CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 JULY


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 ജൂലൈ: ചോദ്യോത്തരങ്ങള്‍

1. ആയുര്‍വേദ കുലപതി ഡോ.പികെവാരിയര്‍ അന്തരിച്ചു. കേരളത്തിന്റെ പാരമ്പര്യ ആയുര്‍വേദ ചികിത്സാ രീതി ലോക പ്രശസ്തമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച മഹാനായിരുന്നു. രാജ്യം പദ്മശ്രീ (1999), പദ്മഭൂഷണ്‍ (2010) ബഹുമതികള്‍ നല്‍കി ആരരിച്ചിട്ടുണ്ട്‌. സ്മൃതി പര്‍വ്വം എന്ന ആത്മകഥക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ (2008) ലഭിച്ചിട്ടുണ്ട്‌.

2. പ്രശസ്ത ഹിന്ദി ചലച്ചിത്ര താരം ദിലീപ്കുമാര്‍ അന്തരിച്ചു. രാജ്യം പദ്മഭൂഷണ്‍ (1991), പദ്മവിഭൂഷണ്‍ (2015) ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ യൂസഫ്‌ ഖാന്‍ എന്നതായിരുന്നു യഥാര്‍ത്ഥ പേര്‍. പാകിസ്ഥാന്റെ പരമോന്നത
സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ്‌ ലഭിച്ചിട്ടുണ്ട്‌ .
 
3. ക്രിക്കറ്റ്‌ താരം മിതാലി രാജ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍ നേടുന്ന വനിതതാരം. അന്താരാഷ്ട ക്രിക്കറ്റില്‍ പതിനായിരം റണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും മിതാലി രാജ്‌ ആണ്‌. മുന്‍ ഇംഗ്ലണ്ട്‌ വനിതാ ടീം ക്യാപ്റ്റന്‍ ചാര്‍ലറ്റ്‌ എഡ്വേര്‍ഡ്‌ ആണ്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍ നേടിയ ആദ്യ വനിത.

4. അന്താരാഷ്ട്ര ജനസംഖ്യാ ദിനം ജൂലൈ 11ന്‌ ആചരിച്ചു. 

5. ഇറ്റലി യൂറോ കപ്പ്‌ ചാമ്പ്യന്മാര്‍. 2020 യൂറോ കപ്പ്‌ കിരീടം ഇറ്റലിക്ക്‌. ഇംഗ്ലണ്ടിലെ
വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ്‌ കിരീടം നേടിയത്‌.

6. മലയാളി താരങ്ങളായ കെടി ഇര്‍ഫാന്‍, മുരളി ശ്രീശങ്കര്‍, ജാബിര്‍ എം പി, വൈ മുഹമ്മദ്‌ അനസ്‌, എന്‍ എന്‍ ടോം, അലക്‌സ്‌ ആന്റണി, സജന്‍ പ്രകാശ എന്നിവര്‍ 2021 ലെ ടോക്കിയോ ഒളിംപിക്സിലേക്ക്‌ യോഗ്യത നേടി. ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആര്‍ ശ്രീജേഷും ഒളിംപിക്സില്‍ പങ്കെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാതെയാണ്‌ ഇത്തവണ ഒളിമ്പിക്‌സ്‌ നടത്തുക.
 
7. 2021ലെ വിംബിള്‍ഡണ്‍ ഗ്രാന്‍സ്സാം വനിതാ വിഭാഗത്തില്‍ ആഷ്‌ലി ബാര്‍ട്ടിയും പുരുഷ വിഭാഗത്തില്‍ നോവാക്‌ ജോക്കോവിച്ചും കിരീടം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ സമീര്‍ ബാനര്‍ജി ചാമ്പ്യനായി.

8. സിക്ക വൈറസ്‌ രോഗം കേരളത്തില്‍ സ്ഥിരീകരിച്ചു. ഈഡിസ്‌ വിഭാഗത്തില്‍പ്പെട്ട
കൊതുകുകളാണ്‌ പ്രധാനമായും ഈ രോഗം പരത്തുന്നത്‌. ഉഗാണ്ടയിലെ സിക്ക വനത്തില്‍ ജീവിക്കുന്ന കുരങ്ങുകളില്‍ ആണ്‌ 1947 ൽ ഈ വൈറസ്‌ ആദ്യം കണ്ടെത്തുന്നത്‌. മനുഷ്യരിലെ ആദ്യകേസ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌ 1954 ല്‍ നൈജീരിയയില്‍ ആണ്‌.

9. കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനക്ക്‌. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പിച്ചാണ്‌ അര്‍ജന്റീനകിരീടം നേടിയത്‌. ഇതോടെ കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കിരീട (15) നേട്ടമെന്ന ഉറുഗ്വായുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.

10. കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മലയാളിയായ രാജീവ്‌ ചന്ദ്രശേഖര്‍ നൈപുണ്യ വികസനം, സംരംഭകത്വം, ഐ.ടി, ഇലക്ട്രോണിക്സ്‌ മന്ത്രാലയം സഹ മന്ത്രിയാകും.

11. കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ്‌ ജോവെനെല്‍ മോസെ വെടിയേറ്റ്‌ മരിച്ചു

12. ശ്രീനാരായണഗുരു സന്യാസി പരമ്പരയിലെ പ്രമുഖനും ശ്രീനാരായണധര്‍മം ജീവിത വ്രതമാക്കിയ ഋഷിവര്യനുമായ സ്വാമി പ്രകാശാനന്ദ അന്തരിച്ചു.

13. ഇന്ത്യന്‍ വംശജനായ പന്ത്രണ്ടു വയസുകാരന്‍ അഭിമന്യു മിശ്ര ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്‌ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ പദവി നേടി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ്‌ താമസം.

14. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമായ വിന്‍ഡോസിന്റെ പുതിയ പതിപ്പ്‌ വിന്‍ഡോസ്‌ 11 മൈക്രോസോഫ്ട്‌ അവതരിപ്പിച്ചു

15. കരയില്‍ നിന്നും കരയിലേക്ക്‌ തൊടുക്കാവുന്ന 2000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി പ്രൈം മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അഗ്നി മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പാണ്‌ .

16. ഇന്ത്യയുടെ റാഹി സര്‍ണോബാത്ത്‌ 2021 ലെ ഷൂട്ടിംഗ്‌ ലോകകപ്പില്‍ സ്വര്‍ണം
നേടി.

17. പൊതുമേഖലാ സ്ഥാപനമായ മില്‍മയുടെ സ്ഥാപകരില്‍ പ്രമുഖനും നിലവിലെ
ചെയര്‍മാനുമായ പി എ ബാലന്‍ അന്തരിച്ചു. 

18. ഇന്ത്യയുടെ ട്രാക്കിലെ ഇതിഹാസമായ 'പറക്കും സിഖ്‌ ' എന്നറിയപ്പെടുന്ന
മില്‍ക്കാസിങ്‌ (91) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 1960 ലെ റോം ഒളിമ്പിക്സില്‍ 400
മീറ്ററില്‍ ഐതിഹാസിക പ്രകടനമാണ്‌ കാഴ്ചവച്ചത്‌. 1959 ൽ പത്മശ്രീ നേടി
യിട്ടുണ്ട്‌.

19. പ്രശസ്ത കവി, ഗാനരചയിതാവ്‌ എന്നീ നിലകളില്‍ പ്രശസ്തനായ എസ്‌. രമേശന്‍ നായര്‍ (73) അന്തരിച്ചു. 2010 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരവും 2018 ല്‍ 'ഗുരുപൌര്‍ണമി ' എന്ന കാവ്യസമാഹാരത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

20. നിരവധി നിത്യഹരിത ഗാനങ്ങള്‍ രചിച്ച പൂവച്ചല്‍ ഖാദര്‍ (മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍-72) അന്തരിച്ചു. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ കവിതാ സമാഹാരങ്ങളും “ചിത്തിരത്തോണി”' എന്ന ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

21. എട്ടു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന സംഗീതാര്‍ച്ചന അവസാനിപ്പിച്ച്‌ പാറശ്ലാല ബി. പൊന്നമ്മാള്‍ (96) വിടവാങ്ങി. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീതകോളേജിലെ ആദ്യ വനിതാ അധ്യാപികയും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജുകളിലെ ആദ്യ വനിതാ പ്രിന്‍സിപ്പലുമായിരുന്നു. 2017 ല്‍ പത്മശ്രീ പുരസ്കാരം നേടിയിട്ടുണ്ട്‌.

22. പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ചലച്ചിത്രസംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. ചലച്ചിത്ര സംവിധായകരായ സംഗീത്‌ ശിവന്‍, സഞ്ജീവ്‌ ശിവന്‍, സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ്‌ ശിവന്‍ എന്നിവര്‍ മക്കളാണ്‌. ആദ്യ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുള്‍പ്പടെ പല ചരിത്രമുഹൂര്‍ത്തങ്ങളും ശിവന്റെ ക്യാമറയിലൂടെയാണ്‌ ലോകം കണ്ടത്‌.

23. കോവാക്സിന്‍, കോവിഷീല്‍ഡ്‌, സ്പുടനിക്‌: - ബി എന്നിവ കൂടാതെ ഇനി മൊഡേണ വാക്സിനും ഇന്ത്യയില്‍ ലഭ്യമാകും. പ്രമുഖ മരുന്ന്‌ കമ്പനിയായ സിപ്ലയ്‌ക്കാണ്‌ വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അനുമതി നല്‍കിയത്‌. മോഡേണ വാക്സിന്‍ ഏഴ്‌ മാസം വരെ സൂക്ഷിച്ചുവെക്കാനും ഒരിക്കല്‍തുറന്ന വയല്‍ 30 ദിവസംവരെ സൂക്ഷിക്കാനും കഴിയും.

24. റഷ്യയിലെ ചെബക്സ്റി ചലച്ചിത്രമേളയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ജയരാജിന്റെ “ഹാസ്യം” എന്ന ചിത്രത്തിന്‌ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ നവരസ പരമ്പരയിലെ എട്ടാമത്‌ ചിത്രമാണ്‌ ഹാസ്യം.

25. ഏഷ്യന്‍ സംസ്‌കാരം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാനിച്ച്‌ ജപ്പാനിലെ ഫുക്കുവോക്ക നഗരവും ഫുക്കുവോക്ക സിറ്റി ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനും ചേര്‍ന്ന്‌ നല്‍കുന്ന 2021 ലെ ഫുക്കുവോക്ക ഗ്രാന്‍ഡ്‌ പ്രൈസിന്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി. സായിനാഥ്‌ അര്‍ഹനായി. ഇതുവരെ 11 ഇന്ത്യക്കാര്‍ ഈ പുരസ്കാരം നേടിയിട്ടുണ്ട്‌. 1990 മുതലാണ്‌ ഈ പുരസ്കാരം വിതരണം ചെയ്യുതുടങ്ങിയന്നത്‌. ഗ്രാന്‍ഡ്‌ പ്രൈസ്‌ കൂടാതെ അക്കാദമിക പ്രൈസ്‌, ആര്‍ട്ടസ്‌ പ്രൈസ്‌ എന്നിവയും വിതരണം ചെയ്യുന്നുണ്ട്‌.

26. വിയന്നയിലെ സെൻട്രൽ യുറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ
ഓപ്പണ്‍ സൊസൈറ്റി പ്രൈസിന്‌ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അര്‍ഹയായി.

27. അനില്‍ കാന്ത്‌ സംസ്ഥാനത്തിന്റെ പുതിയ പോലീസ്‌ മേധാവി. ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത്‌ 1988 ബാച്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനാണ്‌, റോഡ്‌ സുരക്ഷാ കമ്മീഷണറായിരുന്നു. ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഡിജിപി ആണ്‌.

28. ആദ്യ ക്രിക്കറ്റ്‌ ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ്‌ ചാമ്പ്യന്‍മാരായി. 2019 ലാണ്‌ കളി തുടങ്ങിയത്‌. രണ്ടാം ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ 2021 ആഗസ്തില്‍ ആരംഭിച്ച 2023 ൽ അവസാനിക്കും. ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 


<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here