CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 AUGUST
കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 ആഗസ്റ്റ്: ചോദ്യോത്തരങ്ങള്‍
1. ഇന്ത്യയിലെ ആദ്യ വനിത ഡി.ജി.പി. ആയിരുന്ന കാഞ്ചന്‍ ചൗധരി ഓഗസ്റ്റ് 27-ന് അന്തരിച്ചു. ഇവര്‍ ഏത് സംസ്ഥാനത്തെ പോലീസ് മേധാവിയായാണ് പ്രവര്‍ത്തിച്ചിരുന്നത്?
ഉത്തരാഖണ്ഡ്
72 കാരിയായ കാഞ്ചന്‍ ചൗധരി മുംബൈയിലാണ് അന്തരിച്ചത്. ഐ.പി.എസ്. നേടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇവര്‍. പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി ആയിരുന്നു ആദ്യത്തെ വനിത. 2004-ലാണ് കാഞ്ചന്‍ ചൗധരി ഉത്തരാഖണ്ഡിന്റെ ഡി.ജി.പിയായത്. 2014-ല്‍ വിരമിച്ചു.
2. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്ക് 2019 ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണമായി നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനം?
എയര്‍ ഇന്ത്യ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് 2022 ആവുമ്പോഴേക്ക് ഇന്ത്യയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കായാണ് എയര്‍ ഇന്ത്യ ഇത്തരം ഉത്പന്നങ്ങള്‍ നിരോധിച്ചത്. പരിസ്ഥിതി സൗഹൃദ കപ്പുകള്‍, സ്പൂണുകള്‍ തുടങ്ങിയവയായിരിക്കും ഒക്ടോബര്‍ രണ്ട് മുതല്‍ എയര്‍ ഇന്ത്യ ഉപയോഗിക്കുക.

3. പാകിസ്താന്‍ ഓഗസ്റ്റ് 28-ന് രാത്രിയില്‍ വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ പേര്?
ഗസ്‌നവി
പാകിസ്താന്റെ നാഷണല്‍ ഡവലപ്‌മെന്റ് കോംപ്ലക്‌സ് നിര്‍മിച്ച ഈ മിസൈലിന്റെ മുഴുവന്‍ പേര് ഹത്ഫ് 3 ഗസ്‌നവി എന്നാണ്. ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലോ പൂര്‍ണതോതില്‍ യുദ്ധമുണ്ടാവുമെന്ന് പാക് മന്ത്രി പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെ നടന്ന മിസൈല്‍ പരീക്ഷണം ലോക ശ്രദ്ധനേടി. കരയില്‍നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന്റെ ദൂരപരിധി 300 കിലാമീറ്റര്‍ വരെയാണ്.

4. 2019-ലെ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം?
മാനസി ജോഷി
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ 1998-ലാണ് പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ ഓഗസ്റ്റ് 20 മുതല്‍ 25 വരെയായിരുന്നു ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ്. പുരുഷ സിംഗിള്‍സ്(എസ്.എല്‍. 3)വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് സ്വര്‍ണം നേടി. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പരുള്‍ ദാല്‍സുഖ്ഭായ് പാര്‍മര്‍ക്കാണ് വെള്ളി.

5. താഴെപ്പറയുന്ന ഏത് ജീവിയാണ് വംശനാശം നേരിടുന്ന ജന്തു ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആഗോള വ്യാപാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന CITES-ന്റെ സംരക്ഷിത പട്ടിക ഒന്നില്‍ പുതുതായി ഇടം നേടിയത്?
നക്ഷത്ര ആമ
നക്ഷത്ര ആമകളെ(ശാസ്ത്രീയ നാമം: Geochelone elegans) കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തേക്ക് അനധികൃതമായി കടത്തുപ്പെടുന്നുണ്ട്. ഭാഗ്യ ചിഹ്നമായാണ് ഇവയെ കരുതുന്നത്. കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍ നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡെയിഞ്ചേഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറയുടെ ജനീവയില്‍ നടന്ന സമ്മേളനമാണ്(2019 ഓഗസ്റ്റ് 17 മുതല്‍ 28 വരെ) വംശനാശം നേരിടുന്ന നക്ഷത്ര ആമകളെ സംരക്ഷിത പട്ടികയുടെ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇവയുടെ വിപണനം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. CITES പട്ടികയ്ക്ക് മൂന്ന് അപെന്‍ഡിക്‌സുകളാണുള്ളത്. ഇതില്‍ ഒന്നാം അപെന്‍ഡിക്‌സില്‍ ഉള്‍പ്പെടുന്നവയുടെ വ്യാപാരം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. രണ്ടും മൂന്നും അപെന്‍ഡിക്‌സില്‍ ഉള്‍പ്പെടുന്നവയെ നിയന്ത്രണ വിധേയമായി വ്യാപാരം നടത്താം. നക്ഷത്ര ആമയ്ക്ക് പുറമെ കേരളത്തില്‍ ഉള്‍പ്പെടെ കാണുന്ന നീര്‍നായയെയും അപെന്‍ഡിക്‌സ് ഒന്നില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6. 2019-ലെ വള്ളത്തോള്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
സക്കറിയ
വള്ളത്തോള്‍ സാഹിത്യ സമിതിയാണ് എല്ലാ വര്‍ഷവും വള്ളത്തോള്‍ പുരസ്‌കാരം നല്‍കുന്നത്. 1991-ല്‍ പാല നാരായണന്‍ നായര്‍ക്കാണ് ആദ്യ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചത്. 2018-ല്‍ എം.മുകുന്ദനായിരുന്നു പുരസ്‌കാരം. 1,11,111 രൂപയാണ് പുരസ്‌കാരത്തുക. ചെറുകഥാ സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കിയത്.

7. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പുതുതായി അനുവദിച്ച 47,000 കോടി രൂപയുടെ 'കാംപ'ഫണ്ട് ഏത് മേഖലയിലെ വികസനത്തിനുള്ളതാണ്?
വനവത്കരണം
കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി എന്നാണ് ' കാംപ'യുടെ മുഴുവന്‍ രൂപം. വികസന ആവശ്യങ്ങള്‍ക്കായി വനം ഏറ്റെടുക്കുന്നതിനു പകരമായി വനവത്കരണം നടത്തുന്നതിനാണ് 47,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തിന് ഇതില്‍ 81.59 കോടി രൂപ ലഭിക്കും. കേരളത്തിനാണ് ഏറ്റവും കുറവ് ലഭിച്ചത്. 5933.98 കോടി രൂപ ലഭിച്ച ഗുജറാത്തിനാണ് ഏറ്റവും കൂടുതല്‍ തുക.

8. ഡല്‍ഹിയിലെ പ്രശസ്തമായ ഏത് സ്റ്റേഡിയത്തിനാണ് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നത്?
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം
1351 മുതല്‍ 1388 വരെ ഡല്‍ഹി ഭരിച്ചിരുന്ന തുഗ്ലക് വംശ ഭരണാധികാരിയാണ് ഫിറോസ് ഷാ. ഡല്‍ഹിക്കടുത്ത് ഫിറോസാബാദ് നഗരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇവിടുത്തെ കോട്ടയാണ് ഫിറോസ് ഷാ കോട്‌ല. 1883-ലാണ് ഇവിടെ സ്‌റ്റേഡിയം നിര്‍മിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡനാണ് ഏറ്റവും പഴക്കമുള്ളത്.

9. ദ ഹിന്ദു വേ എന്നത് ആരുടെ പുതിയ പുസ്തകമാണ്?
ശശി തരൂര്‍
സെപ്റ്റംബര്‍ 2-ന് പുറത്തിറങ്ങിയ ദ ഹിന്ദു വേ (The Hindu Way: An Introduction to Hinduism) ശശി തരൂരിന്റെ 2019-ലെ ആദ്യ പുസ്തകമാണ്. Why I Am A Hindu, The Paradoxical Prime Minister എന്നിവയാണ് തരൂരിന്റെ 2018-ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങള്‍.

10. ഏത് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുന്നത്?
ബിമല്‍ജലാന്‍ സമിതി
കരുതല്‍ ധനത്തില്‍നിന്ന് 

11.76 ലക്ഷം കോടി രൂപയാണ് ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് കേന്ദ്ര ഗവണ്‍മെന്റിന് കൈമാറുന്നത്. റിസര്‍വ്ബാങ്കിന്റെ മുന്‍ ഗവര്‍ണറാണ് ബിമല്‍ ജലാന്‍. 2018 ഡിസംബറിലാണ് സാമ്പത്തിക മൂലധന ചട്ടകൂടിനെ വിലയിരുത്താനുള്ള സമിതിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്.1. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചതെന്ന്?
ഓഗസ്റ്റ് 17-ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് സഭാ ടി.വിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഒരു നിയമസഭയുടെ ദൃശ്യ മാധ്യമ സംരംഭമായി ആരംഭിക്കുന്ന സഭാ ടി.വി. ആദ്യഘട്ടത്തില്‍ വിവിധ ചാനലുകള്‍വഴിയാണ് സംപ്രേഷണം ചെയ്യുക. നിയമസഭാ നടപടികള്‍ മുഴുവന്‍ കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്ന സഭാ ടി.വി പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
- 2020 ഓഗസ്റ്റ് 18
1920 ഓഗസ്റ്റ് 18-നാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിക്കുന്നത്. ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാര്‍ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്.
12. 2020 ഓഗസ്റ്റില്‍ ബി.എസ്.എഫ് ഡയറക്ടറായി നിയമിതനായതാര്?
- രാകേഷ് അസ്താന
1984 ബാച്ച് ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍പ് സി.ബി.ഐയിലും ഉന്നത പദവി വഹിച്ചിട്ടുണ്ട്.

