കേരളം അടിസ്ഥാനവിവരങ്ങൾ

291. പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?
ഉത്തരം: പതിറ്റുപ്പത്ത്

292. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
ഉത്തരം: 1956 നവംബർ 1
‌(ഇന്ത്യയിൽ ആദ്യമായി രൂപീകൃതമായ നിയമനിർമാണ സഭ - മൈസൂർ (1881))

293. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്?
ഉത്തരം: 1957 ഏപ്രിൽ 5

294. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്?
ഉത്തരം: 1957 ഏപ്രിൽ 27

295. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം?
ഉത്തരം: 11

296. ആദ്യ കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം?
ഉത്തരം: 127 (126 + നോമിനേറ്റഡ് അംഗം)

297. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?
ഉത്തരം: 6

298. ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ വകുപ്പ് 356 പ്രകാരം പുറത്താക്കപ്പെട്ട മന്ത്രിസഭ?
ഉത്തരം.ഇ.എം.എസ് മന്ത്രിസഭ (1959/07/31)

299. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ?
ഉത്തരം: കെ.ആർ.ഗൗരിയമ്മ

300. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
ഉത്തരം: വി.ആർ.കൃഷ്ണയ്യർ

301. കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
ഉത്തരം: റോസമ്മ പുന്നൂസ്

302. കേരള നിയമസഭയുടെ ആദ്യത്തെ സെക്രട്ടറി?
ഉത്തരം: വി.കൃഷ്ണമൂർത്തി

303. കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം?
ഉത്തരം: 1

304. ഒന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
ഉത്തരം: വില്യം ഹാമിൽട്ടൺ ഡിക്രൂസ്
305. പതിനാലാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
ഉത്തരം: ജോൺ ഫെർണാണ്ടസ്

306. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?
ഉത്തരം: ആർ.ശങ്കരനാരായണൻ തമ്പി

307. പതിനാലാം കേരള നിയമസഭാ സ്പീക്കർ?
ഉത്തരം.. ശ്രീരാമകൃഷ്ണൻ

308. ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ?
ഉത്തരം: കെ.ഒ.ഐഷാഭായ്

309. പതിനാലാം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ?
ഉത്തരം: വി.ശശി

310. ഒന്നാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ?
ഉത്തരം: റോസമ്മ പുന്നൂസ്

311. പതിനാലാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ?
ഉത്തരം: എസ്.ശർമ്മ

312. ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
ഉത്തരം: എ.സി. ജോസ് (8 തവണ)

313. കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?
ഉത്തരം: എ.സി. ജോസ്

314. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
ഉത്തരം: എം.ഉമേഷ് റാവു (മഞ്ചേശ്വരം)

315. കേരളത്തിലെ ആദ്യ ഗവർണർ?
ഉത്തരം: ബി.രാമകൃഷണ റാവു

316. കേരളാ ഗവർണറായ ആദ്യ വനിത?
ഉത്തരം: ജ്യോതി വെങ്കിടാചലം

317. കേരളാ ഗവർണറായ രണ്ടാമത്തെ വനിത?
ഉത്തരം: രാംദുലാരി സിൻഹാ

318. കേരളാ ഗവർണറായ മൂന്നാമത്തെ വനിത?
ഉത്തരം: ഷീലാ ദീക്ഷിത്

319. കേരള ഗവർണറായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?
ഉത്തരം: വി.വി.ഗിരി

320. ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണർ?
ഉത്തരം: വി.വി.ഗിരി