സൗരയൂഥം - പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം മൂന്ന്)
നെപ്റ്റ്യൂൺ (Neptune)
* സൂര്യനില്‍നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് നെപ്റ്റ്യൂൺ.
* സൂര്യനില്‍നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് നെപ്റ്റ്യൂൺ.
* ബാഹ്യഗ്രഹങ്ങളില്‍ ഏറ്റവും ചെറുത് നെപ്റ്റ്യൂണാണ്. 49,527 കിലോമീറ്ററാണ് വ്യാസം.
* 1846 സെപ്തംബര്‍ 23 ന് നെപ്റ്റ്യൂൺ ഗ്രഹത്തെ കണ്ടെത്തിയത് അര്‍ബെയിന്‍ വെരിയര്‍ (Urbain Le Verrier), ജോണ്‍ കൗച്ച് ആദംസ് (John Couch Adams), ജൊഹാന്‍ ഗാലെ (Johann Galle) എന്നിവര്‍ ചേര്‍ന്നാണ്.
* ഏറ്റവും വേഗത്തില്‍ കാറ്റു വീശുന്ന ഗ്രഹമാണ് നെപ്റ്റ്യൂൺ.
* മീഥേനിന്റെ സാന്നിധ്യം കാരണം നെപ്റ്റ്യൂൺ നീലനിറത്തില്‍ കാണപ്പെടുന്നു.
* സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹമാണ് നെപ്റ്റ്യൂൺ.
* ഗ്രേറ്റ് ഡാര്‍ക് സ്പോട്ട്, മാന്ത്രികന്റെ കണ്ണ് എന്നീ കൊടുങ്കാറ്റ് മേഖലകള്‍ നെപ്റ്റ്യൂണിലാണ്.
* നെപ്റ്റ്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് ട്രിറ്റണ്‍. പ്രോട്ടിയസ്, നെരീഡ്, ലാറിസ, ഗലാറ്റിയ, തലാസ്സ എന്നിവയാണ് മറ്റ് ഉപ്രഗഹങ്ങള്‍.
* നെപ്റ്റ്യൂണിനെ വരുണന്‍ എന്നു വിളിക്കുന്നു.
* നെപ്റ്റ്യൂണിനു സമാനമായ ഗ്രീക്കു ദേവനാണ് പോസീഡോണ്‍. റോമന്‍ പുരാണങ്ങളിലെ സമുദ്രദേവനാണ് നെപ്റ്റ്യൂണ്‍.
* ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രണ്ടാമത്തെ ഗ്രഹമാണ് നെപ്സ്റ്യൂണ്‍ (മൈനസ് 214).
* ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വൃത്താകൃതിയുള്ള പ്രദക്ഷിണപഥമുള്ള ഗ്രഹം നെപ്റ്റ്യുണാണ്. ഇതിന്റെ വൃത്താകൃതിയുടെ നിരക്ക് 0.0086 മാത്രമാണ്.
* ഏറ്റവും കുറഞ്ഞ വേഗത്തില്‍ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമാണ് നെപ്റ്റ്യൂൺ.
* നെപ്സ്റ്യൂണിന് സ്വയംഭ്രമണത്തിന് 19.1 മണിക്കുറും പ്രദക്ഷിണത്തിന് 163.72 വര്‍ഷവും ആവശ്യമാണ്.
പ്ലൂട്ടോ (Pluto)
* ഒന്‍പതാമത്തെ ഗ്രഹമായിരുന്നുപ്ലൂട്ടോ. 2006 ഓഗസ്ത് 24ന് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്ന പ്രാഗില്‍ ചേര്‍ന്ന രാജ്യാന്തര ആസ്ട്രണോമിക്കല്‍ യൂണിയന്റെ സമ്മേളനം പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കി.
