ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
(അദ്ധ്യായം -01)
PSC Questions and Answers / for All Competative exams / PSC / UPSC / SSC / BANK EXAM Questions and Answers
ബഹിരാകാശം എന്തെല്ലാം വിസ്മയങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്നു. ശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിനും വളരെ മുൻപ് തന്നെ ആ രഹസ്യങ്ങളിലേക്ക് ഊളിയിടാൻ മനുഷ്യൻ മോഹിച്ചിരുന്നു. ജൂൾസ് വെർനെ, എച്ച്.ജി.വെൽസ് എന്നിവരുടെ ഭാവന സൗരയൂഥത്തിന്റെ അതിരുകൾ ഭേദിച്ചും പറന്നിരുന്നു. ആ സാങ്കല്പികയാത്രകൾ പലതും പിൽക്കാലത്ത് യാഥാർത്ഥ്യമായി.
മനുഷ്യനെ മോഹിപ്പിച്ച ബഹിരാകാശത്തേക്ക് സോവിയറ്റ് യൂണിയൻ തൊടുത്തുവിട്ട യാത്ര ഇന്ന് കാലത്തിന്റെ അതിരുകളെ ഭേദിച്ച് അമ്പരപ്പിക്കുന്ന രഹസ്യങ്ങളെ അനാവരണം ചെയ്യുന്നു. ബഹിരാകാശത്തിന്റെ ചരിത്രവഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.. (3 അദ്ധ്യായങ്ങളിലായി ഇവിടെ അവതരിപ്പിക്കുന്നു) ഇതിന്റെ 2 വീഡിയോ കൂടി ഇവിടെ നൽകിയിട്ടുണ്ട് .

* ബഹിരാകാശത്തെയും ഭാമാന്തരീക്ഷത്തെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയാണ് - കാര്‍മന്‍ രേഖ.
* 1957 ഒക്ടോബര്‍ നാലിനാണ് ബഹിരാകാശയുഗത്തിന്റെ തുടക്കം. അന്നാണ്
സോവിയറ്റ് യൂണിയന്‍ സ്പുടനിക് -1 വിക്ഷേപിച്ചത്.
സോവിയറ്റ് യൂണിയന്‍ സ്പുടനിക് -1 വിക്ഷേപിച്ചത്.
* മനുഷ്യന്‍ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹമാണ് സ്പുടനിക് -1.
* സഹയാത്രികന്‍ എന്നാണ് റഷ്യന്‍ ഭാഷയില്‍ സ്പുട്നിക് എന്ന വാക്കിന്റെ അര്‍ത്ഥം.
* അമേരിക്ക വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപ്രഗഹമാണ് എക്‌സ്പ്ളോറര്‍-1 (1958).
* അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ ടെലസ്‌കോപ്പാണ് ഹബിള്‍ സ്പേസ് ടെലസ്‌കോപ്പ്
* ബഹിരാകാശത്ത് ആദ്യമെത്തിയ ജീവി ലെയ്ക എന്ന നായയാണ്.
* സോവിയറ്റ് യൂണിയന്‍ 1957 നവംബര്‍ മൂന്നിന് വിക്ഷേപിച്ച സ്പുട്നിക്-2 എന്ന പേടകത്തിലാണ് ലെയ്കയെ ബഹിരാകാശത്ത് എത്തിച്ചത്. പ്രാണവായു ലഭിക്കാതെ ലെയ്ക ബഹിരാകാശത്ത് വച്ച് ചത്തു.
* ആദ്യത്തെ ബഹിരാകാശ സഞ്ചാരി സോവിയറ്റ് യൂണിയനിലെ യുറി ഗഗാറിനാണ്.
അദ്ദേഹത്തെയുംകൊണ്ട് വോസ്റ്റോക്-1 പേടകം പുറപ്പെട്ടത് 1961 ഏപ്രില്‍ 12ന് ആണ്. ഒരു മണിക്കൂറും 48 മിനിട്ടും അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.
