മധ്യകാല ഇന്ത്യ: ചോദ്യോത്തരങ്ങളും, പഠനക്കുറിപ്പുകളും. (അദ്ധ്യായം - 10) 

400 ചോദ്യോത്തരങ്ങൾ തുടരുന്നു...
301. ഹുമയൂണ്‍ സ്ഥാപിച്ച നഗരം:
(എ) ജഹന്‍പന
(ബി) ദിന്‍പന
(സി) ആഗ്ര
(ഡി) സിരി
ഉത്തരം: (ബി )

302. ഹുമയൂണ്‍ എത്ര വര്‍ഷമാണ്‌ പ്രവാസ ജീവിതം നയിച്ചത്‌?
(എ) 15 (ബി) 10
(സി) 20 (ഡി) 25
ഉത്തരം: (എ )

303. ഹുമയുണും ഷെര്‍ഷായുമായി ചൌസ യുദ്ധം നടന്ന വര്‍ഷം;
(എ) 1539 (ബി) 1549 (സി) 1559 (ഡി) 1569
ഉത്തരം: (എ )

304. 1540-ല്‍ നടന്ന കനൗജ്‌ യുദ്ധത്തില്‍ ഹുമയൂണ്‍ ആരുമായിട്ടാണ്‌ ഏറ്റുമുട്ടിയത്‌?
(എ) റാണാ പ്രതാപ്‌ (ബി) ഹെമു
(സി) ഷേര്‍ഷാ (ഡി) മഹ്മൂദ്‌ ലോധി
ഉത്തരം: (സി )

305. സുര്‍ വംശത്തില്‍നിന്ന്‌ ഹുമയൂണ്‍ അധികാരം വിണ്ടെടുത്ത വര്‍ഷം:
(എ) 1546 (ബി) 1550 (സി) 1555 (ഡി) 1553
ഉത്തരം: (സി )

306. അധികാരത്തില്‍നിന്ന്‌ കുറേക്കാലത്തേക്ക്‌ വിട്ടു നില്‍ക്കുകയും വീണ്ടും സിംഹാസനസ്ഥനാകുകയും ചെയ്ത ഏക മുഗള്‍ ചക്രവര്‍ത്തി;
(എ) ബാബര്‍
(ബി) അക്ബര്‍
(സി) ജഹാംഗീര്‍
(ഡി) ഹുമയൂണ്‍
ഉത്തരം: (ഡി )

307. ഹുമയൂണ്‍ അന്തരിച്ച വര്‍ഷം:
(എ) 1556 (ബി) 1555 (സി) 1557 (ഡി) 1558
ഉത്തരം: (എ )

308, പേര്‍ഷ്യയിലെ ഷായുടെ സ്വാധീനത്താല്‍ സുന്നിയില്‍നിന്ന്‌ ഷിയാ വിഭാഗത്തിലേക്ക്‌ മാറിയ മുഗള്‍ ചക്രവര്‍ത്തി;
(എ) ഹുമയൂണ്‍
(ബി) ജഹാംഗീര്‍
(സി) ഷാജഹാന്‍
(ഡി) ബാബര്‍
ഉത്തരം: (എ )

309. ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്‌?
(എ) ഡെല്‍ഹി
(ബി) ആഗ്ര
(സി) ലാഹോര്‍
(ഡി) കാബൂള്‍
ഉത്തരം: (എ )

310. സംഗ റാണയുടെ വിധവയായ റാണി കര്‍ണാവതി ഏത്‌ മുഗള്‍ ചക്രവര്‍ത്തിക്കാണ്‌ രാഖി കൊടുത്തയച്ചത്‌?
(എ) ബാബര്‍
(ബി) ഹുമയൂണ്‍
(സി) അക്ബര്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (ബി )

311. ആരുടെ മാതാവായിരുന്നു മഹം ബീഗം?
(എ) ബാബര്‍
(ബി) ഹുമയൂണ്‍
(സി) അക്ബര്‍
(ധി) ജഹാംഗീര്‍
ഉത്തരം: (ബി )

312. ഹുമയുണിന്‌ അഭയം കൊടുത്തത്‌ ആരാണ്‌?
(എ) പേര്‍ഷ്യയിലെ ഷാ (ബി) ദൌലത്‌ ഖാന്‍ ലോധി
(സി) ചെംഗിസ്‌ ഖാന്‍ (ഡി) കൃഷ്ണദേവരായര്‍
ഉത്തരം: (എ )

313. ഹുമയൂണ്‍ നാമ രചിച്ചത്‌?
(എ) ഹുമയൂണ്‍ (ബി) ഹമീദാബാനു ബീഗം
(സി) ഗുല്‍ബദന്‍ ബീഗം (ഡി) അക്ബര്‍
ഉത്തരം: (സി )

