സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ (ഭാഗം ഒന്ന്)


പി.എസ്‌.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സയൻസ് പ്ലസ് പോയിന്റ്സ് എന്ന ഈ ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്‌.
 

PSC 10th, +2 Level Exam Questions and Answers / Science Plus Points - PSC Questions and Answers / Science Questions and Answers / LDC / VEO / LGS etc. Questions

സയൻസ് പ്ലസ്- ചോദ്യോത്തരങ്ങൾ പഠിക്കാം

ഒരു മൈക്രോസ്‌കോപ്പിലെ കൃത്രിമ പ്രകാശം പതിപ്പിക്കുന്നത്‌ 
- കോണ്‍കേവ്‌ ദര്‍പ്പണം (Concave Mirror)

* ലളിതമായ ഒരു മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത്‌ 
- റോബര്‍ട്ട്‌ ഹൂക്ക്‌

* സസ്യശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ 
- എം ജെ ഷ്ളീഡന്‍ (Matthias Jakob Schleiden)

* ജന്തുശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയത്‌ 
- തിയോഡര്‍ഷ്വാന്‍

* കോശത്തില്‍ പദാര്‍ഥ സംവഹനം നടക്കുന്നത്‌ ഏതിലൂടെയാണ്‌ 
- എന്‍ഡോപ്ളാസ്മിക്‌ റെറ്റിക്കുലം

* കോശാസ്തികൂടം എന്നറിയപ്പെടുന്ന കോശഭാഗം
- എന്‍ഡോപ്ലാസ്മിക്‌ റെറ്റിക്കുലം

* കോശത്തിലെ മാംസ്യ നിര്‍മ്മാണ കേന്ദ്രം  
- റൈബോസോം

* ടോണോ പ്ലാസ്റ്റ്‌ എന്ന സവിശേഷ സ്തരത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശ ഭാഗം 
- ഫേനം (Vavcole)

* കോശത്തിന്റെ നിയന്ത്രണകേന്ദ്രം എന്നറിയപ്പെടുന്നത്‌ 
- മര്‍മ്മം (Nucleus)

* സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്‌ 
- ജൈവകണങ്ങള്‍ (Plastids)

* ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശമാണ്‌ 
- സെന്‍ട്രോസോം (centrosome)

* സസ്യങ്ങളില്‍ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക കോശങ്ങള്‍ 
- മെരിസ്റ്റമിക്‌ കോശങ്ങള്‍

* മുറ, നീലിരവി, ബദാവരി എന്നിവ ഏത്‌ കന്നുകാലി ഇനത്തില്‍ പെടുന്നു? 
- എരുമ

* മസ്കവി, ചാര, ചെമ്പല്ലി എന്നിവ ഏത്‌ പക്ഷിയിനത്തില്‍പ്പെടുന്നു? 
- താറാവ്‌

* ശാസ്ത്രീയമായി മുയലുകളെ വളര്‍ത്തുന്ന രീതി 
- ക്യൂണികള്‍ച്ചര്‍

* ചെടികളെ പോഷക ലായനിയില്‍ വളര്‍ത്തുന്ന രീതിയാണ്‌ 
- ഹൈഡ്രോപോണിക്സ്‌

* വേരുകള്‍ വായുവിലേക്ക്‌ വളര്‍ന്നിറങ്ങുന്ന രീതിയില്‍സസ്യങ്ങളെ വളര്‍ത്തി പോഷകങ്ങള്‍ വേരുകളിലേക്ക്‌ നേരിട്ട്‌ സ്പ്രേ ചെയ്തുകൊടുക്കുന്ന രീതിയാണ്‌ 
- എയ്റോപോണിക്സ്‌

* ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയാല്‍ ദ്രാവകമാകാതെ നേരിട്ട് വാതകം ആയിമാറുന്ന പ്രക്രിയ 
- ഉത്പതനം (Sublimation)

* പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കുന്ന രീതി 
- അംശിക സ്വേദനം (Fractional distillation)

* തൈരില്‍ നിന്ന്‌ വെണ്ണ വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം 
- സെൻട്രിഫ്യുഗേഷന്‍

* സെലിനിയം, തോറിയം, സീറിയം, സിലിക്കണ്‍ എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ 
- ബെഴ്സീലിയസ്‌

* ക്വുറിയം എന്ന മൂലകത്തിന്റെ നാമകരണത്തിന്‌ അടിസ്ഥാനം 
- മേരിക്യുറി എന്ന ശാസ്ര്തജ്ഞയുടെ പേര്‍

* ആറ്റം എന്ന വാക്കുണ്ടായത്‌ ഏത്‌ ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ 
- ആറ്റമോസ്‌

* ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ 
- ജോണ്‍ഡാല്‍ട്ടന്‍

* മിന്നാമിനുങ്ങിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഏതു എന്‍സൈമിന്റെ സാന്നിധ്യമാണ്‌ പ്രകാശോര്‍ജം പുറത്തുവിടുന്നതിന്‌ സഹായിക്കുന്നത്‌?
 - ലൂസിഫെറെയ്സ്‌

* മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നത്‌ ഏതുതരം സെല്ലുകളാണ്‌? (Battery)
- ലിഥിയം അയോണ്‍ സെല്‍

* മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം? 
- സ്വര്‍ണ്ണം

* പൂക്കള്‍, ഫലങ്ങള്‍ എന്നിവയ്ക്ക്‌ മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണുകങ്ങള്‍ 
- സാന്തോഫില്‍

* ഒരു ലായകത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നിലധികം ലീനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം
- ക്രൊമറ്റോഗ്രാഫി

* രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്‌ ഘടകങ്ങളാക്കാന്‍ സാധിക്കാത്ത ശുദ്ധ പദാര്‍ത്ഥങ്ങള്‍ 
- മൂലകങ്ങള്‍

* സ്വത്രന്തമായും സ്ഥിരമായും നില്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ്‌ 
- തന്മാത്രകള്‍

* ആറ്റം എന്ന വാക്കിന്റെ അര്‍ത്ഥം 
- വിഭജിക്കാന്‍ കഴിയാത്തത്‌

* ഇല്രക്ടിക്‌ ബള്‍ബില്‍ ഫിലമെന്റ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം 
- ടങ്സ്റ്റണ്‍

* ലോഹങ്ങളില്‍ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്നത്‌ 
- പ്ലാറ്റിനം.

* മൃദു ലോഹങ്ങള്‍ക്ക്‌ ഉദാഹരണം 
- ലിഥിയം, സോഡിയം, പൊട്ടാസ്യം

* ലോഹങ്ങളില്‍ ഏറ്റവും മികച്ച വൈദ്യുത ചാലകം 
വെള്ളി

* ടാങ്സ്റ്റണിന്റെ ദ്രവണാങ്കം 
- 3414⁰C

* ബ്രാസ്‌ (പിച്ചള) എന്ന ലോകസങ്കരത്തിന്റെ ഘടകങ്ങള്‍ ഏതെല്ലാം? 
- കോപ്പര്‍, സിങ്ക് 

ബ്രോണ്‍സ്‌ (ഓട്) എന്ന ലോഹത്തിന്റെ ഘടകങ്ങള്‍ 
- കോപ്പര്‍, ടിന്‍

* നിക്കല്‍, ക്രോമിയം, അയണ്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ലോഹസങ്കരം ഏത്‌? 
- നിക്രോം

* അയണ്‍, അലൂമിനിയം, നിക്കല്‍, കോബാള്‍ട്ട്‌ എന്നീ ഘടകലോഹങ്ങള്‍ അടങ്ങിയ ലോഹസങ്കരം ഏതാണ്‌? 
- അല്‍നിക്കോ

* ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം 
- അലൂമിനിയം

* രക്തത്തിന്‌ ചുവപ്പ്‌ നിറം നല്‍കുന്ന ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം. 
- ഇരുമ്പ്‌

* ഒരു ടണ്‍ എന്നത്‌ എത്ര കിലോഗ്രാം ആണ്‌? 
- 1000kg

* ഒരു സോളാര്‍ ദിനം എത്ര മണിക്കുര്‍ ആകുന്നു? 
- 24 മണിക്കൂര്‍

* പ്രകാശ തീവ്രതയുടെ അടിസ്ഥാന യൂണിറ്റ്‌? 
- കാന്‍ഡില

* താപനിലയുടെ (Temperature) അടിസ്ഥാന യൂണിറ്റ്‌
- കെല്‍വിന്‍ (Kelvin)

* വൈദ്യുത പ്രവാഹ തീവ്രത (Electric Current) യുടെ അടിസ്ഥാന യൂണിറ്റ്‌ 
- ആമ്പിയര്‍

* സാന്ദ്രത (Density) എന്നത്‌........ ന്‌ തുല്ല്യമാണ്‌ 
- മാസ്‌ / വ്യാപ്തം

* സാന്ദ്രതയുടെ യൂണിറ്റ്‌ എന്താണ്‌? 
- Kg/m3

* ബലത്തിന്റെ യൂണിറ്റ്‌ ----------- ആണ്‌ 
- ന്യൂട്ടണ്‍

* ഒരു നോട്ടിക്കല്‍ മൈല്‍ എന്നത്‌ ------- കിലോമീറ്റര്‍ ആണ്‌
- 1852 km

* കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്നതിനുള്ള യുണിറ്റ്‌ 
- നോട്ട് (Knot)

* മര്‍ദ്ദത്തിന്റെ യൂണിറ്റ്‌ 
- N/m2 (Pascal)

* അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം 
- ബാരോമീറ്റര്‍

* അന്തരീക്ഷമര്‍ദ്ദത്തിന്റെ യൂണിറ്റ്‌ 
- ബാര്‍ (Bar)

* സ്വതന്ത്രമായി ചലിക്കാത്ത രീതിയില്‍ ഒരു കാന്തത്തെ ക്രമീകരിച്ചാല്‍ അത്‌ എപ്പോഴും ഭൂമിയുടെ ---------ദിശ യില്‍ നില്‍ക്കുന്നു 
- തെക്കുവടക്ക്‌

* ചുണ്ണാമ്പുകല്ല്‌, മാര്‍ബിള്‍, മുട്ടത്തോട്‌ എന്നിവയിലെ പ്രധാന ഘടകം 
- കാത്സ്യം കാര്‍ബണേറ്റ്‌

* പെന്‍സില്‍ ലെഡ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌ 
- ഗ്രാഫൈറ്റ്‌

* ചരിത്രാതീത കാലത്തുള്ള വസ്തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ്‌ ഐസോടോപ്പ്‌ 
- കാര്‍ബണ്‍ 14

* ശീതീകാരി ആയി ഉപയോഗിക്കുന്ന CO₂ ന്റെ ഖരരുപം
- ഡ്രൈ ഐസ്‌

* അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്  
- 0.03%

* അന്തരീക്ഷ വായുവിലെ ഓക്സിജന്‍ അളവ്‌? 
- 21%

* പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികളുടെ വേരുകളില്‍ കാണപ്പെടുന്ന ബാക്ടീരിയ 
- റൈസോബിയം

