PSC PREVIOUS EXAM QUESTIONS 2019
Question Paper - 19
Date of Test: 14/12/2019 
Exam Details - Click here

21. സര്‍ക്കാര്‍ ജോലികളില്‍ തിരുവിതാംകൂര്‍കാര്‍ക്ക്‌ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ നടന്ന സംഭവം ഏത്‌ ?
(A) നിവര്‍ത്തന പ്രക്ഷോഭം
(B) മലയാളി മെമ്മോറിയല്‍
(C) ഈഴവ മെമ്മോറിയല്‍
(D) യാചന യാത്ര
Answer: (B)

22. "സമത്വ സമാജം” സ്ഥാപിച്ചതാര്‌ ?
(A) വാഗ്ഭടാനന്ദന്‍
(B) ചട്ടമ്പിസ്വാമികള്‍
(C) പണ്ഡിറ്റ്‌ കെ. പി. കറുപ്പന്‍
(D) വൈകുണ്ഠ സ്വാമികള്‍
Answer: (D)

23. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ്‌ 2019 -ല്‍ ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചത്‌ ?
(A) വാഗണ്‍ ട്രാജഡി
(B) ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല
(C) ചരരി ചരാ സംഭവം
(D) ഭഗത്‌ സിങ്ങിനേയും സഹപ്രവര്‍ത്തകരേയും തൂക്കിലേറ്റിയത്‌
Answer: (B)

24. “രക്ത രൂഷിതമായ ഞായറാഴ്ച്ച" ഏതു വിപ്പവവുമായി ബന്ധപ്പെട്ടതാണ്‌ ?
(A) റഷ്യന്‍ വിപ്പവം
(B) അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
(C) ഫ്രഞ്ചു വിപ്പവം
(D) ചൈനീസ്‌ വിപ്പവം
Answer: (A)

25. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു ?
(A) ഫസല്‍ അലി
(B) കെ. എം. പണിക്കര്‍
(C) എച്ച്‌. എന്‍. കുന്‍സ്രു
(D) പോട്ടി ശ്രീരാമുലു
Answer: (A)

26. ഭൂമിയുടെ പിണ്ഡത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഗം ?
(A) ഭൂവല്‍ക്കം
(B) മാന്റിൽ
(C) കാമ്പ്‌
(D) ലിത്തോസ്ഫിയര്‍
Answer: (B)

27. ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത്‌?
(A) ഇടുക്കി
(B) പത്തനംതിട്ട
(C) വയനാട്‌
(D) തിരുവനന്തപുരം
Answer: (C)

28. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനം ഏത്‌ ?
(A) ജി. പി. എസ്‌
(B) ഐ. ആര്‍. എ൯. എസ്‌. എസ്‌
(C) ഗ്ലോനാസ്‌
(D) ക്യു. സെഡ്‌. എസ്‌. എസ്‌
Answer: (B)

29. താഴെ നല്‍കിയവയില്‍ പടിഞ്ഞാറന്‍ തീരസമതലത്തിന്റെ ഭാഗമായി വരുന്ന പ്രദേശം ഏത്‌ ?
(A) സുന്ദര വന പ്രദേശം
(B) കോറമണ്ഡല്‍ തീര സമതലം
(C) വടക്കന്‍ സിര്‍ക്കാര്‍സ്‌ തീര സമതലം
(D) കൊങ്കണ്‍ തീര സമതലം
Answer: (D)

30. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം ഏത്‌ ?
(A) രാംപൂര്‍
(B) റാണിഗങഞ്ച്‌
(C) ഝാറിയ
(2) വാര്‍ധ
Answer: (C)

31. ദേശീയ തലത്തില്‍ ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള അഴിമതി തടയാനായി സ്ഥാപിക്കപ്പെട്ട സംവിധാനം ഏത്‌ ?
(A) ലോകായുക്ത
(B) ലോക്പാല്‍
(C) ഓംബുഡ്‌സ്മാ൯
(D) വിവരാവകാശ കമ്മീഷന്‍
Answer: (B)

32. തെരഞ്ഞെടുക്കപ്പെട്ട വ്യക്തി രാഷ്ട്രതലവനായുള്ള വ്യവസ്ഥയ്ക്ക്‌ പറയുന്ന പേര്‌ ?
(A) ജനാധിപത്യം
(B) റിപ്പബ്ലിക്‌
(C) ഓട്ടോക്രസി
(D) ഫെഡറല്‍
Answer: (B)

