CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 AUGUST
1. ബഹിരാകാശത്തേക്കുള്ള വിനോദസഞ്ചാരത്തിന്റെ ഭാഗമായി വെര്‍ജിന്‍ ഗാലക്ടിക് കമ്പനി മേധാവി സര്‍ റിച്ചാഡ് ബ്രാന്‍സനും സംഘവും ഒരു മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തി, വെർജിന്‍ ഗാലക്ടിക് കമ്പനിയുടെ വി.എസ്.എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിലായിരുന്നു യാത്ര. ആറംഗ സംഘനത്തിലുണ്ടായിരുന്ന ശിരിഷ ബാൻഡ്‌ല ബഹിരാ കാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ്. കല്പന ചൗള, സുനിത വില്യംസ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ട് പേര്‍.
2. പരിശുദ്ധ കത്തോലിക്കാ ബാവ പൌലോസ് ദ്വിതീയന്‍ അന്തരിച്ചു.
3. കേരളത്തിലെ മുഖ്യ തെരെഞ്ഞെടുപ്പ ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു.
4. 1983 ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ പ്രധാനിയായിരുന്ന യശ്പാല്‍ ശര്‍മ അന്തരിച്ചു. 2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടിമിനെ തിരെഞ്ഞെടുത്ത സെലക്ഷന്‍ പാനലില്‍ അംഗമായിരുന്നു.
5. ലോക പ്രശസ്ത ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസ്റ്റും പുലിറ്റസര്‍ പുരസ്കാര ജേതാവുമായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ചിത്രം പകര്‍ത്തിയതിന് 2018 ലാണ് ഫിച്ചര്‍ ഫോട്ടോഗ്രാഫിയില്‍ പുലിറ്റ്‌സര്‍ പുരസ്കാരം
ലഭിച്ചത്,
6. ദേശീയ പുരസ്കാര ജേതാവും പ്രശസ്തസിനിമ - ടെലിവിഷന്‍ താരവുമായിരുന്ന നടി സുരേഖ സിക്രി അന്തരിച്ചു.
7. കാന്‍ ചലച്ചിത്ര മേളയിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ പാം ഡി ഓര്‍, ഫ്രഞ്ച്
സംവിധായിക ജൂലിയ ജ്യുകോവിന് ലഭിച്ചു. റ്റിറ്റാന എന്ന സിനിമയാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ “എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങിന്' മികച്ച ഡോക്യൂമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്കാരവും ലഭിച്ചു. റെനറ്റ് റീന്‍സ്വിന്‍ മികച്ച നടിയും കലേബ് ലാൻട്രി ജോണ്‍സ് മികച്ച നടനുമായി.
8. ഡോ. സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സുകുമാര്‍ അഴീക്കോട് പുരസ്കാരം വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥിന് സമ്മാനിച്ചു
9. ആകാശ് മിസൈലുകളുടെ മൂന്നാം തലമുറയിലെ പുതിയ പതിപ്പായ ആകാശ് എന്‍.ജി മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
10. 1987 - 1991 നായനാര്‍ മന്ത്രി സഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന
കെ. ശങ്കരനാരായണ പിള്ള അന്തരിച്ചു
11. 32-ാമത് ഒളിമ്പിക്സിന് ജപ്പാനിലെ ടോക്കിയോയില്‍ തുടക്കമായി. 23.07.2021 നു ജപ്പാന്റെ അഭിമാന ടെന്നീസ് താരമായ നവോമി ഒസാകയാണ് ഒളിംപിക്സിന്
തിരി തെളിച്ചത്.
12. 32-ാമത് ഒളിമ്പിക്സിന്റെ മാര്‍ച്ച് പാസ്റ്റില്‍ മേരികോം, മന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യന്‍ പതാകയേന്തിയത്.
13. ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ ദിനം മെഡല്‍. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യ ദിനം മെഡല്‍ നേടുന്നത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരദ്വോഹനത്തില്‍ മീരാഭായി ചാനു വെള്ളിമെഡല്‍ നേടിയാണ് ഈ നേട്ടത്തിലെത്തിയത്. നിലവിലെ ലോക രണ്ടാം നമ്പര്‍ താരമായ ചാനു 2017 ലോക ചാമ്പ്യന്‍ഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. മണിപ്പൂര്‍ സ്വദേശിനിയാണ്
14. ഓസ്ട്രേലിയന്‍ നഗരമായ ബ്രിസ്ബെയ്‌ന്‍ 2032 ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കും.
15. പ്രശസ്ത സിനിമ, നാടക നടന്‍ കെ.ടി.എസ് പടന്നയില്‍ (കെ.ടി. സുബ്രഹ്മണ്യൻ) നിര്യാതനായി.
