SCERT STD 7 സോഷ്യൽ സയൻസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ - പി.എസ്.സി. ചോദ്യോത്തരങ്ങൾ 


SCERT പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് സമീപകാല പി.എസ്‌.സി. പരീക്ഷകളിൽ ചോദ്യങ്ങൾ കടന്ന് വരുന്നത്. ഏഴാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ മുഴുവൻ അദ്ധ്യായങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പി.എസ്‌.സി - സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.

PSC 10th,+2, Degree Level Exam Questions and Answers | SCERT Class 7 Social Science Full Chapter Based OMR Questions and Answers / LDC / LGS / VEO etc. | PSC Syllabus based Questions and Answers
1. ലോകത്തിലെ ചരിത്രസ്മാരകങ്ങളിലൊന്നായ ഹഗിയ സോഫിയ ഇന്ന്‌ ഒരു
ചരിത്രസ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നത്‌ ഏത്‌ രാജ്യത്താണ്‌ ?
- തുര്‍ക്കി

2. മധ്യകാല കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം
- കോണ്‍സ്റ്റാന്റിനോപ്പിള്‍

3. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്‌ എന്ത്‌ ?
- ഇസ്താബുള്‍

4. മധ്യകാലയൂറോപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള
പ്രവേശന കവാടം എന്നറിയപ്പെട്ടിരുന്ന നഗരം.
- കോണ്‍സ്റ്റാന്റിനോപ്പിള്‍

5. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ വര്‍ഷം.
- 1453

6. പുരാതന ഗ്രീക്കോറോമന്‍ സംസ്കാരത്തിന്റെ പൈതൃകം പേറുന്ന രാജ്യം.
- ഇറ്റലി

7. യൂറോപ്പിലെ പണ്ഡിതഭാഷകളായി കണക്കാക്കപ്പെട്ടിരുന്നത്‌ ഏതൊക്കെയായിരുന്നു
- ലാറ്റിന്‍(ലത്തിന്‍), ഗ്രീക്ക്‌

8. നവോത്ഥാനത്തിന്റെ പിതാവ്‌ എന്ന്‌ വിളിക്കപ്പെടുന്ന സാഹിത്യകാര൯
- പ്രെട്രാര്‍ക്ക്‌

9. പ്രെട്രാര്‍ക്കിന്റെ ഏറ്റവും പ്രസിദ്ധമായകൃതി ഏത്‌ ?
- സീക്രട്ടം

10.ഡിവൈന്‍ കോമഡി എന്ന പുസ്തകം രചിച്ച സാഹിത്യകാരന്‍
- ദാന്തെ

11.ദക്കാമറണ്‍ കഥകള്‍ എന്ന പുസ്തകം രചിച്ച സാഹിത്യകാരന്‍ ?
- ബൊക്കാച്ചിയോ

12. ഡോണ്‍ ക്വിക്‌ സോട്ട്‌ എന്ന പുസ്തകം രചിച്ച സാഹിത്യകാരന്‍ ?
- സെര്‍വാന്തെ

19. ഇന്‍ പ്രൈയസ്‌ ഓഫ് ഫോളി എന്ന പുസ്തകം രചിച്ച സാഹിത്യകാരന്‍ ?
- ഇറാസ്മസ്‌

14.മൊണാലിസ, അവസാനത്തെ അത്താഴം എന്നി പ്രശസ്ങ്ങളായ ചിത്രങ്ങള്‍ വരച്ച ചിത്രകാരന്‍ ആര്‌ ?
- ലിയാനാര്‍ഡോ ഡാവിഞ്ചി

19. ഡാവിഞ്ചി വരച്ച മൊണാലിസയുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ എവിടെയാണ്‌
സൂക്ഷിച്ചിരിക്കുന്നത്‌ ?
- പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍

15. നവോത്ഥാനകാലത്തെ ചിത്രകാരനായിരുന്ന മൈക്കല്‍ ആഞ്ചലോയുടെ പ്രസിദ്ധമായ ചിത്രം ഏത്‌ ?
- അന്ത്യവിധി

16. മൈക്കല്‍ ആഞ്ചലോ, ലിയാനാര്‍ഡോ ഡാവിഞ്ചി, റാഫേല്‍ എന്നി കലാകാരന്മാര്‍
ഏത്‌ മേഖലകളില്‍ പ്രശസ്തരായിരുന്നു ?
- ചിത്രകല

17. ലോറന്‍സൊ ഗിബര്‍ട്ടി എന്ന കലാകാരന്‍ ഏത്‌ മേഖലയില്‍ പ്രശസ്തനായിരുന്നു?
- വാസ്തുവിദ്യാ

198. ദൊണാറ്റെലൊ എന്ന കലാകാരന്‍ ഏത്‌ മേഖലയില്‍ പ്രശസ്തനായിരുന്നു ?
- ശില്‌പകല

19. ഏഥന്‍സിലെ വിദ്യാലയം എന്ന ചിത്രം വരച്ച ചിത്രകാരന്‍ ആര്‌ ?
- റാഫേല്‍

20. നവോത്ഥാനകാലത്തെ വാസ്തുവിദ്യാ കലാകാരനായ ലോറന്‍സൊ ഗിബര്‍ട്ടിയുടെ പ്രസിദ്ധമായ സൃഷ്ടി ഏത്‌ ?
- ഫ്ളോറന്‍സിലെ ബാപ്റ്റിസ്റ്റ്‌ പള്ളിയുടെ വാതില്‍

21. നവോത്ഥാനകാലത്തെ ശില്‌പകല കലാകാരനായ ദൊണാറ്റെലൊയുടെ
പ്രസിദ്ധമായ സൃഷ്ടി ഏത്‌ ?
- ഗട്ടാമെലീത്ത

22. സൗരയുഥസിദ്ധാന്തം ആവിഷ്കരിക്കുകയും സൂര്യനാണ്‌ സൗരയുഥത്തിന്റെ കേന്ദ്രം എന്ന്‌ സ്ഥാപിക്കുകയും ചെയ്‌ത ശാസ്ത്രജ്ഞന്‍ ആര്‌ ?
- കോപ്പര്‍നിക്കസ്‌

23. ടെലസ്‌കോപ്പ് വികസിപ്പിക്കുകയും അതിലുടെ സൗരയുഥസിദ്ധാന്തം ശരിയാണെന്ന്‌ തെളിയിക്കുകയും ചെയ്ത ശാസ്ത്രജ്ഞന്‍ ആര്‌?
- ഗലീലിയോ ഗലിലി

24.നവോത്ഥാന ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക്‌ വ്യാപിച്ചത്‌ എന്തിന്റെ കണ്ടു
പിടുത്തത്തോടെയാണ്‌?
- അച്ചടിയന്ത്രം

25. അച്ചടിയന്ത്രം കണ്ടുപിടിച്ചത്‌ ആര്‌ ?
- ജൊഹാന്‍സ്‌ ഗുട്ടന്‍ബര്‍ഗ്‌

26. മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത്‌ എവിടെയാണ്‌ ?
- ജര്‍മ്മനിയില്‍

27. ജര്‍മ്മനിയില്‍ മതനവീകരണ പ്രസ്ഥാനത്തിന്‌ നേതൃത്വം കൊടുത്തത്‌ ആരായിരുന്നു ?
- മാര്‍ട്ടിന്‍ലൂഥര്‍

