കേരളത്തിലെ നദികളും ജലസംഭരണികളും - 02  
Rivers and Dams in Kerala: Questions and Answers

കേരളത്തിലെ കേരളത്തിലെ നദികളും ജലസംഭരണികളും തുടരുന്നു...
ഭാരതപ്പുഴ (Bharathappuzha - 209 കി.മീ.)
* ദൈര്‍ഘ്യത്തിലും വലുപ്പത്തിലും രണ്ടാം സ്ഥാനമുള്ള ഭാരതപ്പുഴയുടെ നീളം 209 കി.മീ. ആണ്‌. കേവലം ഒരു നദിയെന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിന്റെ ജീവരേഖയാണ്‌ ഭാരതപ്പുഴ. 

* കേരളത്തിന്റെ ചരിത്രത്തിലും സംഗീതത്തിലും നൃത്തനാട്യങ്ങളിലും ചിത്രകലയിലും അക്ഷരപൈതൃകത്തിലും ഐതിഹ്യങ്ങളിലും പ്രമുഖ വ്യക്തികളുടെ ജീവിതത്തിലുമെല്ലാം ഈനദിയുടെ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

* കേരള സംസ്‌കാരത്തിന്‌ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന നദിയായും കേരള പൈതൃകത്തിന്റെ പര്യായമായ നദിയായും കണക്കാക്കപ്പെടുന്ന ഭാരതപ്പുഴയെ കേരളത്തിന്റെ നൈല്‍ എന്നും വിശേഷിപ്പിക്കുന്നു. 

* കേരളീയരുടെ ചിരിയിലും ചിന്തയിലും ഭാവ-രാഗ-താളങ്ങളിലുമെല്ലാം സ്വാധീനം ചെലുത്തിയാണ്‌ മലയാള സംസ്‌കൃതിയുടെ കളിത്തൊട്ടിലായ നിളയുടെ പ്രയാണം.

* “നിള, “പേരാര്‍'എന്നീ പേരുകളിലും അറിയപ്പെടുന്ന നദിയുടെ ഉല്‍ഭവം തമിഴ്നാട്ടിലെ ആനമലയിലാണ്‌. തുടക്കത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലൂടെ പൊള്ളാച്ചിവരെ 40 കിലോമീറ്ററോളം വടക്കോട്ട് ഒഴുകുന്ന ഈ നദി കേരളത്തില്‍ പ്രവേശിച്ച്‌ പടിഞ്ഞാറോട്ട് ഒഴുകി പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലൂടെ ഒഴുകി പൊന്നാനിക്ക്‌ വടക്കുഭാഗത്തുവച്ച്‌ കടലില്‍ച്ചേരുന്നു. 

* പൊന്നാനിപ്പുഴയെന്നും ഭാരതപ്പുഴയ്ക്ക്‌ പേരുണ്ട്‌.

* ഉല്‍ഭവസ്ഥാനത്തുനിന്ന്‌ 45 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഭാരതപ്പുഴയുടെ വലതുഭാഗത്ത്‌ വന്നുചേരുന്ന നദിയാണ്‌ പാലാര്‍. തുടര്‍ന്ന്‌ പാലക്കാട്‌ ചുരത്തിലൂടെ ഒഴുകി പാലക്കാട്‌ ജില്ലയില്‍ പ്രവേശിക്കുന്നു.

* പാലക്കാട് നിന്ന്‌ ആറു കിലോമീറ്റര്‍ അകലെ പറളിയില്‍ കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും ഭാരതപ്പുഴയില്‍ ചേരുന്നു. 

* പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മല്രമ്പദേശത്താണ്‌ കല്‍പ്പാത്തിപ്പുഴ ഉല്‍ഭവിക്കുന്നത്‌. 

* മലമ്പുഴ, വാളയാര്‍, കോരയാര്‍, വരട്ടാര്‍ എന്നീ നാല് ജലപ്രവാഹങ്ങള്‍ ചേര്‍ന്നാണ്‌ കല്‍പ്പാത്തിപ്പുഴ രൂപംകൊള്ളുന്നത്‌.

