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ്?
- കോൺകേവ് ലെൻസ്

36. ദീർഘദൃഷ്ടി (ഹൈപ്പർ മെഗോപിയ) ഉപയോഗിക്കുന്ന ലെൻസ്?
- കോൺവെക്സ് ലെൻസ്

37. വിഷമദൃഷിടി പരിഹാരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
- സിലിണ്ടറിക്കൽ ലെൻസ്

38. പ്രായമായവർക്ക് കണ്ണിന്റെ സമഞ്ജനക്ഷമത നഷ്ടപ്പെടുന്ന അവസ്ഥ?
- പ്രസ് ബയോപ്പിയ

39. പ്രസ് ബയോപ്പിയക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെൻസ് ഏത്? 
- കോൺവെക്സ് ലെൻസ്

40. ലെൻസിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അത് സംയോജിക്കുകയോ വികസിക്കുകയോ ചെയ്യുന്നു. ഇത് പ്രകാശത്തിന്റെ ഏത് പ്രത്യേകതയാണ്?
- അപവർത്തനം

41. ലെൻസ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് 
- ഫ്ളിന്റ് ഗ്ലാസ്

42. യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കുന്ന ദർപ്പണമേത് ?
- കോൺകേവ് ദർപ്പണം.

43. രണ്ടു ദർപ്പണങ്ങൾ തമ്മിലുള്ള കോണളവും ദർപ്പണങ്ങളിൽ ഉണ്ടാവുന്ന പ്രതിബിംബത്തിന്റെ എണ്ണവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
- കോണളവ് കുറയും തോറും പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു. ഇത് കണ്ടെത്താൻ സഹായിക്കുന്ന സമവാക്യം, പ്രതിബിംബങ്ങളുടെ എണ്ണം = (360/കോണളവ് ) - 1

44. റിയർവ്യൂ മിറർ ആയി കോൺവെക്സ് ദർപ്പണം ഉപയോഗിക്കാൻ കാരണം?
- വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്നു, കൂടുതൽ വിസ്തൃതി ദൃശ്യമാകുന്നു.

45. ടോർച്ചിലെ റിക്ടർ ആയി കോൺകേവ് മിറർ ഉപയോഗിക്കാനുള്ള കാരണം?
- പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കുന്നു.

46. കോൺവെക്സ് ലെൻസ് ഉപയോഗപ്പെടുത്തുന്ന ചില ഉപകരണങ്ങൾ?
- മൈക്രോസ്കോപ്, ടെലിസ്കോപ്, പ്രൊജക്ടർ, ബൈനോക്കുലർ CD/DVD പ്ലെയർ, ക്യാമറ തുടങ്ങിയവ.

47. നമ്മുടെ കണ്ണിനകത്തെ ലെൻസ് ?
- കോൺവെക്സ് 

48. ദൃശ്യപ്രകാശത്തിൽ /ധവളപ്രകാശത്തിൽ ഏഴ് വർണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
- ഐസക് ന്യുട്ടൺ 

49. എല്ലാ പ്രകാശ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്ന വസ്തു ഏത് നിറത്തിൽ കാണപ്പെടും?
- വെള്ള 

50. എല്ലാ പ്രകാശ വർണങ്ങളെയും ആഗിരണം ചെയ്യുന്ന വസ്തു ഏത് നിറത്തിൽ കാണപ്പെടും?
- കറുപ്പ് 

51. പ്രകാശത്തിലെ ഘടകവർണങ്ങളെല്ലാം കൂടിചേർന്നാൽ ലഭിക്കുന്ന നിറം?
- വെള്ള 

52. സോപുകുമിള, വെള്ളത്തിൽ പടർന്ന പെട്രോൾ എന്നിവയിൽ വർണരാജിയുണ്ടാവാൻ കാരണം പ്രകാശത്തിന്റെ ഏത് സവിശേഷതയാണ് ?
- ഇന്റഫെറൻസ് 

53. ലെൻസിന്റെ പവറിന്റെ യൂണിറ്റ് ?
- ഡയോപ്റ്റർ 

54. ലെൻസിലൂടെ പ്രകാശം കടന്നു പോകുമ്പോൾ സംവ്രജിക്കുകയോ വിവ്രജിക്കുകയോ ചെയ്യുന്നത് പ്രകാശത്തിന്റെ ഏത് സവിശേഷത കൊണ്ടാണ് ?
- അപവർത്തനം 

55. രാജു ഒരു ലെൻസുപയോഗിച്ച് പേപ്പറിൽ സൂര്യപ്രകാശം പതിപ്പിച്ച് അത് കത്തിച്ചു. ഏത് ലെൻസായിരിക്കും രാജു ഉപയോഗിച്ചത് ?
- കോൺവെക്സ് 

56. തന്നിരിക്കുന്നവയിൽ തെറ്റായി ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തൂ.
a) കോൺവെക്സ് ദർപ്പണം - വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം. 
b) കോൺകേവ് ദർപ്പണം - ടോർച്ചിലെ റിഫ്ലക്ടർ 
c) കോൺകേവ് ദർപ്പണം - റിയർവ്യൂ മിറർ 
d) കോൺവെക്സ് ലെൻസ് - മൈക്രോസ്കോപ്
ഉത്തരം: c) കോൺകേവ് ദർപ്പണം - റിയർവ്യൂ മിറർ 

57. പ്രതിബിംബം സ്ക്രീനിൽ പതിപ്പിക്കാൻ ഉപയോഗിക്കാവുന്നത്.
a) കോൺവെക്സ് ദർപ്പണം b) സമതല ദർപ്പണം 
c) കോൺകേവ് ദർപ്പണം d) തെളിഞ്ഞ ചില്ല്
ഉത്തരം: c) കോൺകേവ് ദർപ്പണം

58. പ്രായമേറിയവർക്ക് വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത പ്രസ് ബയോപിയ എന്ന കണ്ണിന്റെ അവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?
- കോൺവെക്സ് ലെൻസ്

59. കോൺവെക്സ് ദർപ്പണത്തിന്റെ പ്രത്യേകത അല്ലാത്തത് ?
a) വസ്തുവിനേക്കാൾ ചെറിയ പ്രതിബിംബം. 
b) വസ്തുവിൽ നിന്ന് അകന്ന പ്രതിബിംബം.
c) പാർശ്വിക വിപര്യയം നടക്കുന്നു. 
d) യഥാർത്ഥ പ്രതിബിംബം.
ഉത്തരം: d) യഥാർത്ഥ പ്രതിബിംബം.

60. പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തുമ്പോൾ ജലത്തിൽ അല്പം സോപ്പോ, പാലോ ചേർക്കുന്നത് ?
a) പ്രകാശം നന്നായി ജലത്തിലൂടെ കടന്നുപോകാൻ. 
b) പ്രകാശ പാത വ്യക്തമായി കാണാൻ.
c) ജലം അണുവിമുക്തമാകാൻ.
d) പ്രതിപതനം നന്നായി നടക്കാൻ
ഉത്തരം: b) പ്രകാശ പാത വ്യക്തമായി കാണാൻ.

61. താഴെ തന്നരിക്കുന്നവയിൽ ഏത് കോണളവിൽ കണ്ണാടികൾ ക്രമീകരിച്ചാലാണ് കൂടുതൽ പ്രതിബിംബങ്ങൾ ലഭ്യമാകുക?
a) 120°
b) 15°
c) 45°
d) 60°
ഉത്തരം: b) 15°

62. ഭംഗിയുള്ള വെള്ളാരം കല്ലെടുക്കാൻ അരുവിയിലേക്ക് ഇറങ്ങുമ്പോഴാണ് അനുവിന് മനസിലായത് വിചാരിച്ചതിനേക്കാൾ ആഴമുണ്ട് അരുവിക്കെന്ന്. ആഴം കുറവായി തോന്നിയത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ് ?
a) അപവർത്തനം
b) പ്രതിപതനം
c) വിസരണം
d) പ്രകീർണനം
ഉത്തരം: a) അപവർത്തനം

63. റോഡുകളിൽ വളവുകളുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിക്കുന്ന ദർപ്പണമാണ് ?
a) സമതലദർപ്പണം
b) കോൺകേവ് ദർപ്പണം
c) കോൺവെക്സ് ദർപ്പണം
d) അലുമിനിയം ഷീറ്റുകൾ
ഉത്തരം: c) കോൺവെക്സ് ദർപ്പണം

64. ഗോളീയദർപ്പണം എന്നാൽ?
a) ഗോളാകൃതിയുള്ള ദർപ്പണം
b) ഗോളത്തിന്റെ ഭാഗമാകാവുന്ന ദർപ്പണം
c) ഗോളത്തിൽ നിന്ന് മുറിച്ചെടുത്ത ദർപ്പണം 
d) ഗോളമാക്കാവുന്ന ദർപ്പണം
ഉത്തരം: b) ഗോളത്തിന്റെ ഭാഗമാകാവുന്ന ദർപ്പണം

65. ഹ്രസ്വദൃഷ്ടി (മയോപ്പിയ) പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ?
a) കോൺവെക്സ് ലെൻസ്
b) കോൺകേവ് ലെൻസ്
c) സിലിണ്ടറിക്കൽ ലെൻസ് 
d) a യും C യും ചേർത്ത്
ഉത്തരം: b) കോൺകേവ് ലെൻസ്

66. പ്രകാശത്തിന്റെ പ്രകീർണ്ണനത്തിന് കാരണം?
a) പ്രതിപതനം 
b) വിസരണം
c) അപവർത്തനം
d) ഇന്റർഫെറെൻസ്
ഉത്തരം: c) അപവർത്തനം

STD VII: Unit 3 ആസിഡുകൾ ആൽക്കലികൾ

1.സോപ്പ് നിർമ്മാണ വേളയിൽ കാസ്റ്റിക് സോഡാ ലായനി തയ്യാറാക്കിയപ്പോൾ ഗ്ലാസ്സ് ട്രഫ് പൊട്ടിപ്പോയി. ഈ പ്രവർത്തനത്തിന് കാരണമല്ലാത്ത പ്രസ്താവന?
എ. അമിതമായ താപഉൽപ്പാദനം
ബി. ഗ്ലാസ്സ് ഒരു ഇൻസുലേറ്ററാണ്
സി. ഗ്ലാസ്സ് ഭൗതാപ ചാലകമാണ്
ഡി. ട്രഫിനുള്ളിലും പുറത്തും ഉള്ള താപവ്യതിയാനം
ഉത്തരം: സി. ഗ്ലാസ്സ് ഭൗതാപ ചാലകമാണ്

2. താഴെ പറയുന്നവയിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നത് ഏതിലാണ്?
എ. മൽസ്യങ്ങളുടെ ശല്ക്കങ്ങൾ
സി. ചിപ്പിത്തോട്
ബി. പല്ലുകൾ
ഡി. അസ്ഥികൾ
ഉത്തരം: സി. ചിപ്പിത്തോട്

3. പാൽതൈരാകുമ്പോൾ ഉണ്ടാകുന്ന ആസിഡ്
- സിട്രിക്

ചില ആസിഡുകളെ പരിചയപ്പെടാം 
വാഴപ്പഴം - മാലിക്, സിട്രിക്
ചെറി - മാലിക്
മുന്തിരി - സിട്രിക്ക്
നാരങ്ങ - സിട്രിക്ക്
ഓറഞ്ച് - സിട്രിക്ക്
പാഷൻ ഫ്രൂട്ട് - മാലിക്
കൈതച്ചക്ക - മാലിക്, സിട്രിക്ക്
ഞാവൽ - സിട്രിക്ക്
ബീൻസ് - മാലിക്ക്, സിട്രിക്ക്
കാരറ്റ് - മാലിക്, സിട്രിക്ക്, ഐസോസിട്രിക്ക് 
കൂൺ - ലാക്റ്റാറമിക്
ഉരുളക്കിഴങ്ങ് - മാലിക്, സിട്രിക്ക്
തക്കാളി - മാലിക്, സിട്രിക്, ഓക്സാലിക്
ആപ്പിൾ - മാലിക്
സബർജില്ലി - മാലിക്
അത്തിപ്പഴം - സിട്രിക്ക്
പയർ - മാലിക്
വിനാഗിരി - അസറ്റിക്
പുളി - ടാർടാറിക്ക് ആസിഡ്
ഉറുമ്പ് - ഫോർമിക് ആസിഡ്

4. രക്തത്തിന്റെ PH മൂല്യം?
- 7.35 to 7.45

5. താഴെ പറയുന്നവയിൽ അലക്കുകാരം ഏതാണ്?
എ. കാൽസ്യം കാർബണേറ്റ്
ബി. കാൽസ്യം ബൈ കാർബണേറ്റ്
സി. സോഡിയം കാർബണേറ്റ്
ഡി. സോഡിയം ബൈ കാർബണേറ്റ്
ഉത്തരം: സി. സോഡിയം കാർബണേറ്റ്

6. ആസിഡ് ചില പദാർത്ഥങ്ങളുമായി പ്രവർത്തിക്കുമ്പോൾ കത്തുന്ന വാതകവും ചില പദാർത്ഥങ്ങളുമായി പ്രവർത്തിക്കുമ്പോൾ തീ കെടുത്തുന്ന വാതകവും ഉണ്ടാകുന്നുണ്ടല്ലോ?
തന്നിരിക്കുന്ന ജോഡികളിൽ ശരിയായത് ഏത്?
എ. കത്തുന്ന വാതകം - ആസിഡ് +സിങ്ക്
തീ കെടുത്തുന്ന വാതകം - ആസിഡ്+ മഗ്നീഷ്യം

ബി. കത്തുന്ന വാതകം - ആസിഡ്+ മാർബിൾ
തീ കെടുത്തുന്ന വാതകം - ആസിഡ്+ മുട്ടത്തോട്

സി. കത്തുന്ന വാതകം - ആസിഡ്+ മെഗ്നേഷ്യം
തീ കെടുത്തുന്ന വാതകം - ആസിഡ് + മാർബിൾ

ഡി. കത്തുന്ന വാതകം - ആസിഡ്+ അപ്പകാരം
തീ കെടുത്തുന്ന വാതകം - ആസിഡ് + അലുമിനിയം
ഉത്തരം: 
സി. കത്തുന്ന വാതകം - ആസിഡ്+ മെഗ്നേഷ്യം
തീ കെടുത്തുന്ന വാതകം ആസിഡ് + മാർബിൾ

7. പല്ലുകൾക്കിടയിൽ പറ്റിപിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങളിൽ ബാക്ടീരിയ പ്രവർത്തിച്ചുണ്ടാകുന്ന ആസിഡ് ദന്തക്ഷയത്തിന് കാരണമാകുന്നു. ഏതാണീ ആസിഡ്?
എ. ഹൈഡ്രോക്ലോറിക്കാസിഡ്
ബി. ലാക്ടിക് ആസിഡ്
സി. ഫോർമിക് ആസിഡ്
ഡി.അസറ്റിക് ആസിഡ്
ഉത്തരം: ബി. ലാക്ടിക് ആസിഡ്

8. വിനാഗിരി വാഷിങ് സോഡയുമായി പ്രവർത്തിച്ചാൽ ലഭിക്കുന്ന ലവണമേത്? 
- സോഡിയം അസറ്റേറ്റ്

9. പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ആസിഡുകൾ
സൾഫ്യൂരിക് ആസിഡ് - H2SO4
ഹൈഡ്രോക്ലോറിക് ആസിഡ് - Hcl
നൈട്രിക്ക് ആസിഡ് - HNO3
അസറ്റിക് ആസിഡ് - CH2COOH
ഫോസ്ഫോറിക് ആസിഡ് - H3PO4
കാർബോണിക് ആസിഡ് - H2CO4

10. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഉത്പന്നങ്ങൾ പരിചയപ്പെടാം 
ആസിഡ്                       ഉല്പന്നം
സൾഫ്യൂറിക് ആസിഡ് - സൾഫേറ്റ് + ഹൈഡ്രജൻ
ഹൈഡ്രോക്ലോറിക് ആസിഡ് - ക്ലോറൈഡ് + ഹൈഡ്രജൻ
നൈട്രിക്ക് ആസിഡ് - നൈട്രേറ്റ്+ ഹൈഡ്രജൻ
അസറ്റിക് ആസിഡ് - അസറ്റേറ്റ് + ഹൈഡ്രജൻ
ഫോസ്ഫോറിക് ആസിഡ് -  ഫോസ്ഫേറ്റ് + ഹൈഡ്രജൻ
കാർബോണിക് ആസിഡ് -  കാർബണേറ്റ് + ഹൈഡ്രജൻ

11. ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഉത്പന്നങ്ങൾ പരിചയപ്പെടാം 
ആസിഡ്                       ഉല്പന്നം
സൾഫ്യൂറിക് ആസിഡ് - അസറ്റേറ്റ് + കാർബൺഡൈഓക്സൈഡ് (CO2) + ജലം
ഹൈഡ്രോക്ലോറിക് ആസിഡ് - ക്ലോറൈഡ്+ CO2 + ജലം
നൈട്രിക്ക് ആസിഡ് - നൈട്രേറ്റ്+ CO2 + ജലം
അസറ്റിക് ആസിഡ് - അസറ്റേറ്റ് + CO2 + ജലം
ഫോസ്ഫോറിക് ആസിഡ് - ഫോസ്ഫേറ്റ് + CO2 + ജലം

12. മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്? 
- സർഫ്യൂറിക് ആസിഡ്

13. മഷി, തുകൽ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ആസിഡ്? 
- ടാനിക് ആസിഡ്

14. അച്ചാറുകളിൽ ഉപയോഗിക്കുന്ന ആസിഡ്?
- വിനാഗിരി

15. സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി?
- സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

16. PH മൂല്യം 7 ൽ കുറവായ പദാർത്ഥങ്ങൾ?
- ആസിഡ് സ്വഭാവമുള്ളവയായിരിക്കും

17. അലക്കുകാരം (വാഷിംഗ് സോഡ) - സോഡിയം കാർണേറ്റ്
18. കറിയുപ്പ് - സോഡിയം ക്ലോറൈഡ്
19. ബ്ലൂവിട്രിയോൾ കോപ്പർ സൾഫേറ്റ്
20. പൊട്ടാഷ് ആലം - പൊട്ടാസ്യം സൾഫേറ്റ്
21. നീറ്റുകക്ക - കാൽസ്യം ഓക്സൈഡ്, കുമ്മായം
22. സോഡ - കാർബോണിക്കാസിഡ്

23. മൃദുസോപ്പുണ്ടാക്കാനുപയോഗിക്കുന്ന ആൽക്കലി?
- പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

24. ലിറ്റ്മസ് ഏതുതരം സസ്യങ്ങളിൽ നിന്നു കിട്ടുന്ന രാസസൂചകമാണ്?
- ലൈക്കനുകൾ

25. ഹൈഡ്രോക്ലോറിക്കാസിഡ് മാർബിളുമായി പ്രവർത്തിച്ചാലുണ്ടാകുന്ന വാതകം? 
- കാർബൺഡൈഓക്സൈഡ്

26. സോഡാവെള്ളം, ചുണ്ണാമ്പുവെള്ളം, അലക്കുകാര ലായനി, പെപ്സി എന്നീ ദ്രാവകങ്ങളിൽ അമ്ലത്തിന്റെ രൂക്ഷത കൂടിയത് ഏതിലാണ്?
- പെപ്സി

27. വിനാഗിരിയിൽ മുങ്ങിയിരിക്കുന്ന മുട്ടയുടെ പുറന്തോട്ടിൽ വാതക കുമിളകൾ രൂപം കൊള്ളുന്നതായി കാണാം. ഏത് വാതകത്തിന്റെ കുമിളകളാണ് ഇത്?
- കാർബൺഡൈ ഓക്സൈഡ്

28. നിർവീരീകരണം നടത്തുന്നതിനുള്ള പരീക്ഷണം ചെയ്തപ്പോൾ രമയുടെ ഗ്രൂപ്പ് കോണിക്കൽ ഫ്ളാസ്ക്കിലെ ആൽക്കലിയിൽ ഫിനോൾഫ്തലിൻ ചേർത്തില്ല. ഫിനോൾഫ്തലിൻ ചേർത്തില്ലെങ്കിലും നിർവീരീകരണം നടക്കില്ലേ? എന്തിനാണ് ഫിനോൾഫ്തലിൻ ചേർക്കുന്നത്? 
ഉത്തരം: നടക്കും. ആൽക്കലിക്ക് നിറം കൊടുക്കാനാണ് ഫിനോൾഫ്തലീൻ ചേർക്കുന്നത്. 

29. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ്? 
- സൾഫ്യൂരിക്കാസിഡ്

30. മനുഷ്യരക്തത്തിന്റെ PH മൂല്യം?
- 7.3

31. നേർപ്പിച്ച സൾഫ്യൂരിക്കാസിഡിൽ നിന്നും ഹൈഡ്രജനെ നീക്കം ചെയ്യാൻ കഴിയാത്ത ലോഹം? 
- കോപ്പർ

32. ഒരു ചുവന്ന ലിറ്റ്മസ് പേപ്പറിനെ അല്പം ഉമിനീര് കൊണ്ട് നനച്ചാൽ അത് നീല നിറമാകുന്നു. ഇത് ഉമിനീരിൽ ------------ ഉണ്ടെന്ന് സൂചിപ്പിക്കുന്നു?
- ക്ഷാര ഗുണം

33. ഒരു വാതകം നിറച്ച ടെസ്റ്റ്യൂബിന്റെ വായ്ഭാഗത്ത് ഒരു തീക്കൊള്ളി കാണിച്ചാൽ അത് ശോഭയോടെ ജ്വലിക്കുന്നു. ഏതായിരിക്കാം വാതകം?
- ഓക്സിജൻ

34. ചിലപ്പോൾ കർഷകർ അവരുടെ മണ്ണിൽ കുമ്മായം ചേർക്കാറുണ്ട്. ഇത് മണ്ണിന്റെ ----------- കുറയ്ക്കവാനാണ്?
- അമ്ലനില (അസിഡിറ്റി)

35. ആസിഡ് ചില പദാർത്ഥങ്ങളുമായി പ്രവർത്തിച്ച് കത്തുന്ന വാതകവും മറ്റു ചില പദാർത്ഥങ്ങളുമായി പ്രവർത്തിച്ച് തീ കെടുത്തുന്ന വാതകവും ഉണ്ടാക്കുന്നുണ്ടല്ലോ? ഏതാണിവ
- കത്തുന്ന വാതകം - ഹൈഡ്രജൻ
- തീ കെടുത്തുന്ന വാതകം - കാർബൺഡൈഓക്സൈഡ്

36. ആസിഡിൽ ലിറ്റ്മസ് പേപ്പറിന്റെ നിറം?
- ചുവപ്പ്

37. ആസിഡുകൾക്ക് --------------രുചിയാണ് ?
- പുളി

38. മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ്
39. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക്ക് ആസിഡ് 
40. പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക്ക് ആസിഡ് 
41. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക്ക് ആസിഡ്
42. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് മാലിക്ക് ആസിഡ്

43. ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ----------- ഉണ്ടാവുന്നു?
- ഹൈഡ്രജൻ

44. ലബോറട്ടറികളിൽ ആസിഡ് സൂക്ഷിച്ച് വെക്കുന്ന കുപ്പിയും അടപ്പും ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചവയായിരിക്കില്ല. കാരണമെന്ത്?
- ലോഹങ്ങൾ ആസിഡുകളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.

45. അച്ചാറുകൾ ലോഹപാത്രങ്ങളിൽ സൂക്ഷിക്കാറില്ല എന്താണ് കാരണം?
- അച്ചാറിൽ ആസിഡ് അടങ്ങിയിട്ടുണ്ട്.

46. ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ------ ------ വാതകം ഉണ്ടാകുന്നു?
- കാർബൺഡൈഓക്സൈഡ്

47. മുട്ടത്തോട്, ചോക്ക്, മാർബിൾ എന്നിവയിൽ അടങ്ങിയ പദാർത്ഥം?
- കാൽസ്യം കാർബണേറ്റ്

48. ഹൈഡ്രജൻ സ്വയം കത്തുന്ന വാതകമാണ്. എന്നാൽ കാർബൺ ഡൈ ഓക്സൈഡ്----- വാതകമാണ്?
- തീ കെടുത്തുന്ന വാതകമാണ്

49. ഹൈഡ്രജൻ എന്ന വാതകത്തെ ആദ്യമായി തിരിച്ചറിഞ്ഞതാര്?
- ഹെൻറി കാവൻഡിഷ്

50. ഹൈഡ്രജൻ വാതകത്തിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ ആര്?
- ലാവോസിയേ

51. അഗ്നിശമനിക്കകത്തെ പ്രവർത്തനതത്വം എന്താണ്?
- വിനാഗിരി അപ്പക്കാരവുമായി പ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.

52. ഉറുമ്പ് കടിക്കുമ്പോൾ വേദനയുണ്ടാകാൻ കാരണമെന്ത്?
- ഉറുമ്പിൽ നിന്ന് ഫോർമിക് ആസിഡ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു.

53. കാത്സ്യം ഹൈഡ്രോസൈഡ് - ചുണ്ണാമ്പുവെള്ളം
54. സോഡിയം ഹൈഡ്രോക്സൈഡ് - കാസ്റ്റിക് സോഡ
55. പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി - കാസ്റ്റിക്ക് പൊട്ടാഷ്
56. അമോണിയം ഹൈഡ്രോക്സൈഡ് ലായനി - ലിക്കർ അമോണിയ ജലത്തിൽ ലയിപ്പിച്ചത്.

57. ആൽക്കലിയിൽ നീല ലിറ്റ്മസ് പേപ്പറിന്റെ നിറമെന്ത്?
- നീല

58. മഞ്ഞൾ പുരണ്ട വസ്ത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുമ്പോൾ ആ ഭാഗത്ത് ചുവപ്പ് നിറം കാണുന്നത് എന്ത് കൊണ്ട്?
- സോപ്പ് ഒരു ആൽക്കലിയാണ്. മഞ്ഞൾ ഒരു സൂചകവും

59. നിറം മാറ്റത്തിലൂടെ ആസിഡിനെയും ആൽക്കലിയേയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് -------------?
- സൂചകങ്ങൾ

60. ആൽക്കലിയെ പിങ്ക് നിറമാക്കുന്ന സൂചകം?
- ഫിനോൾഫ്തലിൻ

61. മീഥൈൻ ഓറഞ്ച് ഒരു ------------- ആണ്?
- സൂചകം

62. ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ രണ്ടിന്റേയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാകുകയും ചെയ്യുന്നു. ഈ പ്രവർത്തനത്തിന് പറയാവുന്ന പേരെന്താണ്?
- നിർവീരീകരണം (ന്യൂട്രലൈസേഷൻ)

STD VII: Unit 4 അന്നപഥത്തിലൂടെ

1. പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏതെല്ലാം? 
- ഗ്ലൂക്കോസ്, ഓക്സിജൻ

2. ഗ്ലൂക്കോസ് അന്നജമാക്കി സസ്യങ്ങൾ വേരിലും ഫലങ്ങളിലും മറ്റും സംഭരിക്കാൻ കാരണം? 
- ഗ്ലൂക്കോസ് എളുപ്പം ജലത്തിൽ ലയിച്ച് നഷ്ടപ്പെടാൻ ഇടയാകും. അന്നജം ജലത്തിൽ ലയിക്കില്ല.

3. പ്രകാശ സംശ്ലേഷണത്തിന് ഉപയോഗപ്പെടുത്തുന്ന വാതകം?
- കാർബഡൈ ഓക്സൈഡ്

4. ഫലങ്ങളിൽ സമൃദ്ധമായ പഞ്ചസാര ഏത്?
- ഫ്രക്ടോസ്

5. ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ
- പോഷണം

6. പ്രകാശസംശ്ലേഷണ വേളയിൽ ഹരിതസസ്യങ്ങൾ പുറത്തുവിടുന്ന വാതകം? 
- ഓക്സിജൻ

7. രാത്രി കാലങ്ങളിൽ ഹരിതസസ്യങ്ങൾ പുറത്ത് വിടുന്ന വാതകം ഏത്? 
- കാർബൺ ഡൈ ഓക്സൈഡ്

8. സ്വയം ആഹാരം നിർമ്മിക്കുന്ന ഹരിത സസ്യങ്ങളുടെ പേര്?
- സ്വപോഷികൾ

9. ആഹാരത്തിനായി മറ്റ് ജീവികളെ ആശ്രയിക്കുന്ന ജീവികൾ? 
- പരപോഷികൾ

10. ഒരു ജീവിയിൽ വസിച്ചു കൊണ്ട് ആ ജീവി നിർമ്മിക്കുന്ന ആഹാരത്തെ ഉപയോഗപ്പെടുത്തി വളരുന്ന ജീവികൾ ?
- പരാദങ്ങൾ

11. പരാദസസ്യങ്ങൾക്ക് ഉദാഹരണം?
- നിയോട്ടിയ, മോണോട്രോപ്പ

12. കൂൺ ഏത് വിഭാഗത്തിൽപ്പെടുന്നു?
- ഫംഗസ്

13. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുള്ള വേരുള്ള സസ്യം ഏത്?
- മരവാഴ

14. അർധപരാദ സസ്യങ്ങൾക്ക് ഉദാഹരണം?
- ചന്ദനം, ഇത്തിൾ

15. പൂർണ പരാദ സസ്യങ്ങൾക്ക് ഉദാഹരണം?
- മൂടില്ലാത്താളി, റഫ്ളേഷ്യ

16. വേര്, ഇല ഇവയില്ലാത്ത പരാദ സസ്യമേത്? 
- മൂടില്ലാത്താളി

17. പ്രകാശ സംശ്ലേഷണത്തിന്റെ ഉയർന്ന നിരക്ക് കാണിക്കുന്നത് ഏത് നിറത്തിലുള്ള പ്രകാശത്തിലാണ്?
- നീലപ്രകാശം

18. ജന്തുക്കളിൽ വസിക്കുന്ന ആന്തരപരാദ ജീവികൾ ഏതെല്ലാം?
- വിര, കൃമി, കൊക്കപ്പുഴു

19. ജന്തുക്കളിൽ വസിക്കുന്ന ബാഹ്യ പരാദങ്ങൾ?
- പേൻ, ചെള്ള്

20. ഉമിനീരിൽ അടങ്ങിയിരിക്കുന്ന ദഹനരസം
- ടയലിൻ

21. വായയിൽ വച്ച് നടക്കുന്ന രാസീയ ദഹനം?
- അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്നു

22. വായയിൽ വച്ച് യാന്ത്രിക ദഹനത്തിന് സഹായിക്കുന്ന അവയവങ്ങൾ 
- ചുണ്ട്, പല്ല്, നാവ്

23. ഇരപിടിയൻ സസ്യങ്ങൾ പ്രാണികളെ പിടിക്കാൻ കാരണം?
- നൈട്രജന്റെ അളവ് ക്രമീകരിക്കാൻ

24. മനുഷ്യന്റെ വായയിൽ കാണുന്ന ഉമനീർ ഗ്രന്ഥികളുടെ എണ്ണം?
- 3 ജോഡികൾ

25. ഏറ്റവും വലിയ ഉമനീർ ഗ്രന്ഥി?
- പരോട്ടിഡ്

26. പരോട്ടിഡ് ഗ്രന്ഥിക്കുണ്ടാകുന്ന വൈറസ് ബാധമൂലമുണ്ടാകുന്ന രോഗം? 
- മുണ്ടിനീര്

27. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാർഥം?
- ഇനാമൽ

28. മനുഷ്യശരീരത്തിൽ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്ന ശരാശരി ഉമിനീരിന്റെ അളവ്? 
- 1.5 ലിറ്റർ

29. ഇനാമലിൽ അടങ്ങിയിരിക്കുന്ന തന്മാത്ര ഏത്? 
- ഹൈഡ്രോക്സി അപറൈറ്റ്

30. ദന്തക്ഷയത്തിന് കാരണമാകുന്ന രാസപദാർത്ഥം? 
- ലാക്ടിക് ആസിഡ്

31. പല്ലിന്റെ ഏറ്റവും പുറമേ കാണുന്ന ഭാഗം? 
- ഇനാമൽ

32. പാൽപല്ലുകളുടെ എണ്ണം?
- 20

33. സ്ഥിര ദന്തങ്ങളുടെ എണ്ണം?
- 32

34. പല്ലിന്റെ ജീവനുള്ള ഭാഗം?
- പൾപ്പ് (രക്തക്കുഴൽ, നാഡികൾ ഇവ അടങ്ങിയിരിക്കുന്നു)