28. വ്യവസായവിപ്പവം ആരംഭിച്ചത്‌ എവിടെ ?
- ഇംഗ്ലണ്ട്‌

29. ഫ്ളയിംഗ്‌ ഷട്ടില്‍ കണ്ടുപിടിച്ചത്‌ ആര്‌ ?
- ജോണ്‍ കെയ്‌

30. സ്‌പിന്നിംഗ്‌ ജന്നി കണ്ടുപിടിച്ചത്‌ ആര്‌ ?
- ജെയിംസ്‌ ഹാര്‍ഗ്രീവ്സ്‌

31. ആവിയന്ത്രം കണ്ടുപിടിച്ചത്‌ ആര്‌ ?
- ജെയിംസ്‌ വാട്ട് 

32. ലോക്കോമോട്ടീവ്‌ കണ്ടുപിടിച്ചത്‌ ആര്‌ ?
- ജോര്‍ജ്‌ സ്റ്റീവണ്‍സണ്‍

33.ഗതാഗത മേഖലയില്‍ മാറ്റമുണ്ടാക്കിയ വ്യവസായവിപ്ലവകാലത്തെ കണ്ടുപിടുത്തങ്ങള്‍ ഏതൊക്കെ ?
- ആവിയന്ത്രം, ലോക്കോമോട്ടീവ്‌

34. തുണി വ്യവസായ മേഖലയില്‍ മാറ്റമുണ്ടാക്കിയ വ്യവസായവിപ്ലവകാലത്തെ
കണ്ടുപിടുത്തങ്ങള്‍ ഏതൊക്കെ ?
- ഫ്ളയിംഗ്‌ ഷട്ടില്‍, സ്‌പിന്നിംഗ്‌ ജന്നി


1. ഇന്ത്യയിലേക്ക്‌ കടല്‍മാര്‍ഗ്ഗം വാണിജ്യപാത കണ്ടെത്തുന്നതിന്‌ കാരണമായ സംഭവം എന്താണ്‌? 
- തുര്‍ക്കികള്‍ കോണ്‍നസ്റ്റാറന്റിനോപ്പിള്‍ കീഴടക്കിയത്‌.

2. വാസ്‌കോഡഗാമ കോഴിക്കോട്‌ കപ്പലിറങ്ങിയ വര്‍ഷം
- 1498 (കോഴിക്കോട് - കാപ്പാട്)

3. വാസ്മോഡഗാമ എത്തിച്ചേര്‍ന്ന കപ്പലിന്റെ പേര്‌?
- സെന്റ്‌ ഗ്രബിയേല്‍

4. ഗാമ കപ്പലിറങ്ങുന്ന കാലഘട്ടത്തില്‍ കോഴിക്കോട്‌ ഭരിച്ചിരുന്ന രാജാവ്‌ ആര്‌?
- സാമൂതിരി

9. ഇന്ത്യയില്‍ കച്ചവടത്തിനായി കടല്‍മാര്‍ഗ്ഗം ആദ്യമായി എത്തിയ വിദേശികള്‍?
- പോര്‍ച്ചുഗീസുകാര്‍

6. വാസ്‌കോഡഗാമ കോഴിക്കോടിന്‌ പകരം കണ്ണൂര്‍ കച്ചവടകേന്ദ്രമാക്കിയത്‌ എന്തുകൊണ്ട്‌? 
- സാമൂതിരിരാജാവ്‌ കച്ചവടസൗകര്യങ്ങള്‍ നല്‍കിയില്ല.

7. വാസ്‌കോഡഗാമയ്ക്ക് ശേഷം ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ്‌ വ്യാപാരികള്‍ ആരെല്ലാം?
- അല്‍മേഡ, അല്‍ബുക്കര്‍ക്ക്‌.

8. ഇന്ത്യയിലെ പോര്‍ച്ചുഗീസുകാരുടെ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ ഏവ?
- ഗോവ. ദാമന്‍, ദിയു

9.പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ നിര്‍മ്മിച്ച കോട്ടകള്‍ ഏതെല്ലാം?
- കണ്ണൂരിലെ സെന്റ്‌ ആഞ്ചലോകോട്ട്, തൃശൂരിലെ കോട്ടപ്പുറം കോട്ട

10. പോര്‍ച്ചുഗീസുകാരുടെ വിളിപ്പേര്?
- പറങ്കികള്‍

11. പോര്‍ച്ചുഗീസ്‌ ബന്ധത്തിന്റെ ഫലമായി ഇന്ത്യയുടെ കാര്‍ഷിക സാമൂഹിക, സാംസ്‌കാരിക രംഗത്തുണ്ടായ മാറ്റങ്ങള്‍.
- കാര്‍ഷിക വിളകള്‍ (പൈനാപ്പിള്‍, പേരയ്‌ക്ക, പപ്പായ, വറ്റല്‍മുളക്‌, കശുവണ്ടി,
പുകയില) പരിചയപെടുത്തി, അച്ചടിയന്ത്രം പ്രചരിപ്പിച്ചു, ചവിട്ടു നാടകം വികസിപ്പിച്ചു.

12. പോര്‍ച്ചുഗലിന്റെ തലസ്ഥാനമേത്‌? 
- ലിസ്ബണ്‍

19. ക്രിസ്തുവിന്റെ ജനനം മുതലുള്ള ചരിത്രം ഇതിവൃത്തമാക്കിയിട്ടുള്ള ഒരു പോര്‍ച്ചുഗീസ്‌ കലാരൂപം? 
- ചവിട്ടുനാടകം

14. പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഇന്ത്യയില്‍ കൂടുതല്‍ വാണിജ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍
കഴിയാതിരുന്നത്‌ എന്തുകൊണ്ട്‌?
- മറ്റ്‌ യൂറോപ്യന്‍ ശക്തികളുമായി മത്സരിക്കാനുള്ള സാമ്പത്തികവും സൈനികവുമായ ശേഷിഇല്ലായിരുന്നു.
- പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ നേരിടേണ്ടി വന്നു.

19. സാമൂതിരിയുടെ നാവിക പടത്തലവന്‍മാര്‍ അറിയപ്പെട്ടത്‌ ഏതു പേരിലായിരുന്നു?
- കുഞ്ഞാലിമരയ്‌ക്കാര്‍മാര്‍

16. മലബാറില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പ്രാദേശികമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌
നേതൃത്വം വഹിച്ചതാര്‌? 
- കുഞ്ഞാലിമരയ്‌ക്കാര്‍മാര്‍

17. കുഞ്ഞാലിമരയ്‌ക്കാരുടെ ആസ്ഥാനം.
- കോഴിക്കോട്‌ ജില്ലയിലെ പുതുപ്പണത്തെ മരയ്ക്കാര്‍ കോട്ട

18. ഡച്ചുകാരുടെ വാണിജ്യകേന്ദ്രങ്ങള്‍. 
- കൊല്ലം, കൊച്ചി

19.ഡച്ചുകാരനായ അഡ്മിറല്‍ വാന്‍റിഡ്‌ മലബാറിലെ ഔഷധ സസ്യങ്ങളെകുറിച്ച്‌
തയ്യാറാക്കിയ പുസ്തകം ഏത്‌? 
- ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

20.ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ന്റെ രചനയില്‍ വാന്‍റിഡിനെ സഹായിച്ച മലയാളി
വൈദ്യന്‍ ആര്‌? 
- ഇട്ടി അച്ചുതന്‍

21.ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ പ്രസിദ്ധീകരിച്ചത്‌ എവിടെ നിന്ന്‌?
 - ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍

22. ഡച്ചുകാരുടെ അടിത്തറ നഷട്മാക്കിയ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം?
- 1741

