കറന്റ് അഫയേഴ്‌സ് (സമകാലികം) 2019 ഡിസംബർ (01 മുതൽ 11 വരെ) : ചോദ്യോത്തരങ്ങള്‍ 
1.  2019 ല്‍ ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീവേഡുകളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗിൾ. ഇതിൽ ആദ്യസ്ഥാനത്ത് വന്ന കീവേഡ്.
Answer: ക്രിക്കറ്റ് ലോകകപ്പ്
ഈ ഇരുപത്തിയോന്നാം നുറ്റാണ്ടില്‍ ഏതും എന്തും ഒരു ക്ലിക്ക് അകലെയാണ്. ഇത്തരത്തില്‍ നാം അന്വഷിച്ചു പോക്കുന്നതിനെന്തിനും ഉത്തരം തരുന്ന ഒന്നാണ് ഗൂഗിൾ. ഇതാ 2019ല്‍ രാജ്യം തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഗൂഗിൾ. ഇന്ത്യയിലെ ഉപയോക്താക്കള്‍ വിവിധ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീവേഡുകളുടെ ക്രമപ്രകാരമുള്ള പട്ടികയിതാ. 1) ക്രിക്കറ്റ് ലോകകപ്പ്, 2) ലോക്‌സഭാ തെരഞ്ഞെടുപ്പ്, 3) ചന്ദ്രയാന്‍-2, 4) കബീര്‍ സിംഗ്, 5) അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം, 6) ആര്‍ട്ടിക്കിള്‍-370, 7) നീറ്റ് ഫലങ്ങള്‍, 8) ജോക്കര്‍, 9) ക്യാപ്റ്റന്‍ മാര്‍വല്‍, 10) പിഎം കിസാന്‍ യോജന

2. അമ്പതാം വിക്ഷേപണക്കുതിപ്പിൽ പി.എസ്.എല്‍.വി,​ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം 
Answer: റിസാറ്റ് -2 ബിആർ 1
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ 1 ആണ് അൻപതാം ദൗത്യത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പി.എസ്.എല്‍.വി 48 കുതിച്ചുയർന്നത്. പി.എസ്.എല്‍.വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. 628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആർ 1. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻ‌.എസ്‌.ഐ‌.എൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യു‌.എസ്‌.എ, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി കുതിച്ചുയർന്നത്.

3. ലോക മനുഷ്യാവകാശദിനം എന്നാണ്?
Answer:  ഡിസംബര്‍ 10 
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാര്‍വ്വജനീനമായ മനുഷ്യാവകാശ പ്രഖ്യാപനം1948 ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബര്‍ 4-ന് എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തില്‍ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.

4. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയതാര്?
Answer: എം.എസ്. മണി
കലാകൗമുദി ചീഫ് എഡിറ്ററാണ് എം.എസ്. മണി. കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മാധ്യമ പുരസ്‌കാരമാണ് സ്വദേശാഭിമാനി കേസരി പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ടി.ജെ.എസ്. ജോര്‍ജിനായിരുന്നു കഴിഞ്ഞതവണത്തെ അവാര്‍ഡ്.

5. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 2019-ലെ 12-ാമത് ബഷീര്‍ പുരസ്‌കാരം ലഭിച്ചത് ആർക്ക്?
Answer: ടി.പത്മനാഭന്‍
ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21-ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

6. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഏത് വിഭാഗത്തിനുള്ള സംവരണം എടുത്തുകളയാനുള്ള ബില്ലാണ് ഡിസംബര്‍ 6-ന് ലോക്‌സഭ പാസാക്കിയത്?
Answer: ആംഗ്ലോ ഇന്ത്യന്‍സ്
ബ്രിട്ടീഷ്,പോര്‍ച്ചുഗീസ്,ഡച്ച് ആളുകള്‍ ഇന്ത്യക്കാരെ വിവാഹം ചെയ്ത് അവരിലുണ്ടാവുന്ന പിന്മുറക്കാരാണ് ആംഗ്ലോ ഇന്ത്യന്‍സ്. ന്യൂനപക്ഷമായ ഇവരുടെ പ്രാതിനിധ്യം ഉറപ്പിക്കാനാണ് സഭകളില്‍ ഈ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പിലൂടെ ഇവര്‍ സഭകളിലെത്തിയില്ലെങ്കില്‍ നാമനിര്‍ദേശത്തിലൂടെ അംഗമാക്കാമെന്നാണ് വ്യവസ്ഥ. ജോണ്‍ ഫെര്‍ണാണ്ടസാണ് കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി.

7. ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയത് എത്ര വോട്ടിന്?
Answer:  311 
12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ്  ലോക്‌സഭയില്‍ ബില്‍ വോട്ടിനിട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 391 അംഗങ്ങളില്‍ 80 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. 311 പേര്‍ ബില്ലിനെ അനൂകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 എംപിമാരുടെ പിന്തുണ ലഭിച്ചാലാണ് ബില്‍ പാസാകുക.

8. 2019-ലെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട സോസിബിനി തുന്‍സി ഏത് രാജ്യക്കാരിയാണ്?
Answer: ദക്ഷിണാഫ്രിക്ക
അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തിലാണ് മിസ് യൂണിവേഴ്‌സായി ദക്ഷിണാഫ്രിക്കയുടെ 26 കാരിയായ സോസിബിനി തുന്‍സി തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിപ്പൈന്‍സിലെ കാട്രിയോണ ഗ്രേ ആയിരുന്നു 2018-ലെ മിസ് യൂണിവേഴ്‌സ്.

9. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക?
Answer: ലില്ലി തോമസ് 
ജനപ്രാതിനിദ്ധ്യ നിയമം മാറ്റി എഴുതുന്നതിന് വഴിയൊരുക്കിയ മുതിർന്ന സുപ്രീം കോടതി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക എന്ന ബഹുമതിയോടെ 1968ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ലില്ലി തോമസ്. രണ്ട് വർഷമോ അതിൽകൂടുതലോ ജയിൽ ശിക്ഷ ലഭിക്കുന്നവർക്ക് ജനപ്രതിനിധിയായി തുടരുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും 5 വർഷത്തേക്ക് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് കാരണമായ കേസ് ഫയൽ ചെയ്തത് ലില്ലി തോമസായിരുന്നു.

10. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നിഗമനം?
Answer: 5 ശതമാനം
ഒക്ടോബറിലെ പണ വായ്പ നയത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് 6.1 ശതമാനമായിരിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം. എന്നാല്‍ നിലവിലെ സ്ഥിതി വിലയിരുത്തി ഇത് 5 ശതമാനമായി പുനര്‍ നിര്‍ണയിക്കുകയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ മൊത്ത ആഭ്യന്തരോത്പാദനം 4.5 ശതമാനമായി കുറഞ്ഞിരുന്നു.

11. 2020 ജനുവരി 14 ഓടെ മൈക്രോസോഫ്റ്റ് സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ നൽകില്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഏതിനാണ് ?
Answer: വിന്‍ഡോസ് 7
2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. അതോടെ വിന്‍ഡോസ് 7ന്  സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ ലഭിക്കില്ല. ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10 -ലേക്ക് മാറാനാണ് മൈക്രോസോഫ്റ്റിന്റെ നിർദ്ദേശം.

12. ഇന്ത്യയുടെ ഏത് സേനാ വിഭാഗത്തിലെ ആദ്യ വനിത പൈലറ്റാണ് സബ് ലഫ്റ്റനന്റ് ശിവാംഗി?
Answer: നാവിക സേന
ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ വനിത പൈലറ്റായ സബ് ലഫ്റ്റനന്റ് ശിവാംഗി ബിഹാറിലെ മുസാഫര്‍പുരുകാരിയാണ്. 24-ാം വയസ്സിലാണ് ശിവാംഗിയുടെ ഈ നേട്ടം.

