ചരിത്രത്തിൽ ഇന്ന്: ഡിസംബർ 21  ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ


ഇന്ന്  2022 ഡിസംബർ 21 (1198 ധനു 6) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം: ഡിസംബർ 21
• ഇന്ന് കുചേലദിനം
• മലയാളം വിക്കിപീഡിയയുടെ ജന്മ വാർഷികദിനം
• ലോക സ്നോബോർഡ് ദിനം
• അന്താരാഷ്ട്ര ദലേക് അനുസ്മരണ ദിനം
• ഹംബഗ് ദിനം
• പൂർവികരുടെ ദിനം
• സെന്റ് തോമസ് ദിനം
• റിബൺ കാൻഡി ദിനം
• ക്രോസ്വേഡ് പസിൽ ദിനം
• ദേശീയ ഫ്ലാഷ്‌ലൈറ്റ് ദിനം
• ദേശീയ ഹാംബർഗർ ദിനം
• ദേശീയ ഷോർട്ട് ഗേൾ അഭിനന്ദന ദിനം
• കുലുക്കി ഫ്രീസ് ഡേ (യുഎസ്എ)
• സായുധ സേനാ ദിനം (ഫിലിപ്പീൻസ്)
• ദേശീയ കൊക്വിറ്റോ ദിനം (യുഎസ്എ)
• ദേശീയ അർമാഗ്നാക് ദിനം (യുഎസ്എ)
• ദേശീയ ക്രോസ്വേഡ് പസിൽ ദിനം (യുഎസ്എ)
• ദേശീയ ഫ്രഞ്ച് ഫ്രൈഡ് ചെമ്മീൻ ദിനം (യുഎസ്എ)
• ദേശീയ ഭവനരഹിതരുടെ അനുസ്മരണ ദിനം (യുഎസ്എ)
പ്രധാന ചരിത്ര സംഭവങ്ങൾ
• 1079 -  സിംബാംബെയിൽ നിലനിന്നിരുന്ന വെള്ളക്കാരുടെ ഭരണം അവസാനിപ്പിക്കുന്നതിനായി "ലങ്കാസ്റ്റർ ഹൗസ് സന്ധി" ഒപ്പിട്ടു.
• 1861 - മെഡൽ ഓഫ് ഓണർ: നേവി മെഡൽ ഓഫ് വാലറിൻറെ ഒരു വ്യവസ്ഥ ഉൾക്കൊള്ളുന്ന, പൊതു പ്രമേയം 82, പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഒപ്പുവച്ചു.
• 1891- ജയിംസ് നയിസ് മിത്ത് തയ്യാറാക്കിയ നിയമാവലിയുടെ പുറത്ത് ലോകത്തിലെ ആദ്യ ബാസ്കറ്റ് ബോൾ മത്സരം നടത്തി.
• 1898 - ഫ്രഞ്ച് ദമ്പതികളായ ശാസ്ത്രജ്ഞൻ മാരായ പിയറി ക്യൂറിയും മേരി ക്യൂറിയും ചേർന്ന് റേഡിയം കണ്ടു പിടിച്ചു.
• 1913 - ആദ്യത്തെ പദപ്രശ്നം ആയ ആർതർ വിന്നെയുടെ "വേർഡ് ക്രോസ്" ന്യൂയോർക്ക് വേൾഡിൽ പ്രസിദ്ധീകരിച്ചു.
• 1937 - ലോകത്തിലെ ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ, സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്, കാർത്ത് സർക്കിൾ തിയറ്ററിലെ ആദ്യത്തെ പ്രദർശനമായിരുന്നു.
• 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
• 1965 - വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ അംഗീകരിച്ചു.
• 1967 - മനുഷ്യനിൽ നിന്ന് മനുഷ്യന് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ആദ്യത്തെ മനുഷ്യൻ ലൂയിസ് വാഷ്കാൻസ്കി , ട്രാൻസ്പ്ലാൻറ് കഴിഞ്ഞ് 18 ദിവസം ജീവിച്ച് ദക്ഷിണാഫ്രിക്കയിലെ കേപ്  ടൗണിൽ വച്ച് മരിച്ചു.
• 968 - അപ്പോളോ പ്രോഗ്രാം : കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അപ്പോളോ 8 വിക്ഷേപിച്ചു , മനുഷ്യർ മറ്റൊരു ആകാശഗോളത്തിലേക്കുള്ള ആദ്യ സന്ദർശനത്തിനായി അതിന്റെ സംഘത്തെ ചാന്ദ്ര പാതയിലാക്കി.
• 1988 - ലോകത്തിലെ ഏറ്റവും വലിയ വിമാനമായ അന്റോനോവ് ആൻ -225 മരിയയുടെ ആദ്യ വിമാനം.
• 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോംബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
• 1992 - ഡച്ച് ഡിസി -10, ഫ്ലൈറ്റ് മാർട്ടിനെയർ എം പി 495, ഫറോ എയർപോർട്ടിൽ തകർന്നു, 56 പേർ കൊല്ലപ്പെട്ടു.
• 1995 - ബത്‌ലേഹം  പാലസ്തീനിന്റെ നിയന്ത്രണത്തിലായി.
• 2002 - ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചു.
• 2012 - Gannam Style Dance  ഒരു ദശലക്ഷം  പരിധി കടന്ന ആദ്യ യൂട്യൂബ് വീഡിയോ ആയി.