* മലമ്പുഴയ്ക്ക്‌ കുറുകേയാണ്‌ മലമ്പുഴ ഡാം. പുഴ പാലക്കാട് പട്ടണത്തില്‍ പ്രവേശിക്കുന്നതിന്‌ മുമ്പാണ്‌ അണ കെട്ടിയിരിക്കുന്നത്‌. 

* പാലക്കാട്‌ നഗരത്തിലെ പ്രശസ്തമായ കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ പേരാണ്‌ കല്‍പ്പാത്തിപ്പുഴയ്ക്ക്‌ നല്‍കിയിരിക്കുന്നത്‌.

* പാലക്കാടിന് പടിഞ്ഞാറുള്ള പറളിയിൽ വച്ച് കൽപ്പാത്തിപ്പുഴ ഭാരതപ്പുഴയിൽ ചേരുന്നു.

* ശോകനാശിനിപ്പുഴ എന്നും അറിയപ്പെടുന്നത്‌ കണ്ണാടിപ്പുഴയാണ്‌. പാലക്കാടിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ആനമലയില്‍നിന്നാണ്‌ ഉല്‍ഭവം. 

* പാലാര്‍, ആളിയാര്‍, ഉപ്പാര്‍ എന്നിവയാണ്‌ പോഷകനദികള്‍.

* ശോകനാശിനി എന്ന പേരു നല്‍കിയത്‌ എഴുത്തച്ഛനാണ്‌.

* ആളിയാറിനു കുറുകെ തമിഴ്നാട്‌ സര്‍ക്കാര്‍ നിര്‍മിച്ച അണക്കെട്ടാണ്‌ ആളിയാര്‍ ഡാം. 

* തുരങ്കങ്ങള്‍വഴി നിരവധി അണക്കെട്ടുകളെ ബന്ധിപ്പിച്ച്‌ പറമ്പിക്കുളം--ആളിയാര്‍ പദ്ധതിയായി ഇതിനെ വികസിപ്പിചിട്ടുണ്ട്‌. 

* തമിഴ്നാട്‌ പരിപാലിക്കുകയും കേരളത്തിന്‌ ഉടമസ്ഥാവകാശം ഉള്ളതുമായ അണക്കെട്ടാണ്‌ പറമ്പിക്കുളം അണക്കെട്ട്.

* പള്ളിപ്പുറം പട്ടണം ഉള്‍ക്കൊള്ളുന്ന പരുതൂര്‍ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്‌. 

* തുതപ്പുഴയുടെ പ്രധാന പോഷകനദിയാണ്‌ സൈലന്റ്‌ വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ. കുന്തിപ്പുഴയില്‍ അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള നീക്കം പരിസ്ഥിതി സ്നേഹികളുടെ ഇടപെടലിലൂടെ പരാജയപ്പെട്ടു.

* 1857-ല്‍ സൈലന്റ്‌ വാലിയിലെത്തിയ ബ്രിട്ടിഷ്‌ സസ്യശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റ്‌ ആണ്‌ ആ പേര്‍നല്‍കിയത്‌. 

* കുന്തിപ്പുഴയുടെ ഇരു വശങ്ങളിലും കുന്തിരിക്ക മരങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. * കുന്തിരിക്കപ്പുഴ ലോപിച്ചാണ്‌ കുന്തിപ്പുഴ എന്ന പേരുണ്ടായത്‌ എന്നു കരുതപ്പെടുന്നു.

* കുന്തിദേവിയും മക്കളും കുളിച്ച നദിയായതിനാലാണ്‌ കുന്തിപ്പുഴ എന്ന പേരിന്‌ കാരണം എന്ന ഒരു പുരാണപരാമര്‍ശവുമുണ്ട്‌. 

* തൂതപ്പുഴയുടെ മറ്റൊരു പേരാണ്‌ കരിമ്പുഴ. 

* കാഞ്ഞിരപ്പുഴ, അമ്പന്‍കടവ്, തുപ്പാണ്ടിപ്പുഴ എന്നിവയും തൂതപ്പുഴയുടെ പോഷകനദികളാണ്‌. 