13. ഡിസംബർ 5 വ്യാഴാഴ്ച അമേരിക്കയിൽ അന്തരിച്ച നൂതന ബാർ കോഡിന്റെ ഉപജ്ഞാതാവായ എഞ്ചിനീയർ ?
Answer: ജോർജ് ജെ.ലോറർ 
ഐ.ബി.എമ്മിൽ എൻജിനിയറായിരുന്ന ലോററാണ് ആഗോള ഉത്പന്ന കോഡ് (യൂണിവേഴ്‍സൽ പ്രൊഡക്ട് കോഡ്) ആദ്യമായി അവതരിപ്പിച്ചത്. 1970കളിലാണ് ലോറർ ആദ്യമായി യു.പി.സി വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് ബാർ കോഡ് എന്ന പേരിൽ ലോകമെങ്ങും പ്രശസ്തമായി.

14. ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതെവിടെയാണ്?
Answer: മാഡ്രിഡ്
ചിലിയില്‍ നടത്തേണ്ടിയിരുന്ന ഉച്ചകോടി അവിടുത്തെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്‌പെയിനിലെ മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നു. പാരിസ് കാലവസ്ഥാ ഉടമ്പടിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ ലക്ഷ്യം.

15. 2019ൽ ഇന്ത്യയിൽ ടിറ്റ്വറിൽ ഏറ്റവും അധികം റീട്വീറ്റ് ചെയ്യപ്പെടുകയും ലൈക്ക് ലഭിക്കുകയും ചെയ്ത ട്വീറ്റ് ആരുടേത്?
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് മോദി കുറിച്ച സബ്കാ സാഥ്+ സബ്കാ വികാസ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്', നാം ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പുരോഗതി നേടുന്നു, ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒരുമിച്ച് നിർമ്മിക്കും. ഇന്ത്യ ഒരിക്കൽക്കൂടി വിജയിച്ചിരിക്കുന്നു', എന്നാണ് വിജയി ഭാരത് എന്ന ഹാഷ് ടാഗോടെ മോദി കുറിച്ചിരിക്കുന്നത്. 2019 മേയ് 23ന് ആണ് മോദി ഈ ട്വീറ്റ് ചെയ്തത്. 'ഗോൾഡൻ ട്വീറ്റ് ' എന്നാണ് മോദിയുടെ ഈ ട്വീറ്റിനെ ട്വിറ്റർ വീശേഷിപ്പിക്കുന്നത്. 

16. എത്ര പേരാണ് ഈ ട്വീറ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്?
Answer: 421,000
117,700 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. 

17. 2019ൽ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ്?
Answer: #loksabhaelections2019 
2019ൽ ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ടത് #loksabhaelections2019 എന്ന ഹാഷ് ടാഗ് ആണ്. വിരാട് കോലി എം.എസ്. ധോണിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടത്തിയ ട്വീറ്റ് ആണ് സ്‌പോർട്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പമാണ് 'മഹി ഭായ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കൊഹ്‌ലി ട്വീറ്റ് ചെയ്തത്.

18. സംസ്ഥാനത്ത് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന് മാനദണ്ഡം നിര്‍ദേശിക്കാന്‍ രൂപവത്കരിച്ച കമ്മിഷന്‍ അധ്യക്ഷന്‍?
Answer: കെ. ശശിധരന്‍ നായര്‍
റിട്ടയേഡ് ജഡ്ജിയും മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുമായിരുന്ന കെ.ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിഷന്‍ സംസ്ഥാനത്തെ സാമ്പത്തിക പിന്നാക്കക്കാരെ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന എട്ടു ലക്ഷം രൂപയെന്ന വാര്‍ഷിക കുടുംബ വരുമാന പരിധി കുറക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പട്ടിക വിഭാഗക്കാരും മറ്റ് പിന്നാക്കക്കാരും ഒഴികെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

19. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ സന്നാ മാരിൻ ഏത് രാജ്യത്തെ ഭരണാധികാരിയാണ്?
Answer: ഫിൻലൻഡ്‌ 
മുപ്പത്തിനാലാം വയസ്സിൽ സന്ന മാരിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി നേതാവായ സന്ന ഫിൻലൻഡിന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാണ്.നേരത്തെ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുക്രെയിനിൽ ഒൾക്കസി ഹാൻക്രോക്ക് 35-ാം വയസിലും ന്യൂസിലൻഡിൽ ജസിൻഡ ആർഡേൺ 39-ാം വയസിലും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ട്.

