കേരളം അടിസ്ഥാനവിവരങ്ങൾ

361. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?
ഉത്തരം: ആർ.ബാലകൃഷ്ണപിള്ള

362. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി?
ഉത്തരം: കെ.മുരളീധരൻ

363. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം എൽ എ ആയിരുന്നത്?
ഉത്തരം: കെ.എം.മാണി

364. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത?
ഉത്തരം: കെ.ആർ.ഗൗരിയമ്മ

365. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിയായിരുന്നത്?
ഉത്തരം: കെ.എം.മാണി

366. ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി?
ഉത്തരം: എം.പി.വീരേന്ദ്രകുമാർ (10 ദിവസം)

367. ഏറ്റവും കൂടുതൽ കാലം ഒരേ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തി?
ഉത്തരം: കെ.എം.മാണി (പാല)

368. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ് അവതരിപ്പിച്ചത്?
ഉത്തരം: കെ.എം.മാണി (13 തവണ)

369. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി?
ഉത്തരം: ഡോ.തോമസ് ഐസക്ക്

370. ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രിമാർ?
ഉത്തരം: ആർ.ശങ്കർ, സി.അച്യുതമേനോൻ, ഇ.കെ.നായനാർ, ഉമ്മൻ ചാണ്ടി

371. ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രി?
ഉത്തരം: ഉമ്മൻ ചാണ്ടി

372. ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത്?
ഉത്തരം: ഇ.കെ.നായനാർ

373. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായിരുന്നത്?
ഉത്തരം: രമേശ് ചെന്നിത്തല

374. സിനിമാരംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി?
ഉത്തരം: കെ.ബി.ഗണേഷ് കുമാർ
375. ആദ്യമായി നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത വ്യക്തി?
ഉത്തരം: മത്തായി ചാക്കോ

376. കേരള നിയമസഭയിലെ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
ഉത്തരം: കെ.എം. സീതി സാഹിബ്

377. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്നത്?
ഉത്തരം: എം.വിജയകുമാർ

378. ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആയിരുന്നത്?
ഉത്തരം: സി.എച്ച്.മുഹമ്മദ് കോയ

379. സ്പീക്കർ സ്ഥാനത്ത് ആദ്യമായി കാലാവധി തികച്ചത്?
ഉത്തരം: എം.വിജയകമാർ

380. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി?
ഉത്തരം: റോസമ്മ പുന്നൂസ്

381. നിയമസഭയിൽ അംഗമാകാതെ മന്ത്രിയായ വ്യക്തി?
ഉത്തരം: കെ.മുരളീധരൻ

382. കേരള നിയമസഭ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി?
ഉത്തരം: ജവഹർലാൽ നെഹ്റു

383. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി ?
ഉത്തരം: വി.കെ.വേലപ്പൻ

384. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തി?
ഉത്തരം: വക്കം പുരുഷോത്തമൻ

385. കേരള നിയമസഭയിൽ ആദ്യമായി സംസാരിച്ച രാഷ്ട്രപതി ?
ഉത്തരം: കെ.ആർ.നാരായണൻ

386. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിട്ടുണ്ട്?
ഉത്തരം: 7 തവണ ( ആദ്യ രാഷ്ട്രപതി ഭരണം 1956 മാർച്ച് 23 മുതൽ 1957 ഏപ്രിൽ 5, ഏറ്റവും ഒടുവിൽ രാഷ്ട്രപതി ഭരണം വന്നത് 1982 മാർച്ച് 17 മുതൽ മെയ് 23 വരെ)

387. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?
ഉത്തരം: 2001 മെയ് 16

388. മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ വ്യക്തി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

389. 19- ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി?
ഉത്തരം: പട്ടം താണുപ്പിള്ള

390. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി?
ഉത്തരം: പട്ടം താണുപ്പിള്ള