കേരളത്തിലെ ജില്ലകൾ: തിരുവനന്തപുരം - പി.എസ്.സി. ചോദ്യോത്തരങ്ങൾ
PSC 10th, +2, Degree Level Questions & Answers | LDC Questions | Degree Level Questions | LGS | VEO | PSC Exam Questions | PSC Thiruvananthapuram Questions | PSC Districts in Kerala: Thiruvananthapuram Questions and Answers | PSC Online Coaching | PSC Exam Materials | Thiruvananthapuram Important places | Thiruvananthapuram Tourist places.
ആദ്യം തിരുവിതാംകൂറിന്റെയും പിന്നീട് തിരുകൊച്ചിയുടെയും ഒടുവിൽ കേരളത്തിന്റെയും തലസ്ഥാനമാകാൻ യോഗം ലഭിച്ച നഗരമാണ് തിരുവനന്തപുരം. അനന്തപുരി, ഭൂലോക വൈകുണ്ഠം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന ഈ നഗരത്തിലാണ് കേരളത്തിലെ ഒട്ടുമിക്ക ആധുനികസംരംഭങ്ങളും ആദ്യമായി നടപ്പിലാക്കപ്പെട്ടത്. ഇന്ത്യയിലാദ്യമായി റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ബയോളജിക്കൽ പാർക്കും ടെക്നോപാർക്കും സ്ഥാപിതമായത് തിരുവനന്തപുരത്താണ് എന്നത് എല്ലാ കേരളീയർക്കും അഭിമാനം പകരുന്ന കാര്യമാണ്. ലോകത്തിലെതന്നെ വനിതകളുടെ എറ്റവും വലിയ സംഗമമായ ആറ്റുകാൽ പൊങ്കാല തിരുവനന്തപുരത്തേക്ക് ആഗോളശ്രദ്ധയാകർഷിക്കുന്നു. സംസാരിക്കാത്തവർക്കും ബധിരർക്കുമായി ഇന്ത്യയിലാദ്യമായി സർവകലാശാല സ്ഥാപിക്കപ്പെടുന്നതും തിരുവനന്തപുരത്താണ്. ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരുവിനെയും വക്കം മൗലവിയെയും കേരള നവോത്ഥാനത്തിനു സംഭാവന ചെയ്ത തിരുവനന്തപുരത്തിന് പട്ടം താണുപിള്ളയെപ്പോലുള്ള തലയെടുപ്പുള്ള നേതാക്കളെയും സംസ്ഥാനത്തിന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇവ സംബന്ധമായ വസ്തുതകൾ എല്ലാക്കാലവും മത്സരപരീക്ഷകളിൽ ജേതാക്കളെ നിർണയിക്കുന്നതിൽ അതിപ്രധാനമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയെക്കുറിച്ച് ഈ പേജിൽ നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക. ഏറ്റവും അവസാനമായി നൽകിയിരിക്കുന്ന പരിശീലന ചോദ്യോത്തരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
PSC 10th, +2, Degree Level Questions & Answers | LDC Questions | Degree Level Questions | LGS | VEO | PSC Exam Questions | PSC Thiruvananthapuram Questions | PSC Districts in Kerala: Thiruvananthapuram Questions and Answers | PSC Online Coaching | PSC Exam Materials | Thiruvananthapuram Important places | Thiruvananthapuram Tourist places.
അടിസ്ഥാനവിവരങ്ങൾ • സ്ഥാപിതമായ വർഷം :-1949 ജൂലായ് 1• ജനസാന്ദ്രത :-1509 ച.കി.മീ• സ്ത്രീപുരുഷ അനുപാതം :- 1088/1000• കടൽത്തീരം :-78 കി.മീ• കോർപ്പറേഷൻ :- 1• മുനിസിപ്പാലിറ്റി :- 4• താലൂക്ക് :- 6• ബ്ലോക്ക് പഞ്ചായത്ത് :-11• ഗ്രാമപഞ്ചായത്ത് :-73• നിയമസഭാ മണ്ഡലം :-14• ലോക്സഭാ മണ്ഡലം :- 2 (ആറ്റിങ്ങൽ, തിരുവനന്തപുരം)
പ്രത്യേകതകൾ• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല
• ഇന്ത്യയിലെ നിത്യഹരിത നഗരം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നഗരം
• കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല
• കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള ജില്ല
• കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല.
• കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല
ആദ്യത്തേത്• ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് -മാർത്താണ്ഡവർമ (ഭരണകാലം 1729-1758)
• വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി - ഉമയമ്മ റാണി (1914- ൽ മഹാകവി ഉള്ളൂർ രചിച്ച ഉമാകേരളം എന്ന മഹാകാവ്യത്തിന്റെ പ്രതിപാദ്യം ഉമയമ്മറാണിയുടെ കാലഘട്ടമാണ്)
• മാർത്താണ്ഡവർമ സ്ഥാപിച്ച ആധുനിക തിരുവിതാംകൂറിൽ സിംഹാസനമേറിയ ആദ്യ വനിത- റാണി ഗൗരി ലക്ഷ്മീഭായി
• കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ തിരുവനന്തപുരം (1940).
• കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമാണ് തിരുവനന്തപുരം.
• കേരളത്തിലാദ്യമായി ലോ കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ് (1874).
• കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്. ആദ്യം പി.എം.ജി.ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിൽക്കാലത്ത് കുളത്തൂർ എന്ന സ്ഥലത്തേക്ക് മാറ്റി.
* കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് തിരുവനന്തപുരത്താണ് ആരംഭിച്ചത്. വഴുതക്കാട് എന്ന സ്ഥലത്താണ് വിമൻസ് കോളേജ്.
• കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഫൈൻ ആർട്സ് കോളേജാണ് തിരുവനന്തപുരത്തേത്.
• കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• കേരളത്തിലെആദ്യത്തെ സർവകലാശാല - തിരുവിതാംകൂർ സർവകലാശാല (1937ൽ സ്ഥാപിതമായി. 1957-ൽ ഇതിന്റെ പേര് കേരള സർവകലാശാല എന്നുമാറ്റുകയും അധികാരപരിധി മലബാറിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു)
• കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂളാണ് ജി.വി.രാജ സ്പോർട്സ് സ്കൂൾ. ശംഖുമുഖത്തായിരുന്ന സ്കൂൾ ഇപ്പോൾ മൈലം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
• കേരളത്തിലെ ആദ്യത്തെ മ്യൂസിയമാണ് തിരുവനന്തപുരം മ്യൂസിയം.
• കേരളത്തിലെ ആദ്യത്തെ മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല.
• കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വാന നിരീക്ഷണ ശാല സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സർക്കാർ പ്രസ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിച്ചത് തിരുവനന്തപുരത്താണ് (കവടിയാർ കൊട്ടാരത്തിൽ).
• കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയമാണ് തിരുവനന്തപുരം നിലയം (1943).
• കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്രം തിരുവനന്തപുരത്താണ് ആരംഭിച്ചത്.
• കേരളത്തിലെ ആദ്യത്തെ ഫ്ളയിംഗ് ക്ലബ്ബ് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റബ്ബറധിഷ്ഠിത വ്യവസായ സ്ഥാപനമായ ട്രാവൻകൂർ റബ്ബർ വർക്സ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം തിരുവനന്തപുരമാണ്.
• വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ് ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
• കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമാ തിയേറ്ററാണ് തിരുവനന്തപുരത്തെ കലാഭവൻ.
• കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമിച്ചത് തിരുവനന്തപുരത്ത് കരമനയിലാണ്.
• കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് തുമ്പ.
• കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് (നെയ്യാർ ഡാം) സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്
• കേരളത്തിലെ ആദ്യത്തെ എസ്.ടി.ഡി. സംവിധാനം (കോട്ടയവുമായി ബന്ധപ്പെടുത്തി) കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ കാരുണ്യ ഫാർമസി കൗണ്ടർ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ച് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ തിരുവന്തപുരം ജില്ലയിലാണ് സ്ഥാപിച്ചത് (നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. ഇപ്പോൾ തിരുവന്തപുരം നഗരപരിധിയിലുള്ള അട്ടകളങ്ങരയിലേക്ക് മാറ്റി).
• തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ - രാജാ കേശവദാസ് (ധർമരാജാവിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന കേശവപിള്ള ഉത്തരേന്ത്യൻ ശൈലിയിൽ ദിവാൻ എന്ന സ്ഥാനപ്പേർ സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപ്രാഗല്ഭ്യത്തെ ആദരിക്കാൻ രാജാ എന്ന ബഹുമതി നൽകിയത് ഗവർണർ ജനറലായിരുന്ന മോർണിംഗ്ടൺ പ്രഭുവാണ് (വെല്ലസ്ലി പ്രഭുവെന്നും അദ്ദേഹം അറിയപ്പെടുന്നു. കേശവപിള്ള വിനയപൂർവം ദാസൻ എന്ന വാക്കുകൂടി പേരിനൊപ്പം ചേർത്ത് രാജാ കേശവദാസനായി.)
• കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെയാണ് - കാര്യവട്ടം (Harmony at Work ആണ് ടെക്നോപാർക്കിന്റെ ആപ്തവാക്യം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കും കാര്യവട്ടത്തേതാണ്)
• കേരളത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യമാണ് തിരുവനന്തപുരം (1938-ൽ ശ്രീ ചിത്തിര തിരുനാൾ രാജാവും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ദിവാനും ആയിരിക്കെ). തമ്പാനൂർ മുതൽ ശാസ്തമംഗലം വരെയായിരുന്നു ആദ്യത്തെ ബസ് സർവീസ്.