അദ്ദേഹത്തെയുംകൊണ്ട് വോസ്റ്റോക്-1 പേടകം പുറപ്പെട്ടത് 1961 ഏപ്രില്‍ 12ന് ആണ്. ഒരു മണിക്കൂറും 48 മിനിട്ടും അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു.
* ബഹിരാകാശത്ത് എത്തിയ ആദ്യത്തെ വനിത സോവിയറ്റ് യൂണിയനിലെ വാലന്റിന തെരഷ്‌കോവയാണ്.
* 1963 ജൂണ്‍ 16-ന് വോസ്റ്റോക്-6 വാഹനത്തിലാണ് വാലന്റിന തെരഷ്‌കോവ ബഹിരാകാശയാത്ര നടത്തിയത്.
* സോവിയറ്റ് യൂണിയനിലെ അലക്സി ലിയോനോവ് ആണ് ആദ്യമായി ബഹിരാ
കാശത്ത് നടന്നത് (1965 മാര്‍ച്ച് 18).
കാശത്ത് നടന്നത് (1965 മാര്‍ച്ച് 18).
* വോഗസ്റ്റോക്-2 എന്ന വാഹനത്തിലാണ് അലക്സി ലിയോനോവ് ബഹിരാകാശത്തിലെത്തിയത്.
* 1959 മുതല്‍ 1976 വരെ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച 24 ബഹിരാകാശ
വാഹനങ്ങളാണ് ലൂണ ദൗത്യത്തിലുണ്ടായിരുന്നത്.
വാഹനങ്ങളാണ് ലൂണ ദൗത്യത്തിലുണ്ടായിരുന്നത്.
* ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ആദ്യത്തെ മനുഷ്യനിര്‍മിത പേടകമാണ് ലൂണ-2.
* ച്രന്ദന്റെ മറുവശത്തെ ചിത്രങ്ങള്‍ ആദ്യമായി പകര്‍ത്തിയത് ലൂണ-3 ആണ് (1959).
* ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ആദ്യത്തെ ബഹിരാകാശ പേടകം ലൂണ-9 (1966).
* മനുഷ്യനെ ച്രന്ദനിലേയ്ക്കയച്ച ബഹിരാകാശ ദൌത്യങ്ങളാണ് അമേരിക്കയുടെ അപ്പോളോ.
* 1968 മുതല്‍ 1972 വരെ പതിനൊന്ന് അപ്പോളോ ദൌത്യങ്ങളാണ് നടന്നത്. ഇതില്‍ ആറ് ദാത്യങ്ങളിലൂടെ രണ്ട്പേര്‍വീതം 12 അമേരിക്കക്കാര്‍ ച്രന്ദനിലിറങ്ങി. * * അവസാനമായി1972 ലാണ് മനുഷ്യന്‍ ച്രന്ദനില്‍ ഇറങ്ങിയത്.
* മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ ദൗത്യമാണ് അപ്പോളോ-11
*. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരാണ് ച്രന്ദനില്‍ ആദ്യമായി ഇറങ്ങിയത്.
* നീല്‍ ആംസ്ട്രോങ് ഭൂമിയെ നോക്കി പറഞ്ഞതാണ്- “Big, Bright and Beautiful”.
* എഡ്വിന്‍ ആല്‍ഡ്രിന്‍ പറഞ്ഞത് ഗംഭീരം, ശൂന്യം.
* നീല്‍ ആംസ്ട്രോങും കൂട്ടരും പ്രന്ദനില്‍ സ്ഥാപിച്ചിരുന്ന ഫലകത്തില്‍ എഴുതിയിരുന്നത് ഇപ്രകാരമാണ്- ഞങ്ങള്‍ ഇവിടെയെത്തിയത് മാനവരാശിക്കാകെ സമാധാനത്തിനുവേണ്ടിയാണ്.
* നീല്‍ ആംസ്ട്രോങും കൂട്ടരും ച്രന്ദനില്‍ സ്ഥാപിച്ച ലോകരാഷ്ട്രത്തലവന്‍മാരുടെ ഫലകത്തില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രസിഡന്റ് വി.വി. ഗിരിയാണ്.
