കേരളം അടിസ്ഥാനവിവരങ്ങൾ
421.
2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?
ഉത്തരം:
സി.അച്യുതമേനോൻ
422.
കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം?
ഉത്തരം:
ആർ.ബാലകൃഷ്ണപിള്ള
423.
നായനാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന വർഷം?
ഉത്തരം:
1939
424.
നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം?
ഉത്തരം:
1980
425.
രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി?
ഉത്തരം:
വി.എസ്.അച്യുതാന്ദൻ
426.
പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി?
ഉത്തരം:
വി.എസ്.അച്യുതാന്ദൻ
427.
വി.എസ്.അച്യുതാന്ദൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
ഉത്തരം:
1967
428.
ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആദ്യ കേരളീയ വനിത?
ഉത്തരം:
ജാനകി രാമചന്ദ്രൻ (തമിഴ്നാട് )
429.
പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയത്?
ഉത്തരം:
1978 സെപ്തംബർ 19
430.
പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ട രാഷ്ട്രപതി?
ഉത്തരം:
നീലം സഞ്ജീവ റെഡ്ഢി (1979 ജൂൺ 4)
431.
പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച രാഷ്ട്രപതി ?
ഉത്തരം:
കെ.ആർ.നാരായണൻ (1998 മെയ് 22)
432.
പഴയ നിയമസഭാ മന്ദിരത്തിൽ അവസാനമായി സഭ സമ്മേളിച്ചത്?
ഉത്തരം:
1998 ജൂൺ 29
433.
പുതിയ നിയമസഭാ മന്ദിരത്തിൽ ആദ്യമായി സഭ സമ്മേളിച്ചത്?
ഉത്തരം:
1998 ജൂൺ 30
434.
പുതിയ നിയമസഭാ മന്ദിരം രൂപകല്പന ചെയ്ത ചീഫ് ആർക്കിടെക്റ്റ്?
ഉത്തരം:
രാമസ്വാമി അയ്യർ
435.
പഴയ നിയമസഭാ മന്ദിരത്തെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചത്?
ഉത്തരം:
കിഷൻ കാന്ത് (2001 ഫെബ്രുവരി 24)
436.
സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി?
ഉത്തരം:
ഉമ്മൻ ചാണ്ടി
437.
മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി?
ഉത്തരം:
ഉമ്മൻ ചാണ്ടി
438.
ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ?
ഉത്തരം:
ടച്ചിംഗ് ദ സോൾ
439.
ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ആപ്തവാക്യം?
ഉത്തരം:
അതിവേഗം ബഹുദൂരം
440.
രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ആപ്തവാക്യം?
ഉത്തരം:
കരുതലും വികസനവും
441.
14-ാം നിയമസഭയിലെ കേരള മുഖ്യമന്ത്രി?
ഉത്തരം:
പിണറായി വിജയൻ
442.
14-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്?
ഉത്തരം:
രമേശ് ചെന്നിത്തല
443.
14-ാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം?
ഉത്തരം:
മുഹമ്മദ് മുഹസിൻ
444.
കേരളത്തിൽ എത്രാമത്തെ മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റത്
?
ഉത്തരം:
21-ാ മത്തെ
445.
കേരളത്തിന്റെ 12-ാമത്തെ മുഖ്യമന്ത്രി?
ഉത്തരം:
പിണറായി വിജയൻ
446.
ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്മൂണിസ്റ്റ് നേതാവ്?
ഉത്തരം:
ഇ.എം.എസ്.നമ്പൂതിരിപ്പാട്
447.
കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ്?
ഉത്തരം:
ഇ.എം.എസ്.നമ്പൂതിരിപ്പാട്
448.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായ വ്യക്തി?
ഉത്തരം:
ഇ.എം.എസ്.നമ്പൂതിരിപ്പാട്
449.
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ കമ്മൂണിസ്റ്റ്?
ഉത്തരം:
ഇ.എം.എസ്.നമ്പൂതിരിപ്പാട്
450.
ഒരു നിയമസഭയുടെ കാലയളവിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആദ്യ വ്യക്തി?
ഉത്തരം:
ഇ.എം.എസ്.നമ്പൂതിരിപ്പാട്
0 അഭിപ്രായങ്ങള്