ഇന്ത്യ: ഉത്തരാഖണ്ഡ്‌: പി.എസ്.സി. ചോദ്യോത്തരങ്ങൾ

ഇന്ത്യൻ സംസ്ഥാനങ്ങൾ: ഉത്തരാഖണ്ഡ്‌
2000 നവംബര്‍ ഒമ്പതിന്‌ ഇന്ത്യന്‍ യൂണിയനിലെ 27-മത്തെ സംസ്ഥാനമായിനിലവില്‍വന്ന ഉത്തരാഖണ്ഡിന്‌ നിരവധി സവിശേഷകൾ സ്വന്തമാണ്‌.
ലോകത്തെമ്പാടുമുള്ള വിനോദയാത്രികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്‌ ഹിമാലയത്തിനോട് ചേര്‍ന്നുകിടക്കുന്ന ഉത്തരാഖണ്ഡ്. പ്രകൃതിസൗന്ദര്യംകൊണ്ട് ഭൂമിയിലെ സ്വര്‍ഗമെന്നും, ചരിത്രപ്രധാനമായ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍കൊണ്ട് ദൈവങ്ങളുടെ ദേശമെന്നും  ഉത്തരാഖണ്ഡ്‌ വിളിക്കപ്പെടുന്നു. വടക്ക് ഭാഗത്ത് തിബത്തുമായും കിഴക്ക് ഭാഗത്ത് നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ഈ സംസ്ഥാനം ദക്ഷിണഭാഗത്ത് ഉത്തര്‍പ്രദേശുമായും വടക്കുപടിഞ്ഞാറു ഭാഗത്ത് ഹിമാചല്‍ പ്രദേശുമായും ബന്ധപ്പെട്ടുകിടക്കുന്നു.
ദേവഭൂമിയെന്ന അപരനാമത്തിലറിയപ്പെടുന്ന ഈ ദേശത്താണ്‌ ഇന്ത്യയിലെ ഏറ്റവും പാവനമായ നദിയായ ഗംഗ ഉദ്ഭവിക്കുന്നത്‌. ഹരിദ്വാര്‍, ഋഷികേശ്‌ നൈനിത്താള്‍, ബദരിനാഥ്‌, കേദാര്‍നാഥ്‌എന്നിങ്ങനെ ഒട്ടനവധി പ്രധാന സ്ഥലങ്ങള്‍ ഈ സംസ്ഥാനത്തുണ്ട്‌.
സംസ്ഥാനം - ഉത്തരാഖണ്ഡ്‌
തലസ്ഥാനം- ഡെറാഡൂൺ
ഔദ്യോഗിക ഭാഷ - ഹിന്ദി

പ്രത്യേകതകള്‍
* ഇന്ത്യന്‍ യൂണിയനിലെ 27-മത്തെ സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌ 2000 നവംബര്‍ ഒമ്പതിന്‌ നിലവില്‍വന്നു.

* ദേവഭൂുമിയെന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം

* നിലവിൽ വന്നപ്പോൾ ഈ സംസ്ഥാനത്തിന്റെ പേര്? ഉത്തരാഞ്ചൽ (2007 - ജനുവരിയിൽ ഇത് ഉത്തർഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു)

* അയൽ സംസ്ഥാനങ്ങൾ? ഹിമാചൽ‌പ്രദേശ്,ഹരിയാന, ഉത്തർ‌പ്രദേശ്

* ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തി രേഖയാണ് ഉത്തരാഖണ്ഡിനോട് ചേർന്ന് കിടക്കുന്നത്? ടിബറ്റ്-നേപ്പാൾ

* സംസ്ഥാനത്തെ 13 ജില്ലകളെ രണ്ട് പഴയ നാട്ടുരാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നു. കുമയൂണ്‍, ഗഡ് വാള്‍ എന്നിങ്ങനെയാണ് ഈ പ്രദേശങ്ങളുടെ പേരുകള്‍.

* മണിയോര്‍ഡര്‍ സമ്പദ്‌ വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌ വ്യവസ്ഥയുള്ള
സംസ്ഥാനം

* ചിപ്കോ പ്രസ്ഥാനത്തിന്റെ ജന്മദേശം

* സംസ്കൃതത്തിന്‌ രണ്ടാം ഓദ്യോഗിക ഭാഷ എന്ന പദവി നല്‍കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനം.

