കറന്റ് അഫയേഴ്‌സ് (സമകാലികം) 2019 നവംബർ: ചോദ്യോത്തരങ്ങള്‍
1. ജഗദീഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനം.
Answer: നവംബർ 30
പശ്ചിമ ബംഗാളിലെ ബിക്രാംപൂരില്‍ 1858 നവംബര്‍ 30-നാണ് ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. കോല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായിരുന്നു ജെ.സി ബോസ്. 1916-ല്‍ ‘സര്‍’ സ്ഥാനം ലഭിച്ച ബോസ് 1920-ല്‍ റോയല്‍ സൊസൈറ്റിയില്‍ ഗവേഷകനായി. 1937 നവംബര്‍ 23-ന് അദ്ദേഹം അന്തരിച്ചു.
2. സംസ്ഥാനത്ത് എന്നു മുതലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്?
Answer: 2020 ജനുവരി 1 മുതല്‍
ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് സംസ്ഥാനത്ത് നിരോധിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍ കവറുകള്‍, കേരഫെഡ്, ജല അതോറിറ്റി ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവയ്ക്ക് ഇളവുണ്ട്. സംസ്ഥാനത്ത് ഒരു വര്‍ഷം 44382.85 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നതായാണ് കണക്ക്.
3. ബാങ്കിങ് നിയമനങ്ങള്‍ക്ക് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്?
Answer: ഫെഡറല്‍ ബാങ്ക്
ഫെഡ് റിക്രൂട്ട് എന്നാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഫെഡറല്‍ ബാങ്കിന്റെ പുതിയ റിക്രൂട്ട്‌മെന്റിന്റെ പേര്. ആപ്പ് വഴി ഉദ്യോഗാര്‍ഥിയുടെ വിവരങ്ങള്‍ ശേഖരിച്ച് കഴിവുകള്‍ വിലയിരുത്തുന്നതാണ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന ഘട്ടം. ഗ്രൂപ്പ് ഡിസ്‌കഷന്‍, റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനം ചെയ്യുന്ന ഗെയിമുകള്‍ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ വിലയിരുത്തുന്നത്. ഇതില്‍ വിജയിക്കുന്നവരെ നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
4. കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരം കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി പോരാടുന്ന സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രെറ്റ ത്യുന്‍ബേയ്‌ക്കൊപ്പം പങ്കിട്ട ഡിവിന മാലോം ഏത് പ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരം നേടിയത്?
Answer: ബോക്കോ ഹറാം ഭീകരതക്കെതിരെയുള്ള പോരാട്ടം
ബോക്കോഹറാം ഭീകരര്‍ക്കെതിരെ പോരാടുന്ന കാമറൂണിലെ സമാധാന പോരാളിയാണ് 15 കാരിയായ ഡിവിന മാലോം. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡച്ച് സംഘടനയാണ് 2005 മുതല്‍ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2014-ലെ സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയാണ് ഇത്തവണത്തെ പുരസ്‌കാരം ഹേഗില്‍വെച്ച് വിതരണം ചെയ്തത്.
5. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഇല്ലാതാക്കുന്നതിനായുള്ള ദിനമായി(Day for the Elimination of Violence against Women) യു.എന്‍. ആചരിക്കുന്നതെന്ന്?
Answer: നവംബര്‍ 25
‘Orange the World: Generation Equality Stands Against Rape' എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രധാന തീം. ലോകത്തെ മൂന്നില്‍ ഒന്ന് വനിതകളും പെണ്‍കുട്ടികളും അവരുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായാണ് കണക്ക്. ലോകത്താകെ 750 ദശലക്ഷം വനിതകള്‍ 18 വയസ്സിനു മുമ്പ് വിവാഹിതരായവരാണെന്നും യു.എന്‍.കണക്കുകള്‍ വ്യക്തമാക്കുന്നു.
6. ഡേ നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം?
Answer: വിരാട് കോലി
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള ഈ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം നേടി. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് വിരാട് കോലി 136 റണ്‍സെടുത്ത് റെക്കോഡ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ 27-ാം സെഞ്ചുറിയായിരുന്നു ഇത്.
7. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ ഒന്നാം സ്ഥാനം നേടിയ ജില്ല?