20. ഹരിത കേരളം മിഷന്റെ ഇത്തവണത്തെ ഹരിത അവാര്‍ഡ് നേടിയ കോര്‍പ്പറേഷന്‍?
Answer: തിരുവനന്തപുരം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത അവാര്‍ഡ് നല്‍കുന്നത്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തിനാണ് പഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനം. തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും അതത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. 10 ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

21. 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്‌തകം ആരുടേത്?
Answer: സിസ്‌റ്റർ ലൂസി കളപ്പുര
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയാണ് ‘കര്‍ത്താവിന്റെ നാമത്തില്‍’.

22. തെലങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടര്‍ക്ക് പ്രതീകാത്മകമായി നല്‍കിയ പേര്?
Answer: ദിശ
ബലാത്സംഗത്തിനിരയായവരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനില്‍ക്കുന്നതിനാലാണ് പ്രതീകാത്മക പേര് നല്‍കുന്നത്. 2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നിര്‍ഭയ എന്നായിരുന്നു പേര് നല്‍കിയത്.

23. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്?
Answer: ഡിസംബര്‍ 9
2003 മുതലാണ് ഡിസംബര്‍ 9 അഴിമതി വിരുദ്ധ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. United Against Corruption എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ തീം.

24. സംസ്ഥാന സര്‍ക്കാര്‍ മികച്ച കര്‍ഷകന് നല്‍കുന്ന പുരസ്‌കാരം ഏത്?
Answer: കര്‍ഷകോത്തമ
2019-ലെ കര്‍ഷകോത്തമ പുരസ്‌കാരം ഇടുക്കി പാമ്പാടുംപാറ കളപ്പുരയ്ക്കല്‍ ബിജുമോന്‍ ആന്റണിക്കാണ്. മികച്ച കര്‍ഷക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരമായ നെല്‍ക്കതിര്‍ പുരസ്‌കാരം തൃശ്ശൂര്‍ പള്ളിപ്പുറം ആലപ്പാട് പാടശേഖര സമിതിക്ക് ലഭിച്ചു. മികച്ച തെങ്ങ് കര്‍ഷകന് നല്‍കുന്ന പുരസ്‌കാരമാണ് കേരകേസരി.

25. ടൈം മാഗസിൻ  2019 ​ലെ  പേഴ്‌​സൺ ഒഫ് ദ ഇയർ ആയി  തിരഞ്ഞെടുത്തത് ആരെ?
- ഗ്രേറ്റ തുൻബർഗ്
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019 ​ലെ ടൈം മാഗസിൻ പേഴ്‌​സൺ ഒഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. ഈ പുരസ്​കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ.

26. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുന്ന മസ്റ്ററിങ് എന്തുമായി ബന്ധപ്പെട്ടുള്ളതാണ്?
Answer: സാമൂഹിക സുരക്ഷാ പെന്‍ഷന്‍
സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നത് ജീവിച്ചിരിക്കുന്നവര്‍ തന്നെയാണോ എന്നുറപ്പാക്കാനുള്ള വ്യക്തി വിവര ശേഖരണമാണ് മസ്റ്ററിങ് എന്ന പേരില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുന്നത്. 47 ലക്ഷം പേര്‍ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് കണക്ക്. 2019 ഡിസംബര്‍ 15-നകം എല്ലാ പെന്‍ഷന്‍കാരും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.