35. മനുഷ്യനിൽ ദഹനം ആരംഭിക്കുന്ന ഭാഗം?
- വായ

36. ദഹനം അവസാനിക്കുന്ന ഭാഗം?
- ചെറുകുടൽ

37. ആമാശയത്തിലെ ഭിത്തികൾ ഉത്പാദിപ്പിക്കുന്ന ആസിഡ്? 
- ഹൈഡ്രോക്ലോറിക് ആസിഡ്

38. ചെറുകുടലിന്റെ വലിപ്പം?
- 6 മീറ്റർ

39. വൻകുടലിന്റെ വലിപ്പം?
- 1 1/2 മീറ്റർ

40. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള പദാർഥം?
- ജലം

41. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?
- കാത്സ്യം

42. ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗ്ലൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ? 
- ഇൻസുലിൻ

43. ഇൻസുലിന്റെ ഉൽപ്പാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന രോഗം?
- പ്രമേഹം

44. ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഭാഗം?
- ചെറുകുടൽ

45. ആഗിരണത്തിന് സഹായിക്കുന്ന ചെറുകുടലിലെ ഭാഗം? 
- വില്ലസ്സുകൾ

46. ആഹാരം അന്നനാളത്തിലൂടെ കടന്നു പോകുമ്പോൾ അന്നനാളത്തിലുണ്ടാകുന്ന തരംഗചലനം? 
- പെരിസ്റ്റാൾസിസ്

47. ധാതു ലവണങ്ങൾക്കൊപ്പം ജലവും ആഗിരണം ചെയ്യുന്ന ദഹനവ്യവസ്ഥയിലെ ഭാഗം? 
- വൻകുടൽ

48. ആഗിരണം ചെയ്യപ്പെടുന്ന ആഹാര പദാർത്ഥങ്ങളെ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയ?
- സ്വാംശീകരണം

49. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവങ്ങൾ? 
- ത്വക്ക്, ശ്വാസകോശം, വൃക്ക

50. മനുഷ്യശരീരത്തിന്റെ ത്വക്കിന്റെ ഏകദേശ ഭാരം?
- 10.89 കി.ഗ്രാം

51. ത്വക്കിന് നിറം നൽകുന്ന വർണകം?
- മെലാനിൻ

52. സൂര്യ പ്രകാശത്തിലെ ഏത് ഘടകമാണ് ത്വക്കിനെ കറുപ്പിക്കുന്നത്? 
- അൾട്രാവയലറ്റ് കിരണം

53. വൃക്കകളെക്കുറിച്ചുള്ള പഠനം?
- നെഫ്രോളജി

54. ത്വക്കിനെക്കുറിച്ചുള്ള പഠനം? 
- ഡെർമറ്റോളജി

55. ഹൃദയത്തെക്കുറിച്ചുള്ള പഠനം?
- കാർഡിയോളജി

56. ആനയുടെ കൊമ്പുകളായി രൂപപ്പെട്ടിരിക്കുന്നത്?
- ഉളിപ്പല്ലുകൾ

57. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണകം?
- യൂറോക്രോം

58. പ്രോട്ടീനുകളുടെ ഏറ്റവും ലഘുവായ രൂപം? 
- അമിനോ ആസിഡുകൾ

59. ശരീരത്തിലെ അരിപ്പകൾ എന്നറിയപ്പെടുന്നത്?
- വൃക്കാകോശങ്ങൾ

60. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ്?
- 60-70 വരെ 

61. മൂത്രത്തിലെ ജലത്തിന്റെ അളവ്?
- 96 %

62. ശരാശരി മനുഷ്യൻ ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ്? 
- 2 1/2 മുതൽ 3 ലിറ്റർ വരെ

63. വൃക്കയിലേക്ക് രക്തം കൊണ്ടു പോകുന്ന കുഴൽ
- രക്തധമനി

64. വൃക്കയിൽ നിന്ന് രക്തം കൊണ്ടു പോകുന്ന കുഴൽ? 
- വൃക്കാസിര

65. ത്വക്ക് വിയർക്കുന്നത് കൊണ്ടുള്ള പ്രയോജനം?
- ശരീരോഷ്മാവ് ക്രമീകരിക്കാൻ കഴിയുന്നു

66. അമിതമായി ജലവും ലവണവും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥ? 
- നിർജലീകരണം

67. പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു
- വജ്രം 

68. ചെറു കുടലിൽ നിന്ന് പോഷകഘടകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കുന്ന ഭാഗം? 
- വില്ലസ്സുകൾ

STD VII: Unit 5 വൈദ്യുതി പ്രവഹിക്കുമ്പോൾ

1. താപ കിരണങ്ങൾ അറിയപ്പെടുന്നത് എന്ത്?
- ഇൻഫ്രാറെഡ് കിരണങ്ങൾ

2. ശരീരത്തിൽ വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണം?
- അൽട്രാവയലറ്റ് കിരണങ്ങൾ

3. പ്രകാശത്തെകുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു?
- ഒപ്റ്റിക്ക്സ്

4. പ്രകാശോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
- സോളാർ സെൽ

5. വൈദ്യുത കാന്തിക തരംഗങ്ങളുടെ വേഗം? 
- 3 ലക്ഷം km/ sec

6. യാന്ത്രികോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം?
- ഡൈനാമോ

7. വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം? 
- ഇലക്ട്രിക്ക് മോട്ടോർ

8. വൈദ്യുത ബൾബിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം? 
- ടങ്സ്റ്റൺ

9. ഇലക്ട്രിക്ക് ഫ്യൂസ് വയറിലെ ഘടകങ്ങൾ?
ടിൻ, ലെഡ്

10. വോൾട്ടത ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന ഉപകരണം? 
- ട്രാൻസ്ഫോർമർ

11. നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിധ്യം അറിയാനുള്ള ഉപകരണം? 
- ഗാൽവനോസ്കോപ്പ്

12. ഇന്ത്യയിലെ വീടുകളിൽ ലഭ്യമാവുന്ന വൈദ്യുതിയുടെ വോൾട്ടത എത്ര?
- 230 V

13. ഡ്രൈ സെല്ലിന്റെ വോൾട്ടത?
- 1.5 V

14. വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അറിയാനുള്ള ഉപകരണമേത്? 
- വാട്ട് അവർ മീറ്റർ

15. വൈദ്യുത കാന്തിക പ്രേരണതത്വം കണ്ടെത്തിയതാര്?
- മൈക്കൽ ഫാരഡേ

16. എൽ.ഇ.ഡി യുടെ പൂർണരൂപം?
- ലൈറ്റ് എമിറ്റിംഗ് ഡയോഡ്

17. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര്?
- എൽ.സി.ഡി (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)

18. ഒന്നിലധികം സെല്ലുകൾ ചേർന്നത്-------?
- ബാറ്ററി

19. അമിതമായ വൈദ്യുത പ്രവാഹം കൊണ്ടുണ്ടാക്കുന്ന തകരാറുകളിൽ നിന്നും വൈദ്യുത ബന്ധം വിഛേദിച്ച് ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള ഉപകരണമാണ് ?
- ഫ്യൂസ്

20. പുനസ്ഥാപിക്കാൻ കഴിയുന്ന ഫ്യൂസ് സംവിധാനമാണ്?
- എം.സി.ബി ( മിനിയേച്ചർ സർക്കീട്ട് ബക്കർ)

21. എർത്ത് വയറിലെ വൈദ്യുത പ്രവാഹം തിരിച്ചറിഞ്ഞ് വൈദ്യുത പ്രവാഹം വിഛേദിക്കുന്ന ഉപകരണം?
ഇ.എൽ.സി.ബി (എർത്ത് ലിക്കേജ് സർക്കീട്ട് ബേക്കർ) 

22. ഹൈവോൾട്ടേജ് ഫ്യൂസ് നിർമ്മിച്ചിരിക്കുന്ന ലോഹ കൂട്ട് ?
- വെള്ളി, ചെമ്പ്, ഈയം

23. വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ? 
- ഇൻസുലേറ്റർ

24. വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ പറയുന്ന പേര്?
- കണ്ടക്ടർ

25. ഒരു സർക്കീട്ട് ക്രമീകരിക്കാൻ ആവശ്യമായ ഘടകങ്ങൾ ? 
- ചാലകകമ്പി, വൈദ്യുത സ്രോതസ്സ്

26. ഒരു ടൂവേ സ്വിച്ചിന്റെ പിറകിൽ കാണുന്ന വയർ ഘടിപ്പിക്കാനുള്ള കുറ്റികളുടെ എണ്ണമെത്ര?
- 3

27. താഴെ കൊടുത്തവയിൽ വൈദ്യുതകാന്തം ഉപയോഗപ്പെടുത്താത്ത ഉപകരണം ഏത്?
ലാപ്പ് ടോപ്പ്, വി.സി.ആർ, ഗ്യാസ് സ്റ്റൗ, മിക്സി
ഉത്തരം: ഗ്യാസ് സ്റ്റൗ

28. വൈദ്യുതി പ്രവഹിക്കുമ്പോൾ മാത്രം കാന്തമായി മാറുന്ന കാന്തങ്ങളെ പറയുന്ന പേര്?
- വൈദ്യുത കാന്തങ്ങൾ

29. വൈദ്യുത കാന്തത്തിന്റെ ശക്തി വർധിപ്പിക്കാനുള്ള മാർഗങ്ങൾ? 
- കമ്പിചുരുളുകളുടെ എണ്ണം വർധിപ്പിക്കുക
- വൈദ്യുത പ്രവാഹ തീവ്രത സെല്ലിന്റെ എണ്ണം വർധിപ്പിക്കുക.
- പച്ചിരുമ്പിന്റെ എണ്ണം/വണ്ണം വർധിപ്പിക്കുന്നു.

30. കറന്റ് അളക്കാനുള്ള ഉപകരണം?
- അമ്മീറ്റർ

31. സി.എഫ്.എൽ ന്റെ പൂർണ്ണരൂപം? 
- കോമ്പാക്റ്റ് ഫ്ളൂറസെന്റ് ലാമ്പ്

32. കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥലം എവിടെ?
- പാലക്കാടുള്ള കാഞ്ചിക്കോട്

33. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
- ഇടുക്കി പദ്ധതി

34. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?
- ഇടുക്കി അണക്കെട്ട്

35. കേരളത്തിൽ താപവൈദ്യുത നിലയങ്ങളിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രം? 
- കായംകുളം താപവൈദ്യുത നിലയം

36. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആണവ നിലയം ഏത്?
- കൂടംകുളം ആണവോർജ്ജനിലയം

37. വൈദ്യുത ബാറ്ററി കണ്ടുപിടിച്ച വ്യക്തി?
- അലസാൻട്രോ വോൾട്ട

38. വൈദ്യുത ബൾബ് കണ്ടുപിടിച്ച വ്യക്തി?
- തോമസ് ആൽവ എഡിസൺ

39. ഡൈനാമോ കണ്ടുപിടിച്ചത്?
- മൈക്കൽ പാരഡെ

40. വൈദ്യുത കാന്തം കണ്ടുപിടിച്ചത്? 
- വില്യം സ്റ്റർളിയൻ

41. കപ്പാസിറ്ററുകളുടെ ഉപയോഗം
- വൈദ്യുത ചാർജ് അൽപ സമയം സംഭരിച്ചുവയ്ക്കൽ

42. വൈദ്യുതോപകരണങ്ങളിൽ കാണുന്ന നക്ഷത്ര ചിഹ്നങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത് ഏതിനെയാണ്?
- ഉപകരണത്തിന്റെ ഊർജ്ജക്ഷമത

43. വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുന്നുണ്ട് എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
- ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്

44. അനുവദീയമായതിലും കൂടുതൽ വൈദ്യതി ഒഴുകി സർക്കീട്ടും വൈദ്യുതോപകരണങ്ങളും തകരാറാകാതിരിക്കാൻ സർക്കീട്ടിൽ ഉപയോഗിക്കുന്ന സംവിധാനം ഏത്?
- സേഫ്റ്റി ഫ്യൂസ്

STD VII: Unit 6 നിർമ്മലമായ പ്രകൃതിക്കായി

1. ലോക മരുവത്ക്കരണ നിരോധന ദിനം?
- ജൂൺ 17

2. മണ്ണിൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന മണ്ണിലെ ഘടകം?
- ജൈവവസ്തുക്കൾ

3. ജലം, വായു ഇവയുടെ ശക്തി കാരണം മേൽമണ്ണ് ഒലിച്ചു പോകുന്നതാണ്?
- മണ്ണൊലിപ്പ്

4. മണ്ണിലെ ജൈവവസ്തുക്കളെ തിരിച്ചറിയാൻ അതിൽ ചേർക്കുന്ന ഒരു രാസപദാർഥം ഏത്? 
- ഹൈഡ്രജൻ പെറോക്സൈഡ്

5. പരിസ്ഥിതിയെ കുറിച്ചുള്ള പഠനം?
- ഇക്കോളജി

6. pH ന്റെ പൂർണ്ണരൂപം?
- പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

7. ശുദ്ധജലത്തിന്റെ pH മൂല്യം?
- 7

8. മണ്ണിൽ സ്വതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?
- അസറ്റോബാക്ടർ

9. പയർ വർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ഏത്?
- റൈസോബിയം

10. വനവൽക്കരണത്തിന് മികച്ച സേവനം നടത്തുന്നവർക്ക് നൽകുന്ന അവാർഡ്?
- ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര

11. നെൽപ്പാടങ്ങളിൽ കുമ്മായം ചേർക്കുന്നതെന്തിന്? 
- മണ്ണിലെ അമ്ലഗുണം കളയാൻ

12. നീല സ്വർണം എന്ന പേരിൽ അറിയപ്പെടുന്ന വസ്തു
- ജലം

13. ജലത്തിന്റെ രാസനാമം?
- ഹൈഡ്രജൻ ഓക്സൈഡ്

14. പ്രകൃതിയിൽ ദ്രവ്യത്തിന്റെ മൂന്നവസ്ഥകളിലും കാണപ്പെടുന്ന ഏക പദാർഥം?
- ജലം

15. ജലം തിളയ്ക്കുന്ന ഊഷ്മാവ്?
- 100 ഡിഗ്രി സെൽഷ്യസ്

16. ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ്?
- 4 ഡിഗ്രി സെൽഷ്യസ്

17. ഇടവപ്പാതി / കാലവർഷം എന്നീ പേരുകളിൽ അറിയപ്പെടുന്നത് എന്ത്?
- തെക്ക് പടിഞ്ഞാറൻ മൺസൂൺ (ജൂൺ മുതൽ സെപ്തംബർ വരെ)

18. തുലാവർഷം എന്ന് കേരളത്തിൽ അറിയപ്പെടുന്നത് എന്ത്?
- വടക്ക് കിഴക്കൻ മൺസൂൺ (ഒക്ടോബർ, നവംബർ)

19. കൃത്രിമമഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം?
- സിൽവർ അയൊഡൈഡ്

20. ജലത്തിലെ കോളിഫേം ബാക്ടീരിയ നശിപ്പിക്കാൻ കുടിവെള്ളത്തോടൊപ്പം തിളപ്പിക്കുന്ന സസ്യം?
- കൃഷ്ണതുളസി

21. ജലത്തിലെ നൈട്രേറ്റ്, കീടനാശിനികൾ എന്നിവ ആഗിരണം ചെയ്യാൻ ജലശുദ്ധീകരണ സമയത്ത് ചേർക്കുന്ന പദാർത്ഥം?
- ചിരട്ടക്കരി

22. കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിന്റെ pH മൂല്യം?
- 6.5 മുതൽ 7.5 വരെ

23. വാട്ടർ പ്യൂരിഫയറിൽ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗപ്പെടുത്തുന്നതെന്തിന്?
- ജലത്തിലെ അണുക്കളെ നശിപ്പിക്കാൻ

24. ജലശുദ്ധീകരണശാലയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഘട്ടമാണ് ജലത്തിൽ കലർന്നു കിടക്കുന്ന ഖര പദാർഥങ്ങളെ അടിയിക്കുക എന്നത്. ഈ ഘട്ടത്തെ പറയുന്ന പേര്? 
- കൊയാഗുലേഷൻ

25. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം?
- നൈട്രജൻ

26. ആഗോളതാപനത്തിന് കാരണമാകുന്ന ഒരു വാതകം?
- കാർബൺഡൈ ഓക്സൈഡ്

27. ഏറ്റവും ഭാരം കുറഞ്ഞ വാതകം?
- ഹൈഡ്രജൻ

28. ബയോഗ്യാസിന്റെ പ്രധാന ഘടകം?
- മീഥേൻ

29. ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകം?
- നൈട്രജൻ

30. രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പിനെ ബാധിക്കുന്ന വിഷവാതകം?
- കാർബൺ മോണോക്സൈഡ്

31. വനസ്പതി നെയ് ഉൽപ്പാദിപ്പിക്കുവാൻ സസ്യ എണ്ണയിൽ കടത്തിവിടുന്ന വാതകം? - ഹൈഡ്രജൻ

32. ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?
- ഓക്സിജൻ

33. അമ്ലമഴയ്ക്ക് കാരണമാകുന്ന ഒരു വാതകം?
- നൈട്രജൻ ഡൈ ഓക്സൈഡ്

34. വിഘാടകരുടെ ആഹാര സമ്പാദന രീതി ഏതാണ്?
- ജീർണിച്ച വസ്തുക്കളിൽ നിന്ന് ആഹാരം സ്വീകരിക്കുന്നു.

