കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ഒക്ടോബർ: ചോദ്യോത്തരങ്ങൾ 


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 OCTOBER

 ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി ചുമതലയേറ്റു.

 എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഡയറക്ടർ ജനറലായി രാജേന്ദ്രകുമാർ ഐ.എ.എസ്. നിയമിതനായി.

 ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ. വെങ്കിടരമണി നിയമിതനായി.

 36-ാമത് ദേശീയ ഗെയിംസ് മാർച്ച് പാസ്റ്റിൽ ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ കേരളത്തിന്റെ പതാക വഹിച്ചു.

 2019-21 വർഷത്തെ ലതാ മങ്കേഷ്കർ അവാർഡ് കുമാർ സാനു, ശൈലേന്ദ്ര സിംഗ്, ആനന്ദ് മിലിന്ദ് എന്നിവർക്ക് സമ്മാനിക്കും.

 സമഗ്രടൂറിസം വികസന വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കേരളത്തിന് ദേശീയ പുരസ്കാരം.

 സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി.

 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഡോ. എ. അച്യുതൻ (89) അന്തരിച്ചു.

 കേരളത്തിലെ മുൻ ആഭ്യന്തര മന്ത്രിയും സി.പി. ഐ.എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

 നിർദ്ധനർക്കുള്ള ഭവനനിർമ്മാണ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന്റെ 2021 ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ പുരസ്കാരങ്ങളിൽ മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിന് കേരളത്തിന് ഒന്നാംസ്ഥാനം. 

 അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് "ഓപ്പറേഷൻ യെല്ലോ''.

 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് അതിവേഗ തീവണ്ടിയായ വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നാമത് തീവണ്ടി ഗാന്ധി നഗർ - മുംബൈ റൂട്ടിൽ സർവീസ് നടത്തും.

 അനധികൃത മയക്കുമരുന്ന് കടത്ത് ശൃംഖലക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് "ഓപ്പറേഷൻ ഗരുഡ''.

 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ ''പ്രചണ്ഡ്' വ്യോമസേനക്ക് കൈമാറി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് കോപ്റ്ററുകൾ നിർമ്മിച്ചത്.

 രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരത്തിൽ മികച്ച ഗോൾ കീപ്പർമാർക്കുള്ള പുരുഷ, വനിത പുരസ്കാരങ്ങൾ ഇന്ത്യൻ താരങ്ങളായ പി.ആർ. ശ്രീജേഷ്, സവിത പൂനിയ എന്നിവർക്ക്. വനിതാ വിഭാഗത്തിലെ റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ പുരസ്കാരം ലക്നൗവിൽ നിന്നുള്ള 19കാരി മുംതാസ് ഖാൻ സ്വന്തമാക്കി.

 അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണപുരസ്കാരം കേരളത്തിന്. "എ ചേഞ്ച് ഓഫ് ഇയർ' എന്ന പ്രചാരണപരിപാടിയാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. 

 ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികക്കുന്ന ആദ്യ താരമായി പോർച്ചുഗൽ അന്താരാഷ്ട്രതാരവും നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ.

 ഫോർമുല വൺ ലോകകിരീടം തുടർച്ചയായ രണ്ടാം തവണയും മാക്സ് വെസ്റ്റപ്പന്.  ജപ്പാനീസ് ഗ്രാന്റ് പ്രിയിൽ ജയിച്ചതോടെയാണ് ഡച്ചുകാരനായ വെസ്റ്റപ്പൻ കിരീടനേട്ടത്തിനർഹനായത്. 

 ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ ദിശമാറ്റി വിടുന്നതിനുള്ള നാസയുടെ പരീക്ഷണ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ്) വിജയം കൈവരിച്ചു.

 പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ (82) അന്തരിച്ചു. 

 ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുൻ ദേശീയ പ്രതിരോധ മന്ത്രിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു.

 സുപ്രീംകോടതിയിലെ ചീഫ് ജെസ്റ്റിസ് പദവിയിലേക്ക് തന്റെ പിൻഗാമിയായി മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് നിർദ്ദേശിച്ചു.