പ്ലൂട്ടോ (Pluto)
* ഒന്‍പതാമത്തെ ഗ്രഹമായിരുന്നുപ്ലൂട്ടോ. 2006 ഓഗസ്ത് 24ന് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്ന പ്രാഗില്‍ ചേര്‍ന്ന രാജ്യാന്തര ആസ്ട്രണോമിക്കല്‍ യൂണിയന്റെ സമ്മേളനം പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കി.
* പാതാള ദേവന്റെ പേരില്‍ അറിയപ്പെട്ടിരുന്ന ഗ്രഹമാണ് പ്ലൂട്ടോ.
* അമേരിക്കന്‍ വാന നിരീക്ഷകനായിരുന്ന ക്ലൈഡ് ടോംബോയാണ് 1930-ല്‍ പ്ളൂട്ടോ കണ്ടുപിടിച്ചത്.
* ഇപ്പോള്‍ പ്ലൂട്ടോ കുള്ളന്‍ ഗ്രഹങ്ങളുടെ പട്ടികയിലാണ്.
* പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാന്‍ 2006 ജനുവരി 9ന് വിക്ഷേപിച്ചതാണ് ന്യു ഹൊറൈസൈണ്‍സ്.
ചന്ദ്രൻ (Moon)
* ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന് നിരവധി സവിശേഷതകളുണ്ട്.
ചന്ദ്രൻ (Moon)
* ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന് നിരവധി സവിശേഷതകളുണ്ട്.
* ലാറ്റിന്‍ ഭാഷയില്‍ ചന്ദ്രന്റെ പേര് ലൂണ എന്നാണ്.
* ഇംഗ്ളീഷില്‍ ചന്ദ്രനുമായി ബന്ധപ്പെട്ട നാമവിശേഷണം lunar ആണ്. ലാറ്റിന്‍ ഭാഷയില്‍നിന്നാണ് ഇതിന്റെ ഉദ്ഭവം. പ്രചാരം കുറഞ്ഞ മറ്റൊരു നാമവിശേഷണമായ Selene ന്റെ ഉദ്ഭവം ഗ്രീക്കില്‍നിന്നാണ്.
* സൌരയുഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ അഞ്ചാംസ്ഥാനം. എന്നാല്‍, മാതൃഗ്രഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹം.
* ചന്ദ്രനെക്കുറിച്ചുള്ള പഠനം Selenography.
* ഭൂമിയുടെ നാലിലൊന്നു വ്യാസണ്ടെങ്കിലും പിണ്ഡത്തിന്റെ കാര്യത്തില്‍ എണ്‍പത്തിയൊന്നില്‍ ഒരു ഭാഗമാണുള്ളത്.
* ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ ആറിലൊന്നാണ് ചന്ദ്രനുള്ളത്. ഭൂമിയില്‍ 60 കിലോ ഭാരമുള്ള ഒരു വസ്തുവിന്റെ ച്രന്ദനിലെ ഭാരം10 കിലോഗ്രാം ആയിരിക്കും.
* ഉപഗ്രഹങ്ങള്‍ക്കിടയില്‍ ചന്ദ്രന് വലുപ്പത്തില്‍ അഞ്ചാംസ്ഥാനമാണ്. ഗാനിമീഡ്, ടൈറ്റന്‍, കാലിസ്റ്റോ, ഇയോ എന്നിവയാണ് ച്രന്ദനെക്കാള്‍ വലുപ്പമുള്ള ഉപഗ്രഹങ്ങള്‍.
* വ്യാഴത്തിന്റെ ഉപഗ്രഹമായ അയോ (3.5227) കഴിഞ്ഞാല്‍ ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹമാണ് ചന്ദ്രന്‍ (3.346 ).
* 27.3 ദിവസംകൊണ്ട് ചന്ദ്രന്‍ ഭൂമിയ്ക്കുചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുമെങ്കിലും ഭൂമിയും സ്വന്തം പ്രദക്ഷിണപദത്തില്‍ സൂര്യനുചുറ്റും നിങ്ങുന്നതിനാല്‍ ചന്ദ്രന്റെ പൂര്‍വനില ആവര്‍ത്തിക്കുന്നതിന് 29.5 ദിവസം വേണം.
