കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ഡിസംബർ: ചോദ്യോത്തരങ്ങൾ 


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 DECEMBER

• ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിരുന്ന പെലെ അന്തരിച്ചു. 82 വയസായിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.

• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

• മികച്ച കരകൗശല വിദഗ്ധർക്കുളള ശില്പഗുരു പുരസ്കാരത്തിന് കെ.ആർ.മോഹനനും, ദേശീയ അവാർഡിന് ശശിധരൻ പി.എ.യും അർഹരായി. കരകൗശല മേഖലയുടെ വളർച്ചയ്ക്ക് കലാകാരൻമാർ നൽകുന്ന സേവനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ 2002ലാണ് ശില്പഗുരു പുരസ്കാരം ആരംഭിച്ചത്.

• അന്തർദേശീയ സഹകരണ സഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച്ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ കേരള ബാങ്കിന് ഏഷ്യയിൽ ഒന്നാം സ്ഥാനം.

• ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ.) ചെയർമാനായി ടി.ജി. സീതാറാം നിയമിതനായി.

• ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

• ചൈനയുടെ സാമ്പത്തിക കുതിപ്പിന് നായകത്വം വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു.

• ഐ.ടി. അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ ദേശീയ അടിസ്ഥാനത്തിൽ കേരളത്തിന് മികച്ച നേട്ടം. വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇന്റർനെറ്റ് തുടങ്ങിയ സേവനങ്ങൾ ഒരുക്കിയതിൽ മികച്ച നേട്ടം കൈവരിച്ചതായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

• ഗീതം സംഗീതത്തിന്റെ പ്രഥമ ദേശീയ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന്.

• കാഥികനും അധ്യാപകനുമായിരുന്ന പറവൂർ സുകുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കാഥിക സുരഭി അവാർഡ് കഥാപ്രസംഗ കലാകാരൻ പുളിമാത്ത് ശ്രീകുമാറിന്.

• കേരള നിയമസഭ ചരിത്രത്തിലാദ്യമായി സ്പീക്കറോ, ഡെപ്യൂട്ടി സ്പീക്കറോ ഇല്ലാത്ത സമയം നിയമ സഭാ നടപടികൾ നിയന്ത്രിക്കാൻ വനിതകൾ മാത്രം. സി.കെ. ആശ, കെ.കെ. രമ, യു. പ്രതിഭ എന്നിവരാണ് സഭാനടപടികൾ നിയന്ത്രിക്കാനുളള ചെയർ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

• വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. ''ഫ്രീഡം അറ്റ് മിഡ്നൈറ്റ്'', "സിറ്റി ഓഫ് ജോയ് '' എന്നിവ പ്രശസ്തമായ കൃതികളാണ്. 2008ൽ ലാപിയർക്ക് ഇന്ത്യ പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

• കേരളത്തിലെ ഏറ്റവും നീളം കൂടിയ നാലുവരി മേൽ പാത തിരുവനന്തപുരം കഴക്കൂട്ടത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു.

• ഭരണഘടനാശില്പി ഡോ. ബി. ആർ. അംബേദ്കറുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ഒ.സി. മോഹൻരാജ് (കേരളകൗമുദി) ദൃശ്യ മാധ്യമവിഭാഗത്തിൽ സോഫിയ ബിന്ദി (മീഡിയ വൺ) എന്നിവർക്കാണ് പുരസ്കാരം.

• ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ച പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി.  സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ യു.എസിലെ ഇന്ത്യൻ അംബാസിഡർ തരൺജിത് സിങ് സന്ധുവാണ് ബഹുമതി സമ്മാനിച്ചത്.

• ദാർശനികനും എഴുത്തുകാരനും ഈശോ സഭാ വൈദികനുമായ എ. അടപ്പൂർ (ഫാ. ഡോ. എബ്രഹാം അടപ്പൂർ-97) അന്തരിച്ചു. 

• പത്മരാജൻ സിനിമകളുടെ എഡിറ്റിംഗിലൂടെ പ്രശസ്തനായ ഫിലിം എഡിറ്റർ മധു കൈനകരി (71) നിര്യാതനായി.

• ഹാസ്യത്തിലും കഥാപാത്രങ്ങളുടെ അവതരണത്തിലും വേറിട്ട അഭിനയപാടവം കാഴ്ചവെച്ച നടൻ കൊച്ചുപ്രേമൻ (66) അന്തരിച്ചു.

