ചരിത്രത്തിൽ ഇന്ന്: ഡിസംബർ 11  ഓർമ്മിച്ചിരിക്കേണ്ട ചരിത്ര സംഭവങ്ങൾ

ഡിസംബർ 11

*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 11 വർഷത്തിലെ 345 (അധിവർഷത്തിൽ 346)-ാം ദിനമാണ്‌

ഇന്ന്;
അന്തർദേശീയ പർവ്വത ദിനം

ചരിത്രത്തിൽ ഇന്ന്
*1816 – ഇൻഡ്യാന പത്തൊൻപതാമത്‌ യു. എസ്‌. സംസ്ഥാനമായി ചേർന്നു.

*1946 – യുനിസെഫ്‌ സ്ഥാപിതമായി.

*1964 – യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു

*1972 – ആറാമത്തെ അപ്പോളോ ദൌത്യമായ ” അപ്പോളോ 17 ” ചന്ദ്രനിൽ എത്തിച്ചേർന്നു .

*1997 – ഐക്യരാഷ്ട്രസഭാ സമിതി ക്യോട്ടോ പ്രൊട്ടോക്കോൾ അംഗീകരിച്ചു.
കാലാവസ്ഥാവ്യതിയാനത്തെ കുറയ്ക്കുന്നതിനു വേണ്ടി ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ[1]. 11 ഡിസംബർ 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ വച്ചു രൂപീകരിച്ച ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. വികസിതരാജ്യങ്ങൾ, പ്രത്യേകിച്ചും അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കുന്നു. 2011-ൽ കാനഡ ഔദ്യോഗികമായി കരാറിൽനിന്നു പിന്മാറി. കരാർപ്രകാരം ഉടമ്പടിരാജ്യങ്ങൾ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോതു കുറയ്ക്ക്ണം.[2][3] കൂടാതെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ഡിസംബർ 11 ജന്മദിനങ്ങൾ

1935 – പ്രണാബ്‌ മുഖർജി – ( കോൺഗ്രസ്‌ നേതാവും ,ധനകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും ആയതിനു ശേഷം ഇന്ത്യയുടെ പതിമൂന്നാമതു രാഷ്ട്രപതിയായ പ്രണബ്‌ മുഖർജി )

1922 – ദിലീപ്‌ കുമാർ – ( ഹിന്ദി ചലചിത്രലോകത്തെ ഐതിഹാസിക നടനും മുൻ പാർലിമെന്റ് അംഗവും ആയ യുസുഫ് ഖാൻ എന്ന ദിലിപ് കുമാർ )

1953 – തമ്പി കണ്ണന്താനം – ( മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാ കൃത്തുമായ തമ്പികണ്ണന്താനം )

1980 – ആര്യ – ( തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനായ ആര്യ എന്ന പേരിലറിയപ്പെടുന്ന മലയാളി ജംഷാദ്‌ സീതിരകം)

1969 – ജ്യോതിർമയി സിക്തർ – ( 1995ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ മെഡലും 1998ൽ ബാങ്കോക്കിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിൽ സ്വർണ മെഡലും നേടിയ കായികതാരവും മുൻ ലോകസഭ അംഗവും രാഷ്ട്രീയ പ്രവർത്തകയുമായ ജ്യോതിർമയി സിക്ദർ )

1922 – ദിലീപ്‌ കുമാർ – ( ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമായ ദിലീപ് കുമാർ )

1981 – ദേവേഷ്‌ ചൗഹാൻ – ( ഇൻഡ്യക്കുവേണ്ടി ഗോൾകീപ്പറായി ഹോക്കി കളിക്കുന്ന ദേവേഷ് ചൗഹാൻ )

1954 -പുഷ്പകമൽ ദഹൽ പ്രചണ്ഡ – ( കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗറില്ലാ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) നേതാവുമായ നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ )

1934 – സലിം ദുറാനി – ( ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ സലിം ദുറാനി )

