സമകാലികം 2019 സെപ്തംബർ: ചോദ്യോത്തരങ്ങള്‍
1. ദ ഹിന്ദു വേ എന്നത് ആരുടെ പുതിയ പുസ്തകമാണ്?
Answer: ശശി തരൂര്‍
സെപ്റ്റംബര്‍ 2-ന് പുറത്തിറങ്ങിയ ദ ഹിന്ദു വേ (The Hindu Way: An Introduction to Hinduism) ശശി തരൂരിന്റെ 2019-ലെ ആദ്യ പുസ്തകമാണ്. Why I Am A Hindu, The Paradoxical Prime Minister എന്നിവയാണ് തരൂരിന്റെ 2018-ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങള്‍. 

2. ഓസോണ്‍ പാളിക്ക് അപകടകരമായ ഏത് വാതകമാണ് ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ കണ്ടെത്തിയിരിക്കുന്നത്?
Answer: ബ്രോമിന്‍ മോണോക്‌സൈഡ്
വെളുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശമാണ് ഇന്ത്യ- പാക് അതിര്‍ത്തിയിൽ സ്ഥിതി ചെയ്യുന്ന കച്ച്. അപൂര്‍വ വാതകമായ ബ്രോമിന്‍ മോണോക്‌സൈഡ്(BrO) അസാധാരണ രീതിയില്‍ ഇവിടെ ഭൂമിക്കടിയില്‍നിന്ന് പ്രവഹിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

3. ദൂരദര്‍ശന്റെ എത്രാമത് വാര്‍ഷികമാണ് 2019 സെപ്റ്റംബര്‍ 15-ന് നടന്നത്?
Answer: 60-ാം വാര്‍ഷികം
1959 സെപ്റ്റംബര്‍ 15-നാണ് ദൂരദര്‍ശന്‍ സംപ്രേഷണം തുടങ്ങിയത്. സത്യം ശിവം സുന്ദരം എന്നതാണ് ദൂരദര്‍ദര്‍ശന്റെ മോട്ടോ. ഇന്ത്യയുടെ 90 ശതമാനം പ്രദേശത്തും ഇപ്പോള്‍ ദൂരദര്‍ശന്‍ ലഭ്യമാണ്. ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലാണ് ദൂരദര്‍ശന്റെ ആസ്ഥാനം.

4. ഓസോണ്‍ ദിനമായി ആചരിക്കുന്നതെന്ന്?
Answer:സെപ്റ്റംബര്‍ 16
ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ഒപ്പിട്ടത് 1987 സെപ്റ്റംബര്‍ 16-നായിരുന്നു. ഇതിന്റെ ഭാഗമായാണ് 2000 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കുന്നത്. 32 ഇയേര്‍സ് ആന്‍ഡ് ഹീലിങ് എന്നതായിരുന്നു 2019-ലെ ദിനാചരണത്തിന്റെ തീം.

5. ഹരിയാനയിലെ കായിക സര്‍വകലാശാലയുടെ ആദ്യ ചാന്‍സലറായി നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം?
Answer: കപില്‍ദേവ്
ഹരിയാനയിലെ സോനെപതിലാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ജൂലായ് 16-നാണ് ഹരിയാന സര്‍ക്കാര്‍ കായിക സര്‍വകലാശാലയ്ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഇന്ത്യയിലെ മൂന്നാമത് കായിക സര്‍വകലാശാലയാണ് ഹരിയാനയിലേത്.

6. മോത്തിഹാരി-അമ്‌ലേകുഞ്ചി വാതക പൈപ്പ് ലൈന്‍ ഇന്ത്യയില്‍നിന്ന് ഏത് അയല്‍രാജ്യത്തേക്കുള്ളതാണ്?
Answer: നേപ്പാള്‍
ദക്ഷിണേഷ്യയിലെ രാജ്യാതിര്‍ത്തികടന്നുള്ള ആദ്യ ഇന്ധനവിതരണ പൈപ്പ് ലൈനാണിത്. കാഠ്മണ്ഡുവിൽ സെപ്റ്റംബര്‍ 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയും സംയുക്തമായാണ് പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി 324 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിച്ചത്. നേപ്പാളിലെ ഇന്ധന പ്രതിസന്ധിക്ക് പരിഹാരമേകുന്നതാണ് ഈ പദ്ധതി.

