സൗരയൂഥം - പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം ഒന്ന്)

സൗരയൂഥവുമായി ബന്ധപ്പെട്ട് മത്സരപരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും ഉൾപ്പെടുത്തി തയ്യാറാക്കിയത്. പി.എസ്.സി. പരീക്ഷകളിൽ നിരവധി തവണ ആവർത്തിച്ചവ ഉൾപ്പെടെയുള്ള ചോദ്യോത്തരങ്ങൾ പഠിക്കാം. ഇവ മൂന്ന് അദ്ധ്യായങ്ങളിലായിട്ടാണ് നൽകിയിരിക്കുന്നത്.  
  സൂര്യന്‍(Sun)
* ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രതമാണ്‌ സൂര്യന്‍.

സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗമായ സൂര്യന്‍ സൗരയൂഥത്തിന്റെ കേന്ദ്രഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.

സൗരയൂഥത്തിന്റെ ഊര്‍ജകേന്ദ്രമാണ്‌ സുര്യന്‍.

* സുര്യനെക്കുറിച്ചുള്ള പഠനമാണ്‌ ഹീലിയോളജി. ഗ്രീക്കു പുരാണങ്ങളില്‍ സൂര്യന്‍ ഹീലിയോസ്‌ എന്നും റോമന്‍ പുരാണങ്ങളില്‍ സോള്‍ എന്നും അറിയപ്പെടുന്നു.

* സൂര്യനില്‍നിന്ന്‌ പ്രകാശം ഭൂമിയിലെത്താന്‍ 500 സെക്കന്റ്‌ വേണ്ടിവരുന്നു.

* പോളിഷ്‌ ശാസ്ത്രജ്ഞനായ കോപ്പര്‍നിക്കസാണ് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്‌സ്ത്രീയമായി അവതരിപ്പിച്ചത്‌.

* സുര്യനും എട്ടു ഗ്രഹങ്ങളും 165 ലേറെ ഉപ്രഗഹങ്ങളും അഞ്ചു കുള്ളന്‍ ഗ്രഹങ്ങളും ചേര്‍ന്നതാണ്‌ സൗരയൂഥം.

സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെന്റോറിയില്‍നിന്ന്‌ പ്രകാശം ഭൂമിയിലെത്താന്‍ 4.2 പ്രകാശവര്‍ഷമെടുക്കും.

* സുര്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന്‌ കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം സിറിയസാണ്‌. ഇത്‌ 8.6 പ്രകാശവര്‍ഷം അകലെയാണ്‌. 

* ഭുമിയുടെ വടക്കുദിശയില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം.

* ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങാണ്‌ സുര്യന്റെ വ്യാസം (1,392,000 കി.മീ.). 

വ്യാഴത്തിന്റെ വ്യാസത്തിന്റെ 9.7 മടങ്ങാണ്‌ സൂര്യന്റെ വ്യാസം. ഭൂമിയെക്കാള്‍ 333000 മടങ്ങ്‌ ഭാരം കൂടിയതാണ്‌ സുര്യന്‍.

സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ ഗുരുത്വാകര്‍ഷണം അനുഭവപ്പെടുന്നത്‌ സുര്യനിലാണ്‌. ഭൂമിയുടേതിനെക്കാള്‍ 27.9 മടങ്ങാണ്‌ സൂര്യനിലെ ഗുരുത്വാകര്‍ഷണം.

* സൂര്യനില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജനാണ്‌. 

* സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86ശതമാനവും സൂര്യനിലാണ്‌. 

* അണുസംയോജനം വഴിയാണ്‌ സൂര്യനില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുന്നത്‌. വന്‍തോതില്‍ ഹൈഡ്രജന്‍ ഹീലിയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു വന്‍ ആണവ നിലയമാണ്‌ സൂര്യന്‍. 

സൂര്യനില്‍ ഏറ്റവും കുടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയമാണ്‌. സൂര്യനില്‍ പ്ലാസ്മാവസ്ഥയിലാണ്‌ ദ്രവ്യം സ്ഥിതി ചെയ്യുന്നത്‌.

സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില 5505 ഡിഗ്രി സെല്‍ഷ്യസ്ധാണ്‌.

* ഏതാണ്ട്‌ 457 കോടി വര്‍ഷമാണ്‌ സൂര്യന്റെ പ്രായം. സൂര്യന്റെ ദൃശ്യമായ പ്രതലമാണ്‌ ഫോട്ടോസ്ഫിയര്‍. 

സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമാണ്‌ കൊറോണ. 

സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യഭാഗമാണ്‌ ക്രോമോസ്ഫിയര്‍.

* ഭൂമിയിലെ ഈര്‍ജത്തിന്റെ പ്രധാന ഉറവിടമാണ്‌ സൂര്യന്‍, സുര്യതപത്തിനു കാരണമാവുന്ന, സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള കിരണങ്ങളാണ്‌ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍.

* ഭൂമി സൂര്യനോട്‌ ഏറ്റവും അടുത്തുവരുന്ന ദിവസം ജനുവരി മൂന്നും ഏറ്റവും അകലെ വരുന്ന ദിവസം ജൂലൈ നാലുമാണ്‌.

* ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 15 കോടി കിലോമീറ്ററാണ്‌.

* സൂര്യനോട്‌ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം ബുധനും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നത്‌ നെപ്ട്യൂണുമാണ്‌.

* സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള നക്ഷത്രം പ്രോക്സിമാ സെന്റോറിയാണ്‌. അതു കഴിഞ്ഞാല്‍ ആല്‍ഫാ സെന്റോറി.

* ഭൂമിയില്‍നിന്ന്‌ നോക്കിയാല്‍ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രം സൂര്യനാണ്‌. 

* സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന്‌ നോക്കിയാല്‍ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ കഴിയുന്ന നക്ഷത്രം സിറിയസാണ്‌. ഇത്‌ ഡോഗ്‌ സ്റ്റാര്‍ എന്നും അറിയപ്പെടുന്നു.

* സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത്‌ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രവും സിറിയസാണ്‌.

* അറിയപ്പെടുന്നവയില്‍വച്ച്‌ ഏറ്റവും വലിയ നക്ഷത്രമാണ്‌ വി.വൈ. കാനിസ്‌ മേജര്‍.

* സൗരക്കാറ്റുകള്‍ ഉണ്ടാകുന്നത്‌ പതിനൊന്ന്‌ വര്‍ഷത്തിലൊരിക്കലാണ്‌.

* സൂര്യന്‌ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലംവയ്ക്കാന്‍ ആവശ്യമായ സമയമാണ്‌ കോസ്മിക്‌ ഇയര്‍.

* സൂര്യനില്‍നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങളുടെ ക്രമം ഇപ്രകാരമാണ്‌- ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ.

* വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങളുടെ ക്രമം ഇപ്രകാരമാണ്‌- വ്യാഴം, ശനി, യുറാനസ്‌, നെപ്റ്റ്യൂൺ, ഭൂമി, ശുക്രന്‍, ചൊവ്വ, ബുധന്‍.

* സൂര്യനില്‍നിന്നുള്ള അകലം അനുസരിച്ച്‌ ആദ്യത്തെ നാലു ഗ്രഹങ്ങളെ ആന്തര ഗഹങ്ങള്‍ എന്നും അകലെയായി സ്ഥിതി ചെയ്യുന്ന നാലെണ്ണത്തെ ബാഹ്യ ഗ്രഹങ്ങള്‍ എന്നും വിളിക്കുന്നു. 

* ബാഹ്യഗ്രഹങ്ങള്‍ വാതക ഭീമന്‍മാര്‍ എന്നും അറിയപ്പെടുന്നു.

* ഇന്‍ഫീരിയര്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്‌ ബുധനും ശുക്രനുമാണ്‌. ചൊവ്വ മുതല്‍ നെപ്റ്റ്യൂൺ വരെയുള്ളവ സുപ്പീരിയര്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നു. ഭൂമിയെ
അടിസ്ഥാനമാക്കിയുള്ള സ്ഥാനമനുസരിച്ചാണ്‌ ഈ തരംതിരിക്കല്‍.