* തിരുവേഗപ്പുറയും പെരുമന്തോളുമാണ്‌ തുതപ്പുഴയുടെ തീരത്തെ പ്രധാന സ്ഥലങ്ങള്‍.

* ആനമലയില്‍ ഉല്‍ഭവിക്കുന്ന ഗായത്രിപ്പുഴ കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, പഴയന്നൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരില്‍വച്ച്‌ ഭാരതപ്പുഴയില്‍ ലയിക്കുന്നു. വിശാലമായ ഭാരതപ്പുഴ രൂപംകൊള്ളുന്നത്‌ ഇവിടെമുതലാണ്‌. 

* മംഗലം നദി, അയലൂര്‍ പുഴ, വണ്ടാഴിപ്പുഴ, മീങ്കരപ്പൂഴ, ചുള്ളിയാര്‍ എന്നിവ ഗായത്രി പ്പുഴയുടെ പോഷകനദികളാണ്‌. 

* ചീരക്കുഴിപ്പുഴ എന്നും ഗായ്രതിപ്പുഴയ്ക്ക്‌ പേരുണ്ട്‌.

* ഗായ്രതിപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയായ മംഗലം പുഴയുടെ പോഷക നദിയാണ്‌ ചെറുകുന്നപ്പുഴ.

* അട്ടപ്പാടിയില്‍നിന്നുല്‍ഭവിക്കുന്ന കരിമ്പുഴ കുറ്റിപ്പുറത്തിനുസമീപം കുട്ടക്കടവില്‍ വച്ച്‌ ഭാരതപ്പുഴയില്‍ ചേരുന്നു.

* 6186 ചതുര്രശ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭാരതപ്പുഴയുടെ നദീതടമാണ്‌ കേരളത്തിലെ ഏറ്റവും വിസ്തീര്‍ണമുള്ള നദീതടം. ഇതില്‍ 4400 ചതുരശ്ര കിലോമീറ്റര്‍ (71 ശതമാനം) കേരളത്തിലും ബാക്കി 1786 (29 ശതമാനം) ചതുര്രശ കിലോമീറ്റര്‍ തമിഴ്‌നാട്ടിലുമാണ്‌.

* മഴകുറവായതും താരതമ്യേന വരണ്ടതുമായ പ്രദേശങ്ങളിലൂടെ (തമിഴ്നാട്‌, പാലക്കാട്‌) ഒഴുകുന്നതുകാരണം നദീതടം വിസ്തൃതമാണെങ്കിലും ഭാരതപ്പുഴയ്ക്ക്‌ ഒഴുക്ക് കുറവാണ്‌. സ്വാത്രന്ത്യാനന്തരം നദിക്ക്‌ കുറുകേ നിരവധി അണക്കെട്ടുകള്‍ നിര്‍മിച്ചതും ഒഴുക്കിനെ ബാധിച്ചു. വേനല്‍ക്കാലത്ത്‌ നദിയുടെ പലഭാഗങ്ങളും വറ്റിവരണ്ട നിലയിലാണ്‌ കാണപ്പെടുന്നത്‌.

* പാലക്കാട്‌, പറളി, കിള്ളിക്കുറിഞ്ഞിമംഗലം, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍, തൃത്താല, കൂടല്ലൂര്‍, പള്ളിപ്പുറം, കുറ്റിപ്പുറം, തിരുനാവായ, തുഞ്ചന്‍പറമ്പ്‌ എന്നിങ്ങനെ
നിരവധി നഗരങ്ങളുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും ജീവനാഡിയാണ്‌ ഭാരതപ്പുഴ.

* ഭാരതപ്പുഴയുടെയും പോഷകനദികളുടെയും കുറുകേ കെട്ടിയ അണക്കെട്ടുകളില്‍ ഏറ്റവും വലുത്‌ മലമ്പുഴ ഡാം ആണ്‌. 23.13 ചതുര്രശ കിലോമീറ്റര്‍ വിസ്തൃതിയുള്ള മലമ്പുഴ ഡാം കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റിസര്‍വോയര്‍ ആണ്‌ (ഏറ്റവും വലുത്‌ ഇടുക്കി ഡാമിന്റെത്‌). 

* ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്

* കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്‌ മലമ്പുഴ ഉദ്യാനമാണ്‌.

* കേരളത്തിലെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. 

* മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 

* 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. 

* 2005 ഒക്ടോബറിൽ മലമ്പുഴ ഡാം അതിന്റെ സുവർണ്ണ ജൂബിലി അഘോഷിച്ചു.

* അന്നത്തെ കളക്ടർ ആയ കെ. അജയകുമാർ അദ്ധ്യക്ഷനായ കമ്മിറ്റി ഓണാഘോഷ വാരവും ടൂറിസം വാരവും സംഘടിപ്പിച്ചാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

* വാളയാര്‍ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കര ഡാം, ചുള്ളിയാര്‍ ഡാം എന്നിവയാണ്‌ ഭാരതപ്പുഴ വ്യൂഹത്തിലെ മറ്റു ചില അണക്കെട്ടുകള്‍. 

* കാഞ്ഞിരപ്പുഴ, ചിറ്റൂര്‍ ഡാമുകള്‍ നിര്‍മാണത്തിലാണ്‌.

* കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ ആണ്‌ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ പ്രോജക്ട്‌. ഇത്‌ മലപ്പുറം ജില്ലയിലെ തിരൂരിനെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്നു. ജലസേചനത്തിനായിപാലത്തില്‍ 70 ഷട്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. 978 മീറ്ററുള്ള പാലം കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമാണ്‌. 
* മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുമ്പോള്‍ ആറാട്ട് നടക്കുന്ന ക്ഷ്രേതമാണ്‌ ചമ്രവട്ടം അയ്യപ്പക്ഷേത്രം.

* ഇന്ത്യയിലെ ആദ്യത്തെ കംപ്യുട്ടര്‍ സാക്ഷര ഗ്രാമമായിപ്രഖ്യാപിക്കപ്പെട്ട ഗ്രാമമാണ്‌ ചമ്രവട്ടം. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.

* കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്ത്‌ ചെറുതുരുത്തിയിലാണ്‌. 

* കേരളീയ രംഗകലകള്‍ക്കും മേളകലകള്‍ക്കും ലോക്രശദ്ധ നേടിക്കൊടുത്ത നിരവധി ശ്രേഷ്ഠ കലാകാരന്‍മാരുടെ ജന്മഭൂമി നിളാ തീരത്താണ്‌. 

* കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, മൃണാളിനി സാരാഭായ്‌, കോട്ടയ്ക്കല്‍ ശിവരാമന്‍ എന്നിങ്ങനെ നിരവധി കലാപ്രതിഭകള്‍ ഇക്കുട്ടത്തില്‍പ്പെടുന്നു.

* തിരുവില്വാമലയിലെ ഐവര്‍മഠം ഹൈന്ദവരുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്‌. പ്രസിദ്ധമായ ഒരു ശ്രീരാമക്ഷേത്രവും ഇവിടെയുണ്ട്‌.

* ആയുര്‍വേദ ചികിത്സയ്ക്ക്‌ പ്രസിദ്ധമായ കോട്ടയ്ക്കല്‍ നിളയുടെ സമീപമാണ്‌.

* ഭാരതപ്പുഴയുടെ തീരത്ത്‌ ദഹിപ്പിക്കപ്പെടുന്നവര്‍ക്ക്‌ മോക്ഷം ലഭിക്കുമെന്നാണ്‌ പഴമൊഴി. കര്‍ക്കിടക വാവിന്‌ പിതൃതര്‍പ്പണം നടത്തുന്ന സ്ഥലങ്ങളില്‍ പ്രധാനമാണ്‌ നിളാതീരം. 