* അമോണിയയുടെ രാസസൂത്രം 
- NH3

* രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ 
- സള്‍ഫ്യൂറിക്‌ ആസിഡ്‌

* അന്തരീക്ഷത്തില്‍ ഓസോണ്‍ കൂടുതലായി കാണപ്പെടുന്ന പാളി 
- സ്ട്രാറ്റോസ്ഫിയര്‍

* ഇലക്ട്രിക്‌ കറന്റ്‌ അളക്കുന്നതിനുള്ള ഉപകരണം 
- അമ്മീറ്റര്‍

* ഒരു ഇല്രക്ടിക്‌ സര്‍ക്യൂട്ടിലെ പ്രതിരോധം തുടര്‍ച്ചയായി ക്രമീകരിക്കാവുന്ന ഉപകരണം 
- റിയോസ്റ്റാറ്റ്‌

* താപനില സ്ഥിരമെങ്കില്‍ ഒരു ചാലകത്തിന്റെ ആഗ്രങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസവും അതിലുടെയുള്ള കറന്റും തമ്മിലുള്ള അനുപാതവും സ്ഥിരമായിരിക്കും 
- ഓം നിയമം

* 15cm ഫോക്കസ്‌ ദൂരമുള്ള ഒരു കോണ്‍വെക്സ്‌ ലെന്‍സില്‍നിന്ന്‌ 200 cm അകലെയായി കത്തിച്ച ഒരു മെഴുകുതിരി വയ്ക്കുന്നു. മെഴുകുതിരിയുടെ പ്രതിബിംബം രൂപീകൃതമായിരിക്കുന്നത്‌ എവിടെയായിരിക്കും? 

* ഒരു ലെന്‍സിന്റെ പവറിന്റെ യൂണിറ്റ്‌ 
- ഡയോപ്റ്റര്‍

* ഹ്രസ്വദൃഷ്ടി (myopia) പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌ 
- കോണ്‍കേവ്‌

* വെള്ളെഴുത്ത്‌ (presbyopia) പരിഹരിക്കുന്നതിന്‌ ഉപയോഗിക്കുന്ന ലെന്‍സ്‌ 
- കോണ്‍വെക്സ്‌ ലെന്‍സ്‌

* അസറ്റിക്‌ ആസിഡിന്റെ രാസസൂത്രം 
- CH3COOH

* പിങ്ക് നിറം പ്രകടിപ്പിക്കുന്ന ഒരു ആല്‍ക്കലിയാണ്‌ 
- ഫിനോഫ്തലി൯

* ചുവന്നലിറ്റ്മസിനെ നീല നിറമാക്കാന്‍ കഴിവുള്ളത്‌ 
- ബേസുകള്‍

* കുമ്മായത്തിന്റെ രാസനാമം 
- കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ - Ca(OH)2

* സോഡിയം ഹൈഡ്രോക്സൈഡ്‌ എന്ന രാസ നാമത്തില്‍ അറിയപ്പെടുന്ന പദാര്‍ഥം 
- കാസ്റ്റിക്‌ സോഡാ

* ആസിഡുകളെയും ആല്‍ക്കലികളെയും കുറിച്ച്‌ ആദ്യത്തെ ശാസ്ത്രീയ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞന്‍ 
- അറീനിയസ്‌

* ആസിഡിലെ പൊതുഘടകം 
- ഹൈഡ്രജന്‍

* ആമാശയത്തിനകത്ത്‌ ദഹനത്തിന്‌ സഹായിക്കുന്ന ആസിഡ്‌ 
- ഹൈഡ്രോക്ലോറിക്‌ ആസിഡ്‌

* pH സ്കെയില്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ 
- സോറന്‍സണ്‍

* ജലത്തിന്റെ pH മൂല്യം 
- 7

* pH മൂല്യം 7ല്‍ കുറവുള്ള ആസിഡുകളും 7ല്‍ കൂടിയ ബേസുകളുമാണ്‌

* ശ്വാസകോശത്തെ പൊതിഞ്ഞുസുക്ഷിക്കുന്ന ഇരട്ട സ്ഥരം 
- പ്ളൂറ (Pleura)

