ഇന്ത്യയുടെ അതിർത്തികൾ: പഠിക്കാം വിശദമായി

Borders of India: Questions and Answers
Borders of India: Questions and Answers/ GK Questions and Answers / India and its neighbouring countries / Psc Exam Questions / LDC / VEO / LGS etc. 
Based on Preliminary Syllabus for10th, +2, Degree Level Examination 
ഇന്ത്യയുടെ അതിർത്തികളുമായും, അയൽരാജ്യങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾ മിക്ക പരീക്ഷകൾകും ഉണ്ടാകാറുണ്ട്. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ വിശദമായി പഠിക്കാം. പി.എസ്.സി. ആദ്യഘട്ട പരീക്ഷാ സിലബസിൽ ഇന്ത്യയുടെ അതിരുകളെക്കുറിച്ച് പഠിക്കാനുണ്ട്. ഈ ചോദ്യോത്തരങ്ങളുടെ വീഡിയോ ചുവടെ നൽകിയിട്ടുണ്ട്. ദയവായി PSC WINNERS ന്റെ YouTube ചാനല്‍ Subscribe ചെയ്യുക, Support  ചെയ്യുക

ഇന്ത്യയുടെ സ്ഥാനം
അക്ഷാംശം: 8° 4′  വടക്കു മുതല്‍  37° 6′ വടക്കു വരെ.
രേഖാംശം: 68° 7′ കിഴക്കു മുതല്‍  97° 25′ കിഴക്കു വരെ.

ഇന്ത്യന്‍ ഉപദ്വീപ് 
മൂന്നു വശങ്ങളും സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂവിഭാഗമാണ്‌ ഉപദ്വീപ്‌.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കുഭാഗം സമുദ്രത്താല്‍ ചുറ്റപ്പെട്ടു കാണപ്പെടുന്നതിനാല്‍ ഈ ഭാഗം ഇന്ത്യന്‍ ഉപദ്വീപ്‌ എന്നറിയപ്പെടുന്നു.

ഇന്ത്യയുടെ അതിരുകൾ
പടിഞ്ഞാറ് - അറബി കടൽ
കിഴക്ക് -ബംഗാൾ ഉൾക്കടൽ
തെക്ക് - ഇന്ത്യൻ മഹാ സമുദ്രം
വടക്ക് - ഹിമാലയം

അതിർത്തി രേഖകൾ
മക്മഹോൻ രേഖ - ഇന്ത്യ-ചൈന
റാഡ്ക്ലിഫ് രേഖ - ഇന്ത്യ-പാകിസ്ഥാൻ
ഡ്യുറന്റ് രേഖ - ഇന്ത്യ.-അഫ്ഗാനിസ്ഥാൻ
പാക് കടലിടുക്ക് - ഇന്ത്യ -ശ്രീലങ്ക

* ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിതു (അരുണാചൽ പ്രദേശ്)

* ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിര കോൾ (സിയാച്ചിൻ)

* ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഖുആർ – മോട്ട (ഗുജറാത്ത്‌)

* ഇന്ത്യൻ ഉപദീപിൻറെ തെക്കേ അറ്റം - കന്യാകുമാരി

* ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിര പോയിന്റ്‌ ( പിഗ്മാലിയൻ പോയിന്റ്‌ ) ഗ്രേറ്റ്‌ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു
* ഇന്ത്യയുടെ കര അതിര്‍ത്തി 15200 കിലോമീറ്ററാണ്‌. ഇന്ത്യയുടെ സമുദ്രതീരത്തിന്റെ നീളം 7516.6 കിലോമീറ്ററാണ്‌. ഇതും രണ്ടും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ അതിര്‍ത്തി 22716.6 കിലോമീറ്ററാണ്‌.

* ഇന്ത്യയുടെ മെയിന്‍ലാന്‍ഡിന്റെ കടല്‍ത്തീരം 5422.6 കിലോമീറ്ററാണ്‌. ദ്വീപ്‌ പ്രദേശങ്ങളുടേത്‌ 2094 കി.മീ. 

