കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 നവംബർ: ചോദ്യോത്തരങ്ങൾ 


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 NOVEMBER

• കേന്ദ്രസർക്കാരിന്റെ പദ്മപുരസ്കാര മാതൃകയിൽ കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്കാരവും, നടൻ മമ്മൂട്ടി, എഴുത്തുകാരൻ ഓംചേരി എൻ.എൻ.പിള്ള, ആദിവാസി ക്ഷേമ പ്രവർത്തകൻ ടി. മാധവ മേനോ എന്നിവർക്ക് കേരള പ്രഭ പുരസ്കാരവും ലഭിച്ചു. 

• അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്.

• സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ സേതുവിന്. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

• നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ (63) അന്തരിച്ചു.

• വനിതകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനുമായി ജീവിതം സമർപ്പിച്ച ഗാന്ധിയൻ ഇളാ ബെൻ ഭട്ട് (ഇളഭട്ട് - 89) അന്തരിച്ചു. പദ്മശ്രീ, പദ്മ ഭൂഷൺ, മാഗ്സസേ പുരസ്കാരം, റൈറ്റ് ലൈവ്ലി ഹുഡ് ബഹുമതി, ഇന്ദിരാഗാന്ധി സമാധാന സമ്മാനം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.

• ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയതിന്റെ റെക്കോർഡ് ഇന്ത്യൻ താരം വിരാട് കോലിക്ക്. അന്താരാഷ്ട്ര ട്വന്റി20യിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യതാരവും വിരാട് കോലിയാണ്.

• ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച, ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കുന്ന എ.ഡി.1 മിസൈൽ വിജയകരമായി ആദ്യ പരീക്ഷണം പൂർത്തിയാക്കി. 

• കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രകടന സൂചികയിൽ കേരളത്തിന് ഒന്നാംസ്ഥാനം.

• ലോക കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ ആരംഭിച്ചു. നവംബർ 6 ന് ആരംഭിച്ച ഉച്ചകോടി 18 വരെ നടക്കും. ഉച്ചകോടിയിലേക്കുള്ള 18 അംഗ ഇന്ത്യൻ സംഘത്തെ കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് നയിക്കുന്നത്.

• പൊതുഗതാഗതത്തിലെ ജനകീയ പങ്കാളിത്തത്തിനും, രാജ്യത്തെ മികച്ച പൊതു ഗതാഗത സംവിധാനമുള്ള നഗരത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി. സി. പദ്ധതികൾക്ക് ലഭിച്ചു.

• സിനിമാ-നാടക നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (മേരി ജോൺ - 80) അന്തരിച്ചു.

• നിയമ കമ്മീഷൻ പുതിയ അധ്യക്ഷനായി മുൻ കർണാടക ഹൈക്കോടതി ജഡ്ജി ഋതുരാജ് അവസ്തിയെ കേന്ദ്രസർക്കാർ നിയമിച്ചു.

• മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്ദ്യാ വിഭ്യാസത്തിലും സർക്കാർ ജോലിയിലും കേന്ദ്രം പത്തുശതമാനം സംവരണം ഏർപ്പെടുത്തിയത് സുപ്രീംകോടതി ശരിവച്ചു. 

• ഇന്ത്യൻ ഇക്കോണമി മോണിറ്ററി സെന്ററിന്റെ കണക്കുപ്രകാരം ഏറ്റവുമധികം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനമായി ഹരിയാന.

• സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗ്യചിഹ്നമാണ് "സർവേ അപ്പു'. 

• കോളിൻസ് ഡിക്ഷണറി 2022 ലെ വാക്കായി പെർമാ ക്രൈസിസ് (Permacrisis) എന്ന വാക്ക് തിരഞ്ഞടുത്തു. അസ്ഥിരതയുടെയും അരക്ഷിതാവസ്ഥയുടെയും ഒരു നീണ്ട കാലഘട്ടം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

• ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിലൈറ്റ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചു.

• രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി. വൈ. ചന്ദ്രചൂഡ് അധികാരമേറ്റു.

• ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇംഗ്ലണ്ടിന്. ഫൈനലിൽ പാകിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ സാം കറൻ ആണ് പരമ്പരയുടെ താരം.

• ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ സ്വിറ്റ്സർലൻഡ് ടൂറിസം ഫ്രണ്ട്ഷിപ്പ് അംബാസിഡറായി നിയമിച്ചു.