ജന്മദിനങ്ങൾ
• യു.ആർ. അനന്തമൂർത്തി - ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി ( ജനനം: ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) എന്ന യു.ആർ. അനന്തമൂർത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്.കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം.ഇദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു. 'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു. ജ്‌ഞാനപീഠ പുരസ്കാരം, പത്മഭൂഷൺ എന്നിങ്ങനെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.
• തമന്ന ഭാട്ടിയ - തമന്ന ഭാട്ടിയ (ജനനം 21 ഡിസംബർ 1989) ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് .തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത്. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്.
• ഷെയിൻ നിഗം - ഒരു മലയാളചലച്ചിത്രനടനാണ് ഷെയിൻ നിഗം (ജനനം ഡിസംബർ 21 1995). കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ്. അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. 
• ജിനു ജോസഫ് - മലയാള ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ് (ജനനം 21 December 1975). അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്[2]. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.അമൽ നീരദ് സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.കേരള കഫെ, ചാപ്പ കുരിശ്, ഇയ്യോബിന്റെ പുസ്തകം, വികടകുമാരൻ, വരത്തൻ, വൈറസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
• കൃഷ്ണമചാരി ശ്രീകാന്ത് - കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത്   (1959 ഡിസംബർ 21) മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറാണ്. ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതൽ 1993 വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ വെച്ചു നടന്ന ടെസ്റ്റ് മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മൽസരം കളിച്ചു. 
• കെ. പുരുഷോത്തമൻ - ആറും ഏഴും കേരള നിയമസഭകളിൽ ഉദുമയിൽ നിന്നുള്ള ജന പ്രതിനിധിയായിരുന്നു കെ. പുരുഷോത്തമൻ (21 ഡിസംബർ 1930 - 9 മേയ് 2014). കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാനായും പ്രവർത്തിച്ചു. അഭിഭാഷകനായ ഇദ്ദേഹം സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
• കെയ്റ്റ്‌ലിൻ ഡെവർ - ഒരു അമേരിക്കൻ നടിയാണ് കൈറ്റ്‍ലിൻ ഡെവർ (ജനനം: ഡിസംബർ 21, 1996) . ആൻ അമേരിക്കൻ ഗേൾ: ക്രിസ സ്റ്റാൻഡ്സ് സ്ട്രോംഗ് എന്ന അമേരിക്കൻഗേൾ സിനിമാ പരമ്പരയിലെ ഗ്വെൻ തോംപ്സൺ, ജസ്റ്റിഫൈഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ലോററ്റ മക് ക്രീഡി, 2011 മുതൽ‍ 2017 വരെ ഫോക്സ് ടെലിവിഷൻ പ്രക്ഷേപണം ചെയ്തതും പിന്നീട് ഫോക്സ് (2018) ഏറ്റെടുത്തതുമായ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ് എന്ന ടെലിവിഷൻ പരമ്പരയിലെ ഇവ ബാക്സ്റ്റർ, ഷോർട്ട് ടേം 12 എന്ന ചിത്രത്തിലെ ജെയ്ഡൻ കോൾ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ പ്രേക്ഷക ശ്രദ്ധ നേടിയത്.
• ഗോവിന്ദ - ബോളിവുഡ് ഹിന്ദി സിനിമ രം‌ഗത്തെ ഒരു പ്രമുഖ നടനും രാഷ്ട്രീയനേതാവുമാണ് ഗോവിന്ദ. (ജനനം: ഡിസം‌ബർ 21, 1963). ഗോവിന്ദ് അരുൺ അഹൂജ എന്നാണ് യഥാർത്ഥപേര്. ഹിന്ദി സിനിമയിൽ അദ്ദേഹം 120 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ആങ്കേൻ, കൂലി നം. 1, ഹസീന മാൻ ജായേംഗി, പാർട്ണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
• ജ്യോവാനി മസാക്കിയൊ - നവോത്ഥാനകാലഘട്ടത്തിനു മുൻപു ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരനാണ് ജ്യോവാനി മസാക്കിയൊ.(ഡിസം: 21, 1401 – 1428).പിൽക്കാലത്തെ ഇറ്റാലിയൻ ചിത്രകാരന്മാരിൽ വലുതായ സ്വാധീനം മാസാക്കിയോ ചെലുത്തിയിട്ടുണ്ട്.ഇരുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.
• മില്ലി ഹ്യൂഗ്സ്-ഫുൾഫൊർഡ് - മില്ലി എലിസബത്ത് ഹ്യൂഗ്സ്-ഫുൽഫോർഡ് (ജനനം ഡിസംബർ 21, 1945) അമേരിക്കയിലെ ഒരു മെഡിക്കൽ അന്വേഷക, മോളിക്യൂലാർ ബയോളജിസ്റ്റ്, മുൻ നാസ ബഹിരാകാശയാത്രിക, നാസ സ്പേസ് ഷട്ടിൽ മിഷൻ പേയ് ലോഡ് സ്പെഷ്യലിസ്റ്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. 
സ്മരണകൾ
• പി.കെ. അയ്യങ്കാർ - ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്നു പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011). ആണവോർജ കമ്മീഷൻ മുൻ ചെയർമാനും 1974-ൽ ഇന്ത്യയുടെ ആദ്യത്തെ സമാധാനപരമായ ആണവ സ്ഫോടനം സാധ്യമാക്കിയ സംഘത്തിലെ പ്രധാന അംഗവും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായിരുന്നു പി.കെ.അയ്യങ്കാർ. അയ്യങ്കാർ ഒരു ആണവ ഭൗതികശാസ്ത്രജ്ഞൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു. 1990-93 കാലഘട്ടത്തിൽ എഇസി മേധാവിയും അറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയുമായിരുന്നു, വിരമിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക പദവി. പിന്നീട്, 1998-ൽ കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു.രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് റിയാക്ടർ ക്രിട്ടിക്കൽ ഫെസിലിറ്റിയായ പൂർണിമ-1 ന്റെ രൂപകൽപ്പനയിലും സജ്ജീകരണത്തിലും അദ്ദേഹം പങ്കു വഹിച്ചു.മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച അയ്യങ്കാർ 1984-ൽ  അതിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ സമയത്ത്, തദ്ദേശീയ ഗവേഷണ റിയാക്ടറായ ധ്രുവ കമ്മീഷൻ ചെയ്യുന്നതിൽ നേരിട്ട നിരവധി സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുന്നതിൽ അദ്ദേഹം നിർണായക നേതൃത്വം നൽകുകയും എഇസി ചെയർമാനായിരിക്കെ ഇന്ത്യൻ ആണവോർജ്ജ പരിപാടിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. 1971-ലെ പ്രശസ്‌തമായ ഭട്‌നാഗർ അവാർഡും 1975-ലെ പത്മഭൂഷണും ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ പുരസ്‌കാരങ്ങളും ബഹുമതികളും അയ്യങ്കാർക്ക് ലഭിച്ചിട്ടുണ്ട്.
• രാമചന്ദ്രബാബു - മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനാണ് കെ. രാമചന്ദ്രബാബു (ജനനം ഡിസംബർ 15, 1947 - മരണം 21 ഡിസംബർ 2019). 125-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.
• ഇ.പി. ഈപ്പൻ - തിരുവനന്തപുരം നിയോജകമണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് ഇ.പി. ഈപ്പൻ (ജനുവരി 1925 - 21 ഡിസംബർ 2003). പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായാണ് ഈപ്പൻ നിയമസഭയിലെത്തിയത്. 