Answer; പാലക്കാട്
201.33 പോയിന്റോടെയാണ് പാലക്കാട് ഒന്നാമതെത്തിയത്. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം നേടിയത് കോതമംഗലം മാര്‍ബേസില്‍ സ്‌കൂളാണ്.
8. ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റിന്റെ ഇത്തവണത്തെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്‌കാരം നേടിയതാര്?
Answer: ഡേവിഡ് ആറ്റന്‍ബറോ
പ്രകൃതി ശാസ്ത്ര വിദഗ്ധനും ടെലിവിഷന്‍ അവതാരകനുമാണ് ഡേവിഡ് ആറ്റന്‍ബറോ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്മരണയ്ക്കായി 1986 മുതല്‍ നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 2018-ല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിനായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്.
9. പുതുതായി രൂപവത്കരിക്കുന്ന കേരള ബാങ്കിന്റെ ആദ്യ സി.ഇ.ഒ. ആയി നിയമിതനായതാര്?
Answer: പി.എസ്.രാജന്‍
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരാണ് പി.എസ്.രാജന്‍. കേരള ബാങ്കിന് സി.ഇ.ഒ. വേണമെന്ന് അനുമതിവേളയില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന മന്ത്രിസഭ പി.എസ്.രാജനെ സി.ഇ.ഒ. ആയി നിയമിക്കാന്‍ നവംബര്‍ 21-ന് തീരുമാനിച്ചത്.
10. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ കടല്‍ത്തീര ശുചീകരണ റിപ്പോര്‍ട്ട് പ്രകാരം മാലിന്യം ഏറ്റവും കുറഞ്ഞ കടല്‍ത്തീരമുള്ളത് ഏത് സംസ്ഥാനത്താണ്?
Answer: ഒഡിഷ
നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ കടല്‍ത്തീര ശുചീകരണ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ മാലിന്യമുള്ള കടല്‍ത്തീരമുള്ളത് കേരളത്തിലാണ്. രണ്ടു മണിക്കൂറിനുള്ളില്‍ കേരളത്തിലെ അഞ്ച് കടല്‍ത്തീരങ്ങളില്‍നിന്ന് ലഭിച്ചത് 9519 കിലോഗ്രാം മാലിന്യമാണ്. കടല്‍ത്തീര മലിനീകരണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.
11. പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളില്‍ ജ്യേഷ്ഠാനുജന്മാര്‍ നിലവിലുള്ള രാജ്യമേത്?
Answer: ശ്രീലങ്ക
ശ്രീലങ്കയുടെ പ്രസിഡന്റായി ഗോതാബയ രാജപക്‌സെ കഴിഞ്ഞയാഴ്ച അധികാരമേറ്റിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ നവംബര്‍ 21-ന് പ്രധാനമന്ത്രിയായി നിയമിതനായതോടെയാണ് ശ്രീലങ്കയുടെ പേരില്‍ അപൂര്‍വ വിശേഷണം വന്നത്. 2020-ല്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതുവരെയുള്ള കാവല്‍ മന്ത്രിസഭയുടെ പ്രധാനമന്ത്രിയാണ് മഹിന്ദ.
12. സി.വി. രാമന്റെ ചരമവാര്‍ഷികദിനം എന്നാണ് ?
Answer: നവംബര്‍ 21
ഭാരതീയ ശാസ്ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന് ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. 1928 ഫെബ്രുവരി 28 നാണ് ‘രാമന്‍ ഇഫക്ട്’ എന്ന ശാസ്ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. ഏഷ്യയിലേക്ക് ആദ്യമായി ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ടുവന്നത് സി.വി.രാമനാണ്.1970 നവംബര്‍ 21-ന് തന്റെ 82-ാം വയസില്‍ സി.വി. രാമന്‍ അന്തരിച്ചു. ഭൗതികശരീരം രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലെ ഉദ്യാനത്തില്‍ തന്നെ സംസ്‌കരിച്ചു.
13. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി നിയമിക്കപ്പെട്ടതാര്?
Answer: മഹീന്ദ രജപക്സെ
റനിൽ വിക്രമസിംഗെ രാജിവച്ച സാഹചര്യത്തിലാണ് മഹീന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പുതിയ പ്രസിഡന്റും സഹോദരനുമായ ഗോതബായ രജപക്സെയാണ് മഹീന്ദയെ പ്രധാനമന്ത്രിയായി നിയമിച്ചത്. രണ്ടു തവണ പ്രസിഡന്റായിരുന്ന ശേഷമാണ് മഹീന്ദ രജപക്സെ പ്രധാനമന്ത്രിയാകാനൊരുങ്ങുന്നത്.