7. 52-ാമത് എന്‍ജിനിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂഷൻ ഓഫ് എന്‍ജിനിയേഴ്‌സിന്റെ എമിനന്റ് എന്‍ജിനിയേഴ്‌സ് അവാര്‍ഡ് നേടിയത് ആര്?
Answer: വിനോദ് കുമാര്‍ യാദവ്
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് വിനോദ് കുമാര്‍ യാദവ്. സെപ്റ്റംബര്‍ 15-നായിരുന്നു 52-മത് എന്‍ജിനിയേഴ്‌സ് ദിനാചരണം. എന്‍ജിനീയറിങ് ഫോര്‍ ചെയ്ഞ്ച് എന്നതായിരുന്നു ദിനാചരണത്തിന്റെ മുദ്രാവാക്യം. എം. വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായി 1968 മുതലാണ് സെപ്റ്റംബര്‍ 15 എന്‍ജിനിയേഴ്‌സ് ദിനമായി ഇന്ത്യയില്‍ ആചരിച്ചു തുടങ്ങിയത്.

8. ഹിന്ദി ഭാഷാദിനമായി ആചരിക്കുന്നതെന്ന്?
Answer: സെപ്റ്റംബര്‍ 14
ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നല്‍കാന്‍ 1949 സെപ്റ്റംബര്‍ 14-നാണ് തീരുമാനിച്ചത്. ഇതിന്റെ സ്മരണയ്ക്കായാണ് 1953 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ഹിന്ദി ദിവസ് ആയി ആചരിക്കുന്നത്. രാജ്യത്ത് 43.63 ശതമാനം പേര്‍ സംസാരിക്കുന്നത് ഹിന്ദിയാണ്.

9. Howdy എന്ന വാക്കിന്റെ അര്‍ഥം?
Answer: hello
അമേരിക്കയിലെ ഹൂസ്റ്റണില്‍ സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സ്വീകരണത്തിന് നല്‍കിയ പേര് ഹൗഡി മോദിയെന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണ്‍ള്‍ഡ് ട്രംപ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അനൗപചാരികമായ സ്വാഗതമോതുന്നതിന് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്ന വാക്കാണ് ഹൗഡി.

10. 2019-ലെ അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
Answer: ഇന്ത്യ
കൊളംബോയില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ഈ ടൂര്‍ണമെന്റ് ആദ്യമായി നടന്നത് 1989-ലാണ്. എട്ടാമത് ടൂര്‍ണമെന്റായിരുന്നു ഇത്തവണത്തേത്. ഏഴ് തവണയും വിജയിച്ചത് ഇന്ത്യയാണ്. 2017-ല്‍ അഫ്ഗാനിസ്താന്‍ കിരീടം നേടി. 2012-ല്‍ പാകിസ്താനും ഇന്ത്യയും സംയുക്ത ജേതാക്കളായി.

11. ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം?
Answer: കേരളം
സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ 2013-17 കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരം ആയുര്‍ദൈര്‍ഘ്യത്തിലെ ദേശീയ ശരാശരി 69 വയസ്സാണ്. കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 75.2 വയസ്സാണ്. ഹിമാചല്‍പ്രദേശിലെ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ളത്(79.7 വയസ്സ്).

12. ഏത് അന്താരാഷ്ട്ര യൂണിയനുമായി ചേര്‍ന്നാണ് ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (Regional Comprehensive Economic Partnership) രൂപം നല്‍കുന്നത്?
Answer: ആസിയാന്‍
ആസിയാന്‍ രാജ്യങ്ങളും ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, എന്നീ രാജ്യങ്ങളും ഇന്ത്യയും ചേര്‍ന്ന് പുതുതായി രൂപവത്കരിക്കുന്ന വാണിജ്യ കരാറാണ് ആര്‍.സി.ഇ.പി. 2012-ല്‍ കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് ഇതിനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്. കരാറിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ച നടന്നുവരികയാണ്.