* 158 രാഷ്ട്രത്തലവന്‍മാര്‍ ഒപ്പിട്ട ഫലകമാണ് ച്രന്ദനില്‍ സ്ഥാപിച്ചത്. ഈ
ഫലകത്തിലെ വാചകമാണ് ലോക നന്മ വരുത്താന്‍ മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്കു
കഴിയട്ടെ.
ഫലകത്തിലെ വാചകമാണ് ലോക നന്മ വരുത്താന്‍ മനുഷ്യന്റെ ചാന്ദ്രയാത്രയ്ക്കു
കഴിയട്ടെ.
* മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നത് റിച്ചാര്‍ഡ് നിക്സണ്‍ ആണ്.
* പ്രശാന്തിയുടെ സമുദ്രം എന്നറിയപ്പെടുന്ന ഭാഗത്താണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്.
* ചന്ദ്രനില്‍ കണ്ടെത്തിയ ധാതുവാണ് അര്‍മകോലൈറ്റ്. ആംസ്ട്രോങ്, അല്‍ഡ്രിന്‍,
കോളിന്‍സ് എന്നിവരുടെ പേരിലെ അക്ഷരങ്ങളുപയോഗിച്ച് നിര്‍മിച്ച വാക്കാണിത്.
കോളിന്‍സ് എന്നിവരുടെ പേരിലെ അക്ഷരങ്ങളുപയോഗിച്ച് നിര്‍മിച്ച വാക്കാണിത്.
* ച്രന്ദനില്‍ മനുഷ്യനെയിറക്കി തിരിച്ചുകൊണ്ടുവന്ന ബഹിരാകാശ ദാത്യങ്ങളാണ്
അപ്പോളോ 11, 12, 14, 15, 16, 17 എന്നിവ.
* സൗരയൂഥം കടന്നുപോയ ആദ്യത്തെ ബഹിരാകാശ വാഹനമാണ് പയനിയര്‍ 10
(യു.എസ്.എ.)
അപ്പോളോ 11, 12, 14, 15, 16, 17 എന്നിവ.
* സൗരയൂഥം കടന്നുപോയ ആദ്യത്തെ ബഹിരാകാശ വാഹനമാണ് പയനിയര്‍ 10
(യു.എസ്.എ.)
* മേഘക്കടല്‍, മോസ്‌കോ കടല്‍, മഴവില്ലുകളുടെ ഉള്‍ക്കടല്‍, നുരയുന്ന കടല്‍, ശൈത്യക്കടല്‍, മഴക്കടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചന്ദ്രനിലാണ്.
* സോവിയറ്റ് യൂണിയന്റെ സല്യൂട്ട്-1 ആണ് ആദ്യത്തെ ബഹിരാകാശനിലയം.
* 1971 ഏപ്രില്‍ 19 ന് വിക്ഷേപിച്ച സല്യൂട്ട് -1 നാലുവര്‍ഷം പ്രവര്‍ത്തിച്ചു.
* അമേരിക്കയുടെ ആദൃത്തെ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിച്ചത് 1973 ലാണ്.
* ബഹിരാകാശത്തെത്തിയ ആദ്യത്തെ അമേരിക്കക്കാരന്‍ അലന്‍ ഷെപ്പേര്‍ഡാണ്
(1961 മെയ് 5). ബഹിരാകാശത്തെത്തിയ രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. ഫ്രീ
ഡം-7 വാഹനത്തിലാണ് ഷെപ്പേര്‍ഡ് യാത്ര ചെയ്തത്.
(1961 മെയ് 5). ബഹിരാകാശത്തെത്തിയ രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. ഫ്രീ
ഡം-7 വാഹനത്തിലാണ് ഷെപ്പേര്‍ഡ് യാത്ര ചെയ്തത്.
* ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ഡെന്നിസ് ടിറ്റോ (2001).
* രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി മാര്‍ക്ക് ഷട്ടില്‍വര്‍ത്ത്.
* ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി അനൗഷേ അന്‍സാരി (2006).