* ട്രക്കിയ എന്ന്‌ ശ്വസനാവയവം ഏത്‌ ജീവിയിലാണ്‌ കാണപ്പെടുന്നത്‌ 
- പാറ്റ

* തേളിന്റെ ശ്വസനാവയവം 
- ബുക്ക്‌ ലംഗുകള്‍ (Booklungs)

* മത്സ്യങ്ങളുടെ ശ്വസനാവയവം 
- ശകലങ്ങള്‍ (gills)

* രക്തം കട്ടപിടിക്കുന്നതിന്‌ സഹായിക്കുന്നത്‌ 
- പ്ലേറ്റ്‌ലെറ്റുകള്‍

* ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്തരം 
- പെരികാര്‍ഡിയം

* പെപ്സിന്‍ എന്ന എന്‍സൈം ഉത്പാദിപ്പിക്കുന്നത്‌ 
- ആമാശയഗ്രന്ഥികള്‍ (Gatsric glands)

* മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി 
- കരള്‍

* ട്രീപ്സിന്‍ എന്ന എന്‍സൈം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി
- ആഗ്നേയഗ്രന്ഥി

* ഭക്ഷണത്തില്‍ അയഡിന്റെ അഭാവത്തില്‍ ഉണ്ടാകുന്നരോഗം 
- ഗോയിറ്റര്‍

* മാംസ്യത്തിന്റെ അഭാവം കൊണ്ട്‌ കൂട്ടികളില്‍ ഉണ്ടാകുന്ന രോഗം 
- ക്വാഷിയോര്‍ക്കര്‍

* വൈറ്റമിന്‍ “ഡി” യുടെ അപര്യാപ്തതകൊണ്ട്‌ കുട്ടികളില്‍ ഉണ്ടാകുന്ന രോഗം 
- റിക്കറ്റ്‌സ്‌

* യൂഗ്ലിനയുടെ ചലനത്തിന്‌ സഹായിക്കുന്നത്‌
- ഫ്ളജെല്ലകള്‍ (Flagella)

* മനുഷ്യ ശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം
- 46

* ഗ്ലൂക്കോസിന്റെ രാസസൂത്രം 
- C₆H₁₂O₆

* ഏത്‌ ലോഹത്തിന്റെ അയിരാണ്‌ ഹേമറ്റ്റൈറ്റ്‌? 
- ഇരുമ്പ്‌

* “ബോക്സൈറ്റ്‌ ഏത്‌ ലോഹത്തിന്റെ അയിരാണ്‌? 
- അലൂമിനിയം

* അന്തര്‍ദേശീയ കൊതുക്‌ ദിനം 
- ആഗസ്റ്റ്‌ 20

* റോഡു കോശങ്ങളില്‍ കാണപ്പെടുന്ന വര്‍ണ്ണകം 
- റൊഡോപ്സിന്‍

* മനുഷ്യന്റെ തലച്ചോറിലെ ഏറ്റവും വലിയ ഭാഗം 
- സെറിബ്രം 

* ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെഭാഗം 
- മെഡുല്ല ഒബ്ലോംഗേറ്റ

* ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന്‌ സഹായിക്കുന്ന തലച്ചോറിലെ ഭാഗം 
- സെറിബെല്ലം

* തക്കാളി പഴത്തില്‍ കാണപ്പെടുന്ന ആസിഡ്‌ 
- ഓക്‌സാലിക്‌ ആസിഡ്‌

* പല്ലിന്റെ ഇനാമല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ 
- കാത്സ്യം ഫോസ്ഫേറ്റ്‌

* ഉല്‍പരിവര്‍ത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്‍ 
- ഹ്യൂഗോ ഡിവ്രിസ്‌

* “ആര്‍ക്കിയോപ്ടെറിക്സ്‌” എന്നത്‌ എന്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നു? 
- ഉരഗങ്ങളുടെയും പക്ഷികളുടെയും സ്വഭാവവിശേഷങ്ങളുള്ള ഫോസില്‍ (Fossil bird)