13. 2020 ഓഗസ്റ്റില്‍ അന്തരിച്ച പണ്ഡിറ്റ് ജസ്‌രാജ് ഏതു മേഖലയില്‍ പ്രശസ്തനായിരുന്നു?
- സംഗീതം
ഹരിയാണയിലെ ഹിസാറില്‍ 1930-ലാണ് പണ്ഡിറ്റ് ജസ്‌രാജ് ജനിച്ചത്. സംഗീതജ്ഞനായിരുന്ന പിതാവ് മോത്തി റാമില്‍നിന്നാണ് സംഗീത പഠനം തുടങ്ങിയത്. അപൂര്‍വ ശബ്ദ സൗകുമാര്യത്തിന് ഉടമയായിരുന്ന അദ്ദേഹം ബാബ ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജാവിന്റെ ശിക്ഷണത്തില്‍ ഹവേലി സംഗീതത്തില്‍ ഗവേഷണം നടത്തി. ജുഗല്‍ബന്ദി സംഗീതത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

14. 2020-ലെ ശുചിത്വ സര്‍വേയില്‍ രാജ്യത്ത് ഒന്നാമതെത്തിയ നഗരമേത്?
- ഇന്ദോര്‍
'സ്വച്ച് സര്‍വേക്ഷന്‍ 2020' എന്ന പേരില്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് മധ്യപ്രദേശിലെ ഇന്ദോര്‍ മികച്ച ശുചിത്വ നഗരമായി മാറുന്നത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ മികച്ച ശുചിത്വത്തിന് മഹാരാഷ്ട്രയിലെ കാരാഡ് ഒന്നാം സ്ഥാനത്തെത്തി. സസ്വാദ്, ലോണാവാല എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

15. 2020-ലെ ഐ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നതെവിടെ?
- ഗോവ
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഏഴാം സീസണിന് ഗോവ വേദിയാകും. നവംബറില്‍ ആരംഭിക്കുന്ന ലീഗ് മൂന്ന് വേദികളിലായിട്ടാകും നടക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫത്തോര്‍ദ, ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം ബംബോലിം, തിലക് മൈതാന്‍ വാസ്‌കോ എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ലീഗില്‍ പത്ത് ടീമുകളാണ് കളിക്കുന്നത്. നിലവിലെ ഹോം ആന്‍ഡ് എവേ മത്സരരീതിക്ക് പകരമാണ് മൂന്ന് വേദികളിലായി എല്ലാ മത്സരങ്ങളും നടത്തുന്നത്.

16. 2020-ലെ ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടിയ കമ്പനി?
- ഡ്രീം ഇലവന്‍
അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്മാറിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുതിയ സ്‌പോണ്‍സറെ കണ്ടെത്തിയത്. 222 കോടി രൂപയുടേതാണ് കരാര്‍. കോവിഡിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐ.പി.എല്‍. നടക്കുന്നത് യു.എ.ഇ.യിലാണ്. സെപ്റ്റംബര്‍ 19-ന് തുടങ്ങും.

17. 2020-ലെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായ ക്രിക്കറ്റ് താരം?
- രോഹിത് ശര്‍മ
രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ മണിക ബത്ര, പാരാലിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, ഹോക്കി താരം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരുവര്‍ഷം അഞ്ചുപേര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരം നല്‍കുന്നത്. ഖേല്‍ രത്‌ന ബഹുമതി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1998), എം.എസ് ധോനി (2007), വിരാട് കോലി (2018) എന്നിവരെ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.

18. അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പ് കരാര്‍ നല്‍കുന്ന കേരളത്തിലെ വിമാനത്താവളമേത്?
- തിരുവനന്തപുരം
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളുടെ നിലവാരം ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്‍രെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. തിരുവനന്തപുരത്തിനുപുറമെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും.

19. 2019-ലെ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നേടിയ പോലീസ് സ്‌റ്റേഷനുകളേത്?
- പത്തനംതിട്ട, മണ്ണൂത്തി
കേസന്വേഷണത്തിനുള്ള മികവ്, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാനപാലനത്തിനുള്ള നിയന്ത്രണം തുടങ്ങിയവ പരിഗണിച്ചാണ് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുന്നത്. നേരത്തെ തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനെ കേരളത്തിലെ മികച്ച പോലീസ് സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു.

20. 2020 ഓഗസ്റ്റില്‍ ആരംഭിച്ച കേരള നിയമസഭയുടെ ടെലിവിഷന്‍ ചാനലേത്?
- സഭാ ടി.വി.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here