ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു


ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം പെലെ അന്തരിച്ചു. 82 വയസ്സുള്ള അദ്ദേഹം ഏറെ നാളായി അർബുദ ബാധിതനായിരുന്നു. 
ഫുട്ബോൾ ഇതിഹാസം പെലെ
സാവോപോളോ: ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി പെലെ  ആശുപത്രിയിലായിരുന്നു.  വൻകുടലിലെ കാൻസറിനോട് മല്ലിട്ട് ഏറെനാളായി ചികിത്സയിലായിരുന്ന പെലെയെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.  വ്യാഴാഴ്ച സാവോപോളോയിലെ ഐൻസ്റ്റീൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
1940 ഒക്ടോബര്‍ 23-ന് 'മൂന്ന് ഹൃദയം' എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.
ബ്രസീലിലെ പ്രശസ്ത ക്ലബ് ആയ സാൻറോസിന് വേണ്ടി കാഴ്ച വച്ച മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു 1957 ൽ പെലെ ദേശീയ ടീമിലെത്തിയത്.  അർജന്റീനയ്‌ക്കെതിരെ കളിച്ചുകൊണ്ടായിരുന്നു താരം അന്താരാഷ്ട്ര ഫുടബോളിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അന്നും ഒരു ഗോൾ നേടാൻ പെലെക്ക് കഴിഞ്ഞിരുന്നു. ശേഷം 1958 ൽ ബ്രസീൽ ആദ്യ ലോകകപ്പ് സ്വന്തമാക്കുമ്പോൾ നിർണായക സാന്നിധ്യമായി പെലെയും ഉണ്ടായിരുന്നു.  പരിക്കിനോട് മല്ലിട്ടുകൊണ്ടായിരുന്നു പെലെ ആ ലോകകപ്പ് കളിച്ചത്. ആ വർഷത്തെ ലോകകപ്പ് സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടിയ പെലെ ചരിത്രത്തിലെ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.  കന്നി ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ  മികച്ച യുവ താരമായി പെലെയെ തിരഞ്ഞെടുത്തു.
ശേഷം 1962 ലും 1970 ലും പെലെ ബ്രസീലിനായി ലോകകപ്പിൽ മുത്തമിട്ടു. ശേഷം അവസാനമായി കളിച്ച ലോകകപ്പിൽ ഗോൾഡൻ ബോളും പെലെ സ്വന്തമാക്കിയിരുന്നു. മൂന്ന് ലോകകപ്പ് നേടിയിട്ടുള്ള ഒരേയൊരു താരം ഇന്നും പെലെ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 1957 ൽ തുടങ്ങിയ അന്താരാഷ്ട്ര കരിയർ 1971 ലായിരുന്നു പെലെ അവസാനിപ്പിച്ചത്. അവസാനമായി താരം ജേഴ്സിയണിഞ്ഞത് യൂഗോസ്ലോവാക്യക്കെതിരെ ആയിരുന്നു. 92 കളികളിൽ നിന്നും 77 ഗോളുകൾ സ്വന്തമാക്കിയതിന് ശേഷമായിരുന്നു അത്. ശേഷം ക്ലബ് ഫുടബോളിൽ സജീവമായിരുന്ന പെലെ 1977 ൽ പ്രൊഫഷണൽ ഫുട്ബാളിൽ നിന്നും വിരമിക്കുകയായിരുന്നു.  ഇതെനിനെല്ലാം പുറമെ ഗിന്നസ് ലോക റെക്കോർഡും പെലെ സ്വന്തമാക്കിയിരുന്നു. 
1971 ജൂലായ് 18-ന് റിയോ ഡി ജനെയ്‌റോയില്‍ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ ജേഴ്‌സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. അവിടെനിന്നും ആറു വര്‍ഷം കഴിഞ്ഞ് പെലെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിച്ചു. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണല്‍ കരിയറില്‍ ഈ രണ്ട് ക്ലബ്ബുകള്‍ക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here