23. ആരൊക്കെ തമ്മില്‍ നടന്ന യുദ്ധാമാണ്‌ കുളച്ചല്‍ യുദ്ധം?വിജയിച്ചത്‌ ആര്‌
- മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും. വിജയിച്ചത്‌ മാര്‍ത്താണ്ഡവര്‍മ്മ

24. ലന്തക്കാര്‍ എന്നറിയപ്പെടുന്ന വിദേശികള്‍ ആര്‌? 
- ഡച്ചുകാര്‍

25. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിച്ചത്‌ എപ്പോള്‍? എവിടെ?
- 1600ല്‍ ലണ്ടനില്‍

26. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിസ്ഥാപിച്ചതിന്റെ ലക്ഷ്യം?
- ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി കച്ചവടം നടത്താന്‍

27. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച വാണിജ്യകേന്ദ്രം
എവിടെ? 
- സൂറത്ത്‌ (ഗുജറാത്ത്)

28. ഇംഗ്ലീഷുകാരുടെ വാണിജ്യകേന്ദ്രങ്ങള്‍ ഏതെല്ലാം ?
- സുറത്ത്‌, മദ്രാസ്‌, കല്‍ക്കത്ത, ബോംബെ

29. ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിസ്ഥാപിച്ചതമായ വര്‍ഷം? 
-1664

30. ഫ്രുഞ്ചുകാരുടെ വാണിജ്യകേന്ദ്രങ്ങള്‍”?
- പോണ്ടിച്ചേരി(പുതുച്ചേരി), മാഹി, കാരയ്ക്കല്‍

31. ഫ്രഞ്ചുകാരുടെ വാണിജ്യകേന്ദ്രങ്ങളുടെ ആസ്ഥാനം? 
- പോണ്ടിച്ചേരി

32.യൂറോപ്യന്മാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച വാണിജ്യ കേന്ദ്രങ്ങളുടെ പൊതുവായ
സവിശേഷത എന്ത്‌? 
- സമുദ്രത്തിന്റെ അടുത്തായിരുന്നു വാണിജ്യ കേന്ദ്രങ്ങള്‍

33.ഇന്ന്‌ കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗവും മധ്യകാലത്ത്‌ ഫ്രഞ്ചുകാരുടെ വാണിജ്യ
കേന്ദ്രവുമായിരുന്ന കേരള തീരപ്രദേശം”? 
- മാഹി

34. ഇന്ത്യയില്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടന്ന കച്ചവടാധിപത്യത്തിനുള്ള മത്സരം ഏതു പേരില്‍ അറിയപ്പെടുന്നു? 
- കര്‍ണ്ണാടിക്ക്‌ യുദ്ധങ്ങള്‍

35. കര്‍ണ്ണാട്ടിക യുദ്ധത്തിന്റെ ഫലമെന്തായിരുന്നു”?
- ഇംഗ്ലീഷുകാര്‍ക്ക്‌ കച്ചവടാധിപത്യം ലഭിച്ചു.

36. കര്‍ണ്ണാട്ടിക്‌ യുദ്ധം നടന്ന പ്രദേശങ്ങള്‍ ഇന്ന്‌ ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്താണ്‌?
- തമിഴ്നാട്‌

37. ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ ആദ്യമായി ആധിപത്യമുറപ്പിച്ചത്‌ എവിടെ? 
- ബംഗാള്‍

38. ബംഗാള്‍ കീഴടക്കാന്‍ ഇംഗ്ലീഷുകാരെ പ്രേരിപ്പിച്ച ഘടകം.
- കാര്‍ഷികസമുദ്ധിയും കച്ചവടസൗകര്യങ്ങളും

39.ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ ആധിപത്യം ഉറപ്പിച്ച യുദ്ധം ഏത്‌?
- പ്ലാസിയുദ്ധം

40. പ്ലാസിയുദ്ധം നടന്ന വര്‍ഷം? 
- 1757

41. പ്ലാസിയുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചതെങ്ങനെ?
- ബംഗാളിലെ നവാബായിരുന്ന സിറാജ്‌- ഉദ്ദ്‌- ദൌലയുടെ സൈന്യാധിപനായിരുന്ന മിര്‍ ജാഫറുമായി ബ്രിട്ടിഷ്‌ സൈന്യാധിപനായിരുന്ന റോബര്‍ട്ട്‌ ക്ലൈവ്‌ ഉണ്ടാക്കിയ രഹസ്യധാരണയിലൂടെ.

42. പ്ലാസി യുദ്ധത്തില്‍ പരാജയചെട്ട ബംഗാള്‍ നവാബ്‌ ആര്‍?
- സിറാജ്‌- ഉദ്ദ്‌- ദൌല

43.1764- ലെ ബക്‌സാര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയ സഖ്യസൈന്യത്തിലെ അംഗമായിരുന്ന മുഗള്‍ ചക്രവര്‍ത്തി ആര്‌?
- ഷാ ആലം രണ്ടാമന്‍

44.1764-ല്‍ ബംഗാള്‍ കീഴടക്കുവാന്‍ ബ്രിട്ടിഷുകാര്‍ നടത്തിയ യുദ്ധം? 
- ബക്ലാര്‍ യുദ്ധം

45. ബക്ലാര്‍യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ നേരിട്ട സംയുക്തസൈന്യത്തില്‍ ആരെല്ലാം
ഉള്‍പെട്ടിരുന്നു? 
- ഷാ ആലം രണ്ടാമന്‍ (മുഗള്‍ച്രകവര്‍ത്തി), ഷൂജാ-ഉദ്‌-ദൌല (അവധിലെ നവാബ്), മിര്‍കാസിം (മുന്‍ ബംഗാള്‍ നവാബ്‌)

46. മൈസുരിനെ ഒരു പ്രബല ശക്തിയാക്കിമാറ്റിയ രാജാക്കന്മാര്‍ ആരെല്ലാമായിരുന്നു?
- ഹൈദരലിയും ടിപ്പുസുല്‍ത്താനും

47.മൈസൂര്‍ കീഴടക്കാന്‍ ബ്രിടിഷുകാരെ പ്രപേരിപ്പിച്ച ഘടകങ്ങള്‍?
- മൈസൂരിന്റെ ആധിപത്യം മലബാറിലേയ്ക്ക്‌ വ്യാപിച്ചു. ഇത്‌ ബ്രിട്ടിഷുകാരുടെ
മലബാറിലെ കച്ചവടത്തിന്‌ തടസ്സമായി. ഫ്രഞ്ചുകാരുമായി ടിപ്പുസുല്‍ത്താനുണ്ടായ
സൗഹൃദവും മൈസൂര്‍ കീഴടക്കാന്‍ പ്രേരിപ്പിച്ചു.

48. മൈസൂരില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ എത്ര യുദ്ധങ്ങള്‍
നടത്തേണ്ടിവന്നു?
- 4 യുദ്ധങ്ങള്‍

49. മൂന്നാം മൈസൂര്‍ യുദ്ധത്തിനുശേഷം ശ്രീരംഗപട്ടണം, ഉടമ്പടിയനുസരിച്ച്‌ ടിപ്പു സുല്‍ത്താന്‍ ബ്രിട്ടിഷുകാര്‍ക്ക്‌ വിട്ടുകൊടുത്ത പ്രദേശം ഏത്‌? 
- മലബാര്‍

50. മൈസൂര്‍ യുദ്ധങ്ങളിലൂടെ ബ്രിട്ടീഷ്‌ അധീനതയിലായ പ്രദേശങ്ങള്‍?
- മലബാര്‍, കൂര്‍ഗ്‌

51. മറാത്ത കീഴടക്കാന്‍ ബ്രിട്ടീഷ്കാരെ പ്രേരിപ്പിച്ചതെന്ത്‌?
- ബ്രിട്ടീഷ്കാരുടെ പരുത്തിക്കച്ചവടത്തിന്‌ മറാത്തികള്‍ തടസ്സം സൃഷ്ടിച്ചു.