35. കുടിവെള്ള ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വാതകം?
- ക്ലോറിൻ

36. താഴെ പറയുന്നവയിൽ ഏതൊക്കെ പ്രവർത്തനങ്ങളാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടുന്നത്?
1. ശ്വസനം 
2. പ്രകാശസംശ്ലേഷണം 
3. ഇടിമിന്നൽ 
4 . അഗ്നിപർവ്വത സ്ഫോടനം
ഉ: 1. ശ്വസനം, 4 . അഗ്നിപർവ്വത സ്ഫോടനം

37. ആഗോളതാപനത്തിന് കാരണമായ വാതകം?
- കാർബൺഡൈ ഓക്സൈഡ്

STD VII: Unit 7 മർദ്ദം ദ്രാവകത്തിലും വാതകത്തിലും

1. വായുവിന്റെ പ്രത്യേകതകൾ
വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം വേണം 
വായുവിന് ഭാരമുണ്ട്
വായു മർദ്ദം പ്രയോഗിക്കുന്നു
നിശ്ചിത ആകൃതി, വ്യാപ്തം എന്നിവ ഇല്ല
അന്തരീക്ഷത്തിൽ ഭൂമിയോട് ചേർന്ന് നിൽക്കുന്ന വായുവിന് മർദ്ദം കൂടുതലാണ്. മുകളിലേക്ക് പോകുന്തോറും വായു നേർക്കുന്നതിനാൽ മർദ്ദം കുറഞ്ഞു വരുന്നു.

2. അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
- ടോറിസെല്ലി

3. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- ബാരോമീറ്റർ

4. യൂണിറ്റ് വിസ്തീർണ്ണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന മർദ്ദമാണ്?
- വാതക മർദ്ദം

5. അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന മർദ്ദമാണ് ?
- അന്തരീക്ഷമർദ്ദം

6. മർദ്ദത്തിന്റെ യൂണിറ്റ്?
- പാസ്‌ക്കൽ 

7. ഉയരവ്യത്യാസം മൂലമുള്ള മർദ്ദ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- ബാരോഗ്രാഫ്

8. വാതകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- അമ്മീറ്റർ

9. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണുന്ന മൂലകം?
- ഹൈഡ്രജൻ

10. ചൂടാകുമ്പോൾ വാതകങ്ങൾക്ക് സംഭവിക്കുന്ന മാറ്റം?
- വ്യാപ്തം കൂടുന്നു, ചലന വേഗത കൂടുന്നു, മർദ്ദം കുറയുന്നു

11. താഴെ പറയുന്നവയിൽ വാതകമർദ്ദം (അന്തരീക്ഷ മർദ്ദം) ഉപയോഗപ്പെടുത്താത്ത ഉപകരണം ഏത്?
സിറിഞ്ച്, ഫാൻ, സ്ട്രോ, ഡ്രോപ്പർ
ഉത്തരം: ഫാൻ

12. ഒരു വലിയ പാത്രത്തിലെ ദ്രാവകത്തെ ചെറിയ പാത്രങ്ങളിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം?
- സൈഫൺ

13. സമാന്തരമായി കെട്ടിത്തൂക്കിയ രണ്ട് പ്ലാസ്റ്റിക്ക് ബോളുകൾക്കിടയിൽ ഊതുമ്പോൾ പന്തിന് എന്ത് സംഭവിക്കുന്നു?
- അവ അടുത്തശേഷം അകലും

14. വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
- ബർണോളി

15. ചലിക്കുന്ന വായുവിന് മർദ്ദം കുറയുന്നുവെന്ന ശാസ്ത്രതത്വത്തെ പറയുന്ന പേര്?
- ബർണോളി തത്വം

16. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊങ്ങാൻ കാരണമായ തത്വം? 
- ബർണോളി തത്വം

17. ഒരു കുഴലിൽ ഫണൽ ഘടിപ്പിച്ച് ശേഷം കുഴലിലൂടെ മെഴുകുതിരി നാളത്തിലേക്ക് ഊതുമ്പോൾ ജ്വാലക്ക് സംഭവിക്കുന്ന മാറ്റം?
- ജ്വാല നാളത്തിലേക്ക് അടുക്കുന്നു

18. ദ്രാവക മർദ്ദത്തിന്റെ പ്രത്യേകതകൾ?
- ആഴം കൂടുന്തോറും മർദ്ദം കൂടുന്നു
- ദ്രാവകങ്ങൾ എല്ലാ വശങ്ങളിലേക്കും ഒരുപോലെ മർദ്ദം പ്രയോഗിക്കുന്നു.

19. ഒരു അടച്ചുവെച്ച ദ്രാവകത്തിൽ പുറത്ത് നിന്നും ഏതെല്ലാം ബിന്ദുവിൽ ഒരു മർദ്ദം പ്രയോഗിച്ചാൽ അത് എല്ലാ ദിശയിലേക്കും തുല്യമായി വ്യാപിക്കും എന്ന തത്വം ഏത്?
- പാസ്ക്കൽ നിയമം

20. പാസ്ക്കൽ നിയമം രൂപീകരിച്ചത്?
- ബ്ലെയിസ് പാസ്ക്കൽ

21. അണക്കെട്ടിന്റെ അടിഭാഗം വിസ്താരം കൂട്ടി നിർമ്മിക്കാൻ കാരണം?
- ആഴങ്ങളിൽ ദ്രാവക മർദ്ദം കൂടുതലായിരിക്കും. ഈ മർദ്ദത്തെ അതിജീവിക്കാനാണ് വിസ്താരത്തിൽ കെട്ടുന്നത്.

22. ഒരു പുഴയിലെയും കടലിലെയും ഒരേ ആഴത്തിൽ സ്ഥിതി ചെയ്യുന്ന താപ വ്യത്യാസമില്ലാത്ത രണ്ട് ബിന്ദുക്കളിൽ അനുഭവപ്പെടുന്ന മർദ്ദമാണ് യഥാക്രമം ജി1, ജി2 ഇതിൽ കൂടിയ മർദ്ദം അനുഭവപ്പെടുന്ന ബിന്ദു ഏത്?
- ജി2 (സാന്ദ്രത കൂടുതലായതിനാൽ മർദ്ദം കൂടുന്നു)

STD VII: Unit 8 പ്രാണവായുവും ജീവരക്തവും

1. വായു ഉള്ളിലേക്കെടുക്കുന്ന പ്രക്രിയ
- ഉച്ഛ്വാസം

2. ഉച്ഛ്വാസ വായുവിൽ നിശ്വാസവായുവിനേക്കാൾ കൂടുതലായി കാണുന്ന വാതകം?
- ഓക്സിജൻ

3. മുതിർന്ന ആളുകളുടെ ശ്വസന നിരക്ക്?
- 10-18 (1 മിനുട്ട്)

4. കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന പ്രക്രിയ
- നിശ്വാസം

5. ശ്വസന വ്യവസ്ഥയിലെ അവയവങ്ങൾ ഏതെല്ലാം?
- ശ്വാസകോശങ്ങൾ, ശ്വാസനാളം, ശ്വസനികകൾ

6. ശ്വാസകോശം നിർമ്മിച്ചിരിക്കുന്ന വായു അറകളെ പറയുന്ന പേര്?
- ആൾവിയോളുകൾ

7. അന്തരീക്ഷത്തിൽ നൈട്രജന്റെ അളവ്
- 78 %

8. ഹീമോഗ്ലാബിൽ അടങ്ങിയിരിക്കുന്ന മൂലകം?
- ഇരുമ്പ്

9. മനുഷ്യ ശരീരത്തിന്റെ ശരാശരി താപനില? 
- 37 ഡിഗ്രിസെൽഷ്യസ്

10. മനുഷ്യനിൽ ഏറ്റവും ഭാരം കുറഞ്ഞ അവയവം?
- ശ്വാസകോശം

11. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
- ഓക്സിജൻ

12. ------------ ഉദരാശയത്തേയും ഔരസാശയത്തേയും വേർതിരിക്കുന്ന മാംസപേശി?
- ഡയഫ്രം

13. ശ്വാസകോശത്തിന്റെ സങ്കോച വികാസത്തിന് സഹായിക്കുന്ന അവയവം?
- ഡയഫ്രം

14. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷാംശം?
- നിക്കോട്ടിൻ

15. ശ്വാസനാളത്തിൽ കുടുങ്ങിയ വസ്തുക്കളെ സുരക്ഷിതമായി പുറത്തുചാടിക്കാനുള്ള പ്രഥമശു ശ്രൂഷ നടപടിയാണ്?
- ഹീംലിക് പ്രക്രിയ

16. ചുണ്ണാമ്പു വെള്ളത്തിലേക്ക് ഊതുമ്പോൾ അത് പാൽ നിറമാകാൻ കാരണം?
- ചുണ്ണാമ്പിലെ കാൽത്സ്യം ഹൈഡ്രോക്സൈഡ് കാർബൺ ഡൈ ഓക്സൈഡുമായി ചേർന്ന് കാൽസ്യം കാർബണേറ്റായി മാറുന്നു.

17. ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ്, നൈട്രജൻ, ജലബാഷ്പം ഇവയിൽ ഉച്ഛ്വാസവായുവിലേതിനേക്കാൾ നിശ്വാസവായുവിൽ വർധിക്കുന്ന ഘടങ്ങൾ ഏതെല്ലാം?
- കാർബൺഡൈ ഓക്സൈഡ്, ജലബാഷ്പം

18. ഉച്ഛ്വാസ - നിശ്വാസ വായുവിൽ വ്യത്യാസപ്പെടാത്ത ഘടകം? 
- നൈട്രജൻ

19. ശ്വാസകോശത്തിൽ വച്ച് ഓക്സിജനെ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?
- ഹീമോഗ്ലോബിൻ

20. ഹീമോഗ്ലോബിനിലെ ഓക്സിജന്റെ സംവഹന ഘടകം ഏത്?
- ഇരുമ്പ്

21. ഹീമോഗ്ലോബിൻ ഓക്സിജനുമായി സംയോജിച്ചുണ്ടാകുന്ന ഘടകം
- ഓക്സിഹീമോഗ്ലോബിൻ

22. ശ്വാസകോശത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ഇരട്ടസ്തരം?
- പ്ലൂറ 

23. കോശങ്ങളിൽ നടക്കുന്ന ഊർജ്ജോല്പാദനം ?
- കോശശ്വസനം

24. കോശശ്വസനത്തിലൂടെ ആഹാരത്തെ വിഘടിപ്പിച്ച ഊർജ്ജം സ്വതന്ത്രമാക്കുന്ന കോശാംഗം ഏത്?
- മൈറ്റോ കോൺട്രിയ (കോശത്തിലെ പവർഹൗസ് എന്ന പേരിൽ അറിയപ്പെടുന്നു)

25. താഴെ പറയുന്ന ജീവികളുടെ ശ്വസനാവയങ്ങൾ എഴുതുക?
- അമീബ - കോശസ്തരം
- മണ്ണിര - ഈർപ്പമുള്ള ത്വക്ക്
- പാറ്റ - ശരീരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന നളികാജാലം (ട്രക്കിയ)
- ചിലന്തി - ബുക്ക് ലംഗുകൾ 
- തേൾ - ബുക്ക് ലംഗുകൾ 
- മത്സ്യം - ചെകിളപൂക്കൾ (ശകുലങ്ങൾ)
- തവള - ഈർപ്പമുള്ള ത്വക്ക്, ശ്വാസകോശം
- വാൽമാക്രി - ബാഹ്യശല്കങ്ങൾ വഴി ശ്വസിക്കുന്നു.

26. ചിലയിനം ബാക്ടീരിയകൾ, യീസ്റ്റ് തുടങ്ങിയവ വായുവില്ലാതെ ഊർജ്ജോല്പാദനം സാധ്യമാക്കുന്ന പ്രക്രിയ ?
- അവായുശ്വസനം

27. സസ്യങ്ങളുടെ ശ്വസനാവയവം?
- ആസ്യരന്ധങ്ങൾ (സറ്റൊമാറ്റ, ലെന്റിസെൽ)

28. രക്തപര്യയന വ്യവസ്ഥയിലെ അവയവങ്ങൾ ഏതെല്ലാം? 
- രക്തം, ഹൃദയം, രക്തക്കുഴൽ

29. ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ഇരട്ടസ്തരം?
- പെരിക്കാർഡിയം

30. ഹൃദയത്തെ കുറിച്ചുള്ള പഠനം?
- കാർഡിയോളജി

31. രക്തത്തെ കുറിച്ചുള്ള പഠനം?
- ഹീമറ്റോളജി

32. രക്തക്കുഴലുകളെ കുറിച്ചുള്ള പഠനം?
- ആൻജിയോളജി

33. മനുഷ്യഹൃദയത്തിലെ അറകളുടെ എണ്ണം?
- 4 (മുകളിലത്തെ രണ്ട് അറകൾ ഏട്രിയങ്ങൾ, താഴത്തെ 2 അറകൾ വെൻട്രിക്കിളുകൾ) 

34. ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടു പോകുന്ന കുഴൽ
- ധമനികൾ (ശുദ്ധരക്തവാഹി)

35. ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന കുഴൽ 
- സിരകൾ (അശുദ്ധരക്തവാഹി)

36. ഏറ്റവും വലിയ രക്തക്കുഴൽ (ഏറ്റവും വലിയ ധമനി) 
- അയോർട്ട (മഹാധമനി)

37. അശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു ധമനി? 
- ശ്വാസകോശ ധമനി

38. ശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു സിര
- ശ്വാസകോശ സിര (പൾമണറി വെയിൻ)

39. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്
- 5 - 6 ലിറ്റർ

40. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
- 300 മില്ലിലിറ്റർ

41. നിശ്ശബ്ദ കൊലയാളി എന്ന പേരിൽ അറിയപ്പെടുന്നത്? 
- രക്തസമ്മർദ്ദം

42. എത്രതരം രക്താണുക്കളാണുള്ളത്?
- 3 തരം (അരുണ രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ) 

43. സാധാരണ നിലയിലുള്ള മനുഷ്യഹൃദയത്തിന്റെ സ്പന്ദന നിരക്ക്? 
- 1 മിനിറ്റിൽ 72 പ്രാവശ്യം (1 സ്പന്ദനത്തിന് 0-8 സെക്കന്റ് )

44. ഹൃദയമിടിപ്പിന്റെ താളം കൈത്തണ്ടയിലും മറ്റും അനുഭവപ്പെടുന്നതാണ്?
- പൾസ് 

45. ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം?
- സ്റ്റെതസ്കോപ്പ്

46. സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചത്?
- റെനെലെനക്

47. മനുഷ്യരിലെ രക്തസമ്മർദ്ദ നിരക്ക്?
- 80-120

48. രക്തസമ്മർദ്ദം അളക്കാനുള്ള ഉപകരണം?
- സിഗ്മാമാനോമീറ്റർ

49. ഹൃദയത്തിനുള്ള തകരാറ് കണ്ടുപിടിക്കാനുള്ള ഉപകരണം?
- ഇ.സി.ജി (ഇലക്ട്രോ കാർഡിയോഗ്രാം)

41. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ---------------
- പ്രോട്ടീൻ - ഫൈബ്രിനോജൻ
- കോശം - പ്ലേറ്റ്ലെറ്റുകൾ 
- മൂലകം - കാത്സ്യം
- വിറ്റാമിൻ - വിറ്റാമിൻ സി

42. മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതകരോഗം ഏത്?
- ഹീമോഫീലിയ

43. രക്തത്തിലെ ദ്രാവകഭാഗം?
- പ്ലാസ്മ

44. ശ്വേത രക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം?
- രക്താർബുദം (ലുക്കിമിയ)

45. ഏറ്റവും വലിയ രക്താണു?
- ശ്വേതരക്താണു

46. ഏറ്റവും വലിയ ശ്വേതരക്താണു?
- മോണോസൈറ്റ്

47. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന രക്തകോശം?
- ശ്വേതരക്താണു

48. അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് എവിടെയാണ്?
- കരൾ, പ്ലീഹ

49. പ്ലാസ്മയിലെ ജലത്തിന്റെ അളവ്?
- 90- 92 % വരെ

50. രക്തത്തിൽ സാധാരണയായി വേണ്ട ഗ്ലൂക്കോസിന്റെ അളവ്?
- 70 - 110

51. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന രോഗം?
- പ്രമേഹം

52. യൂറിയ ഉൽപ്പാദിപ്പിക്കുന്ന ഇടം?
- കരൾ

53. രക്തത്തിലെ മുഖ്യ പ്രോട്ടീൻ?
- ആൽബുമിൻ

54. രക്തം കട്ടപിടിക്കാൻ ഊറി വരുന്ന ദ്രാവകം?
- സീറം

55. രക്തത്തിൽ ഹീമോഗ്ലാബിനിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം?
- വിളർച്ച

56. രോഗ ദിനങ്ങൾ
ലോക ഹീമോഫീലിയ ദിനം - ഏപ്രിൽ 17
ലോക ആസ്ത്മദിനം - മെയ്മാസത്തിലെ ആദ്യ ചൊവ്വാഴ്ച
ലോക എയ്ഡ്സ് ദിനം - ഡിസംബർ 1
ലോക ഡയബറ്റിക് ദിനം - നവംബർ 14
ലോക ക്ഷയ രോഗ ദിനം - മാർച്ച് 24
ലോകാരോഗ്യ ദിനം ഏപ്രിൽ 7

57. രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ശരീരഭാഗം?
- മജ്ജ

STD VII: Unit 9 താപമൊഴുകുന്ന വഴികൾ

1. വസ്തുക്കൾ ഉരുകുമ്പോൾ സ്വീകരിക്കുന്ന ഊർജ്ജം?
- താപം

2. ഒരു പദാർത്ഥത്തിന്റെ ഊഷ്മാവ് വർധിപ്പിക്കുന്ന ഊർജ്ജരൂപം?
- താപോർജ്ജം

3. താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നതിന് പറയുന്ന പേര്?
- താപപ്രേഷണം

4. ഒരു പദാർത്ഥത്തെ ചൂടാക്കുമ്പോൾ തന്മാത്രകളുടെ ചലന വേഗതയ്ക്ക് വരുന്ന മാറ്റം?
- കൂടുന്നു

5. അലുമിനിയം കമ്പി ചൂടാക്കുമ്പോൾ ഒരറ്റത്തുനിന്നും മറ്റേയറ്റത്തേക്ക് താപം എത്തുന്നത് ഏത് രീതിയിലാണ്?
- ചാലനം

6. ചായപ്പാത്രങ്ങൾക്കും പ്രഷർകുക്കറിനും കുചാലകങ്ങളായ പിടികൾ പിടിപ്പിക്കുന്നതിന് ഏത് രീതിയിലുള്ള താപപ്രേഷണം തടയുന്നതിനാണ്?
- ചാലനം

7. താപം കടത്തി വിടാത്ത വസ്തുക്കളാണ് ?
- കുചാലകങ്ങൾ

8. താപം കടത്തിവിടുന്ന വസ്തുക്കളാണ് -?
- സുചാലകങ്ങൾ

9. തന്മാത്രകളുടെ സ്ഥാന ചലനമില്ലാതെ താപം പ്രസരിക്കുന്ന രീതി?
- ചാലനം

10. നോൺസ്റ്റിക് പാത്രങ്ങളുടെ കൈപ്പിടി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?
- ബേക്കലൈറ്റ്

11. ഇരുമ്പ്, ചെമ്പ്, അലുമിനിയം ഇവയിൽ ഏറ്റവും വേഗത്തിൽ താപചലനം നടക്കുന്നത് ഏതിലാണ്?
ചെമ്പ്

12. ലെഡ്, അലുമിനിയം, പിച്ചള എന്നിവയിൽ താപീയ വികാസ നിരക്ക് കൂടുതൽ ഏതിനാണ്? 
- ലെഡ്

13. കോപ്പർ,സ്റ്റീൽ അലുമിനിയം ഇവയിൽ ഏറ്റവും വേഗത്തിൽ താപീയ വികാസ നിരക്ക് കൂടുതൽ ഏതിനാണ്?
- സ്റ്റീൽ

14. തന്മാത്രകളുടെ സ്ഥാനമാറ്റം മൂലം താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?
- സംവഹനം

15. ദ്രാവകം, വാതകം ഇവയിൽ നടക്കുന്ന താപപ്രഷണ രീതി?
- സംവഹനം

16. ഒരു ടെസ്റ്റ്യൂബിൽ വെള്ളമെടുത്ത് അതിന് മുകളിലായി മെഴുകുകട്ട ഇടുന്നു. ടെസ്റ്റ്യൂബിന്റെ അടി വശത്ത് ചൂടാക്കുന്നു. ഈ സന്ദർഭത്തിൽ മെഴുകിന് താപം ലഭിക്കുന്നത് ഏത് രീതിയിലൂടെയാണ്?
- സംവഹനം

17. മണ്ണെണ്ണ വിളക്കിൽ ഗ്ലാസ് ഇടുന്ന ഭാഗത്ത് ദ്വാരങ്ങൾ കാണപ്പെടുന്നു കാരണം?
- വായുവിന്റെ സംവഹന പ്രവാഹം ഉണ്ടാകാൻ

18. മനു ഒരു ഇരുമ്പ് ദണ്ഡും മരത്തടിയും അഗ്രഭാഗങ്ങൾ മുട്ടിച്ച് വച്ച് ഒരു പേപ്പർ കൊണ്ട് പൊതിയുന്നു. തുടർന്ന് തീ നാളം ചലിച്ചു കൊണ്ട് അടിഭാഗം ചൂടാക്കുന്നു. അൽപ്പം കഴിഞ്ഞ് നിരീക്ഷിച്ചപ്പോൾ മരത്തടിയുള്ള ഭാഗത്തെ കടലാസ് അൽപ്പം കറുത്തപോലെ കണ്ടു. കാരണമെന്ത്?
- മരത്തടി കുചാലകമായതിനാൽ താപം പ്രസരിപ്പിക്കുന്നില്ല. ആയതിനാൽ ലഭിച്ച ഊർജ്ജം ലഭിച്ച ഭാഗത്ത് തന്നെ കേന്ദ്രീകരിക്കുന്നു. കടലാസ് കറുക്കുന്നു.

19. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലോഹം?
- ചേമ്പ് 

20. താപം അളക്കാനുള്ള ഉപകരണം?
- തെർമ്മോമീറ്റർ

21. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?
- പൈറോമീറ്റർ

22. കത്തുമ്പോൾ താപോർജ്ജം പുറപ്പെടുവിക്കുന്ന വസ്തുക്കൾ? 
- ഇന്ധനങ്ങൾ

23. സൂര്യനിൽ നിന്ന് താപം ഭൂമിയിലേക്കെത്തുന്ന താപപ്രേഷണ രീതി?
- വികിരണം

24. ശൂന്യതയിലുള്ള താപപ്രേഷണ രീതി?
- വികിരണം

25. ചാലന രീതിയിലുള്ള താപപ്രേഷണം തടയാനുള്ള മാർഗ്ഗം?
- കുചാലകങ്ങൾ ഉപയോഗിക്കുക

26. സംവഹന രീതിയിലുളള താപപ്രേഷണം തടയാൻ ചെയ്യേണ്ട കാര്യം? 
- ശൂന്യത സൃഷ്ടിക്കുക

27. വികിരണ രീതിയിൽ ഉള്ള താപപ്രഷണ രീതി തടയാനുള്ള രീതി?
- പാത്രത്തിന്റെ പുറത്തെ ഭിത്തിയിൽ വെള്ളി പൂശുക/വെള്ള ഇനാമൽ പെയിന്റ് അടിക്കുക. 

28. ചാലനം, സംവഹനം, വികിരണം എന്നീ രീതികളിലൂടെയുള്ള താപപ്രേഷണം തടയുന്ന ഒരു ഉപകരണം?
- തെർമൽ ഫ്ളാസ്ക്

29. പദാർഥങ്ങൾ ചൂടാക്കുമ്പോൾ?
- വികസിക്കുന്നു

30. പദാർഥങ്ങൾ തണുപ്പിക്കുമ്പോൾ ?
- സങ്കോചിക്കുന്നു

31. താപം കൂടുതൽ സ്വീകരിക്കുന്ന പ്രതലത്തിന്റെ നിറം ?
- കറുപ്പ്

32. ചൂടാക്കുമ്പോൾ പദാർത്ഥങ്ങളുടെ സാന്ദ്രതയ്ക്ക് വരുന്ന വ്യത്യാസമെന്ത്?
- സാന്ദ്രത കുറയുന്നു

33. കര, കടൽ ഇവയിൽ എളുപ്പം ചൂടാകുകയും എളുപ്പം തണുക്കുകയും ചെയ്യുന്നത് ഏത്?
- കര

34. വായുവിന്റെ തിരശ്ചീന ചലനമാണ്?
- കാറ്റ്

35. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകലോഹം?
- മെർക്കുറി

36. താപോർജ്ജം അളക്കുന്നതിനുള്ള യൂണിറ്റുകൾ?
- ജൂൾ, കലോറി

37. മനുഷ്യശരീരത്തിലെ സാധാരണ താപനില?
- 36.9 / 98.4 ഡിഗ്രി സെൽഷ്യസ്

38. കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്? 
- കരക്കാറ്റ്

39. കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റ്? 
- കടൽക്കാറ്റ് 

40. കരക്കാറ്റ് ഉണ്ടാകുന്നത് ഏത് സമയത്താണ്?
- രാത്രികാലങ്ങളിൽ

41. കടൽക്കാറ്റ് ഉണ്ടാകുന്നത്---
- പകൽ

42. ലോക മരുവത്ക്കരണ നിരോധന ദിനം?
- ജൂൺ 17

43. മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപപ്രേഷണം ചെയ്യപ്പെടുന്ന രീതി?
- വികിരണം

44. 1000 വാട്ട് ബൾബിന് ചുവട്ടിൽ നിൽക്കുന്ന ഒരാൾക്ക് ചൂട് അനുഭവപ്പെടുന്നത്?
- വികിരണം വഴി

45. ഇടവപ്പാതി കാലവർഷം എന്നീ പേരുകളിൽ അറിയപ്പെടുന്ന മഴ
തെക്കു പടിഞ്ഞാറൻ മൺസൂൺ

46. തുലാ വർഷം എന്ന പേരിൽ അറിയപ്പെടുന്നത്?
- വടക്കു കിഴക്കൻ മൺസൂൺ

47. കൃത്രിമ മഴ പെയ്യിക്കാൻ അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു 
- സിൽവർ അയൊഡൈഡ്

48. മഴയുടെ അളവ് രേഖപ്പെടുത്തുനുള്ള ഉപകരണം?
- റെയിൻഗേജ്

49. രണ്ട് ആണികളിൽ വലിച്ച് കെട്ടിയ ചെമ്പു കമ്പി കുറേ സമയം ചൂടാക്കുന്നു. കമ്പിക്ക് സംഭവിക്കുന്ന മാറ്റം
- കമ്പി വികസിക്കുന്നു

50. ഒരു വസ്തുവിന്റെ ചാലകത അതിന്റെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- നിർമ്മിച്ചിരിക്കുന്ന വസ്തുവിന്റെ സ്വഭാവം

51. ഒരു വസ്തുവിനെ ചൂടാക്കുമ്പോൾ അതിലെ തന്മാമാത്രകളുടെ ചലന വേഗതയ്ക്ക് വരുന്ന മാറ്റം 
- ചലന വേഗത കൂടുന്നു

52. അന്തരീക്ഷ ഊഷ്മാവ് 80 ഡിഗ്രി ഫാരൻഹീറ്റ് ആയാൽ നമുക്കത് എപ്രകാരം അനുഭവപ്പെടും?
- തണുപ്പ് അനുഭവപ്പെടും

53. 1 ഡിഗ്രി സെൽഷ്യസ് -------------- ഫാരൻഹീറ്റിന് തുല്യമാണ്
- 2.66

STD VII: Unit 10 സുരക്ഷ ഭക്ഷണത്തിലും

1. ഫലങ്ങളുടെ രാജാവ്?
- മാങ്ങ

2. പ്രകൃതിയുടെ ടോണിക്ക്?
- വാഴപ്പഴം

3. വെളുത്ത സ്വർണ്ണം?
- അണ്ടിപ്പരിപ്പ്

4. കറുത്ത സ്വർണം?
- കുരുമുളക്

5. കല്പ വൃക്ഷം? 
- തെങ്ങ്

6. ഒരിലമാത്രമുള്ള ചെടി
- ചേന

7. ഗാഢത കുറഞ്ഞ ലായനിയും ഗാഢത കൂടിയ ലായനിയും തമ്മിൽ ഒരു അർധതാര്യ വേർതിരിവാണുള്ളത്. എങ്കിൽ ലായകം ഗാഢത കൂടിയ ലായനിയിൽ നിന്ന് കുറഞ്ഞതിലേക്ക് ഒഴുകുന്ന പ്രതിഭാസം?
- ഓസ്മോസിസ്

8. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
- അസറ്റിക്ക് ആസിഡ്

9. മഞ്ഞളിന്റെ മഞ്ഞ നിറത്തിനു കാരണമായ രാസവസ്തു?
- കുർക്കുമിൻ

10. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
- ലാക്ടോസ്

11. മുളകിന്റെ എരിവിന് കാരണം?
- കാപ്സേസിൻ

12. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
- കാൽസ്യം കാർബൈഡ്

13. അന്നജ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തു?
- അയഡിൻ

13. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തി വിടുമ്പോൾ ലഭിക്കുന്നത്?
- ബ്ലീച്ചിംഗ് പൗഡർ

14. പാലിന്റെ ഗുണനിലവാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ലാക്ടോമീറ്റർ

15. അജിനോമോട്ടോയുടെ രാസനാമം?
- മോണോസോഡിയം ഗ്ലൂട്ടാമേറ്റ്

16. ബ്ലീച്ചിംഗ് പൗഡർ രാസനാമം?
കാൽസ്യം ഹൈപ്പോ ക്ലോറൈറ്റ്

17. അപ്പകാരം?
- സോഡിയം ബൈ കാർബണേറ്റ്

18. ലോക ഭക്ഷ്യ ദിനം എന്ന്?
ഒക്ടോബർ 16

19. കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത് ഏതിനെയാണ്?
- ചക്ക

20. ചക്കയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പോഷകഘടകം?
- കാർബോഹൈഡ്രേറ്റ്

21. ആദ്യമായി പ്രതിരോധ കുത്തിവയ്പ് നടത്തിയത് ഏത് രോഗത്തിനാണ്?
- പേവിഷം

22. റാബിസ് വാക്സിനും കോളറ വാക്സിനും കണ്ടുപിടിച്ചത്?
- ലൂയിപാസ്റ്റർ

23. പ്രതിരോധ കുത്തിവയ്പ്പ് ആദ്യമായി കണ്ടു പിടിച്ചത്? 
- ലൂയി പാസ്റ്റർ

24. പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയായ പാസ്ചറൈസേഷൻ കണ്ടെത്തിയത് ആര്?
- ലൂയി പാസ്റ്റർ

25. പാസ്ചറൈസേഷൻ പ്രക്രിയയിൽ പാലിന്റെ ഊഷ്മാവിൽ വരുന്ന മാറ്റം?
- 70 ഡിഗ്രിസെൽഷ്യസിൽ പാൽ ചൂടാക്കിയ ശേഷം പെട്ടെന്ന് 10 ഡിഗ്രി സെൽഷ്യസിലേക്കു തണുപ്പിക്കുന്നു (15 മുതൽ 30 സെക്കന്റ്)

26. അന്ത്രാക്സ് രോഗത്തിന്റെ പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയത്?
- ലൂയി പാസ്റ്റർ