• 2023 ലെ വനിതാലോക ബോക്സിംഗ് ചാമ്പ്യൻ ഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.

• ഫോബ്സ് പുറത്തിറക്കിയ "ഏഷ്യയുടെ പവർ ബിസിനസ്സ് വുമൺ'' പട്ടികയിൽ സോമ മൊൽ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ), നമിതാ താപ്പർ (എം-ക്യുവർ ഫാർമ), ഗസൽ അലാഗ് (ഹോനസാ കൺസ്യുമർ) എന്നിവർ ഇടം പിടിച്ചു.

• 2022 നവംബർ 15ന് സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'ജനജാതിയ ഗൗരവ് ദിവസ് ' ആഘോഷിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകളെ സ്മരിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പരിപാടിയുടെ പേരാണ് "ജനജാതിയ ഗൗരവ് ദിവസ്'.

• കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാത മംഗലത്തിന്റെ ഏഴാമത് കേസരി നായനാർ പുരസ്കാരം ടി പത്മനാഭന്. മലയാള ചെറുകഥാസാ ഹിത്യശാഖയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.

• ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സിന്റെ (FIPRESCI) എക്കാലത്തെയും മികച്ച ചിത്രമായി സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പഞ്ചാലി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച 10 ഇന്ത്യൻ ചിത്രങ്ങളിൽ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഇടം നേടി.

• ബ്രിട്ടീഷ് ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ. യുടെ എൽ.വി.എം. 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു.

• ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (BCCI) പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ താരം റോജർ ബിന്നി നിയമിതനായി.

• തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 

• ഒ.ആർ.എസ്. (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) - ന്റെ പിതാവ് എന്നറിയപ്പെടുന്ന ദീലീപ് മഹലനാബിസ് അന്തരിച്ചു.

• ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടിയുടെ ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയാണ് ഋഷി സുനക്.

• ആർ.എസ്.പി. മുൻ ദേശീയ ജനറൽ സെക്രട്ടറി ടി. ജെ. ചന്ദ്രചൂഡൻ അന്തരിച്ചു.1988 മുതൽ 1994 വരെ പി.എസ്.സി. അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

• ആത്മവിദ്യാസംഘം ഏർപ്പെടുത്തിയ മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരത്തിന് തോമസ് ജേക്കബ് അർഹനായി.

• 2023 ലെ ലോക സുഗന്ധ വ്യഞ്ജന കോൺഗ്രസിന് മുംബൈ വേദിയാകും.

• 2022 ബാലൻ ഡി ഓർ പുരസ്കാരം ഫ്രഞ്ച് ഫുട് ബോൾ താരം കരീം ബെൻസെമക്ക്. മികച്ച വനിത താരത്തിനുള്ള പുരസ്കാരം സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസിന്.

• ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂഫ്ളാഗ് സർട്ടിഫിക്കേഷൻ ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾക്ക് ലഭിച്ചു. ഇതോടെ ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ബീച്ചു കളുടെ എണ്ണം 12 ആയി.

• 2022 ഒക്ടോബറിൽ മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.ക്യു-1 കണ്ടെത്തി. 

• 2022 ലെ ബുക്കർ പ്രൈസ് പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷഹാൻ കരുണതിലകെയ്ക്ക്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തി ലുള്ള "ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ് ഡ എന്ന നോവലാണ് ഷെഹാനെ പുരസ്കാരത്തിനർഹനാക്കിയത്.

• ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്. ബെലാറൂസ്, ബോസ്നിയ, ചിലി എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 

• കാഴ്ചപരിമിതർക്കായുള്ള മൂന്നാമത് ട്വന്റി ട്വന്റി ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്.

• ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് അധികാരമേറ്റ് 45-ാം ദിവസം രാജിവെച്ചു. ഇതോടെ ഏറ്റവും കുറച്ചുകാലം ബ്രിട്ടനിൽ അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായി ലിസ് ട്രസ്.

• ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പഞ്ചാബിലെ സംഗൂറിൽ നിലവിൽ വന്നു.

• ലോകത്തിലാദ്യമായി വായിലൂടെ വലിച്ചെടുക്കാവുന്ന കോവിഡ് വാക്സിൻ ചൈനയിൽ വികസിപ്പിച്ചു.

• യൂറോപ്യൻ പാർലമെന്റിന്റെ 2022 ലെ ആന്ദ്ര സഖാറോവ് പുരസ്കാരം യുക്രൈൻ ജനതയ്ക്ക്.

