കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ആഗസ്റ്റ്: ചോദ്യോത്തരങ്ങൾ 


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 AUGUST

 ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു.

• സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ അബ്ദുൽ ഹക്കീം നിയമിതനായി.

• യൂറോകപ്പ് വനിതാ ഫുട്ബോൾ കിരീടം ഇംഗ്ലണ്ടിന്.

 ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൗണ്ടറുകളുടെ പുതിയ പേരാണ് സഹയോഗ്

 2022ലെ 44-ാം ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നമാണ് "തമ്പി' എന്ന കുതിര.

• കേന്ദ്ര വിജിലൻസ് കമ്മീഷണറായി സുരേഷ് എൻ പട്ടേൽ നിയമിതനായി 

• 2025ലെ അന്താരാഷ്ട്ര വനിത ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യ ആതിഥ്യമരുളും.

 സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നിയമിതനാകും.

• ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പ്ലാന്റ് മധ്യപ്രദേശിലെ ഖണ്ഡയിൽ നിലവിൽ വരും. 

 നാസയുടെ കീഴിൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന് മലയാളിയായ ആതിര പ്രീത റാണി തിരഞെഞ്ഞെടുക്കപ്പെട്ടു.

 2022 ലെ മിസ് ഇന്ത്യ യുഎസ്എ ആയി ആര്യ വാൽവേക്കർ തിരഞ്ഞെടുക്കപ്പെട്ടു.

 ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ഫിഡയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി നിയമിതനായി. 

• വി പ്രണവ് ഇന്ത്യയുടെ 75-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ. തിരുവനന്തപുരം 

 ലോകസഭാംഗവും എഴുത്തുകാരനുമായ ശശി തരൂരിന് ഫ്രാൻസിന്റെ പരമോന്നത സിവിലയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം.

• 2022 ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ഇന്ത്യയുടെ മിസൈൽ വനിതയും മലയാളി ശാസ്ത്രജ്ഞയുമായ ഡോ. ടെസി തോമസിന്.

• കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. 18278 ദിവസം പൂർത്തിയായതോടെ മുൻ മന്ത്രി കെ എം മാണിയുടെ റെക്കോഡാണ് മറികടന്നത്.

 "തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രം'' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പി എസ് സി ആസ്ഥാനത്ത് ആരോഗ്യ, വനിത - ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. 

• ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞെഞ്ഞെടുക്കപ്പെട്ടു. ഗോത്ര വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്.

• കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ കെ രാംദാസ് (74) അന്തരിച്ചു 

• ഇതിഹാസ ഗസൽ ഗായകൻ ഭൂപീന്ദർ സിങ് (82) അന്തരിച്ചു.

• സിങ്കപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ് മിന്റൺ കിരീടം ഇന്ത്യൻ താരം പി വി സിന്ധുവിന്.

• മലയാള ചലച്ചിത്രരംഗത്തെ ആയുഷ്ക്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ പി കുമാരന്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

• ലോക അത്ലറ്റിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളി.

• ലോക അത്ലറ്റിക് മീറ്റ് വനിതകളുടെ 100 മീറ്റർ മൽസരത്തിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫസർക്ക് റെക്കോർഡ് സ്വർണം. 10.67 സെക്കന്റിൽ ആണ് ഷെല്ലി ആൻ ഫസർ 100 മീറ്റർ പൂർത്തിയാക്കിയത്. ഒരേ ട്രാക്കിനത്തിൽ 5 സ്വർണം നേടുന്നതിന്റെ റിക്കോർഡും ഷെല്ലി സ്വന്തമാക്കി. 2009, 2013, 2015, 2019 വർഷങ്ങളിലാണ് ഇതിന് മുമ്പ് സ്വർണം നേടിയത്. 

• ലോക അത്ലറ്റിക് മീറ്റിൽ വനിതകളുടെ ട്രിപ്പിൽ ജംമ്പിൽ വെനസ്വേലയുടെ തൂലി മർ റോജാസിന് തുടർച്ചയായ മൂന്നാം സ്വർണം 

• ലോക അത്ലറ്റിക്സിൽ ഹൈജമ്പിൽ ഖത്തറിന്റെ മുത്താസ് ഇസ ബർഷിമിന് സ്വർണം. ഹൈജമ്പിൽ തുടർച്ചയായി മൂന്ന് സ്വർണം നേടുന്ന ആദ്യ പുരുഷ താരമാണ് മുത്താസ്.

• വയലാർ രാമവർമ്മ ഫൗണ്ടേഷന്റെ 2022ലെ പുരസ്കാരം ചലച്ചിത്ര സംവിധായകനും, ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്.

• വേറിട്ട അഭിനയരീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടനും സംവിധായകനുമായ
പ്രതാപ് പോത്തൻ (70) അന്തരിച്ചു. 

• വേൾഡ് ഇക്കണോമിക്സ് ഫോറം തയ്യാറാക്കിയ ലിംഗസമത്വ സൂചികയിൽ ഇന്ത്യക്ക് 135-ാം സ്ഥാനം. ഐസ് ലാന്റാണ് പട്ടികയിൽ ഒന്നാമത്.

• അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്ട് ഫെഡറേഷൻ ലോകകപ്പിൽ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വർണം. 