* മനുഷ്യപരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടിസിനെ കണ്ടെത്തിയ പരിണാമ ശാസ്ത്രജ്ഞന്‍ 
- യൂജിന്‍ ഡുബോയ്‌

* പൈനിയല്‍ ഗ്രന്ഥി സ്രവിക്കുന്ന ഫോര്‍മോണ്‍ 
- മെലട്രോണിന്‍

* വാസോപ്രസിന്‍, ഓക്സിടോസിന്‍ എന്നീ ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി 
- ഹൈപ്പോതലാമസ്‌

* പാ൯ക്രിയാസ്‌ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍
- ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍

* കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌? 
- തൈറോയ്ഡ്‌ ഗ്രന്ഥി

* അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ശരീരത്തെ സജ്ജമാക്കുന്ന ഹോര്‍മോണ്‍ 
- അഡ്രിനാലിന്‍

* ശരീരത്തില്‍ ലവണ - ജലസന്തുലനം പാലിക്കുന്നതിന്‌ സഹായിക്കുന്ന ഹോര്‍മോണ്‍ 
- അല്‍ഡോസ്റ്റീറോണ്‍

* രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ്‌ കുറയാതെ ക്രമീകരിക്കുന്ന ഹോര്‍മോണ്‍ 
- ഗ്ലൂക്കഗോണ്‍

* അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്.
- അഡ്രിനാലിൻ 

* തൈറോക്സിന്റെ കുറവുമൂലം കുട്ടികളില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കുന്നു അവസ്ഥ
- ക്രറ്റിനിസം

* വളര്‍ച്ചാ കാലഘട്ടത്തിനുശേഷം സെമാറ്റോട്രോപിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതുമൂലം ഉണ്ടാകുന്ന വൈകല്യം? 
- അക്രൊമെഗാലി

* ജീവ ധര്‍മ്മങ്ങളുടെ താളം നിലനിര്‍ത്തുവാന്‍ (Circadian rhythm) സഹായിക്കുന്ന ഹോര്‍മോണ്‍ 
- മെലാടോണിന്‍

* ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹോര്‍മോണ്‍ 
- വാസോപ്രസിന്‍

* ആന്റി ഡൈ യുറൈറ്റിക്‌ ഹോര്‍മോണ്‍ (ADH) എന്നറിയപ്പെടുന്നത്‌ 
- വാസോപ്രസിന്‍

* രക്തത്തിലെ കാത്സ്യത്തിന്റെ അളവ്‌ കുറയാതെ സൂക്ഷിക്കുന്ന ഹോര്‍മോണ്‍ 
- പാരാതോര്‍മോണ്‍

* ഇണകളെ ആകര്‍ഷിക്കാനായി വെരുക്‌ പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഏത്‌? 
- സിവെറ്റോണ്‍ (Civetone)

* റബ്ബറില്‍ പാല്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്ന കൃത്രിമ സസ്യ ഹോര്‍മോണ്‍ 
- എഥിഫോണ്‍

* സസ്യങ്ങളില്‍ പുഷ്പിക്കല്‍, ഫലങ്ങള്‍ പാകമാകാന്‍ എന്നിവയ്ക്ക്‌ സഹായിക്കുന്ന കൃത്രിമ സസ്യ ഹോര്‍മോണ്‍ 
- എഥിലിന്‍

* പാരമ്പര്യ ശാസ്ത്രത്തിന്റെ പിതാവ്‌ 
- ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍

* ന്യൂക്ലിക്‌ ആസിഡ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ 
- ഫെഡറിക്‌ മിഷന്‍

* ക്രിസ്മസ്‌ രോഗം എന്നറിയപ്പെടുന്നത്‌ 
- ഹീമോഫീലിയ

* ചാന്ദ്ര ദിനം എന്നാണ്‌ 
- ജൂലൈ 21

* പ്രകൃതി വാരതകത്തിലെ പ്രധാന ഘടകം 
- മീഥൈന്‍ (മീഥേന്‍)