13. ഇന്ത്യയും യു.എസും ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ യുദ്ധ് അഭ്യാസ് 2019 എവിടെവെച്ചാണ് നടക്കുന്നത്?
Answer: വാഷിങ്ടണ്‍
യു.എസും ഇന്ത്യയും സംയുക്തമായി നടത്തുന്ന യുദ്ധ് അഭ്യാസില്‍ ഇന്ത്യന്‍ കരസേനയുടെ അസം റെജിമെന്റാണ് പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 5-ന് തുടങ്ങിയ പരിശീലനം സെപ്റ്റംബര്‍ 18-ന് സമാപിക്കും. ഇരു രാജ്യങ്ങലും ചേര്‍ന്നുള്ള 15-ാമത്‌ യുദ്ധ് അഭ്യാസാണ് ഇത്തവണത്തേത്.

14. രാജ്യത്തെ ആദ്യ ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ സിറ്റി തുടങ്ങിയതെവിടെ?
Answer: ഔറംഗാബാദ്
മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ 10,000 ഏക്കര്‍ സ്ഥലത്താണ് ഗ്രീന്‍ഫീല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുടങ്ങിയത്. ഔറിക് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 8-ന് ഇത് ഉദ്ഘാടനം ചെയ്തു.

15. ഏത് പൊതുമേഖലാ ബാങ്കിനെയാണ് കനറാ ബാങ്കില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്?
Answer: സിന്‍ഡിക്കേറ്റ് ബാങ്ക്
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള തീരുമാനം ഓഗസ്റ്റ് 30-ന് ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനാണ് പ്രഖ്യാപിച്ചത്. ഓറിയന്റല്‍ ബാങ്കും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്കും കനറാബാങ്കും ലയിച്ച് ഒന്നാകും. ആന്ധ്രബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കില്‍ ലയിക്കും. ഇന്ത്യന്‍ ബാങ്കും അലഹാബാദ് ബാങ്കും ലയിച്ച് ഒന്നാകും. ലയനം പൂര്‍ണമായാല്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

16. 2019-ലെ യു.എസ്.ഓപ്പണ്‍ വനിത കിരീടം നേടിയതാര്?
Answer: ബിയാന്‍ക വനേസ
19 കാരിയായ ബിയാന്‍ക കാനഡക്കാരിയാണ്. ആദ്യമായാണ് യു.എസ്. ഓപ്പണ്‍ കിരീടം നേടുന്നത്. ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെയാണ് പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗം കിരീടം റാഫേല്‍ നദാലിനാണ്. നദാലിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

17. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിര്‍ദേശിക്കപ്പെട്ടതാര്?
Answer: ജസ്റ്റിസ് എസ്. മണികുമാര്‍
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ഹൃഷികേശ് റോയിയെ സുപ്രിംകോടതി ജഡ്ജിയായി സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസായി മണികുമാറിനെ കൊളീജിയം നിര്‍ദേശിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയാണ് മണികുമാര്‍.

18. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തരോത്പാദനം?
Answer: 5 ശതമാനം
ആറു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍,മേയ്, ജൂണ്‍ മാസങ്ങളിലെ കണക്കാണ് ആദ്യ പാദത്തില്‍ പരിഗണിക്കുന്നത്.

19. കേരളത്തിന്റെ പുതിയ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണ്?
Answer: ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ജസ്റ്റിസ് പി.സദാശിവം സെപ്റ്റംബര്‍ 4-ന് ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കേരളത്തിന്റെ 22-ാമത് ഗവര്‍ണറാണ് ആരിഫ് ഖാന്‍. തെലങ്കാനയുടെ പുതിയ ഗവര്‍ണറായി ഡോ. തമിഴിസൈ സൗന്ദര്‍രാജനെയും മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത്സിങ് കോശിയാരിയെയും ഹിമാചല്‍പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയയെയും പുതുതായി നിയമിച്ചു. ഹിമാചല്‍ ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറാക്കി.

20. സെപ്റ്റംബര്‍ 6-ന് അന്തരിച്ച റോബര്‍ട്ട് മുഗാബെ ഏത് രാജ്യത്തെ മുന്‍പ്രസിഡന്റ് ആയിരുന്നു?
Answer: സിംബാബ്‌വെ
സിംബാബ് വെയുടെ ആദ്യ പ്രധാനമന്ത്രിയും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു റോബര്‍ട്ട് മുഗാബെ. 1987 മുതല്‍ 2017 വരെ മുഗാബെയായിരുന്നു സിംബാബ് വെയുടെ പ്രസിഡന്റ്. സാനു പാട്രിയോട്ടിക്ക ഫ്രണ്ട് (ZANU–PF) നേതാവായിരുന്നു.