14. ദേശീയ പത്രസ്വാതന്ത്ര്യദിനം എന്നാണ് ?
Answer: നവംബര്‍ 16
സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപീകൃതമായ 16 നവംബര്‍ (1966) ആണ് പത്രപ്രവര്‍ത്തന ദിനാചരണത്തിനു തെരഞ്ഞെടുത്തിട്ടുള്ളത്.
15. അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനം എന്നാണ് ?
Answer: നവംബര്‍ 17
1939-ല്‍ പ്രാഗ് സര്‍വ്വകലാശാലയില്‍ നടന്ന നാസി ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. നാസിസൈന്യം 1200 വിദ്യാര്‍ത്ഥികളെ വിചാരണപോലും ചെയ്യാതെ കോണ്‍സെന്‍ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചു. 9 വിദ്യാര്‍ത്ഥികളെ വിചാരണ പോലും ചെയ്യാതെ 1939 നവംബര്‍ 17-ന് വെടിവെച്ചു കൊന്നു. 1941 നവംബര്‍ 17-ന് ലണ്ടനില്‍ വിദ്യാര്‍ത്ഥിദിനം ആചരിച്ചു. 2004-ല്‍ ഇന്ത്യയിലെ മുംബൈയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്രസംഘടനയാണ് നവംബര്‍ 17 അന്താരാഷ്ട്ര വിദ്യാര്‍ത്ഥിദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്.
16. Leaving No One Behind എന്നത് 2019 നവംബറിലെ ഏത് ദിനാചരണത്തിന്റെ പ്രധാന തീമായിരുന്നു?
Answer: ടോയ്‌ലറ്റ് ദിനം
യു.എന്നിന്റെ നേതൃത്വത്തില്‍ നവംബര്‍ 19-നാണ് ലോക ടോയ്‌ലറ്റ് ദിനം ആചരിച്ചത്. ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ശുചിയായ വിസര്‍ജന കേന്ദ്രം ഇപ്പോഴും ലഭ്യമല്ലെന്നാണ് ദിനാചരണത്തോടനുബന്ധിച്ചു പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്താകെ 673 ദശലക്ഷം പേര്‍ വെളിയിട വിസര്‍ജനം നടത്തുന്നുണ്ട്.
17. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലപാതയായ സൂയസ് കനാൽ ഗതാഗതത്തിന് തുറന്ന് നൽകിയതിന്റെ എത്രാമത് വാര്‍ഷികമാണ് 2019-ല്‍?
Answer: 150
1869 നവംബര്‍ 17-നാണ് സൂയസ് കനാല്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്. 164 കിലോമീറ്ററായിരുന്നു അന്നത്തെ നീളം. ഇപ്പോള്‍ 193 കിലോമീറ്റര്‍ നീളവും 24 മീറ്റര്‍ ആഴവുമുണ്ട്. യൂറോപ്പിലെ മെഡിറ്ററേനിയന്‍ കടലിനെ ചെങ്കടല്‍ വഴി ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ പാതയാണ് സൂയസ് കനാല്‍.
18. ഇന്ത്യയുടെ എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഇത്തവണ നടക്കുന്നത്?
Answer: 50-ാമത്
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായ ഗോവയിലെ പനാജിയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഇത്തവണത്തെ ചലച്ചിത്രമേള. സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള ഐക്കണ്‍ പുരസ്‌കാരം രജനികാന്തിനാണ്. 1952-ല്‍ മുംബൈയിലാണ് ആദ്യ മേള നടന്നത്.
19. ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഏത് അയല്‍ രാജ്യമാണ് രംഗത്തെത്തിയിരിക്കുന്നത്?
Answer: നേപ്പാള്‍
കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരും ലഡാക്കും അടയാളപ്പെടുത്തി കേന്ദ്ര ഗവണ്‍മെന്റ് പുതിയ മാപ്പ് പുറത്തിറക്കിയതിനു പിന്നാലെയാണ് അതിര്‍ത്തി തര്‍ക്കമുടലെടുത്തത്. കാലാപാനിയില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും അത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവകാശപ്പെട്ട് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി തന്നെ രംഗത്തെത്തുകയായിരുന്നു.
20. ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്‌ഡെ?
Answer: 47
2019 നവംബര്‍ 18-നാണ് ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി എസ്.എ.ബോബ്‌ഡെ സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലായിരുന്നു പുതിയ നിയമനം. 2021 വരെ ബോബ്ഡേയ്ക്ക് ഈ പദവിയിൽ കാലാവധിയുണ്ട്.
21. നവംബര്‍ 15-ന് അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ ശ്രദ്ധേയമായ ഏത് സമരത്തിന്റെ നായകനായിരുന്നു?
Answer: ഭോപ്പാല്‍ വാതക ദുരന്തം
1984-ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കായി സമരം ചെയ്ത സാമൂഹിക പ്രവര്‍ത്തകനാണ് അബ്ദുള്‍ ജബ്ബാര്‍. 1984-ലെ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജബ്ബാറിനും ഗുരുതര പരിക്കേറ്റിരുന്നു. 1987-ല്‍ ഇരകളെ സംഘടിപ്പിച്ച് ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘതന്‍ എന്ന സംഘടന രൂപവത്കരിച്ച് നീതിക്കായി പോരാടി.
22. ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ബോക്‌സര്‍?
Answer: സരിത ദേവി
2020-ലെ ഒളിമ്പിക് ഗെയിംസില്‍ ബോക്‌സിങ് സംഘാടനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനുള്ള കമ്മിഷനാണിത്. ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് മേഖലകളില്‍നിന്നായി രണ്ട് വീതം ബോക്‌സര്‍മാരെയാണ് കമ്മിഷനിലേക്ക് തിരഞ്ഞെടുക്കുന്നത്. ഒരു വനിതാ താരവും ഒരു പുരുഷ താരവും എന്നരീതിയിലാണ് തിരഞ്ഞെടുപ്പ്. ഏഷ്യയില്‍നിന്നുള്ള വനിത ബോക്‌സറായാണ് കമ്മിഷനിലേക്ക് സരിതാ ദേവിയെ എതിരില്ലാതെ തിരഞ്ഞെടുത്തിരിക്കുന്നത്.
23. കേരളത്തിലെ പുതിയ കെട്ടിട നിര്‍മാണച്ചട്ട പ്രകാരം പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന മഴവെള്ള സംഭരണിയുടെ വലുപ്പം എത്രയായിരിക്കണം?
Answer: ഒരു ചതുരശ്ര മീറ്ററിന് 25 ലിറ്റര്‍
പുതിയ കെട്ടിട നിര്‍മാണച്ചട്ടം 2019 നവംബറിലാണ് പ്രാബല്യത്തില്‍ വന്നത്. ഇതു പ്രകാരം എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കി. വീടുകള്‍ക്ക് ഒരു ചതുരശ്രമീറ്ററിന് 25 ലിറ്ററും വാണിജ്യകെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര മീറ്ററിന് 50 ലിറ്ററുമാണ് മഴവെള്ള സംഭരണി വേണ്ടത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടം 1000 ചതുരശ്ര മീറ്റര്‍ വരെയുള്ളതാണെങ്കില്‍ അഗ്നിസുരക്ഷാ സേനയുടെ എതിര്‍പ്പില്ലാ രേഖ ആവശ്യമില്ല.
24. 2019-ലെ ബ്രിക്‌സ് യങ് ഇനവേറ്റര്‍ പുരസ്‌കാരം നേടിയ രവി പ്രകാശ് ഏത് സംസ്ഥാനത്തുനിന്നുള്ള യുവ ശാസ്ത്രജ്ഞനാണ്?
Answer: ബിഹാര്‍
ഗ്രാമീണ മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കായി ചെറിയ തുകയ്ക്ക് പാല്‍ ശീതീകരണ സംവിധാനം വികസിപ്പിച്ചതിനാണ് ബിഹാര്‍ സ്വദേശിയായ രവി പ്രകാശ് ബ്രിക്‌സ് യങ് ഇനവേറ്റര്‍ പുരസ്‌കാരം നേടിയത്. 25000 ഡോളറാണ്(18.03 ലക്ഷം രൂപ) പുരസ്‌കാരത്തുക. ബ്രിക്‌സ് രാജ്യങ്ങളിലെ യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്.
25. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?
