ജീവശാസ്ത്രം - തിരഞ്ഞെടുത്ത പി.എസ്.സി. ചോദ്യോത്തരങ്ങൾ - 1 
PSC Questions and Answers / Social reformers of Kerala: PSC Questions & Answers / Selected Questions and answers

പി.എസ്.സി. പ്രാഥമിക പരീക്ഷയ്ക്ക് ചോദിക്കാവുന്ന ചോദ്യോത്തരങ്ങൾ. 
PSC 10th Level, +2 Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. പി.എസ്.സി. പ്രാഥമിക പരീക്ഷാ സഹായി.
ജീവശാസ്ത്രം - തിരഞ്ഞെടുത്ത പി.എസ്.സി. ചോദ്യോത്തരങ്ങൾ
* കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം?
- വൈറസുകൾ 

* ന്യൂക്ലിയസ്‌ (കോശമര്‍മം) കണ്ടുപിടിച്ചതാര്‌?
- റോബര്‍ട്ട്‌ ബ്രൌണ്‍

* കോശഭിത്തി കാണപ്പെടുന്നത്‌?
- സസ്യകോശത്തില്‍ (ജന്തുകോശത്തില്‍ കോശഭിത്തിഇല്ല)

* DNA- യിലെ തൈമിനുപകരമുള്ള RNA യിലെ നൈട്രജന്‍ബേസ്‌?
- യുറാസില്‍

* വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാന്‍ സഹായിക്കുന്ന പ്രകാശഗ്രാഹികൾ ?
- റോഡ്‌ കോശങ്ങൾ 

* ഐറിസിനും കോര്‍ണിയയ്ക്കും ഇടയിലുള്ള അറ?
- അക്വസ്‌ അറ

* വ്യക്തമായ കാഴ്ചശക്തിക്കുള്ള ശരിയായ അകലം?
- 25 സെ.മീ.

* സിറോഫ്താല്‍മിയ രോഗത്തിന്‌ കാരണം?
- ജീവകം എ യുടെ അപര്യാപ്തത

* ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?
- കണ്ണ്‌

* ശ്രവണത്തിന്‌ സഹായിക്കുന്ന ചെവിയിലെ ഭാഗം?
- കോക്ലിയ 

* മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം?
- ആല്‍ബിനിസം

* "ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം?
- സെറിബല്ലം

* ശരീരോഷ്ടാവ്‌നിയന്ത്രിക്കുന്ന മസ്തിഷ്കുഭാഗം?
- ഹൈപ്പോതലാമസ്‌

* തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണമായ ഓര്‍മക്കുറവ്‌
- അൾഷിമേഴ്‌സ്‌

* ഹൃദയത്തിന്റെ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്നത്‌:
- SA Node

* അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ:
- സിരകൾ (വെയിനുകൾ)
 
* മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്കരിക്കുന്നത്‌ തടയാനായി ഉപയോഗിക്കുന്ന ഔഷധം:
- സൈക്ലോസ്പോറിന്‍ 

* രക്തസമ്മര്‍ദം സാധാരണ നിരക്കില്‍നിന്ന്‌ ഉയരുന്ന അവസ്ഥ:
- ഹൈപ്പര്‍ ടെന്‍ഷന്‍

* പക്ഷികളുടെ ഹൃദയത്തിലെ അറകൾ:
- നാല്‌

* മനുഷ്യശരീരത്തില്‍ രക്തം അരിച്ച്‌ ശുദ്ധി ചെയ്യുന്ന അവയവം:
- വൃക്ക

* ഓക്സിജന്‍ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം:
- ഹീമോഗ്ലോബിന്‍

* രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈം:
- ത്രോംബോകൈനേസ്‌

* രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്‌:
- വില്യം ഹാര്‍വി

* AB രക്തമുള്ളവരുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്നആന്‍റിജന്‍:
- ആന്‍റിജന്‍ A യും, ആന്‍റിജന്‍ B യും

* ഏറ്റവും വലിയ ലിംഫ്‌ഗ്രന്ഥി:
- പ്ലീഹ 

* ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം:
- പ്ലൂറ 

* രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ്‌:
- ടെറ്റനി

* ചെവികളിലെ അസ്ഥികൾ:
- മാലിയസ്‌, ഇന്‍കസ്‌; സ്റ്റേപിസ്‌

* നട്ടെല്ല്‌ നിര്‍മിതമായിരിക്കുന്ന കശേരുക്കളുടെ എണ്ണം:
- 33

* നട്ടെല്ലിലെ ആദ്യത്തെ കശേരു:
- അറ്റ്‌ലസ്‌ 

* മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി:
- സാര്‍ട്ടോറിയസ്‌

* മരണശേഷം ശരീരപേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ:
- റിഗര്‍ മോട്ടീസ്‌

* പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി:
- റെനിന്‍ (Rennin)

* പ്രസവിച്ച്‌ ആദ്യത്തെ 3-5 ദിവസം വരെ ഉണ്ടാവുന്ന പാലാണ്‌:
- കൊളസ്ട്രം

* ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം:
- 2 :1

* തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം:
- ജീവകം B1

* ജീവകം B9 ഒന്‍റ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്‌:
- വിളര്‍ച്ച

* ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം:
- മഞ്ഞൾ 

* മണ്ണിരയുടെ രക്തത്തിന്റെ നിറം:
- ചുവപ്പ്‌

* അമ്നേഷ്യ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ഓര്‍മക്കുറവ്‌

* ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം:
- ആവാസ വ്യവസ്ഥ

* ഞെള്ളാനി എന്തിന്റെ അത്യുത്‌പാദനശേഷിയുള്ള വിളയാണ്‌?
- ഏലം

* മഹാളിരോഗം ബാധിക്കുന്ന കാര്‍ഷിക വിള?
- കവുങ്ങ്‌

* രജതവിപ്പവം എന്തുമായി ബന്ധപ്പട്ടിരിക്കുന്നു?
- മുട്ട ഉത്പാദനം

* മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം:
- ഇക്തിയോളജി

* ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം:
- ആര്യവേപ്പ്‌

* കുരുമുളകിന്റെ ശാസ്ത്രീയ നാമം:
- പെപ്പര്‍ നൈഗ്രം

* ആയുര്‍വേദത്തിന്റെ പിതാവ്‌:
- ആത്രേയ മഹര്‍ഷി

* വിത്തില്ലാത്ത മാതളം:
- ഗണേശ്‌

* പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം:
- അന്നജം

* കുങ്കുമത്തിന്‌ നിറം നല്‍കുന്ന വര്‍ണകം:
- ബിക്സിന്‍

* ജലത്തിലൂടെയുള്ള പരാഗണം അറിയപ്പെടുന്നത്‌:
- ഹൈഡ്രോഫിലി

* ഒറ്റ വിത്തുള്ള ഫലങ്ങൾ അറിയപ്പെടുന്നത്‌:
- ആമ്രകം 

* പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം:
- മുള
 
* സസ്യങ്ങൾക്കും ജിവനുണ്ട്‌ എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍:
- ജെ.സി. ബോസ്‌

* ഏറ്റവും വലിയ ആൾക്കുരങ്ങ്‌:
- ഗോറില്ല

* മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി:
- പ്ലാസ്മോഡിയം

* നെല്ലിന്റെ ക്രോമസോം സംഖ്യ:
- 24

* വെളുത്ത പ്ലേഗ്‌ എന്നറിയപ്പെടുന്ന രോഗം:
- ക്ഷയം

* വൈഡല്‍ ടെസ്റ്റ്‌ ഏത്‌ രോഗനിര്‍ണയത്തിനാണ്‌നടത്തുന്നത്‌?
- ടൈഫോയിഡ്‌

* ജിഞ്ചിവൈറ്റിസ്‌ ബാധിക്കുന്ന ശരീരഭാഗമേത്‌?
- മോണ

* മുറിവുകളെക്കുറിച്ചുള്ള പഠനം:
- ട്രോമറ്റോളജി

* എയ്ഡ്‌സ്‌ വൈറസിനെ കണ്ടെത്തിയതാര്‌?
- ലുക്‌ മൊണ്ടെയ്നര്‍

* പൂച്ചയുടെ ശാസ്ത്രീയ നാമം:
- ഫെലിസ്‌ ഡൊമസ്റ്റിക്ക

* ആത്മഹത്യാസ്വഭാവം കൂടുതല്‍ കാണിക്കുന്ന ജന്തുക്കൾ:
- ലെമ്മിംഗുകൾ 

* ഇണകളെ ആകര്‍ഷിക്കാന്‍ പെണ്‍പട്ടുനൂല്‍ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണ്‍:
- ബോംബിക്കോൾ 

* വാല്‍മാക്രിയുടെ ശ്വസനാവയവം:
- ഗില്‍സ്‌

* ചേനത്തണ്ടന്‍ എന്നറിയപ്പെടുന്ന പാമ്പ്‌:
- അണലി

* കഴുത്ത്‌ പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിവുള്ള പക്ഷി:
- മൂങ്ങ 
(അവസാനിക്കുന്നില്ല, തുടരും )

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here