27. കേരള ബാങ്ക് ഔദ്യോഗികമായി നിലവില്‍ വന്നതെപ്പോള്‍?
Answer: 2019 നവംബര്‍ 28
ജില്ലാ സകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് എന്നപേരിലുള്ള സഹകരണ ബാങ്ക് രൂപ വത്കരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് 2019 നവംബര്‍ 28-നാണ് പുറത്തിറങ്ങിയത്. ബാങ്കിന് മൂന്നംഗ താത്കാലിക ഭരണ സമിതിയും രൂപവത്കരിച്ചു. ബാങ്കിന്റെ ആദ്യ സി.ഇ.ഒ. ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജറായ പി.എസ്. രാജന്‍ 2020 ജനുവരിയില്‍ ചുമതലയേല്‍ക്കും. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളാണ് കേരള ബാങ്കില്‍ ലയിപ്പിച്ചത്.

28. ഐ.എസ്.ആർ.ഒയുടെ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ എത്രാമത് ഉപഗ്രഹമാണ് നവംബര്‍ 27-ന് വിജയകരമായി വിക്ഷേപിച്ചത്?
Answer: കാര്‍ട്ടോസാറ്റ് 3
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത്തേതാണ് കാര്‍ട്ടോസാറ്റ് 3. നവംബര്‍ 27-ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.സി. 47 ഉപയോഗിച്ചാണ് ഇത് വിക്ഷേപിച്ചത്. 1625 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 3ന്റെ ഭാരം 1625 കിലോഗ്രാമാണ്. പ്രവര്‍ത്തന കാലാവധി 5 വര്‍ഷം.

29. 2019-ലെ ഇന്ത്യ കറപ്ഷന്‍ സര്‍വേ പ്രകാരം അഴിമതിയില്‍ മുന്നിലുള്ള സംസ്ഥാനം?
Answer: രാജസ്ഥാന്‍
സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും സേവനങ്ങളില്‍ അഴിമതിയുടെ ഇരയായ സംസ്ഥാനമാണ് രാജസ്ഥാന്‍. അഴിമതിയില്‍ രണ്ടാം സ്ഥാനത്ത് ബിഹാര്‍ ആണ്. 10 ശതമാനം പേര്‍ മാത്രം അഴിമതി ആരോപിച്ച കേരളമാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം. ദക്ഷിണേന്ത്യയില്‍ അഴിമതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം തെലങ്കാനയാണ്.

30. ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ എത്ര രൂപയാണ് പിഴ?
Answer: 500 രൂപ
2019 ഡിസംബര്‍ 1 മുതലാണ് സംസ്ഥാനത്ത് ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്. നാല് വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമാണ് പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത്.

31. ഗോവയിലെ പനാജിയില്‍ നടന്ന അമ്പതാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടിയ ചിത്രം ഏത്?
Answer: പാര്‍ട്ടിക്കിള്‍സ്
ബ്ലെയിസ് ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച്- സ്വിസ് ചിത്രമാണ് പാര്‍ട്ടിക്കിള്‍സ്. 40 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് സുവര്‍ണ മയൂരം പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജത മയൂരം ജല്ലിക്കട്ടിന്റെ സംവിധായകനും മലയാളിയുമായ ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലിജോ ഈ പുരസ്‌കാരം നേടുന്നത്. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരം. സ്യൂഷോര്‍ഷി മേളയിലെ മികച്ച നടനായി. ഉഷ ജാദവാണ് മികച്ച നടി.

