Header Ads Widget

Ticker

6/recent/ticker-posts

History of space: Questions and Answers (Chapter 02)

ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ 
(അദ്ധ്യായം -02) 
* ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്‌ വിക്രം സാരാഭായി. 1971 ഡിസം
ബര്‍ 31ന്‌ കോവളത്താണ്‌ അദ്ദേഹം അന്തരിച്ചത്‌. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്‌. ഇവരുടെ മകള്‍ മല്ലിക സാരാഭായിയും നര്‍ത്തകിയെന്ന നിലയില്‍ പ്രശസ്തയാണ്‌.
* ചില മൃഗങ്ങളുടെയോ വസ്തുക്കളുടെയോ ആകൃതിയില്‍ ആകാശത്ത്‌ കാണപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ്‌ സ്ഥിരം നക്ഷത്രക്കൂട്ടങ്ങള്‍ അഥവാ കോണ്‍സ്റ്റല്ലേഷനുകള്‍. രാത്രി ആകാശത്തുനോക്കി ദിക്കുകള്‍ തിരിച്ചറിയാന്‍ ഇവ സഹായകമാണ്‌. 
* ആകെ 88 കോണ്‍സ്റ്റല്ലേഷനുകളാണുള്ളത്‌. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണോമിക്കല്‍ യൂണിയനാണ്‌ കോണ്‍സ്റ്റല്ലേഷനുകള്‍ക്ക്‌ പേര്‍ നിശ്ചയിക്കുന്നത്‌. 
* ഏറ്റവും വലിയ കോണ്‍സ്റ്റല്ലേഷന്‍ ഹ്രൈഡയാണ്‌.
* ഭൂമിയെ വലംവച്ച ആദ്യത്തെ ബഹിരാകാശ യാത്രികനാണ്‌ അമേരിക്കക്കാരനായ ജോണ്‍ ഗ്ലെന്‍. 1962-ല്‍ ഫ്രണ്ട്ഷിപ്പ്‌ 7 എന്ന വാഹനത്തിലായിരുന്നു യാത്ര.
* അമേരിക്ക നിര്‍മിച്ച സ്പേസ്‌ ഷട്ടിലുകളാണ്‌ കൊളംബിയ, ചലഞ്ചര്‍, ഡിസ്കവറി, അത്‌ലാന്റിസ്‌, എന്‍ഡവര്‍. ഇതില്‍ ചലഞ്ചറും കൊളംബിയയും യഥാക്രമം1986, 2003 വര്‍ഷങ്ങളില്‍ തകര്‍ന്നു.
1986, ജനുവരി 28 നാണ്, അമേരിക്കൻ ശൂന്യാകാശവാഹനമായ ചലഞ്ചർ കത്തിനശിച്ചത്. വിക്ഷേപണത്തറയിൽ നിന്നും ഉയർന്നു പൊങ്ങി 73 സെക്കന്റിനു ശേഷമാണ് ഈ ദുരന്തം സംഭവിച്ചത്. വാഹനത്തിലെ ഏഴു ബഹിരാകാശ സഞ്ചാരികളും മരണമടയുകയുണ്ടായി.വാഹനത്തിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.
* 2003 ഫെബ്രുവരി ഒന്നിന് ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം ടെക്സസിനു മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ കൽപന ചാവ്‌ലയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.
* ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി
* 2012 സെപ്റ്റംബര്‍ 9-ന് ഐ.എസ്.ആര്‍.ഒയുടെ നൂറാം ബഹിരാകാശ ദൗത്യം പി.എസ്.എല്‍.വി സി-21 റോക്കറ്റിന്റെ സഹായത്തോടെ നടന്നു. 