• 2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റാണ് സിട്രാങ്. തായ്ലാൻഡാണ് ഈ പേര് നൽകിയത്.

• മോഡറേറ്റ് പാർട്ടി നേതാവായ ഉൾഫ് ക്രിസ്റ്റേഴ് സൺ സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി. 

• അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഗ്രെക്കോ-റോമൻ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി സാജൻ ബൻവാല.

• മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ "ഒരു ഗോളിയുടെ ആത്മകഥ''. 

• പാലക്കാടിന് മികച്ച ജില്ലയ്ക്കുള്ള സംസ്ഥാനതല ഭരണഭാഷ പുരസ്കാരം.

• യു.എസ്. നാണയങ്ങളിൽ മുഖം ആലേഖനം ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജയാണ് അന്ന മേയ് വോങ്.

• ശതകോടീശ്വരൻ ഇലോൺ മാസ്ക് സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്തു.

• 2023 ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് ഖത്തർ വേദിയാകും

• ഡോ. പൽപ്പു ഫൗണ്ടേഷൻ അവാർഡ് ഡോ. കെ. പി. ഹരിദാസന്

• തിരുവനന്തപുരം ശംഖുംമുഖം കടൽതീരത്ത് കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് റെക്കോർഡ്. 

• ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ അലൂമിനിയം ചരക്കു വാഗണുകൾ ഭുവനേശ്വറിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഫ്ളാഗ് ഓഫ് ചെയ്തു. വാഗണുകൾ നിർമ്മിച്ചത് ഹിൻഡാൽകോയാണ്.

• ഹാരിപോർട്ടർ ചിത്രങ്ങളിലെ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച പ്രശസ്തനായ ഹോളിവുഡ് നടൻ റോബി കോൾ ട്രെയിൻ അന്തരിച്ചു.

• ബംഗ്ലാദേശിൽ വച്ച് നടന്ന വനിതാ ഏഷ്യാകപ്പ് ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ ഏഴാം കിരീടമാണിത്.

• ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർടികൾച്ചർ പ്രൊഡ്യൂസേഴ്സിന്റെ വേൾഡ് ഗ്രീൻസിറ്റി 2022 അവാർഡ് ഹൈദരാബാദിന്. 

• ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത് പ്രസിഡന്റായി മല്ലികാർജുന ഖാർഗയെ തിരഞ്ഞെടുത്തു.

• ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് പുതുതലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി പ്രൈം ഒഡീഷ തീരത്ത് വിജയകരമായി പരിക്ഷിച്ചു.

• ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഷീജിൻ പിങ് തിരഞ്ഞെടുക്കപ്പെട്ടു.

• കോളേജ് ക്യാമ്പസുകൾ ലഹരി മുക്തമാക്കാനുള്ള കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനാണ് "ബോധപൂർണ്ണിമ''. 

• ലഹരിക്കെതിരെ കേരള സർക്കാർ, ആസാദ് (Agent for Social Awareness Against Drugs) എന്ന പേരിൽ ലഹരിവിരുദ്ധ കർമ്മസേന രൂപീകരിച്ചു. 

• മലേഷ്യയിൽ വെച്ച് നടന്ന സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഇന്ത്യക്ക് കിരീടം.

• 2022 ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം എം. ലീലാവതിക്ക്.

• വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആദ്യ ജി.എം. ഭക്ഷ്യവിളയാണ് ജി.എം. കടുക്.

• ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ഇന്ത്യൻ പ്രതിരോധ സേന.

• ലോകത്തെ ഏറ്റവും നീളംകൂടിയ പാസഞ്ചർ ട്രെയിനിനുള്ള റെക്കോർഡ് സ്വിറ്റ്സർലണ്ടിലെ റിയൂഷ്യൻ റെയിൽവേ കമ്പനിയുടെ ആൽ ബുല / ബർനിന ട്രെയിനിന്.

• ലുല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്

• 2023 ലെ ലോക ഹിന്ദി സമ്മേളനത്തിന് ഫിജി വേദിയാകും.

• കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് യുവ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് എഴുതിയ പുസ്തകം "ദ് ക്ലൈമറ്റ് ബുക്ക്''. 

• അണ്ടർ 17 വനിതാ ലോകകപ്പ് കിരീടം സ്പെയിനിന്.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here