16. മലയാളികളായ കഥാകാരി ഗ്രേസിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യപുരസ്കാരവും അബിന്‍ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരവും ലഭിച്ചു.
17. പെറുവിന്റെ പുതിയ പ്രസിഡന്റായി പെഡ്രോ കാസ്തിയോയെ തെരഞ്ഞെടുത്തു.
18. ബശ്ശാർ അല്‍ അസദ് നാലാം തവണയും സിറിയന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
19. ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനമായി ആചരിച്ചു. "The survival is in our hand" എന്നതാണ് ഈ വര്‍ഷത്തെ തീം.
20. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രിയാ മാലിക് സ്വര്‍ണം നേടി
21. ഹാരപ്പന്‍ നാഗരികതയുടെ ഭാഗമായ ധോലാവീര (ഗുജറാത്ത്) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടം
നേടുന്ന നാൽപതാമത്തെ പൈതൃക കേന്ദ്രമാണ് ധോലാവീര.
22. നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബില്‍ഡ് കേരള ഇനിഷ്യേറ്റിവും ഉള്‍പ്പെടുത്തി ഏകോപിത നവകരളം കര്‍മ്മപദ്ധതി 2 രൂപികരിക്കാന്‍ മന്ത്രിസഭാ യോഗംതീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേര് 'വിദ്യാകിരണം” എന്ന് പുനര്‍നാമകരണം ചെയ്യും.
23. ബാഡ്മിന്‍റണില്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം
സ്വന്തമാക്കിയ ഇതിഹാസ താരം നന്ദു നടേക്കര്‍ അന്തരിച്ചു. 1956ല്‍ മലേഷ്യയില്‍
നടന്ന സെലങ്ങോര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയാണ് ചരിത്രത്തില്‍ ഇടം പിടി
ച്ചത്.
24. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടെലിവിഷന്‍ സമഗ്രസംഭാവന പുരസ്കാരം മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാറിന് നല്‍കും. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് സ്ഥാപകനാണ്.
25. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം. 87.58 മീറ്റര്‍ ദൂത്തിലേക്ക് ജാവലിന്‍ പായിച്ചാണ് ചോപ്ര ഇന്ത്യയുടെ ആദ്യ
അത്ലറ്റിക് സ്വര്‍ണനേട്ടത്തിനര്‍ഹനായത്. അഭിനവ് ബിന്ദ്രക്ക് ശേഷം (2008) ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം നേടിയതും നീരജ് ചോപ്രയാണ്.
26. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വെങ്കലം. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് പി വി സിന്ധു.
27. ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയയ്ക്ക് വെങ്കലം. 65 കിലോ വിഭാഗത്തില്‍ കസാഖിസ്ഥാന്റെ ദൌലത് നിയസ്ബെക്കോവിനെ
കീഴടക്കിയാണ് മെഡല്‍ നേടിയത്.
28. ടോക്കിയോ ഒളിമ്പിക്സില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ് ലിന ബോര്‍ഗോഹെയ്ന് വെങ്കലം.
29. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയക്ക് 57 കിലോ വിഭാഗം
ഗുസ്തിയില്‍ വെള്ളി. റഷ്യന്‍ ഒളിമ്പിക്‌കമ്മിറ്റിയുടെ കീഴില്‍ മത്സരിച്ച സൌര്‍ ഉഗേവാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തെകീഴടക്കി സ്വര്‍ണം നേടിയത്.
30. ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ചാണ് ഇന്ത്യ മെഡല്‍ നേടിയത്. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്നത്. മലയാളിയായ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ ഉജ്വല പ്രകടനം ഇന്ത്യന്‍ മെഡല്‍നേട്ടത്തില്‍ നിര്‍ണായകമായി. നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്പോര്‍ടസ്) ആയി സേവനമനുഷ്ഠിക്കുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും രണ്ട് കോടി രൂപ പാരിതോഷികവും സംസ്ഥാനസര്‍ക്കാര്‍ നല്‍കും.
31. ഇറ്റലിയുടെ ലമോണ്ട് മാര്‍സെല്‍ ജേക്കബ്സ് ഒളിമ്പിക്സിലെ വേഗമേറിയ താരം . 100 മീറ്റര്‍ ഫൈനലില്‍ 9.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലമോണ്ട് സ്വര്‍ണ നേട്ടത്തിലെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കാർലെ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡിഗ്രാസ്റ്റെ വെങ്കലവും നേടി.