* ഏഷ്യന്‍ രാജ്യങ്ങളില്‍ കടല്‍ത്തീരത്തിന്റെ നീളത്തില്‍ നാലാം സ്ഥാനമാണ്‌ ഇന്ത്യയ്ക്കുള്ളത്‌. ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്‌, ജപ്പാന്‍ എന്നിവയാണ്‌ ഇന്ത്യയുടേതിനേക്കാള്‍ നീളംകൂടിയ കടല്‍ത്തീരമുള്ള രാജ്യങ്ങള്‍.

* ഇന്ത്യയുടെ അതിര്‍ത്തികളില്‍ സമുദ്രം ഇല്ലാത്ത ദിക്ക്‌ വടക്ക്‌ ആണ്‌.

* ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തി 17 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.

* കടല്‍ത്തീരമുള്ള 9 സംസ്ഥാനങ്ങളുണ്ട്‌. ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്നാട്‌, ആന്ധ്രാപ്രദേശ്‌, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവയാണ്‌ കടല്‍ത്തീരമുള്ള സംസ്ഥാനങ്ങള്‍.

* ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം ഗുജറാത്താണ്‌. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശാണ്‌ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം.

* അന്താരാഷ്ട്ര അതിര്‍ത്തിയും കടല്‍ത്തീരവുമുള്ള രണ്ട്‌ സംസ്ഥാനങ്ങളുണ്ട്‌- ഗുജറാത്തും പശ്ചിമ ബംഗാളും.

* അന്യരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്തതും കടല്‍ത്തീരമില്ലാത്തതുമായ അഞ്ചു സംസ്ഥാനങ്ങളുണ്ട്‌- മധ്യപ്രദേശ്‌, ഛത്തിസ്ഗഡ്‌, ജാര്‍ഖണ്ഡ്‌, ഹരിയാന, തെലങ്കാന 

* കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കുമ്പോള്‍ പാക്‌, അധിനിവേശ കശ്മീരുമായി അതിര്‍ത്തിപങ്കിടുന്ന അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ ഏഴ്‌ രാജ്യങ്ങള്‍
ഇന്ത്യയുമായി കര അതിര്‍ത്തിപങ്കിടുന്നു.

* അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്‌ എന്നിവയുമായി ഇന്ത്യയ്‌ക്ക് കര അതിര്‍ത്തിയുണ്ട്‌. 

* ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ബംഗ്ലാദേശ്‌ ഒഴികെയുള്ള എല്ലാ രാഷ്ട്രങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യമാണ്‌ ചൈന.

* ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തിയുള്ള രാജ്യം ബംഗ്ലാദേശാണ്‌ (4096 കി.മീ.) 

* അഫ്ഗാനിസ്ഥാനുമായിട്ടാണ്‌ ഇന്ത്യയ്ക്ക്‌ ഏറ്റവും കുറച്ച്‌ അതിര്‍ത്തിയുള്ളത്‌ (1൦6കി.മീ.). 

* അഫ്ഗാനിസ്ഥാനുമായി ഇന്ത്യക്ക്‌ അതിര്‍ത്തിയുള്ളത്‌ ഔദ്യോഗികമായി മാത്രമാണ്‌. യഥാര്‍ഥത്തില്‍ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്‌ പാക്‌ അധിന കശ്മീരുമായിട്ടാണ്‌. അതിനാല്‍ നിലവില്‍ ഇന്ത്യയുമായി ഏറ്റവും കുറച്ച്‌ അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യം ഭൂട്ടാനാണ്‌.

* കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ചൈനയ്ക്ക്‌ 3,488 കി.മീറ്ററും പാകിസ്ഥാന്‍ 3,323 കി.മീറ്ററും നേപ്പാളിന്‌ 1,751 കി.മീറ്ററും മ്യാന്‍മറിന്‌ 1643 കി.മീറ്ററും ഭൂട്ടാന്‍ 699 കി.മീറ്ററും ഇന്ത്യയുമായി അതിര്‍ത്തിയുണ്ട്‌.

