അടൽ തുരങ്കം - പ്രധാന വസ്തുതകൾ  
Atal Tunnel - Important Facts
ഹിമാചൽപ്രദേശിലെ മണാലിയെ ലാഹൗൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ‘അടൽ തുരങ്കം’ പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഒക്ടോബർ 3 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളംകൂടിയ ഹൈവേ തുരങ്കമാണിത്. ഈ തുരങ്കവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകൾ പഠിക്കാം. 
Prime Minister Narendra Modi on 2020 October 3 Saturday inaugurated the Atal Tunnel at Rohtang at an altitude of above 3,000 metres in Himachal Pradesh. After the inauguration, he said the tunnel would provide new strength to the country’s border infrastructure. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
അടൽ തുരങ്കം - പ്രധാന വസ്തുതകൾ
* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  നീളമേറിയ ഹൈവേ തുരങ്കം

* 9.2 കിലോമീറ്ററാണ്‌ ഈ തുരങ്കപാതയുടെ നീളം. 

* റോഹ്താങ് തുരങ്കമെന്നായിരുന്നു ആദ്യമിട്ട പേര്.

* കുതിരലാടത്തിന്റെ ആകൃതിയുള്ള ഒറ്റത്തുരംഗം. ഇതിൽ രണ്ടുവരിപ്പാത.

* നീളം 9.02 കിലോമീറ്റർ

* വീതി 10.5 മീറ്റർ

* ചെലവ് 3300 കോടി രൂപ

* പണിപൂർത്തിയായത് 10 കൊല്ലംകൊണ്ട്.

* ഹിമാചൽ പ്രദേശിലെ മണാലിയെ ലഡാക്കിലെ ലേ യുമായി ബന്ധിപ്പിക്കുന്ന തുരങ്കം 46 കിലോമീറ്റർ യാത്രാദൈർഘ്യം കുറയ്‌ക്കുന്നുണ്ട്. 

* ഇത് മണാലിക്ക് സമീപമുള്ള സൊലാങ് താഴ് വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നു.

* തുരങ്കത്തിലേക്കുള്ള രണ്ടു കവാടത്തിലും സുരക്ഷിതമായ പ്രവേശനമുറപ്പാക്കാൻ വേഗം ക്രമീകരിക്കാനായുള്ള തടസ്സം (ബാരിയർ).

* നിലവിൽ 4 മണിക്കൂറുള്ള ഈ ഇടങ്ങൾ തമ്മിലുള്ള യാത്ര സമയം തുരങ്കം വരുന്നതോടെ 15 മിനുറ്റ് ആയി കുറയും. 

* സമുദ്ര നിരപ്പിൽ നിന്ന് 3048 മീറ്റർ ഉയരത്തിൽ (10,171 അടി) സ്ഥിതിചെയ്യുന്നു.

* ഈ തുരങ്കം സ്ഥിതി ചെയ്യുന്നത് ഹിമാചൽപ്രദേശിലെ റോഹ്താങ് (Rohtang) ലാണ്.

* മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമാണ് തുരങ്കത്തിന്റെ നാമകരണം. 

* 15,000 ടൺ ഉരുക്ക് തുരങ്കം നിർമിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. 

* ഇന്ദിരാ ഗാന്ധിയുടെ ഭരണകാലമായ 1983 -ല്‍ സർവ്വേ തുടങ്ങിയ പദ്ധതിയുടെ സാധ്യതാ പഠനം നടന്നത് 2002  മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കാലത്താണ്. 

* അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണു തുരങ്കം നിർമിക്കാൻ തീരുമാനമെടുത്തത്. 2002 മേയ് 26 ന് തറക്കല്ലിട്ടു. 

* 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയ് തുരങ്കത്തിന്റെ അപ്രോച്ച് റോഡിന് തറക്കല്ലിട്ടിരുന്നു.

* 2010 ല്‍ എ കെ ആന്‍റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്താണ് ടണലിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്. 
* പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്.  

* റോഹ്താങ് ലായുടെ പടിഞ്ഞാറ് വശത്തുള്ള പർവതത്തെ മുറിച്ചു കടക്കുന്നതാണ് തുരങ്കം. 

* ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബിആർഒ)മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്. 

* തുരങ്കത്തിന്‍റെ എൻജിനീയറിങ്, നിര്‍മ്മാണ മാനേജ്‍മെന്‍റ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പി ഇ എം എസ്സ് എൻജിനീയറിംങ് കൺസൾട്ടൻറ്സ് എന്ന സ്ഥാപനമാണ്. 

* രാജ്യത്തെ എഞ്ചനീയറിംഗ് രംഗത്തെ അത്ഭുതം എന്നു വിളിക്കാം ഹിമാചൽ പ്രദേശിലെ മണാലിയെയും ലാഹുൽ സപ്തിയെയും തമ്മിൽ ബന്ധിപ്പിക്കുന അടൽ തുരങ്കം അഥവാ റോഹ്താംഗ്  തുരങ്കത്തെ.
 
* ഒമ്പത് കിലോമീറ്ററിൽ അധികം ഹിമാലയം മലനിരകളെ തുരനെടുത്താണ് നിർമ്മാണം. 