• മാരിടൈം എയർ ഓപ്പറേഷൻസ് കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ആയി എയർ വൈസ് മാർഷൽ രജത് മോഹൻ ചുമതലയേറ്റു. 

• ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി മലയാളിയായ ഷാജി കെ.വി. നിയമിതനായി. 2020 മുതൽ നബാർഡിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്.

• ഗായികയും കർണാടക സംഗീതജ്ഞയുമായ കണ്ണഴുത്തു മഠത്തിൽ കെ. ഗിരിജ വർമ്മ (66) നിര്യാതയായി.

• പരേതനായ കവി കിളിമാനൂർ രമാകാന്തന്റെ ഭാര്യയും നോവലിസ്റ്റുമായ കെ. ഇന്ദിര (82) അന്തരിച്ചു. 

• മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലയാളിയുമായ അബ്ദുൽ സലാം (77) അന്തരിച്ചു. 

• ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടി.ടി. എഫ്.) സീനീയർ വൈസ് പ്രസിഡന്റായി പത്മജ എസ്. മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ടി.ടി.എഫ്. ചരിത്രത്തിലെ ആദ്യ വനിതാ സീനിയർ വൈസ് പ്രസിഡന്റാണ്.

• പെറുവിലെ ആദ്യ വനിതാ പ്രസിഡന്റായി ദിന ബൊ ല്വാർദെ അധികാരമേറ്റു.

• യു.എസിലെ ഉന്നത ബഹുമതികളിലൊന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്കാരം ഇന്ത്യൻ വംശജനായ കൃഷ്ണ വാവിലാലക്ക്. അമേരിക്കൻ സർക്കാരിന് കീഴിലെ സ്വതന്ത്ര പൊതുജന സേവന സ്ഥാപനമായ അമേരികോർ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്.

• ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വീണ്ടും അധികാരത്തിൽ. ഭൂപേന്ദ്ര പട്ടേൽ മുഖ്യ മന്ത്രിയായി തുടരും. 

• ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ. സുഖ്വീന്ദർ സിങ് സുഖ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

• എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ പി.എസ്. ജോൺ എൻഡോവ്മെന്റ് പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക്.

• കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നർത്തകി മല്ലികാ സാരാഭായിയെ കേരള സർക്കാർ നിയമിച്ചു.

• ന്യൂയോർക്ക് ആസ്ഥാനമായ അന്താരാഷ്ട്ര പ്രസിദ്ധീകരണ കമ്പനി പെൻഗ്വിനിന്റെ ഇടക്കാല സി.ഇ.ഒ. ആയി ഇന്ത്യൻ വംശജൻ നിഹാർ മാളവ്യ നിയമിതനായി.

• കുമാരനാശാന്റെ സ്മരണാർത്ഥമുള്ള ആശാൻ പുരസ്കാരം കവിയും ഗാനരചയിതാവുമായ കെ. ജയകുമാറിന്.

• ഇന്ത്യൻ താരം ഇഷാൻ കിഷന് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി. ബംഗ്ലാദേശിന് എതിരെ നടന്ന മത്സരത്തിൽ 126 പന്തിലാണ് ഇഷാൻ 200 റൺ നേടിയത്.

• രാജ്യത്തെ ആദ്യ ഇൻഫൻട്രി മ്യൂസിയം മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ മൊവ് കന്റോൺ മെന്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 

• ജസ്റ്റിസ് ദീപാങ്കർ ദത്ത് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

• ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നാട്യ കലാശിഖാമണി പുരസ്കാരം പ്രമുഖ ഭരതനാട്യം നർത്തകിയും മലയാളിയുമായ ഗീത ചന്ദന്.

• ജനാധിപത്യ ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരൺ നേഗി അന്തരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയാണ്.

• കേരള സംസ്ഥാനത്ത് നടപ്പാക്കിയ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ പുരസ്കാരം.

• ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ്, ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ എന്നീ മലയാളികൾക്ക് 2022 ലെ അർജുന പുരസ്കാരം

• രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിന്

• G-20 ഉച്ചകോടിയുടെ അടുത്ത വർഷത്തെ അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക്. 18-ാമത് ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കും.

• കേരള സംഗീത നാടക അക്കാഡമി ചെയർമാനായി ചെണ്ട വിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയെയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചു. 

• പശ്ചിമ ബംഗാൾ ഗവർണറായി മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി. വി. ആനന്ദബോസിനെ കേന്ദ്ര സർക്കാർ നിയമിച്ചു.

• മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

• ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ്. വിജയകരമായി പരീക്ഷിച്ചു. ഹൈദരാബാദിലെ സ്‌കൈ റൂട്ട് എയ്റോസ്‌പെയ്‌സാണ് റോക്കറ്റ് നിർമ്മിച്ചത്. 

• സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്കാരം ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. "നിമത്ഖാനാ' (ദി പാരസൈഡ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം. 25 ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

• ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനു മായ വേണു വാര്യത്ത് (കെ.ആർ വേണുഗോപാൽ-61) അന്തരിച്ചു.

• ചലച്ചിത്ര നടനും വോളിബാൾ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (76) അന്തരിച്ചു.

• മലേഷ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിമിനെ നിയമിച്ചു. 

• പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂർ (59) അന്തരിച്ചു. “പേരമരം എന്ന ചെറുകഥാ സാമാഹാരത്തിന് 2012ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

• സംഗീതജ്ഞൻ ടി. വി. ഗോപാലകൃഷ്ണൻ, കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടി എന്നിവർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്. മൂന്ന് ലക്ഷം രൂപയും താമ്രപത്രവുമടങ്ങുന്ന താണ് പുരസ്കാരം.

• മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് നിർമ്മിച്ച സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ് ട്രോയർ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് മോർ മുഗാ വോ' ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറി. 

• മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ആർട്ടിമസ് പദ്ധതിയിലെ ഒന്നാം ഘട്ടമായി വിക്ഷേപിച്ച ഒറിയോൺ പേടകം ചന്ദ്രനിലെത്തി. 

• ഐക്യരാഷ്ട്ര സഭ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് പ്രകാരം നവംബർ 15ന് ലോകജനസംഖ്യ 800 കോടിയായി വർദ്ധിച്ചു.

• ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലചിത്രമേളയിൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ് ഇയർ അവാർഡ് ചിരഞ്ജീവിക്ക്.

• ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ "ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരത്തിന് ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ ഡോ. പൂർണിമാദേവി ബർമൻ അർഹയായി. ആവാസവ്യവസ്ഥയുടെ ശോഷണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

• തിരുവനന്തപുരം തുമ്പയിലെ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്നുള്ള 200-ാമത് സൗണ്ടിംഗ് റോക്കറ്റ് 23.11.2022 ന് വിജയകരമായി വിക്ഷേപിച്ചു.

• സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ്-3 ഉൾ പ്പെടെ ഒമ്പത് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേ പിച്ചു.

• ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡണ്ടായി പി. ടി. ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയും വനിതയുമാണ്.

• ഇന്ത്യയുടെ 2023 ലെ റിപ്പബ്ലിക് ദിന മുഖ്യാതിഥിയായി ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽസിസി പങ്കെടുക്കും.

• അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരള പവലിയന് സ്വർണമെഡൽ. തനത് വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത പവലിയനാണ് സംസ്ഥാനം - കേന്ദ്രഭരണ പ്രദേശം വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്.

•  നർത്തകി നീനാ പ്രസാദിന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം. ഒരു ലക്ഷം രൂപയും താമ്രപത്രവും അംഗവസ്ത്രവുമടങ്ങുന്നതാണ് പുരസ്കാരം. 

• കോസ്റ്ററിക്കൻ സംവിധായിക വലന്റീന മോറെൽ ഒരുക്കിയ സ്പാനിഷ് ചിത്രം 'ഐ ഹാവ് ഇലക്ട്രടിക് ഡ്രീംസ്'ന് 53-ാം ഗോവ അന്താരാഷ്ട്ര ചലച്ചിത മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം. 

• ഖത്തറിൽ നടന്നുവരുന്ന 22-ാമത് ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ ഗോൾ ഇക്വഡോർ താരം എന്നർ വലൻസിയ നേടി. ആതിഥേയരായ ഖത്തറിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിലാണ് ഗോൾ നേടിയത്.

• അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്.

• 2022 ഫുട്‌ബോള്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് ഫിഫ. ബ്രസീലിന്റെ സൂപ്പര്‍താരം റിച്ചാര്‍ലിസണ്‍ നേടിയ ഗോളാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തിരിക്കുന്നത്. സെര്‍ബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് റിച്ചാര്‍ലിസണിന്റെ അത്ഭുത ഗോള്‍ പിറന്നത്.

• 2022 ഫുട്‌ബോള്‍ ലോകകപ്പ് അര്‍ജന്റീനയ്‌ക്ക്. മത്സരത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്.


👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക 

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here