ഇന്ത്യൻ രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും: ചോദ്യോത്തരങ്ങൾ
PSC Questions and Answers / Presidents and Vice Presidents of India: Questions and Answers / selected Questions and answers / PSC 10th, +2 Level Examination Questions
പി.എസ്.സി ഉള്‍പ്പടെയുള്ള മത്സര പരീക്ഷകള്‍ക്കായി ചോദിക്കുന്ന പ്രധാന മേഖലയാണ് സ്വാതന്ത്ര്യാനന്തരഭാരതം. ഇന്ത്യയുടെ രാഷ്ട്രത്തലവനായ രാഷ്ട്രപതി പദത്തിലും ഉപരാഷ്ട്രപതി പദത്തിലും വിവിധ കാലങ്ങളിൽ വിരാജിച്ചിരുന്നവരുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പഠിക്കാം. പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
ഇന്ത്യയുടെ രാഷ്ട്രപതിമാരും, ഉപരാഷ്ട്രപതിമാരും: ചോദ്യോത്തരങ്ങൾ
* ഇന്ത്യയുടെ പ്രഥമപൗരന്‍ ആരാണ്?
- രാഷ്ട്രപതി
- രാഷ്ട്രപതി
* ഇന്ത്യയുടെ രാഷ്ട്രത്തലവനും, സർവസൈന്യാധിപനും ആരാണ്?
- രാഷ്ട്രപതി
- രാഷ്ട്രപതി
* രാഷ്ടപതി സായുധസേനകളുടെ തലവനായിട്ടുള്ള ആശയം ഇന്ത്യ കടം കൊണ്ടത് എവിടെ നിന്നാണ്?
- യു.എസ് .എ.
* തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്‍ എന്ന ആശയം ഇന്ത്യ ഏത് രാജ്യത്തുനിന്നും സ്വാംശീകരിച്ചതാണ്?
* രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
- അയര്‍ലന്‍ഡ്
* ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര വയസ്സ് പൂര്‍ത്തിയായിരിക്കണം?
- 35 വയസ്സ്
- അഞ്ചുവര്‍ഷം
* രാഷ്ട്രപതിയെ തത്‌സ്ഥാനത്തു നിന്നും നീക്കംചെയ്യാനുള്ള അധികാരം ആര്‍ക്കാണ്?
- ഇന്ത്യന്‍ പാര്‍ലമെന്റിന്
* രാഷ്ട്രപതിയെ നിക്കംചെയ്യാനുള്ള പാര്‍ലമെന്റ് നടപടിക്രമം എങ്ങനെ അറിയപ്പെടുന്നു?
- ഇംപീച്ച്മെന്റ്
* ഇതുവരെയായി എത്ര രാഷ്ട്രപതിമാര്‍ ഇംപീച്ച്മെന്റിന് വിധേയരായിട്ടുണ്ട് ?
- ഇന്ത്യന്‍ രാഷ്ട്രപതിമാരെ ആരെയും ഇംപീച്ച് ചെയ്തിട്ടില്ല
* പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നത് ആരാണ്?
- രാഷ്ട്രപതി
* പാര്‍ലമെന്റിലെ ഏത് സഭയെ പിരിച്ചുവിടാനാണ് രാഷ്ട്രപതിക്ക് അധികാരമുള്ളത്?
- ലോക്സഭ
* പാര്‍ലമെന്റിലെ ബില്‍ നിയമമാകുന്നത് ആരുടെ അനുമതി ലഭിക്കുമ്പോഴാണ്?
- രാഷ്ട്രപതിയുടെ
* പാര്‍ലമെന്റ് സമ്മേളനം നടക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതാര്‍?
- രാഷ്ട്രപതി
* പാര്‍ലമെന്റിന്റെ സമ്മേളനം തുടങ്ങി എത്ര നാളുകള്‍വരെയാണ് ഓര്‍ഡിനന്‍സുകള്‍ക്ക് പ്രാബല്യമുള്ളത്?
- ആറ് ആഴ്ച
* “പോക്കറ്റ് വീറ്റോ” എന്നത് ആര്‍ക്കുള്ള അധികാരമാണ്?
- രാഷ്ട്രപതിക്ക്
* മണി ബില്ലുകള്‍ക്ക് ശുപാര്‍ശ നല്‍കുന്നതാര്‍?
- രാഷ്ട്രപതി* രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നതാര് ?