21. യു.എന്നിന്റെ ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്‌റ്റോക്ക് 2019-റിപ്പോര്‍ട്ട് പ്രകാരം വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Answer: ഇന്ത്യ
1.75 കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിയിരിക്കുന്നതായാണ് യു.എന്നിന്റെ സാമ്പത്തിക, സാമൂഹികകാര്യ വിഭാഗത്തിന്റെ ജനസംഖ്യാ വിഭാഗം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍നിന്ന് 1.18 കോടി പേര്‍ വിദേശങ്ങളില്‍ കുടിയേറിയിട്ടുണ്ട്. ചൈനയാണ് മൂന്നാം സ്ഥാനത്ത്.

22. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ പുതിയ ചെയര്‍മാനാര്?
Answer: മധുകര്‍ കാമത്ത്
ഡി.ഡി.ബി. മുദ്ര പ്രൈവറ്റ് ലിമിറ്റഡ് എമറിറ്റസിന്റെ ചെയര്‍മാന്‍കൂടിയാണ് മധുകര്‍ കാമത്ത്. ദേവേന്ദ്ര വി. ദര്‍ദയാണ് പുതിയ ഡെപ്യൂട്ടി ചെയര്‍മാന്‍. പത്രമാധ്യമങ്ങളുടെ പ്രചാരണം ഓഡിറ്റ് ചെയ്യുന്ന സ്വതന്ത്ര സംഘടനയാണ് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍. 1948-ലാണ് ഇന്ത്യയില്‍ ഇത് സ്ഥാപിച്ചത്.

23. കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായതാര്?
Answer: ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹിം
ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രിം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് സി.കെ. അബ്ദുല്‍ റഹിമിനെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയാണ് അബ്ദുല്‍ റഹീം.

24. ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ സോഫ്റ്റ് വേറിന്റെ പേര്?
Answer: ശോധ്ശുദ്ധി
കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഈ സോഫ്റ്റ് വേര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. യു.ജി.സിയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഇന്‍ഫ്‌ലിബ് നെറ്റാണ് സോഫ്റ്റ് വേറിന്റെ സേവനം നല്‍കുന്നത്. സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സോഫ്റ്റ് വേര്‍ ലഭ്യമാക്കും.

25. 2019-ലെ ലോക കാലാവസ്ഥാ യുവജന ഉച്ചകോടി നടന്നതെവിടെ?
Answer: ന്യൂയോര്‍ക്ക്
സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയായിരുന്നു യു.എന്‍. യുവജന കാലാവസ്ഥാ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനും 29 വയസ്സിനുമിടയിലുള്ള യുവ നേതാക്കളാണ് ഈ ഉച്ചകോടിയില്‍ പങ്കെടുത്തത്. നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍ ഉച്ചകോടിയിലെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

26. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി ഏര്‍പ്പെടുത്തുന്ന സര്‍ദാര്‍ പട്ടേല്‍ ഏകതാ പുരസ്‌കാരം ഏത് മേഖലയിലെ മികവിനുള്ളതാണ്?
Answer: ദേശീയോദ്ഗ്രഥനം
ദേശീയദ്ഗ്രഥനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് ഈ അവാര്‍ഡിന് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പദ്മ അവാര്‍ഡ് മാതൃകയില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനം സമ്മാനിക്കും.

27. 2019-ല്‍ ശ്രീ ചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
Answer: കെ. ശിവന്‍
2006-ലാണ് ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ശ്രീ ചിത്തിര തിരുനാള്‍ ദേശീയ അവാര്‍ഡ് തുടങ്ങിയത്. ശാസ്ത്രം, കായികം, ടെക്‌നോളജി, സാഹിത്യം, കല, മെഡിസിന്‍, സിനിമ, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. തുടക്കത്തില്‍ ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഇപ്പോള്‍ മുന്ന് ലക്ഷം രൂപയാണ് സമ്മാനം. 2006-ല്‍ ആദ്യമായി ഈ പുരസ്‌കാരം നേടിയത് ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്ന ജി. മാധവന്‍ നായരാണ്. ഇത്തവണത്തെ അവാര്‍ഡ് ജേതാവ് ഡോ. കെ. ശിവന്‍ നിലവില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാണ്.