52. ഏതെല്ലാം നിയമങ്ങളിലൂടെയാണ്‌ സ്രിട്ടിഷുകാര്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍ കീഴടക്കിയത്‌? 
- ദത്താവകാശനിരോധനനിയമം, സൈനികസഹായവ്യവസ്ഥ.

53. സൈനിക സഹായവ്യവസ്ഥ നടപ്പില്‍ വരുത്തിയ ബ്രിട്ടിഷ്‌ ഗവര്‍ണര്‍ ജനറല്‍ ആര്‌? 
- വെല്ലസ്ലി പ്രഭു

54.സൈനിക സഹായ വ്യവസ്ഥയിലൂടെ കീഴടക്കിയ നാട്ടുരാജ്യങ്ങള്‍ ഏവ?
- ഹൈദരാബാദ്‌, തഞ്ചാവൂര്‍, ഇന്‍ഡോര്‍

55. ദത്തവകാശ നിരോധന നിയമം നടപ്പില്‍ വരുത്തിയ ഗവര്‍ണര്‍ ജനറല്‍ ആര്‌?
- ഡല്‍ഹൗസിപ്രഭു

56. ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത നാട്ടുരാജ്യങ്ങള്‍ ഏവ? 
- സാമ്പല്‍പൂര്‍, സത്താറ, ഉദയ്പൂര്‍, ഝാന്‍സി, നാഗ്പൂര്‍

57. സൈനിക സഹായവ്യവസ്ഥ പ്രകാരം നാട്ടുരാജ്യങ്ങളില്‍ നിയമിക്കപ്പെട്ട ബ്രിട്ടിഷ്‌
പ്രതിനിധി. 
- റസിഡന്റ്‌

58. ഡച്ചുകാര്‍ (ഹോളണ്ട്‌) എന്ന യൂറോപ്യന്‍ രാജ്യം ഇന്ന്‌ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
- നെതര്‍ലാന്റ് 

59. വെല്ലസ്സി പ്രഭു നടപ്പിലാക്കിയ സൈനികസഹായ വ്യവസ്ഥ എന്ത്‌?
സൈനികസഹായവ്യവസ്ഥയില്‍ ചേരുന്ന രാജ്യത്തിന്‌ കമ്പനി സുരക്ഷ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളുടെ ഭരണം യഥാര്‍ത്ഥത്തില്‍ നടത്തിയത്‌ കമ്പനിയുടെ പ്രതിനിധികളായിരുന്നു.

60. ഡല്‍ഹൌസിപ്രഭു കൊണ്ടുവന്ന ദത്തവകാശനിരോധനനിയമം എന്ത്‌
- ദത്തവകാശനിരോധനിയമ പ്രകാരം പുരുഷ അനന്തരാവകാശി ഇല്ലാതെ ഒരു രാജാവ്‌ മരിച്ചാല്‍ ആ രാജ്യം ബ്രിട്ടീഷിന്ത്യയോട്‌ കൂട്ടിച്ചേര്‍ക്കും.


1. സ്വന്തം പെരുവിരല്‍ മുറിച്ച്‌ മാറ്റി ബ്രിട്ടിഷുകാരോട പ്രതിഷേധം അറിയിച്ച ജനവിഭാഗം? 
- നഗോഡകള്‍

2. കമ്പനിയുടെ ചൂഷണത്തിന്‌ ഇരയായ ജനവിഭാഗങ്ങള്‍ ഏതെല്ലാം?
- കര്‍ഷകര്‍, നെയ്ത്തുകാര്‍, കൈത്തറിത്തൊഴിലാളികള്‍, ഗോത്രവര്‍ഗ്ഗക്കാര്‍

3. നഗോഡകള്‍ എവിടെയുള്ള പട്ടുനൂല്‍ കൃഷിക്കാരായിരുന്നു”?
- ബംഗാള്‍

4. ബംഗാളിലെ പരമ്പരാഗത കാര്‍ഷിക വിളകള്‍ ഏത്‌?
- ഭക്ഷ്യവിളകൾ

5. ഇംഗ്ലണ്ടിലെ വ്യവസായശാലകളിലെ അസംസ്കൃതവസ്തുക്കളായ കാര്‍ഷിക വിളകള്‍ ഏതെല്ലാം ?
- പരുത്തി, ചണം, നീലം

6. നികുതിപിരിച്ചടുക്കാനായി ബ്രിട്ടിഷുകാര്‍ ഏര്‍പ്പെടുത്തിയ ഇടനിലക്കാര്‍ ആര?
- ജമീന്ദാര്‍മാര്‍

7. കര്‍ഷകര്‍ ആശ്രയിച്ചിരുന്ന കൊള്ളപ്പലിശക്കാര്‍ എന്തുപേരിലാണ്‌ അറിയപ്പെടുന്നത്‌?
- സാഹുക്കാര്‍

8. ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചത്‌ എന്ന്‌? 
- 1853 ഏപ്രില്‍ 16

9. ഇന്ത്യയിലെ ആദ്യ റെയില്‍പാത എവിടം മുതല്‍ എവിടം വരെ ?
- ബോംബെ മുതല്‍ താനെ വരെ

10. കേരളത്തില്‍ റെയില്‍വേ ആരംഭിച്ചത്‌ എന്ന്‌ ?
- 1861 മാര്‍ച്ചില്‍

11.കേരളത്തിലെ ആദ്യ റെയില്‍പാത എവിടം മുതല്‍ എവിടം വരെ ?
- തിരൂരില്‍ നിന്ന്‌ ബേപ്പൂരിലേക്ക്‌

12.ഇന്ത്യയില്‍ റോഡ്‌-റെയില്‍ ഗതാഗതമാര്‍ഗ്ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‌ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്‌ എന്ത്‌?
ഗോത്ര ജനതയുടെ ആവാസമേഖല ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമായിരുന്നു. ഇവ ചൂഷണം ചെയ്യുന്നതിനായി റോഡ്‌, റെയില്‍ സാകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

13. ബ്രിടീഷുകാര്‍ എന്തിനാണ്‌ വനനിയമങ്ങള്‍ നടപ്പിലാക്കിയത്‌?
- ഇന്ത്യയുടെ വനസമ്പത്ത്‌ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ

14. 18- ഠാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളില്‍ നടന്ന കര്‍ഷക സമരങ്ങള്‍?
- സന്യാസി കലാപം, ഫക്കീര്‍ കലാപം.

15.19-ഠം നൂറ്റാണ്ടില്‍ മലബാറില്‍ നടന്ന കര്‍ഷക കലാപങ്ങള്‍ ഏത്‌ പേരില്‍ അറിയപ്പെടുന്നു?
- മാപ്പിള കലാപം

16. 19-ഠാം നൂറ്റാണ്ടില്‍ ബംഗാളില്‍ നടന്ന കലാപങ്ങള്‍? 
- ഫറാസികലാപം

17. ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപം നടത്തിയ ഗോത്രവര്‍ഗ്ഗകാര്‍ ഏതൊക്കെ ?
മറാത്തയിലെ ഭീലുകള്‍, അഹമ്മദ്നഗറിലെ കോലികള്‍, ഛോട്ടാനാഗ്പൂരിലെ കോളുകള്‍, രാജ്മഹല്‍കുന്നിലെ സാന്താള്‍മാര്‍, വയനാട്ടിലെ കുറിച്യര്‍.