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
* രാഷ്ട്രപതി രാജിക്കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
- ഉപരാഷ്ടപതിക്ക്
* രാഷ്പതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതാര്‍?
- ഉപരാഷ്ട്രപതി
* രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തില്‍ രാഷ്ട്രപതിയുടെ ചുമതലകള്‍ വഹിക്കുന്നതാര് ?
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
* ഇന്ത്യന്‍ പ്രധാനമന്ത്രി, സൂപ്രിംകോടതി, ഹൈക്കോടതികള്‍ എന്നിവിടങ്ങളിലെ ചീഫ്‌ജസ്റ്റിസുമാര്‍, ജഡ്ജികള്‍, അറ്റോര്‍ണി ജനറല്‍, കംപട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എന്നിവരെ നിയമിക്കുന്നതാര് ?
- രാഷ്ട്രപതി
* കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, യുണിയന്‍
പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റു രാജ്യങ്ങളിലേക്കുള്ള അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതാര് ?
- രാഷ്ട്രപതി
* സംസ്ഥാന ഗവര്‍ണര്‍മാരെ നിയമിക്കുന്നത് ആരാണ് ?
- രാഷ്ട്രപതി
* കേന്ദ്രമന്ത്രിസഭയെ പിരിച്ചുവിടാന്‍ അധികാരമുള്ളതാര്‍ക്ക് ?
- രാഷ്ട്രപതി
* കേന്ദ്ര കണ്ടിന്‍ജന്‍സി ഫണ്ടില്‍ നിന്നുള്ള ചെലവഴിക്കല്‍ അധികാരം ആരില്‍ നിക്ഷിപ്തമാണ്?
- രാഷ്ട്രപതി
* ഇന്ത്യ ഏര്‍പ്പെടുന്ന എല്ലാ അന്തര്‍ദേശീയ ഉടമ്പടികളും ആരുടെ പേരിലാണ് ഒപ്പുവെക്കപ്പെടുന്നത്?
- രാഷ്ട്രപതിയുടെ
* യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം ആര്‍ക്കാണ്?
- രാഷ്ട്രപതിക്ക്
* കോടതികള്‍ നല്‍കുന്ന വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ചേദമേത്?
- 72-ാം അനുച്ചേദം
* രാഷ്ട്രപതിപതിക്ക് എത്രതരത്തിലുള്ള അടിയന്തരാവസ്ഥകളാണ് ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത്?
- മൂന്നുതരം
* യുദ്ധം, വിദേശാക്രമണം, സായുധകലാപം എന്നീ സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കാവുന്ന അടിയന്തരാവസ്ഥയേത്?
- ദേശീയ അടിയന്തരാവസ്ഥ (അനുച്ചേദം 352)
* ഇന്ത്യയില്‍ ഇതുവരെ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?
- മൂന്നുതവണ (1962, 1971, 1975)
* വിദേശാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഇന്ത്യയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏക സന്ദര്‍ഭമേത്?
- 1975-ല്‍
* സംസ്ഥാനത്തിലെ ഭരണസംവിധാനം തകരാറിലാവുമ്പോള്‍ മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ടപതിഭരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അനുച്ചേദമേത് ?
- 356
* സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ചേദമേത് ?
- 360-ാം അനുച്ചേദം
* ഇന്ത്യയില്‍ ഇതുവരെയായി ഏര്‍പ്പെടുത്തിയിട്ടില്ലാത്ത അടിയന്തരാവസ്ഥയേത് ?
- സാമ്പത്തിക അടിയന്തരാവസ്ഥ
* ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ആരാണ്?
- എസ്. രാധാകൃഷ്ണന്‍
* 1975 ല്‍ ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ രാഷ്ട്രപതിയാര്‍?
- ഫക്രുദ്ദീന്‍ അലി അഹമ്മദ്
* 1977 മാര്‍ച്ച് 21-ന് ദേശീയ അടിയന്തരാവസ്ഥ പിന്‍വലിച്ച രാഷ്ട്രപതി (ആക്ടിങ്) ആരാണ്?
- ബി.ഡി. ജട്ടി
* രാഷ്ട്രപതിയുടെ ഔദ്യോഗികവസതി എങ്ങിനെ അറിയപ്പെടുന്നു?