28. അപകടത്തില്‍ പെട്ടവരെ ഉടനടി ആസ്പത്രിയില്‍ എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സൗജന്യ ആംബുലന്‍സ് സേവന പദ്ധതിയുടെ പേര്?
Answer: കനിവ്
കനിവ് 108 എന്നാണ് സൗജന്യ ആംബുലന്‍സ് പദ്ധതിയുടെ മുഴുവന്‍ പേര്. സംസ്ഥാനത്താകെ ഈ ആംബുലന്‍സ് പദ്ധതിയുടെ സേവനം ലഭിക്കും. സെപ്റ്റംബര്‍ 17-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

29. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം?
Answer: അമിത് പംഗല്‍
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് അമിത് പംഗല്‍. ഇതിനു മുമ്പ് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. വനിതകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ആറുതവണ സ്വര്‍ണം നേടിയിട്ടുണ്ട്. റഷ്യയിലെ എക്കാറ്റരിന്‍ബര്‍ഗില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉസ്ബക്കിസ്താന്റെ ഷാഖോബിദിന്‍ സെയ്‌റോവിനോട് 5-0 ന് പരാജയപ്പെട്ടതാണ് അമിത്പംഗലിന്റെ നേട്ടം വെള്ളിയിലൊതുക്കിയത്.

Loading...
30. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നതെവിടെ?
Answer: കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി. പേര്‍ഷ്യക്കാരനായ മാലിക് ദിനാറാണ് എ.ഡി. 629-ല്‍ ഈ പള്ളി പണികഴിപ്പിച്ചത്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് പുനര്‍നിര്‍മിക്കാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. 1.18 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

31. 2019-ല്‍ ശ്രീ ചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
Answer: കെ. ശിവന്‍
2006-ലാണ് ശ്രീ ചിത്തിര തിരുനാള്‍ ട്രസ്റ്റ് ശ്രീ ചിത്തിര തിരുനാള്‍ ദേശീയ അവാര്‍ഡ് തുടങ്ങിയത്. ശാസ്ത്രം, കായികം, ടെക്‌നോളജി, സാഹിത്യം, കല, മെഡിസിന്‍, സിനിമ, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. തുടക്കത്തില്‍ ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഇപ്പോള്‍ മുന്ന് ലക്ഷം രൂപയാണ് സമ്മാനം. 2006-ല്‍ ആദ്യമായി ഈ പുരസ്‌കാരം നേടിയത് ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്ന ജി. മാധവന്‍ നായരാണ്. ഇത്തവണത്തെ അവാര്‍ഡ് ജേതാവ് ഡോ. കെ. ശിവന്‍ നിലവില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാണ്.

32. ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ സോഫ്റ്റ് വേറിന്റെ പേര്?
Answer: ശോധ്ശുദ്ധി
കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് ഈ സോഫ്റ്റ് വേര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. യു.ജി.സിയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഇന്‍ഫ്‌ലിബ് നെറ്റാണ് സോഫ്റ്റ് വേറിന്റെ സേവനം നല്‍കുന്നത്. സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സോഫ്റ്റ് വേര്‍ ലഭ്യമാക്കും.

33. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ പുതിയ ചെയര്‍മാനാര്?
Answer: മധുകര്‍ കാമത്ത്
ഡി.ഡി.ബി. മുദ്ര പ്രൈവറ്റ് ലിമിറ്റഡ് എമറിറ്റസിന്റെ ചെയര്‍മാന്‍കൂടിയാണ് മധുകര്‍ കാമത്ത്. ദേവേന്ദ്ര വി. ദര്‍ദയാണ് പുതിയ ഡെപ്യൂട്ടി ചെയര്‍മാന്‍. പത്രമാധ്യമങ്ങളുടെ പ്രചാരണം ഓഡിറ്റ് ചെയ്യുന്ന സ്വതന്ത്ര സംഘടനയാണ് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍. 1948-ലാണ് ഇന്ത്യയില്‍ ഇത് സ്ഥാപിച്ചത്.