* മനുഷ്യന്‍ സന്ദര്‍ശിചിട്ടുള്ള ഏക അന്യഗോളമാണ് ചന്ദ്രന്‍.
* 1969 ജൂലായ് 21നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. അപ്പോളോ 11 എന്ന പേടകമാണ് അതിന് ഉപയോഗിച്ചത്. സാറ്റേണ്‍ ഫൈവ് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് അപ്പോളോ 11 -നെ വിക്ഷേപിച്ചത്.
* ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ആദ്യ മനുഷ്യനിര്‍മിത വസ്തു ലൂണ-2 ആണ്.
* ചന്ദ്രനെ മനുഷ്യന്‍ പ്രദക്ഷിണം ചെയ്ത ആദ്യത്തെ ദൗത്യപേടകമാണ് അപ്പോളോ 8 (1968).
* 1972 നുശേഷം ആളില്ലാ ദൗത്യപേടകങ്ങള്‍ മാത്രമേ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തിട്ടുള്ളു.
* ചന്ദ്രനില്‍ ദേശീയ പതാക പതിപ്പിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ.
* ചന്ദ്രനില്‍ ലാന്‍ഡുചെയ്ത ആളില്ലാത്ത ആദ്യത്തെ ബഹിരാകാശപേടകം സോവിയറ്റ് യൂണിയന്റെ ലൂണയാണ്.
* ചന്ദ്രനിലെത്തിയ ആദ്യ വ്യക്തി അമേരിക്കക്കാരനായ നീല്‍ ആംസ്ട്രോങാണ്. എഡ്വിൻ ആല്‍ഡ്രിനാണ് അദ്ദേഹത്തിന്റെ ഒപ്പമിറങ്ങിയത്. അവരുടെ സഹയാത്രികനായ മൈക്കല്‍ കോളിന്‍സ് അതേ സമയത്ത് ബഹിരാകാശ
വാഹനത്തില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്തു.
വാഹനത്തില്‍ ചന്ദ്രനെ പ്രദക്ഷിണം ചെയ്തു.
* സുര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു ച്രന്ദനാണ്. ച്രന്ദന്റെ പ്രതലം ഇരുണ്ടതാണെങ്കിലും സൂര്യപ്രകാശം പ്രതിഫലനമാണ് അതിനെ തിളക്കമുള്ളതാക്കുന്നത്.
* കല, സാഹിത്യം, ഭാഷ, പഞ്ചാംഗം എന്നിവയിലെല്ലാം ചന്ദ്രന്റെ സ്വാധീനം കാണാം.
* ചന്ദ്രനില്‍നിന്ന് നോക്കുന്നയാള്‍ക്ക് ആകാശം കറുപ്പായി തോന്നും.
* മൗണ്ട് ഹാഡ്‌ലി, മൌണ്ട് ബ്രാഡ്‌ലി, മൗണ്ട് ഹൈജന്‍സ്, മൌണ്ട് ആഗ്നസ് എന്നിവ ച്രന്ദനില്‍ സ്ഥിതിചെയ്യുന്ന പര്‍വതങ്ങളാണ്.
* ചന്ദ്രന്റെ പ്രായം 4.5 ബില്യണ്‍ വര്‍ഷമാണ്.
* ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോള്‍ ചന്ദ്രനും ഭൂമിയുമായുള്ള അകലം 363,104 കിലോമീറ്ററും ഏറ്റവും അകലെയായിരിക്കുമ്പോള്‍ 405,696 കിലോമീറ്ററുമാണ്.
* ഭൂമിയും ചന്ദ്രനുമായുള്ള ശരാശരി അകലം 3.84 ലക്ഷം കിലോമീറ്ററാണ്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ പ്രകാശത്തിന് 1.3 സെക്കന്റ് വേണം.
