ഇന്ത്യയിലെ വിവിധ ഊർജ്ജോപാദന മേഖലകൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ  

Power generation in India 
ഇന്ത്യയിലെ വിവിധ ഊർജ്ജോപാദന മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
ഇന്ത്യയിലെ വിവിധ ഊർജ്ജോപാദന മേഖലകൾ 
* ജലവൈദ്യുതി ഉല്‍പാദനത്തിലും അണക്കെട്ടുകളുടെ എണ്ണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ.

* 1898-ല്‍ ബംഗാളിലെ ഡാര്‍ജിലിങിലും 1902-ല്‍ കര്‍ണാടകത്തിലെ ശിവസമുദ്രത്തിലും ഇന്ത്യയില്‍ വൈദ്യുതിഉല്‍പാദനം ആരംഭിച്ചു. ഏഷ്യയിലെ ആദ്യത്തെ ജലവൈദ്യൂത പദ്ധതികളായിരുന്നു അവ.

* ഇലക്ട്രിക്‌ തെരുവുവിളക്കുകള്‍ സ്ഥാപിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നഗരം ബംഗലുരു ആണ്‌.

* ഇന്ത്യയില്‍ ജലവൈദ്യുതിയുടെ ഭൂരിഭാഗവും പൊതുമേഖലയിലാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌.

* 1975-ല്‍ രൂപംകൊണ്ട നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്‌പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം ഹരിയാനയിലെ ഫരീദാബാദാണ്‌.

* കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും വൈദ്യുതിഉല്‍പാദിപ്പിക്കുന്നതുമായ മറ്റ്‌ സംരംഭങ്ങളാണ്‌ ദാമോദര്‍വാലി കോര്‍പ്പറേഷന്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ എന്നിവ.

* അന്തര്‍ സംസ്ഥാന പ്രസരണം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്‌ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ.

* 1969-ല്‍ സ്ഥാപിതമായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്റെയും 1986-ല്‍ സ്ഥാപിതമായ പവര്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്റെയും ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌.

* ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്‌.

എന്‍എച്ച്പിസി പദ്ധതികള്‍
* ഹിമാചല്‍ പ്രദേശിലാണ്‌ ബൈരാസിയുല്‍, ചമേര, പ്രബതി പദ്ധതികള്‍.

* സലാല്‍, ദുല്‍ഹസ്തി, സേവ, നിമ്മോ പബാസ്ഗോ, യൂറി, ചുടക്‌ പദ്ധതികള്‍ ജമ്മു കശ്മീരിലാണ്‌.

* ഇന്ദിരാസാഗറും ഓംകാരേശ്വറും മധ്യപ്രദേശിലെ പദ്ധതികളാണ്‌.

* മണിപ്പൂരിലാണ്‌ ലോക്തക്‌ പദ്ധതി.

* ഉത്തരാഖണ്ഡിലാണ്‌ തനക്പൂര്‍, ധൌളിഗംഗ പദ്ധതികള്‍.

മറ്റ് ജലവൈദ്യുത പദ്ധതികൾ (hydroelectric power projects in india)
* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്‌ തെഹ്‌രി പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡില്‍ ഭഗീരഥി നദിയിലാണ്‌.

* മഹാരാഷ്ട്രയില്‍ കോയ്ന നദിയിലാണ്‌ കോയ്ന ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ട്.

* ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും അതിര്‍ത്തിജില്ലകളിലായി സ്ഥാപിച്ചിരിക്കുന്ന ശ്രീശൈലം പദ്ധതി കൃഷ്ണാനദിയിലാണ്‌,

* ഹിമാചല്‍ പ്രദേശില്‍ സത്‌ലജ് നദിയിലാണ്‌ നാഥ്പാജാക്രി അണക്കെട്ട്.

* കര്‍ണാടകത്തിലാണ്‌ ശരാവതി പദ്ധതി. ഇതിന്റെ ജലസംഭരണി ലിംഗനമാക്കി റിസര്‍വോയര്‍ എന്നും അറിയപ്പെടുന്നു.

* ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍, തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലകളിലായി സ്ഥാപിച്ചിരിക്കുന്ന പദ്ധതിയാണ്‌ കൃഷ്ണാനദിയിലെ നാഗാര്‍ജുന സാഗര്‍.

* കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയാണ്‌ പെരിയാറിലെ ഇടുക്കി പദ്ധതി. 1976 ല്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു.

* ഒഡിഷയിലാണ്‌ അപ്പര്‍ ഇന്ദ്രാവതി പദ്ധതി,

* ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളുടെ സംയുക്തസംരംഭമായ ബാലിമേല പദ്ധതി ഗോദാവരിയുടെ പോഷകനദിയായ സിലേരുവിലാണ്‌.

* സിക്കിമിലാണ്‌ തീസ്താ അണക്കെട്ട്‌.

* രംഗിത്‌ പദ്ധതിയും സിക്കിമിലാണ്‌.

അണുശക്തി (Nuclear power projects in india)
* 1987 സെപ്തംബര്‍ ഒന്നിന്‌ സ്ഥാപിതമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്‌.

* ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ട്രോംബെയിലെ അപ്സര ആണ്‌ (1956).

* 1987-ല്‍ സ്ഥാപിതമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം മുംബൈ ആണ്‌.

* ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം സ്ഥാപിക്കപ്പെട്ടത്‌ മഹാരാഷ്ട്രയിലെ താരാപ്പുരില്‍ ആണ്‌ (1969).

* 1973-ല്‍ ആരംഭിച്ച റാവത് ഭട്ട ആണവനിലയം രാജസ്ഥാനിലാണ്‌. 

* തമിഴ്നാട്ടിലെ കൽപ്പാക്കം നിലയം 1984-ല്‍ തുടങ്ങി. 

* ഉത്തര്‍ പ്രദേശില്‍ നറോറയില്‍ 1991-ലും ഗുജറാത്തില്‍ കാക്രപാറില്‍ 1993-ലും ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. 

* കൈഗ നിലയം കര്‍ണാടകത്തില്‍ 2000-ല്‍ പ്രവര്‍ത്തനക്ഷമമായി.

* റഷ്യന്‍ സഹായത്തോടെ തമിഴ്നാട്ടില്‍ ആരംഭിച്ച ആണവ നിലയമാണ്‌ കൂടങ്കുളം. 

* നിലവിലുള്ള ആണവ നിലയങ്ങളില്‍ ഏറ്റവും ശേഷി കൂടിയത്‌ കൂടങ്കുളമാണ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ അണുശക്തി നിലയം മഹാരാഷ്ട്രയിലെ ജെയ്താപുരില്‍ ഫ്രഞ്ച്‌ മള്‍ട്ടി നാഷണല്‍ ഗ്രൂപ്പായ അരേവയുടെ സഹകരണത്തോടെ നിര്‍മിക്കുന്നു.

താപവൈദ്യുതി (Thermal power projects in india)
* ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ സ്രോതസ്സാണ്‌ താപനിലയങ്ങള്‍.

* കല്‍ക്കരി, ഗ്യാസ്‌, ഡീസല്‍ എന്നിവയില്‍നിന്നാണ്‌ ഇന്ത്യയില്‍ താപവൈദ്യുതി 
ഉല്‍പാദിപ്പിക്കുപ്പെടുന്നത്‌.

* 1975-ല്‍ സ്ഥാപിതമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം ന്യുഡല്‍ഹിയാണ്‌.

കേന്ദ്രസര്‍ക്കാരിന്റെ ചില താപ നിലയങ്ങള്‍
* ആന്ധ്രാപ്രദേശിലാണ്‌ എന്‍ടിപിസിയുടെ. സിംഹാദ്രി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍.