STD VI: Unit 1. ജീവന്റെ ചെപ്പുകൾ

1. ശരീരത്തിൽ ഒരു കോശം മാത്രമുള്ള ജീവികൾ
- ഏകകോശജീവികൾ

2. അമീബ, പാരമീസിയം, ബാക്ടീരിയ ഇവ ഏതു വിഭാഗത്തിൽപെടുന്നു? 
- ഏകകോശജീവികൾ

3. ശരീരത്തിൽ ഒന്നിലധികം കോശങ്ങൾ കാണപ്പെടുന്ന ജീവികൾ
- ബഹുകോശജീവികൾ

4. ജന്തുകോശങ്ങളിൽ കാണപ്പെടാത്ത ഭാഗങ്ങൾ?
- ഹരിതകണം, കോശഭിത്തി

5. ജീവന്റെ അടിസ്ഥാന ഘടകം ?
- കോശം

6. ജീവികളുടെ വലിപ്പം ഏതിനെ ആശ്രയിച്ചിരിക്കുന്നു?
- അവയിലടങ്ങിയിരിക്കുന്ന കോശങ്ങളുടെ എണ്ണത്തെ

7. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വസ്തുക്കളെ കാണാനായി ഉപയോഗിക്കുന്ന ഉപകരണം?
- മൈക്രോസ്കോപ്പ്

8. മനുഷ്യ ശരീരത്തിലെ വിവിധയിനം കോശങ്ങൾ?
- നാഡീകോശം, പേശീകോശം, ആവരണകോശം, രക്തകോശം

9. കോശത്തിന്റെ കേന്ദ്രം?
- മർമ്മം

10. കോശത്തിന്റെ അകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ പദാർത്ഥം?
കോശദ്രവ്യം

11. ആദ്യമായി കോശങ്ങളെ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ? 
- റോബർട്ട് ഹുക്ക്

12. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണ് കണ്ടത്തിയത്? 
- എം. ജെ ഷീഡൻ

13. ജന്തുശരീരം കോശങ്ങൾ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?
- തീയോഡർഷ്വാൻ

14. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം?
- നാഡീകോശം

15. ശരീരത്തിലൂടെ സന്ദേശങ്ങൾ കടത്തിവിടാൻ സഹായിക്കുന്ന കോശങ്ങൾ?
- നാഡീകോശം

STD VI: Unit 2. മാറ്റത്തിന്റെ പൊരുൾ

1വിവിധ തരം ഊർജ്ജരൂപങ്ങൾ?
- താപം, വൈദ്യുതി, പ്രകാശം, ശബ്ദം

2. പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം?
- രാസോർജ്ജം

3. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളിലൂടെ വാഹനങ്ങളെയും മറ്റും ചലിപ്പിക്കുന്ന ഊർജ്ജം? 
- യാന്ത്രികോർജം

4. പ്രകാശസംശ്ലേഷണം നടക്കുമ്പോൾ ഉണ്ടാകുന്ന ഊർജമാറ്റം ഏതാണ് ? 
- സൗരോർജ്ജത്തിലെ പ്രകാശോർജ്ജം രാസോർജമായി മാറുന്നു

5. വസ്തുക്കളുടെ അവസ്ഥ, ആകൃതി, വലിപ്പം എന്നീ ഭൗതിക ഗുണങ്ങളിൽ വരുന്ന മാറ്റം? 
- ഭൗതികമാറ്റം

6. പദാർത്ഥങ്ങൾ ഊർജ്ജം സ്വീകരിക്കയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം?
- രാസമാറ്റം

7. പഞ്ചസാര ഉരുക്കുന്നു, മെഗ്നീഷ്യം റിബൺ കത്തുന്നു, പേപ്പർ കത്തുന്നു തുടങ്ങിയ പ്രവർത്തനങ്ങൾ ഏതു തരം മാറ്റമാണ്?
- രാസമാറ്റം

8. ഐസ് ജലമാകുന്നു, മെഴുക് ഉരുകുന്നു, കടലാസ് കീറുന്നു, ബലൂൺ വീർക്കുന്നു, തുടങ്ങിയവ ഏതുതരം മാറ്റമാണ്?
ഭൗതികമാറ്റം

9. ഒരു പദാർത്ഥത്തിന് ഏറ്റവും കൂടുതൽ ഊർജ്ജമുള്ള അവസ്ഥ?
- വാതകാവസ്ഥ

10. കുറഞ്ഞ ഊർജ്ജനിലയിലുള്ള അവസ്ഥ?
- ഖരം

10. സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ ഭൂമിക്കടിയിൽപെട്ട് ഉന്നത മർദ്ദത്തിലും താപനിലയിലും രൂപാന്തരം പ്രാപിച്ച് ഉണ്ടാകുന്ന ഇന്ധനങ്ങൾ? 
- ഫോസിൽ ഇന്ധനങ്ങൾ

11. പ്രധാന ഫോസിൽ ഇന്ധനങ്ങൾ?
- പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം

12. പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസുകളാണ് -------------
- ഫോസിൽ ഇന്ധനങ്ങൾ

13. പ്രകാശ സംശ്ലേഷണ സമയത്ത് നടക്കുന്ന ഊർജ്ജ മാറ്റം? 
- പ്രകാശോർജ്ജം രാസോർജ്ജമാകുന്നു

14. ആഹാര വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജരൂപം?
- രാസോർജ്ജം

15. ബെല്ലടിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജമാറ്റം?
- യാന്ത്രികോർജ്ജം ശബ്ദോർജ്ജമായി മാറുന്നു

16. ഡയനാമോയിൽ നടക്കുന്ന ഊർജ്ജമാറ്റം?
- യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു

17. ഗ്ലൂക്കോസ് തന്മാത്രകളിലാണ് സസ്യങ്ങൾക്കാവശ്യമായ ഊർജ്ജം സംഭരിക്കുന്നത്. പ്രകാശസംശ്ലേഷണ ഫലമായാണ് ഗ്ലൂക്കോസ് നിർമ്മിക്കപ്പെടുന്നത്. ഗ്ലൂക്കോസിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഊർജ്ജം ഏതാണ്?
പ്രകാശോർജ്ജം
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
STD VI: Unit 3. പൂവിൽ നിന്ന് പൂവിലേക്ക്

1. പൂവിന് നിറവും മണവും ആകർഷണവും നൽകുന്ന ഭാഗം?
- ദളം

2. പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടമൊരുക്കുന്ന ഭാഗം?
- പുഷ്പാസനം

3. ഏകലിംഗ പുഷ്പത്തിന് ഉദാഹരണം?
- മത്തൻ, കുമ്പളം, വെള്ളരി, തണ്ണിമത്തൻ

4. ഒരു പൂവിൽ ബീജസങ്കലനം നടക്കുന്നത് എവിടെവച്ചാണ്?
- അണ്ഡാശയം

5. പൂവിലെ പെൺ ലിംഗാവയവം?
- ജനിപുടം

6. പൂവിലെ ആൺലിംഗാവയവം?
- കേസരപുടം

7. ജീവിവർഗ്ഗം അതിന്റെ വംശം നിലനിർത്തുന്നതിന് പുതിയ തലമുറയെ ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?
- പ്രത്യുൽപ്പാദനം

8. കുരുമുളക്, ഹൈഡ്രിയ തുടങ്ങിയ ചെടികളിലെ പരാഗണകാരി?
- ജലം

9. ഗോതമ്പ്, നെല്ല്, ചോളം എന്നിവയിലെ പരാഗണകാരി?
കാറ്റ്

10. ഒരു പൂവിൽ തന്നെ ജനിപുടവും കേസരപുടവും ഉണ്ടെങ്കിൽ അത്തരം പൂക്കളാണ്? 
- ദ്വിലിംഗ പുഷ്പങ്ങൾ

11. ദ്വിലിംഗ പുഷ്പങ്ങൾക്ക് ഉദാഹരണം?
- ചെമ്പരത്തി, പയർ, രാജമല്ലി, വഴുതിന

12. ഒരു സസ്യത്തിൽ ആൺപൂവോ പെൺപൂവോ ഏതെങ്കിലും ഒന്നുമാത്രം കാണപ്പെടുന്നു എങ്കിൽ ഇത്തരം സസ്യങ്ങൾക്ക് പറയുന്ന പേര്?
- ഏകലിംഗസസ്യങ്ങൾ

13. ഒരു സസ്യത്തിൽ ആൺപൂവും പെൺപൂവും രണ്ടും കാണപ്പെടുന്നു എങ്കിൽ ഇത്തരം സസ്യങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
- ദ്വിലിംഗസസ്യങ്ങൾ

14. ജാതി, വാലിസ്റ്റേറിയ, ഈന്തപ്പന തുടങ്ങിയവ ഏതുതരം സസ്യങ്ങളാണ്?
- ഏകലിംഗസസ്യങ്ങൾ

15. കുമ്പളം, മത്തൻ, വെള്ളരി തുടങ്ങിയ സസ്യങ്ങൾ ഏതുതരം സസ്യങ്ങളാണ്? 
- ദ്വിലിംഗ സസ്യങ്ങൾ

16. പൂവിലെ ഏത് ഭാഗമാണ് ഫലമായി മാറുന്നത്?
- അണ്ഡാശയം

17. ഒരു പൂവിൽ നിന്നും ഒരു ഫലമായി മാറുന്നത്?
- ലഘുഫലം

18. ഒരു പൂവിലെ ഒന്നിലധികം അണ്ഡാശയങ്ങൾ ഒന്ന് ചേർന്ന് വളരുന്ന ഫലം?
പുഞ്ജഫലം 

19. പൂങ്കുല വളർന്ന് ഒരു ഫലമായി മാറുന്നത്?
- സംയുക്ത ഫലം

20. മാങ്ങ, തക്കാളി, മത്തൻ, കുമ്പളം തുടങ്ങിയവ ഏതിനം ഫലങ്ങളാണ്?
- ലഘുഫലം

21. പുഞ്ജഫലത്തിന് ഉദാഹരണങ്ങൾ?
സീതാപ്പഴം, സ്ട്രോബറി, അരണമരക്കായ്, യുവേറിയ, വാതക്കൊടി 

22. സംയുക്ത ഫലങ്ങൾ?
- ചക്ക, കൈതച്ചക്ക, മൾബറി, ആറ്റുചക്ക

23. ആപ്പിളിൽ ഏത് ഭാഗം വളർന്നാണ് ഫലമായി മാറുന്നത്?
പുഷ്പാസനം

24. ചിലയിനം ഫലങ്ങൾ ഏത് ഭാഗം വളർന്നാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
- കശുമാങ്ങ - പൂഞെട്ട് 
- സഫർജൽ - പുഷ്പാസനം
- ചാമ്പക്ക - പുഷ്പാസനം
- ആലിന്റെ പഴം - പുഷ്പാസനം

25. മികച്ച വിത്തിനങ്ങൾ ഉണ്ടാക്കുന്നതിനായി സ്വീകരിക്കാവുന്ന പരാഗണരീതി?
- കൃത്രിമ പരാഗണം

26. കാറ്റുമൂലം പരാഗണം നടക്കുന്ന ചെടികളിലെ പരാഗരേണുക്കളുടെ പ്രത്യേകത?
- ഭാരം കുറവായിരിക്കും

27. വാനിലയിൽ കൃത്രിമ പരാഗണം മാത്രമെ നടക്കുകയുള്ളൂ. കാരണം?
- വാനിലയിലെ പരാഗണകാരിയായ മെലിപ്പോണ ഇനത്തിൽപെട്ട തേനീച്ചകൾ നമ്മുടെ നാട്ടിൽ ഇല്ലാത്തതു കൊണ്ട്.

28. ആന പരാഗണകാരിയായി പ്രവർത്തിക്കുന്നത് ഏത് സസ്യത്തിന്റെ പരാഗണത്തിലാണ്? 
- റഫ്ളേഷ്യ

29. സസ്യങ്ങളുടെ ലൈംഗിക പ്രത്യുൽപ്പാദന അവയവം?
- പൂവ്

30. ഏകലിംഗ പുഷ്പങ്ങളുള്ള സസ്യങ്ങളെല്ലാം ഏകലിംഗ സസ്യങ്ങളാണ്. ഈ പ്രസ്താവന ശരിയോ തെറ്റോ?
- തെറ്റ്

31. ഏകലിംഗ സസ്യങ്ങളിലെ പൂക്കളെല്ലാം ഏകലിംഗ പുഷ്പങ്ങളായിരിക്കും. ഈ പ്രസ്താവന ശരിയോ തെറ്റോ?
- ശരി

32. ദളങ്ങൾ ചെറുത്, ധാരാളം പരാഗണരേണുക്കൾ പരാഗണസ്ഥലം പുറത്തേക്ക് തള്ളിയിരിക്കുന്നു. ഇത്തരം പൂക്കളിലെ പരാഗണകാരി?
കാറ്റ്

33. പൊട്ടിത്തെറിക്കാത്ത ശുഷ്ക ഫലങ്ങൾക്ക് പറയുന്ന പേര്?
- വിഫോടഫലങ്ങൾ

69. കശുമാങ്ങ ഒരു കപടഫലമാണ് കശുവണ്ടി ഏത് ഫലമാണ്?
- വിഫോടനഫലം

STD VI: Unit 4. ചലനത്തിനൊപ്പം

1. ഭൂമി സ്വയം തിരിയുന്നത് ഭൂമധ്യരേഖാ പ്രദേശത്ത് മണിക്കൂറിൽ ഏകദേശം?
1667 കിലോമീറ്റർ വേഗതയിൽ

2. ഭൂമി സൂര്യനെ ചുറ്റുന്നത് മണിക്കൂറിൽ ഏകദേശം?
- 106000 കിലോമീറ്റർ വേഗതയിലുമാണ്

3. ബലം പ്രയോഗിച്ച് ഒരു വസ്തുവിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കാം?
- ചലിക്കുന്ന വസ്തുവിനെ നിശ്ചലമാക്കാം, നിശ്ചലമായതിനെ ചലിപ്പിക്കാം, ദിശമാറ്റം, വേഗത കൂട്ടാം, വേഗതകുറക്കാം.

4. ഷാർപർ ഉപയോഗിച്ച് പെൻസിൽ കൂർപ്പിക്കുന്നത് ഏതുതരം ചലനമാണ്?
ഭ്രമണം

5. ഭ്രമണ ചലനത്തിന് കൂടുതൽ ഉദാഹരണങ്ങൾ?
- പമ്പരം കറങ്ങുന്നു, ഫാൻ കറങ്ങുന്നു, വാഹനങ്ങളുടെ ചക്രം കറങ്ങുന്നു, ഭൂമിയുടെ ഭ്രമണം. 

6. കോമ്പസ് ഉപയോഗിച്ച് വൃത്തം വരയ്ക്കുന്നു, കയ്യിൽ കെട്ടിയ കല്ല് വട്ടത്തിൽ കറങ്ങുന്നു, ചക്കിനുചുറ്റുമുള്ള ചലനം, ക്ലോക്കിലെ സൂചിയുടെ ചലനം തുടങ്ങിയവ ഏതുതരം ചലനങ്ങളാണ് ? 
- വർത്തുളചലനം

7. മാമ്പഴം ഞെട്ടറ്റു വീഴുന്നു, ലിഫ്റ്റ് ഉയരുന്നു, വെടിയുണ്ടയുടെ ചലനം, തൊടുത്തുവിട്ട് അമ്പിന്റെ ചലനം തുടങ്ങിയവ ഏതുതരം ചലനമാണ്?
- നേർരേഖാ ചലനം

8. ദ്രുതഗതിയിലുള്ള ദോലനങ്ങളെ എന്താണ് പറയുന്നത്?
- കമ്പനം

9. വസ്തു ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത്?
- ദോലനം

10. ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം ഊഞ്ഞാലിന്റെ ചലനം, തൂക്കിയിട്ട തൂക്കു വിളക്കിന്റെ ചലനം തുടങ്ങിയവ ഏതുതരം ചലനമാണ്?
- ദോലനം

11. വലിച്ചുപിടിച്ച റബ്ബർബാന്റിൽ വിരൽകൊണ്ട് തട്ടുക, ട്യൂണിംങ് ഫോർക്കിന്റെ ഒരു ഭുജത്തിൽ ഹാമർ കൊണ്ടടിക്കുക തുടങ്ങിയ ചലനങ്ങൾ?
കമ്പനം

12. ഒരു യന്ത്രത്തിൽ നൽകുന്ന ബലത്തെ മറ്റു യന്ത്രങ്ങളിലേക്കോ യന്ത്ര ഭാഗങ്ങളിലേക്കോ എത്തിച്ച് അവയെകൂടി ചലിപ്പിക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ എന്തെല്ലാം?
- ചെയിൻ, ബെൽട്ട്, ചക്രവും ആക്സിലും

13. യന്ത്രങ്ങളുടെ വേഗത കുറയ്ക്കാൻ ചക്രങ്ങൾ ചെറുതിൽ നിന്ന് വലുതിലേക്ക് ക്രമീകരിക്കണം. 