- രാഷ്ട്രപതിഭവന്‍ (ന്യൂഡല്‍ഹി)
* രാഷ്ട്രപതിനിലയം എവിടെ സ്ഥിതിചെയ്യുന്നു?
- ഹൈദരാബാദ്
* ഇന്ത്യയുടെ പ്രഥമ രാഷ്ടപതി ആരായിരുന്നു?
- ഡോ. രാജേന്ദ്രപ്രസാദ്
* ഏറ്റവും കൂടുതല്‍കാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുള്ളത് ആരാണ്?
- ഡോ. രാജേന്ദ്രപ്രസാദ്
* തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതിസ്ഥാനം വഹിച്ച ഏകവ്യക്തി ആരാണ്?
- ഡോ. രാജേന്ദ്രപ്രസാദ്
* ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ആരായിരുന്നു?
- എസ്. രാധാകൃഷ്ണന്‍
* തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെട്ടതാര് ?
- എസ്. രാധാകൃഷ്ണന്‍
* രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യത്തെ തെക്കേ ഇന്ത്യക്കാരന്‍ ആരാണ്?
- എസ്. രാധാകൃഷ്ണന്‍
* ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ടപതി ആരായിരുന്നു?
- ഡോ. സാക്കീര്‍ ഹുസൈന്‍
* അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി ആരാണ്?
- ഡോ. സാക്കീര്‍ ഹുസൈന്‍
* രാഷ്ട്രപതിയുടെ ചുമതല വഹിച്ച ആദ്യത്തെ ഉപരാഷ്ട്രപതി ആരാണ്?
- വി.വി. ഗിരി
* രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസാര് ?
- മുഹമ്മദ് ഹിദായത്തുള്ള
* എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏകരാഷ്ട്രപതി ആരാണ്?
- നീലം സജ്ഞീവ റെഡ്ഢി
* ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഷ്ട്രപതിയാര് ?
- വി.വി. ഗിരി
* രാഷ്ട്രപതിയാവും മുന്‍പ് കേരളത്തിലെ ഗവര്‍ണറായിരുന്ന വ്യക്തിയാര് ?
- വി.വി. ഗിരി
* രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യത്തെ കേരളീയനാര് ?
- വി.ആര്‍, കൃഷ്ണയ്യര്‍ (1987)
* രാഷ്ട്രപതിയായ ഏക കേരളീയന്‍ ആരാണ്?
- കെ.ആര്‍. നാരായണന്‍
* ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു കെ.ആര്‍.നാരായണന്‍?
- പത്താമത്തെ
* ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ആദ്യത്തെ ശാസ്ത്രജ്ഞനാര്‍?
- എ.പി.ജെ. അബ്ദുള്‍ കലാം
* ഇന്ത്യന്‍ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച പ്രഥമ വനിതയാര്?
- പ്രതിഭാ പാട്ടീല്‍
* പ്രണാബ് മുഖര്‍ജി ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്?
- പതിമ്മുന്ന്
* ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നതെന്ന്?
- 1952 മേയ് 2
* രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രഥമ വനിതയാര്?
- മനോഹര ഹോള്‍ക്കെ (1967)
* ആദ്യത്തെ രാഷ്ട്രപതി ത്തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയത് ആരെയാണ്?
- കെ.ടി. ഷാ
* 1957-ല്‍ നടന്ന രണ്ടാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് പരാജയപ്പെടുത്തിയതാരെ?
- ചൗധരി ഹരിറാം
* ഏറ്റവും കൂടുതല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച വ്യക്തിയാര്‍?
- ചൗധരി ഹരിറാം
* ഇന്ത്യയിലെ ആദ്യത്തെ ആക്ടിങ് രാഷ്ട്രപതി ആരായിരുന്നു?
- വി.വി. ഗിരി
* സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോകസഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഏകവ്യക്തിയാര്‍?
- നീലം സജ്ഞീവ റെഡ്ഢി
* ഏത് മുന്‍ രാഷ്ട്രപതിയുടെ ജന്‍മദിനമായ സപ്തംബര്‍ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്?
- എസ്. രാധാകൃഷ്ണന്‍
* പാര്‍ലമെന്റ്, സംസ്ഥാന നിയമനിര്‍മാണ സഭകള്‍ എന്നിവിടങ്ങളിലെ അംഗങ്ങളില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഇല്ലാത്തത് ആര്‍ക്കാണ് ?
- നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍
* രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ആരാണ് പിന്നീട് ഇന്ത്യയുടെ ആക്ടിങ് രാഷ്ട്രപതിയായത് ?
- ബി.ഡി. ജട്ടി
കൃതികളും രാഷ്ട്രപതിമാരും
* ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്രപ്രസാദ്
* ദി ഹിന്ദു വ്യു ഓഫ് ലൈഫ്, ആന്‍ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്, ഈസ്റ്റേണ്‍ റിലിജിയണ്‍സ് ആന്‍ഡ് വെസ്റ്റേണ്‍ തോട്ട് - എസ്. രാധാകൃഷ്ണന്‍
* ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് - വി.വി. ഗിരി
* ഐ ആം മൈ ഓണ്‍ മോഡല്‍ (ആത്മകഥ) - ബി.ഡി. ജട്ടി
* വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ - നീലം സജ്ഞീവ റെഡ്ഢി
* മൈ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ് - ആര്‍. വെങ്കട്ടരാമന്‍.
* അഗ്നിച്ചിറകുകള്‍ - എ.പി.ജെ. അബ്ദുള്‍ കലാം
* “ദി ടര്‍ബുലന്റ് ഇയേഴ്‌സ് 1980- 1996" - പ്രണാബ് മുഖര്‍ജി
* മിഡ്ടേം പോള്‍, ഓഫ് ദി ട്രാക്ക്, സാഗാ ഓഫ് സ്ട്രഗിള്‍ ആന്‍ഡ് സാക്രിഫൈസ്,
ദി ഡ്രമാറ്റിക്ക് ഡിക്കേഡ്: ദി ഇന്ദിരാഗാന്ധി ഇയേഴ്‌സ് - പ്രണാബ് മുഖര്‍ജി
* ആദ്യമായി അന്തര്‍വാഹിനിയില്‍ യാത്ര ചെയ്ത രാഷ്ടപതി ആര് ?
- എ.പി.ജെ, അബ്ദുള്‍ കലാം
* സിയാച്ചിന്‍ സന്ദര്‍ശിച്ച ആദ്യത്തെ രാഷ്ട്രപതി ആര്‍?
- എ.പി.ജെ. അബ്ദുള്‍ കലാം
* ഒരു യുദ്ധവിമാനത്തില്‍ സഞ്ചരിച്ച ആദ്യത്തെ വനിതാ രാഷ്ട്രത്തലവനാര് ?
- പ്രതിഭാ പാട്ടീല്‍
* രാംനാഥ് കോവിന്ദ് എത്രാമത്തെ രാഷ്ട്രപതിയാണ്?
- 14-ാമത്തെ
രാംനാഥ് കോവിന്ദ്
* ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയാണ് രാം നാഥ് കോവിന്ദ്. കാണ്‍പൂരിലെ ദേഹതില്‍ 1945 ഒക്ടോബര്‍ 1 നായിരുന്നു രാം നാഥ് കോവിന്ദ് ജനിച്ചത്.
* കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സിലും നിയമത്തിലും ബിരുദമെടുത്തു. ഔദ്യോഗികപരമായി ഒരു വക്കീലായിരുന്നു അദ്ദേഹം. 1971 ലാണ് അദ്ദേഹം ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്.
* 1978 ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി.
* 1978 മുതല്‍ 1993 വരെ 16 വര്‍ഷം അദ്ദേഹം സുപ്രീംകോടതിയില്‍ അഭിഭാഷകനായിരുന്നു.
* ജനതാപാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ അദ്ദേഹം സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക്കീലായിരുന്നു.
* 16 വര്‍ഷത്തെ പ്രാക്ടീസിനു ശേഷം 1991 ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു.
* 1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* ലക്‌നൗ ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലും കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും ബോര്‍ഡ് മെമ്പര്‍ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
* 1998 മുതല്‍ 2002 വരെ അദ്ദേഹം ബി.ജെ.പി ദളിത് മോര്‍ച്ചയുടെ അദ്ധ്യക്ഷനായിരുന്നു.
* പാര്‍ലമെന്റിന്റെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി, ആഭ്യന്തര സമിതി, പെട്രോളിയം-പ്രകൃതി വാതക സമിതി, സാമൂഹികനീതി-ശാക്തീകരണ സമിതി, നിയമ-നീതി സമിതി തുടങ്ങി നിരവധി കമ്മിറ്റികളില്‍ അംഗമാണ് അദ്ദേഹം.