* ബംഗ്ലാദേശ്‌ കഴിഞ്ഞാല്‍ ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ദൂരം അതിര്‍ത്തി പങ്കിടുന്നത്‌ ചൈനയാണ്‌.

* അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്‌ ചൈന, നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നിവ.

* ചൈനയുമായി അതിര്‍ത്തിയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്‌ ഹിമാചല്‍ പ്രദേശ് (345), ഉത്തരാഖണ്‍ഡ്‌ (463), സിക്കിം (220.35), അരുണാചല്‍ പ്രദേശ്‌ (1080) എന്നിവ.

* നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളാണ്‌ ഉത്തരാഖണ്‍ഡ്‌ (303), ഉത്തര്‍ പ്രദേശ്‌ (651), ബീഹാര്‍(601), പശ്ചിമ ബംഗാള്‍ (96), സിക്കിം (97.8) എന്നിവ.

* ബംഗ്ലാദേശുമായി അതിര്‍ത്തിയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്‌ ബംഗാള്‍ (2216.7), അസം (263), മേഘാലയ(443), ത്രിപുര(856), മിസൊറം (318)എന്നിവ.

* മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളാണ്‌ പാകിസ്ഥാനും ഭൂട്ടാനും മ്യാന്‍മറും ബംഗ്ലാദേശും.

*പാകിസ്താന്‍, ഗുജറാത്ത്‌ (506), രാജസ്ഥാന്‍ (1170), പഞ്ചാബ്‌ (425) എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു.

* സിക്കിം (32), പശ്ചിമ ബംഗാള്‍ (197), അസം(267, അരുണാചല്‍ (217) എന്നിവ ഭൂട്ടാനുമായും അതിര്‍ത്തിപങ്കിടുന്നു.

* നാഗാലാന്‍ഡ്‌ (215), മിസൊറം (510), അരുണാചല്‍ പ്രദേശ്‌, (520) മണിപ്പൂര്‍ (318) എന്നിവയ്ക്ക്‌ മ്യാന്‍മറുമായി അതിര്‍ത്തിയുണ്ട്‌. 

* ജമ്മു-കശ്മീര്‍ (പാകിസ്താന്‍, അഫ്‌ഗാനിസ്ഥാന്‍, ചൈന), സിക്കിം (നേപ്പാള്‍, ചൈന, ഭൂട്ടാന്‍), അരുണാചല്‍ പ്രദേശ്‌ (ഭൂട്ടാന്‍, ചൈന, മ്യാന്‍മര്‍), പശ്ചിമ ബംഗാള്‍ ( നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്‌) എന്നിവ മുന്ന്‌ രാജ്യങ്ങളുമായി വീതം അതിര്‍ത്തി പങ്കിടുന്നു.

* ജില്‍ ജിത്‌ -ബാള്‍ട്ടിസ്ഥാന്‍ പ്രദേശം പാകിസ്ഥാന്റെ നിയന്ത്രണത്തിലായതിനാല്‍
ഫലത്തില്‍ ജമ്മു-കശ്‌മീരിന്‌ അഫ്‌ഗാനിസ്ഥാനുമായി അതിര്‍ത്തിയില്ല. അതിനാല്‍ യഥാര്‍ഥത്തില്‍ ജമ്മു കശ്‌മീരിന്‌ പാകിസ്‌താന്‍, ചൈന എന്നീ രണ്ടു രാജ്യങ്ങളുമായിട്ടാണ്‌ അന്താരാഷ്ട്ര അതിര്‍ത്തിയുള്ളത്‌.

* കേന്ദ്ര ഭരണ പ്രദേശങ്ങളായി ജമ്മു ലഡാക്ക് മേഖലകളുടെ വിഭജനത്തിന് മുൻപ് ഏറ്റവും കുടുതല്‍ ദൂരത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുള്ള സംസ്ഥാനം ജമ്മു-കശ്‌മീരായിരുന്നു (വിവിധ രാജ്യങ്ങളുമായി 3176 കി.മീ). 