* യുറാനസും നെപ്റ്റ്യൂണും ആധുനിക ഗ്രഹങ്ങളെന്നും മറ്റു ഭൗമേതര ഗ്രഹങ്ങള്‍ (ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി) ക്ലാസിക്കല്‍ ഗ്രഹങ്ങള്‍ എന്നും അറിയപ്പെടുന്നു.

* പ്ലാനറ്റ്‌ എന്ന വാക്കിനര്‍ഥം അലഞ്ഞുതിരിയുന്നവന്‍ എന്നാണ്‌.

ബുധന്‍ (Mercury)
* ഏറ്റവും ചെറിയ ഗ്രഹമാണ്‌ ബുധന്‍(വ്യാസം 4800 കി.മീ.). ഇത്‌ ആകാശത്തിലെ മറുത എന്നറിയപ്പെടുന്നു.

* ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ സുര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണിത്‌. 

* ഭൂമിയിലെ 88 ദിവസങ്ങള്‍കൊണ്ടാണ്‌ ബുധന്‍ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നത്‌.

* ഏറ്റവും വേഗത്തില്‍ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹവും ബുധനാണ്‌.

* ബുധന് ഉപഗ്രഹമില്ല. ഇതേ പ്രത്യേകതയുള്ള മറ്റൊരു ഗ്രഹമാണ്‌ ശുക്രന്‍.

* പ്രദക്ഷിണപഥത്തിന്‌ വൃത്താകൃതി ഏറ്റവും കുറഞ്ഞ. ഗ്രഹമാണ്‌ ബുധന്‍ (0.21).

* ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ ഗ്രഹമാണ്‌ മെര്‍ക്കുറി.

* സൂര്യനോട്‌ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്‌ ബുധന്‍.

* ഏറ്റവും കുടുതല്‍ താപവ്യതിയാനം അനുഭവപ്പെടുന്ന ഗ്രഹമാണ്‌ ബുധന്‍. പകല്‍ ബുധന്റെ താപനില 400 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരുകയും രാത്രിയില്‍ മൈനസ്‌ 180 ഡിഗി സെല്‍ഷ്യസ്‌ വരെ താഴുകയും ചെയ്യുന്നു.

* പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹമാണ്‌ ബുധന്‍.

* ബുധനെക്കുറിച്ച്‌ പഠിക്കാന്‍ നാസ 2004- ആഗസ്തില്‍ വിക്ഷേപിച്ച ദൌത്യമാണ്‌ മെസഞ്ചര്‍ (MErcury Surface SpaceENvironment GEochemistry and Ranging).

* റോമന്‍ മിതോളജിയിലെ സന്ദേശ വാഹക ദേവനാണ്‌ മെര്‍ക്കുറി. ഇതിനു സമാനമായ ഗ്രീക്ക്‌ ദേവനാണ്‌ ഫെര്‍മിസ്‌.

* 58.65 ദിവസംകൊണ്ട്‌ സ്വയം ഭ്രമണവും 87.97 ദിവസം കൊണ്ട്‌ പ്രദക്ഷിണവും പൂര്‍ത്തിയാക്കുന്ന ഗ്രഹമാണ്‌ ബുധന്‍

ശുക്രന്‍ (Venus)
* പ്രഭാത നക്ഷത്രം, പ്രദോഷ നക്ഷ്രതം എന്നീ അപരനാമങ്ങളുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* ഏറ്റവും ചൂടുകൂടിയ ഗ്രഹം ശുക്രനാണ്‌. ഇതിനുകാരണം കട്ടികൂടിയ അന്തരീക്ഷമുള്ളതിനാല്‍ അനുഭവപ്പെടുന്ന ഹരിത ഗൃഹ വാതക പ്രഭാവമാണ്‌.

* ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപദമുള്ള ഗ്രഹമാണ്‌ ശുക്രന്‍. 

പ്രദക്ഷിണപഥത്തിന്റെ വൃത്താകൃതിയുടെ നിരക്ക്‌ ഇപ്രകാരമാണ്‌-ബുധന്‍; 0.21, ചൊവ്വ; 0.093, ശനി 0.056, വ്യാഴം 0.048, യുറാനസ്‌ 0.047, ഭൂമി 0.017, നെപ്റ്റ്യൂണ്‍ 0.0086, ശുക്രന്‍ 0.0068.