314. ഗുല്‍ബദന്‍ ബീഗം ആരായിരുന്നു?
(എ) ഹുമയൂണിന്റെ ഭാര്യ(ബി) ഹുമയൂണിന്റെ മകള്‍
(സി) ബാബറുടെ മകള്‍ (ഡി) ബാബറുടെ സഹോദരി
ഉത്തരം: (സി )

315. ജീവിതകാലം മുഴുവന്‍ ഉരുണ്ടു മറിഞ്ഞു നടക്കുകയും ജീവിതത്തില്‍ നിന്ന്‌ ഉരുണ്ടു മറിഞ്ഞു പോകുകയും ചെയ്തു എന്ന്‌ ഹുമയൂണിനെ വിശേഷിപ്പിച്ച ചരിത്രകാരന്‍:
(എ) ലെയന്‍പുള്‍
(ബി) വിന്‍സെന്റ്‌ സ്മിത്ത്‌
(സി) ആര്‍.സി.മജുംദാര്‍
 (ഡി) ബിപാന്‍ ചന്ദ്ര
ഉത്തരം: (എ )

316. അക്ബര്‍ ജനിച്ച സ്ഥലം:
(എ) ഡെല്‍ഹി
(ബ്രി) ആഗ്ര
(സി) അമര്‍കോട്ട്‌
(ഡി) ലാഹോര്‍
ഉത്തരം: (സി )

317, അക്ബര്‍ ജനിച്ച വര്‍ഷം:
(എ) 1542 (ബി) 1544 (സി) 1546 (ഡി) 1548
ഉത്തരം: (എ )

318. അക്ബറുടെ മാതാവിന്റെ പേര്‌;
(എ) ഗുല്‍ബദന്‍ ബീഗം (ബി) ഹമീദാബാനു ബീഗം
(സി) ജഹനാര ബീഗം (ഡി) ഇവരാരുമല്ല
ഉത്തരം: (ബി )

319. അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്‌.
(എ) ബീര്‍ബല്‍
(ബി) ബൈറാം ഖാന്‍
(സി) തോഡര്‍മല്‍
(ഡി) മാന്‍സിങ്‌
ഉത്തരം: (ബി )

320, അക്ബര്‍ ബൈറാംഖാന്റെ റീജന്‍സി അവസാനിപ്പിച്ച വര്‍ഷം:
(എ) 1570 (ബി) 1565 (സി) 1550 (ഡി) 1560
ഉത്തരം: (ഡി )

321. എവിടെ വച്ചാണ്‌ അക്ബറുടെ കീരീടധാരണം നടന്നത്‌?
(എ) അമര്‍കോട്ട്  (ബി) കലനാവുര്‍
(സി) ഫത്തേപൂര്‍ സിക്രി (ഡി) ഗുജറാത്ത്‌
ഉത്തരം: (ബി )

322. ഏത്‌ മുഗള്‍ ച്രകവര്‍ത്തിയാണ്‌ ഡക്കാണ്‍ കീഴടക്കുന്നതില്‍ ആദ്യം ശ്രദ്ധ ചെലുത്തിയത്‌?
(എ) ബാബര്‍
(ബി) ഹുമയൂണ്‍
(സി) അക്ബര്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (സി )

323. രണ്ടാം പാനിപ്പട്ടുയുദ്ധത്തില്‍ (1556) മുഗള്‍ സൈന്യവുമായി ഏറ്റുമുട്ടിയ, മുഹമ്മദ്‌ ആദില്‍ഷായുടെ പടത്തലവന്‍:
(എ) ഹെമു
(ബി) മാന്‍സിങ്‌
(സി) തോഡര്‍മല്‍
(ഡി) സംഗ റാണ
ഉത്തരം: (എ )

324. ഇന്ത്യാചരിത്രത്തില്‍ ഹേമചന്ദ്ര വിക്രമാദിത്യ എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്നത്‌ ആരാണ്‌?
(എ) ബീര്‍ബല്‍ (ബി) ഹെമു
(സി) റാണാ പ്രതാപ്‌ (ഡി) ശിവജി
ഉത്തരം: (ബി )

325. ഭാരതത്തില്‍ മുഗള്‍ സാമ്മാജ്യത്തിന്റെ ഉദയത്തിന്‌ യഥാര്‍ഥത്തില്‍ കാരണമായ യുദ്ധം:
(എ) ഒന്നാം താനേശ്വര്‍ പാനിപ്പട്ടുയുദ്ധം
(ബി) രണ്ടാം താനേശ്വര്‍ യുദ്ധം
(സി) ഒന്നാം പാനിപ്പട്ടുയുദ്ധം
(ഡി) രണ്ടാം പാനിപ്പട്ടുയുദ്ധം
ഉത്തരം: (ഡി )