14. യന്ത്രങ്ങളുടെ വേഗത കൂട്ടാൻ ചക്രങ്ങൾ  വലുതിൽ നിന്ന് ചെറുതിലേക്ക് ക്രമീകരിക്കണം

STD VI: Unit 5. ആഹാരം ആരോഗ്യത്തിന്

1. ആഹാരത്തിലൂടെ ഏതെല്ലാം പോഷകഘടകങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്?
- ധാന്യകം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങൾ

2. ഏതൊക്കെ മൂലകങ്ങൾ കൊണ്ടാണ് ധാന്യകം നിർമ്മിച്ചിരിക്കുന്നത്?
- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

3. ധാന്യകത്തിന്റെ ധർമ്മമെന്ത്?
- ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം നൽകുക 

4. ധാന്യകത്തിന്റെ വിവിധ രൂപങ്ങൾ ഏതൊക്കെ?
- അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ്

5. ധാന്യകത്തിന്റെ ജലത്തിൽ ലയിക്കുന്ന രൂപങ്ങൾ ഏതെല്ലാം?
പഞ്ചസാര, ഗ്ലൂക്കോസ്

6. അന്നജ രൂപത്തിൽ ധാന്യകം ധാരാളമായി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ? 
- ധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ

7. ഭക്ഷ്യ വസ്തുക്കളിൽ അന്നജം ഉണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
- അയഡിൻ ടെസ്റ്റിലൂടെ

8. അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോൾ ---------- നിറം ഉണ്ടാകുന്നു?
കടും നീല നിറം

9. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകരമായ പ്രധാന ആഹാര ഘടകം ഏതാണ്?
- പ്രോട്ടീൻ

10. ധാന്യകങ്ങളുടെ അഭാവത്തിൽ ---------- ന്റെ ഉൽപ്പാദനത്തിനും പ്രോട്ടിനും പ്രയോജനപ്പെടുത്തുന്നു?
- ഊർജ്ജം

11. പ്രോട്ടീൻ അടങ്ങിയിരിക്കുന്ന മൂലകം?
- ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട്രജൻ, സൾഫർ

12. ഒരു ദിവസം ഒരാൾക്ക് അയാളുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കേണ്ട പ്രോട്ടീൻ അളവ് എത്രയാണ്?
- ശരീരഭാരത്തിനനുസരിച്ച് ഒരു കിലോഗ്രാമിന് 1 ഗ്രാം എന്ന നിലയിൽ

13. പ്രോട്ടീൻ കുറയുന്നത്------- കാരണമാകുന്നു?
- വളർച്ച മുരടിക്കാൻ

14. പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
ക്വാഷിയോർക്കർ

15. ക്വാഷിയോർക്കർ ബാധിച്ച ഒരാളുടെ ശരീരം എങ്ങനെയിരിക്കും?
- ശരീരം ശോഷിച്ചും വയർ വീർത്തുമിരിക്കും

16. പ്രോട്ടീന്റെ സാന്നിധ്യം തിരിച്ചറിയാനായി കോഴിമുട്ടയുടെ വെള്ള കരുവിലേക്ക് കോപ്പർ സൾഫേറ്റ് ലായനി ചേർത്താൽ പ്രോട്ടീൻ ഉണ്ടെങ്കിൽ ലായനിക്ക് എന്ത് നിറമാണുണ്ടാകുക? 
- വയലറ്റ് നിറം

17. നമ്മുടെ ശരീരത്തിന് കുറഞ്ഞ അളവിൽ ആവശ്യമായ ആഹാര ഘടകങ്ങളിൽ ഒന്നാണ് -------.
- കൊഴുപ്പ്.

18. കൊഴുപ്പ് അടങ്ങിയ ആഹാരവസ്തുക്കളേവ?
പാൽ, പാലുല്പന്നങ്ങൾ, മാംസം, മത്സ്യം, മുട്ട,വിവിധതരം പരിപ്പുകൾ

19. ഭക്ഷണത്തിന് കൊഴുപ്പ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെന്ത്?
- ചില വിറ്റാമിനുകൾ കൊഴുപ്പിൽ മാത്രമേ ലയിക്കൂ. ഈ വിറ്റാമിനുകൾ ലഭിക്കണമെങ്കിൽ കൊഴുപ്പ് കൂടിയേതീരു.

20. ശരീര കൊഴുപ്പിന്റെ അളവ് കൂടുതലായാൽ ----ന് കാരണമാകും?
- ഹൃദ്രോഗത്തിന്

21. പ്രായപൂർത്തിയായ ഒരിന്ത്യക്കാരാൻ എത്ര ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ ശുപാർശ ചെയ്യുന്നത്?
- 295 ഗ്രാം 

22. ശരിയായ ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും ഒഴിച്ചു കൂടാനാവാത്ത ആഹാര ഘടകങ്ങളാണ് വിറ്റാമിനുകളും ധാതുലവണങ്ങളും.

23. പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, ഇലക്കറികൾ തുടങ്ങിയവ വിറ്റാമിനുകളുടെയും ധാതു ലവണ ങ്ങളുടെയും കലവറയാണ്.

24. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏവ?
- വിറ്റാമിൻ എ, ഡി, ഇ, കെ

25. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏവ?
- വിറ്റാമിൻ ബി, സി

26. പഴങ്ങൾ, നെല്ലിക്ക, മുരിങ്ങയില, പപ്പായ എന്നിവയിൽ അടങ്ങിയ വിറ്റാമിൻ
- വിറ്റാമിൻ സി

27. മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ?
- വിറ്റാമിൻ കെ

28. നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ?
- വിറ്റാമിൻ ഇ

29. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന വിറ്റാമിൻ
വിറ്റാമിൻ ഡി

30. കണ്ണ്, മുടി, ത്വക്ക് എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ 

31. മുട്ട, പാൽ, ചേമ്പില എന്നിവയിൽ അടങ്ങിയ വിറ്റാമിൻ?
വിറ്റാമിൻ ബി

32. വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം?
കാബേജ്, കോളിഫ്ളവർ, ചീര

33. ആഹാര വസ്തുക്കൾ കഴിച്ചു തുടങ്ങാത്ത പിഞ്ചു കുഞ്ഞുങ്ങളെ കുറച്ച് സമയം ഇളം വെയിൽ കൊള്ളിക്കാറുണ്ട്. എന്തിനാണിത്?
- വിറ്റാമിൻ ഡി യുടെ ഉല്പാദനത്തിന്

34. മോണയ്ക്ക് ആരോഗ്യകുറവുള്ള ഒരാൾ ഏതെല്ലാം ഇനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം?
പഴങ്ങൾ, നെല്ലിക്ക, മുരിങ്ങയില, പപ്പായ

35. പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ അടച്ചു വേവിക്കണമെന്ന് പറയുന്നതെന്തുകൊണ്ട്? 
- അവയിലെ വിറ്റാമിൻ സി നീരാവിയിൽ ലയിക്കുന്നു. ഇത് നീരാവിയോടൊപ്പം എളുപ്പത്തിൽ പുറത്തു പോകുന്നു.

36. പച്ചക്കറികൾ കഴുകിയ ശേഷം മുറിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ട്?
ചില വിറ്റാമിനുകൾ വെള്ളത്തിൽ ലയിക്കുന്നവയാണ്. മുറിച്ച ശേഷം കഴുകിയാൽ ഇവ വെള്ളത്തിൽ ലയിച്ച് നഷ്ടപ്പെടുന്നു.

37. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ മൂലകം? 
- ഇരുമ്പ്

38. എല്ലുകളുടെയും പല്ലുകളുടെയും നിർമ്മാണത്തിനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏവ?
- കാത്സ്യം, ഫോസ്ഫറസ്

39. ഇരുമ്പ് അടങ്ങിയ ആഹാര വസ്തുക്കൾ ഏവ?
ഇലക്കറികൾ, മത്തൻകുരു, മുതിര, ശർക്കര, കരൾ

40. കാത്സ്യം, ഫോസ്ഫറസ്, എന്നിവ ധാരാളം അടങ്ങിയ ആഹാരവസ്തുക്കൾ ഏവ? 
- ഏത്തപ്പഴം, മരച്ചീനി, ചേന, ഇലക്കറികൾ, പാലുല്പന്നങ്ങൾ

41. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായകമായ മൂലകം?
- സോഡിയം

42. കറിയുപ്പിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന മൂലകം?
സോഡിയം

43. തൈറോയിഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും മാനസിക വളർച്ചയ്ക്കും ----------- മുലകം ആവശ്യമാണ്?
- അയഡിൻ

44. ഏതൊക്കെ പദാർത്ഥത്തിലൂടെയാണ് അയഡിൻ നമ്മുടെ ശരീരത്തിലെത്തുന്നത്?
- കടൽ വിഭവങ്ങൾ, അയഡിൻ ചേർത്ത ഉപ്പ്, കടൽ മൽസ്യങ്ങളുടെ തല

45. ഏത് ഘടകത്തിന്റെ കുറവ് മൂലമാണ് കുട്ടികൾക്ക് വിളർച്ച (അനീമിയ) ഉണ്ടാകുന്നത്? 
- ഇരുമ്പ്

46. പോഷകഘടകങ്ങളുടെ അപര്യാപ്തത ശരീരവളർച്ച മുരടിക്കുന്നതിനും പല രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരം രോഗങ്ങളാണ്----------?
- പോഷക അപര്യാപ്താരോഗങ്ങൾ

47. വിറ്റാമിൻ എ യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം?
- നിശാന്ധത

48. വിറ്റാമിൻ ബി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
- വായ്പ്പുണ്ണ്

49. സ്കർവി ഏത് വിറ്റാമിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്?
- വിറ്റാമിൻ സി

50. വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?
- കണ

51. അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
- ഗോയിറ്റർ

52. അസ്ഥികൾ കനം കുറഞ്ഞ് വളയുന്നത് ഏത് രോഗത്തിന്റെ ലക്ഷണമാണ്?
കണ

53. മോണയിൽ പഴുപ്പും രക്തസ്രാവവും ഏതു രോഗത്തിന്റെ ലക്ഷണമാണ്?
- സ്കർവി

54. നമ്മുടെ ശരീരത്തിൽ-----------ഭാഗം ജലമാണ്?
- 2/3 ഭാഗം 

55. തലച്ചോറിന്റെ 85 ശതമാനം രക്തത്തിന്റെ 90 ശതമാനവും എല്ലുകളുടെ 25 ശതമാനവും ജലമാണ്.

56. ദഹനം ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളുടെ മാധ്യമമായി പ്രവർത്തിക്കുന്നത് ജലമാണ്.

57. ഓരോ ദിവസവും മൂത്രം, വിയർപ്പ് മുതലായ പ്രവർത്തനങ്ങളിലൂടെ എത്രമാത്രം ജലം നമ്മുടെ ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നുണ്ട്?
- 2.5 ലിറ്റർ

58. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകം ഏതാണ്?
നാരുകൾ

59. നാരുകൾ നിർമ്മിച്ചിരിക്കുന്നത് ------------- കൊണ്ടാണ്.
സെല്ലുലോസ് 

60. നാരടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? 
- നാരുകൾ വൻകുടലിലെ വിസർജ്യ വസ്തുക്കളുടെ സഞ്ചാരത്തെ സുഗമമാക്കുന്നു. 

61. ശരീരത്തിനു വേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ---------------
- സമീകൃതാഹാരം.

62. ജീവകം സി യുടെ കുറവുള്ള ഒരു രോഗിക്ക് നിർദേശിക്കാവുന്ന ചെലവ് കുറഞ്ഞ ഇലക്കറിയാണ്?
- മുരിങ്ങയില

63. മോണയ്ക്ക് ആരോഗ്യ കുറവുള്ള ഒരാൾ ഏതെല്ലാം ഇനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം?
- പഴങ്ങൾ, നെല്ലിക്ക, മുരിങ്ങയില, പപ്പായ 

64. സംരക്ഷണ പോഷക ഘടകങ്ങൾ ഏതെല്ലാം?
- ജീവകങ്ങളും ധാതു ലവണങ്ങളും

65. വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്നത് ?
- വിറ്റാമിൻ സി

66. വളർച്ച മുരടിക്കുക, ഭാരക്കുറവ് ഉണ്ടാകുക, മെലിഞ്ഞ കൈകാലുകൾ, പേശീക്ഷയം, പ്രായാധിക്യം തോന്നിക്കുന്ന മുഖം എന്നിവ ഏതു രോഗത്തിന്റെ ലക്ഷണങ്ങളാണ്?
- മരാസ്മസ്

67. ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗമാണ്?
- അനീമിയ

68. നെല്ലിക്കയിൽ ധാരാളമായി കാണുന്ന ജീവകം?
- ജീവകം സി
STD VI: Unit 6. ഒന്നിച്ചു നിൽക്കാം

1. ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട്?
- ആവാസം

2. ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തി ലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ്?
- ആവാസവ്യവസ്ഥ

3. ഒരു ആവാസ വ്യവസ്ഥയിൽ തിന്നുകയും തിന്നപ്പെടുകയും ചെയ്യുന്ന ജീവികളെ ശൃംഖല രൂപത്തിൽ ക്രമീകരിക്കുന്നത്?
4. ഭക്ഷ്യശൃംഖല

4. ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി?
- ഹരിതസസ്യം

5. ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണിയായി വരുന്നത് ?
- മാംസഭുക്കുകൾ

6. ഹരിത സസ്യങ്ങൾ സ്വയം ആഹാരം നിർമ്മിക്കുന്നതിനാൽ അവയെ എന്തു പേരിലാണ് വിളിക്കു ന്നത്?
- ഉല്പാദകർ

7. ആഹാരത്തിനായി മറ്റു ജന്തുക്കളേയോ സസ്യങ്ങളേയോ ആശ്രയിക്കുന്നവയെ അറിയപ്പെടുന്നത്?
- ഉപഭോക്താക്കൾ

8. ജൈവാവശിഷ്ടങ്ങൾ വിഘടിച്ച് മണ്ണിലേക്ക് ചേർക്കുന്ന സൂഷ്മ ജീവികൾ?
- വിഘാടകർ

9. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂഷ്മ ജീവികളെ എന്തു പേരിലാണ് അറിയപ്പെടുന്നത്?
- വിഘാടകർ

STD VI: Unit 7. ആകർഷിച്ചും വികർഷിച്ചും 

1. കാന്തം ആകർഷിക്കുന്ന വസ്തുക്കൾ? 
- കാന്തികവസ്തുക്കൾ

2. കാന്തം ആകർഷിക്കാത്ത വസ്തുക്കൾ?
- അകാന്തിക വസ്തുക്കൾ

3. ഇരുമ്പ്, നിക്കൽ, കൊബാൾട്ട്, ഉരുക്ക് എന്നിവ കാന്തിക വസ്തുക്കളാണ്. 

4. കാന്തത്തിന്റെ ശക്തി കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?
അഗ്രഭാഗങ്ങളിൽ

5. സ്വതന്ത്രമായി കെട്ടിതൂക്കിയ കാന്തങ്ങൾ ഏതു ദിശയിലാണ് നിൽക്കുന്നത്? 
- തെക്ക് വടക്ക് ദിശയിൽ

6. കാന്തത്തിന്റെ ഒരേതരം ധ്രുവങ്ങൾ?
- സജാതീയ ധ്രുവങ്ങൾ

7. കാന്തത്തിന്റെ വ്യത്യസ്ത ധ്രുവങ്ങൾ 
- വിജാതീയ ധ്രുവങ്ങൾ

8. സജാതീയ ധ്രുവങ്ങളുടെ പ്രത്യേകത 
- വികർഷിക്കുന്നു

9. വിജാതീയ ധ്രുവങ്ങളുടെ പ്രത്യേകത 
- ആകർഷിക്കുന്നു

10. എന്താണ് കാന്തിക മണ്ഡലം?
- കാന്തത്തിന് ചുറ്റും കാന്തിക ശക്തി അനുഭവപ്പെടുന്ന മേഖല

11. സാധാരണയായി സ്ഥിര കാന്തങ്ങൾ നിര്മ്മിക്കുന്നത് എന്ത് ഉപയോഗിച്ചാണ്?
അൽനിക്കോ എന്ന കൂട്ടുലോഹമുപയോഗിച്ച്

12. അൽ നിക്കോയുടെ സവിശേഷതയെന്ത്?
- ലോഹ സങ്കരമായതിനാൽ തുരുമ്പിക്കില്ല.