• ജി.വി. അയ്യർ - പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമാണ് ജി.വി. അയ്യർ എന്ന പേരിൽ പ്രസിദ്ധനായ ഗണപതി വെങ്കട്ടരാമ അയ്യർ (1917 സെപ്റ്റംബർ 3 - 2003 ഡിസംബർ 21). ഇദ്ദേഹത്തിന്റെ മാതൃഭാഷ തമിഴ് ആയിരുന്നിട്ടും "കന്നട ഭീഷ്മർ" എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. സംസ്കൃത ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ പ്രശസ്തനായി. ഇദ്ദേഹം സംവിധാനം ചെയ്ത ആദി ശങ്കരാചാര്യ (സംസ്കൃതം) എന്ന ചലച്ചിത്രത്തിന് 1983-ലെ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ഓഡിയോഗ്രഫി എന്നീ ഇനങ്ങളിൽ നാല് ദേശീയപുരസ്കാരങ്ങൾ ലഭിച്ചിരുന്നു. രണ്ടാമത്തെ സംസ്കൃതചലച്ചിത്രമായ ഭഗവദ് ഗീത (1993) ഏറെ ശ്രദ്ധിക്കപ്പെടുകയും ആ വർഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടുകയും ചെയ്തിരുന്നു. 
• പ്രപഞ്ചൻ - ഒരു തമിഴ് സാഹിത്യകാരനാണ്‌ പ്രപഞ്ചൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എസ്. വൈദ്യലിംഗം ( 27 ഏപ്രിൽ 1945 - 21 ഡിസംബർ 2018). കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ ചെറുകഥ എന്ന ഉലകമെടാ 1961-ൽ ഭരണി മാഗസിനിൽ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. ഇതു വരെയായി 46 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനം വശപ്പടും എന്ന നോവലിന് 1995-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.ഇദ്ദേഹത്തിന്റെ കൃതികൾ ഹിന്ദി, തെലുങ്ക്, കന്നഡ, ജെർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്വീഡിഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 
• വിജയ് കുമാർ പട്ടൗഡി - ഗണിതശാസ്ത്രജ്ഞനും ടോപ്പോളജിയിലേക്കും അടിസ്ഥാന സംഭാവനകൾ നൽകിയിട്ടുള്ള ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ് വിജയ് കുമാർ പട്ടൗഡി (മാർച്ച് 12, 1945 - ഡിസംബർ 21, 1976) . ദീർഘവൃത്താകൃതിയിലുള്ള ഓപ്പറേറ്റർമാർക്കുള്ള ഇന്ഡക്സ് സിദ്ധാന്തത്തിനു തെളിവ് നൽകുന്നതിനായി heat equation രീതികൾ പ്രയോഗിക്കുന്ന ആദ്യത്തെ ഗണിതശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രൊഫസറായിരുന്നു ഇദ്ദേഹം.
Thought for the Day
When you're happy, you enjoy the music but when you're sad, you understand the lyrics. (നിങ്ങൾ സന്തോഷവാനായിരിക്കുമ്പോൾ, നിങ്ങൾ സംഗീതം ആസ്വദിക്കും, എന്നാൽ നിങ്ങൾ സങ്കടപ്പെടുമ്പോൾ, നിങ്ങൾ വരികൾ മനസ്സിലാക്കും).
ഇന്നത്തെ ചോദ്യോത്തരങ്ങൾ: ഷാജഹാൻ