* കഞ്ചാവ്‌ കൃഷി നിയമവിധേയമാക്കാന്‍ നീക്കം നടത്തിയ ആദ്യ സംസ്ഥാനം (2015).

* ഏറ്റവും വലിയ നഗരം - ഡെറാഡൂൺ

* ജില്ലകൾ -13

* സംസ്ഥാന മൃഗം? ആൽപൈൻ മസ്ക് ഡീർ (Alpine Musk Deer)

* സംസ്ഥാന പക്ഷി? ഹിമാലയൻ മോനാൽ (Himalayan Monal)

* സംസ്ഥാന പുഷ്പം? ബ്രഹ്മ കമലം (Brahma kamal)

* സംസ്ഥാന വൃക്ഷം ? റോഡോഡെൻഡ്രോൺ (Rhododendron)

ആദ്യത്തേത്‌
* ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം- കോര്‍ബറ്റ്‌ ദേശീയോദ്യാനം
(ഇതിന്റെ ആദ്യ പേര്‍ ഹെയ് ലി നാഷണല്‍ പാര്‍ക്ക്‌. അതിനുശേഷം രാംഗംഗ നാഷണല്‍ പാര്‍ക്ക്‌ എന്നറിയപ്പെട്ടു. ഇതിലൂടെ ഒഴുകുന്ന നദി രാംഗംഗ)

* ഇന്ത്യയില്‍ ആദ്യമായിപ്രോജക്ട് ടൈഗര്‍ നടപ്പിലാക്കിയത്‌ കോര്‍ബറ്റ്‌ ദേശീയോദ്യാനത്തിലാണ്‌.

* ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എഞ്ചിനീയറിങ്‌ കോളേജ്‌ - റൂര്‍ക്കി

* ഇന്ത്യയിലെ ആദ്യത്തെ പബ്ലിക്‌ സ്‌കൂളാണ്‌ 1935-ല്‍ ആരംഭിച്ച ഡെറാഡുണിലെ ഡൂണ്‍ സ്കുള്‍.

* ഇന്ത്യയിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്‌ ഉത്തരാഖണണ്‍്ഡിലെ പന്ത്‌ നഗറിലാണ്‌.

* ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരനായ അഭിനവ്‌ ബിന്ദ്ര (2008-ഷുട്ടിംഗ്‌) ജനിച്ചത്‌ ഡെറാഡുണിലാണ്‌ (1982).

* ലോക്പാല്‍ ബില്‍ പാസാക്കിയ ആദൃ ഇന്ത്യന്‍ സംസ്ഥാനം ഉത്തരാഖണ്‍ഡാണ്‌ (2011).

* എവറസ്റ്റ്‌ കീഴടക്കിയ ആദ്യ വനിതയാണ്‌ ബച്ചേന്ദ്രി പാല്‍ (1984).

* ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി. കാഞ്ചന്‍ ഭട്ടാചാര്യയാണ്‌.

* ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ്‌ യന്ത്രം സ്ഥാപിച്ചത്‌ ഡെറാഡുണിലാണ്‌.

* നിത്യാനന്ദസ്വാമിയാണ്‌ ആദ്യ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി.

ഓർത്തിരിക്കേണ്ടവ
* തെഹ്‌രി അണക്കെട്ട് ഏതു നദിയില്‍ - ഭഗീരഥി (ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ തെഹ്‌രി. 261 മീറ്ററാണ്‌ ഉയരം)

* ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ നന്ദദേവി സ്ഥിതി ചെയ്യുന്നതെവിടെ? ഉത്തരാഖണ്ഡ് (ഒന്നാമത്തേത് കാഞ്ചൻ ജംഗ,സിക്കിം)

* പൂര്‍ണമായും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതിചെയുന്ന കൊടുമുടികളില്‍ ഏറ്റവും ഉയരം കൂടിയത്‌ ഗഡ്വാള്‍ ഹിമാലയ നിരകളിലെ നന്ദാദേവിയാണ്‌ (7806 മീ.). സിക്കിമിലെ കാഞ്ചന്‍ജംഗയ്ക്ക്‌ നന്ദാദേവിയെക്കാള്‍ ഉയരമുണ്ടെങ്കിലും അത്‌ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലാണ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ റിവര്‍ വാലിയാണ്‌ (നദീതാഴ്വര) ഭഗീരഥി-അളകനന്ദ.

* ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയാണ്‌ തെഹ്‌രി പ്രോജക്ട്‌ (2400 മെഗാവാട്‌.)

* കുംഭമേള നടക്കുന്നത് എത്ര വര്ഷം കൂടുമ്പോളാണ്? 
- 12

* ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം 
- ഹരിദ്വാർ

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാഹ്മണർ അധിവസിക്കുന്ന സംസ്ഥാനം?
- ഉത്തരാഖണ്ഡ്

* ഉത്തരാഖണ്ഡിൽ പ്രസ്തനായ ഏതു തമിഴ് കവിയുടെ പ്രതിമ ആണ് സ്ഥാപിച്ചിട്ടുള്ളത് ? 
- തിരുവള്ളുവർ

* നാഷണൽ പാർക്കുകളുടെ എണ്ണം ? 
- 6

* അവ ഏതെല്ലാം? 
ഗോവിന്ദ് പശു വിഹാർ (പലമാവു)നാഷണൽ പാർക്ക്, ഗംഗോത്രി നാഷണൽ പാർക്ക്, ജിം കോർബെറ്റ് നാഷണൽ പാർക്ക്, നന്ദാദേവീ നാഷണൽ പാർക്ക്, രാജാജി നാഷണൽ പാർക്ക്
👉ഉത്തർപ്രദേശിനെ അറിയാൻ ഇവിടെ ക്ലിക്കുക 

അപരനാമങ്ങള്‍
* സന്ന്യാസിമാരുടെ നഗരം എന്നറിയപ്പെടുന്നത്‌ ഋഷികേശാണ്‌.

* ഇന്ത്യയിലെ സ്‌കൂള്‍ സിറ്റി എന്നറിയപ്പെടുന്നത്‌ ഡെറാഡുണാണ്‌.

* ദ്രോണരുടെ വാസസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ ഡെറാഡുണാണ്‌.

* യോഗയുടെ നഗരം എന്നറിയപ്പെടുന്നത്‌ ഋഷികേശാണ്‌.

* അസ്ഥികുടങ്ങളുടെ തടാകം, നിഗൂഢ തടാകം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത്‌ ഗഡ്‌ വാള്‍ മേഖലയിലെ ചമോലിജില്ലയിലുള്ള രൂപ് കുണ്ഡ്‌ തടാകം.

പ്രധാനപെട്ട വസ്തുതകള്‍
* ഉത്തരാഖണ്ഡിന്റെ തലസ്ഥാനം 
- ഡെറാഡുണ്‍
- ഗംഗോത്രി

* യമുനയുടെ ഉല്‍ഭവസ്ഥാനം
- യമുനോത്രി

* ബദരീനാഥക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി
- മഹാവിഷ്ണു

* കേദാര്‍നാഥിലെ ആരാധനാമൂര്‍ത്തി
-ശിവന്‍

* നന്ദാദേവി ദേശീയോദ്യാനം ഏത്‌ സംസ്ഥാനത്താണ്‌
- ഉത്തരാഖണ്ഡ്‌

* രാജാജി നാഷണല്‍ പാര്‍ക്ക്‌ ഏത്‌ സംസ്ഥാനത്താണ്‌
- ഉത്തരാഖണ്ഡ്‌
(സി.രാജഗോപാലാചാരിയാണ്‌ രാജാജി എന്നറിയപ്പെട്ടത്‌. അദ്ദേഹത്തിന്റെ സ്വദേശം തമിഴ്‌നാടാണ്‌)

* നന്ദാദേവി ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
- ഉത്തരാഖണ്ഡ്‌

* എവിടെയാണ് ഭാരത് ഹെവി ഇലക്രോണിക് ലിമിറ്റഡ്(Bharat Heavy ElectricalsLimited,BHEL)സ്ഥിതിചെയ്യുന്നത് ? 
- ഹരിദ്വാർ(ഉത്തരാഖണ്ഡ്)

* ചൈന പീക്ക് (നൈന പീക്ക്) സ്ഥിതി ചെയ്യുന്നതെവിടെ ? 
- നൈനിറ്റാൾ (ഉത്തരാഖണ്ഡ്)