13. അപൂർവ ലോഹങ്ങളായ സമേറിയം, നിയോഡിമിയം എന്നിവയും ഇന്ന് --------    നിർമ്മാണത്തിന് ഉപയോഗിക്കുന്നു?
കാന്തം

14. ഭൂമി ഒരു വലിയ കാന്തത്തിനെ പോലെ പ്രവർത്തിക്കുന്നുയെന്ന് ആദ്യം മനസിലാക്കിയ ശാസ്ത്രജ്ഞൻ?
- വില്യം ഗിൽബർട്ട്

15. കാന്തസൂചി വടക്കുനോക്കി യന്ത്രമായി ഉപയോഗിക്കുവാൻ സാധിക്കുന്നത് അതിന്റെ --------- സ്വഭാവം മൂലമാണ്?
- ദിശാസൂചക

16. ശക്തിയേറിയ കാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?
- പച്ചിരുമ്പ്

17. കപ്പൽ യാത്രകളിൽ ദിശ അറിയാനായി ഉപയോഗിക്കുന്ന ഉപകരണം?
വടക്കു നോക്കിയന്ത്രം

18. സ്വതന്ത്രമായി തൂക്കിയിട്ട് ഒരു ബാർകാന്തം കറക്കിയാൽ ഏത് ദിശയിലാണ് നിൽക്കുക?
- തെക്ക് വടക്ക് ദിശയിൽ

19. കാന്തത്തിന് ചുറ്റും കാന്തിക ശക്തി അനുഭവപ്പെടുന്ന മേഖല?
- കാന്തിക മണ്ഡലം

20. ഇരുമ്പുപൊടിയും മണ്ണും കലർന്ന മിശ്രിതത്തിൽ നിന്ന് ഇരുമ്പ് പൊടിയെ എങ്ങനെ വേർതിരിക്കാം?
- കാന്തം ഉപയോഗിച്ച്

STD VI: Unit 8. തിങ്കളും താരങ്ങളും

1. രാത്രിയും പകലും ഉണ്ടാകുന്നത് ഭൂമിയുടെ ഏത് ചലനം മൂലമാണ്?
- ഭ്രമണം

- പരിക്രമണം

3. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നുയെന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ ആര്?
- കോപ്പർ നിക്കസ്

4. ഒരു പ്രകാശ വർഷം (ഒരു പ്രകാശ വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം) ?
- 9.4 ലക്ഷം കോടി കിലോമീറ്റർ

5. ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ?
- സെലനോളജി

6. ചന്ദ്രന്റെ ഭ്രമണകാലം?
27 ദിവസം 7 മണിക്കൂർ 43 മിനിട്ട്

7 ചന്ദ്രനിലേക്കുള്ള ദൂരം ഭൂമിയിൽ നിന്ന് എത്ര?
- 384400

6. ചന്ദ്രോപരിതലത്തിന്റെ എത്രഭാഗം ഭൂമിയിൽ നിന്ന് ദൃശ്യമാണ്
59 %

7. ഭൂമിയിൽ 60 കി.ഗ്രാം ഭാരമുള്ള വസ്തുവിന് ചന്ദ്രോപരിതലത്തിൽ അനുഭവപ്പെടുന്ന ഭാരം? 
-10 കി.ഗ്രാം

8. ടെലിസ്കോപ്പിലൂടെ ആദ്യമായി ചന്ദ്രനെ ദർശിച്ചതാര്?
- ഗലീലിയോഗലീലി

9. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?
- ന്യൂട്ടൺ ഗർത്തം

10. ചന്ദ്രനെ ഒരു ഭാഗം മാത്രം ഭൂമിയിൽ നിന്ന് കാണാൻ കാരണം?
- ചന്ദ്രൻ പരിക്രമണത്തിനും ഭ്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ

11. ചന്ദ്രൻ, ഭൂമി ഇവ കറങ്ങുന്നത് ഏത് ദിശയിലേക്കാണ്?
- പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

12. സൂര്യാസ്തമയത്തോടൊപ്പം ചന്ദ്രൻ കിഴക്ക് ഉദിക്കുന്ന ദിവസം? 
- പൗർണ്ണമി ദിവസം

13. സൂര്യോദയത്തിനൊപ്പം ചന്ദ്രൻ ഉദിക്കുന്ന ദിവസം?
- അമാവാസി

14. പൗർണമി ദിവസം നാം ചന്ദ്രനെ കാണുന്നത് അതിന്റെ എത്ര ഭാഗമാണ്?
- പകുതി

15. സൂര്യ പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
- 8 മിനിട്ട് 20 സെക്കന്റ് (500 സെക്കന്റ്)

16. ഭൂമിയോടുള്ള ഭ്രമണ പഥവും ചന്ദ്രനോടുള്ള ഭ്രമണപഥവും തമ്മിലുള്ള ചരിവിന്റെ വ്യത്യാസം
- 5.5

17. താപനില ഏറ്റവും കുറഞ്ഞ നക്ഷത്രം ഏത് നിറത്തിൽ കാണപ്പെടുന്നു?
- ചുവപ്പ്

18. താപനില കൂടിയ നക്ഷത്രം ഏത് നിറത്തിൽ കാണപ്പെടുന്നു?
- നീല

19. നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നാൻ കാരണം പ്രകാശത്തിന് സംഭവിക്കുന്ന ഏത് പ്രതിഭാസം മൂലമാണ്?
അപവർത്തനം

20. പ്രകാശത്തിന്റെ വേഗത?
- 300000 കി.മി/ സെക്കെന്റ്

21. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കണക്കാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
- പ്രകാശവർഷം

22. ഭൂമിയുടെ ഉത്തര ധ്രുവത്തിനാൽ കാണുന്ന നക്ഷത്രം?
- ധ്രുവനക്ഷത്രം

23. പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശയറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്ര ഗണം?
- വേട്ടക്കാരൻ

24. വലിയ തവിയുടെ ആകൃതിയിൽ കാണുന്ന നക്ഷത്ര സമൂഹം?
- സപ്തർഷികൾ

25. ചന്ദ്രന്റെ വൃദ്ധിക്ഷയത്തിന് കാരണമാകുന്നത്?
- ചന്ദ്രന്റെ പരിക്രമണം

26. ഏറ്റവും വലിയ പ്രകൃതിദത്ത ഉപഗ്രഹമായ ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
- വ്യാഴം

27. സൂര്യഗ്രഹണം ഉണ്ടാകുന്നത്?
- ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ

28. സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
- വ്യാഴം

29. ഭൂമിക്ക് അഭിമുഖമായി നിൽക്കുന്ന ചന്ദ്രന്റെ എതിർവശത്ത് മാത്രം സൂര്യപ്രകാശം കിട്ടുന്നത് ഏത് ദിവസമാണ്?
- അമാവാസി

30. ജോതിശാസ്ത്രപഠനത്തിന് മാത്രമായി രൂപകല്പന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
- ആസ്ട്രോസാറ്റ്
STD VI: Unit 9. ചേർക്കാം പിരിക്കാം

1. ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിൽക്കുന്ന അതിന്റെ ഏറ്റവും ചെറിയ കണിക ഏതാണ്?
- തന്മാത്ര

2. ഒന്നിൽ കൂടുതൽ ഇനം താത്രകൾ ഒരു പദാർഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത്തരം പദാർഥങ്ങളെ എന്താണ് പറയുന്നത്?
- മിശ്രിതം

3. ഒരു പദാർഥത്തിൽ ഒരു തരത്തിലുള്ള താത്രകൾ മാത്രമാണ് അടങ്ങിയിട്ടുള്ളതെങ്കിൽ അത്തരം പദാർഥങ്ങളെ എന്താണ് പറയുന്നത്?
- ശുദ്ധപദാർഥം

4. കറിയുപ്പ്, അപ്പക്കാരം, അലുമിനിയം, കോപ്പർ, വെള്ളി തുടങ്ങിയവ ഏതിനം പദാർഥങ്ങളാണ്? 
- ശുദ്ധപദാർഥങ്ങൾ

5. ഒരു മിശ്രിതത്തിന്റെ എല്ലാഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതങ്ങൾ?
- ഏകാത്മക മിശ്രിതങ്ങൾ

6. ഒരു മിശ്രിതത്തിലെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അത്തരം മിശ്രിതങ്ങൾ?
- ഭിന്നാത്മക മിശ്രിതം

7. ഒരു മിശ്രിതത്തിലെ ഘടകവസ്തുക്കളെ അടിയിച്ച് മുകൾഭാഗത്തുള്ള ദ്രാവകത്തെ ഊറ്റിയെടുക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്?
- തെളിയൂറ്റൽ

8. ഒരു മിശ്രിതത്തിലെ ഘടകപദാർഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതി
- അരിക്കൽ

9. ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനം?
- ബാഷ്പീകരണം

10. ഇരുമ്പുപൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതത്തിൽ നിന്നും ഇരുമ്പുപൊടിയെ എങ്ങനെ വേർതിരിക്കാം?
- കാന്തം ഉപയോഗിച്ച്

11. നേർപ്പിച്ച ആസിഡുകൾ, ആൽക്കഹോൾ, ഉപ്പുലായനി, മൗത്ത് വാഷ്, അരിച്ചെടുത്ത ചായ, കാപ്പി, ലോഹസങ്കരങ്ങൾ, തുടങ്ങിയവ-----------.
- ഏകാത്മക മിശ്രിതം

12. കറികൾ, വെള്ളവും മണലും കലർന്നത്, മണ്ണ് തുടങ്ങിയവ ----------- 
- ഭിന്നാത്മകമിശ്രിതങ്ങളാണ്.

13. വിവിധതരം ലായനികൾ
ഖരം ഖരത്തിൽ ലയിച്ചത് - ബ്രാസ് (പിച്ചള) സ്റ്റീൽ
ഖരം ദ്രാവകത്തിൽ - പഞ്ചസാര ലായനി, ഉപ്പു ലായനി
ദ്രാവകം ദ്രാവകത്തിൽ - നേർപ്പിച്ച ആസിഡുകൾ, വിനാഗിരി
വാതകം ഖരത്തിൽ - പല്ലാസിയം മെറ്റൽ
വാതകം ദ്രാവകത്തിൽ - സോഡ ജലം
വാതകം വാതകത്തിൽ - വായു, പാചകവാതകം

14. ഉപ്പും കർപ്പൂരവും കലർന്ന മിശ്രിതത്തിൽ നിന്ന് ഘടകപദാർഥങ്ങളെ വേർതിരിക്കുന്ന രീതി? 
- ഉത്പതനം

15. മിശ്രിതത്തിലെ ഘടകപദാർഥങ്ങളെ വേർതിരിക്കാൻ വസ്തുക്കളുടെ ഏതെല്ലാം പ്രത്യേകതകൾ പരിഗണിക്കണം?
നിറത്തിലുള്ള വ്യത്യാസം, വലിപ്പത്തിലുള്ള വ്യത്യാസം, ആകൃതിയിലുള്ള വ്യത്യാസം, ഭാരത്തിലുള്ള വ്യത്യാസം, അവസ്ഥയിലുള്ള വ്യത്യാസം, സാന്ദ്രതയിലുളള വ്യത്യാസം
ബാഷ്പമാകുന്ന താപനിലയിലുള്ള വ്യത്യാസം, ഉരുകുന്ന താപനിലയിലുള്ള വ്യാത്യാസം,
കാന്തം ആകർഷിക്കുന്നതിലെ വ്യത്യാസം

16. കിണറിലേക്കു വരുന്ന ഉറവ വെള്ളം തെളിഞ്ഞിരിക്കുന്നതെന്തുകൊണ്ട്?
- മണ്ണിലൂടെ ഒഴുകി നീങ്ങുന്ന ജലം നിരവധി സൂക്ഷ്മ സുഷിരങ്ങളിലൂടെ കടന്നു പോകുന്നു. അതിനാൽ നന്നായി അരിക്കപ്പെടുന്നു.

17. ശർക്കരയിൽ നിന്ന് മാലിന്യത്തെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന മാർഗം?
- ഉരുക്കൽ

18. ഒരു ഖരാവസ്ഥയിലുളള പദാർഥം നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രതിഭാസം? 
- ഉത്പതനം

19. ഉപ്പ് വെള്ളത്തിൽ നിന്ന് ഉപ്പിനെ വേർതിരിക്കാനുള്ള മാർഗം?
- ബാഷ്പീകരണം

STD VI: Unit 10. രൂപത്തിനും ബലത്തിനും

1. ജീവികൾ അവരുടെ ശരീര ഭാഗങ്ങളെ സംരക്ഷിക്കുന്നതിനും, ആകൃതി നൽകുന്നതിനും, ശത്രുക്കളിൽ നിന്ന് രക്ഷ നേടുന്നതിനും സഹായിക്കുന്ന ഭാഗം?
- പുറന്തോടുകൾ

2. ശരീരത്തിന്റെ പുറത്തുള്ള ആവരണങ്ങൾ?
- ബാഹ്യാസ്ഥികൂടം

3. പശു, ആട്, തുടങ്ങിയ ജീവികളുടെ അസ്ഥികൾ ശരീരത്തിനുള്ളിലാണ് കാണപ്പെടുന്നത്. ഇവയെ അറിയപ്പെടുന്നത്?
- ആന്തരാസ്ഥികൂടങ്ങൾ

4. ബാഹ്യസ്ഥികൂടവും ആന്തരാസ്ഥികൂടവും കാണപ്പെടുന്ന ജീവികൾ?
- ആമ, ചീങ്കണ്ണി

5. ശരീരത്തെ നേരെ നിർത്തുന്നത്?
- നട്ടെല്ല്

6. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
- ചെവിക്കുള്ളിലെ സ്റ്റേപ്പിസ്

7. ജനിക്കുന്ന സമയത്ത് ശരീരത്തിൽ കാണുന്ന എല്ലുകൾ?
ഏകദേശം 300

8. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ കാണുന്ന അസ്ഥികളുടെ എണ്ണം?
- 206

9. കൈമുട്ട് കാൽമുട്ട് എന്നിവയിൽ കാണുന്ന അസ്ഥിസന്ധി?
- വിജാഗിരി സന്ധി

10. കഴുത്തിലെ സന്ധി?
- കീലസന്ധി

11. ഗോളര സന്ധിക്ക് ഉദാഹരണം?
- തോളെല്ല് സന്ധി, ഇടുപെല്ല് സന്ധി

12. അസ്ഥികളുടെ കാഠിന്യത്തിനു കാരണം?
- കാത്സ്യം ഫോസ്ഫേറ്റ്

13. അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ?
- കാത്സ്യം, ഫോസ്ഫറസ്

14. മണ്ണിൽ കാണുന്ന ജീവികളെ അക്വേറിയം പോലെ ചില്ലുകൂട്ടിൽ വളർത്തുന്നതിന് പറയുന്ന പേര്? 
- ടെറേറിയം

15. തരുണാസന്ധികൾ ഏതു തരം കോശങ്ങൾ കൊണ്ട് നിർമ്മിതമാണ്?
- കോൺഡ്രോസൈറ്റ്സ്

16. ചില അസ്ഥിഭംഗങ്ങൾ 
ചർമ്മത്തിൽ മുറിവില്ല, അസ്ഥിക്ക് ഭംഗം - ലളിതഭംഗം
ചർമ്മത്തിന് മുറിവും അസ്ഥിക്ക് ഭംഗം - കോമ്പൗണ്ട് അസ്ഥിഭംഗം
ചർമ്മത്തിന് മുറിവും രക്ത പ്രവാഹവും അസ്ഥിക്ക് ഭംഗവും - വിഷമീകൃതഭംഗം
നട്ടെല്ലിൽ അസ്ഥിഭംഗം ഉണ്ടാകുമ്പോൾ അമിത മർദ്ദം മൂലം ഒന്നോ രണ്ടോ കശേരുക്കളിൽ ചതയുന്നു. - മർദ്ദിതഭംഗം

17. കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വയ്ക്കാൻ ഉപയോഗിക്കുന്ന മരം, പ്ലാസ്റ്റിക്ക് ലോഹം തുടങ്ങിയവ കൊണ്ടുള്ള ദൃഢമായ താങ്ങുപലകയെ എന്താണ് പറയുന്നത്?
- സ്പ്ലിന്റ്  

18. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
- തുടയെല്ല്

168. എല്ലുകളുടെ കാഠിന്യത്തിന് കാരണമായ രാസവസ്തു?
- കാത്സ്യം ഫോസ്ഫേറ്റ്

169. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി സ്ഥിതി ചെയ്യുന്നതെവിടെ? 
- ആന്തരകരണത്തിൽ





YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here