സൗരയൂഥം - പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട്)
വ്യാഴം (Jupiter)
സൌരയൂഥത്തിലെ ഏറ്റവും വലുപ്പം കൂടിയ ഗ്രഹമാണ്‌വ്യാഴം. 142,983 കി.മീറ്ററാണ്‌ വ്യാസം.

* ബാഹ്യഗ്രഹങ്ങളില്‍ സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നത്‌ വ്യാഴമാണ്‌.

* ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹമായ വ്യാഴത്തിനാണ്‌ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ളത്‌.

* ഗുരുത്വാകര്‍ഷണബലം ഏറ്റവും കൂടിയ ഗ്രഹമായ വ്യാഴത്തിലാണ്‌ വസ്തുക്കള്‍ക്ക്‌ ഏറ്റവും കുടുതല്‍ ഭാരവും ഏറ്റവും ഉയര്‍ന്ന പലായന പ്രവേഗനിരക്കും അനുഭവപ്പെടുന്നത്‌.

* വ്യാഴവും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്ന്‌ ചെറു സൌരയൂഥം എന്നറിയപ്പെടുന്നു.

* വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ, യൂറോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നിവയാണ്‌ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്‌. 1610-ല്‍ ഗലീലിയോ ആണ്‌ ഇവയെ കണ്ടെത്തിയത്‌.

സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്‌ ഗാനിമീഡ്‌. ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹമാണ്‌ അയോ.

* സജീവ അഗ്നിപര്‍വതങ്ങളുള്ള ഉപഗ്രഹമാണ്‌ അയോ.

* ഏറ്റവും കൂടുതല്‍ ഉപ്രഗഹങ്ങളുള്ള ഗ്രഹമാണ്‌ വ്യാഴം.

* ഇതുവരെ വ്യാഴത്തിന്റെ 65 ഉപ്രഗഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌.

* ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌, ലിറ്റില്‍ റെഡ്‌ സ്പോട്ട്‌ എന്നിവ വ്യാഴത്തിലാണ്‌ കാണപ്പെടുന്നത്‌. 

സൌരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രതിച്രകവാതമാണ്‌ ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌.

സൌരയൂത്തിലെ പ്രശസ്തമായ ഛിന്നഗ്രഹ ബെൽറ്റ്‌ ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്കിടയിലാണ്‌. 

* ഏറ്റവും വലിയ ഛിന്ന ഗ്രഹമാണ്‌ സിറിസ്‌.

* വ്യാഴത്തെക്കുറിച്ച്‌ പഠിക്കാന്‍ 1989-ല്‍ ഗലീലിയോ പേടകം വിക്ഷേപിച്ചത്‌ അമേരിക്കയാണ്‌.

* റോമന്‍ മിതോളജിയില്‍ സ്വര്‍ഗത്തിന്റെ അധിദേവനാണ്‌ ജൂപ്പിറ്റര്‍, സമാനമായ ഗ്രീക്ക്‌ ദേവന്‍ സീയുസ്‌.

* ഭാരതീയ സങ്കല്‍പത്തിലെ ബൃഹസ്പതി വ്യാഴമാണ്‌.

* 9.8 മണിക്കൂര്‍ കൊണ്ട്‌ സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്ന വ്യാഴത്തിന്‌ ഒരു പ്രാവശ്യം സുര്യനെ വലംവയ്ക്കാന്‍ 11.86 വര്‍ഷം വേണം. ഈ കാലയളവ്‌ ഒരു വ്യാഴവട്ടം എന്നറിയപ്പെടുന്നു.

* 1994-ല്‍ വ്യാഴത്തില്‍ പതിച്ച വാല്‍നക്ഷ്ധ്രമാണ്‌ ഷുമാക്കർ ലേവി-9

ശനി (Saturn)
സൌരയൂത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനമാണ്‌ ശനിക്ക്‌. ആകര്‍ഷകമായ വലയങ്ങളുള്ള ഗ്രഹമാണിത്‌. 

* 120,536 കിലോമീറ്ററാണ്‌ വ്യാസം.

* ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹമാണ്‌ ശനി. ജലത്തെക്കാള്‍ സാന്ദ്രത കുറവാണ്‌ ശനിക്ക്‌.

* ഗുരുത്വാകര്‍ഷണനിരക്ക്‌ ഭൂമിയുടേതുമായി ഏറ്റവും സമാനമായ ഗ്രഹമാണ്‌ ശനി.  ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാളിന്‌ ശനിയില്‍ 63.8 കിലോഗ്രാമായിരിക്കും ഭാരം.

* ടെലിസ്‌കോപ്പിന്റെ സഹായമില്ലാതെ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹമാണ്‌ ശനി.

* ഡ്രാഗണ്‍ സ്റ്റോം, ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ശനിയിലാണ്‌.

* ശനിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ വീശുന്ന കൊടുങ്കാറ്റ്‌ ശൃംഖലയാണ്‌ ഡ്രാഗണ്‍ സ്റ്റോം. 

* ശനിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ഇടയ്ക്കിടെ പ്രതൃക്ഷപ്പെടുന്ന വന്‍കൊടുങ്കാറ്റ്‌ മേഖലയാണ്‌ ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌.