* സൂര്യപ്രകാശത്തെ ഏറ്റവും കുടുതല്‍ പ്രതിഫലിപ്പിക്കുന്ന ഗ്രഹവും ശുക്രനാണ്‌.

* ഭൂമിയുടേതിനു സമാനമായ വലിപ്പമുള്ളതിനാല്‍ (വ്യാസം 12,107 കി.മീ.) ഭൂമിയുടെ ഇരട്ട, ഭൂമിയുടെ സഹോദര ഗ്രഹം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* ഭൂമിയില്‍നിന്ന്‌ നോക്കുമ്പോള്‍ ചന്ദ്രന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള ആകാശഗോളം ശുക്രനാണ്‌.

* ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* പ്രണയത്തിന്റെയും സൌന്ദര്യത്തിന്റെയും റോമന്‍ ദേവതയായ വീനസിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌, ഇതിനു സമാനമായ ഗ്രീക്കു ദേവതയാണ്‌ ആഫ്രോഡൈറ്റ്.

* വനിതാ നാമമുള്ള ഏക ഗ്രഹമാണ്‌ വീനസ്‌.

* സൂര്യന്‍ പടിഞ്ഞാറുദിച്ച്‌ കിഴക്ക്‌ അസ്തമിക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍. മറ്റു ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* ടെലസ്‌കോപ്പില്‍ പൂര്‍ണപരാജയം എന്നു കരുതപ്പെടുന്ന ഗ്രഹമാണ്‌ ശുക്രന്‍.

* സുര്യനെ പ്രദക്ഷിണം ചെയ്യുന്നതിനെക്കാള്‍ (224.7 ദിവസം) സമയം സ്വയം ഭ്രമണത്തിന്‌ (243 ദിവസം) ആവശ്യമായ ഗ്രഹമാണ്‌ ശുക്രന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വര്‍ഷത്തെക്കാള്‍ ദിവസത്തിന്‌ ദൈര്‍ഘ്യമുള്ള ഗ്രഹമാണ്‌ ശുക്രന്‍. 

* ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിനരാത്രങ്ങളുള്ള ഗ്രഹമാണ്‌ ശുക്രന്‍.

* സോവിയറ്റ്‌ യുണിയന്‍ വിനേറ പേടകങ്ങള്‍ വിക്ഷേപിച്ചത്‌ ശുക്രനെക്കുറിച്ച്‌ പഠിക്കാനാണ്‌. 

* വിനേറ-1 ആണ്‌ ശുക്രന്റെ അരികിലൂടെ പറന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകം.

* മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യത്തെ ബഹിരാകാശപേടകമാണ്‌ വിനേറ-7

* ലക്ഷ്മി പ്ലാനം എന്ന പീഠഭൂമി ശുക്രനിലാണ്‌.

* ശുക്രന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്‌.

* ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്‌ മാക്‌സ്‌വെൽ മോണ്ടസ്‌. പ്രശസ്ത ഭൗതിക ശാസ്ത്രജഞനായ ജെയിംസ്‌ ക്ലര്‍ക്‌ മാക്‌സ്‌വെല്ലിന്റെ സ്മരണാര്‍ഥമാണ്‌ ഈ നാമകരണം.

ഭൂമി (Earth)
* ഇംഗ്ലീഷ്‌ പേരിന്‌ റോമന്‍, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹമാണ്‌ ഭൂമി. ടെറാ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌.

* ജീവന്റെ സാന്നിധ്യമുള്ള ഏക ഗ്രഹം ഭൂമിയാണ്‌.

* അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ ഭൂമിയാണ്‌.

* ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹമാണ്‌ ഭൂമി. ഇത്‌ നീല്രഗഹം എന്നും അറിയപ്പെടുന്നു. ജലത്തിന്റെ സാന്നിധ്യമാണ്‌ ഭൂമിയുടെ നീലനിറത്തിന്‌ കാരണം.

* ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഭൂമിയാണ്‌ (5.5).

* 454 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസാണ്‌.

ചൊവ്വ (Mars) 
* റോമാക്കാരുടെ യുദ്ധദേവനായ മാഴ്സിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹമാണിത്‌. * മാഴ്സിനു സമാനമായ ഗ്രീക്കു ദേവനാണ്‌ ഏരിസ്‌. 6794 കി.മീ. ആണ്‌ വ്യാസം.

* ചുവന്ന ഗ്രഹം എന്നും ചൊവ്വ അറിയപ്പെടുന്നു. 

* ഇരുമ്പിന്റെ സാന്നിധ്യമാണ്‌ ചൊവ്വയ്ക്ക്‌ ചുവപ്പുനിറം നല്‍കുന്നത്‌.

* തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്‌ ചൊവ്വയാണ്‌. 

* ദെയ്മോസ്‌ , ഫോബോസ്‌ എന്നീ രണ്ട്‌ ഉപഗ്രഹങ്ങളാണ്‌ ചൊവ്വയ്ക്കുള്ളത്‌. 

* കറുത്ത ച്രന്ദന്‍ എന്നറിയപ്പെടുന്നത്‌ ഫോബോസാണ്‌.

* ഭൂമിയുടേതുപോലെ ധ്രുവങ്ങളില്‍ ഐസ്‌ പാളികളുള്ള ഗ്രഹമാണ്‌ ചൊവ്വ.

* സൌരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ (Valles Marineris), സൌരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഒളിമ്പസ്‌ മോൺസ്‌ (Olympus Mons) എന്നിവ ചൊവ്വയിലാണ്‌,

* ചൊവ്വയ്ക്ക്‌ സ്വയം ഭ്രമണത്തിനാവശ്യമായ സമയം ഭൂമിയുടേതിനു സമാനമാണ്‌ (24 മണിക്കൂര്‍ 37 മിനിട്ട്‌)

* അന്തര്‍ഗ്രഹങ്ങളില്‍ സൂര്യനില്‍നിന്ന്‌ ഏറ്റവും അകലെയായി സ്ഥിതി ചെയ്യുന്നത്‌ ചൊവ്വയാണ്‌.

* ബുധന്‍ കഴിഞ്ഞാല്‍ പ്രദക്ഷിണപഥത്തിന്‌ ഏറ്റവും വൃത്താകൃതി കുറഞ്ഞ ഗ്രഹം ചൊവ്വയാണ്‌ (0.093).

* അച്ചുതണ്ടിന്റെ ചരിവ്‌ ഭൂമിയുടേതിനു സമാനമായതും ഭൂമിയിലേതുപോലെ ഋതുക്കള്‍ അനുഭവപ്പെടുന്നതുമായ ഗ്രഹമാണ്‌ ചൊവ്വ.

* മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യത്തെ മനുഷ്യനിര്‍മിത പേടകം അമേരിക്കയുടെ മറീനര്‍-9 ആണ് 

* ചൊവ്വാ ഗ്രഹത്തെ നിരീക്ഷിക്കാന്‍ 1975-ല്‍ അമേരിക്ക അയച്ച പര്യവേഷണ വാഹനമാണ്‌ വൈക്കിംഗ്‌.

* ചൊവ്വയെക്കുറിച്ച്‌ പഠിക്കാന്‍ നാസ വിക്ഷേപിച്ചത്‌ പാത്ത്‌ ഫൈന്‍ഡര്‍.

* സ്വയം ഭ്രമണത്തിന്‌ 24.62 മണിക്കൂര്‍ ആവശ്യമായ ചൊവ്വയ്ക്ക്‌ 686.93 ദിവസംകൊണ്ട്‌ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു.

* കാള്‍ സാഗന്‍ സ്പേസ്‌ സ്റ്റേഷന്‍ ചൊവ്വയിലാണ്‌. 

* കൊളംബിയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ഥമുള്ള കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ ചൊവ്വയിലാണ്‌.

* 2013 നവംബര്‍ 5ന് ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) വിക്ഷേപിച്ചു. 

* 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. 
<സൗരയൂഥം-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here