* ബാര്‍ഹ്‌ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും കഹല്‍ഗവോണ്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും നബിനഗര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ടും ബറൗണി തെര്‍മല്‍ പവര്‍ സ്റ്റേഷനും ബിഹാറിലാണ്‌.

* എന്‍ടിപിസിയുടെ കാന്തി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ബിഹാറിലാണ്‌.

* എന്‍ടിപിസിയുടെ കോര്‍ബ നിലയം ഛത്തിസ്ഗഢിലാണ്‌.

* സിപാത്‌ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഛത്തിസ്ഗഢിലാണ്‌.

* ബദര്‍പൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഡല്‍ഹിയിലാണ്‌.

* ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ബൊക്കാറോ താപനിലയം ജാര്‍ഖണ്‍ഡിലാണ്‌.

* കേരളത്തില്‍ കായംകുളത്താണ്‌ താപനിലയം.

* വിന്ധ്യാചല്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ മധ്യപ്രദേശിലാണ്‌.

* മഹാരാഷ്ട്രയിലാണ്‌ മൌഡ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷന്‍.

* ഒഡിഷയിലാണ്‌ താല്‍ച്ചര്‍ സൂപ്പര്‍ തെര്‍മല്‍ പവര്‍സ്റ്റേഷനും ധര്‍ളിപാലി സുപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനും.

* നെയ്‌വേലി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ തമിഴ്നാട്ടിലാണ്‌.

* എന്‍ടിപിസിയുടെ രാമഗുണ്ടം നിലയം തെലങ്കാനയിലാണ്‌.

* സിന്‍ഗ്രൗളി സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഉത്തര്‍പ്രദേശിലാണ്‌. കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള പദ്ധതി എന്‍ടിപിസിയുടെ ആദ്യ പ്രോജക്ടാണ്‌ ഇത്‌.

* എന്‍ടിപിസിയുടെ റിഹണ്ട്‌, ദദ്രി, തണ്ട എന്നീ താപനിലയങ്ങള്‍ ഉത്തര്‍പ്രദേശിലാണ്‌.

* ഫിറോസ്‌ ഗാന്ധി ഉന്‍ചഹാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ (Feroze Gandhi Unchahar Thermal Power Plant) ഉത്തര്‍പ്രദേശിലാണ്‌.

* ഫറാക്ക സൂപ്പര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ പശ്ചിമബംഗാളിലാണ്‌.

* ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ച്രന്ദപുര തെര്‍മല്‍ പവര്‍ സറ്റേഷനും കൊദര്‍മ തെര്‍മല്‍ പവര്‍സ്റ്റേഷനും (Koderma Thermal Power Plant) ജാര്‍ഖണ്‍ഡിലാണ്‌.

* ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ ദുര്‍ഗാപ്പൂര്‍ സ്റ്റീല്‍ തെര്‍മല്‍ പവര്‍ സ്‌റ്റേഷന്‍ പശ്ചിമ ബംഗാളിലാണ്‌.

സംസ്ഥാന ഉടമസ്ഥതയിലുള്ള ചില താപനിലയങ്ങള്‍
* ഡി.സഞ്ജീവയ്യ തെര്‍മല്‍ പവര്‍ സ്റ്റേഷനും റായല്‍സീമ തെര്‍മല്‍ പവര്‍ സ്റ്റേഷനും ആന്ധ്രാപ്രദേശിലാണ്‌.

* ഹാസ്ദിയോ തെര്‍മല്‍ സ്റ്റേഷന്‍ ഛത്തിസ്ഗഢിലാണ്‌.

* ഗാന്ധിനഗര്‍, ഉകായ്‌, കച്ച്‌, സിക്ക, ധുവരന്‍ തെര്‍മല്‍ സ്റ്റേഷനുകള്‍ ഗുജറാത്തിലാണ്‌.