34. 2019-ലെ ലോക കാലാവസ്ഥാ യുവജന ഉച്ചകോടി നടന്നതെവിടെ?
Answer: ന്യൂയോര്‍ക്ക്
സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയായിരുന്നു യു.എന്‍. യുവജന കാലാവസ്ഥാ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിനും 29 വയസ്സിനുമിടയിലുള്ള യുവ നേതാക്കളാണ് ഈ ഉച്ചകോടിയില്‍ പങ്കെടുത്തത്. നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കള്‍ ഉച്ചകോടിയിലെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

35. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി ഏര്‍പ്പെടുത്തുന്ന സര്‍ദാര്‍ പട്ടേല്‍ ഏകതാ പുരസ്‌കാരം ഏത് മേഖലയിലെ മികവിനുള്ളതാണ്?
Answer: ദേശീയോദ്ഗ്രഥനം
ദേശീയദ്ഗ്രഥനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് ഈ അവാര്‍ഡിന് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പദ്മ അവാര്‍ഡ് മാതൃകയില്‍ രാഷ്ട്രപതി പുരസ്‌കാരം സമ്മാനം സമ്മാനിക്കും.

36. അപകടത്തില്‍ പെട്ടവരെ ഉടനടി ആസ്പത്രിയില്‍ എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സൗജന്യ ആംബുലന്‍സ് സേവന പദ്ധതിയുടെ പേര്?
Answer: കനിവ്
കനിവ് 108 എന്നാണ് സൗജന്യ ആംബുലന്‍സ് പദ്ധതിയുടെ മുഴുവന്‍ പേര്. സംസ്ഥാനത്താകെ ഈ ആംബുലന്‍സ് പദ്ധതിയുടെ സേവനം ലഭിക്കും. സെപ്റ്റംബര്‍ 17-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

37. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നതെവിടെ?
Answer: കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദാണ് ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി. പേര്‍ഷ്യക്കാരനായ മാലിക് ദിനാറാണ് എ.ഡി. 629-ല്‍ ഈ പള്ളി പണികഴിപ്പിച്ചത്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത് പുനര്‍നിര്‍മിക്കാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. 1.18 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

38. യു.എന്നിന്റെ ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്‌റ്റോക്ക് 2019-റിപ്പോര്‍ട്ട് പ്രകാരം വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Answer: ഇന്ത്യ
1.75 കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കുടിയേറിയിരിക്കുന്നതായാണ് യു.എന്നിന്റെ സാമ്പത്തിക, സാമൂഹികകാര്യ വിഭാഗത്തിന്റെ ജനസംഖ്യാ വിഭാഗം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍നിന്ന് 1.18 കോടി പേര്‍ വിദേശങ്ങളില്‍ കുടിയേറിയിട്ടുണ്ട്. ചൈനയാണ് മൂന്നാം സ്ഥാനത്ത്.

39. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം?
Answer: അമിത് പംഗല്‍
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് അമിത് പംഗല്‍. ഇതിനു മുമ്പ് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. വനിതകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ആറുതവണ സ്വര്‍ണം നേടിയിട്ടുണ്ട്. റഷ്യയിലെ എക്കാറ്റരിന്‍ബര്‍ഗില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഉസ്ബക്കിസ്താന്റെ ഷാഖോബിദിന്‍ സെയ്‌റോവിനോട് 5-0 ന് പരാജയപ്പെട്ടതാണ് അമിത്പംഗലിന്റെ നേട്ടം വെള്ളിയിലൊതുക്കിയത്.

40. കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായതാര്?
Answer: ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹിം
ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രിം കോടതി ജഡ്ജിയായതിനെത്തുടര്‍ന്നാണ് സി.കെ. അബ്ദുല്‍ റഹിമിനെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയാണ് അബ്ദുല്‍ റഹീം.

41. ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമാറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്?
Answer: ക്രിസ്റ്റ്യന്‍ കോള്‍മാന്‍
പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടം 9.76 സെക്കന്‍ഡിലാണ് അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ പൂര്‍ത്തിയാക്കിയത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് വേഗത്തില്‍ രണ്ടാമന്‍. ലേഡി ബോള്‍ട്ട് എന്നറിയപ്പെടുന്ന ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസാണ് വനിതകളില്‍ ഏറ്റവും വേഗമേറിയ താരം. വനിതകളുടെ 100 മീറ്റര്‍ 10.71 സെക്കന്‍ഡിലാണ് ഷെല്ലി പൂര്‍ത്തിയാക്കിയത്.