• കേരളത്തിലെ ആദ്യത്തെ സർവകലാശാല - തിരുവിതാംകൂർ സർവകലാശാല (1937ൽ സ്ഥാപിതമായി. 1957-ൽ ഇതിന്റെ പേര് കേരള സർവകലാശാല എന്നുമാറ്റുകയും അധികാരപരിധി മലബാറിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു).
• ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർ കൂടം
• കേരളത്തിലെ ആദ്യത്തെ ബ്രെയ്‌ലി പ്രസ് ആരംഭിച്ച സ്ഥലം- തിരുവനന്തപുരം (അന്ധർക്കുള്ള ലിപിയാണ് ബ്രെയ്‌ലി. ആറു കുത്തുകൾ ഉപയോഗിച്ചാണ് ആശയ വിനിമയം സാധ്യമാക്കുന്നത്)
• തിരമാലയിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം - വിഴിഞ്ഞം (ഇത് പിൽക്കാലത്ത് ഉപയോഗക്ഷമല്ലാതായി)
• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ
• കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി - ജി.പി.പിള്ള (1889ലെ കോൺഗ്രസ് സമ്മേളനത്തിൽ ഇദ്ദേഹം ആദ്യമായി പങ്കെടുത്തു).
• കേരളത്തിലെ ആദ്യത്തെ മാനസികരോഗാശുപ്രതി സ്ഥാപിക്കപ്പെട്ട സ്ഥലം - തിരുവനന്തപുരം (പേരുർയ്ക്കടുത്ത് ഊളമ്പാറ എന്ന സ്ഥലത്ത്).
• ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയൻ - ഗോദവർമരാജാ (കായിക കേരളത്തിന്റെ പിതാവ് എന്ന അപരനാമം ഇദ്ദേഹത്തിനുണ്ട്. വിമാനാപകടത്തിലാണ് മരണമടഞ്ഞത്)
• കേരളത്തിൽ ആദ്യമായി രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം നടന്ന സ്ഥലം - തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം (1984 ഒക്ടോബർ 1)
• കേരളത്തിലെ ആദ്യത്തെ എ.ടി.എം.(1992) തിരുവനന്തപുരത്ത് ആരംഭിച്ചത് - ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (അത് ഇപ്പോൾ HSBC- Hongkong and Shanghai Banking Corporation)
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ നെയ്യാറ്റിൻകര (ഇപ്പോൾ ഇത് തിരുവനന്തപുരത്ത് അട്ടകുളങ്ങരയിലേക്ക് മാറ്റി
• കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ - നെട്ടുകാൽത്തേരി (നെയ്യാറ്റിൻകര താലൂക്ക്)
• കേരളത്തിലെ ആദ്യത്തെ ഹോമിയോ ഡിസ്പെൻസറി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി - തിരുവനന്തപുരം പബ്ലിക് ലൈബ്രറി(1829)
• കേരളത്തിലെ ആദ്യത്തെ അടിപ്പാത ( അണ്ടർ പാസ് ) - തിരുവനന്തപുരം (പാളയം ജംഗ്ഷ ന് സമീപമാണ് നിർമിച്ചിരിക്കുന്നത്)
• തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണഗുരു
• കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ - പട്ടം (തിരുവനന്തപുരം)
• അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കാൻ കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം - തിരുവനന്തപുരം (2002 നവംബർ 14. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്).
• ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിംഗ് കേന്ദ്രം - തിരുവനന്തപുരം (2008)
• വിമാന സർവീസുവഴി ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട കേരളത്തിലെ ആദ്യത്ത നഗരം- തിരുവനന്തപുരം (1935).
• കേരളത്തിലെ ആദ്യത്തെ വനിതാ മാസികയാണ് 1886-ൽ തിരുവനന്തപുരത്ത് പുറത്തിറക്കിയ സുഗുണബോധിനി.
• കേരളത്തിലെ ആദ്യത്തെ സംയോജിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്തെ സ്ഥാപിച്ചത് ഗോപിനാഥ് മുതുകാടാണ്.
• കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം പിരപ്പൻകോട് എന്ന സ്ഥലത്താണ്.
• പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യൻ ജില്ല തിരുവനന്തപുരമാണ്.
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം (പ്രിയദർശിനി പ്ലാനറ്റോറിയം) തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ എസ്.ടി.ഡി. സംവിധാനം (കോട്ടയവുമായി ബന്ധപ്പെടുത്തി) നിലവിൽവന്നത് തിരുവനന്തപുരത്താണ്.
• ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം.
• റോയിട്ടർ എന്ന വാർത്താ ഏജൻസിയിൽ നിന്ന് നേരിട്ടു വാർത്ത വരുത്താൻ തുടങ്ങിയ ആദ്യ മലയാള പത്രമാണ് സ്വദേശാഭിമാനി.
• ഫ്രണ്ട്സിന്റെ ആദ്യ ജനസേവനകേന്ദ്രം ആരംഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (Fast Reliable Instant Efficient Network for Disbursement of Services ന്നാണ് ഫ്രണ്ട്സിന്റെ പൂർണരൂപം. സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം)
• കേരളത്തിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്
• കേരളത്തിൽ സർവകലാശാലാ പദവി ലഭിച്ച ആദ്യത്തെ ചികിത്സാകേന്ദ്രമാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രാ മെഡിക്കൽ സെന്റർ.
• കേരളത്തിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് കോവളം അശോക ബീച്ച് റിസോർട്ട്.
• കേരളത്തിലെ ആദ്യത്തെ സയൻസ് ആന്റ് ടെക്നോളജി മ്യൂസിയം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നേതാവായ മുഖ്യമന്ത്രിയാണ് പട്ടം താണുപിള്ള,
• കേരളത്തിൽ ഇംഗ്ലീഷുകാർ നിർമിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങുകോട്ട. ആറ്റിങ്ങൽ റാണിയാണ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പ്രതിനിധിയായ ജോൺ ബ്രാബോണിന് കോട്ടകെട്ടാൻ 1694 ജൂലൈയിൽ അനുമതി നൽകിയത്.
• കേരളത്തിലെ ആദ്യത്തെ ടെലഗ്രാഫ് ഓഫീസുകൾ സ്ഥാപിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ നഗരങ്ങളിൽ 1864-ൽ ആണ്.
• കേരളത്തിലെ ആദ്യത്തെ ചിത്രകലാ വിദ്യാലയമാണ് തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജ്.
• കേരളത്തിലെ ആദ്യത്തെ പുകയില പരസ്യ രഹിത ജില്ലയാണ് തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റേറിയം തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (തുമ്പ) തിരുവനന്തപുരം ജില്ലയിലാണ്.
• കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം (2011 നവംബർ) തിരുവനന്തപുരമാണ്. തൊഴിൽ വകുപ്പാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
• കേരളത്തിലെ ആദ്യത്തെ സെൻട്രൽ പൊലിസ് ക്യാന്റീൻ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഡാറ്റാ സെന്റർ സ്ഥാപിച്ചത് തിരുവനന്തപുരത്ത് കോ ബാങ്ക് ടവേഴ്സിലാണ്. രണ്ടാമത്തേത് ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലും.
• കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടൽ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ (2014)
• ട്രങ്ക് കോൾ സംവിധാനത്തോടുകൂടിയ, കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിതമായ തിരുവിതാംകൂർ കൊട്ടാരത്തിലാണ് (1940).
• കേരളത്തിൽ ആദ്യത്തെ പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്താണ്.
• ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ് വെയർ ടെക്‌നോളജി പാർക്ക് സ്ഥാപിച്ച് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഫോക്‌ലോർ മ്യൂസിയം ആരംഭിച്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടാണ്.
• കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി വേലുത്തമ്പി ദളവ
• തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ പ്രോ-വൈസ് ചാൻസലർ സി.വി. ചന്ദ്രശേഖരനായിരുന്നു.
• കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ വൃക്ഷമിത്ര അവാർഡ് ആദ്യമായി നേടിയ വ്യക്തി സുഗതകുമാരിയാണ്.
• കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി. എസ്. ഓഫീസാണ് ആർ.ശ്രീലേഖ (1987).
• കേരളത്തിലെ ആദ്യത്തെ ഹൗസിങ് കോളനിയാണ് തിരുവനന്തപുരത്ത് കവടിയാറിലുള്ള ജവാഹർ നഗർ (1954). ഈ പ്രദേശം മുമ്പ് മരച്ചീനിവിള എന്നാണ് അറിയപ്പെട്ടിരുന്നത്. മരച്ചീനി കൃഷിത്തോട്ടത്തിനുപുറമേ ഒരു മരച്ചീനി ഗവേഷണകേന്ദ്രവും ഇവിടെയുണ്ടായിരുന്നു.
• കേരളത്തിൽ സർക്കാർ ആശുപത്രികളിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയാ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരഞ്ഞടുത്തത് തിരുവനന്തപുരം മെഡിക്കൽ കോളേജിനെയാണ്.
• കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്താണ് പള്ളിച്ചൽ (2014).
• പ്രായാധിക്യമുള്ളവർക്കും ശാരീരിക പരിമിതികളുള്ളവർക്കും പ്ലാറ്റ്ഫോമുകളിൽ സഞ്ചരിക്കുന്നതിന് ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഫെറി കാർട്ട് സംവിധാനം ഏർപ്പെടുത്തിയ, കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരമാണ് (2014).
• ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചത് തുമ്പയിലാണ്. 1963 നവംബർ 21-നാണ് തുമ്പയിൽനിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. നൈക്ക് അപ്പാച്ചെ എന്നായിരുന്നു റോക്കറ്റിന്റെ പേര്.
• തുമ്പയിലെ സെന്റ് മേരി മഗ്ദലിന പള്ളിയാണ് ശാസ്ത്രജ്ഞൻമാരുടെ പ്രധാന ഓഫീസായി മാറിയത്. ബിഷപ്പ് ഹൗസിനെ വർക് ഷോപ്പാക്കി മാറ്റി.
• ഡോ. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്.
• തുമ്പ റെയിൽവേ സ്റ്റേ ഷന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത ത്തിയ ഡോ. വിക്രം സാരാഭായി ആകസ്മികമായി കോവള ഹാൽസിയൻ കൊട്ടാരത്തിൽ അന്തരിച്ചു (1971 ഡിസംബർ 30). തുടർന്ന് റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് അദ്ദേഹത്തിന്റെ സ്മരണാർഥം വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന പേരുനൽകി.
• ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്തു സ്ഥിതിചെയ്യുന്നതിനാലാണ് തുമ്പ റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമാകാൻ കാരണം.
• കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധനാ ലബോറട്ടറി സ്ഥാപിച്ചത് തിരുവനന്തപുരത്ത് വെള്ളായണിയിലാണ്.
• ലെവൽ ക്രോസുകളിലെല്ലാം കാവൽക്കാരുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ്.
• തിരുവിതാംകൂറിലെ ആദ്യത്തെ നിയമസഭാ മന്ദിരമാണ് വി.ജെ.ടി.ഹാൾ (വിക്ടോറിയ ജൂബിലി ടൗൺ ഹാൾ).
• തിരുവിതാംകൂറിൽ ജില്ലാ ജഡ്ജിയായി നിയമിതയായ ആദ്യ വനിതയാണ് അന്നാ ചാണ്ടി.
• കേരളത്തിലെ ആദ്യത്തെ ആയുഷ് കോംപ്ലക്സ് സ്ഥാപിച്ചത് നെയ്യാറ്റിൻകരയിലാണ്.
• കേരളത്തിലെ ആദ്യത്തെ സത്യസായി ക്ഷേത്രം സ്ഥാപിച്ചത് തോന്നയ്ക്കലിലാണ്.
• കേരളത്തിലെ ആദ്യത്തെ സിമന്റ് റോഡ് തിരുവിതാംകൂറിൽ രാജഭരണകാലത്ത് ദിവാൻ സി.പി.രാമസ്വാമി അയ്യർ നിർമിച്ച തിരുവനന്തപുരം-കന്യാകുമാരി റോഡ് ആണ്.
• കേരളത്തിലെ ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി മൃഗാശുപ്രതി സ്ഥാപിച്ചത് തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലാണ്.
• 1914-ലെ ട്രാവൻകൂർ കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ സഹകരണ സൊസൈറ്റിയാണ് തിരുവനന്തപുരം സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്.
• ഭരതമുനിയുടെ പ്രതിമ ഇന്ത്യയിലാദ്യമായിസ്ഥാപിച്ചത് വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ദേശീയ നൃത്ത മ്യുസിയത്തിനു മുന്നിലാണ്.
• സംസാരിക്കാത്തവർക്കും ബധിരർക്കുമായി ഇന്ത്യയിലാദ്യമായി സർവകലാശാല സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന് സർവകലാശാലാ പദവി നൽകാൻ തീരുമാനിച്ചതിലൂടെയാണ് ഇത് നടപ്പായത്.
• ഇന്ത്യയിൽ വിമാന സർവീസ് നടപ്പിലാക്കിയ ആദ്യത്തെ നാട്ടുരാജ്യം തിരുവിതാംകൂറാണ്.
• എസ്എൻഡിപി യോഗത്തിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് നെയ്യാറ്റിൻകര താലൂക്കിലെ അരുവിപ്പുറത്താണ്.
• ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ആദ്യത്തെ മലയാളി ബാറ്റ്സ്മാനാണ് സഞ്ജുസാംസൺ.
സൂപ്പർലേറ്റിവുകൾ • തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പിൽനിന്ന് 1890 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്.
• ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്- ധർമരാജാവ് അഥവാ കാർത്തിക തിരുനാൾ രാമവർമ (ഭരണകാലം 1758-1798).
• തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ വലിയ നഗരം- ആറ്റിങ്ങൽ
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി-നെയ്യാർ
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം- വെള്ളായണിക്കായൽ • കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് -നെയ്യാറ്റിൻകര
• കേരളത്തിൽ തെക്കേയറ്റത്തുള്ള തുറമുഖമാണ് വിഴിഞ്ഞം. ഇത് നിർമിച്ച തിരുവിതാംകൂർ ദിവാനാണ് ഉമ്മിണിത്തമ്പി.
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ അസംബ്ലി മണ്ഡലം-നെയ്യാറ്റിൻകര (മുമ്പ് ഈ പ്രത്യേകത പാറശ്ശാലയ്ക്ക് സ്വന്തമായിരുന്നു. ഡീലിമിറ്റേഷൻ കമ്മിഷന്റെ പുനസ്സംഘടനയോടെയാണ് നെയ്യാറ്റിൻകര തെക്കേയറ്റത്തെ മണ്ഡലമായത്).
• കേരളത്തിലെ ഏറ്റവും വലിയ ജയിൽ - പൂജപ്പുര സെൻട്രൽ ജയിൽ (കേരളത്തിലെ മറ്റു സെൻട്രൽ ജയിലുകൾ കണ്ണൂരിലും തൃശ്ശൂർ ജില്ലയിലെ വിയ്യൂരിലുമാണ്)
• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം - നെയ്യാർ (ഇപ്പോൾ കാട്ടാക്കട താലൂക്കിലാണ്)
• കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവർഗം - മരച്ചീനി
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം- വെള്ളായണി
• തെക്കൻ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം (തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് തൈക്കാട് എന്ന സ്ഥലത്താണ്).
• കേരളത്തിൽ കുട്ടികളുടെ ഏറ്റവും വലിയ ഉദ്യാനം- ആക്കുളം
• തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ഏറ്റവും ദീർഘദൂര തീവണ്ടിയാണ് തിരുവനന്തപുരം - ഗുവഹത്തി എക്സ്പ്രസ്, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടി സർവീസായ വിവേക് (ദിബ്രുഗഢ് - കന്യാകുമാരി) എക്സ്പ്രസും തിരുവനന്തപുരംവഴി കടന്നുപോകുന്നു.
• കേരളത്തിൽ ഏറ്റവും കൂടുതൽ എഞ്ചിനിയറിഗ് കോളേജുകളുള്ള ജില്ല തിരുവനപുരമാണ്.
• ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോൽസവം - ആറ്റുകാൽ പൊങ്കാല (ആറ്റുകാൽക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്നു).
• ലോകത്തിലെ, സ്ത്രീകളുടെ ഏറ്റവും വലിയകൂട്ടം- ആറ്റുകാൽ പൊങ്കാലപത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല.
• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം- കളിയിക്കവിള
• കേരളത്തിൽ ഏറ്റവും കൂടുതൽ ബാലവേ ല നടക്കുന്ന ജില്ല തിരുവനന്തപുരമാണ്.
