Header Ads Widget

Ticker

6/recent/ticker-posts

CHATTAMBI SWAMIKAL

വിദ്യാധിരാജ ചട്ടമ്പിസ്വാമി: സർവജ്ഞനായ സദ്ഗുരു
ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
യഥാർത്ഥ നാമം - അയ്യപ്പൻ 
ബാല്യകാല നാമം - കുഞ്ഞൻ പിള്ള 
അച്ഛന്റെ പേര്  - വാസുദേവൻ നമ്പൂതിരി
അമ്മയുടെ പേര് - നങ്ങമ പിള്ള 
ചട്ടമ്പി സ്വാമികൾ ജനിച്ചത്?
1853 ആഗസ്റ്റ് 25 
ജ്ഞാനാർജനവും ജ്ഞാനവിതരണവും ജീവിതതപസ്യയായി കണ്ടിരുന്ന അസാധാരണനായ ഒരു സദ്ഗുരു, 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 20–ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി ഇവിടെ ജീവിച്ചിരുന്നു. നമ്മളദ്ദേഹത്തെ ചട്ടമ്പിസ്വാമികൾ എന്ന് ആദരവോടെ വിളിച്ചു. തന്റെ വിദ്യാലയത്തിലെ ചെറിയ കുട്ടികൾക്കു ചട്ടം (സന്മാർഗപാഠങ്ങൾ) പഠിപ്പിച്ചിരുന്ന യുവാവിനു പേട്ടയിൽ രാമൻപിള്ള ആശാൻ നൽകിയ വിളിപ്പേര് പിന്നീട് കുഞ്ഞൻപിള്ളയും ഉപേക്ഷിച്ചില്ല.
അവധൂതന്റെ ജീവിതം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എന്തുകൊണ്ട് സന്യാസനാമം സ്വീകരിച്ചില്ലെന്നും കാഷായം ധരിച്ചില്ലെന്നും നമ്മൾ ആരാഞ്ഞില്ല. സാമൂഹിക പരിഷ്കരണങ്ങൾക്കുവേണ്ടി എഴുതാനും പ്രഭാഷണങ്ങൾ നടത്താനും സ്വശിഷ്യരെ നിരന്തരം ഉത്തേജിപ്പിച്ച ആ മഹായോഗി അത്തരം സംരംഭങ്ങളിൽ നിന്നെല്ലാം പക്ഷേ, സ്വയം മാറിനിന്നതും ശ്രദ്ധേയം.
ജ്ഞാനാന്വേഷണത്തിന്റെ ആദ്യനാളുകളിൽ സഹയാത്രികനായിരുന്ന ശ്രീനാരായണ ഗുരുവിനു ചട്ടമ്പിസ്വാമികളെ നന്നായി അറിയാമായിരുന്നു. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു എന്നെല്ലാമാണു ചരമശ്ലോകത്തിൽ ചട്ടമ്പിസ്വാമികളെ നാരായണഗുരു വിശേഷിപ്പിച്ചത്. സത്യാന്വേഷണത്തിന്റെ ഭാഗമായി അവർ ഒന്നിച്ചു നടത്തിയ യാത്രകളെപ്പറ്റിയുള്ള കഥകൾ പറയാൻ തെക്കൻ തിരുവിതാംകൂറുകാർക്കു നൂറുനാവാണ്. എല്ലാ വേദാന്തികളെയും പോലെ ഇരുവരും സർവമതസാമരസ്യത്തിൽ അധിഷ്ഠിതമായ വേദാന്തത്തിന്റെ വക്താക്കളായിരുന്നു.
പ്രാചീന മലയാളത്തിലും (1916), വേദാധികാര നിരൂപണത്തിലും (1921) ചട്ടമ്പിസ്വാമികൾ കർക്കശനായ താർക്കികനായാണു പ്രത്യക്ഷപ്പെട്ടത്. അദ്വൈത ചിന്താപദ്ധതി, ചിദാകാശലയം, ശ്രീചക്രപൂജിതത്വം, ഒഴുവിലൊടുക്കം (വിവർത്തനം), നിജാനന്ദവിലാസം (വിവർത്തനം) എന്നിവയിൽ ആ ജ്ഞാനഗുരുവിന്റെ ദർശനങ്ങൾ കാണാം.