33. നിയമനിര്‍മ്മാണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌ ?
(A) ലോകസഭ
(B) ലോകസഭ, രാജ്യസഭ
(C) ലോകസഭ, രാജ്യസഭ, കേന്ദ്ര മന്ത്രിസഭ
( D) ലോകസഭ, രാജ്യസഭ, രാഷ്ട്രപതി
Answer: (D)

34. പ്രധാന മന്ത്രിയാവാനുള്ള കുറഞ്ഞ പ്രായം എത്ര ?
(A) 25
(B) 30
(C) 35
(D) 18
Answer: (A)

39. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ എന്ന്‌ ?
(A) 1990
(B) 1993
(C) 1994
(D) 1995
Answer: (B)

36. ഭരണഘടനയുടെ 61-ാം ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ്‌ ?
(A) ബാങ്കുകളുടെ ദേശസാല്‍ക്കരണം
(B) ജി. എസ്‌. ടി
(C) പഞ്ചായത്ത്‌ രാജ്‌
(D) വോട്ടു ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാക്കി
Answer: (D)

37. ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സംബന്ധിച്ച്‌ പ്രതിപാതിക്കുന്ന വകുപ്പുകള്‍:
(A) 16 മുതല്‍ 18 വരെ
(B) 19 മുതല്‍ 22 വരെ
(C) 23 മുതല്‍ 24 വരെ
(D) 25 മുതല്‍ 28 വരെ
Answer: (D)

38. കണ്‍കറന്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയത്തിന്‌ ഉദാഹരണം ഏത്‌ ?
(A) പൌരത്വം
(B) ക്രമസമാധാനം
(C) ആസുത്രണം
(D) ജല സംരക്ഷണം
Answer: (C)

39. രാജ്യസഭയുടെ കാലാവധി എത്ര ?
(A) അഞ്ച്‌ വര്‍ഷം
(B) ആറ്‌ വര്‍ഷം
(C) കേന്ദ്ര മന്ത്രിസഭയുടെ കാലയളവ്‌
(D) സ്ഥിരം സഭയാണ്‌
Answer: (D)

40. മാലികാവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്‌ ?
(A) മൌലികാവകാശങ്ങള്‍ അയര്‍ലന്റിന്റെ ഭരണഘടനയെ മാതൃകയാക്കി തയ്യാറാക്കിയതാണ്‌.
(B) മൌലികാവകാശങ്ങള്‍ സാധിച്ചു കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാം.
(C) മൌലികാവകാശങ്ങള്‍ ആറെണ്ണമാണ്‌.
(D) ഭരണഘടനയുടെ മുന്നാം ഭാഗത്താണ്‌ ഇത്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.
Answer: (A)

41. ഹരിത വിപ്ലവത്തില്‍ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള ഏത്‌ ?
(A) തേയില
(B) കരിമ്പ്‌
(C) ചണം
(D) പരുത്തി
Answer: (B)

42. ഇന്ത്യയില്‍ ഉപഭോക്ത്യ സംരക്ഷണ നിയമം നിലവില്‍ വന്നത്‌ എന്ന്‌ ?
(A) 1986
(B) 192
(C) 2000
(D) 2005
Answer: (A)

43. താഴെ നല്‍കിയവയില്‍ ജി. എസ്‌. ടി. നിരക്കില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?
(A) 0%
(B) 5%
(C) 18%
(D) 26%
Answer: (D)

44. ഗ്രാമീണ, കാര്‍ഷിക വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ബാങ്ക്‌ ഏത്‌ ?
(A) നബാഡ്‌
(B) ആര്‍. ബി. ഐ
(C) എസ്‌. ബി. ഐ
(D) എക്‌സിം ബാങ്ക്‌ ഓഫ്‌ ഇന്ത്യ
Answer: (A)

45. പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?
(A) ഖനനം
(B) മത്സ്യബന്ധനം
(C) ബാങ്കിംഗ്‌
(D) കോഴിവളര്‍ത്തല്‍
Answer: (C)

46. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്‌ ഏത്‌ ?
(A) മൈറ്റോ കോണ്‍ട്രിയോണ്‍
(B) റൈബോസോം
(C) എന്‍ഡോ പ്ലാസ്മിക്‌ റെററ്റിക്കുലം
(D) ഗോള്‍ജി കോംപ്ലക്‌സ്‌
Answer: (C)

47. “ആനക്കൊമ്പന്‍' ഏതു വിളയുടെ നാടന്‍ ഇനത്തിനു ഉദാഹരണമാണ്‌ ?
(A) വാഴ
(B) പാവല്‍
(C) പയര്‍
(D) വെണ്ട
Answer: (D)