326. അക്ബര്‍ ഹാല്‍ഡിഘട്ട്‌ യുദ്ധത്തില്‍ റാണാ പ്രതാപിനെ തോല്‍പിച്ച വര്‍ഷം:
(എ) 1576 (ബി) 1556
(സി) 1586 (ഡി) 1596
ഉത്തരം: (എ )

327. റാണാ പ്രതാപിനെ തോല്‍പിക്കാന്‍ അക്ബര്‍ക്ക്‌ നിര്‍ണായക സഹായം ചെയ്ത രജപുത്ര വംശജനായ സേനാനായകന്‍:
(എ) റാണാ സംഗ്രാമ സിംഹന്‍(ബി) മാന്‍ സിങ്‌
(സി) തോഡര്‍മല്‍ (ഡി) ബീര്‍ബല്‍
ഉത്തരം: (ബി )

328. ഏതു മുഗള്‍ ച്രകവര്‍ത്തിയാണ്‌ ചാക്‌ വംശജരില്‍നിന്ന്‌ 1586-ല്‍ കശ്മീര്‍ മുഗള്‍ സാമ്രാജ്യത്തോട്‌ ചേര്‍ത്തത്‌?
(എ) ബാബര്‍
(ബി) ഹുമയൂണ്‍
(സി) അക്ബര്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (സി )

329. റാണാപ്രതാപിന്റെ കുതിര:
(എ) ബ്യൂസിഫാലസ്‌ (ബി) ബാദല്‍
(സി) ചേതക്‌ (ഡി) ഭവാനി
ഉത്തരം: (സി )

330. അക്ബര്‍ തോല്‍പിച്ച റാണാ പ്രതാപ്‌ എവിടുത്തെ ഭരണാധികാരിയായിരുന്നു?
(എ) മേവാര്‍
(ബി) ബംഗാള്‍
(സി) സിന്ധ്‌
(ഡി) കശ്മീര്‍
ഉത്തരം: (എ )

331, അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദിഗ് വിജയം:
(എ) ആംബര്‍
(ബി) കശ്മീര്‍
(സി) ഗുജറാത്ത്‌
(ഡി) അസിര്‍ഗഡ്‌
ഉത്തരം: (ഡി )

332. അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്സി അന്തരിച്ച വര്‍ഷം;
(എ) 1592 (ബി) 1585
(സി) 1590 (ഡി) 1600
ഉത്തരം: (എ )

333. അക്ബറുടെ മിത്രമായിരുന്ന അബുള്‍ ഫസലിനെ കൊലപ്പെടുത്തുന്നതിന്‌ (1602) പിന്നില്‍ പ്രവര്‍ത്തിച്ചത്‌.
(എ) ഷാജഹാന്‍
(ബി) ജഹാംഗീര്‍
(സി) മാന്‍സിങ്‌.
(ഡി) തോഡര്‍മല്‍
ഉത്തരം: (ബി )

334. അക്ബര്‍ നാമ, അയ്നി അക്ബറി എന്നീ കൃതികള്‍ രചിച്ചത്‌:
(എ) ഫെയ്സി
(ബി) ഷെയ്ഖ്‌ മുബാറക്ക്‌
(സി) അബ്ദുള്‍ റഹീം ഖാന്‍-എ-ഖാന്‍
(ഡി) അബുള്‍ ഫസല്‍
ഉത്തരം: (ഡി )

335. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക്‌ തര്‍ജമ ചെയ്തത്‌.
(എ) ഷെയ്ഖ്‌ മുബാറക്ക്‌ (ബി) അബ്ദുള്‍ റഹീം ഖാന്‍-എ-ഖാന്‍
(സി) ഫെയ്സി (ഡി) അബുള്‍ ഫസല്‍
ഉത്തരം: (സി )

336, ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ്‌ തീര്‍ഥാടനം സംഘടിപ്പിച്ച ആദ്യ ഇന്ത്യന്‍ ഭരണാധികാരി;
(എ) അക്ബര്‍
(ബി) ഓറംഗസീബ്‌
(സി) ഫിറോസ്‌ ഷാ തുഗ്ണക്‌
(ഡി) അലാവുദ്ദീന്‍ ഖില്‍ജി
ഉത്തരം: (എ )