* രാജീവ്‌ ഗാന്ധി തെര്‍മല്‍ പവര്‍ സ്റ്റേഷനും ദീനബന്ധു ഛോട്ടു റാം തെര്‍മല്‍ പവര്‍ സ്റ്റേഷനും ഫരീദാബാദ്‌ തെര്‍മല്‍ പവര്‍ സ്റ്റേഷനും ഹരിയാനയിലാണ്‌.

* റെയ്ചൂര്‍ താപനിലയവും ബെല്ലാരി താപനിലയവും കര്‍ണാടകത്തിലാണ്‌.

* കേരളത്തിലെ ആദ്യത്തെ താപനിലയം ബ്രഹ്മപുരത്താണ്‌. രണ്ടാമത്തേത്‌ നല്ലളം.

* സഞ്ജയ്‌ ഗാന്ധി താപനിലയം, സന്ത്‌ സിംഗാജി താപനിലയം, സാത്പുര താപനിലയം എന്നിവ മധ്യപ്രദേശിലാണ്‌.

* പര്‍ളി താപനിലയം, നാസിക്‌ താപനിലയം, കോരാടി താപനിലയം എന്നിവ മഹാരാഷ്ട്രയിലാണ്‌.

* ഒബ്‌ താപനിലയം ഒഡിഷയിലാണ്‌.

* ഗുരു ഗോബിന്ദ്‌ സിങ്‌ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌ പഞ്ചാബിലാണ്‌.

* രാജസ്ഥാനിലാണ്‌ കോട്ട സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്‌.

* രാജസ്ഥാനിലെ മോത്തിപുരയിലാണ്‌ ഛബ്ര തെര്‍മല്‍ പവര്‍ പ്ലാന്റ്‌. 

* ഗിരാല്‍ ലിഗ്നൈറ്റ് പവര്‍ പ്ലാന്റ്‌ രാജസ്ഥാനിലെ ഭിരാലില്‍ ആണ്‌.

* തൂത്തുക്കുടി താപനിലയവും മേട്ടൂര്‍ താപനിലയവും നോര്‍ത്ത്‌ ചെന്നൈ താപനിലയവും എണ്ണൂര്‍ താപനിലയവും തമിഴ്നാട്ടിലാണ്‌.

* കോതഗുണ്ടം താപനിലയം തെലങ്കാനയിലാണ്‌. 

* കാകതീയ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ തെലങ്കാനയിലെ ചെല്‍പൂരിലാണ്‌.

* ഒ്രബ, പങ്കി തെര്‍മല്‍ സ്റ്റേഷനുകള്‍ ഉത്തര്‍ പ്രദേശിലാണ്‌.

ചില പ്രൈവറ്റ്‌ തെര്‍മല്‍ പ്ലാന്റുകള്‍
* സിംഹപൂരി തെര്‍മല്‍ പവര്‍ സ്റ്റേഷനും ഹിന്ദുജ തെര്‍മല്‍ പവര്‍ സ്റ്റേഷനും ആന്ധ്രാപ്രദേശിലാണ്‌. 

* ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്തിലാണ്‌ മീനാക്ഷി തെര്‍മല്‍ പവര്‍ സ്റ്റേഷന്‍.

* ലാന്‍കോ അമര്‍കാണ്ടക്‌ താപനിലയം, ജിന്‍ഡാല്‍ മെഗാപവര്‍ പ്രോജക്ട്‌, ഡോ.ശ്യാമപ്രസാദ്‌ മുഖര്‍ജി താപനിലയം എന്നിവ ഛത്തിസ്ഗഢിലാണ്‌.

* അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര താപനിലയവും ടാറ്റയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര അള്‍ട്രാ മെഗാപവര്‍ പ്രോജക്ടും ഗുജറാത്തിലെ കച്ച്‌ ജില്ലയിലാണ്‌.

* എസ്സാര്‍ പവറിന്റെ താപനിലയം ഗുജറാത്തിലെ ജാംനഗറിലാണ്‌.

* ടോറന്റിന്റെ സബര്‍മതി താപനിലയം ഗുജറാത്തിലെ അഹമ്മദാബാലാണ്‌.