* ഗ്രിക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരാണ്‌ ശനിയുടെ ഉപഗ്രഹങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

* തെഥിസ് , മിമാസ്‌, ടൈറ്റന്‍, റിയ, ഡിയോണെ, ഫീബ്‌, ജാനസ്‌, പാന്‍ഡോറ, ഹെലന്‍, പ്രൊമിത്യൂസ്‌, അറ്റ്ലസ്‌, കാലിപ്സോ, പാന്‍ എന്നിവയാണ്‌ ശനിയുടെ പ്രധാന ഉപഗ്രഹങ്ങള്‍.

സൌരയൂത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ്‌ ടൈറ്റന്‍. 

* വ്യക്തമായ അന്തരീക്ഷമുള്ള ഉപഗ്രഹമാണ്‌ ടൈറ്റന്‍. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്നത്‌ ടൈറ്റനാണ്‌. 

* ക്രിസ്ത്യന്‍ ഹൈജന്‍സാണ്‌ ടൈറ്റനെ കണ്ടെത്തിയത്‌.

* ശനിയെയും ഉപ്ഗ്രങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ വിക്ഷേപിച്ചതാണ്‌ കാസിനി-ഹൈജന്‍സ്‌ ദൗത്യം.

* ശനി ഗ്രഹത്തിന്റെ സമീപം ആദ്യമായെത്തിയ ബഹിരാകാശ വാഹനമാണ്‌ അമേരിക്കയുടെ പയനിയര്‍-1.

* സാറ്റേണിനു സമാനമായ ഗ്രീക്കു ദേവനാണ്‌ ക്രോണസ്‌ (സമയത്തിന്റെ അധിദേവന്‍). റോമന്‍പുരാണങ്ങളില്‍കൃഷിയുടെ അധിദേവനാണ്‌ സാറ്റേണ്‍.

* 10.2 മണിക്കൂര്‍കൊണ്ട്‌ സ്വയംഭ്രമണം പൂര്‍ത്തിയാക്കുന്ന ശനിക്ക്‌ സുര്യനെ വലംവയ്ക്കാന്‍ 29.46 വര്‍ഷം വേണം.

യുറാനസ്‌ (Uranus)
* ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹമാണ്‌ യുറാനസ്‌. 

സൌരയൂത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനത്താണ്‌ ഈ ഗ്രഹം. 51117 കിലോമീറ്ററാണ്‌ വ്യാസം.

* 1781-ല്‍ വില്യം ഹെര്‍ഷലാണ്‌ ഇത്‌ കണ്ടെത്തിയത്‌. ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണിത്‌.

* വില്യം ഷേക്‌സ്പിയര്‍, അലക്സാണ്ടര്‍ പോപ്പ്‌ എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളാണ്‌ യുറാനസിന്റെ ഉപഗ്രഹങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌.

* ഏരിയല്‍, അംബ്രിയേല്‍, ടൈറ്റാനിയ, ഒബറോണ്‍, മിരാന്‍ഡ, കാലിബാന്‍, ജൂലിയറ്റ്‌, ഡെസ്ഡിമോണ, പ്രോസ്‌പെറോ, ബിയാന്‍ഡ എന്നിവ യുറാനസിന്റെ ഉപഗ്രഹങ്ങളാണ്‌.

* പച്ച ഗ്രഹം എന്നറിയപ്പെടുന്നത്‌ യുറാനസാണ്‌.

* ധ്രുവപ്രദേശം സൂര്യന്‌ അഭിമുഖമായിട്ടാണ്‌ യുറാനസ്‌ പ്രദക്ഷിണം ചെയ്യുന്നത്‌. 

* അച്ചുതണ്ടിന്‌ ഏറ്റവും കൂടുതല്‍ ചരിവുള്ള ഗ്രഹമാണിത്‌ (97.77ഡിഗ്രി) . 

* ഉരുളുന്നഗ്രഹം എന്നറിയപ്പെടുന്നു. കിടക്കുന്ന ഗ്രഹം എന്ന അപരനാമവും യുറാനസിനുണ്ട്‌.

* ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്നത്‌ യൂറാനസിലാണ്‌ (മൈനസ്‌ 224).

* ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഗ്രഹമാണ്‌ യുറാനസ്‌.

* യുറാനസിനെ അരുണന്‍ എന്നു വിളിക്കുന്നു. 

* യുറാനസിന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കുടുതലുള്ളത്‌ ഹൈഡ്രജനാണ്‌.

* ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹമാണ്‌ യുറാനസ്‌.

* ഗ്രീക്കു പുരാണങ്ങളിലെ ആകാശദേവനാണ്‌ യുറാനസ്‌. സമാനമായ റോമന്‍ ദേവന്‍ Caelus. ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹമാണ്‌ യുറാനസ്‌.

* യൂറാനസിന്‌ സ്വയംഭ്രമണത്തിന്‌ 17.9 മണിക്കൂറും പ്രദക്ഷിണത്തിന്‌ 83.75 വര്‍ഷവും ആവശ്യമാണ്‌.
<സൗരയൂഥം-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here