• ഇന്ത്യയിൽ വാനരവസൂരി ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം 

• 35 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ നേവിയുടെ അന്തർവാഹിനിയായ ഐഎൻഎസ് സിന്ധുരാജ് ഡി കമ്മീഷൻ ചെയ്തു.

• എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം കെ ജയകുമാറിന്.

• ഇന്ത്യയിൽ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നമാണ് തമ്പി എന്ന് പേരുള്ള കുതിര.

• ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻഡ് പ്രി യിൽ ചാൾസ് ലെക്ലെയർ ജേതാവായി. 

• ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത കൂടിയ സംസ്ഥാനമായി കേരളം.

• കേരള സംസ്ഥാന വിജിലൻസ് മേധാവിയായി എഡിജിപി മനോജ് എബ്രഹാം നിയമിതനായി.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് മികച്ച നേട്ടം
1. മികച്ച സംവിധായകൻ - സച്ചി (അയ്യപ്പനും കോശിയും) 
2. മികച്ച നടി - അപർണ ബാലമുരളി (സുരരെ പോട്ര്)
3. മികച്ച സഹനടൻ - ബിജുമേനോൻ (അയ്യപ്പനും കോശിയും)
4. മികച്ച ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും) 
5. സംഘട്ടന സംവിധാനം മാഫിയാ ശശി (അയ്യപ്പനും കോശിയും)
6. പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി (കപ്പേള)
7. പ്രത്യേക ജൂറി പരാമർശം (സംവിധാനം) - കാവ്യ പ്രകാ ശ് (വാങ്ക്)
8. പ്രത്യേക ജൂറി പരാമർശം (അഭിനയം) - സിദ്ധാർഥ് മേനോൻ (ജൂൺ)
9. മികച്ച തിരക്കഥ - ശാലിനി ഉഷാനായർ, സുധാ കോ ങ്ങര (സുരരെ പോട്ര്)
മറ്റ് പുരസ്കാരങ്ങൾ
മികച്ച ചിത്രം - സുരരെ പോപോട്ര്
മികച്ച നടൻ - സൂര്യ/അജയ് ദേവ്ഗൺ
മികച്ച മലയാള ചിത്രം - തിങ്കളാഴ്ച നിശ്ചയം (സംവിധാനം സെന്ന ഹെഗ്ഡേ)

കോമൺവെൽത്ത് ഗെയിംസ് 2022
• 22-ാം കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പി വി സിന്ധു, മൻപ്രീത് സിംഗ് എന്നിവർ ഇന്ത്യൻ പതാക വഹിച്ചു .

• 2022 കോമൺവെൽത്ത് ഗെയിംസിൽ സങ്കേത് സർഗർ ഇന്ത്യക്കായി ആദ്യ മെഡൽ നേടി.

• 22 സ്വർണവും, 16 വെള്ളിയും, 23 വെങ്കലവുമുൾപ്പെടെ 61 മെഡലുകൾ നേടിയ ഇന്ത്യയ്ക്ക് പോയിന്റ് പട്ടികയിൽ 4-ാം സ്ഥാനം. മീ രാഭായി ചാനു, ജെറിയി ലാൽറിനുംഗ, സുധീർ, അചിന്ദ ഷൂലി (ഭാ രഹനം), ബജ്റംഗ് പൂനിയ, സാക്ഷിമാലിക്, ദീപക് പൂനിയ, രവികുമാർ ദഹിയ, വിനേഷ് ഫോ ഗട്ട്, നവീൻകുമാർ (ഗുസ്തി), നീതു ഘംഗാസ്, അമിത് പാംഗൽ, നി ഖാത് സരിൻ (ബോക്സിങ്), എൽ ദോസ് പോൾ (ട്രിപ്പിൾ ജമ്പ്), പി വി സിന്ധു (ബാഡ്മിന്റൺ), ലക്ഷ്യസെൻ (ബാഡ്മിന്റൺ), ശരത് കമാൽ (ടേബിൾ ടെന്നീസ്) എന്നിവർ വ്യക്തിഗത ഇനങ്ങളിലും ഇന്ത്യൻ വനിതകൾ (ലോൺ ബോൾസ്), മെൻസ് ഡബിൾസ് (ടേ ബിൾ ടെന്നീസ്), മിക്സഡ് ഡബിൾസ് (ടേബിൾ ടെന്നീസ്), മെൻസ് ഡബിൾസ് (ബാഡ്മിന്റൺ) എന്നിവർ ടീം ഇനത്തിലും ഇന്ത്യക്കായി സ്വണമെഡലുകൾ നേടി.

• മലയാളികളായ എൽദോസ് പോൾ (സ്വർണം- ട്രിപ്പിൾ ജമ്പ്), മുരളി ശ്രീശങ്കർ (വെള്ളി- ലോങ് ജമ്പ്), അബ്ദുള്ള അബൂബക്കർ (വെള്ളി- ട്രിപ്പിൾ ജമ്പ്) എന്നിവ കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം നടത്തി.

കേരള സാഹിത്യ അക്കാദമി പുരസ്കാരം
 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം വൈശാഖനും കെ.പി.ശങ്കരനും 2018ലെ വിലാസിനി അവാർഡ് ഇ വി രാമകൃഷ്ണന്.

 സമഗ്രസംഭാവനക്കുള്ള പുരസ്കാരം ഡോ. കെ ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീതാ കൃഷ്ണൻകുട്ടി, കെ എ ജയശീലൻ എന്നിവർക്ക്.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here