• വയലാർ സാഹിത്യ പുരസ്കാരം എസ്. ഹരീഷിന്റെ "മീശ' എന്ന നോവലിന്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത വെങ്കല ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

• 95-ാമത് ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പാൻ നളിൻ സംവിധാനം ചെയ്ത “ചെല്ലോ ഷോ' തിരഞ്ഞെടുക്കപ്പെട്ടു.

• രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി പശ്ചിമബംഗാളിലെ ഡാർജലിങ് പത്മജ നായിഡു സുവോളജിക്കൽ പാർക്ക് തിരഞ്ഞെടുക്കപ്പെട്ടു.

• ഫിഫ അണ്ടർ 17 വനിതാലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. 

• രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശ പരേഖിന്

• 2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും.

• സെനഗലിന്റെ പുതിയ പ്രധാനമന്ത്രിയായി അമദൗ ബാ ചുമതലയേറ്റു

• ബെംഗളൂരു സ്വദേശി പ്രണവ് ആനന്ദ് ഇന്ത്യയുടെ പുതിയ ഗ്രാന്റ് മാസ്റ്റർ . 

• ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനിക്ക് രണ്ടാം സ്ഥാനം. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്.

• മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു.

• ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ഗഗൻ സ്ട്രൈക്ക്'.

• ആജീവനാന്ത സംഭാവനയ്ക്കുളള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന പുരസ്കാരങ്ങൾ നിരൂപക ഡോ. എം. ലീലാവതിക്കും, ഗായകൻ പി. ജയചന്ദ്രനും സമ്മാനിക്കും.

• ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. 

• സ്വിറ്റ്സർലൻഡിന്റെ ഇതിഹാസതാരം റോജർ ഫെഡറർ ടെന്നീസിൽ നിന്നും വിരമിച്ചു. 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

• ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ ശ്രീലങ്കയിൽ
നിലവിൽ വന്നു.

• ഇന്ത്യൻ വനിതാ ക്രിക്കറ്റ്താരം ജൂലൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

• ഇന്ത്യൻ എഴുത്തുകാരിയായ മീന കന്ദസ്വാമിക്ക് ഹെർമൻ കേസ്റ്റൻ പുരസ്കാരം ലഭിച്ചു.

• ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുവല്ല ബാബർമാന് എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമൺ ഓഫ് ദ ഇയർ പുരസ്കാരം.

• രണ്ട് തവണ ബുക്കർ പുരസ്കാരം നേടിയ ആദ്യ വനിതയായ ഇംഗ്ലീഷ് എഴുത്തുകാരി ഹിലരി മാന്റൽ (70) അന്തരിച്ചു. വൂൾഫ് ഹാൾ', 'ബ്രിങ് അപ്പ് ദ ബോഡീ സ്', 'ദ മിറർ ആന്റ് ദ ലൈറ്റ്' എന്നിവ യുൾപ്പെട്ട വൂൾഫ് ഹാൾ നോവൽ ത്രയമാണ്
ഏറ്റവും പ്രശസ്തമായ കൃതി. 

• ദുലീപ് ട്രോഫി ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യതാരമാണ് രോഹൻ കുന്നുമ്മൽ.

• 2022 ലെ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ കിരീടം ബംഗളൂരു എഫ്.സി.ക്ക്

• ചൈനീസ് ശാസ്ത്രജ്ഞർ, ലോകത്തിലാദ്യമായി ക്ലോണിങ്ങിലൂടെ നിർമ്മിച്ച ആർട്ടിക് ചെന്നായ ആണ് 'മായ'. 

• ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ബജ്റംഗ് പൂനിയ

• ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ സെൽ ഫാക്ടറി ആന്ധ്രാപ്രദേശിൽ നിലവിൽ വരും.

• 2022 ലെ വനിതാ ടി-20 ഏഷ്യകപ്പ് ക്രിക്കറ്റിന് ബംഗ്ലാദേശ് വേദിയാകും.

• 2023 ലെ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കും.

• ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി ദിലീപ് ടിർക്കി തിരഞ്ഞെടുക്കപ്പെട്ടു. 

• ഇന്ത്യയിലെ ആദ്യ ഹിമപാത നിരീക്ഷണ റഡാർ സിക്കിമിൽ സ്ഥാപിച്ചു.

• ഇന്ത്യയുടെ പുതിയ സംയുക്ത സൈനി കമേധാവിയായി ലഫ്.ജനറൽ അനിൽ ചൗഹാനെ നിയമിച്ചു.

നൊബേൽ സമ്മാനം 2022 പുരസ്കാര ജേതാക്കൾ

• രസതന്ത്ര നൊബേൽ 
2022 വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയത് കാൾ ബാരി ഷാർപ്ലസ് (യു.എസ്), കാരലിൻ ബെർടോസി (യു.എസ്), മോർട്ടൻ മെൽഡൽ (ഡെന്മാർക്ക്) എന്നിവർക്കാണ്. 
തന്മാത്രകൾ കൂടിച്ചേർന്ന് സങ്കീർണ്ണമായ രാസസംയുക്തങ്ങൾക്ക് രൂപം നൽകുന്ന ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തോഗോണൽ കെമിസ്ട്രി എന്നീ രസതന്ത്ര ശാഖകൾ വികസിപ്പിച്ചതിനാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്.

• ഭൗതികശാസ്ത്ര നൊബേൽ
2022 വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അലൈൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ ക്ളോസ്സർ (യു.എസ്.) ആന്റൺ 
സൈലിഞ്ജർ (ഓസ്ട്രിയ) എന്നിവർക്കാണ്. ഭാവിയിൽ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകളിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ക്വാണ്ടം എന്റാഗിൾമെൻറ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്കാണ് ഇവർ മൂവരും പുരസ്കാരം നേടിയത്.

• വൈദ്യശാസ്ത്ര നൊബേൽ 
2022ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത് സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ 
സ്വാന്തേ പേബൊയ്ക്ക് ആണ്. വംശനാശം സംഭവിച്ച ജീവിവർഗ്ഗങ്ങളുടെ ജനിതകഘടന പുനർനിർമ്മിച്ച് വിശകലനം ചെയ്യുന്ന പാലിയോ ജിനോമിക്സ് എന്ന ശാസ്ത്രശാഖയ്ക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് സ്വാന്തേ പേബൊ.1982ൽ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സുനെ ബെർഗ് സ്ട്രോമിന്റെ മകനാണ് സ്വാന്തേപേബൊ.

• സാഹിത്യ നൊബേൽ
2022 വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ആനി ഏർനോ. സാഹിത്യത്തിൽ നൊബേൽ പുരസ്കാരം നേടുന്ന പതിനേഴാമത്തെ വനിതയാണ് ആനി ഏർനോ. ഏഴരക്കോടി രൂപയുടേതാണ് ഈ പുരസ്കാരം. 2008ൽ പുറത്തിറങ്ങിയ “ദി ഇയേഴ്സ്' എന്ന പുസ്തകമാണ് ആനി ഏർനോയെ പ്രശസ്തയാക്കിയത്. ഫ്രഞ്ച് സാഹിത്യ ലോകത്തെ സമുന്നതയാണ് ഏർനോ.

• സാമ്പത്തികശാസ്ത്ര നൊബേൽ
2022 ലെ 
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് ബെൻ ബെർനാൻകെ, ഡഗ്ലസ് ഡൈമണ്ട്, ഫിലിപ്പ് ഡെവിഗ് എന്നിവരാണ്.

• സമാധാന നൊബേൽ
റഷ്യയിലെ മെമ്മോറിയൽ, ഉക്രൈനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നീ സംഘടനകൾക്കും ബെലാറസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയാറ്റ്സിക്കുമാണ് 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. വിചാരണ കൂടാതെ ഇപ്പോഴും ജയിലഴികൾക്കുള്ളിലാണ് അലൈസ് ബിയാലിയാറ്റ്സ്കി എന്ന ഈ മനുഷ്യാവകാശ പ്രവർ
ത്തകൻ.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here