ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 24): ഏപ്രിൽ 24 പഞ്ചായത്തി രാജ് ദിനം - ചോദ്യോത്തരങ്ങൾ | 24 April - in history: National Panchayati Raj Day 2024


ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 24):  ഇന്ന് ഏപ്രിൽ 24 
പഞ്ചായത്തി രാജ് ദിനം - ക്വിസ് | National Panchayati Raj Day: Quiz | Questions and Answers

ഏപ്രില്‍ 24 ദേശീയ പഞ്ചായത്തിരാജ്‌ രാജ് ദിനം. എല്ലാവര്‍ഷവും ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു വരുന്നു. 

ദേശീയ പഞ്ചായത്തിരാജ്‌ നിയമം 1993 ൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ്‌ ഏപ്രിൽ 24 പഞ്ചായത്തിരാജ്‌ ദിനം ആയി ആചരിക്കുന്നത്‌
ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്തി രാജ് അഥവാ പഞ്ചായത്ത് രാജ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ്. ''സ്വരാജ്” സങ്കല്പം കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമ ലക്ഷ്യമെന്നു ഗാന്ധിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രചോദനം.

• ആരംഭം
അധികാരവികേന്ദ്രീകരണത്തെക്കുറിച്ച്, ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്. അധികാര വികേന്ദ്രീകരണത്തിൻറെ മാർഗരേഖയായി മാറിയ ബൽവന്ത്റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് ദേശീയ വികസന സമിതി 1958ൽ അംഗീകരിച്ചതോടെ ആദ്യം രാജസ്ഥാനിലും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും നവീനമായ ഗ്രാമഭരണ സമിതികൾ ഉദയം ചെയ്തു തുടങ്ങി. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 എപ്രിലിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെ പഞ്ചായത്ത് രാജ് സംവിധാനം ശക്തമായി. ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്നു.

• എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി
1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി. വനിതകൾക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളിൽ എത്തുക, സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുദ്ധ്യങ്ങളും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുയാണ്. 

• വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്
“വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം. അതിലൂടെ സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമാവുക.  ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിക്കുവാൻ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത്. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത്.

• കേരള പഞ്ചായത്ത് ആക്ട്, 1960
സാമൂഹ്യ വികസന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തിൽ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സർക്കാരുകൾ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന ബൽവന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിർമ്മിക്കുകയും 01-01-1962ൽ നിലവിൽ വരികയും ചെയ്തു. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകൾ രൂപവൽകരിച്ചു. ഈ പഞ്ചായത്തുകളിൽ 01-01-1964 മുതൽ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ അധികാരമേൽക്കുകയും ചെയ്തു. ഈ നിയമം പഞ്ചായത്ത് ഭരണസമിതികൾക്ക് ഒട്ടേറെ അധികാരാവകാശങ്ങൾ നൽകുകയും ഗ്രാമഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു.
കാലാന്തരത്തിൽ ചില പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുകയും ചെയ്തു. 23-4-1994ൽ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുമ്പോൾ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം 941 ആണ്.

• കേരള പഞ്ചായത്ത് രാജ് ആക്ട് 1994
ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളിൽ വർദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം നിർമ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995ൽ ചില ഭേദഗതികൾ വരുത്തുകയുണ്ടായി. അനന്തരം 1999ൽ അധികാര വികേന്ദ്രീകരണ (സെൻ) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷൻറെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സർക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിൻറെ പ്രത്യേകത. 2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണ നിർണ്ണയം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തികൊണ്ട് അധികാര വികേന്ദ്രീകരണം പൂർണ്ണമായി നടപ്പിലാക്കി.

• നേരത്തെ ഫെബ്രുവരി 19
സ്വാതന്ത്ര്യ സമര പോരാളിയും ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമാണ് ഫെബ്രുവരി 19. പഞ്ചായത്ത് രാജിന് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിൻറെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ’ നേരത്തെ പഞ്ചായത്ത് ദിനമായി ആചരിച്ചിരുന്നത്‌. പഞ്ചായത്തി രാജ് നിയമവുമായി ബന്ധപ്പെട്ട ചില ചോദ്യോത്തരങ്ങൾ താഴെ നൽകിയിട്ടുണ്ട്. 100 ലേറെ ചോദ്യോത്തരങ്ങൾ ലഭിക്കാനുള്ള ലിങ്കും താഴെ നൽകിയിട്ടുണ്ട്. 

• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
പഞ്ചായത്തി രാജ് ചില ചോദ്യോത്തരങ്ങൾ 

1. പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം:
- ഗ്രാമസഭ

2. ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് :
- വാർഡ് മെമ്പർ 

3. ഗ്രാമസഭയുടെ അധ്യക്ഷൻ :
- പഞ്ചായത്ത് പ്രസിഡൻറ്

4.ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് :
- റിപ്പൺ പ്രഭു

5. പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- ജവാഹർലാൽ നെഹ്‌റു

6. ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- മഹാത്മാ ഗാന്ധി

7. ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
- എം എൻ റോയ്

8. പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത് :
- ആന്ധ്രപ്രദേശ് (1959)

9. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം:
- രാജസ്ഥാൻ (1959 നാഗൂർ ജില്ലയിൽ ജവാഹർലാൽ നെഹ്‌റു)

10. പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി :
- നരസിംഹറാവു

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here