* പഞ്ചപാണ്ഡവര്‍ ബലി തര്‍പ്പണം നടത്തിയത്‌ നിളാ തീരത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

* ഭാഷാ പിതാവ്‌ എഴുത്തച്ഛന്‍, തുള്ളലിന്റെ ഉപജ്ഞാതാവ്‌ കുഞ്ചന്‍ നമ്പ്യാര്‍ തുടങ്ങി പല മലയാള സാഹിത്യപ്രതിഭകളും നിളാ തീരത്ത്‌ ജനിച്ചുവളര്‍ന്നവരാണ്‌. 

കുഞ്ചന്റെ ജന്മഗേഹമായ ലക്കിടിപേരൂര്‍ പഞ്ചായത്തിലെ കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്തുഭവനം കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്‌.

* ശ്രീകിള്ളിക്കുറിശ്ശി മഹാദേവക്ഷ്രേതത്തില്‍നിന്നാണ്‌ കിളളിക്കുറിശ്ശിമംഗലം എന്ന പേരുണ്ടായത്‌. 

* കിള്ളിക്കുറിശ്ശിമംഗലത്തിന്റെ തെക്കേ അതിരിലൂടെയാണ്‌ നിള ഒഴുകുന്നത്‌.

* ചെണ്ടനിര്‍മാണത്തിന്‌ പ്രസിദ്ധമായ സ്ഥലമാണ്‌ ലക്കിടി.

* ഒ.വി.വിജയന്റെ സ്മാരകം തസ്രാക്കിലാണ്‌.

* വി.കെ.എന്നും നിളയുടെ ഇതിഹാസകഥാകാരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട എം.ടി.വാസുദേവന്‍ നായരും നിളയില്‍ നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ട കലാപ്രതിഭകളുടെ ഗണത്തില്‍പ്പെടുന്നവരാണ്‌. 

* ഈ നദിയിലെ ഉദയവും താന്നിക്കുന്നിലെ അസ്തമയവും പോലെ മനോഹരമായ മറ്റൊന്നും ഈ ലോകത്തിലില്ല എന്നു പറഞ്ഞത്‌ എം.ടി വാസുദേവൻ നായരാണ്‌.

* തിരുവില്വാമലയാണ്‌ വികെഎന്നിന്റെ ജന്മദേശം.

* തൂതപ്പുഴ ഭാരതപ്പുഴയില്‍ വന്നുചേരുന്ന കൂടല്ലുരാണ്‌ എം.ടിയുടെ സ്വദേശം. കൂടല്ലൂരിന്റെ കഥാകാരനെന്നും എംടിയെ വിശേഷിപ്പിക്കാറുണ്ട്‌.

* അച്യുതന്‍ കൂടല്ലൂര്‍ പ്രശസ്തിനേടിയത്‌ ചിത്രകലയിലാണ്‌.

* ഒ.വി.വിജയനെയും വികെഎന്നിനെയും ദഹിപ്പിച്ചതും നിളാ തീരത്താണ്‌. കവി പി.കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്‌ ഭാരതപ്പുഴയുടെ തീരത്ത്‌ അല്ലെങ്കിലും അദ്ദേഹത്തിന്‌ നിത്യപ്രചോദനം ഭാരതപ്പുഴയായിരുന്നു. 

* കാവ്യകന്യകയെത്തേടിയ കവി അലഞ്ഞത്‌ നിളയുടെ മണല്‍ത്തിട്ടകളിലൂടെയാണ്‌.

* പ്രശസ്ത സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദേശമാണ്‌ കോട്ടായി.

* പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ആര്യഭടന്റെ സ്വദേശമാണ്‌ ച്രമവട്ടം. 

* നിളാതീരത്തെ മഞ്ഞപ്ര സ്വദേശിയായിരുന്നു പ്രസിദ്ധ സംഗീതജ്ഞനാണ്‌ എം.ടി.രാമനാഥന്‍.

* ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (1906--1974) ജനിച്ചത്‌ കുറ്റിപ്പുറത്താണ്‌. 

* നിളയുടെ സംഭാവനയായ മറ്റൊരു സാഹിത്യകാരനാണ്‌ കുറ്റിപ്പുറത്ത്‌ കേശവന്‍ നായര്‍ (1882-1959).

