കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ജൂലൈ: ചോദ്യോത്തരങ്ങള്‍


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 JULY

 ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ "അക്ഷരമുദ്ര' പുരസ്കാരത്തിന് സാഹിത്യകാരൻ സി രാധാകൃഷ്ണനെ തിരഞ്ഞടുത്തു

 2022ലെ ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥ്യം വഹിച്ചു.

 ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന ബഹുമതി ഇന്ത്യൻ താരം ജസ്പ്രീത് ബുംറക്ക്. ഇംഗ്ലീഷ് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 35 റൺസ് നേടിയാണ് ബുംറ റെക്കോഡ് സ്വന്തമാക്കിയത്.

 പ്രശസ്ത ബ്രിട്ടീഷ് നാടകസംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു.

 ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ പി.എസ്.എൽ.വി.സി 53 റോക്ക റ്റ് വിജയകരമായി സിങ്കപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.

 മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ എൻ സുധീർ (73) അന്തരിച്ചു. 

 കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കമുകറ സംഗീത പുരസ്കാരത്തിന് കെ എസ് ചിത്രയെ തിരഞ്ഞെടുത്തു. 50000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

 യുവകലാസാഹിതിയുടെ 2022ലെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യപുരസ്കാരം കവി കെ സച്ചിദാനന്ദന്. 

 ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 സൗന്ദര്യ കിരീടം കർണാടക സ്വദേശി സിനി ഷെട്ടിക്ക്. സിനി ഷെട്ടി മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 

 വിംബിൾഡൺ പുരുഷവിഭാഗം കിരീടം നോവാക് ജോക്കോവിച്ചിന്. ജോക്കോവിച്ചിന്റെ 21-ാം ഗ്രാൻഡ്സ്ലാം കിരീടവും 7-ാം വിംബിൾഡൺ കിരീടവുമാണ്.

 വിംബിൾഡൺ വനിതാവിഭാഗം കിരീടം എലെന റൈബാക്കിനക്ക്.

 പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ പി ഗോപിനാഥൻ നായർ (100) അന്തരിച്ചു. 2016ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

 ഒളിമ്പ്യൻ പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ, ചലച്ചിത്ര സംവിധായകൻ കെ വി വിജയേന്ദ്രപ്രസാദ്, സാമൂഹ്യപ്രവർത്തകൻ വീരേന്ദ്ര ഹെഡ്ഗേ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു.

 മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്ദേ അധികാരമേറ്റു. 

 റിലയൻസ്-ജിയോ ടെലികോം കമ്പനിയുടെ ചെയർമാനായി ആകാശ് അംബാനി നിയമിതനായി.

 ഫിലിപ്പീൻസിന്റെ 17-ാമത് പ്രസിഡന്റായി ഫെർഡിനാർഡ് മാർക്കോസ് ജൂനിയർ അധികാരമേറ്റു.

• ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് ചലചിത്ര സംവിധായകൻ കെ പി കുമാരൻ അർഹനായി.

 ഇസ്രയേലിന്റെ 14-ാമത് പ്രധാനമന്ത്രിയായി യസിർ ലാപിഡ് ചുമതലയേറ്റു. 

 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ എന്ന പദവി മഹാരാഷ്ട്ര  സ്പീക്കർ രാഹുൽ നർവേക്കറിന്. 

 ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ (67) വെടിയേറ്റു മരിച്ചു.

 അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരിയാണ് കെറ്റാർജി ബ്രൗൺ ജാക്സൻ.

 ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമ സിംഗെ രാജിവച്ചു.

 രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് തെലുങ്കാനയിലെ
രാമഗുണ്ടത്ത് നിലവിൽ വന്നു. 

 ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക്ഫോഴ് സിന്റെ മേധാവിയായി ഇന്ത്യൻ വംശജനായ സിങ്കപ്പൂർ സ്വദേശി ടി രാജകുമാർ ചുമതലയേറ്റു.

 ഇന്ത്യയുടെ ജി -20 ഷെർപ്പയായി അമിതാഭ് കാന്ത് നിയമിതനായി.

 ഇന്ത്യയിൽ രൂപപ്പെട്ട ഒമൈക്രോണിന്റെ പുതിയ ഉപവകഭേദമാണ് B.A 2.7.5 

 കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി.

 കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടറായി ഡോ. പി എസ് ശ്രീകല നിയമിതയായി.