പരിശീലന ചോദ്യോത്തരങ്ങൾ
• കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?- തിരുവനന്തപുരം
• ‘പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ള ജില്ല?- തിരുവനന്തപുരം
• പ്രാചീനകാലത്ത് 'സ്യാനന്ദുരപുരം' എന്നറിയപ്പെട്ടിരുന്നത്?- തിരുവനന്തപുരം
• കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?- തിരുവനന്തപുരം
• കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?- തിരുവനന്തപുരം
• കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?- തിരുവനന്തപുരം
• മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?- തിരുവനന്തപുരം
• 'തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന പട്ടണം?- ബാലരാമപുരം (തിരുവനന്തപുരം)
• കേരളത്തിന്റെ നെയ്ത്ത് പട്ടണം?- ബാലരാമപുരം
• ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്?- ദിവാൻ ഉമ്മിണി തമ്പി
• കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?- വെങ്ങാനൂർ (തിരുവനന്തപുരം)
• കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ?- തിരുവനന്തപുരം
• കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?- തിരുവനന്തപുരം
• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?- തിരുവനന്തപുരം
• എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?- തിരുവനന്തപുരം
• പ്രസിദ്ധമായ 'മേത്തൻ മണി’ സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ്?- കുതിരമാളിക
• വിവാഹമോചനം കൂടിയ ജില്ല?- തിരുവനന്തപുരം
• ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം
• തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?- 1940
• ലണ്ടനിലെ എക്സ്പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിംഗിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം?- കാര്യവട്ടം സ്പോർട്സ് ഹബ്ബ്(ഗ്രീൻഫീൽഡ് സ്റ്റേഡിയം), തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?- ചിത്രലേഖ
• കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാന്റ് സ്ഥാപിതമായത്?- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം?- വെള്ളായണിക്കായൽ
• കേരളത്തിന്റെ തെക്കേയറ്റത്തെ ശുദ്ധജല തടാകം?- വെള്ളായണിക്കായൽ
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?- വാമനപുരം (88 കി.മീ)
• അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?- കരമന
• കേരളത്തിലെ തെക്കേയറ്റത്തെ നദി?- നെയ്യാർ (തിരുവനന്തപുരം)
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?- നെയ്യാർ വന്യജീവി സങ്കേതം
• നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്?- നെയ്യാറ്റിൻകര
• കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?- നെയ്യാർ
• ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?- മരക്കുന്നം ദ്വീപ്
• തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം?- നെയ്യാർ ഡാം
• അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?- തിരുവനന്തപുരം
• ആദ്യത്തെ ബ്രെയ്‌ലി പ്രസ്സ് ആരംഭിച്ചത്?- തിരുവനന്തപുരം
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?- അഗസ്ത്യമല
• ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?- മഹാവിഷ്ണു
• തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്?- തിരുവനന്തപുരം ജില്ലാ കോടതിയിൽ
• ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം
• വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം?- 1960
• കുമാരനാശാന്റെ ജന്മസ്ഥലം?- കായിക്കര
• കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?- തോന്നയ്ക്കൽ
• ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത്?- ജഗതി
• അയ്യൻകാളിയുടെ ജന്മ സ്ഥലം?- വെങ്ങാനൂർ
• ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?- ചെമ്പഴന്തി
• ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല?- തിരുവനന്തപുരം(1888)
• ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം?- ശിവഗിരി
• ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?- കൊല്ലൂർ (കണ്ണമ്മൂല, തിരുവനന്തപുരം)
• സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?- നെയ്യാറ്റിൻകര
• കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്?- ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)
• കേരളത്തിലെ ഏറ്റവും വലിയ ജയിൽ?- പൂജപ്പുര സെൻട്രൽ ജയിൽ
• കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?- നെട്ടുകാൽത്തേരി (കാട്ടാക്കട)
• വില്യം ബാർട്ടന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം?- ബാർട്ടൺ ഹിൽ
• ജിമ്മി ജോർജ്ജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?- തിരുവനന്തപുരം
• സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?- കഴക്കൂട്ടം
• ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?- പാറോട്ടുകോണം (തിരുവനന്തപുരം)
• പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?- തക്കല (തമിഴ്നാട്)
• പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?- തിരുവനന്തപുരം
• ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?- തിരുവനന്തപുരം
• പ്രസിദ്ധമായ പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്?- തിരുവല്ലം
• ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?- തിരുവനന്തപുരം
• ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?- ആറ്റുകാൽ പൊങ്കാല
• സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?- ആറ്റുകാൽ ദേവീ ക്ഷേത്രം
• കേരളത്തിലെ ആദ്യ സായാഹ്ന കോടതി?- തിരുവനന്തപുരം
• 1721ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല?- തിരുവനന്തപുരം
• അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്ന ജില്ല?- തിരുവനന്തപുരം
• എൻ.എച്ച് 66, എം.സി. റോഡ് (എൻ.എച്ച് 1) എന്നിവ സന്ധിക്കുന്ന സ്ഥലം?- കേശവദാസപുരം
• ദിവാൻ രാജാകേശവദാസന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന സ്ഥലം?- കേശവദാസപുരം
• കേരളത്തിലെ ആദ്യ പോലീസ് ഐ.ജി. ആയ ചന്ദ്രശേഖരൻനായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)
• കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം?- ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
• കേരളത്തിലെ ഉയരമുള്ള മാർബിൾ മന്ദിരം?- ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം,പോത്തൻകോട്)
• ദക്ഷിണേന്ത്യയിലെ ആദ്യ യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നഗരം?- തിരുവനന്തപുരം(ഉദ്ഘാടനം ചെയ്തത് - പി. സദാശിവം)
• കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാഡമി സ്ഥാപിതമായ നഗരം?- തിരുവനന്തപുരം
• G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം?- തിരുവനന്തപുരം
• കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം?- തിരുവനന്തപുരം
• തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്?- അതിയന്നൂർ
• കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി?- കാട്ടാക്കട (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?- പട്ടം (തിരുവനന്തപുരം)
• ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?- വെള്ളനാട്
• തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം?- വിഴിഞ്ഞം (തിരുവനന്തപുരം)
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?- 2015 ഡിസംബർ 5 (തറക്കല്ലിട്ടത് - ഉമ്മൻചാണ്ടി)
• പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം
• മീൻമുട്ടി, കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം
• കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും പൊൻമുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല?- തിരുവനന്തപുരം
• പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?- വർക്കല കടപ്പുറം
• ആഴിമല ബീച്ച സ്ഥിതി ചെയ്യുന്നത്?- തിരുവനന്തപുരം
• സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല?- തിരുവനന്തപുരം
• ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?- അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)
• ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്?- തോന്നയ്ക്കൽ (ബയോ 360)
• ആദ്യത്തെ നിർഭയ ഷെൽറ്റർ?- തിരുവനന്തപുരം
• തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം?- 1950
• പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്?- 1998 മെയ് 22 (കെ. ആർ. നാരായണൻ)
• അർഹരായവർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാഭരണകൂടവും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി?- അന്നം പുണ്യം
• പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി?- പിങ്ക് ബീറ്റ്
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?- നെയ്യാറ്റിൻകര
• കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?- പൂജപ്പുര (തിരുവനന്തപുരം)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക.
കേരളത്തിൽ ആദ്യം• കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?- തിരുവനന്തപുരം (1855)
• കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?- തിരുവനന്തപുരം (1857)
• കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?- തിരുവനന്തപുരം (1939)
• കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?- തിരുവനന്തപുരം
• കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?- തിരുവനന്തപുരം (1951)
• കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?- തിരുവനന്തപുരം (1943)
• കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം?- തിരുവനന്തപുരം (2002 നവംബർ 14)
• കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്?- തിരുവനന്തപുരം
• ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല?- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?- തിരുവനന്തപുരം
• കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്?- പുത്തൻതോപ്പ് (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യ അക്വാട്ടിക്സ് സമുച്ചയം?- പിരപ്പൻകോട് (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത്?- തിരുവനന്തപുരം(പാളയം അടിപ്പാത)
• കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?- തിരുവനന്തപുരം
• തിരുവനന്തപുരത്തെ പ്രധാന കൊട്ടാരങ്ങൾ- കിളിമാനൂർ കൊട്ടാരം, കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, കുതിരമാളിക
• ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?- കിളിമാനൂർ
• കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?- ആക്കുളം
• കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?- തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു)
• കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?- തിരുവിതാംകൂർ സർവ്വകലാശാല (1937)
• തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം?- 1957
• കേരള സർവ്വകലാശാലയുടെ ആസ്ഥാനം?- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ?- യേശുക്രിസ്തുവിന്റെ പ്രതിമ (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതിചെയ്യുന്നു)
• കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ?- ശ്രീചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നു)
• കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?- കഴക്കൂട്ടം (തിരുവനന്തപുരം - 1990)
• ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക്?- കിൻഫ്രാ അനിമേഷൻ പാർക്ക് (തിരുവനന്തപുരം)
• പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?- തിരുവനന്തപുരം
• ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?- പാലോട് (തിരുവനന്തപുരം)
• കേരളത്തിൽ പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?- തിരുവനന്തപുരം (1938)
• ചെഷയർ ഹോം സ്ഥിതിചെയ്യുന്നത്?- തിരുവനന്തപുരം
• മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?- പത്മനാഭസ്വാമി ക്ഷേത്രം
• തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം?- നെയ്യാറ്റിൻകര
• കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവ്വേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി?- കിൻഫ്ര
• സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?- വില്യം ബാർട്ടൺ
• സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത വർഷം?- 1869
• സെക്രട്ടേറിയറ്റ് പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?- ആയില്യം തിരുനാൾ
• തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ?- വേലുത്തമ്പി ദളവ
• തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്തുകാണുന്ന പ്രതിമ?- ടി. മാധവറാവു
• അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും നടത്തിയ പരിശോധന?- ഓപ്പറേഷൻ നമ്പർ
• അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടിക്കൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച വാഹന പരിശോധന?- ഓപ്പറേഷൻ സേഫ്റ്റി
പഗോഡകൾ• മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?- പത്മനാഭസ്വാമി ക്ഷേത്രം
• ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?- തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)
• ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?- സൂര്യക്ഷേത്രം (കൊണാർക്ക്)
• വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?- ജഗനാഥക്ഷേത്രം (പുരി)
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക
YouTube Video Channel - Click herePSC Solved Question Papers ---> Click here PSC EXAM PROGRAMME -> Click hereCURRENT AFFAIRS QUESTIONS -> Click herePSC Degree Level Questions & Answers - Click herePSC 10th, +2 Level Questions & Answers - Click herePSC SHORTLISTS -> Click herePSC RANK LISTS -> Click hereTEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
• സ്ഥാപിതമായ വർഷം :-1949 ജൂലായ് 1
• ജനസാന്ദ്രത :-1509 ച.കി.മീ
• സ്ത്രീപുരുഷ അനുപാതം :- 1088/1000
• കടൽത്തീരം :-78 കി.മീ
• കോർപ്പറേഷൻ :- 1
• മുനിസിപ്പാലിറ്റി :- 4
• താലൂക്ക് :- 6
• ബ്ലോക്ക് പഞ്ചായത്ത് :-11
• ഗ്രാമപഞ്ചായത്ത് :-73
• നിയമസഭാ മണ്ഡലം :-14
• ലോക്സഭാ മണ്ഡലം :- 2 (ആറ്റിങ്ങൽ, തിരുവനന്തപുരം)
പ്രത്യേകതകൾ
• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല
• ഇന്ത്യയിലെ നിത്യഹരിത നഗരം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നഗരം
• കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല
• കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള ജില്ല
• കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല.
• കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല
ആദ്യത്തേത്
• ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് -മാർത്താണ്ഡവർമ (ഭരണകാലം 1729-1758)
• വേണാട് ചരിത്രത്തിലെ ആദ്യത്തെ വനിതാ ഭരണാധികാരി
- ഉമയമ്മ റാണി (1914- ൽ മഹാകവി ഉള്ളൂർ രചിച്ച ഉമാകേരളം എന്ന മഹാകാവ്യത്തിന്റെ പ്രതിപാദ്യം ഉമയമ്മറാണിയുടെ കാലഘട്ടമാണ്)
• മാർത്താണ്ഡവർമ സ്ഥാപിച്ച ആധുനിക തിരുവിതാംകൂറിൽ സിംഹാസനമേറിയ ആദ്യ വനിത
- റാണി ഗൗരി ലക്ഷ്മീഭായി
• കേരളത്തിലെ ആദ്യത്തെ സിറ്റി കോർപ്പറേഷൻ തിരുവനന്തപുരം (1940).
• കേരളത്തിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരമാണ് തിരുവനന്തപുരം.
• കേരളത്തിലാദ്യമായി ലോ കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ് (1874).
• കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്. ആദ്യം പി.എം.ജി.ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കോളേജ് പിൽക്കാലത്ത് കുളത്തൂർ എന്ന സ്ഥലത്തേക്ക് മാറ്റി.
* കേരളത്തിലെ ആദ്യത്തെ വനിതാ കോളേജ് തിരുവനന്തപുരത്താണ് ആരംഭിച്ചത്. വഴുതക്കാട് എന്ന സ്ഥലത്താണ് വിമൻസ് കോളേജ്.
• കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഫൈൻ ആർട്സ് കോളേജാണ് തിരുവനന്തപുരത്തേത്.
• കേരളത്തിൽ ആദ്യമായി സംസ്കൃത കോളേജ് ആരംഭിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഹോമിയോ കോളേജ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• കേരളത്തിലെആദ്യത്തെ സർവകലാശാല - തിരുവിതാംകൂർ സർവകലാശാല (1937ൽ സ്ഥാപിതമായി. 1957-ൽ ഇതിന്റെ പേര് കേരള സർവകലാശാല എന്നുമാറ്റുകയും അധികാരപരിധി മലബാറിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു)
• കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂളാണ് ജി.വി.രാജ സ്പോർട്സ് സ്കൂൾ. ശംഖുമുഖത്തായിരുന്ന സ്കൂൾ ഇപ്പോൾ മൈലം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
• കേരളത്തിലെ ആദ്യത്തെ മ്യൂസിയമാണ് തിരുവനന്തപുരം മ്യൂസിയം.
• കേരളത്തിലെ ആദ്യത്തെ മൃഗശാലയാണ് തിരുവനന്തപുരം മൃഗശാല.
• കേരളത്തിലെ ആദ്യത്തെ ജയിൽ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വാന നിരീക്ഷണ ശാല സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സർക്കാർ പ്രസ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിച്ചത് തിരുവനന്തപുരത്താണ് (കവടിയാർ കൊട്ടാരത്തിൽ).
• കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയമാണ് തിരുവനന്തപുരം നിലയം (1943).
• കേരളത്തിലെ ആദ്യത്തെ ദൂരദർശൻ കേന്ദ്രം തിരുവനന്തപുരത്താണ് ആരംഭിച്ചത്.
• കേരളത്തിലെ ആദ്യത്തെ ഫ്ളയിംഗ് ക്ലബ്ബ് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റബ്ബറധിഷ്ഠിത വ്യവസായ സ്ഥാപനമായ ട്രാവൻകൂർ റബ്ബർ വർക്സ് തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം തിരുവനന്തപുരമാണ്.
• വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ് ട്ര വിമാനത്താവളമാണ് തിരുവനന്തപുരം.
• കേരളത്തിലെ ആദ്യത്തെ പൊതുമേഖലയിലെ സിനിമാ തിയേറ്ററാണ് തിരുവനന്തപുരത്തെ കലാഭവൻ.
• കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് പാലം നിർമിച്ചത് തിരുവനന്തപുരത്ത് കരമനയിലാണ്.
• കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് തുമ്പ.
• കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി തുടങ്ങിയത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് (നെയ്യാർ ഡാം) സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്
• കേരളത്തിലെ ആദ്യത്തെ എസ്.ടി.ഡി. സംവിധാനം (കോട്ടയവുമായി ബന്ധപ്പെടുത്തി) കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ കാരുണ്യ ഫാർമസി കൗണ്ടർ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വൈമാനിക പരിശീലന കേന്ദ്രം സ്ഥാപിച്ച് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ തിരുവന്തപുരം ജില്ലയിലാണ് സ്ഥാപിച്ചത് (നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. ഇപ്പോൾ തിരുവന്തപുരം നഗരപരിധിയിലുള്ള അട്ടകളങ്ങരയിലേക്ക് മാറ്റി).
• തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ
- രാജാ കേശവദാസ് (ധർമരാജാവിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന കേശവപിള്ള ഉത്തരേന്ത്യൻ ശൈലിയിൽ ദിവാൻ എന്ന സ്ഥാനപ്പേർ സ്വീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപ്രാഗല്ഭ്യത്തെ ആദരിക്കാൻ രാജാ എന്ന ബഹുമതി നൽകിയത് ഗവർണർ ജനറലായിരുന്ന മോർണിംഗ്ടൺ പ്രഭുവാണ് (വെല്ലസ്ലി പ്രഭുവെന്നും അദ്ദേഹം അറിയപ്പെടുന്നു. കേശവപിള്ള വിനയപൂർവം ദാസൻ എന്ന വാക്കുകൂടി പേരിനൊപ്പം ചേർത്ത് രാജാ കേശവദാസനായി.)
• കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെയാണ്
- കാര്യവട്ടം (Harmony at Work ആണ് ടെക്നോപാർക്കിന്റെ ആപ്തവാക്യം. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കും കാര്യവട്ടത്തേതാണ്)
• കേരളത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യമാണ് തിരുവനന്തപുരം (1938-ൽ ശ്രീ ചിത്തിര തിരുനാൾ രാജാവും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ദിവാനും ആയിരിക്കെ). തമ്പാനൂർ മുതൽ ശാസ്തമംഗലം വരെയായിരുന്നു ആദ്യത്തെ ബസ് സർവീസ്.
• കേരളത്തിലെ ആദ്യത്തെ സർവകലാശാല - തിരുവിതാംകൂർ സർവകലാശാല (1937ൽ സ്ഥാപിതമായി. 1957-ൽ ഇതിന്റെ പേര് കേരള സർവകലാശാല എന്നുമാറ്റുകയും അധികാരപരിധി മലബാറിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു).
• ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് - അഗസ്ത്യാർ കൂടം
• കേരളത്തിലെ ആദ്യത്തെ ബ്രെയ്‌ലി പ്രസ് ആരംഭിച്ച സ്ഥലം
- തിരുവനന്തപുരം (അന്ധർക്കുള്ള ലിപിയാണ് ബ്രെയ്‌ലി. ആറു കുത്തുകൾ ഉപയോഗിച്ചാണ് ആശയ വിനിമയം സാധ്യമാക്കുന്നത്)
• തിരമാലയിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതി സ്ഥാപിക്കപ്പെട്ട സ്ഥലം
- വിഴിഞ്ഞം (ഇത് പിൽക്കാലത്ത് ഉപയോഗക്ഷമല്ലാതായി)
• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി - ചിത്രലേഖ
• കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി - ജി.പി.പിള്ള (1889ലെ കോൺഗ്രസ് സമ്മേളനത്തിൽ ഇദ്ദേഹം ആദ്യമായി പങ്കെടുത്തു).
• കേരളത്തിലെ ആദ്യത്തെ മാനസികരോഗാശുപ്രതി സ്ഥാപിക്കപ്പെട്ട സ്ഥലം
- തിരുവനന്തപുരം (പേരുർയ്ക്കടുത്ത് ഊളമ്പാറ എന്ന സ്ഥലത്ത്).
• ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയൻ - ഗോദവർമരാജാ (കായിക കേരളത്തിന്റെ പിതാവ് എന്ന അപരനാമം ഇദ്ദേഹത്തിനുണ്ട്. വിമാനാപകടത്തിലാണ് മരണമടഞ്ഞത്)
• കേരളത്തിൽ ആദ്യമായി രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം നടന്ന സ്ഥലം - തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം (1984 ഒക്ടോബർ 1)
• കേരളത്തിലെ ആദ്യത്തെ എ.ടി.എം.(1992) തിരുവനന്തപുരത്ത് ആരംഭിച്ചത് - ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (അത് ഇപ്പോൾ HSBC- Hongkong and Shanghai Banking Corporation)
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ നെയ്യാറ്റിൻകര (ഇപ്പോൾ ഇത് തിരുവനന്തപുരത്ത് അട്ടകുളങ്ങരയിലേക്ക് മാറ്റി
• കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ - നെട്ടുകാൽത്തേരി (നെയ്യാറ്റിൻകര താലൂക്ക്)
• കേരളത്തിലെ ആദ്യത്തെ ഹോമിയോ ഡിസ്പെൻസറി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവർത്തനമാരംഭിച്ച സ്ഥലം തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി - തിരുവനന്തപുരം പബ്ലിക് ലൈബ്രറി
(1829)
• കേരളത്തിലെ ആദ്യത്തെ അടിപ്പാത ( അണ്ടർ പാസ് )
- തിരുവനന്തപുരം (പാളയം ജംഗ്ഷ ന് സമീപമാണ് നിർമിച്ചിരിക്കുന്നത്)
• തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി - ശ്രീനാരായണഗുരു
• കേരളത്തിലെ ആദ്യത്തെ സൈബർ പൊലീസ് സ്റ്റേഷൻ - പട്ടം (തിരുവനന്തപുരം)
• അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കാൻ കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം - തിരുവനന്തപുരം (2002 നവംബർ 14. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്).
• ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിംഗ് കേന്ദ്രം - തിരുവനന്തപുരം (2008)
• വിമാന സർവീസുവഴി ഇന്ത്യയുടെ ഇതരഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെട്ട കേരളത്തിലെ ആദ്യത്ത നഗരം
- തിരുവനന്തപുരം (1935).
• കേരളത്തിലെ ആദ്യത്തെ വനിതാ മാസികയാണ് 1886-ൽ തിരുവനന്തപുരത്ത് പുറത്തിറക്കിയ സുഗുണബോധിനി.
• കേരളത്തിലെ ആദ്യത്തെ സംയോജിത ചെക്ക് പോസ്റ്റ് സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്തെ സ്ഥാപിച്ചത് ഗോപിനാഥ് മുതുകാടാണ്.
• കേരളത്തിലെ ആദ്യത്തെ സായാഹ്നകോടതി സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ അക്വാട്ടിക് സമുച്ചയം പിരപ്പൻകോട് എന്ന സ്ഥലത്താണ്.
• പൂർണ മൊബൈൽ കണക്ടിവിറ്റിയുള്ള ആദ്യ ഇന്ത്യൻ ജില്ല തിരുവനന്തപുരമാണ്.
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം (പ്രിയദർശിനി പ്ലാനറ്റോറിയം) തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ എസ്.ടി.ഡി. സംവിധാനം (കോട്ടയവുമായി ബന്ധപ്പെടുത്തി) നിലവിൽവന്നത് തിരുവനന്തപുരത്താണ്.
• ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളമാണ് തിരുവനന്തപുരം.
• റോയിട്ടർ എന്ന വാർത്താ ഏജൻസിയിൽ നിന്ന് നേരിട്ടു വാർത്ത വരുത്താൻ തുടങ്ങിയ ആദ്യ മലയാള പത്രമാണ് സ്വദേശാഭിമാനി.
• ഫ്രണ്ട്സിന്റെ ആദ്യ ജനസേവനകേന്ദ്രം ആരംഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (Fast Reliable Instant Efficient Network for Disbursement of Services ന്നാണ് ഫ്രണ്ട്സിന്റെ പൂർണരൂപം. സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി മിഷന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം)
• കേരളത്തിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്
• കേരളത്തിൽ സർവകലാശാലാ പദവി ലഭിച്ച ആദ്യത്തെ ചികിത്സാകേന്ദ്രമാണ് തിരുവനന്തപുരത്തെ ശ്രീ ചിത്രാ മെഡിക്കൽ സെന്റർ.
• കേരളത്തിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലാണ് കോവളം അശോക ബീച്ച് റിസോർട്ട്.
• കേരളത്തിലെ ആദ്യത്തെ സയൻസ് ആന്റ് ടെക്നോളജി മ്യൂസിയം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്.
• ഇന്ത്യയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് നേതാവായ മുഖ്യമന്ത്രിയാണ് പട്ടം താണുപിള്ള,
• കേരളത്തിൽ ഇംഗ്ലീഷുകാർ നിർമിച്ച ആദ്യത്തെ കോട്ടയാണ് അഞ്ചുതെങ്ങുകോട്ട. ആറ്റിങ്ങൽ റാണിയാണ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ പ്രതിനിധിയായ ജോൺ ബ്രാബോണിന് കോട്ടകെട്ടാൻ 1694 ജൂലൈയിൽ അനുമതി നൽകിയത്.
• കേരളത്തിലെ ആദ്യത്തെ ടെലഗ്രാഫ് ഓഫീസുകൾ സ്ഥാപിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ നഗരങ്ങളിൽ 1864-ൽ ആണ്.
• കേരളത്തിലെ ആദ്യത്തെ ചിത്രകലാ വിദ്യാലയമാണ് തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജ്.
• കേരളത്തിലെ ആദ്യത്തെ പുകയില പരസ്യ രഹിത ജില്ലയാണ് തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ പ്ലാനറ്റേറിയം തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (തുമ്പ) തിരുവനന്തപുരം ജില്ലയിലാണ്.
• കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം (2011 നവംബർ) തിരുവനന്തപുരമാണ്. തൊഴിൽ വകുപ്പാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
• കേരളത്തിലെ ആദ്യത്തെ സെൻട്രൽ പൊലിസ് ക്യാന്റീൻ സ്ഥാപിച്ചത് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഡാറ്റാ സെന്റർ സ്ഥാപിച്ചത് തിരുവനന്തപുരത്ത് കോ ബാങ്ക് ടവേഴ്സിലാണ്. രണ്ടാമത്തേത് ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിലും.
• കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടൽ തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ (2014)
• ട്രങ്ക് കോൾ സംവിധാനത്തോടുകൂടിയ, കേരളത്തിലെ ആദ്യത്തെ ടെലഫോൺ സ്ഥാപിതമായ തിരുവിതാംകൂർ കൊട്ടാരത്തിലാണ് (1940).
• കേരളത്തിൽ ആദ്യത്തെ പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്താണ്.
• ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ് വെയർ ടെക്‌നോളജി പാർക്ക് സ്ഥാപിച്ച് തിരുവനന്തപുരത്താണ്.
• കേരളത്തിലെ ആദ്യത്തെ ഫോക്‌ലോർ മ്യൂസിയം ആരംഭിച്ച തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ടാണ്.
• കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി വേലുത്തമ്പി ദളവ
• തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ പ്രോ-വൈസ് ചാൻസലർ സി.വി. ചന്ദ്രശേഖരനായിരുന്നു.
• കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ വൃക്ഷമിത്ര അവാർഡ് ആദ്യമായി നേടിയ വ്യക്തി സുഗതകുമാരിയാണ്.
• കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി. എസ്. ഓഫീസാണ് ആർ.ശ്രീലേഖ (1987).
• കേരളത്തിലെ ആദ്യത്തെ ഹൗസിങ് കോളനിയാണ് തിരുവനന്തപുരത്ത് കവടിയാറിലുള്ള ജവാഹർ നഗർ (1954). ഈ പ്രദേശം മുമ്പ് മരച്ചീനിവിള എന്നാണ് അറിയപ്പെട്ടിരുന്നത്. മരച്ചീനി കൃഷിത്തോട്ടത്തിനുപുറമേ ഒരു മരച്ചീനി ഗവേഷണകേന്ദ്രവും ഇവിടെയുണ്ടായിരുന്നു.
• കേരളത്തിൽ സർക്കാർ ആശുപത്രികളിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രകിയാ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരഞ്ഞടുത്തത് തിരുവനന്തപുരം മെഡിക്കൽ കോളേജിനെയാണ്.
• കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്താണ് പള്ളിച്ചൽ (2014).
• പ്രായാധിക്യമുള്ളവർക്കും ശാരീരിക പരിമിതികളുള്ളവർക്കും പ്ലാറ്റ്ഫോമുകളിൽ സഞ്ചരിക്കുന്നതിന് ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന ഫെറി കാർട്ട് സംവിധാനം ഏർപ്പെടുത്തിയ, കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരമാണ് (2014).
• ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചത് തുമ്പയിലാണ്. 1963 നവംബർ 21-നാണ് തുമ്പയിൽനിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. നൈക്ക് അപ്പാച്ചെ എന്നായിരുന്നു റോക്കറ്റിന്റെ പേര്.
• തുമ്പയിലെ സെന്റ് മേരി മഗ്ദലിന പള്ളിയാണ് ശാസ്ത്രജ്ഞൻമാരുടെ പ്രധാന ഓഫീസായി മാറിയത്. ബിഷപ്പ് ഹൗസിനെ വർക് ഷോപ്പാക്കി മാറ്റി.
• ഡോ. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്.
• തുമ്പ റെയിൽവേ സ്റ്റേ ഷന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരത്ത ത്തിയ ഡോ. വിക്രം സാരാഭായി ആകസ്മികമായി കോവള ഹാൽസിയൻ കൊട്ടാരത്തിൽ അന്തരിച്ചു (1971 ഡിസംബർ 30). തുടർന്ന് റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് അദ്ദേഹത്തിന്റെ സ്മരണാർഥം വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന പേരുനൽകി.
• ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്തു സ്ഥിതിചെയ്യുന്നതിനാലാണ് തുമ്പ റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമാകാൻ കാരണം.
• കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധനാ ലബോറട്ടറി സ്ഥാപിച്ചത് തിരുവനന്തപുരത്ത് വെള്ളായണിയിലാണ്.
• ലെവൽ ക്രോസുകളിലെല്ലാം കാവൽക്കാരുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ്.
• തിരുവിതാംകൂറിലെ ആദ്യത്തെ നിയമസഭാ മന്ദിരമാണ് വി.ജെ.ടി.ഹാൾ (വിക്ടോറിയ ജൂബിലി ടൗൺ ഹാൾ).
• തിരുവിതാംകൂറിൽ ജില്ലാ ജഡ്ജിയായി നിയമിതയായ ആദ്യ വനിതയാണ് അന്നാ ചാണ്ടി.
• കേരളത്തിലെ ആദ്യത്തെ ആയുഷ് കോംപ്ലക്സ് സ്ഥാപിച്ചത് നെയ്യാറ്റിൻകരയിലാണ്.
• കേരളത്തിലെ ആദ്യത്തെ സത്യസായി ക്ഷേത്രം സ്ഥാപിച്ചത് തോന്നയ്ക്കലിലാണ്.
• കേരളത്തിലെ ആദ്യത്തെ സിമന്റ് റോഡ് തിരുവിതാംകൂറിൽ രാജഭരണകാലത്ത് ദിവാൻ സി.പി.രാമസ്വാമി അയ്യർ നിർമിച്ച തിരുവനന്തപുരം-കന്യാകുമാരി റോഡ് ആണ്.
• കേരളത്തിലെ ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി മൃഗാശുപ്രതി സ്ഥാപിച്ചത് തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലാണ്.
• 1914-ലെ ട്രാവൻകൂർ കൊച്ചിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ സഹകരണ സൊസൈറ്റിയാണ് തിരുവനന്തപുരം സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്.
• ഭരതമുനിയുടെ പ്രതിമ ഇന്ത്യയിലാദ്യമായിസ്ഥാപിച്ചത് വട്ടിയൂർക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ദേശീയ നൃത്ത മ്യുസിയത്തിനു മുന്നിലാണ്.
• സംസാരിക്കാത്തവർക്കും ബധിരർക്കുമായി ഇന്ത്യയിലാദ്യമായി സർവകലാശാല സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന് സർവകലാശാലാ പദവി നൽകാൻ തീരുമാനിച്ചതിലൂടെയാണ് ഇത് നടപ്പായത്.
• ഇന്ത്യയിൽ വിമാന സർവീസ് നടപ്പിലാക്കിയ ആദ്യത്തെ നാട്ടുരാജ്യം തിരുവിതാംകൂറാണ്.
• എസ്എൻഡിപി യോഗത്തിന്റെ ആദ്യ വാർഷിക സമ്മേളനം നടന്നത് നെയ്യാറ്റിൻകര താലൂക്കിലെ അരുവിപ്പുറത്താണ്.
• ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറിയ ആദ്യത്തെ മലയാളി ബാറ്റ്സ്മാനാണ് സഞ്‌ജു
സാംസൺ.
സൂപ്പർലേറ്റിവുകൾ
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യകൂടം. സമുദ്രനിരപ്പിൽനിന്ന് 1890 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്.
• ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്- ധർമരാജാവ് അഥവാ കാർത്തിക തിരുനാൾ രാമവർമ (ഭരണകാലം 1758-1798).
• തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ വലിയ നഗരം- ആറ്റിങ്ങൽ
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി-നെയ്യാർ
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം- വെള്ളായണിക്കായൽ
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് -നെയ്യാറ്റിൻകര
• കേരളത്തിൽ തെക്കേയറ്റത്തുള്ള തുറമുഖമാണ് വിഴിഞ്ഞം. ഇത് നിർമിച്ച തിരുവിതാംകൂർ ദിവാനാണ് ഉമ്മിണിത്തമ്പി.
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ അസംബ്ലി മണ്ഡലം-നെയ്യാറ്റിൻകര (മുമ്പ് ഈ പ്രത്യേകത പാറശ്ശാലയ്ക്ക് സ്വന്തമായിരുന്നു. ഡീലിമിറ്റേഷൻ കമ്മിഷന്റെ പുനസ്സംഘടനയോടെയാണ് നെയ്യാറ്റിൻകര തെക്കേയറ്റത്തെ മണ്ഡലമായത്).
• കേരളത്തിലെ ഏറ്റവും വലിയ ജയിൽ - പൂജപ്പുര സെൻട്രൽ ജയിൽ (കേരളത്തിലെ മറ്റു സെൻട്രൽ ജയിലുകൾ കണ്ണൂരിലും തൃശ്ശൂർ ജില്ലയിലെ വിയ്യൂരിലുമാണ്)
• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം - നെയ്യാർ (ഇപ്പോൾ കാട്ടാക്കട താലൂക്കിലാണ്)
• കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവർഗം - മരച്ചീനി
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം- വെള്ളായണി
• തെക്കൻ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ- തിരുവനന്തപുരം (തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് തൈക്കാട് എന്ന സ്ഥലത്താണ്).
• കേരളത്തിൽ കുട്ടികളുടെ ഏറ്റവും വലിയ ഉദ്യാനം- ആക്കുളം
• തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കുന്ന ഏറ്റവും ദീർഘദൂര തീവണ്ടിയാണ് തിരുവനന്തപുരം - ഗുവഹത്തി എക്സ്പ്രസ്, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടി സർവീസായ വിവേക് (ദിബ്രുഗഢ് - കന്യാകുമാരി) എക്സ്പ്രസും തിരുവനന്തപുരംവഴി കടന്നുപോകുന്നു.
• കേരളത്തിൽ ഏറ്റവും കൂടുതൽ എഞ്ചിനിയറിഗ് കോളേജുകളുള്ള ജില്ല തിരുവനപുരമാണ്.
• ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോൽസവം - ആറ്റുകാൽ പൊങ്കാല (ആറ്റുകാൽക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്നു).
• ലോകത്തിലെ, സ്ത്രീകളുടെ ഏറ്റവും വലിയകൂട്ടം- ആറ്റുകാൽ പൊങ്കാല
പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല.
• കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം- കളിയിക്കവിള
• കേരളത്തിൽ ഏറ്റവും കൂടുതൽ ബാലവേ ല നടക്കുന്ന ജില്ല തിരുവനന്തപുരമാണ്.
പരിശീലന ചോദ്യോത്തരങ്ങൾ
• കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?
- തിരുവനന്തപുരം
• ‘പ്രതിമകളുടെ നഗരം' എന്ന വിശേഷണമുള്ള ജില്ല?
- തിരുവനന്തപുരം
• പ്രാചീനകാലത്ത് 'സ്യാനന്ദുരപുരം' എന്നറിയപ്പെട്ടിരുന്നത്?
- തിരുവനന്തപുരം
• കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
- തിരുവനന്തപുരം
• കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?
- തിരുവനന്തപുരം
• കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?
- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?
- തിരുവനന്തപുരം
• മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
- തിരുവനന്തപുരം
• 'തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ' എന്നറിയപ്പെടുന്ന പട്ടണം?
- ബാലരാമപുരം (തിരുവനന്തപുരം)
• കേരളത്തിന്റെ നെയ്ത്ത് പട്ടണം?
- ബാലരാമപുരം
• ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്?
- ദിവാൻ ഉമ്മിണി തമ്പി
• കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?
- വെങ്ങാനൂർ (തിരുവനന്തപുരം)
• കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല ?
- തിരുവനന്തപുരം
• കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
- തിരുവനന്തപുരം
• കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
- തിരുവനന്തപുരം
• എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?
- തിരുവനന്തപുരം
• പ്രസിദ്ധമായ 'മേത്തൻ മണി’ സ്ഥിതി ചെയ്യുന്നത് ഏത് കൊട്ടാരത്തിലാണ്?
- കുതിരമാളിക
• വിവാഹമോചനം കൂടിയ ജില്ല?
- തിരുവനന്തപുരം
• ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം
• തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
- 1940
• ലണ്ടനിലെ എക്സ്പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിംഗിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം?
- കാര്യവട്ടം സ്പോർട്സ് ഹബ്ബ്(ഗ്രീൻഫീൽഡ് സ്റ്റേഡിയം), തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി?
- ചിത്രലേഖ
• കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാന്റ് സ്ഥാപിതമായത്?
- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലതടാകം?
- വെള്ളായണിക്കായൽ
• കേരളത്തിന്റെ തെക്കേയറ്റത്തെ ശുദ്ധജല തടാകം?
- വെള്ളായണിക്കായൽ
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി?
- വാമനപുരം (88 കി.മീ)
• അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി?
- കരമന
• കേരളത്തിലെ തെക്കേയറ്റത്തെ നദി?
- നെയ്യാർ (തിരുവനന്തപുരം)
• കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
- നെയ്യാർ വന്യജീവി സങ്കേതം
• നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്?
- നെയ്യാറ്റിൻകര
• കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
- നെയ്യാർ
• ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
- മരക്കുന്നം ദ്വീപ്
• തിരുവനന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം?
- നെയ്യാർ ഡാം
• അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
- തിരുവനന്തപുരം
• ആദ്യത്തെ ബ്രെയ്‌ലി പ്രസ്സ് ആരംഭിച്ചത്?
- തിരുവനന്തപുരം
• തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- അഗസ്ത്യമല
• ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
- മഹാവിഷ്ണു
• തെക്കേയിന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്?