18.ബംഗാളിലെ രാജ്മഹല്‍ കുന്നുകളില്‍ കൊള്ളപ്പലിശക്കാരുടെയും കമ്പനി
ഉദ്യോഗസ്ഥന്മാരുടെയും ചൂഷണത്തിനിരയായ ഗോത്രജനത നടത്തിയ കലാപമേത്‌?
- സാന്താള്‍ കലാപം

19. സാന്താള്‍കലാപത്തിന്‌ നേതൃത്വം കൊടുത്തത്‌ ആരെല്ലാം? 
- സിദ്ദുവും, കാ൯ഹുവും

20. ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപത്തിനിറങ്ങിയ നാട്ടുരാജ്യങ്ങളിലെ ഭണാധികാരികള്‍ ആരൊക്കെ ?
തിരുനെല്‍വേലിയിലെ വീരപാണ്ഡ്യകട്ടബൊമ്മന്‍, ശിവഗംഗയിലെ മരുതുപാണ്ഡ്യന്‍, ഔധിലെ രാജാ ചെയ്‌ത്ത്‌ സിങ്ങ്‌, മലബാറിലെ പഴശ്ശിരാജ, കര്‍ണ്ണാടകയിലെ കിട്ടൂര്‍ ചന്നമ്മ, തിരുവിതാംകൂറിലെ വേലുത്തമ്പി ദളവ, കൊച്ചിയിലെ പാലിയത്തച്ചന്‍.

21. ബ്രിടിഷ്‌ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ വടക്കേ മലബാറില്‍ നേതൃത്വം നല്‍കിയത്‌
ആരാണ്‌? 
- പഴശ്ശിരാജ

22. പഴശ്ശിയുടെ പടയാളികള്‍ ആരെല്ലാമായിരുന്നു? 
- തലയ്ക്കല്‍ ചന്തു, കൈതേരി അമ്പു, എടച്ചനകുങ്കന്‍, അത്തന്‍ ഗുരുക്കള്‍

23. കുറിച്യപടയുടെ യുദ്ധമുറ ഏതായിരുന്നു? 
- ഒളിപ്പോര്‍

24. ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ തിരുവിതാംകൂറില്‍ നേതൃത്വം നല്‍കിയത്‌ ആരാണ്‌? 
- വേലുത്തമ്പി ദളവ

25. കുണ്ടറവിളംബരം നടത്തിയത്‌ ആര്‌ ? ഏത്‌ വര്‍ഷം
- വേലുത്തമ്പി ദളവ, 1809

26. കൊച്ചിയില്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ നടന്ന കലാപത്തിന്‌ നേതൃത്വം നടത്തിയതാര്‌?
- പാലിയത്തച്ചന്‍

27. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വര്‍ഷം? 
- 1857

28. ഇന്ത്യന്‍ സൈനികരെ എങ്ങനെയാണ്‌ ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്‌?
- ശിപ്പായിമാര്‍

28. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ശിപായിമാര്‍ക്കിടയില്‍നിന്ന്‌ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയതാര്‌? 
- മംഗള്‍ പാണ്ഡെ

30. സൈനികമേധാവികള്‍ക്കെതിരെ സംഘടിതമായ രീതിയില്‍ കലാപങ്ങള്‍
ആരംഭിച്ചത്‌ എവിടെ ?
- മീററ്റ്‌

31.1857ലെ ഒന്നാം സ്വാതന്ത്രരസമരത്തിന്‍റെ പ്രധാന കേന്ദ്രങ്ങള്‍ ഏതെല്ലാം?
- മീററ്റ്‌, അവധ്‌, ഫൈസാബാദ്‌, കാണ്‍പൂര്‍, ഝാന്‍സി, ആര

32. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യരക്തസാക്ഷി.?
- മംഗള്‍ പാണ്ഡെ

33. കാണ്‍പൂരില്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തത്‌ ആരെല്ലാം?
- നാനാസാഹിബും .താന്തിയോതോപ്പിയും

34. ഝാന്‍സിയില്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തതാര്‌?
- റാണിലക്ഷ്മിഭായി

35. ലക്നൌവില്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തതാര് ?
- ബീഗം ഹസ്റത്ത്‌ മഹല്‍

36.ഫൈസാബാദില്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തതാര്‌?
- മൌലവി അഹമദുല്ല

37. ആരയില്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തതാര്‌? 
- കന്‍വര്‍ സിങ്ങ്‌

38. ഡല്‍ഹിയിലെ അവസാനത്തെ മുഗള്‍ഭരണാധികാരി?
- ബഹദൂര്‍ഷാ രണ്ടാമന്‍

39.ബഹദൂര്‍ഷാ- രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയത്‌ എവിടേയ്ക്കാണ്‌?
- റംങ്കൂണിലേക്ക്‌ (ബർമ്മ)

40. റങ്കൂണ്‍ ഇപ്പോള്‍ ഏത്‌ രാജ്യത്താണ്‌?
- മ്യാന്‍മാര്‍ (ബര്‍മ്മ)

41.ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത?
- മതത്തിന്‌ അതീതമായി ഇന്ത്യന്‍ ജനത ഉയര്‍ത്തിയ ഐക്യബോധം.

42. കലാപകാരികള്‍ ബഹദൂര്‍ഷായെ വിശേഷിപ്പിച്ചത്‌ എങ്ങനെ?
- ഷാഹിന്‍ -ഷായെ-ഹിന്ദുസ്ഥാ൯

43. ഒന്നാം സ്വാതന്ത്യസമരശേഷം ഇന്ത്യയിലുണ്ടായ ഭരണമാറ്റം?
- ബ്രിട്ടീഷ്‌ രാജ്ഞിയുടെ നേരിട്ടുള്ള ഭരണം.

44. ഇന്ത്യയുടെ  ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കൈകളിലെത്തിയ വര്ഷം?
- 1858

 
1. ഇന്ത്യയില്‍ നിലനിന്നിരുന്ന സതി, ശൈശവവിവാഹം എന്നീ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവ്‌ 
- രാജാ റാംമോഹന്‍ റോയ്‌

2. സതിനിരോധിച്ചത്‌ ആര് ?
- ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വില്യം ബെന്റിക്‌ പ്രഭു

3. ആശയങ്ങള്‍ പ്രചരിപ്പിക്കാനായി രാജാ റാംമോഹന്‍ റോയ്‌ സ്ഥാപിച്ച സംഘടന
- ബ്രഹ്മസമാജം

4. ജാതിസ്രമ്പദായമാണ്‌ ഇന്ത്യക്കാര്‍ക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം എന്ന്‌
വിശ്വസിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്‌
- രാജാ റാംമോഹന്‍ റോയ്‌

5. "ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌ എന്ന്‌ അറിയപെടുന്ന സാമൂഹ്യപരിഷ്‌കര്‍ത്താവ്‌ ആര് ?
- രാജാ റാംമോഹന്‍ റോയ്‌

6. രാജാ റാം മോഹന്‍ റോയ്‌ ബംഗാളി ഭാഷയില്‍ പുറത്തിറക്കിയ പത്രം”?
- സംവാദ്‌ കൌമുദി

7. ഇന്ത്യയിലെ ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ സ്ഥാപകന്‍ എന്നറിയചെടുന്നത്‌?
- രാജാ റാം മോഹന്‍ റോയ്‌

8. A gift to Monotheists എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ ആര് ?
- രാജാ റാം മോഹന്‍ റോയ്‌

9. ആര്യസമാജം എന്ന സംഘടന രൂപീകരിച്ചതാര്‌ ?
- സ്വാമി ദയാനന്ദ സരസ്വതി

10.“വേദങ്ങളിലേക്കു മടങ്ങുക” എന്ന ആഹ്വാനം ചെയ്ത സാമൂഹ്യപരിഷ്‌കര്‍ത്താവ്‌? 
- സ്വാമി ദയാനന്ദ സരസ്വതി