* സഹസ്ത്രദാര വെള്ളച്ചാട്ടം എവിടെയാണ്? 
- മുസൂറി (ഉത്തരാഖണ്ഡ്)

* സ്വന്തമായി ഒരു ഔദ്യോഗിക നിയമസഭാ വെബ്സൈറ്റ് ആദ്യമായി ഉണ്ടാക്കിയ സംസ്ഥാനം ? 
- ഉത്തരാഖണ്ഡ്

* ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൽ ലിപി പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
- ഡെറാഡൂൺ (Central Braille Press, Dehradun)

പ്രധാന വ്യക്തികള്‍
* പൂക്കളുടെ താഴ്വര കണ്ടെത്തിയ ഇംഗ്ലീഷ്‌ പര്‍വതാരോഹകന്‍
- ഫ്രാങ്ക് സ്മിത്ത്‌

* സുന്ദര്‍ലാല്‍ ബഹുഗുണയുമായി ബന്ധപ്പെട്ട പ്രസ്ഥാനം
- ചിപ്കോ പ്രസ്ഥാനം

* ഇന്ത്യയില്‍ രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
- എന്‍.ഡി.തിവാരി (ഇദ്ദേഹം ഉത്തര്‍പ്രദേശിലും പിന്നീട് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായി).

* ബദരിനാഥക്ഷേത്രം സ്ഥാപിച്ചത്‌ 
- ആദിശങ്കരന്‍

* 1857-ല്‍ അല്‍മോറയില്‍ ഒരു ബ്രിട്ടീഷ്‌ സൈനിക ഓഫീസറുടെ മകനായി ജനിച്ച വ്യക്തി 1902-ല്‍ വൈദ്യശാസ്‌ത്രത്തില്‍ നൊബേല്‍ നേടി. പേര്‍
- റൊണാള്‍ഡ്‌ റോസ്‌ (നൊബേല്‍ അക്കാദമി ഇദ്ദേഹത്തിന്റെ സ്വദേശമായി പരിഗണിക്കുന്നത്‌ യുണൈറ്റഡ്‌ കിംഗ് ഡമാണ്‌)

* മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിനു 1902-ൽ ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം റൊണാള്‍ഡ്‌ റോസിന് ലഭിച്ചു, യൂറോപ്പിനു വെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നോബൽ സമ്മനിതനായതും റൊണാൾഡ് റോസ്സായിരുന്നു.

* അനോഫെലിസ് പെൺകൊതുകുകളാണ് മലമ്പനി പകർത്തുന്നതെന്ന് കണ്ടുപിടിച്ചത് സർ റൊണാൾഡ് റോസ് (Sir Ronald rose) ആയിരുന്നു.

പ്രധാന സ്ഥലങ്ങള്‍
* ഭഗിരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം

* സിക്കുമത വിശ്വാസികളുടെ പുണ്യസ്ഥലങ്ങളായ ഹേമകുണ്ഡ്‌ സാഹിബ്ബും നാനാക്‌ മഠും ഏത്‌ സംസ്ഥാനത്താണ്‌
- ഉത്തരാഖണ്ഡ്‌

* നയനാദേവിക്ഷേത്രം നൈനിറ്റാളിലാണ്‌.

* റോബേഴ്‌സ്‌ ഗുഹ ഡെറാഡുണിലാണ്‌.

* ഋഷികേശ് സ്ഥിതി ചെയ്യുന്നത് ഏതു നദി തീരത്താണ് ? 
- ഗംഗ

* ലോകപ്രശസ്തമായ"പൂക്കളുടെ താഴ്വര"(valley of flowers) സ്ഥിതി ചെയ്യുന്നതെവിടെയാണ്? 
- ചമോലി (ഉത്തരാഖണ്ഡ്)

* ഏതു ഡാം പണികഴിക്കുന്നതിനെതിരെ ആയിരുന്നു സുന്ദർ ലാൽ ബഹുഗുണ ചിപ്കോ പ്രക്ഷോപം സംഘടിപ്പിച്ചത്? 
- തെഹ്‌രി ഡാം (ഭാഗീരഥി നദിയിൽ)