* കാര്‍മന്‍ രേഖ കടന്ന് ആദ്യമായി ബഹിരാകാശത്ത് പോയ ആദ്യ സ്വകാര്യ വാഹനമാണ് സ്പേസ്ഷിപ്പ് വണ്‍. ഇതില്‍ സഞ്ചരിച്ച് ആദ്യ വ്യക്തി മൈക്കല്‍ മെല്‍വിന്‍.
* ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട 1975 ഏപ്രില്‍ 19-ന് വിക്ഷേപിച്ചത് സോവിയറ്റ് യൂണിയനിലെ Kapustin Yar -ല്‍നിന്ന് Kosmos 3M ബഹിരാകാശവാഹനം ഉപയോഗിച്ചാണ്. പ്രാചീന ഇന്ത്യയില്‍ ജീവിച്ചിരുന്ന ആര്യഭടന്റെ ബഹുമാനാര്‍ഥമാണ് ആ പേര്‍ നല്‍കിയത്.
* ഇന്ത്യയുടെ രണ്ടാമത്തെ ഉപ്രഗഹമായ ഭാസ്കര-ഒന്ന് (1979 ജൂണ്‍ 7) അറിയപ്പെടുന്നത് ഏഴാം ശതകത്തില്‍ ജീവിച്ചിരുന്ന ഭാസ്‌കര ഒന്നാമന്‍ എന്ന ജ്യോതി ശാസ്ത്രജ്ഞന്റെ പേരിലാണ്.
* ഇന്ത്യയുടെ മൂന്നാമത്തെ ഉപ്രഗഹമായ ഭാസ്കര-രണ്ട് (1981 നവംബര്‍ 20) അറിയപ്പെടുന്നത് പന്ത്രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ഗണിതശാസ്ര്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ഭാസ്കര രണ്ടാമന്റെ പേരിലാണ്. ഇവയും Kapustin Yar -ല്‍ നിന്നാണ് വിക്ഷേപിച്ചത്.
* ഇന്ത്യക്കാരനായ ആദ്യത്തെ ബഹിരാകാശ യാത്രികന്‍ രാകേശ് ശര്‍മയാണ് (1984
ഏപ്രില്‍ 3).
ഏപ്രില്‍ 3).
* റഷ്യക്കാരുടെ സോയുസ് ടി-11 വാഹനത്തിലാണ് രാകേശ് ശര്‍മ ബഹിരാകാശത്ത് പോയത്. ഏഴു ദിവസവും 21 മണിക്കുറും 40 മിനിട്ടും അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു. സല്യൂട്ട് -7 സ്റ്റേഷനിലാണ് തങ്ങിയത്.
* ഇന്ത്യ എങ്ങനെയുണ്ട് എന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചോദ്യത്തിന്
സാരേ ജഹാം സേ അച്ഛാ എന്നായിരുന്നു രാകേഷ് ശര്‍മയുടെ മറുപടി.
സാരേ ജഹാം സേ അച്ഛാ എന്നായിരുന്നു രാകേഷ് ശര്‍മയുടെ മറുപടി.
* ഇന്ത്യന്‍ വ്യോമസേനയില്‍ സ്ക്വാഡ്രണ്‍ ലീഡറായിരിക്കെയാണ് രാകേഷ് ശര്‍മ ബഹിരാകാശ യാത്ര നടത്തിയത്. ദൌത്യത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തിന് 35 വയസ്സായിരുന്നു. പഞ്ചാബിലെ പാട്യാല സ്വദേശിയാണ് അദ്ദേഹം.
* അശോക്, ച്രക, ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ എന്നീ ബഹുമതികള്‍ക്ക്
രാകേഷ് ശര്‍മ അര്‍ഹനായി. വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായി അദ്ദേഹം വിരമിച്ചു.
രാകേഷ് ശര്‍മ അര്‍ഹനായി. വ്യോമസേനയില്‍ വിംഗ് കമാന്‍ഡറായി അദ്ദേഹം വിരമിച്ചു.
* രാകേഷ് ശര്‍മയ്‌ക്കൊപ്പം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് രവീഷ് മല്‍ഹോത്ര.