11. സത്യാര്‍ത്ഥ്‌ പ്രകാശ്‌ ആരുടെ കൃതിയാണ്‌
- സ്വാമി ദയാനന്ദ സരസ്വതി

12. പന്ത്രണ്ട്‌ വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന്‌ വാദിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവ്‌
- ജോതിറാവു ഫുലെ

13. സത്യശോധക്‌ സമാജ്‌ എന്ന സംഘടന സ്ഥാപിച്ചതാര്‌ ?
- ജോതിറാവു ഫുലെ

14. സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന
സ്ഥാപിച്ചതാര്‌?
- പണ്ഡിത രമാബായ്‌

19. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്‌ സ്ഥാപിച്ചത്‌ ആര്‌ ?
- സര്‍ സയ്യ്ദ്‌ അഹമ്മദ്‌ ഖാന്‍

16. അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയുടെ പഴയ പേര് എന്ത്‌ ?
- മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്‌

17. ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയുടെവായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനംചെയ്തും ജീവിക്കുന്നു. നാം രണ്ടും ഇന്ത്യയുടെ മണ്ണില്‍ ഉൽപാദിപ്പിക്കപ്പെടുന്നത്‌ ഭക്ഷിക്കുന്നു. ജീവിതത്തിലും മരണത്തിലും നാം ഒന്നിച്ചാണ്‌.” ഇത്‌ ആരുടെ വാക്കുകളാണ്‌?
- സര്‍ സയ്യദ്‌ അഹമ്മദ്‌ ഖാന്‍

18. സ്വാമി വിവേകാനന്ദന്റെ ഗുരു ആരായിരുന്നു ?
- ശ്രീരാമകൃഷ്ണപരമഹംസന്‍

19. ഗുരുവായ ശ്രിരാമകഷ്ണ പരമഹംസരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി
സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച സംഘടന ഏത്‌ ? 
- രാമകൃഷ്ണമിഷന്‍

20. മഹത്തായ രണ്ട്‌ വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ്‌ നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ.” ഇത്‌ ആരുടെ
വാക്കുകളാണ്‌ ? 
- സ്വാമി വിവേകാനന്ദന്‍

21.ദേശീയ യുവജനദിനമായി ആചരിക്കുന്നത്‌ ആരുടെ ജന്മദിനമാണ്‌?
- സ്വാമി വിവേകാനന്ദന്റെ (ജനുവരി12)

22. "ഉപനിഷത്തുകളിലേക്ക്‌" മടങ്ങുക എന്ന്‌ ആഹ്വാനം ചെയ്തത്‌”?
- സ്വാമി വിവേകാനന്ദന്‍

23.1893 ൽ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍
ഇന്ത്യയില്‍ നിന്ന്‌ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത്‌?
- സ്വാമി വിവേകാനന്ദന്‍ 

24. ശ്രിരാമകൃഷ്ണമിഷന്റെ സന്ദേശം.
- ഈശ്വരനെ സേവിക്കാനുള്ള മാര്‍ഗ്ഗം മനുഷ്യരെ സേവിക്കലാണ്‌.

23. ബേലുരിലെ സന്യാസി എന്നറിയപ്പെടുന്നത്‌
- സ്വാമി വിവേകാനന്ദന്‍

26. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ.
- സിസ്റ്റര്‍ നിവേദിത

 
1. പ്രകൃതിവിഭവങ്ങള്‍ നേരിട്ട്‌ ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുന്ന മേഖല ഏത്‌ ?
- പ്രാഥമികമേഖല

2. പ്രാഥമികമേഖല ഏത്‌ പേരിലും കൂടി അറിയച്ചെടുന്നു ?
- കാര്‍ഷികമേഖല

3. പ്രാഥമികമേഖല കാര്‍ഷികമേഖല എന്ന പേരിലും കൂടി അറിയപ്പെടുന്നത്‌ ?
എന്ത്‌കൊണ്ട്‌ ? 
- കൃഷിക്ക്‌ കൂടുതല്‍ പ്രാധാന്യമുള്ളതുകൊണ്ട്‌

4 പ്രാഥമികമേഖലകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ
- കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും 
- വനപരിപാലനം
- മത്സ്യബന്ധനം
- ഖനനം

5. പ്രാഥമികമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ അസംസ്കൃതവസ്‌തുവായി ഉപയോഗിച്ച്‌
പുതിയ ഉല്‍ചന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖല ഏത്‌ ?
- ദ്വിതീയ മേഖല

6. ദ്വിതീയ മേഖല ഏത്‌ പേരിലും അറിയചെടുന്നു?
- വ്യാവസായികമേഖല

7. ദ്വിതീയമേഖലകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചില ഉദാഹരണം എഴുതുക
- വ്യവസായം
- വൈദ്യുതി ഉല്‍പ്പാദനം
- കെട്ടിട നിര്‍മ്മാണം

8. സേവനപ്രവര്‍ത്തനങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല? 
- തൃതീയ മേഖല

9. തൃതീയ മേഖല ഏത്‌ പേരിലും അറിയപ്പെടുന്നു?
- സേവനമേഖല

10. തൃതീയ മേഖലകളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദാഹരണം എഴുതുക
- വ്യാപാരം 
- ഗതാഗതം 
- ഹോട്ടല്‍ 
- വാര്‍ത്താവിനിമയം 
- സംഭരണം  
- ബാങ്കിംഗ്‌
- ഇന്‍ഷുറന്‍സ്‌ 
- ബിസിനസ്‌ 
- റിയല്‍ എസ്റ്റേറ്റ്‌
- സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍

11. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീകരിക്കാന്‍ ചുമതലയുള്ള സ്ഥാപനം ഏത്‌ ?
- സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്‌ (CSO)

12. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ പ്രധാന ചുമതലകള്‍ എന്ത്‌?
- സ്ഥിതിവിവരക്കണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
- എല്ലാ മേഖലകളിലെയും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച്‌ ആസൂത്രണ
പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തുന്നു
- സ്ഥിതിവിവരകണക്കുകള്‍ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്നു

19. ഏത്‌ മേഖലയിലാണ്‌ തൊഴില്‍ലഭ്യത എല്ലാ കാലഘട്ടത്തിലും കൂടുതല്‍?
- പ്രാഥമിക മേഖലയില്‍

14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ള സംസ്ഥാനം ഏത്‌ ? 
- ബിഹാര്‍

19. ഇന്ത്യയില്‍ ഏറ്റവും കുറവ്‌ ദാരിദ്ര്യമുള്ള സംസ്ഥാനം ഏത്‌ ?
- ഹിമാചല്‍ പ്രദേശ്‌

16. എല്ലാ ജനങ്ങള്‍ക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന്‌ ആവശ്യമായത്ര പോഷകപ്രധാനമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥ എന്ത്‌ പേരില്‍ അറിയപ്പെടുന്നു ?
- ഭക്ഷ്യ സുരക്ഷ.