* 2509.7 കിലോമീറ്റര്‍ ദൂരത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുള്ള പശ്ചിമ ബംഗാളാണ്‌ രണ്ടാം സ്ഥാനത്ത്‌.

* ഏതെങ്കിലും ഒരു അയല്‍ രാജ്യവുമായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം പശ്ചിമ ബംഗാളാണ്‌. ബംഗ്ളാദേശുമായി 2216.7 കിലോമീറ്റര്‍ ദൂരത്തില്‍ അതിരുണ്ട്‌.

* ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ചൈനയാണ്‌ (വിസ്തീര്‍ണത്തിലും ജനസംഖ്യയിലും).

* മഹാഭാരത്‌ മലനിരകള്‍ ഇന്ത്യയെയും നേപ്പാളിനെയും വേര്‍തിരിക്കുന്നു. 

* ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയിലുളള മലനിരകളാണ്‌ പടകായ്‌ബം.

* ഇന്ത്യയുടെ സമീപമുള്ള ദ്വീപരാഷ്ട്രങ്ങളാണ്‌ ശ്രീലങ്ക, മാലദ്വീപ്‌, ഇന്തോനിഷ്യ എന്നിവ.

* മാലദ്വീപ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ വിസ്തീര്‍ണത്തിലും ജനസംഖ്യയിലും ഏറ്റവും ചെറുതാണ്‌. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍ രാജ്യമാണിത്‌. എന്നാല്‍, ഇന്ത്യ
യുമായി കര അതിര്‍ത്തിപങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാനാണ്‌.

* ആന്തമാനോട് ഏറ്റവും അടുത്തുകിടക്കുന്ന രാജ്യം മ്യാന്‍മറാണ്‌. 
നിക്കോബാറിനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന രാജ്യം ഇന്തൊനേഷ്യയാണ്‌.

*മ്യാന്‍മറിലെ അരക്കന്‍ യോമ പര്‍വത നിരയുടെ തുടര്‍ച്ചയാണ്‌ ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം. ഭൂമിശാസ്ത്രപരമായിഇത്‌ തെക്കുകിഴക്കന്‍ ഏഷ്യയുടെ ഭാഗമാണ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും തെക്കനേഷ്യയിലാണ്‌ ഉള്‍പ്പെടുന്നത്‌.

* ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്നത്‌ പാക്‌കടലിടുക്കാണ്‌.

* പാക്‌ കടലിടുക്കിലാണ്‌ ആദംസ്‌ ബ്രിഡ്ജ്‌ എന്ന മണല്‍ത്തിട്ട. ഇത്‌ തമിഴ്‌നാട്ടിലെ രാമേശ്വരത്തിലെ ധനുഷ്കോടിയ്ക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയ്ക്കാണ്‌.

* ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ് ഗവര്‍ണറായിരുന്ന റോബര്‍ട്ട്‌ പാക്കിന്റെ (Robert Palk) സ്മരണാര്‍ഥമാണ്‌ പാക്‌ കടലിടുക്കിന്‌ ആ പേരു നല്‍കിയത്‌. 53 മുതല്‍ 80 കിലോമീറ്റര്‍വരെയാണ്‌ പാക്‌ കടലിടുക്കിന്റെ വീതി.

* 30 കിലോമീറ്ററാണ്‌ ആദംസ്‌ ബ്രിഡ്ജിന്റെ നീളം.

* ഇന്ത്യയെയും അഫ്ഗാനിസ്ഥാനേയും വേര്‍തിരിക്കുന്നത്‌ ഡ്യൂറാന്റ്‌ രേഖയാണ്‌.