* പ്രദക്ഷിണത്തിനാവശ്യമായ സമയം 27 ദിവസം 7 മണിക്കൂര്‍ 44 മിനിട്ട് 2.9 സെക്കന്റ്.
* പ്രദക്ഷിണപഥത്തിലെ ശരാശരി വേഗം 1.022 കിലോമീറ്ററാണ്. മണിക്കൂറില്‍ 3,683 കി.മീ വേഗത്തിലാണ് ചന്ദ്രന്റെ പ്രയാണം.
* ശരാശരി ആരം 1,737.10 കിലോമീറ്റര്‍. മധ്യരേഖയിലൂടെയുള്ള ആരം 1,738.14 കിലോമീറ്റര്‍. ധ്രുവപ്രദേശങ്ങളിലൂടെയുള്ള ആരം 1,735.97 കിലോമീറ്റര്‍.
* മധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ് 10,921 കിലോമീറ്റര്‍.
* പലായന പ്രവേഗം അഥവാ എസ്‌കേപ്പ് വെലോസിറ്റി 2.38 കിലോമീറ്റര്‍ പ്രതി സെക്കന്റ്.
* ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചരിവ് വെറും 1.54 ഡിഗ്രിമാത്രമാണ് (ഭൂമിയുടേത് 23.44 ഡിഗ്രി).
ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും
* ചന്ദ്രഗ്രഹണസമയത്ത് ഭൂമി സൂര്യനും ചന്ദ്രനുമിടയ്ക്ക്‌വരും.
ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും
* ചന്ദ്രഗ്രഹണസമയത്ത് ഭൂമി സൂര്യനും ചന്ദ്രനുമിടയ്ക്ക്‌വരും.
* സൂര്യ ഗ്രഹണസമയത്ത് ഭൂമിക്കും സുര്യനുമിടയ്ക്ക് ചന്ദ്രന്‍ വരും.
സൌരയൂഥത്തിലെ മറ്റംഗങ്ങള്‍
* സൌരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങളാണ് സിറിസ്, പ്ലൂട്ടോ, ഹൌമിയ, മേക്ക്മേക്ക്, ഈറിസ് എന്നിവ.
സൌരയൂഥത്തിലെ മറ്റംഗങ്ങള്‍
* സൌരയൂഥത്തിലെ കുള്ളന്‍ ഗ്രഹങ്ങളാണ് സിറിസ്, പ്ലൂട്ടോ, ഹൌമിയ, മേക്ക്മേക്ക്, ഈറിസ് എന്നിവ.
* ഏറ്റവും വലിയ കുള്ളന്‍ ഗ്രഹമാണ് ഇറിസ്. സുര്യനെ നേരിട്ട് പ്രദക്ഷിണംചെയ്യുന്ന ഗോളങ്ങളില്‍ പിണ്ഡത്തില്‍ ഒന്‍പതാം സ്ഥാനമുണ്ട്.
* ഡിഡ്‌നോമിയയാണ് ഈറിസിന്റെ ഉപഗ്രഹം.
* സൌരയുഥത്തില്‍ അറിയപ്പെടുന്ന ഏറ്റവും അകലയുള്ള വസ്തുക്കളാണ് ഈറിസും ഡിസ്‌നോമിയയും.
* 2003 യു ബി 313 എന്നായിരുന്നു ഈറിസിന്റെ ആദ്യ നാമം.
* മൈക്ക് ബ്രൗണും കൂട്ടരും 2005 ലാണ് ഈറിസിനെ ആദ്യമായി കണ്ടെത്തിയത്.
* കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ ഉപഗ്രഹങ്ങളാണ് കെയ്റോണ്‍, ഹൈഡ്ര, നിക്സ് എന്നിവ.
👉കൂടുതൽ പരിശീലന ചോദ്യോത്തരങ്ങൾക്കായി - ഇവിടെ ക്ലിക്കുക>
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
👉കൂടുതൽ പരിശീലന ചോദ്യോത്തരങ്ങൾക്കായി - ഇവിടെ ക്ലിക്കുക>
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