* മണാലി ലഡാക് ഹൈവേയിലെ റോതാംഗ് മഞ്ഞുമലകൾക്കിടയിലൂടെ എകദേശം 2 കിലോമീറ്റര്‍ ഉയരത്തിലുള്ള മഞ്ഞുമല തുരന്നാണ് 10.56 മീറ്റർ വീതിയുള്ള തുരങ്കത്തിൽ 8 മീറ്റർ വീതിയിലും 9.02 കി.മീ നീളവുമുള്ള രണ്ട് വരി പാത നിർമ്മിച്ചിരിക്കുന്നത്. 

* പ്രധാന പാതയുടെ അടിയിലൂടെ 3.6 മീറ്റർ വീതിയിലും 2.25 മീറ്റർ ഉയരത്തിലുമുള്ള ഒരു എമര്‍ജന്‍സി ടണലും നിർമ്മിച്ചിട്ടുണ്ട്.

* ചൈനീസ് അതിർത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്‍റെ വേഗത കൂട്ടുന്നതാണ് ഈ തുരങ്കമെന്നതിനാൽ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയിൽ പ്രാധാന്യമേറെയാണ്. 

* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയ പര്‍വ്വതത്തിലാണ് ലോകത്തിലെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള ചുരമായ റോഹ്താംഗ് പാസ് സ്ഥിതി ചെയ്യുന്നത്. 

* സമുദ്ര നിരപ്പില്‍ നിന്നും 13,000 അടിക്ക് മുകളില്‍ പിര്‍-പഞ്ചാല്‍ മലനിരകളില്‍ ഉള്ള റോഹ്താംഗ് പാസ് മണാലിയെയും ലാഹോള്‍-സ്‍പിറ്റി വാലിയെയും ബന്ധിപ്പിക്കുന്നു.  

കേരളത്തിലെ ചുരങ്ങൾ പഠിക്കാം ഇവിടെ ക്ലിക്കുക  

* പൂര്‍ണ്ണമായും NATM അഥവാ New Austrian Tunneling Method ഉപയോഗിച്ച് നിര്‍മ്മിച്ച, മണിക്കൂറിൽ പരമാവധി 80 കിലോമീറ്റര്‍ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് തുരങ്കത്തിന്‍റെ നിർമ്മാണം പൂര്‍ത്തിയായിരിക്കുന്നത്. 

* ഒരേ സമയം മലയുടെ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്ത് നിന്നും രണ്ട് പ്രത്യേക 
തുരങ്കങ്ങളായി പണി തുടങ്ങുകയായിരുന്നു. ഏകദേശം മധ്യഭാഗത്തെത്തി ആ രണ്ട് തുരങ്കങ്ങളെയും യോജിപ്പിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

* 2020 ഒക്ടോബർ 3 ന്  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 

* തുരങ്കത്തിന്‌ മുകളിലൂടെ സെക്കൻഡിൽ 140 ലിറ്റർ ജലപ്രവാഹമുള്ള സെറിനള (Seri Nullah) എന്ന അരുവി ഒഴുകുന്നുണ്ട്‌.  

* 587 മീറ്ററോളം ദൈര്‍ഘ്യമുള്ളതും പ്രതിദിനം 10 ദശലക്ഷത്തോളം ലിറ്റര്‍ പ്രവാഹ ശേഷിയുള്ളതുമായ സെറിനാല (Seri Nullah) ജലസ്രോതസ് തുരങ്കത്തില്‍ നിന്നും 350 മീറ്റര്‍ ഉയരത്തില്‍ തുരങ്കത്തിന് മുകളില്‍ കൂടിയാണ് ഒഴുകുന്നത്. 2012 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ അതില്‍ നിന്നും അപ്രതീക്ഷിതമായ നീരൊഴുക്ക് തുരങ്കത്തിനുള്ളില്‍ ഉണ്ടാവുകയും അത് തുരങ്ക നിര്‍മ്മാണത്തെ സാരമായിബാധിക്കുകയും ചെയ്തു.

* പാറതുരക്കുമ്പോൾ കല്ലുകൾ കൂട്ടത്തോടെ ഇളകിവീഴുന്ന സേരി നള ഭാഗത്തെ 587 മീറ്ററിലെ പണിയായിരുന്നു ഏറ്റവും ദുർഘടം. 2017 ഒക്ടോബർ 15-ന് ഈ പ്രതിസന്ധിയും മറികടന്നു.

* ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

* പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവാനെ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

* പ്രതിദിനം മൂവായിരത്തോളം കാറുകളും 1,500 ട്രക്കുകളും കൈകാര്യം ചെയ്യാൻ ഇരട്ട പാതയുള്ള തുരങ്കത്തിന് കഴിയും. 

* മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗത.

* തുരങ്കത്തിനകത്ത് ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും അഗ്നി ശമന ഉപകരണവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റുമുണ്ട്. 

* ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കുന്നതിനുള്ള ഇടവും നൽകിയിരിക്കുന്നു.

* ഓരോ കിലോമീറ്റർ കൂടുമ്പോഴും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാനുള്ള സംവിധാനവും തുരങ്കത്തിനകത്തുണ്ട്. 

* 250 മീറ്റർ കൂടുമ്പോൾ സിസിടിവി ക്യാമറകളുള്ള ഓട്ടോമാറ്റിക് ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനവും ബ്രോഡ് കാസ്റ്റിങ്ങ് സംവിധാനവും തുരങ്കത്തിലുണ്ട്
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here