പി.എസ്. നടരാജപിള്ള
പി.എസ്. നടരാജപിള്ള - തിരുക്കൊച്ചിയിലെ പട്ടംതാണുപിള്ളയുടെ മന്ത്രിസഭയിലെ റവന്യൂ മന്ത്രി. ഏഴിന ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ചു.
രാജ്യം ശ്രദ്ധിച്ച സംസ്ഥാന ധനകാര്യമന്ത്രിയായിരുന്നു തിരുവനന്തപുരത്തെ പി.എസ്.നടരാജപിള്ള. ഭരണഘടന നിർമാണസഭയിൽ സഭയിലെ 389 പേരിൽ ഒരാളായിരുന്നു അദ്ദേഹം. തിരു-കൊച്ചിയിലും മന്ത്രി, നിയമസഭാംഗം, ലോകസഭാംഗം, പ്രജാസഭാംഗം എന്നീനിലകളിലും ഇദ്ദേഹം ശോഭിച്ചിരുന്നു.
നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു നടരാജപിള്ള. തിരുവിതാംകൂറിലെ ആദ്യ എം.എ.ക്കാരനായിരുന്ന തമിഴ് സാഹിത്യകാരൻ പ്രൊഫ. മനോന്മണീയം സുന്ദരൻ പിള്ളയുടെ ഏകമകനായി 1891 മാര്‍ച്ച് പത്തിന് തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലായിരുന്നു ജനനം. ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യം ഉണ്ടായിരുന്ന നടരാജപിള്ള ദ പോപ്പുലര്‍ ഒപ്പീനിയന്‍, വഞ്ചികേസരി എന്നീ പത്രങ്ങളുടെ അധിപനായിരുന്നു.
👉 തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, കുമാരുഗുരുദേവന്‍, ചട്ടമ്പിസ്വാമികൾ
തിരുവനന്തപുരത്ത് പേരൂർക്കടക്കുന്നിലെ ഹാർവീപുരത്ത് മനോന്മണീയം സുന്ദരംപിള്ളയ്ക്ക് ഏക്കർ കണക്കിനു ഭൂമി ഉണ്ടായിരുന്നു. ഭൂമിയില്ലാത്തവർക്ക് അദ്ദേഹം സൗജന്യമായി ഭൂമി വിട്ടുകൊടുത്തു. സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരുന്ന നടരാജപിള്ള 1964-ൽ അവസാനമായി ലോകസഭയിലേക്കു സ്വതന്ത്രനായി മത്സരിച്ചപ്പോൾ എ.കെ.ജി., ഇ.എം.എസ്. തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി പിന്തുണ അറിയിച്ചിരുന്നു.
സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. ഭൂപരിഷ്‌കരണത്തിനുള്ള കരടുരേഖ ഇദ്ദേഹമാണ് തയ്യാറാക്കിയത്. തിരുക്കൊച്ചിയില്‍ 1954-55 കാലഘട്ടത്തില്‍ ധനകാര്യമന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭാംഗവും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സ്വാതന്ത്ര്യസമരകാലത്ത് സർ സി.പി.യുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ പട്ടം താണുപിള്ളയ്ക്കൊപ്പം ജനങ്ങളെ സംഘടിപ്പിച്ചതിനെത്തുടർന്ന് ഹാർവി ബംഗ്ളാവും ഏക്കറുകണക്കിനു ഭൂമിയും സി.പി. കണ്ടുകെട്ടി. 1966 ജനുവരി 10-ന് നടരാജപിള്ള വെറുമൊരു സാധാരണക്കാരനായാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്.
മന്ത്രി, നിയമസഭാ സാമാജികന്‍, പാര്‍ലമെന്റ് അംഗം, പ്രജാസഭാ മെമ്പര്‍, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പര്‍, നിയമജ്ഞന്‍, ചരിത്രപണ്ഡിതന്‍, ഭാഷാപണ്ഡിതന്‍, പത്രാധിപര്‍ എന്നീ നിലയില്‍ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