* അദാനി പവറിന്റെ ഉഡുപ്പി താപനിലയം കര്‍ണാടകത്തിലാണ്‌.

* റിലയന്‍സിന്റെ സസന്‍ അൾട്രാ മെഗാ പവര്‍ പ്രോജക്ട്‌ മധ്യപ്രദേശിലാണ്‌.

* അദാനി പവറിന്റെ തിരോറ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ മഹാരാഷ്ട്രയിലാണ്‌.

* മഹാരാഷ്ട്രയിലെ ട്രോംബെ താപനിലയം ടാറ്റയുടെതാണ്‌.

* ഇന്ത്യാബുള്‍സിന്റെ ഉടമസ്ഥതയിലാണ്‌ മഹാരാഷ്ട്രയിലെ അമരാവതി തെര്‍മല്‍ പവര്‍ പ്ലാന്റ്‌.

* ജാര്‍സുഗുഡ താപനിലയം ഒഡിഷയിലാണ്‌. ഇത്‌ കല്‍ക്കരി നിലയമാണ്‌.

സൌരോര്‍ജം (solar power plant)
* ട്രോപ്പിക്കല്‍ മേഖലയില്‍ ധാരാളം പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ സൌരോര്‍ജം ഉല്‍പാദിപ്പിക്കുന്നതിന്‌ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ.

* വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യത്തെ സോളാര്‍ പ്ലാന്റ്‌ സ്ഥാപിച്ചത്‌ അമൃത്സറിലാണ്‌ (2009). രണ്ട്‌ മെഗാവാട്ട്‌ ആണ്‌ ശേഷി. അമേരിക്കന്‍ കമ്പനിയായ
അസുര്‍ പവര്‍ ആണ്‌ നിര്‍മിച്ചത്‌.

* കനാല്‍ സോളാര്‍ പവര്‍ പ്രോജക്ട്‌ നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ്‌ ഗുജറാത്ത്‌ (2012), നര്‍മദ കനാലിലാണ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌.

* ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ പാര്‍ക്ക്‌ സ്ഥാപിച്ചത്‌ ഗുജറാത്തിലെ ചരങ്ക വില്ലേജിലാണ്‌.

* സക്രി സോളാര്‍ പ്ലാന്റ്‌ മഹാരാഷ്ട്രയിലാണ്‌.

* ഇന്ത്യയിലെ വലിയ സോളാര്‍ പ്ലാന്റുകളിലൊന്ന്‌ മധ്യപ്രദേശിലെ ഡികെന്‍ എന്ന സ്ഥലത്ത്‌ 2014-ല്‍ ഉദ്ഘാടനം ചെയ്തു.

* ധിരൂഭായി അംബാനി സോളാര്‍ പാര്‍ക്ക്‌ രാജസ്ഥാനിലാണ്‌. 

* പതിനായിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന രാജസ്ഥാനിലെ സോളാര്‍ പാര്‍ക്കാണ്‌ ഭട് ല.

* തമിഴ്നാട്ടിലെ രാമനാഥപുരത്ത്‌ വലിയ ഒരു സോളാര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനുള്ള ഉടമ്പടിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഒപ്പുവച്ചത്‌ അദാനി ഗ്രൂപ്പുമായിട്ടാണ്‌.

* കമുതി സോളാര്‍ പവര്‍ പ്രോജക്ട്‌ (kamuthi solar power plant) തമിഴ്നാട്ടിലാണ്‌.
സൌരോര്‍ജ ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ്‌ തമിഴ്നാട്‌.

* സൌരോര്‍ജ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ്‌ 2010-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജവാഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ സോളാര്‍ മിഷന്‍. ഇതിന്റെ നടത്തിപ്പിനുവേണ്ടി 2011-ല്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ രൂപവത്കരിച്ചു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉ഭൗതികശാസ്ത്രം - ശബ്ദം   
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here