337. അക്ബറുടെ കാലത്തെ മുഗള്‍ സാമ്രാജ്യത്തിന്റെ പൂര്‍ണവിവരങ്ങള്‍ പ്രതിപാദിക്കുന്ന കൃതി:
(എ) അയ് നി അക്ബറി
(ബ്രി) സിയുകി
(സി) കിതാബ്‌ ഉല്‍ ഹിന്ദ്‌
(ഡി) ബാബര്‍നാമ
ഉത്തരം: (എ )

338. 1582-ല്‍ ദിന്‍ ഇലാഹിഎന്ന മതം സ്ഥാപിച്ചത്‌:
(എ) ബാബര്‍
(ബി) അക്ബര്‍
(സി) ഷാജഹാന്‍
(ഡി) ജഹാംഗീര്‍
ഉത്തരം: (ബി )

339. അക്ബറുടെ ഭരണസംവിധാനത്തിന്റെ ഉരുക്ക്‌ ചട്ടകൂട്‌ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടത്
(എ) ഇക്താ സംവിധാനം
(ബി) മന്‍സബ്ദാരി സംവിധാനം
(സി) റയട്ടവാരി
(ഡി) മഹല്‍വാരി
ഉത്തരം: (ബി )

340. ഏത്‌ വര്‍ഷമാണ്‌ അക്ബര്‍ ഇലാഹി വര്‍ഷം നടപ്പിൽ വരുത്തിയത്‌?
(എ) 1586 (ബി) 1592 (സി) 1584 (ഡി) 1561
ഉത്തരം: (സി )

341. വസീറിന്റെ സാമ്പത്തികാധികാരങ്ങള്‍ എടുത്തുമാറ്റിയ മുഗള്‍ ചക്രവര്‍ത്തി;
(എ) ഹുമയൂണ്‍
(ബി) ബാബര്‍
(സി) ഷാജഹാന്‍
(ഡി) അക്ബര്‍
ഉത്തരം: (ഡി )

342. അക്ബര്‍ ജസിയ നിറുത്തലാക്കിയ വര്‍ഷം:
(എ) 1564 (ബി) 1568 (സി) 1572 (ഡി) 1582
ഉത്തരം: (എ )

343. അക്ബര്‍ അന്തരിച്ച വര്‍ഷം:
(എ) 1600 (ബി) 1602
(സി) 1604 (ഡി) 1605
ഉത്തരം: (ഡി )

344. അക്ബറുടെ ശവകുടീരം എവിടെയാണ്‌?
(എ) ഡെല്‍ഹി
(ബി) ഫത്തേപൂര്‍ സിക്രി
(സി) സിക്കന്ദ്ര
(ഡി) ലാഹോര്‍
ഉത്തരം: (സി )

345, ഏറ്റവും മഹാനായ മുഗള്‍ ചക്രവര്‍ത്തി;
(എ) ബാബര്‍
(ബി) ഷാജഹാന്‍
(സി) അക്ബര്‍
(ഡി) ഓറംഗസീബ്‌
ഉത്തരം: (സി )

346. ബീര്‍ബലിന്റെ യഥാര്‍ഥ പേര്‍;
(എ) മഹേഷ് ദാസ്
(ബി) രാമതാണു
(സി) ഹേമചന്ദ്രൻ
(ഡി) നൈസാം ഖാന്‍
ഉത്തരം: (എ )

347, അക്ബര്‍ 1581-ല്‍ പരാജയപ്പെടുത്തിയ ബാസ്‌ ബഹാദൂര്‍ എവിടുത്തെ ഭരണാധികാരിയായിരുന്നു?
(എ) ആസിര്‍ഗഡ്‌
(ബി) മാള്‍വ
(സി) കശ്മീര്‍
(ഡി) സിന്ധ്‌
ഉത്തരം: (ബി )

348. മന്‍സബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത്‌:
(എ) ജഹാംഗീര്‍
(ബി) അക്ബര്‍
(സി) ബാബര്‍
(ഡി) ഷാജഹാന്‍
ഉത്തരം: (ബി )

349. അക്ബര്‍ നിര്‍മിച്ച തലസ്ഥാനം:
(എ) ദേവഗിരി (ബി) ജഹന്‍പന
(സി) ഫത്തേപൂര്‍ സിക്രി (ഡി) ദിന്‍പന
ഉത്തരം: (സി )

350. അക്ബറുടെ ശവകുടീരം ആസൂത്രണം ചെയ്തത്‌;
(എ) അക്ബര്‍
(ബി) ജഹാംഗീര്‍
(സി) ഷാജഹാന്‍
(ഡി) ഓറംഗസീബ്‌
ഉത്തരം: (എ )
<അടുത്തപേജിൽ തുടരുന്നു..>

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here