ദരിദ്രമായ സാഹചര്യങ്ങളിലായിരുന്നു, അയ്യപ്പൻ എന്നു വീട്ടുകാർ പേരി‍ട്ട കുഞ്ഞന്റെ ബാല്യം. ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞുള്ളതെല്ലാം സ്വന്തം നിലയിൽ നേടി. സൗജന്യ നിധികളായ ഗുരുക്കന്മാരും തിരുവനന്തപുരത്തെ ചില ഗ്രന്ഥശാലകളുമായിരുന്നു തുടർപഠനത്തെ തുണച്ചത്. സെക്രട്ടേറിയറ്റ് പണി, തിരുവനന്തപുരത്തു നടക്കുമ്പോൾ അവിടത്തെ ദിവസക്കൂലിക്കാരിൽ ഒരാളായിരുന്നു കുഞ്ഞൻപിള്ള.
കല്ലടക്കുറിച്ചി സുബ്ബജ‍ടാപാഠിയും മരുത്വാമലയിലെ ആത്മാനന്ദസ്വാമിയും (വൈകുണ്ഠസ്വാമിയുടെ ശിഷ്യൻ) വടിവീശ്വരത്തുവച്ചു പരിചയപ്പെട്ട അവധൂതനുമായിരുന്നു അന്നു ഷൺമുഖ ദാസനായിരുന്ന ചട്ടമ്പിസ്വാമികളുടെ വേദാന്തഗുരുക്കന്മാർ. തൈക്കാട്ട് അയ്യാസ്വാമികൾ, സ്വാമിനാഥ ദേശികർ, വി.സുന്ദരംപിള്ള എന്നിവരുടെ വീക്ഷണങ്ങളും ചട്ടമ്പിസ്വാമികളെ അക്കാലത്തു സ്വാധീനിച്ചിരുന്നു. ജാതിഭേദങ്ങളുടെ അപകർഷതയിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ശ്രമിച്ച മഹാഗുരുവായിരുന്നു ചട്ടമ്പിസ്വാമികൾ. പ്രവൃത്തിയും ഗുണവുമാണു മനുഷ്യന്റെ യഥാർഥ ജാതി നിർണയിക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു.
കേരളത്തിൽ താൻ കണ്ട ഗണനീയ വ്യക്തികളിൽ ഒരാളായി ചട്ടമ്പിസ്വാമിയെ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു. എറണാകുളത്തുവച്ചാണ് അവർ കണ്ടത്.
നീലകണ്ഠതീർഥപാദസ്വാമികളും തീർഥപാദ പരമഹംസരുമായിരുന്നു അദ്ദേഹത്തിന്റെ സന്യാസ ശിഷ്യരിൽ പ്രമുഖർ. തന്റെ അന്ത്യത്തിനായി ആ ജ്ഞാനഗുരു തിരഞ്ഞെടുത്തത് പന്മനയിലെ ഒരു ഗ്രന്ഥശാല ആയിരുന്നുവെന്നതു യാദൃച്ഛികമല്ല. 19–ാം നൂറ്റാണ്ടിലും കാര്യമായ മാറ്റങ്ങളില്ലാതെ കാണാനുണ്ടായിരുന്ന കാലപ്പഴക്കംചെന്ന രോഗത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തിയ നൈദാനികനായിരുന്നു ചട്ടമ്പിസ്വാമികൾ. ചികിൽസയുടെ ഉത്തരവാദിത്വം അദ്ദേഹം ശിഷ്യരെയും സമൂഹത്തെയും ഏൽപിച്ചു.
ആദ്യകാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ 
sanskrit ,vedas , yoga എന്നിവയിൽ സ്വാമികളുടെ ഗുരു - സുബ്ബജടാപാടികൾ 
ചട്ടമ്പി സ്വാമി യുടെ പ്രധാന ശിഷ്യൻ - ബോധേശ്വരൻ 
സ്വാമികൾക് ജ്ഞ)നോദയം ലഭിച്ച സ്ഥലം - വടിവീശ്വരം 
സമാധി - പന്മന (ബാലഭാട്ടരക ക്ഷേത്രം )
കൃതികൾ 
വെദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം )
അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം? : പ്രാചീന മലയാളം
പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?  : പ്രാചീന മലയാളം 
ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി? : പ്രാചീന മലയാളം
ചട്ടമ്പി സ്വാമികളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾക്കായി ഇവിടെ ക്ലിക്കുക.

Post a Comment

0 Comments