 കേരള ടൂറിസം വകുപ്പ് ഡയറക്ടറായി പി ബി നൂഹ് ഐഎഎസ് നിയമിതനായി. 

 ഗണിതശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന 2022ലെ ഫീൽഡ്സ് മെഡൽ പുരസ്കാരം മറീന വയാസോവ് സക്ക്, ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ്.

 ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ആദ്യ ഇടതുപക്ഷ പ്രസിഡന്റായി ഗുസ്താവോ പെയോ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഫ്രാൻസിയ മാർകേസുമാണ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയാണിവർ.

 2022 ഖത്തറിൽ നടക്കുന്ന ഫിഫാ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക പോസ്റ്റർ രൂപകല്പന ചെയ്തിരിക്കുന്നത് ബൗഥന അൽ മുഫ്തയാണ്.

 കോവിഡ് 19 പകർച്ചവ്യാധിയുടെ ഫലമായി 8 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കിടയിലുള്ള പഠന വിടവ് നികത്തുന്നതിന് തമിഴ്നാട്ടിൽ ആരംഭിച്ച പദ്ധതിയാണ് എന്നും എഴുതും സ്കീം. 

 കേരള സർവകലാശാലയ്ക്ക് നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ. ആദ്യമായാണ് കേരളത്തിലെ ഒരു സർവകലാശാലയ്ക്ക് ഇത്രയും ഉയർന്ന റാങ്ക് ലഭിക്കുന്നത്.

 മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിപ്പിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് "കൂട്ട്'

 ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രുചിര കാംബോജിനെ നിയമിച്ചു. ടി എസ് തിരുമൂർത്തിയായിരുന്നു ഇതുവരെ യു.എന്നിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

 കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച ആദ്യ സിനിമയായ 'നിഷിദ്ധോ'യ്ക്ക് ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.

 കേരളത്തിലെ നാലാമത്തെയും സംസ്ഥാ ന രൂപീകരണത്തിന് ശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെയും സെൻട്രൽ ജ യിൽ മലപ്പുറം ജില്ലയിലെ തവനൂരിൽ പ്ര വർത്തനം തുടങ്ങി.

 മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി സ്മാരക പുരസ്കാരത്തിനു ആലങ്കോട് ലീലാകൃഷ്ണന്റെ 'അപ്രത്യക്ഷം' എന്ന കവിതാ സമാഹാരം അർഹമായി.

 ലോക പുരുഷ ടെന്നീസ് റാങ്കിങിൽ റഷ്യയുടെ ഡാനിൽ മെദ്വദേവ് ഒന്നാം സ്ഥാനത്തെത്തി.

 വിവർത്തനത്തിനുള്ള കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് മലയാളത്തിൽ നിന്ന് സുനിൽ ഞെളിയത്ത് അർഹനായി. മഹാ ശ്വേതാ ദേവിയുടെ 'ബ്രാഷായ് ടുഡു' എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം. ബെന്യാമിന്റെ കൃതിയായ “ആടു ജീവിതം'' ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഗൗരഹരി ദാസും പുരസ്കാരം നേടി. 

• ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരമായിരുന്നു ലിസ സ്ഥലേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവർ.

 ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റും 100 സിക് സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം  ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സിന്.

 സംസ്ഥാനത്തെ ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കുന്നതിനായി 'എന്റെ ഭൂമി' പോർട്ടൽ നിലവിൽ വരും.

 സംപ്രേഷണ മൂല്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം സ്ഥാനത്ത്. അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗാണ് ഒന്നാമത്.

 സായുധ സേനകളിലേക്ക് നാലു വർഷത്തേക്ക് നിയമനം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് അഗ്നിപഥ്.

 ഇരുചക്ര വാഹനങ്ങളുടെ പൊതുനിരത്തി ലെ മത്സരയോട്ടം തടയുന്നതിന് മോട്ടോർ വാഹനവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ റേസ്.

 27 വർഷത്തെ സേവനത്തിനു ശേഷം അടുത്തിടെ സേവനം അവസാനിപ്പിച്ച ഇന്റർനെറ്റ് ബ്രൗസറാണ് ഇന്റർനെറ്റ് എക്സ് പ്ലോറർ.

• രാജ്യം മുഴുവനുമുള്ള ഡയറക്ട് ടു ഹോം ടെലിവിഷൻ സേവനങ്ങൾക്ക് ഉപകരിക്കുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 24 ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഏരിയൻ റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചു. മലേഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ മീസാറ്റ് 3D-ക്കൊപ്പമാണ് വിക്ഷേപണം.