* നിളയുടെ വടക്കേതീരത്ത്‌ തിരുനാവായയ്ക്കടുത്താണ്‌ നാരായണീയത്തിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി (1559-1645) ജനിച്ചത്‌.

* മാപ്പിള കവികളുടെ കുലഗുരു എന്നറിയപ്പെടുന്ന മഹാകവി മൊയിന്‍കുട്ടി വൈദ്യര്‍ (1852-1892) ജനിച്ചത്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ്‌.

* ഭാരതപര്യടനത്തിന്റെ കര്‍ത്താവായ കുട്ടികൃഷ്ണമാരാര്‍ (1900-1973) ജനിച്ചത്‌ പട്ടാമ്പിയിലാണ്‌.

* മനുഷ്യസ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മഹാഗാഥയായ പറയിപെറ്റ പന്തിരുകുലം ഐതിഹ്യത്തിന്റെ രംഗഭുമിയാണ്‌ നിളാതീരത്തുള്ള തൃത്താല. 

* പറയിപെറ്റ പന്തിരുകുലത്തിന്റെ കാരണവരായ മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഭവനമായ ചേമഞ്ചേരിമന ഇവിടെയാണ്‌. പന്ത്രണ്ട്‌ കുലത്തില്‍പ്പെട്ടവരും ശ്രാദ്ധമൂട്ടാന്‍ ആണ്ടിലൊരിക്കല്‍ ഇവിടെ ഒത്തുകുടുമായിരുന്നു എന്ന്‌ വിശ്വസിക്കുപ്പെടുന്നു.

* പറയിപെറ്റ പന്തിരുകുലത്തിലെ മറ്റൊരംഗമായ പാക്കനാർ സമാധിയായ കുമ്മട്ടിക്കാവ്‌ തൃത്താലയിലാണ്‌.

* തിരുതാലം എന്ന പദമാണ്‌ തൃത്താലയായിപരിണമിച്ചത്‌ എന്നൊരു നിഗമനമുണ്ട്‌. തിരു എന്ന്‌ പേര്‌ തുടങ്ങുന്ന, നിളാതീരത്തെ മറ്റു സ്ഥലങ്ങളാണ്‌ തിരുവേഗപ്പുറ,
തിരുനാവായ, തിരുവില്വാമല മുതലായവ.

* പാക്കനാര്‍, വായില്ലക്കുന്നിലപ്പന്‍, വടുതലനായര്‍, കാരയ്ക്കല്‍ മാതാവ്‌, ഉപ്പുകൊറ്റന്‍ തുടങ്ങിയവരുടെ സ്ഥലങ്ങള്‍ നിളയുടെ തീരത്ത്‌ പലയിടത്തായി ചിതറിക്കിടക്കുന്നു.

* പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തിലെ കൂത്തമ്പലം പണിതീര്‍ത്തത്‌ പെരുന്തച്ചനാണത്രേ. പെരുന്തച്ചനുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങള്‍ നിളാതീരത്ത്‌പ്രചാരത്തിലുണ്ട്‌. 

* നാറാണത്തുഭ്രാന്തന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട മലയാണ്‌ രായിരനെല്ലൂര്‍ മല. നാറാണത്ത്‌ ഭ്രാന്തന്‍ അവസാനകാലത്ത്‌ ബന്ധനസ്ഥനായി കിടന്ന ക്ഷേത്രമാണ്‌ ഭ്രാന്താചല ക്ഷ്രേതം.

* അഷ്ടവൈദ്യന്‍മാരുടെയും സിദ്ധവൈദ്യന്‍മാരുടെയും പാരമ്പര്യവും നിളാതീരം പേറുന്നുണ്ട്‌.

* തായമ്പകയുടെ കുലപതിയായിരുന്നു തൃത്താല കേശവപ്പൊതുവാള്‍.

* ഭാരതപ്പുഴയുടെ തീരത്തുള്ള ഒറ്റപ്പാലത്തുവച്ചാണ്‌ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആദ്യത്തെ സമ്മേളനം ടി പ്രകാശത്തിന്റെ അധ്യക്ഷതയില്‍ 1921-ല്‍ നടന്നത്‌. 