Answer: ഗോതാബയ രാജപക്‌സെ
ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോതാബയ രാജപക്‌സെ ശ്രീലങ്കയുടെ മുന്‍ പ്രതിരോധസെക്രട്ടറിയാണ്. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സഹോദരനുമാണ് അദ്ദേഹം. ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഗോതാബയ 52 ശതമാനത്തോളം വോട്ട് നേടി.
26. മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന പോയറ്റ് ലോറിയെറ്റ് പുരസ്‌കാരം നേടിയതാര്?
Answer: സച്ചിദാനന്ദന്‍
മുംബൈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടാറ്റ ലിറ്ററേച്ചര്‍ ലൈവാണ് പോയറ്റ് ലോറിയറ്റ് പുരസ്‌കാരം നല്‍കുന്നത്. കാവ്യ ലോകത്തിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് കവി കെ. സച്ചിദാനന്ദന് പുരസ്‌കാരം നല്‍കിയത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എഴുത്തുകാരിയും വിവര്‍ത്തകയുമായ ശകുന്ദള ഗോഖലെയ്ക്കാണ്.
27. ബ്രിക്‌സ് രാജ്യങ്ങളുടെ 11-ാമത് ഉച്ചകോടി എവിടെവെച്ചാണ്?
Answer: ബ്രസിലീയ
ബ്രസീലിലെ ബ്രസീലിയയില്‍ നവംബര്‍ 13,14 തീയതികളിലാണ് ബ്രിക്‌സ് ഉച്ചകോടി. ഇന്ത്യയില്‍നിന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.
28. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം?
Answer: ഷഫാലി വര്‍മ
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ഷഫാലി വര്‍മ നവംബര്‍ 10-ന് വെസ്റ്റിന്‍ഡിസിനെതിരെ നടന്ന ട്വന്റി 20 മത്സരത്തില്‍ 31 പന്തില്‍ 50 റണ്‍സെടുത്തതോടെയാണ് പുതിയ റെക്കോഡ് പിറന്നത്. ഹരിയാനക്കാരിയായ ഷെഫാലിക്ക് 15 വയസ്സും 285 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ ഈ അര്‍ധ സെഞ്ചുറി രാജ്യാന്തരക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ അര്‍ധ സെഞ്ചുറിയായി. കഴിഞ്ഞ 30 വര്‍ഷമായി ഈ റെക്കോഡ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലായിരുന്നു. 16 വയസ്സും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ അര്‍ധ സെഞ്ചുറി നേടിയത്.
29. ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?
Answer: മൗലാന അബുള്‍ കലാം ആസാദ്
നവംബര്‍ 11-നാണ് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അബുള്‍ കലാം ആസാദ്. 1947 മുതല്‍ 58 വരെ അദ്ദേഹം ഈ പദവി വഹിച്ചു. ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണെന്ന് പറഞ്ഞത് ഇദ്ദേഹമാണ്. യു.ജി.സി., ഐ.ഐ.ടി. എ.ഐ.സി.ടി.ഇ. എന്നിവ സ്ഥാപിക്കപ്പെട്ടത് ആസാദ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. 1888 നവംബര്‍ 11-ന് മക്കയിലായിരുന്നു ആസാദിന്റെ ജനനം. 1958 ഫെബ്രുവരി 22-ന് അന്തരിച്ചു.
30. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള വിധി പുറപ്പെടുവിച്ച അഞ്ചംഗ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
Answer: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി
അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി നവംബര്‍ 9-നാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗോഗോയി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിക്കണമെന്ന 2010-ലെ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കാന്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. പകരമായി മുസ്ലിങ്ങള്‍ക്ക് ആരാധനാലയം നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കാനും ഉത്തരവുണ്ട്.
31. ഷെയ്ക്ക് ഖലിഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ ഏത് അറബ് രാജ്യത്തിന്റെ പ്രസിഡന്റായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Answer: യു.എ.ഇ.
2004 മുതല്‍ യു.എ.ഇയുടെ പ്രസിഡന്റാണ് സയിദ് അല്‍ നഹ്യാന്‍. ഇത് നാലാം തവണയാണ് അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. അഞ്ചുവര്‍ഷത്തേക്കാണ് തിരഞ്ഞെടുപ്പ്.
32. അന്തരിച്ച മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷനുമായി ഇന്ത്യയുടെ എത്രാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു?