* ഉത്തരാഖണ്ഡിലെ പ്രസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാം?
- നൈനിറ്റാൾ, മസൂരി, ഗംഗോത്രി ,യമുനോത്രി, ബദരീനാഥ് ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, ഡെറാഡൂൺ , ഹരിദ്വാർ, ഋഷികേശ്
👉ഇന്ത്യയിലെ നദികളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്കുക

പ്രധാന സ്ഥാപനങ്ങള്‍
* ഇന്ത്യയില്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥര്‍ക്കു പരിശിലനം നല്‍കുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ്‌ അഡ്മിനിസ്‌ട്രേഷന്‍ എവിടെയാണ്‌
- മസുറി

* ഡെറാഡുണിലാണ്‌ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്‌, ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ്‌ അക്കാദമി ,ഇന്ത്യന്‍
മിലിട്ടറി അക്കാദമി മ്യൂസിയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ്‌ പെട്രോളിയം,
ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൃൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ്‌ റിമോട്ട് സെന്‍സിങ് എന്നീ സ്ഥാപനങ്ങള്‍.

* ഓയില്‍ ആന്റ്‌ നാച്ചുറല്‍ ഗ്യാസ്‌ കോര്‍പ്പറേഷന്‍, സര്‍വേ ഓഫ്‌ ഇന്ത്യ
എന്നിവയുടെ ആസ്ഥാനം സ്ഥാപിച്ചിരിക്കുന്നത്‌ ഡെറാഡൂണിലാണ്‌.

* ജോളി ഗ്രാന്‍ഡ്‌ എയര്‍പോര്‍ട്ട് , ഡുണ്‍ സ്‌കൂള്‍ എന്നിവ ഡെറാഡുണിലാണ്‌.

* പില്‍ക്കാലത്ത്‌ (1952) വഡോദരയിലേക്ക് മാറ്റിയ റെയില്‍വേ സ്റ്റാഫ്‌ കോളേജ്‌ 1930-ല്‍ സ്ഥാപിച്ചത്‌ ഡെറാഡൂണിലാണ്‌.

* ആരൃഭട്ട റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഒബ്സര്‍വേഷണല്‍ സയന്‍സസ്‌ നൈനിറ്റാളിലാണ്‌.

* ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ വൈസ്രോയിയുടെ അംഗരക്ഷകരുടെ വേനല്‍ക്കാല താവള(സമ്മര്‍ ബേസ്‌) മായിരുന്നത്‌ ഡെറാഡുണിലാണ്‌.

* ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയുടെ ആസ്ഥാനം- നൈനിത്താള്‍

* സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം: ഡെറാഡൂൺ 

അപൂര്‍വ വസ്തുതകള്‍
* ഡെറാഡൂണ്‍ സ്ഥിതി ചെയ്യുന്നത്‌ ഡൂണ്‍ താഴ്വരയിലാണ്‌.

* തന്റെ ചിതാഭസ്മം ഹരിദ്വാറില്‍വച്ച്‌ ഗംഗയില്‍ നിമജ്ജനം ചെയ്യണം എന്നായിരുന്നു അഫ്ഗാന്‍കാരുമായി ഏറ്റുമുട്ടി മരിച്ച ബീര്‍ബലിന്റെ അന്ത്യാഭിലാഷം. എന്നാല്‍ അക്ബര്‍ അത്‌ അനുവദിച്ചില്ല. ഹരിദ്വാറില്‍ ഗംഗയ്ക്കൂ സമീപമുള്ള ഒരു കിണറിലാണ്‌ ചിതാഭസ്‌മം നിക്ഷേപിച്ചത്‌.

* ഹിമാലയന്‍ പ്രദേശങ്ങളിലെ വൃക്ഷങ്ങളെയും ജീവികളെയും സംരക്ഷിക്കുന്നതിന്‌ സുന്ദര്‍ലാല്‍ ബഹുഗുണ നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ്‌ ചിപ്കോ പ്രസ്ഥാനം.

* ഉത്തരാഖണ്ഡിലെ കുമയൂണ്‍ പ്രദേശവും ടിബറ്റും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിപുലേഖ്‌ ചുരം 5334 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. മാനസസരോവറിലേക്കുള്ള തീര്‍ഥാടകര്‍ ഈ പാത ഉപയോഗി ക്കുന്നുണ്ട്‌.
<മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here