👉ഇന്ത്യയിലെ നദികൾ പഠിക്കാം, ഇവിടെ ക്ലിക്കുക  

* മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നി ദേശീയ നേതാക്കളുടെ ഭൗതികാവശിഷ്ടങ്ങള്‍ കേരളത്തില്‍ നിക്ഷേപിച്ചത്‌ തിരുനാവായയിലാണ്‌.

* പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍, 30 ദിവസം നീണ്ടുനിന്നിരുന്ന, ചരിത്ര പ്രസിദ്ധമായ മാമാങ്കം അരങ്ങേറിയിരുന്നത്‌ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ മണപ്പുറത്തു വച്ചായിരുന്നു.

* മാഘമകത്തില്‍നിന്നാണ്‌ മാമാങ്കം എന്ന പദം നിഷ്പന്നമായത്‌. 

* മാമാങ്ക വേദിയായിരുന്ന തിരുനാവായയിലെ നാവാമുകുന്ദക്ഷേത്രം (വിഷ്ണുവിന്‌ സമര്‍പ്പിച്ചിരിക്കുന്നു) നിളാ തീരത്താണ്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്തും
1921-ല്‍ മാപ്പിള കലാപകാലത്തും ഈ ക്ഷ്രേതം ആക്രമിക്കപ്പെട്ടിരുന്നു.

* മാമാങ്കത്തില്‍ പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ചാവേറുകളെ ആനകളെക്കൊണ്ട്‌ ചവിട്ടി കൊണ്ടിടുമായിരുന്ന മണിക്കിണര്‍ തിരുനാവായയിലാണ്‌. കിണറിന്റെ കണ്ഠത്തിലേക്ക്‌ നീളുന്ന ആനപ്പടവുകള്‍ കൊടയ്ക്കല്‍ ആശുപത്രി വളപ്പില്‍ ഇപ്പോഴും കാണാം.

* മാമാങ്ക സമയത്ത്‌ പതിനായിരം അംഗരക്ഷകരുടെ പിന്‍ബലത്തില്‍ സാമുതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷനായി നില കൊണ്ടിരുന്ന നിലപാട്‌ തറ ഇപ്പോള്‍ ഒരു പഴയ ഓട്ടുകമ്പനിയുടെ വളപ്പിനുള്ളിലാണ്‌.

* തിരുനാവായ കഴിയുമ്പോഴാണ്‌ വീതികൂടിയ മണല്‍ത്തിട്ടകള്‍ നിളയില്‍ രൂപംകൊള്ളുന്നത്‌.

* കേരള ഗാന്ധി കെ.കേളപ്പന്റെ സ്മരണ നിലനിര്‍ത്തുന്ന പോസ്റ്റ്‌ ബേസിക്‌ സ്കൂളും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളേജ്‌ ഓഫ്‌ അഗ്രികള്‍ച്ചുറല്‍ എഞ്ചിനിയറിങ്‌ ആന്‍ഡ്‌ റൂറല്‍ ടെക്നോളജിയും തവനൂരിലാണ്‌.

* ചെറിയ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയില്‍വച്ച്‌ നിള അറബിക്കടലില്‍ ചേരുന്നു.

* കേരളത്തിലെ ആദ്യത്തെ ചരിത്രകാരന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ശെയ്ഖ്‌ സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ ജനിച്ചത്‌ പൊന്നാനിയിലാണ്‌.

* പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ (1859-1934) ജനിച്ചത്‌ പൊന്നാനിയിലാണ്‌.

* മാനവികതയുടെ പൂതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ എം.ഗോവിന്ദന്‍ (1919-1989) ജനിച്ചത്‌ പൊന്നാനിയിലാണ്‌.

* നിളാതീരത്തെ പ്രസിദ്ധമായ ഒരു കലാരൂപമാണ്‌ തോല്‍പ്പാവക്കൂത്ത്‌.