* 1980 ജൂലൈ 18ന് ആദ്യമായി ഇന്ത്യന്‍ നിര്‍മിത വിക്ഷേപണ വാഹനമായ എസ്.എല്‍.വി-3 ഉപയോഗിച്ച് കൃത്രിമോപഗ്രഹമായ രോഹിണി വിക്ഷേപിച്ചു.
* ഏഴുവര്‍ഷത്തെ ദൗത്യം ലക്ഷ്യമിട്ട് 1982 ഏപ്രില്‍ 10ന് വിക്ഷേപിച്ച ഇന്‍സാറ്റ്-1എ 18 മാസത്തിന് ശേഷം പ്രവര്‍ത്തന രഹിതമായി
* എ.എസ്.എല്‍.വി ഉപയോഗിച്ച് ഭൂമിയുടെ ഉപഗ്രഹത്തിലേക്ക് എസ്ആര്‍ഒഎസ്എസ്-1 നെ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു
* 1992 മേയ് 20ന് ഓഗ്മെന്റഡ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എ.എസ്.എല്‍.വി), ഇന്‍സാറ്റ്-2എ എന്നിവ വിക്ഷേപിച്ചു.
* 1997 ജൂണ്‍ 4ന് വിക്ഷേപിച്ച ഇന്‍സാറ്റ്-2ഡി ഓക്ടോബര്‍ 4ന് പ്രവര്‍ത്തന രഹിതമായി.
* ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍
സ്പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ വിക്ഷേപിച്ചത് 2008 ഒക്ടോബര്‍ 22 നായിരുന്നു. ആ സമയത്ത് ഐ.എസ്.ആര്‍.ഒ. ഡയറക്ടറായിരുന്നത് ജി. മാധവന്‍ നായര്‍.
സ്പേസ് സെന്ററില്‍നിന്ന് ചന്ദ്രയാന്‍ വിക്ഷേപിച്ചത് 2008 ഒക്ടോബര്‍ 22 നായിരുന്നു. ആ സമയത്ത് ഐ.എസ്.ആര്‍.ഒ. ഡയറക്ടറായിരുന്നത് ജി. മാധവന്‍ നായര്‍.
* മയില്‍സ്വാമി അണ്ണാദുരൈ ആയിരുന്നു ച്രന്ദയാന്‍ പദ്ധതിയുടെ തലവന്‍.
* 2008 നവംബര്‍ എട്ടിന് ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ പ്രവേശിച്ചു.
* 2009 ഓഗസ്ത് 29 നാണ് ച്രന്ദയാന്‍ അവസാന സിഗ്നല്‍ അയച്ചത്. രണ്ട് വര്‍ഷം
പ്രവര്‍ത്തിക്കുമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 312 ദിവസമാണ് ച്രന്ദയാന്‍ പ്രവര്‍ത്തിച്ചത്. എന്നാലും, ലക്ഷ്യത്തിന്റെ 95 ശതമാനവും നിറവേറ്റാന്‍ ചന്ദ്രയാനു
കഴിഞ്ഞു.
പ്രവര്‍ത്തിക്കുമെന്നാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 312 ദിവസമാണ് ച്രന്ദയാന്‍ പ്രവര്‍ത്തിച്ചത്. എന്നാലും, ലക്ഷ്യത്തിന്റെ 95 ശതമാനവും നിറവേറ്റാന്‍ ചന്ദ്രയാനു
കഴിഞ്ഞു.
* 2003 ആഗസ്ത് 15 ലെ സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരിവാജ്പേയിയാണ് ചന്ദ്രയാന്‍ ദൗത്യം പ്രഖ്യാപിച്ചത്.
* 2008 ഒക്ടോബര്‍ 22-ന് ചന്ദ്രയാന്‍-1 വിക്ഷേപിച്ചു. ഇന്ത്യയ്ക്ക പുറമേ യു.എസ്.എ, യു.കെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളുടെ ഉപകരണങ്ങളുമായിട്ടായിരുന്നു ചന്ദ്രയാന്‍ ഒന്നിന്റെ യാത്ര.
