Header Ads Widget

Ticker

6/recent/ticker-posts

SUPREME COURT OF INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നിയമനവും അധികാരങ്ങളും
ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച നിയമിതനാവുകയാണ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. 2021 ഏപ്രില്‍ വരെയാണ് ബോബ്‌ഡെയുടെ കാലാവധി. ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് നിയമനവും അധികാരങ്ങളുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകളറിയാം...
നിയമനം
ഭരണഘടനയുടെ അനുച്ഛേദം 124 (2) പ്രകാരമാണ് സുപ്രീംകോടതിയിലെ ജഡ്ജുമാരെ നിയമിക്കുന്നത്.
ചീഫ് ജസ്റ്റിസ് നിയമനത്തിന് മറ്റു ജഡ്ജിമാരെ നിയമിക്കുന്നതില്‍നിന്ന് വ്യത്യസ്തമായ വകുപ്പില്ല.വിരമിക്കുന്നതിനു മുമ്പ് ചീഫ് ജസ്റ്റിസ് തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കുകയും രാഷ്ട്രപതി ഔദ്യോഗിക നിയമനം നടത്തുകയും ചെയ്യും. 
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയെയാണ് സാധാരണ ഗതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കുക.
നിയമിച്ചതിനു ശേഷം 65 വയസ് പൂര്‍ത്തിയാകുന്നതു വരെ ചീഫ് ജസ്റ്റിന് തല്‍സ്ഥാനത്ത് തുടരാം.
അധികാരങ്ങള്‍
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തലവനാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ.
സുപ്രീം കോടതിയുടെ ഭരണപരമായ കാര്യങ്ങളും ചീഫ് ജസ്റ്റിസിന്റെ നിയന്ത്രണത്തിലായിരിക്കും.
കേസുകളുടെ അലോക്കേഷനും ഭരണഘടനാ ബെഞ്ചുകളുടെ നിയമനവും നിര്‍വഹിക്കുന്നു.
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തില്‍ രാഷ്ട്രപതിയുടെ അധികാരം നിര്‍വഹിക്കാനുള്ള ചുമതല ചീഫ് ജസ്റ്റിസിനായിരിക്കും.
യോഗ്യത
ഇന്ത്യന്‍ പൗരത്വം
രാജ്യത്തെ ഏതെങ്കിലും ഹൈക്കോടതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം ജഡ്ജിയായി പ്രവര്‍ത്തിച്ചിരിക്കണം. അല്ലെങ്കില്‍
ഹൈക്കോടതിയില്‍ അഭിഭാഷകനായി 10 വര്‍ഷത്തെ സേവനം അല്ലെങ്കില്‍ 
രാഷ്ട്രപതിയുടെ അഭിപ്രായത്തില്‍ അപാര നിയമ പരിജ്ഞാനമുള്ള വ്യക്തി
ശമ്പളം 
ഭരണഘടനാ അനുച്ഛേദം 125 പ്രകാരം പാര്‍ലമെന്റിനാണ് സുപ്രീംകോടതി ജഡ്ജിമാരുടെ ശമ്പളം നിര്‍ണയിക്കാനുള്ള അധികാരം.
2,80,000 രൂപയാണ് നിലവില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ ശമ്പളം. ജഡ്ജിമാരുടെത് 2,50,000 രൂപയും.
ഇംപീച്ച്‌മെന്റ്
ഭരണഘടനാ അനുച്ഛേദം 124 (4) പ്രകാരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കാനാകും.
മോശം പെരുമാറ്റം, പ്രാപ്തിക്കുറവ് എന്നിവ ഇംപീച്ചമെന്റ് പ്രമേയത്തിന് കാരണമായേക്കാം. 
ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റിലെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ മാത്രമേ പാസാകുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