19. സ്വന്തമായി വരുമാനമില്ലാത്ത 65 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക്‌ പ്രയോജനപ്പെടുന്ന ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി ഏത്‌?
- അന്നപൂര്‍ണ

19. ജോലി ചെയ്യാന്‍ ആരോഗ്യവും സന്നദ്ധതയും ഉള്ളവര്‍ക്ക്‌ 100 ദിവസത്തെ
തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി ഏത്‌ ?
- മഹാത്മാഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

20. ഗുണഭോക്താക്കളില്‍ മൂന്നില്‍ ഒന്ന്‌ സ്ത്രീകളായിരിക്കണം എന്ന്‌ നിര്‍ദേശിക്കുന്ന ദാരിദ്ര്യനിര്‍മ്മാജന പദ്ധതി ഏത്‌ ?
- മഹാത്മാഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

21. 6 വയസ്സിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ഗുണഭോക്താക്കളാകുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി ഏത്‌?
- സംയോജിത ശിശു വികസന പരിപാടി

22. സംയോജിത ശിശുവികസന പരിപാടി നടപ്പിലാക്കുന്നത്‌ ഏത്‌ സ്ഥാപനങ്ങള്‍ വഴിയാണ്‌?
- അംഗന്‍വാടി

23. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക്‌ മാസം 35 കിലോ അരി 3 രൂപയ്ക്കും 2 രൂപയ്ക്‌ ഗോതമ്പും ലഭ്യമാക്കുന്ന പദ്ധതി?
- അന്ത്യോദയ അന്നയോജന

24. നഗരങ്ങളിലെ തൊഴില്‍ രഹിതര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതി? 
- സ്വര്‍ണജയന്തി ഷഹാരി റോസ്ഗാര്‍ യോജന

25. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായതും 8-ഠാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നതുമായ പരിപാടി.
- സ്‌ക്കൂള്‍ ഉച്ചഭക്ഷണ പരിപാടി

26. ന്യായമായ വിലയ്ക്ക്‌ സമുഹത്തില്‍ ആവശ്യക്കാരായവര്‍ക്ക്‌ ഭക്ഷ്യവസ്തുക്കളും മറ്റ്‌ നിത്യോപയോഗ വസ്തുക്കളും നല്‍കുവാന്‍ ചുമതലചെട്ടതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖല ഏത്‌ ?
- പൊതുവിതരണ സംവിധാനം

27. ഭക്ഷ്യസുരക്ഷാനിയമം പാര്‍ലമെന്റ്‌ അംഗീകരിച്ച വര്‍ഷം ?
- 2013

👉Unit 06 ഭൂപടങ്ങളുടെ പൊരുൾതേടി - ചോദ്യോത്തരങ്ങൾ

1. ക്രിസ്റ്റഫര്‍ കൊളമ്പസ്‌ ജനിച്ചത്‌ എവിടെ ?
- റിപ്പബ്ലിക്‌ ഓഫ്‌ ജനോവ (ഇന്നത്തെ ഇറ്റലി)

2. 1492-ല്‍ അറ്റ്ലാന്റിക്‌ സമുദ്രത്തിലൂടെ ഇന്ത്യയെ തേടിയുള്ള തന്റെ ആദ്യ കപ്പല്‍ യാത്ര നടത്തിയ സഞ്ചാരി
- ക്രിസ്റ്റഫര്‍ കൊളമ്പസ്‌

3. ആദ്യമായി കപ്പലില്‍ ലോകം ചുറ്റി സഞ്ചരിച്ച സഞ്ചാരി?
- ഫെര്‍ഡിനാന്റ്‌ മഗല്ലൻ (1519)

4.മെഗല്ലന്‍ കൊല്ലപ്പെടുന്നത്‌ ഏത്‌ ദ്വീപ്‌ സമൂഹത്തില്‍ വച്ചാണ്‌?
- ഫിലിപ്പൈന്‍സ്‌ ദ്വീപുകള്‍

5. ആരുമായുള്ള പോരാട്ടത്തിലാണ്‌ മെഗല്ലന്‍ കൊല്ലപ്പെടുന്നത്‌?
- ഫിലിപ്പീന്‍സിലെ ഗോത്രവര്‍ഗ്ഗക്കാരായ മക്ടാന്‍

6. ലോകം ചുറ്റി സഞ്ചരിക്കാന്‍ അഭിലാഷ് ടോമി യാത്ര തിരിച്ചത്‌ എവിടെ നിന്ന്‌?
- മുംബെ

7 .അഭിലാക്‌ ടോമി തന്റെ ലോകപര്യടനം പൂര്‍ത്തിയാക്കിയതെന്ന്‌?
- 2013 മാര്‍ച്ച്‌ 31

8. ലോകം ചുറ്റി സഞ്ചരിക്കാന്‍ അഭിലാക്‌ ടോമിക്ക്‌ എത്ര ദിവസം വേണ്ടിവന്നു?
150 ദിവസങ്ങള്‍

9. കളിമണ്‍ ഫലകത്തില്‍ തീര്‍ത്ത ഭൂപടങ്ങള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടം ഏത്‌ ? - മെസപ്പൊട്ടോമിയന്‍ കാലഘട്ടം

10. ഏറ്റവും പഴക്കമേറിയ ഭൂപടം?
- മെസൊപ്പൊട്ടേമിയന്‍ ഭൂപടം

11. ആദ്യ ഭൂപടം വരച്ചത്‌ ആര് ?
- അനക്സിമാന്‍ഡെര്‍

12. ആധുനിക ഭൂപട നിര്‍മ്മാണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നതാര്‌ ?
- മെര്‍ക്കാറ്റര്‍

19. വിവിധ ഭൂപടങ്ങള്‍ ചേര്‍ത്ത്‌ ആദ്യമായി അറ്റ്ലസ്‌ തയ്യാറാക്കിയതാര്‌?
- എബ്രഹാം ഓര്‍ട്ടേലിയസ്‌

14. ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ശാസ്ത്രശാഖയ്ക്ക്‌ പറയുന്ന പേരെന്ത്‌ ?
- ഭൂപടശാസ്ത്രം അഥവാ കാര്‍ട്ടോഗ്രാഫി

19. കാര്‍ട്ടോഗ്രാഫി, എന്ന പദം ഏതെല്ലാം പദങ്ങളില്‍ നിന്നാണ്‌ രൂപം കൊണ്ടിടുള്ളത്‌ ?
- കാര്‍ട്ടേ, ഗ്രാഫിക്‌ എന്നി ഫ്രഞ്ചു പദങ്ങളില്‍നിന്ന്‌

16. കാര്‍ട്ടേ, ഗ്രാഫിക്‌ എന്നി ഫ്രഞ്ചു പദങ്ങളുടെ അര്‍ഥം എന്ത്‌ ?
- കാര്‍ട്ടേ എന്നതിന്‌ ഭൂപടം (Map) എന്നും ഗ്രാഫിക്‌ എന്നതിന്‌ വരയ്ക്കുക (Drawing) എന്നുമാണ്‌ അര്‍ഥം.

17. ഭൂപടങ്ങള്‍ തയ്യാറാക്കുന്ന ആളിനെ വിളിക്കുന്നത്‌ എന്ത്‌ ?
- കാര്‍ട്ടോഗ്രാഫര്‍ (Cartographer)

18. വളരെക്കുറച്ച്‌ സവിശേഷതകള്‍മാത്രം ഉള്‍പ്പെടുത്തി ഒരാളുടെ ഓര്‍മ്മയില്‍ നിന്നോ ഒരു പ്രദേശത്തെ നോക്കിക്കണ്ടോ വരച്ചെടുക്കുന്ന ചിത്രങ്ങള്‍ക്ക്‌ പറയുന്ന പേര്‌ എന്ത്‌ ? 
- രേഖാചിത്രങ്ങള്‍

19. ഒരു പ്രദേശത്തിലെ വിവരങ്ങളെ സംബന്ധിച്ച കൃത്യമായ അളവുകള്‍, അവയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തി തോതിന്റെയും ദിക്കിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നവയ്ക്ക്‌ പറയുന്ന പേര്‌ എന്ത്‌ ?
- പ്ലാനുകള്‍

20. വിസ്തൃതി കൂടിയ പ്രദേശങ്ങളുടെ കൃത്യവും വ്യക്തവുമായ ചിത്രീകരണങ്ങള്‍ക്ക്‌ പറയുന്ന പേര്‌ എന്ത്‌ ? 
- ഭൂപടങ്ങള്‍.