48. തെറ്റായ ജോഡി ഏത്‌ ?
(A) ഹൃദയം - വില്ലസുകള്‍
(B) അന്നനാളം - പെരിസ്റ്റാള്‍സിസ്‌
(C) ഉമിനീര്‍ ഗ്രന്ഥി - ലൈസോസൈം
(D) പല്ല്  - സിമന്റം
Answer: (A)

49. ഹൃദയ അറകളുടെ സങ്കോചത്തിന്‌ എന്താണ്‌ പറയുന്നത്‌ ?
(A) ഡയസ്റ്റോളി
(B) സിസ്റ്റളി
(C) പള്‍സ്‌
(D) ഡയസ്റ്റളിക്
Answer: (B)

50. എന്താണ്‌ ഡാള്‍ട്ടനിസം ?
(A) നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ
(B) തിമിരം
(C) ഹ്രസ്വ ദൃഷ്ടി
(D) ദീര്‍ഘ ദൃഷ്ടി
Answer: (A)

51. താഴെ നല്‍കിയവയില്‍ പ്ലവക്ഷമ ബലം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്‌ ഏതിലാണ്‌ ?
(A) ജലം
(B) മണ്ണെണ്ണ
(C) ഡീസല്‍
(D) ഉപ്പുവെള്ളം
Answer: (D)

52. കൃത്രിമ പാനീയങ്ങളില്‍ എറിത്രോസിന്‍ ചേര്‍ക്കുന്നത്‌ എന്തിന്‌ ?
(A) രുചി കൂട്ടാന്‍
(B) സുഗന്ധത്തിന്‌
(C) ചുവപ്പു നിറം നല്‍കാന്‍
(D) മഞ്ഞനിറം നല്‍കാന്‍
Answer: (C)

53. സാധാരണയായി പാചക പാത്രങ്ങളുടെ കൈപ്പിടികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഏത്‌ ?
(A) ബേക്കലൈറ്റ്‌
(B) പോളിത്തീന്‍
(C) പി.വി.സി
(D) മെലാമിന്‍ ഫോര്‍മാല്‍ഡിഹൈഡ്‌ റെസിന്‍
Answer: (A)

54. ആന്റീസെപ്റ്റിക്കിന്‌ ഉദാഹരണം ഏത്‌ ?
(A) പെന്‍സിലിന്‍
(B) ഡെറ്റോള്‍
(C) സ്ട്രെപ്റ്റോമൈസിന്‍
(D) ടെട്രാസൈക്സി൯
Answer: (B)

55. വൈദ്യുതി കടന്നു പോകുമ്പോള്‍ ലായനിയിലോ ഉരുകിയ പദാര്‍ത്ഥത്തിലോ രാസമാറ്റമുണ്ടാക്കുന്ന പ്രക്രിയക്ക്‌ പറയുന്നത്‌ എന്ത്‌ ?
(A) പെൽറ്റിയര്‍ പ്രഭാവം
(B) വിദ്യുത്‌ ധ്രുവീകരണം
(C) വൈദ്യുത വിശ്ലേഷണം
(D) ക്ഷീണനം
Answer: (C)

56. 'പൈത്തന്‍' സോഫ്റ്റ്വെയര്‍ എന്തിനുള്ളതാണ്‌ ?
(A) പ്രോഗ്രാമിങ്ങ്‌
(B) ആനിമേഷന്‍
(C) ഗ്രാഫിക്‌സ്‌
(D) ഗണിത പഠനം
Answer: (A)

57. താഴെ നല്‍കിയവയില്‍ ഗ്രാഫിക്‌ ഡിസൈനിംഗിന്‌ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ഏത്‌ ?
(A) ജിയോ ജിബ്ര
(B) ഒഡാസീറ്റി
(C) ഇന്‍ങ്ക്‌സ്‌കേയ്പ്‌
(D) മാര്‍ബിള്‍
Answer: (C)

58. ഓണ്‍ ലൈന്‍ ഇടപാടുകളെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന ഒ.ടി. പി സംവിധാനത്തിന്റെ പൂര്‍ണ്ണരൂപം ഏത്‌ ?
(A) ഓണ്‍ലൈന്‍ ട്രേഡ്‌ പാസ്വേഡ്‌
(B) ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ പാസ്വേഡ്‌
(C) വണ്‍ ടൈം പാസ്വേഡ്‌
(D) വണ്‍ ടൈകിംഗ്‌ പാസ്വേഡ്‌
Answer: (C)