42. വിലക്കയറ്റം മൂലം ഏത് കാര്‍ഷികോത്പന്നത്തിന്റെ കയറ്റുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നിരോധിച്ചത്?
Answer: ഉള്ളി
ഉള്ളി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വെള്ളപ്പൊക്കം കാരണം ഏതാനും ആഴ്ചകളായി വിലക്കയറ്റം രൂക്ഷമായിരുന്നു. ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് ഉള്ളി ലഭ്യമാക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ എല്ലാതരത്തിലുമുള്ള ഉള്ളികളുടെയും കയറ്റുമതി നിരോധിച്ചിരിക്കുന്നത്.

43. ഇന്ത്യന്‍ വ്യോമസേനാ ദിനമായി ആചരിക്കുന്നതെന്ന്?
Answer: ഒക്ടോബര്‍ 8
87-ാമത് വ്യോമ സേനാ ദിനമാണ് 2019 ഒക്ടോബര്‍ 8-ന് ആചരിക്കുന്നത്. 1932 ഒക്ടോബര്‍ 8-നാണ് ഇന്ത്യന്‍ വ്യോമസേന രൂപവത്കരിച്ചത്. ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ സേനയുടെ പേര് അന്ന് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നായിരുന്നു. 1950-ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്ന് പേര് മാറ്റിയത്. നഭ സ്പര്‍ശം ദീപ്തം(Touch the sky with glory) എന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആപ്ത വാക്യം.

44. വി.ജെ. ജെയിംസിന്റെ ഏത് കൃതിക്കാണ് 2019-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചത്?
Answer: നിരീശ്വരന്‍
1977-ലാണ് വയലാര്‍ രാമവര്‍മയുടെ സ്മരണയ്ക്കായി വയലാര്‍ അവാര്‍ഡ് തുടങ്ങിയത്. 1977-ലെ ആദ്യ അവാര്‍ഡ് ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിക്കായിരുന്നു. ഒരു ലക്ഷം രൂപയാണ് ഇപ്പോള്‍ അവാര്‍ഡ് തുക.

45. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ഫാല്‍ക്കെ അവാര്‍ഡ് ഇത്തവണ നേടിയതാര്?
Answer: അമിതാബ് ബച്ചന്‍
2018-ലെ ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് 2019 സെപ്റ്റംബര്‍ 24-ന് പ്രഖ്യാപിച്ചത്. 1969-ല്‍ സാത് ഹിന്ദുസ്ഥാനിയില്‍ വേഷമിട്ട് സിനിമയില്‍ അരങ്ങേറിയ അമിതാബ് ബച്ചന്‍ നാലു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. പദ്മശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭൂഷണ്‍ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ പിതാവെന്നറിയപ്പെടുന്നത് ദാദ സാഹേബ് ഫാല്‍ക്കെയാണ്. 1969-ല്‍ ദേവിക റാണി റോറിച്ചാണ് ഫാല്‍ക്കെ അവാര്‍ഡ് ആദ്യമായി നേടിയത്. 10 ലക്ഷം രൂപയും സ്വര്‍ണ പതക്കവുമാണ് ഇപ്പോള്‍ അവാര്‍ഡായി നല്‍കുന്നത്.

46. 17-ാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് എവിടെ വെച്ചാണ്?
Answer: ദോഹ
209 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തോളം കായിക താരങ്ങളാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 27-ന് തുടങ്ങിയ മത്സരങ്ങള്‍ 10 ദിവസം നീണ്ടു നില്‍ക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് 27 അത്‌ലറ്റുകള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

47. ഇന്ത്യയിലെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് നരേന്ദ്ര മോദിക്ക് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌കാരം ലഭിച്ചത്?
Answer: സ്വച്ഛ് ഭാരത്
സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇന്ത്യയുടെ ശുചിത്വം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്‌കാരം നരേന്ദ്ര മോദിക്ക് നല്‍കിയത്. അമേരിക്ക ആസ്ഥാനമായുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 25-ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ന്യൂയോര്‍ക്കില്‍വെച്ച് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സിന്റെ ചെയ്ഞ്ച് മേക്കര്‍ പുരസ്‌കാരം രാജസ്ഥാനിലെ ഹിന്‍സ് ല സ്വദേശിനിയായ പായല്‍ ജന്‍ഗിദായ്ക്കാണ്.

48. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏത് അന്താരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്താണ് ഇന്ത്യ ഗാന്ധി സൗരോര്‍ജ പാര്‍ക്ക് സ്ഥാപിച്ചത്?
Answer: യു.എന്‍.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തിന്റെ മേല്‍ക്കൂരയിലാണ് 50 കിലോവാട്ട് ശേഷിയുള്ള ഗാന്ധി സൗരോര്‍ജ പാര്‍ക്ക് സ്ഥാപിച്ചത്. യു.എന്‍.അംഗരാജ്യങ്ങളുടെ എണ്ണത്തിന് തുല്യമായി 193 പാനലുകളാണിതിനുള്ളത്. സെപ്റ്റംബര്‍ 25-ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇത് ഉദ്ഘാടനം ചെയ്തു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ 150 വൃക്ഷത്തൈകളുള്ള പീസ് ഗാര്‍ഡനും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.

49. 2019-ല്‍ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാരം നേടിയതാര്?
Answer: ലയണല്‍ മെസ്സി
അര്‍ജന്റീനന്‍ താരമാണ് ലയണല്‍ മെസ്സി. മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ മെഗന്‍ റാപ്പിനോയ്ക്കാണ്. മികച്ച കോച്ചായി ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിന്റെ കോച്ച് യര്‍ഗന്‍ ക്ലോപ് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെയുണ്ടായിരുന്ന ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് പകരമായാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം നല്‍കുന്നത്.

50. ബദല്‍ നൊബേല്‍ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ഇത്തവണ നേടിയ ഗ്രെറ്റ തുന്‍ബെര്‍ഗ് ഏത് രംഗവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്?
Answer: കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നടപടികള്‍ക്ക് ലോക രാജ്യങ്ങളെ പ്രേരിപ്പിക്കാനായി സ്വീഡനില്‍ എല്ലാ വെള്ളിയാഴ്ചയും പഠിപ്പുമുടക്ക് നടത്തുന്നതിന് നേതൃത്വം നല്‍കിയത് ഗ്രെറ്റ തുന്‍ബെര്‍ഗാണ്. ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയുടെ സ്ഥാപകയുമാണ്. യു.എന്‍. നടത്തിയ ലോക കാലാവസ്ഥാ വ്യതിയാന യുവജന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ഗ്രെറ്റ നടത്തിയ പ്രസംഗം ലോക ശ്രദ്ധ നേടിയിരുന്നു.

51. 'ദ റിപ്പബ്ലിക്കന്‍ എത്തിക്' എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ്?
Answer: രാഷ്ട്രപതി രാം നാഥ് കോവിന്ദ്
രാംനാഥ് കോവിന്ദ് പ്രസിഡന്റ് പദവിയിലിരിക്കെ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് 'ദ റിപ്പബ്ലിക്കന്‍ എത്തിക്'. ഇതിന്റെ രണ്ടാം ഭാഗം സെപ്റ്റംബര്‍ 7-ന് ന്യൂഡല്‍ഹിയില്‍ വൈസ്പ്രസിഡന്റ് എം.വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു.
(ഒക്ടോബറിലെ ചോദ്യോത്തരങ്ങൾ)
* സമകാലികം 2019: ഓഗസ്ററ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ജൂലൈ ഇവിടെ ക്ലിക്കുക 
* സമകാലികം 2019: ജൂൺ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മെയ് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഏപ്രിൽ ഇവിടെ ക്ലിക്കുക  
* സമകാലികം 2019: മാർച്ച് ഇവിടെ ക്ലിക്കുക  
* സമകാലികം 2019: ഫെബ്രുവരി ഇവിടെ ക്ലിക്കുക  
* സമകാലികം 2019: കറന്റ്‌ അഫയേഴ്സ് മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* സമകാലികം 2018: കറന്റ്‌ അഫയേഴ്സ് ചോദ്യോത്തരങ്ങള്‍ - ഇവിടെ ക്ലിക്കുക  
* CURRENT AFFAIRS - ഇംഗ്ലീഷില്‍ ലഭ്യമാണ് ഇവിടെ ക്ലിക്ക് ചെയ്യുക.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here