* ഓസോണ്‍ പാളിക്ക്‌ നാശം വരുത്തുന്ന പദാര്‍ത്ഥം 
- ക്ലോറോഫ്ളൂറോ കാര്‍ബണ്‍

* ഓസോണ്‍ ദിനം 
- സെപ്റ്റംബര്‍ 16

* മുണ്ടിനീര്‌ ബാധിക്കുന്നത്‌ ഏത്‌ ഗ്രന്ഥിയെ? 
- പരോട്ടിഡ്‌ ഗ്രന്ഥി

* പ്രകാശം അതിന്റെ ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്നത്‌
- പ്രകാശ പ്രകീര്‍ണ്ണനം

* ഇല്രക്ടിക ബള്‍ബില്‍ നിറച്ചിരിക്കുന്ന വാതകം 
- ആര്‍ഗണ്‍

* കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം 
- വജ്രം 

* എക്സിമ രോഗം ബാധിക്കുന്ന അവയവം 
- ത്വക്‌

* നിയോണ്‍ വിളക്കുകളില്‍ നിന്നും പുറത്തുവരുന്ന പ്രകാശം 
- ഓറഞ്ച്‌

* ഇലക്ട്രോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ 
- ജെ ജെ തോംസണ്‍

* ഡാല്‍ട്ടനിസം എന്നറിയപ്പെടുന്ന രോഗം
- വര്‍ണാന്ധത

* ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
- പീനിയല്‍ ഗ്രന്ഥി

* ഒരേ അറ്റോമിക സംഖ്യയുള്ള മൂലകങ്ങളാണ്‌ 
- ഐസോടോപ്പുകള്‍

* കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നി 
- ലൈസോസൈം

* ചിക്കുന്‍ഗുനിയ രോഗത്തിന്‌ കാരണം? 
- വൈറസ്‌

* ചന്ദ്രന്റെ ഉപരിതലത്തില്‍ കാണുന്ന മൂലകം 
- ടൈറ്റാനിയം

* മണ്ണിരയുടെ വിസര്‍ജനാവയവം 
- നെഫ്രീഡിയ

* ജീവകം “ഇ” യുടെ രാസനാമം 
- ടോക്കോഫെറോള്‍

* ദേശീയ ശാസ്ത്ര ദിനം 
- ഫെബ്രുവരി 28

* മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ത്തിയാല്‍ ലഭിക്കുന്ന നിറം 
- ഓറഞ്ച്‌

* ന്യൂക്ലിക്‌ ആസിഡ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ 
- ഫെഡറിക്‌ മിഷര്‍

* പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയ്ക്ക്‌ ജനറ്റിക്സ്‌ (genetic) എന്നപേര്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ 
- ബേറ്റ്‌സന്‍

* DNA യിലെ നൈട്രജന്‍ ബേസുകള്‍ ഏതെല്ലാം 
- അഡിനിന്‍, തൈമീന്‍, ഗ്വാനിന്‍, സൈറ്റോസിന്‍

* RNA യിലെ നൈട്രജന്‍ ബേസുകള്‍ 
- അഡിനിന്‍, സൈറ്റോസിന്‍, യുറാസില്‍, ഗ്വാനിന്‍

* ലിംഗ നിര്‍ണയ ക്രോമോസോമുകളില്‍ ഒന്നു കുറവ്‌ (ഒരു X ക്രോമസോം മാത്രം) കാണപ്പെടുന്ന അവസ്ഥ 
- ഡൌണ്‍സിന്‍ഡ്രോം 

* ജീനുകളെ തമ്മില്‍ ചേര്‍ക്കുന്ന എന്‍സൈം ഏത്‌? 
- ലിഗേസ്‌ (Ligase)
(അവസാനിക്കുന്നില്ല)

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here