കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 സെപ്തംബർ: ചോദ്യോത്തരങ്ങൾ
• ലോക പ്രശസ്ത സംവിധായകൻ ഴാങ് ലൂ ക് ഗൊദാർദ്(91) അന്തരിച്ചു. ഫ്രഞ്ച് നവ തരംഗ സിനിമയുടെ ഉപജ്ഞാതാവാണ്.
• വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ഡിസ്നി ഹോട്ട് സ്റ്റാറിന്റെ മേധാവിയായി മലയാളിയായ സജിത് ശിവാനന്ദൻ നിയ മിതനായി.
• ടെസ്റ്റ്, ഏകദിന, ടി-20 ഫോർമാറ്റുകളിൽ 100 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരമായി വിരാട് കോഹ്ലി.
• 50 വർഷത്തിനുശേഷം ചന്ദ്രനിലേക്ക് മനുഷ്യനെയെത്തിക്കാനുളള നാസയുടെ പുതിയ ദൗത്യമാണ് "ആർട്ടിമിസ്'.
• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.
• ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ ഡാം ഫാൽഗു നദിയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
• രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള നവീകരിച്ച പാതയായ കർത്തവ്യപഥ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.
• ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് ചുമതലയേറ്റു. മാർഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്.
• കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ. ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയാകാൻ രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
• മികച്ച പശ്ചാത്തല വിവരണത്തിനുള്ള ഈ വർഷത്തെ എമ്മി പുരസ്കാരം യു.എ സ്. മുൻ പ്രസിഡന്റ് ബരാക് ഒബാമക്ക്.
• രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രിയായി
എം.ബി. രാജേഷ് ചുമതലയേറ്റു.
• കംബോഡിയയിൽ നിന്നുള്ള മനശാസ്ത്രജ്ഞൻ സൊതേറ ഷിം, ജപ്പാനിൽ നിന്നുള്ള നേത്രരോഗ വിദഗ്ധൻ തദാഷി ഹാരി, ഫിലിപ്പീൻസിലെ ശിശുരോഗ വിദഗ്ധൻ ബെർണാഡെറ്റ് മാഡ്രിഡ്, ഫ്രഞ്ച് സന്നദ്ധപ്രവർത്തകൻ ഗാരി ബെഞ്ച്ഗിബ് എന്നിവർക്ക് ഏഷ്യൻ നോബേൽ' എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം.
• അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി കല്യാൺ ചൗബേ തിരഞ്ഞെടുക്കപ്പെട്ടു.
• നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിയമി തനായി.
• എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. അധികാരത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് രാജ്ഞി വിടപറഞ്ഞത്. എലിസബത്ത് അലക്സാൻഡ്ര മേരി എന്നതാണ് യഥാർത്ഥ പേര്.
• ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേറ്റു.
• സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് സ്വർണ്ണം.
• യു.എസ്. ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയാടെക്കിന്. ഫൈനലിൽ ടുണീഷ്യയുടെ ഓൻസ് ജബീയുറിനെയാണ് പരാജയപ്പെടുത്തിയത്.
• പുരുഷ സിംഗിൾസ് കിരീടം സ്പാനിഷ് താരം കാർലോസ് അർക്കാരസിന്. നോർവേക്കാരനായ കാർ റൂഡി നെയാണ് പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 19 കാരനായ അർക്കാരസ്.
• ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ പാകിസ്താനെയാണ് തോൽപ്പിച്ചത്.
• ബാഡ്മിന്റൺ വേൾഡ് ടൂർ റാങ്കിങ്ങിൽ ഇന്ത്യൻ താരവും മലയാളിയുമായ എച്ച്.എസ്. പ്രാണോയിക്ക് ഒന്നാം റാങ്ക്.
• ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായി മലയാളിയായ സിബി ജോർജിനെ നിയമിച്ചു.
• മുൻ മന്ത്രിയും ജനതാദൾ(എസ്)മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.എൻ.എം. ജോസഫ് (79)അന്തരിച്ചു.
• സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു.
• പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. "കൊച്ചരേത്തി'യാണ് പ്രധാന കൃതി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.
• ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് മനീഷ കല്യാണിന്. യു വേഫ ചാമ്പ്യൻസ് ലീഗ് വനിതാ ഫുട് ബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് മനീഷ് കല്യാൺ.
• സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസ് ആയി യു.യു. ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
• സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു.
• ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറലായി ഡോ. ഹിമാൻഷു പഥക് നിയമിതനായി.
• കേരള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുളള ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനമാണ് കേരള സവാരി.
• ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ് അമ്പാസിഡറായി നിയമിതനായി.
• കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022 ലെ ബാലസാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ 'ചേക്കുട്ടി' എന്ന നോവലിന്. എഴുത്തുകാരി അനഘ ജെ. കോലത്തിന്റെ 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിത സമാഹാരത്തിന് യുവപുരസ്കാരവും ല ഭിച്ചു.
• കെനിയയുടെ പുതിയ പ്രസിഡന്റായി വില്യം ദൂതോ തിരഞ്ഞെടുക്കപ്പെട്ടു.
• ഇന്ത്യ വികസിപ്പിച്ച കോവിഡ് 19 ന് എതിരെയുള്ള ആദ്യ ഇൻട്രാനാസൽ വാക്സിൻ ആണ് BBV 154.
• മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ രാജേഷ് വർമ്മ രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിതനായി. മധ്യപ്രദേശിലെ മണ്ട് ല ജില്ലക്ക് ഇന്ത്യയിലെ ആദ്യ "ഫങ്ഷണലി ലിറ്ററേറ്റ്'' ജില്ലയെന്ന പദവി.
• ലോകത്തിലെ ആദ്യ 'സിന്തറ്റിക് ഭ്രൂണം' നിർമ്മിച്ച രാജ്യമാണ് ഇസ്രയേൽ.
• ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി 'മെഡിസിൻ ഫ്രം കൈ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനമാണ് അരുണാചൽപ്രദേശ്.
• മുൻ ബി.സി.സി.ഐ. സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു.
• ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ സമ്പൂർണ്ണ കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ നൽകി "ഹർ ഘർ ജൽ'' സർട്ടിഫി ക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് ഗോവ.
• ദഹി-ഹാൻഡി ഔദ്യോഗിക കായിക വിനോദമായി അംഗീകരിച്ച ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട്ര.
• രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്കൽ ഡബിൾ ഡെക്കർ ബസ് മുംബൈയിൽ അവതരിപ്പിച്ചു.
• കേന്ദ്രസർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പരിശീലന
പദ്ധതിയാണ് "നിഷ്താ''.
• ടോക്കിയോയിൽ നടന്ന ലോകബാഡ് മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ഡെൻമാർക്കിന്റെ വിക്ടർ അൽ സെൻ, വനിതാ വിഭാഗ ത്തിൽ ജപ്പാന്റെ അകാനെ യമാഗുചി എന്നിവർ കിരീടം നേടി. പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ ചിരാഗ് ഷെട്ടി - സ്വാതിക് സാ രാജ് റെഡ്ഡി എന്നിവർക്കാണ് വെങ്കലമെഡൽ.
• അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി അന്തിം പംഗൽ. ബ്ലൂംബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദാനി.
• പ്രമുഖ സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ (72)അന്തരിച്ചു.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്