* 1380 കിലോഗ്രാമായിരുന്നു ചന്ദ്രയാന്റെഭാരം. ച്രന്ദനെ 3400 തവണയാണ് ചന്ദ്രയാന്‍ പ്രദക്ഷിണം വച്ചത്.
* ച്രന്ദയാന്‍ ഇടിച്ചിറങ്ങിയത് ഷാക്കില്‍ടണ്‍ ഗര്‍ത്തത്തിലാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ ഉപകരണമാണ് മൂണ്‍ ഇംപാക്ട് പ്രോബ്.
* 2008 നവംബര്‍ 14നാണ് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രയാനില്‍നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ്രധുവത്തില്‍ ഇറങ്ങിയത്.
* ചന്ദ്രനില്‍ ദേശീയ പതാക പതിപ്പിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ.
* ച്രന്ദനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയ ചന്ദ്രയാന്‍ ഭാഗമാണ് മൂണ്‍ മിനറോളജി മാപ്പര്‍.
* ചന്ദ്രയാനിലെ ആകെ 11 പേലോഡുകളുടെ അഞ്ചെണ്ണം ഇന്ത്യയുടേതായിരുന്നു.
* ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജ കല്‍പനാ ചൗളയാണ്. ഹരിയാനയിലെ കര്‍ണാലിലാണ് അവര്‍ ജനിച്ചത്. അമേരിക്കന്‍ ബഹിരാകാശദൗത്യത്തിലാണ് അവര്‍ പങ്കെടുത്തത്.
* കൊളംബിയ സ്‌പേസ് ഷട്ടില്‍ 2003 ഫെബ്രുവരിഒന്നിന് തകര്‍ന്ന് കല്‍പനാ ചൌള അന്തരിച്ചു.
* ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജ സുനിതാ വില്യംസ് ആണ്. ബഹിരാകാശത്ത് ആദ്യമായിമാരത്തണ്‍ നടത്തിയ വനിതയാണ് അവര്‍. അമേരിക്കയിലെ ഓഹിയോയില്‍ 1965-ല്‍ ജനിച്ച അവരുടെ പൂര്‍വികരുടെ
സ്വദേശം ഗുജറാത്താണ്. അമേരിക്കന്‍ നാവിക സേനയിലാണ് അവര്‍ സേവനമനുഷ്ഠിക്കുന്നത്.
സ്വദേശം ഗുജറാത്താണ്. അമേരിക്കന്‍ നാവിക സേനയിലാണ് അവര്‍ സേവനമനുഷ്ഠിക്കുന്നത്.
* 1986-ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ബഹിരാകാശ നിലയമാണ് മിര്‍.
2001 മാര്‍ച്ച് 23-ന് ഇതിനെ പസഫിക് സമുദ്രത്തില്‍ പതിപ്പിച്ചു.
2001 മാര്‍ച്ച് 23-ന് ഇതിനെ പസഫിക് സമുദ്രത്തില്‍ പതിപ്പിച്ചു.
* അമേരിക്കയുടെ ബഹിരാകാശ യാത്രികര്‍ Astronaut എന്നും ചൈനയുടേത്
Taekonaut എന്നും അറിയപ്പെടുന്നു.
Taekonaut എന്നും അറിയപ്പെടുന്നു.
* അമേരിക്കന്‍ നിയമപ്രകാരം സമുദ്രനിരപ്പില്‍നിന്ന് 50 മൈല്‍ ഉയരത്തില്‍ യാത്ര
ചെയ്യുന്നയാളാണ് ആസ്ട്രോനോട്ട്.
ചെയ്യുന്നയാളാണ് ആസ്ട്രോനോട്ട്.
* അമേരിക്കന്‍ ബഹിരാകാശ പഠന കേന്ദ്രമാണ് നാസ. ഇന്ത്യയുടെ ബഹിരാകാശ
ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ.
<ബഹിരാകാശ ചരിത്രം - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
ഏജന്‍സിയാണ് ഐ.എസ്.ആര്‍.ഒ.
<ബഹിരാകാശ ചരിത്രം - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