* മലയാള സാഹിത്യപ്രതിഭകള്‍ക്ക്‌ നിത്യനിതാന്ത പ്രചോദനമാണ്‌ ഭാരതപ്പുഴ. നിളാ നദിയുടെ നിര്‍മലതീരം നിരുപമ ഭാവാര്‍ദ്രതിരം... എന്ന പ്രശസ്തമായ ലളിതഗാനം രചിച്ചത്‌ പി.കെ.ഗോപിയാണ്‌. പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്‌ സംഗീതം പകര്‍ന്നു.

* ബിച്ചു തിരുമല രപിച്ചു മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങള്‍ നാവായില്‍... എന്ന ലളിതഗാനത്തിന്‌ ഈണം നല്‍കിയത്‌ രവീന്ദ്രനാണ്‌.

* നിളാതീരത്തെ നിരവധി സംസ്കാരിക ബിംബങ്ങള്‍ പ്രതിഫലിക്കുന്ന പേരാറ്റിനക്കരയക്കരയക്കരയേതോ പേരറിയാക്കരയില്‍നിന്നൊരു പുത്തുമ്പി.... എന്ന പാട്ടെഴുതിയത്‌ ഒഎന്‍വി കുറുപ്പാണ്‌. എല്‍ വൈദ്യനാഥന്‍ സംഗീതം പകര്‍ന്നു. കെ.എസ്‌.സേതുമാധവന്‍ സംവിധാനം ചെയ്ത വേനല്‍ക്കിനാവുകള്‍ എന്ന സിനിമയിലെതാണീഗാനം.

* നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക്‌ ഷൊര്‍ണുരും പരിസരത്തുള്ള നിളാതീരവും ലൊക്കേഷനായിട്ടുണ്ട്‌. ദേവാസുരം, രാവണപ്രഭു തുടങ്ങി ഏറ്റവും കൂടുതല്‍ മലയാള സിനിമകള്‍ക്ക്‌ ലൊക്കേഷനായിട്ടുള്ള വീടുകളിലൊന്നായ വരിക്കാശ്ശേരി മന ഒറ്റപ്പാലത്തിനടുത്ത്‌ മാണിശ്ശേരിയിലാണ്‌. കേരളീയ വാസ്തു ശില്‍പകലാപാടവത്തിന്റെ ഉദാത്ത മാതൃകയാണ്‌ ഈ മന.

* തമിഴ്‌നാട്‌. കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെയും വടക്കന്‍ കേരളത്തിലെയും ശബരിമല തീര്‍ഥാടകര്‍ക്ക്‌ വിശ്രമകേന്ദ്രം എന്ന നിലയില്‍ ഭാരതപ്പുഴയുടെ തീരത്ത്‌
സ്ഥിതിചെയ്യുന്ന മല്ലൂര്‍ ശിവക്ഷ്രേത പരിസരത്ത്‌ ആരംഭിച്ച പദ്ധതിയാണ്‌ മിനി പമ്പ.

* നദിയുടെ ചരിത്ര-സാംസ്കാരിക-പാരിസ്ഥിക പ്രാധാന്യം തിരിച്ചറിയാതെ നടത്തുന്ന അനധികൃതമായ മണല്‍ഖനനവും മാലിന്യമൊഴുക്കലും കയ്യേറലും മൂലം നാശോന്മുഖമായിരിക്കുകയാണ്‌ ഭാരതപ്പുഴ. 

* പരിസ്ഥിതി-പുഴ സ്നേഹികളുടെ നിരന്തര ഇടപെടലുകളും പോരാട്ടങ്ങളുമാണ്‌
ഒരു മഹാസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും സ്രോതസ്സായ ഈ നദിയുടെ മരണത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തുന്നത്‌. ഇന്ന്‌ നിള പ്രതിനിധാനം ചെയ്യുന്നത്‌ വിവേചന ബുദ്ധിയില്ലാത്ത ചൂഷണം മൂലമുണ്ടായ സംസ്കാരിക അധപ്പതനത്തെക്കൂടിയാണ്‌.
<കേരളത്തിലെ നദികളും ജലസംഭരണികളും -അടുത്ത പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 

👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here