32. 55-ാമത് ജ്ഞാന പീഠ പുരസ്‌കാരം നേടിയതാര്?
Answer: അക്കിത്തം അച്യുതന്‍ നമ്പൂതിരി
സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ ജ്ഞാന പീഠ പുരസ്‌കാരം നല്‍കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ പ്രധാന കൃതി. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ഈ കൃതിയിലേതാണ്. 11 ലക്ഷം രൂപയും സരസ്വതി ശില്പവുമാണ് പുരസ്‌കാരം. ജി.ശങ്കരക്കുറുപ്പാണ് ആദ്യമായി ജ്ഞാന പീഠ പുരസ്‌കാരം നേടിയത്. തകഴി, എസ്.കെ. പൊറ്റക്കാട്, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി.കുറുപ്പ് എന്നിവര്‍ക്കും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

33. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏത് മുന്നണിയുടെ നേതാവായാണ് അധികാരത്തിലെത്തിയത്?
Answer: മഹാവികാസ് അഘാഡി
അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിക്കൊണ്ട് ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് കണ്ട് രാജിവെച്ചതോടെയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായത്. ശിവസേനയ്ക്ക് പുറമെ എന്‍.സി.പി., കോണ്‍ഗ്രസ് കക്ഷികള്‍കൂടി ഉള്‍പ്പെട്ട മുന്നണിയാണ് മഹാവികാസ് അഘാഡി. വിശ്വാസ വോട്ടെടുപ്പില്‍ ഈ മുന്നണി 169 പേരുടെ പിന്തുണ തെളിയിച്ചു. 288 അംഗങ്ങളാണ് മഹാരാഷ്ട്ര നിയമ സഭയിലുള്ളത്.

34. ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ ടീമിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ടീം ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്തത്?
Answer: മുംബൈ സിറ്റി എഫ്.സി.
മുബൈ സിറ്റിയുടെ 65 ശതമാനം ഓഹരികളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ വാങ്ങിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ വിദേശ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

35.  നെൽസണ്‍ മണ്ടേലയുടെ ചരമവാര്‍ഷികദിനം
Answer: ഡിസംബര്‍ 5
ദക്ഷിണാഫ്രിക്കയുടെ പ്രഥമ പ്രസിഡന്റുമായ അദ്ദേഹം 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്നു. 1993-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അദ്ദേഹത്തെ 1990-ല്‍ ഭാരതരത്‌നം നല്‍കി ഇന്ത്യ ആദരിച്ചിരുന്നു. 2009 നവംബറില്‍ യു.എന്‍ പൊതുസഭ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമായ ജൂലൈ 18, മണ്ടേല ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 2013 ഡിസംബര്‍ 5-ന് അദ്ദേഹം അന്തരിച്ചു.

36. ഇന്ത്യന്‍ നാവികസേനാ ദിനം
Answer: ഡിസംബര്‍ 4 
1612-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂററ്റില്‍ രൂപീകരിച്ച റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയുടെ ചരിത്രം ആരംഭിക്കുന്നത്. സ്വാതന്ത്ര്യാനന്തരം 1950 ജനുവരി 26-ന് ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ നേവി എന്ന പേരു സ്വീകരിച്ചു. 1970-ല്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നാവികകേന്ദ്രം ആക്രമിച്ച ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകദിനമായിരുന്നു. ആ ദിനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യന്‍ നാവികസേനാദിനമായി ഡിസംബര്‍ 4 ആചരിക്കുവാന്‍ ആരംഭിച്ചത്.  

37. ധ്യാൻ ചന്ദിന്റെ ചരമവാര്‍ഷികദിനം
Answer: ഡിസംബര്‍ 3 
ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. 1928-ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്. ഇന്ത്യാ ഗവണ്‍മെന്റ് സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും 1956-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു. 1979 ഡിസംബര്‍ മൂന്നിന് അദ്ദേഹം അന്തരിച്ചു.

38. ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം
Answer: ഡിസംബര്‍ 2 
സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായി നീക്കിവച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 2. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. 

39. അന്തർദേശീയ പർവ്വത ദിനം 
Answer: ഡിസംബര്‍ 11 
<Next Page December 12 to 31>
(നവംബറിലെ ചോദ്യോത്തരങ്ങൾ)
* സമകാലികം 2019: നവംബർ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഒക്ടോബർ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: സെപ്തംബർ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഓഗസ്ററ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ജൂലൈ ഇവിടെ ക്ലിക്കുക 
* സമകാലികം 2019: ജൂൺ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മെയ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here