കേരള നവോത്ഥാന നായകർകൃഷ്ണാദിയാശാൻ - ചോദ്യോത്തരങ്ങൾ

കൃഷ്ണാദിയാശാൻ (1877-1937) 

721. കൊച്ചി പുലയമഹാസഭ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയ കൃഷ്ണാദിയാശാൻ ദളിത് വിഭാഗത്തിൽനിന്നുയർന്നുവന്ന നവോത്ഥാന നായകനാണ്.

722. 1877 ഒക്ടോബർ ആറിന് എറണാകുളം ജില്ലയിലെ മുളവുകാട് തുരുത്തിലെ കല്ലച്ചംമുറി വീട്ടിൽ ചാത്തന്റെയും കാളിയുടെയും ആറാമത്തെ മകനായി കൃഷ്ണാദി ജനിച്ചു. പുലയസമുദായാംഗമായതിനാൽ അദ്ദേഹത്തിന് സ്കൂളിൽ പഠിക്കാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം രഹസ്യമായി സംസ്കൃതവും സംഗീതവും പഠിച്ചു.

724. തന്റെ സമുദായത്തിന്റെ വിമോചനത്തിന് ഒരു സംഘടന അനിവാര്യമാ ണെന്ന് മനസ്സിലാക്കിയ കൃഷ്ണാദി 1913 ഏപ്രിൽ ഒന്നിന് രൂപംകൊടുത്ത  പ്രസ്ഥാനമാണ് കൊച്ചി പുലയമഹാസഭ. ഇതിന്റെ മുന്നോടിയായി ഒരു യോഗംചേരാൻ സ്ഥലം ലഭിക്കാത്തതിനാൽ കായലിൽ വള്ളങ്ങൾ കുട്ടിക്കെട്ടിയാണ് യോഗം ചേർന്നത്.

725. 1913 മെയ് 13-ന് എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ വ ച്ച് പുലയമഹാസഭയുടെ ആദ്യയോഗം ചേർന്നു.

726. സ്വന്തം ജാതിക്കാരെ സംസ്കൃതം പഠിപ്പിക്കാൻ ശ്രമിച്ച് അദ്ദേഹം കൃഷ്ണാദിയാശാനായി.

727. അദ്ദേഹം 1918-ൽ ക്രിസ്തുമതം സ്വീകരിക്കുകയും സി.കെ.ജോൺ എന്നു പേരുമാറ്റുകയും ചെയ്തു.

728. ജാതി വ്യത്യാസമില്ലാത്ത ക്രിസ്തുമതത്തിലേക്ക് നിരവധി പുലയസമു ദായാംഗങ്ങളെ അദ്ദേഹം മതംമാറ്റി. എന്നാൽ, ക്രിസ്തുമതവും ദളിതരെ ദളിതരായിത്തന്നെ കാണുന്നുവെന്നത് അദ്ദേഹത്തെ നിരാശനാക്കി.

729. 1937-ൽ കൃഷ്ണാദിയാശാൻ നിര്യാതനായി.

👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>


PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here