1.മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടം
- ഷാജഹാന്റെ കാലഘട്ടം

2. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം
- ഷാജഹാനാബാദ്

3. ചെങ്കോട്ട, ഡൽഹിയിലെ ജുമാമസ്ജിദ്, മോത്തി മസ്ജിദ്, ദിവാൻ-ഇ-ഖാസ്, ദിവാൻ-ഇ-ആം, താജ്മഹൽ എന്നിവ പണികഴിപ്പിച്ച ഭരണാധികാരി
- ഷാജഹാൻ

4.ചെങ്കോട്ടയിലെ ഖാസ്മഹലിൽ വെള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന മുറി
- ദിവാൻ-ഇ-ഖാസ്

5.ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ
- ബർണിയർ, വേണിയർ

6.ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ്മഹൽ പണികഴിപ്പിച്ചത്
- മുംതാസ് മഹൽ

7.മുംതാസ് മഹലിന്റെ യഥാർത്ഥ പേര്
അജുമൻ ബാനു ബീഗം

8.താജ്മഹലിന്റെ ശില്പി
- ഉസ്താദ് ഈസ

9.താജ്മഹലിന്റെ ഡിസൈനർ
- ജെറോനിമോ വെറെങ്കോ

10.കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്
- രവീന്ദ്രനാഥ ടാഗോർ

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here