കേരളം അടിസ്ഥാനവിവരങ്ങൾ

451. കേരള നിയമസഭയുടെ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

452. 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സപ്ത കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

453. സി.പി.ഐ യുടേയും സി.പി.ഐ.എമ്മിന്റേയും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

454. 1967 ൽ നിലവിൽ വന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

455. കേരള നിയമസഭ കർഷക ബന്ധ ബിൽ അവതരിപ്പിച്ച സമയത്തെ മുഖ്യമന്ത്രി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

456. 1910 ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ നൽകിയ മുഖ്യമന്ത്രി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

457. പി.എസ്. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയ വ്യക്തി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

458. ജവഹർലാൽ നെഹ്റു എന്ന ആദ്യ കൃതി എഴുതിയ വ്യക്തി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

459. 'കേരളം മലയാളികളുടെ മാതൃഭൂമി ' എന്ന പ്രസിദ്ധകൃതി എഴുതിയ വ്യക്തി?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

460. 'ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം' , 'ഗാന്ധിയും ഗാന്ധിസവും ' എന്നീ കൃതികളുടെ കർത്താവ്?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

461. കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന ശേഷം സി.പി.ഐ.എം മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവ്?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

462. ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ സിനിമ ?
ഉത്തരം: നെയ്ത്തുകാരൻ

463. ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ എം. മുകുന്ദന്റെ നോവൽ ?
ഉത്തരം: കേശവന്റെ വിലാപങ്ങൾ

464. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ്?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്
465. 'A Short History of the Peasant movement in Kerala ' എന്ന കൃതിയുടെ കർത്താവ്?
ഉത്തരം: ഇ.എം.എസ്.നമ്പൂതിരിപ്പാട്

466. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ് നേതാവ്?
ഉത്തരം: പട്ടം താണുപ്പിള്ള

467. രാജിവെച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?
ഉത്തരം: പട്ടം താണുപ്പിള്ള

468. കേരള സംസ്ഥാനത്ത് കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ നേതാവ്?
ഉത്തരം: പട്ടം താണുപ്പിള്ള

469. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?
ഉത്തരം: പട്ടം താണുപ്പിള്ള

470. കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ്?
ഉത്തരം: പട്ടം താണുപ്പിള്ള

471. ഏറ്റവും കുറച്ച് കാലം തിരു- കൊച്ചി മുഖ്യമന്ത്രിയായ വ്യക്തി?
ഉത്തരം: പട്ടം താണുപ്പിള്ള

472. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?
ഉത്തരം: പട്ടം താണുപ്പിള്ള

473. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയുടെ പ്രധാന മന്ത്രി?
ഉത്തരം: പട്ടം താണുപ്പിള്ള

474. മന്നത്ത് പത്മനാഭനുമായി ചേർന്ന് ഹിന്ദു മഹാമണ്ഡലത്തിന് രൂപം കൊടുത്ത നേതാവ്?
ഉത്തരം: ആർ.ശങ്കർ

475. കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി?
ഉത്തരം: ആർ.ശങ്കർ

476. SNDP യോഗം ജനറൽ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി?
ഉത്തരം: ആർ.ശങ്കർ

477. കോൺഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു MLA മാരെ സംഘടിപ്പിച്ച് ഡമോക്രാറ്റിക് കോൺഗ്രസിന് രൂപം കൊടുത്ത നേതാവ്?
ഉത്തരം: ആർ.ശങ്കർ

478. കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി?
ഉത്തരം: ആർ.ശങ്കർ

479. കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി?
ഉത്തരം: ആർ.ശങ്കർ

480. കൊല്ലത്തെ ശ്രീ നാരായണാ കോളേജ് (SN കോളേജ്) പടുത്തുയർത്തിയ വ്യക്തി?
ഉത്തരം: ആർ.ശങ്കർ