 നടൻ വി പി ഖാലിദ് അന്തരിച്ചു. 1973ൽ പുറത്തിറങ്ങിയ "പെരിയാർ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

 തകിൽ വാദ്യകലാരംഗത്തെ പ്രഗത്ഭനായിരുന്ന ആർ കരുണാമൂർത്തി അന്തരിച്ചു. 

 നെതർലൻഡ്സിനെതിരെ 498/4 എന്ന സ് കോറിലൂടെ ഇംഗ്ലണ്ട് ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിനുള്ള സ്വന്തം റെക്കോർഡ് തകർത്തു. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 481/6 എന്ന സ്വന്തം ക്കോർഡാണ് ഇംഗ്ലണ്ട് തകർത്തത്.

 പ്രമുഖ ബിസിനസ് ഗവേഷണ സ്ഥാപനമായ എക്കണോമിസ്റ് ഇന്റലിജൻസ് ഗ്രൂപ്പ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന പദവി ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയ്ക്ക്. സിറിയൻ തലസ്ഥാനമായ ഡമാസ്കസാണ് ഏറ്റവും പിന്നിൽ.

 ഐ സി സി എലൈറ്റ് പാനൽ അമ്പയർമാരുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് നിതിൻ മേനോൻ.

 ഡൽഹിയിലെ പ്രഗതി മൈതാൻ സംയോജിത ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. 1.3 കിലോമീറ്റർ നീളമുള്ള പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളുമടങ്ങിയ പദ്ധതിയാണ് ഇത്.

 കേരള യുക്തിവാദി സംഘത്തിന്റെ പവനൻ സെക്യൂലർ അവാർഡിന് പെരുമ്പടവം ശ്രീധരൻ അർഹനായി.

 ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയെ 6 വിക്കറ്റിന് തോൽപ്പിച്ച് തങ്ങളുടെ കന്നി രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ് ചരിത്രമെഴുതി.

 നോബൽ ജേതാവായിരുന്ന ദിമിത്രി മുറോടോവ് യുക്രെയിനിലെ അഭയാർത്ഥി കുട്ടികൾക്ക് വേണ്ടി തനിക്ക് ലഭിച്ച സമാധാന നോബൽ സമ്മാനം ലേലം ചെയ്തു. 

 ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറൽ ആയി ദിനകർ ഗുപ്ത ചുമതലയേറ്റു.

 ജൂലൈയിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ഒഡീഷയിൽ നിന്നുള്ള മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമുവിനേയും പ്രതിപക്ഷ സ്ഥാനാർത്ഥിയായി മുൻ ധനമന്ത്രി യശ്വന്ത് സിൻഹയെയും പ്രഖ്യാപിച്ചു.

 ലോകത്തെ ഏറ്റവും ചൂടേറിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇറാഖ് ഒന്നാമത്. 

 ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസം സുനിൽ ഛേത്രിയെക്കുറിച്ച് ലോക ഫുട്ബാൾ സംഘടന ഫിഫ പ്രത്യേക പരമ്പര തയാറാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ കളിക്കാരെക്കുറിച്ച് തയാറാക്കുന്ന പരമ്പരയിലാണ് ഛേത്രിയും ഇടംപിടിക്കുന്നത്.

 നീതി ആയോഗിന്റെ സി ഇ ഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു.

 സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു.

 ഇന്റലിജിൻസ് ബ്യൂറോ (ഐ ബി) മേധാവിയായി തപൻകുമാർ ദേക്കയെ നിയമിച്ചു. 

 ഹരി സുന്ദർ ജി, സി രാമകൃഷ്ണൻ എന്നിവർ ചേർന്ന് എഴുതി അടുത്തിടെ പുറത്തിറങ്ങിയ പാറശ്ശാല പൊന്നമ്മാളിന്റെ ജീവചരിത്രം "ഹേമവതി'.

 മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. 

 മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

 പുതിയ ഫിഫ ഫുട്ബോൾ റാങ്കിങിൽ ബ്രസീൽ ഒന്നാമത്. ബെൽജിയം, അർജന്റീന എന്നി രാജ്യങ്ങൾ യഥാക്രമം രണ്ടും മൂണും സ്ഥാനങ്ങളിൽ.

 വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 48മത് ഉച്ചകോടി ജർമ്മനിയിലെ ഷ് ലോസ് എൽമൗവിൽ വെച്ച് നടന്നു.

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here