1911 – മഹാകവി പാലാ നാരായണൻ നായർ – ( കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കുകയും , കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീരുകയും ചെയ്ത, കവിയും, അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനും, തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും, സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌ സെക്രട്ടറിയും, സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മേധാവിയും ആയിരുന്ന മഹാകവി പാല നാരായണൻ നായർ )

1882 – സുബൃഹ്മണ്യ ഭാരതി – ( കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി ധാരാളം ഭക്തി ഗാനങ്ങളും കവിതകളും എഴുതിയ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സുബ്രഹ്മണ്യ ഭാരതി )

1931 – രജനീഷ്‌ – ( ഭാരതീയനായ ആത്മീയഗുരു ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന രജനീഷ് ചന്ദ്രമോഹൻ ജെയിൻ )

1948 – രഘുവരൻ – ( ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടിയ “ദൈവത്തിന്റെ വികൃതികൾ” എന്നാ ചിത്രത്തിലെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപെട്ട മലയാളം,തമിഴ് ചലച്ചിത്ര രംഗത്തെ ഒരു നടനായിരുന്ന രഘുവരൻ )

1882 – മാൿസ്‌ ബോൺ – ( ഖര പദാർഥങ്ങളെ പറ്റിയും ഒപ്റ്റിക്സിലും വിലപ്പെട്ട സംഭാവനകൾ നൽകുകയും, ക്വാണ്ടം മെക്കാനിക്സിലെ പഠനത്തിനു നോബൽ സമ്മാനം കിട്ടിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ആയിരുന്ന മാക്സ് ബോൺ )

1918 – അലക്സാണ്ടർ സോൾഷെനിറ്റ്‌സ്‌ – ( ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം, ഗുലാഗ് ദ്വീപസമൂഹം എന്നീ നോവലുകളിലൂടെ സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ് പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമായ അലക്സാണ്ടർ സോൾഷെനിറ്റ്സ്

1969 – വിശ്വനാഥൻ ആനന്ദ്‌ – ( തമിഴ്‌നാട്‌ സ്വദേശിയായ ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോക ചെസ്‌ ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്‌ )
Loading...
ഡിസംബർ 11 ചരമവാർഷികങ്ങൾ

2004 – എം എസ്‌ സുബ്ബലക്ഷ്മി – ( വെങ്കടേശ്വര സുപ്രഭാതം എന്ന കീർത്തനത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീത സാന്ദ്രമാക്കുകയും മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും, ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ വളരെയേറെ ജനപ്രീതി നേടുകയും , നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബലക്ഷ്മി എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി )

2011 – മാരിയോ മിറാൻഡ – ( ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക്സ് ടൈംസ്എന്നീ മുൻനിര പത്രങ്ങളിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്ന മരിയോ ജോവോ കാർലോസ് ദോ റോസാരിയോ ഡെ ബ്രിട്ടോ മിറാൻഡ എന്ന മാരിയൊ മിറാൻഡ )

2012 – പണ്ഡിറ്റ്‌ രവിശങ്കർ – ( പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കി ചേര്‍ത്ത ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ്‌ രവിശങ്കർ )

1976 – കെ എം ജോർജ്‌ – ( ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ സജീവമാകുകയും 1964-ൽ 15 നിയമസഭാ സമാജികരെ കൊണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപികരിച്ച കെ എം ജോർജ്ജ്‌ )

1998 – പ്രദീപ്‌ – ( ഇന്ത്യാ-ചൈന യുദ്ധത്തിൽ മരണമടഞ്ഞ ഭടന്മാരുടെ സ്മരണക്കായി രചിച്ച “ആയെ മേരെ വതൻ കെ ലോഗോ ” എന്ന ദേശഭക്തി ഗാനാം രചിച്ച പ്രസിദ്ധനായ കവിയും ചലച്ചിത്ര ഗാനരചയിതാവും പിന്നണി ഗായകനുമായിരുന്ന കവി പ്രദീപ്‌ )