21. ഭൂപടങ്ങളിലെ അവശ്യഘടകങ്ങള്‍?
- തലക്കെട്ട്‌, തോത്‌, ദിക്ക്‌, അക്ഷാംശീയ -രേഖാംശീയസ്ഥാനം, അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും, സൂചിക.

22. ഭൂമിയിലെ രണ്ട്‌ സ്ഥലങ്ങള്‍ തമ്മിലുള്ള അകലം ഭൂപടത്തില്‍ ചിത്രീകരിക്കാനുപയോഗിക്കുന്ന ആനുപാതിക അകലത്തിന്‌ പറയുന്ന പേര്‌ എന്ത്‌ ?
- തോത്‌

23. 1: 1000000. എന്ന്‌ ഒരു ഭൂപടത്തില്‍ തോത്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രീതിയുടെ പേര്‌ എന്ത്‌ ? 
- ഭിന്നകരീതി

24. ദിക്കുകള്‍ കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന ഉപകരണമേത്‌?
- വടക്കുനോക്കിയന്ത്രം

25. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വൃത്താകൃതിയിലുള്ള സാങ്കല്‍പിക രേഖകളെ
വിളിക്കുന്ന പേര്‌ ? 
- അക്ഷാംശരേഖകള്‍

26. അക്ഷാംശരേഖകള്‍ക്ക്‌ ലംബമായി ഉത്തരധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും യോജിപ്പിച്ച്‌ വരച്ചിരിക്കുന്ന രേഖകളെ വിളിക്കുന്ന പേര്‌ എന്ത്‌ ?
- രേഖാംശരേഖകള്‍

27. 0° അക്ഷാംശരേഖയ്ക്ക്‌ പറയുന്ന പേര്‌ എന്ത്‌ ?
- ഭൂമധ്യരേഖ

28. 180° രേഖാംശരേഖയ്ക്ക്‌ പറയുന്ന പേര്‌ എന്ത്‌ ?
- അന്താരാഷ്ട്ര ദിനാങ്ക രേഖ

27. ഭൂപടത്തില്‍ കൃഷിയിടങ്ങള്‍ ഏത്‌ നിറത്തിലാണ്‌ അടയാളപ്പെടുത്തുക?
- മഞ്ഞ

28. ഭൂപടത്തില്‍ പാഠറക്കൂട്ടങ്ങള്‍, മണ്‍കൂനകള്‍, കുന്നുകള്‍ എന്നിവ ഏത്‌ നിറത്തിലാണ്‌ അടയാളപ്പെടുത്തുക? 
- തവിട്ട് 

29. പാര്‍പ്പിടങ്ങളും റോഡുകളും ഏത്‌ നിറത്തിലാണ്‌ ഭൂപടത്തില്‍ അടയാളപ്പെടുത്തുക? 
- ചുവപ്പ് 


1. ഭൂരുപങ്ങളെല്ലാം ഉള്‍പ്പെടുന്നതും ശിലകളും മണ്ണും കൊണ്ട്‌ രൂപപ്പെട്ടിരിക്കുന്നതുമായ ഖരാവസ്ഥയിലുള്ള ഭാഗത്തിന്‌ പറയുന്ന പേര്‌ ? 
- ശിലാമണ്ഡലം

2. കരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്‌ ?
- എവറസ്റ്റ്‌ കൊടുമുടി

3. സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏത്‌ ?
- പസഫിക്‌ സമുദ്രത്തിലെ ചലഞ്ചര്‍ ഗര്‍ത്തം

4. സമുദ്രനിരപ്പില്‍ നിന്ന്‌ 900 മീറ്ററിലധികം ഉയരമുള്ളതും ചെങ്കുത്തായ വശങ്ങളോടു കൂടിയതുമായ ഭൂരൂപങ്ങളെ പറയുന്ന പേര്‌ ? 
- പര്‍വ്വതങ്ങള്‍

5. മുകള്‍ഭാഗം ഏറെക്കുറെ പരന്നതും ചുറ്റുപാടുകളെ അപേക്ഷിച്ച്‌ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഭൂരൂപങ്ങളെ പറയുന്ന പേര്‌ ?
- പീഠഭൂമികൾ

6. താരതമ്യേന താഴ്ന്നതും നിരപ്പായതുമായ വിശാല പ്രദേശങ്ങള്‍ക്ക്‌ പറയുന്നപേര്‌ ? - സമതലങ്ങള്‍

7. പ്രകൃതിയുടെ സ്വാഭാവിക ജലസംഭണ കേന്ദ്രങ്ങളേത്‌ ?
- കുന്നുകള്‍

8. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗവും ജലമാണെങ്കിലും, അതില്‍ എത്ര ശതമാനം മാത്രമാണ്‌ ശുദ്ധജലം? 
- മൂന്ന്‌ ശതമാനം

9. ശുദ്ധജലത്തില്‍ മനുഷ്യന്‌ ഉപയോഗിക്കാന്‍ കഴിയുന്ന ജലത്തിന്റെ അളവ്‌ എത്രയാണ്‌ ? 
- ഒരു ശതമാനത്തിലും താഴെയാണ്‌

10.മഹാരാഷ്ട്രയിലെ റാലേഗാന്‍ സിറ്റി എന്ന ഗ്രാമത്തിലെ പ്രകൃതി സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ആര് ? 
- ബാബുറാവു ഹസാരെ

11. ഭൂമിയെ ഒരു പുതപ്പുപോലെ പൊതിഞ്ഞ്‌ സംരക്ഷിക്കുന്ന വാതകപാളിക്ക്‌ പറയുന്ന പേര്‌ എന്ത്‌ ? 
- വായുമണ്ഡലം അഥവാ അന്തരീക്ഷം.

12. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതും മനുഷ്യന്റെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടമുണ്ടാക്കുന്നതുമായ പ്രതിഭാസങ്ങളാണ്‌
- പ്രകൃതിദുരന്തങ്ങള്‍.

19. കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്കു നീങ്ങുന്ന പ്രതിഭാസമേത്‌ ? 
- ഉരുള്‍പൊട്ടല്‍

14. ശുദ്ധവായു ശ്വസിക്കുന്നതിനായി ജപ്പാന്‍ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം എന്ത്‌ ? 
- ഓക്സിജന്‍ പാര്‍ലറുകള്‍

16. അന്തരിക്ഷത്തിലേക്ക്‌ ശുദ്ധവായു പമ്പ്‌ ചെയ്യുന്നതിന്‌ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഇന്ത്യന്‍ നഗരം 
- ഡല്‍ഹി

17. പ്രകതിദുരന്തങ്ങളുടെ നിവാരണത്തിനും ലഘുകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പും സംവിധാനങ്ങളും ഏതൊക്കെ ?
- കേരള റവന്യു-ദുരന്തനിവാരണ വകുപ്പ് 
- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 
- ദുരന്ത സാധ്യതാ അപഗ്രഥന സെല്‍
- ലാന്റ് & ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ ഇന്‍സ്റ്റിറ്റൂട്ട്മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here