ഇന്ത്യന്‍ സംസ്ഥാനങ്ങൾ: ഗോവ - ചരിത്രം 
ഡിസംബർ 19 - ഗോവ വിമോചന ദിനം
1961 ഡിസംബര്‍ 18ന് പോര്‍ച്ച്യുഗലില്‍ നിന്നും ഒരു സൈനിക നടപടിയിലൂടെ ഗോവ പിടിച്ചടക്കിക്കൊണ്ട് ഇന്ത്യ ഉപഭൂഖണ്ഡത്തിലെ യൂറോപ്യന്‍ കോളനി വാഴ്ച അവസാനിപ്പിച്ചു.  ഉത്തരവുണ്ടായതോടെ മണ്ഡോവി നദി മുറിച്ച് കടന്ന് ഇന്ത്യൻ സൈന്യം ഗോവയിൽ പ്രവേശിച്ചു.  യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കിയ ഗോവയിലെ ഗവർണർ ജനറൽ മാനുവൽ അന്റോണിയോ സിൽവ കീഴടങ്ങാനുള്ള തീരുമാനമെടുത്തു. 1961 ഡിസംബർ 19-ന് കീഴടങ്ങൽ അംഗീകരിച്ചുകൊണ്ട് ഗവർണർ ജനറൽ ഒപ്പുവെച്ചു. ഗോവയുടെ 430 മൈല്‍ വടക്കായി സ്ഥിതിചെയ്തിരുന്ന താരതമ്യേന ചെറു ദ്വീപുകളായ ഡാമന്‍, ഡ്യൂവും ഇന്ത്യ പിടിച്ചടക്കി.  അങ്ങനെ ഗോവ, ദാമൻ, ദിയു പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി. 1510-ൽ അൽബുവർ കീഴടക്കിയ ഗോവ ’ഓപ്പറേഷൻ വിജയ്’ എന്ന 36 മണിക്കൂര്‍ നീണ്ടുനിന്ന വ്യോമ, കടല്‍, കര ആക്രമണങ്ങളിലൂടെ വലിയ വിജയം പിടിച്ചടക്കുമ്പോള്‍ 451 കൊല്ലം നീണ്ടുനിന്ന പോർച്ചുഗീസ് അധിനിവേശത്തിനും കൊളോണിയൽ ചരിത്രത്തിനും ഇന്ത്യ അന്ത്യം കുറിച്ചു. പ്രദേശത്തെ സംരക്ഷിച്ചിരുന്ന നാലായിരം പട്ടാളക്കാരെയും നാല് ബോട്ടുകളെയും 45,000 വരുന്ന ഇന്ത്യന്‍ പട്ടാളക്കാരും 42 വിമാനങ്ങളും ഒരു വ്യോമവാഹിനിയും 15 കപ്പലുകളും ചേര്‍ന്ന ഇന്ത്യന്‍ സേന മണിക്കൂറുകള്‍ കൊണ്ട് തുരത്തി.
പ്രധാന ചോദ്യോത്തരങ്ങൾ 
* ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ആണ് .ഗോവ

* വിദേശ ആധിപത്യത്തിൽനിന്ന് ഏറ്റവുമൊടുവിൽ മോചിതമായ ഇന്ത്യൻ സംസ്ഥാനം ഗോവയാണ്

* അവസാനമായി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം ആണ് ഗോവ

* ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം ഗോവ

* ഏറ്റവും കുറവ് ജില്ലകൾ ഉള്ള സംസ്ഥാനം ഗോവയാണ് (രണ്ട് ജില്ലകൾ)

* പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

* ഗോവയിലെ പ്രധാന വരുമാനമാർഗമാണ് ടൂറിസം

* ഗോമന്തരം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഗോവയാണ്

* കിഴക്കിന്റെ പറുദീസ എന്ന വിശേഷണം ഉള്ള സംസ്ഥാനം ഗോവ

* കിഴക്കിന്റെ മുത്ത്, സഞ്ചാരികളുടെ പറുദീസ എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം ഗോവയാണ്

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കരണത്തിന് വിധേയമായ സ്ഥലമാണ് ഗോവ (450 വർഷം)

* പോർച്ചുഗീസുകാർ ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം 1510

* പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച സൈനികനടപടി ഓപ്പറേഷൻ വിജയ്

* ഗോവ വിമോചന ദിനം ഡിസംബർ 19

* വാസ്ഗോഡ ഗാമ എന്ന പേരിലുള്ള നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ആണ് ഗോവ

* ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി- വി കെ കൃഷ്ണമേനോൻ

* അഗീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഗോവയാണ്

* ഗോവ ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിൽ പെടുന്നു

* അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ഥിരംവേദിയാണ് പനാജി

* ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് മണ്ഡോവി

* ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ഗോവയിലാണ്

* സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ഗോവയില്‍

* ഗോവയുടെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത് പോര്‍വോറിം

* ഇന്ത്യയിൽ ആദ്യമായി അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത് ഗോവയിലാണ്

* ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് – ഗോവയിൽ

* ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം ഡംബോളിം

* സർക്കാർ ഓഫീസുകളിൽ ഇമെയിൽ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം -ഗോവ

* എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ആണ് ഗോവ

* നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം ഗോവയാണ്
<Previous Page: Maharashtra>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here