പി.എസ്.സി.
ഉദ്യോഗാര്‍ഥികള്‍ക്കുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു.
PSC Solved Question Papers ---> Click here
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
പി.എസ്.സി.
നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍
പ്രസിദ്ധീകരിച്ചു. പരീക്ഷാ ഹാളിലും പരീക്ഷാ കേന്ദ്രത്തിന്റെ കോമ്പൗണ്ടിലും ഉദ്യോഗാര്‍ഥികള്‍
പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റുമായി
പരീക്ഷയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ഥികളെയല്ലാതെ മറ്റാരെയും കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയില്ല.
പരീക്ഷയ്ക്ക്
15 മിനുട്ട് മുമ്പ് മാത്രമേ ഹാളിലേക്ക് പ്രവേശനമുള്ളൂ. അഡ്മിഷന്‍ ടിക്കറ്റിന് പുറമെ
തിരിച്ചറിയല്‍രേഖയുടെ ഒറിജിനല്‍, നീല/ കറുപ്പ് ബോള്‍പോയിന്റ് പേന എന്നിവമാത്രമേ ഹാളിനുള്ളിലേക്ക്
ഉദ്യോഗാര്‍ഥികള്‍ കൊണ്ടുപോകാന്‍ പാടുള്ളൂ.
ഉദ്യോഗാര്‍ഥികള്‍
തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ എന്നും പി.എസ്.സി പുറത്തിറക്കിയ
പത്രക്കുറിപ്പില്‍ നിര്‍ദേശിക്കുന്നു. ഇതിനൊപ്പം പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കാന്‍
അനുവദിക്കാത്ത വസ്തുക്കളുടെ ലിസ്റ്റും നല്‍കിയിട്ടുണ്ട്.
പരീക്ഷാഹാളില്‍
അനുവദിക്കാത്ത വസ്തുക്കള്‍
Loading...
1.
സ്റ്റേഷനറി
പാഠ്യവസ്തുക്കള്‍
(അച്ചടിച്ചതോ, എഴുതപ്പെട്ടതോ), കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സുകള്‍,
പ്ലാസ്റ്റിക് കവര്‍, റബ്ബര്‍, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്‌സ്, പൗച്ച്.
2.
ഇലക്ട്രോണിക് ഉപകരണങ്ങള്‍
പെന്‍
ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് പേന, സ്‌കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, ക്യാമറ
പെന്‍.
3.
വിനിമയ ഉപകരണങ്ങള്‍
മൊബൈല്‍
ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ ഫോണ്‍, മൈക്രോഫോണ്‍, പേജര്‍.
4.
വാച്ചുകള്‍
റിസ്റ്റ്
വാച്ച്, സ്മാര്‍ട്ട് വാച്ച്, ക്യാമറാ വാച്ച്.
5.
ഭക്ഷണവസ്തുക്കള്‍
പൊതിഞ്ഞതോ
അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കള്‍, കുപ്പിവെളളം.
മേല്‍പ്പറഞ്ഞവ
കൂടാതെ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവ പോലുളള വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കുവാന്‍ തരത്തിലുള്ള
ലോഹ/പ്ലാസ്റ്റിക് വസ്തുക്കളും പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതല്ല. നിര്‍ദ്ദേശങ്ങള്‍
അനുസരിക്കാത്ത ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും
സ്ഥിരമായി വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കുമെന്നും
പി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക
Loading...
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