32. ജമൈക്കയുടെ എലൈന്‍ തോംസണ്‍ വനിതകളുടെ 100 മീറ്റര്‍ മത്സരത്തില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വേഗമേറിയ വനിതാ താരമായി. ഒളിമ്പിക്സിന്റെ 125 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വനിതാ താരമാണ് എലൈന്‍ തോംസണ്‍. ജമൈക്കയുടെ ഷെല്ലി ആണ്‍ ഫ്രേസര്‍, ഷെറീക്ക ജാക്സണ്‍ എന്നിവര്‍ വെള്ളി, വെങ്കല മെഡലുകളും നേടി.
33. 2020 ടോക്കിയോ ഒളിമ്പിക്സില്‍ 39 സ്വര്‍ണം ഉള്‍പ്പെടെ 113 മെഡലുക്ളുമായി അമേരിക്ക മെഡല്‍പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 38 സ്വര്‍ണം നേടിയ ചൈന രണ്ടാം സ്ഥാനവും 27 സ്വര്‍ണവുമായി ആതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനവും നേടി.
34. 2020 ടോക്കിയോ ഒളിമ്പിക്സില്‍ ഏറ്റവുമധികം വ്യക്തിഗത മെഡലുകള്‍ (4 സ്വര്‍ണം 3 വെങ്കലം) നേടിയത് ഓസ്ട്രേലിയന്‍ നീന്തല്‍ താരമായ എമ്മ മക്കിയോന്‍ ആണ്. അമേരിക്കന്‍ നീന്തല്‍ താരമായ കലീബ് ഡ്രസ്സലിനാണ് ഏറ്റവുമധികം സ്വര്‍ണ മെഡലുകള്‍ (5 എണ്ണം).
35. കഥകളിയാചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പുതിരി അന്തരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സര്‍ക്കാരിന്റെ കഥകളി പുരസ്കാരം, സംഗീത നാടക ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.
36. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു.പ്രശസ്ത
ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് മേനോന്‍ മകനാണ്.
37. ജി 20 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ ആദ്യ ഉച്ചകോടി ജൂലൈ 29 ,
30 തീയതികളില്‍ ഇറ്റലിയിലെ റോമില്‍നടന്നു.
38. സൌരയുഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ നീരാവിയുടെ തെളിവുകള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വ്യാഴത്തിന്റെ ഉപഗ്രഹമാണ് ഗാനിമീഡ്.
39. പരമോന്നത കായികബഹുമതിക്ക് നല്‍കുന്ന രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം എന്ന് പുന:നാമകരണം ചെയ്യും. ഹോക്കി ഇതിഹാസമായ ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
40. രാജ്യത്തെ ആദ്യ, ക്രിപ്റ്റോഗാമിക് ഉദ്യാനം ഉത്തരാഖണ്ഡിലെ ദിയോബാനില്‍ ഉദ്ഘാടനം ചെയ്തു. അലങ്കാര സസ്യങ്ങളായും. വിറ്റാമിനുകളുടെയും മിനറലുകളുടെയും സ്രോതസ്സായും ഉപയോഗിക്കുന്ന അപുഷ്പികളായ സസ്യങ്ങളാണ് ക്രിപ്റ്റോഗാമുകള്‍.
41. എക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നര്രേന്ദ മോദി. സമുദ്ര സുരക്ഷ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിലാണ് മോദി അധ്യക്ഷത വഹിച്ചത്. വിഡിയോകോണ്‍ഫറന്‍സ്
വഴിയാണ് രക്ഷാസമിതിചേര്‍ന്നത്. 8 വര്‍ഷമായി യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ താത്കാലിക അംഗമാണ് ഇന്ത്യ.
42. സുവോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായി
ഡോ. ധൃതി ബാനര്‍ജി നിയമിതയായി.
43. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ ഐ.എ.സി വിക്രാന്ത് പ്രഥമ പരീക്ഷണ യാത്ര നടത്തി.
44. പ്രശസ്ത സിനിമസീരിയല്‍ താരം ശരണ്യ ശശി അന്തരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി കാന്‍സറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായി മാറിയ, കണ്ണൂര്‍ സ്വദേശിയായ ശരണ്യ കുറച്ചുനാളുകളായി തിരുവന്തപുരത്ത് താമസിച്ച് വരികയായിരുന്നു.
45. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള (സമുദ്രനിരപ്പില്‍ നിന്നും 19300 അടി ഉയരത്തിൽ) വാഹന ഗതാഗതയോഗ്യമായ പാത കിഴക്കന്‍ ലഡാക്കിലെ ഉംലിങ് ചുരത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
46. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ച ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരിക്ഷിച്ചു.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക> <ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