* 2002 ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിച്ചു.
* 2015 ആഗസ്റ്റ് 8 ന് അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.
* 2017 ജൂണ്‍ 21 നാണ് എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂലൈ 21 ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25 ന് ഇന്ത്യയുടെ പ്രഥമ പൗരമായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.
ഉപരാഷ്ട്രപതിമാര്‍
* ഉപരാഷ്ട്രപതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് ഏതു രാജ്യത്തു നിന്നുമാണ്?
- അമേരിക്ക
* ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് ഏതു നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്നാണ്?
- പാര്‍ലമെന്റ്
* ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ എത്ര വയസ്സ് പുര്‍ത്തിയാവണം?
- 35 വയസ്സ്
* രാജ്യസഭയുടെ ചെയര്‍മാന്‍ ആരാണ്?
- ഉപരാഷ്ട്രപതി
* പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുള്ളത് ആരുടെ തിരഞ്ഞെടുപ്പിലാണ്?
- ഉപരാഷ്ട്രപതിയുടെ
* ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ആരുടെ മുന്നിലാണ്?
- രാഷ്ട്രപതിയുടെ
* രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വഹിക്കുന്നതും, കടമകള്‍ നിര്‍വഹിക്കുന്നതും ആരാണ്?
- ഉപരാഷ്ട്രപതി
* ഭരണഘടനാപരമായി ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയേത്?
- ഉപരാഷ്ട്രപതി
* ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി റിസര്‍വ് ബാങ്കില്‍ കെട്ടിവെക്കേണ്ട തുകയെത്ര?
- 15,000 രൂപ
* ഉപരാഷ്ട്രപതി രാജിക്കത്ത് നല്‍കേണ്ടത് ആര്‍ക്കാണ്?
- ഉപരാഷ്ട്രപതിക്ക്
* ഉപരാഷ്ട്രപതിയുടെ ഔദ്യോഗികകാലാവധി എത്ര വര്‍ഷമാണ്?
- 5 വര്‍ഷം
* ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കംചെയ്യാന്‍ അധികാരമുള്ളതാര്‍ക്കാണ്?
- പാര്‍ലമെന്റിന്
* ഉപരാഷ്ട്രപതിയെ സ്ഥാനത്തുനിന്നും നീക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ?
- രാജ്യസഭയില്‍
* ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?
- ഡോ. എസ്. രാധാകൃഷ്ണന്‍
* തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി പദവി വഹിച്ച ആദ്യത്തെ വ്യക്തിയാര് ?
- ഡോ. എസ്. രാധാകൃഷ്ണന്‍
* തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തിയാര്‍?
- മുഹമ്മദ് ഹമീദ് അന്‍സാരി
* രാഷ്ട്രപതിയുടെ പദവി വഹിച്ച (ആക്ടിങ് പ്രസിഡന്റ്) ആദ്യത്തെ ഉപരാഷ്ട്രപതി ആര് ?
- വി.വി. ഗിരി
* രാഷ്ട്രപതിയുടെ സ്ഥാനം വഹിച്ചശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തിയാര് ?
- ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള
* ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ ഏക കേരളീയനാര്‍
- കെ.ആര്‍. നാരായണന്‍
* കേരളത്തിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചശേഷം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാർ ?
- വി.വി. ഗിരി
* പദവിയിലിരിക്കെ അന്തരിച്ച ഏക ഉപരാഷ്ട്രപതി ആരാണ്?
- കൃഷന്‍ കാന്ത്
* ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയുടെ പദവി വഹിച്ചതാര്‍?
- വി.വി. ഗിരി
* രാഷ്ട്രപതിയുടെ പദവി വഹിച്ച രണ്ടാമത്തെ ഉപരാഷ്ട്രപതിയാര്‍?
- ബി.ഡി. ജട്ടി
* ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി
- എം. വെങ്കയ്യ നായിഡു
* പ്രതിമാസ വേതനങ്ങള്‍
* രാഷ്ട്രപതി
1.50 ലക്ഷം രൂപ
* ഉപരാഷ്ട്രപതി
1.25 ലക്ഷം രൂപ
* സംസ്ഥാന ഗവര്‍ണര്‍
1.10 ലക്ഷം രൂപ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