* 2013 നവംബര്‍ 5ന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) വിക്ഷേപിച്ചു. 
* 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. 
* 2015 ഫെബ്രുവരി 15-ന് പി.എസ്.എല്‍.വി-സി37 റോക്കറ്റ് ഉപയോഗിച്ച് ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചു. 
* ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം എന്ന വിശേഷണം
സ്വന്തമായ അസ്‌ട്രോസാറ്റ്‌ വിക്ഷേപിച്ചത്‌ 2015 സെപ്തംബര്‍ 28-ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്ററില്‍നിന്നാണ്‌. 
* പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്‌ അസ്ട്രോസാറ്റിന്റെ ലക്ഷ്യം. 
* പിഎസ്‌എല്‍വി സി30 എന്ന ബഹിരാകാശ വാഹനമാണ്‌ അസ്ട്രോസാറ്റിനെ ലക്ഷ്യത്തിലെത്തിച്ചത്‌. 
* 2017 ജൂണ്‍ 5ന് ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് III (ജിയോസിക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍-മാര്‍ക്ക് III) ഉപയോഗിച്ച് ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-19 വിക്ഷേപിച്ചു. 
* 2017 ആഗസ്റ്റ് 31ന് ഐ.ആര്‍.എന്‍.എസ്.എസ്-1എച്ച് ഉപഗ്രഹത്തെ വിക്ഷേപിക്കാനായി നടത്തിയ പി.എസ്.എല്‍.വി സി 39 ന്റെ 41- ാമത് ദൗത്യം വിജയകരമായില്ല. 
* 2018 നവംബര്‍ 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് 3423 കിലോഗ്രാം ഭാരമുള്ള ആശയ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 ഉപഗ്രഹത്തെ വിക്ഷേപിച്ചു. 
* അമേരിക്കയിലെ വിര്‍ജിന്‍ ഗലാക്റ്റിക് കമ്പനി സംഘടിപ്പിക്കുന്ന ബഹിരാകാശ വിനോദയാത്രയില്‍ പങ്കെടുക്കുന്ന പന്ത്രണ്ടു പേരില്‍ ഒരാളാണ് -സന്തോഷ് ജോർജ്ജ് കുളങ്ങര 
* ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർമ്മിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ-2 
* ഇന്ത്യയുടെ രണ്ടാം ചന്ദ്ര ഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് 2019 ജൂലായ് 22-ന് ഉച്ചയ്ക്ക് 2.43-നാണ് വിക്ഷേപിച്ചത്. 
* ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ഡി വിക്ഷേപണ വാഹനം ഉപയോഗിച്ചായിരുന്നു വിക്ഷേണം. 16 മിനുട്ടും 24 സെക്കന്‍ഡും കൊണ്ട് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണ പഥത്തില്‍ എത്തി.  
ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറിന് ആശയവിനിമയം നഷ്ടമായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനാണ് പദ്ധതി ലക്ഷ്യമിട്ടത്.  