Answer: 11
ഇന്ത്യയുടെ 10-ാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു പാലക്കാട് തിരുനെല്ലി സ്വദേശിയായ ടി.എന്‍.ശേഷന്‍. 1990 ഡിസംബര്‍ മുതല്‍ 96 ഡിസംബര്‍ 11 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി പ്രവര്‍ത്തിച്ചത്. 1997-ല്‍ കെ.ആര്‍. നാരായണനെതിരെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019 നവംബര്‍ 10-ന് ചെന്നൈയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.
33. നവംബര്‍ 6,7 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന സമുദ്രശക്തി നാവിക അഭ്യാസം ഇന്ത്യയും ഏത് രാജ്യവും സംയുക്തമായുള്ളതായിരുന്നു?
Answer: ഇന്‍ഡോനീഷ്യ
ഇന്ത്യയും ഇന്‍ഡോനീഷ്യയും ചേര്‍ന്നുള്ള നാവികാഭ്യാസത്തില്‍ രണ്ടാമത്തേതായിരുന്നു ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന സമുദ്ര ശക്തി. ആദ്യത്തേത് 2018 നവംബറില്‍ ഇന്‍ഡോനീഷ്യയില്‍ വെച്ചായിരുന്നു.
34. ഇന്ത്യയിലെ ഏത് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങളുടെ തുടക്കത്തില്‍ മണിയടി ആചാരമായി നടത്തുന്നത്?
Answer: ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത
2016ലാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ മണി സ്ഥാപിച്ചത്. നവംബര്‍ 22 മുതല്‍ ഇവിടെ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരമാണ് ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമാണ് ഈ മത്സരത്തിന്റെ തുടക്കത്തില്‍ മണിയടിക്കുന്നത്.
35. ലോക ശാസ്ത്ര ദിനം ആചരിക്കുന്നതെന്ന്?
Answer: നവംബര്‍ 10
സമാധാനത്തിനും വികസനത്തിനും ശാസ്ത്ര ദിനാചരണം എന്ന കാഴ്ചപ്പാടോടെയാണ് 2019 നവംബര്‍ 10-ന് ലോക ശാസ്ത്ര ദിനം ആചരിച്ചത്. ‘Open science, leaving no one behind’ എന്നതായിരുന്നു ഈ ദിനാചരണത്തിന്റെ തീം. യുനെസ്‌കോയുടെ നേതൃത്വത്തിലായിരുന്നു ആചരണം.
36. ലോകത്തെ ഏത് രാജ്യമാണ് അടുത്ത വര്‍ഷം 86 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരിക്കുന്നത്?
Answer: ഗയാന
ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാന വൻതോതിൽ എണ്ണ ഉത്പാദനം തുടങ്ങിയതോടെയാണ് അമ്പരപ്പിക്കുന്ന വളര്‍ച്ചാ നിരക്കിലേക്ക് കടക്കുന്നത്. ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചാ നിരക്കുള്ള ഗയാന അടുത്ത വര്‍ഷം 86 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. ചൈനയുടെ വളര്‍ച്ചാ നിരക്കിന്റെ 14 ഇരട്ടിയോളമാണിത്.
37. 2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയതാര്?
Answer: ആനന്ദ്
കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, രാഷ്ട്രീയ ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആനന്ദ്. അഭയാര്‍ഥികള്‍, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 1993-ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്കാണ് ആദ്യ എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്.
38. ഏത് പ്രശസ്ത ക്ഷേത്ര പ്രസാദമാണ് ഗോപാല കഷായം എന്ന് പേര് മാറുന്നത്?
Answer: അമ്പലപ്പുഴ പാല്‍പ്പായസം
ആചാരപരമായി നേരത്തെ ഗോപാല കഷായം എന്നായിരുന്നു അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഇത് പുനസ്ഥാപിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
39. ഏത് രാജ്യത്തുനിന്നുള്ള ചാര സോഫ്റ്റ് വേറാണ് പെഗാസസ്?
Answer: ഇസ്രായേല്‍
ഇസ്രായേലിലെ സ്വകാര്യ കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പാണ് പെഗാസസിന്റെ നിര്‍മാതാക്കള്‍. വാട്‌സ് ആപ്പ് വഴി മൊബൈല്‍ ഫോണില്‍ കടന്നുകയറി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന ചാരസോഫ്റ്റ്‌വേറാണ് ഇത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ള ഒട്ടേറെപ്പേരുടെ ഫോണ്‍വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ വിവാദമുയര്‍ത്തുകയാണ്.
40. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപമായി ഒക്ടോബര്‍ അവസാനം ഉണ്ടായ 'മഹ' ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ഏത് രാജ്യമാണ്?
Answer: ഒമാന്‍
ഒമാന്റെ കാലാവസ്ഥാ ഓഫീസാണ് ഈ ചുഴലിക്കാറ്റിന് മഹ എന്ന് പേര് നല്‍കിയത്. ലക്ഷദ്വീപിലാണ് ഈ ചുഴലിക്കാറ്റ് വീശിയടിച്ചത്. അറബിക്കടലില്‍ ഇതിന് തൊട്ടുമുമ്പുണ്ടായ ചുഴലിക്കാറ്റിന്റെ പേര് ക്യാര്‍ എന്നായിരുന്നു.
41. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോഡ് നേടിയത് ഇന്ത്യയിലെ ഏത് നഗരമാണ്?
Answer: കാണ്‍പുര്‍
ഗിന്നസിന്റെ ഏറ്റവും പുതിയ പതിപ്പായ ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് 2020-ലാണ് ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരമായ കാണ്‍പുരിനെ ലോകത്തെ ഏറ്റവും മലിനമായ നഗരമെന്ന റെക്കോഡില്‍ ചേര്‍ത്തത്. നേരത്തെ ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും കാണ്‍പുരിനെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി വിലയിരുത്തിയിരുന്നു.
42. സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിതനായതാര്?
Answer: ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ
നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നവംബര്‍ 17-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. 47-ാമത് ചീഫ് ജസ്റ്റിസായി ബോബ്‌ഡെ നവംബര്‍ 18-ന് ചുമതലയേല്‍ക്കും. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയാണ്. 2013 ഏപ്രിലിലാണ് സുപ്രിംകോടതി ജഡ്ജിയായത്.
43. 16-ാമത് ഇന്ത്യ ആസിയാന്‍ ഉച്ചകോടി എവിടെവെച്ചായിരുന്നു?
Answer: ബാങ്കോക്ക്
തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നവംബര്‍ 3-നായിരുന്നു ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഇന്ത്യ ആസിയാന്‍ ഉച്ചകോടിക്കു പുറമെ ആര്‍.സി.ഇപി. ഉച്ചകോടിയും കിഴക്കനേഷ്യ-ആസിയാന്‍ ഉച്ചകോടിയും ബാങ്കോക്കില്‍ ഇതോടൊപ്പം നടന്നിരുന്നു. അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ് എന്നാണ് ആസിയാന്റെ മുഴുവന്‍ രൂപം.
44. ലോക നഗരദിനമായി ആചരിച്ചതെന്ന്?
Answer: ഒക്ടോബര്‍ 31
ആഗോള നഗരവത്കരണവുമായി ബന്ധപ്പെട്ടാണ് യു.എന്‍. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ലോക നഗര ദിനമായി ആചരിക്കുന്നത്. Better City, Better Life എന്നായിരുന്നു ഇത്തവണത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം.
45. യു.എ.പി.എ. പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുന്ന ഭേദഗതി നിലവില്‍ വന്നതെപ്പോള്‍?
Answer: 2019 ഓഗസ്റ്റ് 8
കോഴിക്കോട് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ യു.എ.പി.എ. ചുമത്തിയതോടെയാണ് ഈ ഭീകരവിരുദ്ധ നിയമം വീണ്ടും ചര്‍ച്ചയായത്. 1967-ല്‍ നിലവില്‍ വന്ന ഈ നിയമത്തിന്റെ മുഴുവന്‍ പേര് THE UNLAWFUL ACTIVITIES (PREVENTION) ACT എന്നാണ്. 2019-ല്‍ ഈ നിയമം ഭേദഗതി ചെയ്താണ് വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാനുള്ള വകുപ്പ് ചേര്‍ത്തത്. യു.എ.പി.എ. ചുമത്തപ്പെട്ട പ്രതിയെ കുറ്റപത്രം നല്‍കാതെ 180 ദിവസംവരെ തടവില്‍വെക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

0 അഭിപ്രായങ്ങള്‍