- തിരുവനന്തപുരം ജില്ലാ കോടതിയിൽ
• ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം
• വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം?
- 1960
• കുമാരനാശാന്റെ ജന്മസ്ഥലം?
- കായിക്കര
• കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
- തോന്നയ്ക്കൽ
• ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത്?
- ജഗതി
• അയ്യൻകാളിയുടെ ജന്മ സ്ഥലം?
- വെങ്ങാനൂർ
• ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
- ചെമ്പഴന്തി
• ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല?
- തിരുവനന്തപുരം(1888)
• ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം?
- ശിവഗിരി
• ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം?
- കൊല്ലൂർ (കണ്ണമ്മൂല, തിരുവനന്തപുരം)
• സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?
- നെയ്യാറ്റിൻകര
• കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്?
- ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)
• കേരളത്തിലെ ഏറ്റവും വലിയ ജയിൽ?
- പൂജപ്പുര സെൻട്രൽ ജയിൽ
• കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?
- നെട്ടുകാൽത്തേരി (കാട്ടാക്കട)
• വില്യം ബാർട്ടന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം?
- ബാർട്ടൺ ഹിൽ
• ജിമ്മി ജോർജ്ജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?
- തിരുവനന്തപുരം
• സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം?
- കഴക്കൂട്ടം
• ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
- പാറോട്ടുകോണം (തിരുവനന്തപുരം)
• പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?
- തക്കല (തമിഴ്നാട്)
• പത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
- തിരുവനന്തപുരം
• ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
- തിരുവനന്തപുരം
• പ്രസിദ്ധമായ പരശുരാമക്ഷേത്രം സ്ഥിതിചെയ്യുന്നത്?
- തിരുവല്ലം
• ആയ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന മഠവൂർപാറ ഗുഹാക്ഷേത്രം, വിഴിഞ്ഞം ഗുഹാക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
- തിരുവനന്തപുരം
• ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?
- ആറ്റുകാൽ പൊങ്കാല
• സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?
- ആറ്റുകാൽ ദേവീ ക്ഷേത്രം
• കേരളത്തിലെ ആദ്യ സായാഹ്ന കോടതി?
- തിരുവനന്തപുരം
• 1721ലെ ആറ്റിങ്ങൽ കലാപം നടന്ന ജില്ല?
- തിരുവനന്തപുരം
• അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
- തിരുവനന്തപുരം
• എൻ.എച്ച് 66, എം.സി. റോഡ് (എൻ.എച്ച് 1) എന്നിവ സന്ധിക്കുന്ന സ്ഥലം?
- കേശവദാസപുരം
• ദിവാൻ രാജാകേശവദാസന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന സ്ഥലം?
- കേശവദാസപുരം
• കേരളത്തിലെ ആദ്യ പോലീസ് ഐ.ജി. ആയ ചന്ദ്രശേഖരൻനായരുടെ പേരിലുള്ള സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)
• കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം?
- ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
• കേരളത്തിലെ ഉയരമുള്ള മാർബിൾ മന്ദിരം?
- ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം,പോത്തൻകോട്)
• ദക്ഷിണേന്ത്യയിലെ ആദ്യ യു.എ.ഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്ത ഇന്ത്യൻ നഗരം?
- തിരുവനന്തപുരം(ഉദ്ഘാടനം ചെയ്തത് - പി. സദാശിവം)
• കേരളത്തിലെ ആദ്യ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാഡമി സ്ഥാപിതമായ നഗരം?
- തിരുവനന്തപുരം
• G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം?
- തിരുവനന്തപുരം
• കാർബൺ ബഹിർഗമനം കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി എൽ.എൻ.ജി ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ നഗരം?
- തിരുവനന്തപുരം
• തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്?
- അതിയന്നൂർ
• കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി?
- കാട്ടാക്കട (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
- പട്ടം (തിരുവനന്തപുരം)
• ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവത്കൃത പഞ്ചായത്ത്?
- വെള്ളനാട്
• തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം?
- വിഴിഞ്ഞം (തിരുവനന്തപുരം)
• വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?
- 2015 ഡിസംബർ 5 (തറക്കല്ലിട്ടത് - ഉമ്മൻചാണ്ടി)
• പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം
• മീൻമുട്ടി, കൊമ്പൈകാണി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം
• കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളവും പൊൻമുടിയും വർക്കലയും സ്ഥിതി ചെയ്യുന്ന ജില്ല?
- തിരുവനന്തപുരം
• പാപനാശം എന്നറിയപ്പെടുന്ന കടപ്പുറം?
- വർക്കല കടപ്പുറം
• ആഴിമല ബീച്ച സ്ഥിതി ചെയ്യുന്നത്?
- തിരുവനന്തപുരം
• സ്വാതി തിരുനാൾ സ്ഥാപിച്ച നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ജില്ല?
- തിരുവനന്തപുരം
• ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
- അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)
• ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്?
- തോന്നയ്ക്കൽ (ബയോ 360)
• ആദ്യത്തെ നിർഭയ ഷെൽറ്റർ?
- തിരുവനന്തപുരം
• തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം?
- 1950
• പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്?
- 1998 മെയ് 22 (കെ. ആർ. നാരായണൻ)
• അർഹരായവർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാഭരണകൂടവും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി?
- അന്നം പുണ്യം
• പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി?
- പിങ്ക് ബീറ്റ്
• കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
- നെയ്യാറ്റിൻകര
• കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
- പൂജപ്പുര (തിരുവനന്തപുരം)
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
കേരളത്തിൽ ആദ്യം
• കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
- തിരുവനന്തപുരം (1855)
• കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?
- തിരുവനന്തപുരം (1857)
• കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
- തിരുവനന്തപുരം (1939)
• കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
- തിരുവനന്തപുരം (1951)
• കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
- തിരുവനന്തപുരം (1943)
• കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം?
- തിരുവനന്തപുരം (2002 നവംബർ 14)
• കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്?
- തിരുവനന്തപുരം
• ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല?
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
- തിരുവനന്തപുരം
• കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്?
- പുത്തൻതോപ്പ് (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യ അക്വാട്ടിക്സ് സമുച്ചയം?
- പിരപ്പൻകോട് (തിരുവനന്തപുരം)
• കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത്?
- തിരുവനന്തപുരം(പാളയം അടിപ്പാത)
• കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
- തിരുവനന്തപുരം
• തിരുവനന്തപുരത്തെ പ്രധാന കൊട്ടാരങ്ങൾ
- കിളിമാനൂർ കൊട്ടാരം, കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, കുതിരമാളിക
• ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം?
- കിളിമാനൂർ
• കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?
- ആക്കുളം
• കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം?
- തിരുവനന്തപുരം (2010-ൽ പ്രഖ്യാപിച്ചു)
• കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?
- തിരുവിതാംകൂർ സർവ്വകലാശാല (1937)
• തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരള സർവ്വകലാശാല എന്നാക്കി മാറ്റിയ വർഷം?
- 1957
• കേരള സർവ്വകലാശാലയുടെ ആസ്ഥാനം?
- തിരുവനന്തപുരം
• കേരളത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ?
- യേശുക്രിസ്തുവിന്റെ പ്രതിമ (തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതിചെയ്യുന്നു)
• കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ?
- ശ്രീചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നു)
• കേരളത്തിലെ (ഇന്ത്യയിലെത്തന്നെ) ആദ്യത്തെ ഐ.ടി പാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം?
- കഴക്കൂട്ടം (തിരുവനന്തപുരം - 1990)
• ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ പാർക്ക്?
- കിൻഫ്രാ അനിമേഷൻ പാർക്ക് (തിരുവനന്തപുരം)
• പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല?
- തിരുവനന്തപുരം
• ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
- പാലോട് (തിരുവനന്തപുരം)
• കേരളത്തിൽ പബ്ളിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
- തിരുവനന്തപുരം (1938)
• ചെഷയർ ഹോം സ്ഥിതിചെയ്യുന്നത്?
- തിരുവനന്തപുരം
• മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- പത്മനാഭസ്വാമി ക്ഷേത്രം
• തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം?
- നെയ്യാറ്റിൻകര
• കേരള ഗവൺമെന്റിന്റെ ഗ്ലോബൽ ആയുർവ്വേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി?
- കിൻഫ്ര
• സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി?
- വില്യം ബാർട്ടൺ
• സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത വർഷം?
- 1869
• സെക്രട്ടേറിയറ്റ് പണി കഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?
- ആയില്യം തിരുനാൾ
• തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ?
- വേലുത്തമ്പി ദളവ
• തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പുറത്തുകാണുന്ന പ്രതിമ?
- ടി. മാധവറാവു
• അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും നടത്തിയ പരിശോധന?
- ഓപ്പറേഷൻ നമ്പർ
• അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടിക്കൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിലാരംഭിച്ച വാഹന പരിശോധന?
- ഓപ്പറേഷൻ സേഫ്റ്റി
പഗോഡകൾ
• മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്?
- പത്മനാഭസ്വാമി ക്ഷേത്രം
• ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?
- തിരുവങ്ങാട് ശ്രീരാമക്ഷേത്രം (കണ്ണൂർ)
• ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?
- സൂര്യക്ഷേത്രം (കൊണാർക്ക്)
• വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?
- ജഗനാഥക്ഷേത്രം (പുരി)
👉ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്