* ബ്രിട്ടീഷ്‌ സര്‍ക്കാരും അഫ്ഗാന്‍ അമീര്‍ അബ്ദുള്‍ റഹ്മാന്‍ ഖാനുമായി 1893-ല്‍ ഒപ്പുവെച്ച ഡ്യുറാന്റ്‌ ലൈന്‍ എഗ്രിമെന്റ്‌ പ്രകാരമാണ്‌ 2640 കിലോമീറ്റര്‍ നീളമുള്ള
ഈ അതിര്‍ത്തി രേഖ നിലവില്‍വന്നത്‌.

* ഉടമ്പടി ഒപ്പുവെച്ച സമയത്തെ ബ്രിട്ടീഷിന്ത്യയുടെ ഫോറിന്‍ സെക്രട്ടറി സര്‍ മോര്‍ട്ടിമര്‍ ഡ്യ്യൂറാന്റിന്റെ പേരാണ്‌ രേഖയ്ക്ക്‌ ലഭിച്ചത്‌. ഇപ്പോള്‍ ഇത്‌ ഫലത്തില്‍, പാകിസ്താനും അഫ്ഗാനിസ്ഥാനും ഇടയ്ക്കുള്ള അതിര്‍ത്തിയാണ്‌. 

* ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയ്ക്കുള്ള അതിര്‍ത്തിയാണ്‌ മക്മഹോന്‍ രേഖ.

*1914-ല്‍ ഗ്രേറ്റ്‌ ബ്രിട്ടണും ടിബറ്റും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ്‌ ഇത്‌ നിലവില്‍ വന്നത്‌.

* ബ്രിട്ടിഷ്‌ ഇന്ത്യയുടെ ഫോറിന്‍ സെക്രട്ടറിയായിരുന്ന സര്‍ ഹെന്‍റി മക്മഹോന്റെ പേരില്‍നിന്നാണ്‌ മക്മഹോന്‍ രേഖയ്ക്ക്‌ ആ പേരു ലദിച്ചത്‌. ഈ രേഖയുടെ നിയമസാധുത തര്‍ക്കവിഷയമാണെങ്കിലും ഇതാണ്‌ ഫലത്തില്‍ ഇന്ത്യാ-ചൈന അതിര്‍ത്തി.

* ഇന്ത്യ- പാക്‌ അതിര്‍ത്തി റാഡ്ക്ലിഫ്‌ രേഖ എന്നറിയപ്പെടുന്നു. ബ്രിട്ടീഷ്‌ നിയമജ്ഞനായിരുന്ന സിറില്‍ റാഡ്ക്ലിഫാണ്‌ 1947ല്‍ ഇന്ത്യാ വിഭജന സമയത്ത്‌ ഈ രേഖ നിര്‍ണയിച്ചത്‌.

* ഓദ്യോഗിക ഭാഷ - ഹിന്ദി, ഇംഗ്ലീഷ്‌
* ദേശീയ ചിഹ്നം - അശോക സ്തംഭം
* ദേശീയ ഗാനം - ജനഗണമന
* ദേശീയ ഗീതം - വന്ദേമാതരം
* ദേശീയ പഞ്ചാംഗം - ശകവര്‍ഷം
* ദേശീയ പതാക - ത്രിവര്‍ണം
* ദേശീയ കായിക വിനോദം - ഹോക്കി
* ദേശീയ ആപ്ത വാക്യം - സത്യമേവ ജയതേ
* ദേശീയ പ്രതിജ്ഞ - ഇന്ത്യ എന്റെ രാജ്യമാണ്‌...
* ദേശീയ മൃഗം - കടുവ
* ദേശീയ പക്ഷി - മയില്‍
* ദേശീയ പുഷ്പം - താമര
* ദേശീയ വൃക്ഷം - പേരാല്‍
* ദേശീയ നദി - ഗംഗ
* ദേശീയ ജലജീവി - ഗംഗാ ഡോള്‍ഫിന്‍
* ദേശീയ പൈതൃകമൃഗം - ആന
* നാണയം - രൂപ
* സ്റ്റാന്‍ഡേര്‍ഡ്‌ സമയം - +5.30 ഗ്രീന്‍വിച്ച്‌ സമയം
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here