59. 'ത്രെഷോള്‍ഡ്‌ ' എന്ന്‌ കോഡ്‌ നാമമുള്ള ഓപറേറ്റിംഗ്‌ സിസ്റ്റം ഏത്‌ ?
(A) ആന്‍ഡ്രോയ്ഡ്‌
(B) ഗ്നൂ/ ലിനക്സ്‌
(C) വി൯ഡോസ്‌ എക്സ്‌ പി
(D) വിന്‍ഡോസ്‌ 10
Answer: (D)

60. ഒരു ചെറിയ പ്രദേശത്തിനുള്ളില്‍ ഒരു സാധാരണ സെര്‍വറിലേക്ക്‌ കമ്പ്യൂട്ടറിന്റെ ഇന്റേണല്‍ കണക്ടിവിറ്റി ഏത്‌ പേരിലറിയപ്പെടുന്നു ?
(A) ലാന്‍ (LAN)
(B) വാന്‍ (WAN)
(C) സ്വാന്‍ (SWAN)
(D) മാന്‍ (MAN)
Answer: (A)

61. 2019 -ല്‍ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം നേടിയതാര്‌ ?
(A) അന്ന ബേണ്‍സ്‌
(B) മെര്‍ലന്‍ ജയിംസ്‌
(C) ജോഖ അല്‍ഹാര്‍ത്തി
(D) ജോര്‍ജ്ജ്‌ സണ്‍ഡേര്‍സ്‌
Answer: (C)

62. സംസ്ഥാന ആരോഗ്യ വകുപ്പ്‌ നടപ്പാക്കുന്ന 'അശ്വമേധം' പദ്ധതി ഏത്‌ രോഗവുമായി ബന്ധപ്പെട്ടതാണ്‌ ?
(A) നിപ പനി
(B) എച്ച്‌ 1എന്‍ 1
(C) മന്ത്‌
(D) കുഷ്ഠരോഗം
Answer: (D)

63. “ഓര്‍മ്മകളുടെ ഭ്രമണപഥം” എന്നത്‌ ആരുടെ ആത്മകഥയാണ്‌ ?
(A) നമ്പി നാരായണന്‍
(B) ജി. മാധവന്‍ നായര്‍
(C) വൈക്കം മുഹമ്മദ്‌ ബഷീര്‍
(D) തകഴി ശിവശങ്കരപ്പിള്ള
Answer: (A)

64. 2019 ഭൗമദിന സന്ദേശം എന്തായിരുന്നു ?
(A) ഭൂമിക്ക്‌ മരങ്ങള്‍.
(B) വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാം.
(C) വായു മലിനീകരണത്തെ ചെറുക്കുക.
( D) പ്ലാസ്റ്റിക്‌ മലിനീകരണത്തെ ചെറുക്കുക.
Answer: B)

65. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ പേരെന്ത്‌ ?
(A) മെഡിസെപ്‌
(B) ആയുഷ്മാന്‍
(C) കൈവല്യ
(D) സ്പാര്‍ക്‌
Answer: (A)

66. 2019 - ലെ ഫ്രഞ്ച്‌ ഓപണ്‍ വനിതാ കിരീടം ആര്‍ക്ക്‌ ?
(A) മര്‍ക്കറ്റ്‌ വോന്‍ ഡ്രാസോവ
(B) സറീന വില്യംസ്‌
(C) ആഷ് ലീഗ്‌ ബാര്‍തി
(D) സിമോണ ഹാലെപ്
Answer: (C)

67. 'എലോ റേറ്റിങ്ങ്‌ ' എന്നത്‌ ഏത്‌ കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ക്രിക്കറ്റ്‌
(B) ചെസ്‌
(C) ടെന്നീസ്‌
(D) ഹോക്കി
Answer: (B)

68. എഴുത്തച്ഛന്‍ പുരസ്‌കാര തുക എത്ര ?
(A) അഞ്ച്‌ ലക്ഷം
(B) ഒന്നര ലക്ഷം
(C) രണ്ട്‌ ലക്ഷം
(D) മുന്ന്‌ ലക്ഷം
Answer: (A)

69. കേരള ഫോക്ലോര്‍ അക്കാദമിയുടെ മുഖപത്രം:
(A) വിജ്ഞാന കൈരളി
(B) കേളി
(C) ചിത്രവാര്‍ത്ത
(D) പൊലി
Answer: (D)

70. 'മലബാര്‍ സുന്ദരി” ആര്‍ വരച്ച ചിത്രമാണ്‌ ?
(A) രാജാ രവിവര്‍മ്മ
(B) കെ. സി. എസ്‌. പണിക്കര്‍
(C) ആര്‍ട്ടിസ്റ്റ്‌ നമ്പുതിരി
(D) എ. രാമചന്ദ്രന്‍
Answer: (A)

ഈ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here