ഇന്ത്യയുടെ വരുംകാല ബഹിരാകാശ പദ്ധതികൾ 
ഗഗന്‍യാന്‍
* 2018 ഓഗസ്റ്റ്‌ 15-നാണ് ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന 'ഗഗന്‍യാന്‍' ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. 2022-ഓടെ ദൗത്യം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 
* 2021 ഡിസംബറില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കി രണ്ടു തവണ പരീക്ഷണം നടത്തും. 
* പരീക്ഷണം വിജയിച്ചാല്‍ നാല് ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ കുതിക്കും. ഏഴ് ദിവസമെങ്കിലും ഇവരെ ബഹിരാകാശത്ത് താമസിപ്പിക്കും. 10,000 കോടിയാണ് ദൗത്യത്തിന്റെ ചിലവ്. 
* റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി കൈകോര്‍ത്താണ് ഐ.എസ്.ആര്‍.ഒ ദൗത്യം. ഇതിനായി രൂപവത്കരിച്ച ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ കോട്ടയം കോത്തനല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ നായരാണ്. ആലപ്പുഴ സ്വദേശി ആര്‍. ഹട്ടനാണ് പ്രൊജക്ട് ഡയറക്ടര്‍.
ചന്ദ്രയാന്‍-3
* ചന്ദ്രയാന്‍ രണ്ടിലെ പോരായ്മകള്‍ പരിഹരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 2021-ഓടെ ഇറങ്ങാന്‍ ലക്ഷ്യം വെക്കുന്നു. 
* ലാന്‍ഡറും റോവറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും അടങ്ങിയതാകും പേടകം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ പ്രയോജനപ്പെടുത്തും. 
* തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥിന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദൗത്യം.
ആദിത്യ. എല്‍ 1
* സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും പുറം പാളിയായ കൊറോണയെക്കുറിച്ചും പഠിക്കാനുള്ള ദൗത്യം. 2020 മധ്യത്തോടെ വിക്ഷേപിക്കുകയാണ് ലക്ഷ്യം. 
* പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് പേടകത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. ഏകദേശം 400 കിലോഗ്രാം ഭാരമുണ്ടാകും പേടകത്തിന്. 
പുനരുപയോഗ്യ റോക്കറ്റ്
* 2021 ആദ്യപകുതിയോടെ പുനരുപയോഗ റോക്കറ്റ് വിക്ഷേപണം നടത്താനാണ് പദ്ധതി. 
* സ്‌പേസ് ഷട്ടില്‍ മാതൃകയിലായിരിക്കും റോക്കറ്റിന്റെ രണ്ടാംഘട്ടം നിര്‍മിക്കുന്നത്. ഇതിനൊപ്പം ഭാരം കുറഞ്ഞ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള മിനി റോക്കറ്റ് വിക്ഷേപണവും പരീക്ഷിക്കും. 
മംഗള്‍യാന്‍-2 (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍-2)
* വിജയകരമായ മംഗള്‍യാന്‍-1 ദൗത്യത്തിന് ശേഷം 2022-2023ല്‍ ഐ.എസ്.ആര്‍.ഒ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്. 
* മംഗള്‍യാന്‍ ഒന്ന് പോലെ തന്നെ ലാന്‍ഡറോ റോവറോ ഇല്ലാതെ ചൊവ്വയെ പരിക്രമണം ചെയ്യുകയാണ് ഈ ദൗത്യത്തിന്റെയും ലക്ഷ്യം. 
* ഫ്രഞ്ച് സി.എന്‍.ഇ.എസ് ബഹിരാകാശ ഏജന്‍സിയുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവര്‍ ഇതുവരെ ദൗത്യത്തിന്റെ ഭാഗമായിട്ടില്ല. 
ശുക്രയാന്‍ (മിഷന്‍ വീനസ്)
* ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ശുക്രനെപ്പറ്റി പഠിക്കാന്‍ 2023-2025 ഓടെ ഈ ഓര്‍ബിറ്റര്‍ വിക്ഷേപിക്കും. 
* ശുക്രന്റെ അന്തരീക്ഷവും സൗരക്കാറ്റും പഠിക്കുകയാണ് ഓര്‍ബിറ്ററിന്റെ ലക്ഷ്യം.
ആസ്‌ട്രോസാറ്റ്-2
* പുത്തന്‍ ഗ്രഹങ്ങളെ കണ്ടെത്താനും പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള ഐ.എസ്.ആര്‍.ഒ ദൗത്യം. 
ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍
* ഇന്ത്യ നിര്‍മിക്കുന്ന ഇന്ത്യന്‍ബഹിരാകാശ നിലയമാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യം വെക്കുന്ന മറ്റൊരു പ്രധാന പദ്ധതി. 
* അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ പ്രവര്‍ത്തനം 2028-ല്‍ നിലയ്ക്കുന്ന സാഹചര്യത്തില്‍ 2025 ഓടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. 
* 20 ടണ്ണോളം ഭാരം വരുന്ന 15-20 ദിവസം വരെ ബഹിരാകാശ യാത്രികരെ താമസിപ്പിക്കാന്‍ സാധ്യതയുള്ള സ്‌പേസ് സ്റ്റേഷനാണ് ലക്ഷ്യം. 
<ബഹിരാകാശ ചരിത്രം- ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments