CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 SEPTEMBER


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

കറന്റ് അഫയേഴ്‌സ് (സമകാലികം) 2021 സെപ്തംബർ: ചോദ്യോത്തരങ്ങള്‍

1. ടോക്കിയോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യയിക്ക് ചരിത്ര നേട്ടം. 5 സ്വര്‍ണം ഉള്‍പ്പെടെ 18 മെഡലുകളുമായി 24-സ്ഥാനം നേടിയാണ്‌ ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്‌, അവനി ലേഖാര-ഷൂട്ടിംഗ്‌ (1 സ്വര്‍ണം, 1 വെങ്കലം), മനീഷ്‌ നര്‍വാള്‍ ഷൂട്ടിംഗ്‌ ( സ്വര്‍ണം), കൃഷണ നാഗര്‍-ബാഡ്മിന്റണ്‍ (സ്വര്‍ണം) പ്രമോദ്‌ ഭഗത്‌ -ബാഡമിന്റണ്‍ (സ്വര്‍ണം), സുമില്‍ ആന്റില്‍ ജാവലിന്‍ ത്രോ (സ്വര്‍ണം), ദേവേന്ദ്ര ഝജാരിയ-ജാവലിന്‍ ത്രോ (വെള്ളി), യോഗേഷ്‌ കഥുനിയ-ഡിസ്‌കസ്‌ ത്രോ (വെള്ളി) ഭാവിന പട്ടേല്‍-ടേബിള്‍ ദെന്നീസ്(വെള്ളി), നിഷാര്‍ കുമാര്‍ -ഹൈജമ്പ്‌ (വെള്ളി), സുഹാസ യതിരാജ-ബാഡ്മിന്റണ്‍ (വെള്ളി, പ്രവീണ്‍കുമാര്‍-ഹൈജമ്പ്‌ (വെ ള്ളി) സിങ് രാജ് അധാന-ഷൂട്ടിംഗ്‌ (1 വെള്ളി, 1വെങ്കലം), മാരിയപ്പന്‍ തങ്കവേലു-ഹൈജമ്പ് (വെള്ളി), ശരദ്‌ കുമാര്‍ ഹൈജമ്പ്‌ (വെങ്കലം). ഹര്‍വീന്ദര്‍ സിങ്‌ -അമ്പെയ്ത് (വെങ്കലം), മനോജ്‌ സര്‍ക്കാര്‍-ബാഡ്മിന്റണ്‍ (വെങ്കലം), സുന്ദര്‍സിങ്‌ ഗുര്‍ജര്‍-ജാവലിന്‍ ത്രോ (വെങ്കലം) എന്നിവ രാണ്‌ ഇന്ത്യക്കായി മെഡല്‍ നേടിയത്‌.

2. ബി.ബി.സിയില്‍ ആദ്യമായി ഹിന്ദിയില്‍ വാര്‍ത്ത വായിച്ച മാധ്യമ പപവര്‍ത്തക രാജ്നി കൌള്‍ (93) അന്തരിച്ചു. 60 വര്‍ഷം മുമ്പാണ്‌ ബി.ബി.സിയുടെ ആദ്യ ഹിന്ദി വാര്‍ത്താ ബുള്ളറ്റിനില്‍ വാര്‍ത്താവതാരകയായത്‌.

3. സ്വാത്രന്ത്യ സമര സേനാനിയും മയ്യഴി വിമോചനസമരം നേതാവുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവാണ്‌,

4. പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേബ്‌ (85) ഗുഹ അന്തരിച്ചു.

5. 09.09.2021 ന് ഓണ്‍ലൈന്‍ ആയി നടന്ന ബ്രിക്സ് രാജ്യങ്ങളുടെ 13-ഠം സമ്മേളനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. രണ്ടാം തവണയാണ്‌ പ്രധാനമന്ത്രി നര്രേന്ദ മോദി ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷനാകുന്നത്. 2016 ല്‍ ഗോവ ഉച്ചകോടിയിലും മോദി അധ്യക്ഷനായിരുന്നു.

6. ഡി.ആര്‍.ഡി.ഒ യും ഇന്ത്യന്‍ ആര്‍മിയും സംയുക്തമായി വികസിപ്പിച്ച പിസ്റ്റോള്‍ ASMI രാജ്യത്തിന്‌ സമര്‍പ്പിച്ചു.

7. ഇന്ത്യയിലെ ദേശീയ പാതകളിലെ ആദ്യഎയര്‍ സ്ട്രിപ്പ്‌ (എന്‍.എച്ച്‌ റണ്‍വ) രാജസ്ഥാനിലെ ബാഡ്മേര്‍ ദേശീയപാതയില്‍ ഉദ്ഘാടനം ചെയ്തു. സൈനിക വിമാനങ്ങള്‍ക്ക്‌ ഇറങ്ങാന്‍ പാകത്തിലുള്ളതാണ്‌ എയര്‍ സ്ട്രിപ്പ്.

8. അന്താരാഷ്ട്ര ഫുട്‌ ബാളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന പുരുഷ താരമായി
പോര്‍ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോ. 111 അന്താരഷ്ട്ര ഗോളുകള്‍ നേടിയാണ്‌ റൊണാള്‍ഡോ ഒന്നാമതെത്തിയത്‌. 109 ഗോളുകള്‍നേടിയ ഇറാന്‍ താരം അലി ദേയിയാണ്‌ നിലവില്‍ രണ്ടാംസ്ഥാനത്ത്‌.

9. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ അധ്യക്ഷപദവി അക്ഷരമാല ക്രമത്തിലുള്ള അടുത്ത അംഗരാജ്യമായ അയര്‍ലണ്ടിന്‌ കൈമാറി .

10. യു.എസ്‌ ഓപ്പണ്‍ വനിതാ കിരീടം ബ്രിട്ടന്റെ എമ്മ റാഡുക്കാനുവും പുരുഷ കിരീടം റഷ്യയുടെ ഡാനില്‍ മെദ് വെദേവും നേടി, 13 കാരിയായ എമ്മ റാഡുക്കാനു യോഗ്യത റൗണ്ട്‌ കളിച്ചാണ്‌ യു .എസ്‌ ഓപ്പണ്‍ ഫൈനല്‍ റൗണ്ടിലെത്തി കിരീടം നേടിയത്‌. ഫൈനലില്‍ കാനഡയുടെ ലെയ്‌ലാ ഫെര്‍ണാണ്ടസിനെയാണ്‌ തോല്‍പിച്ചത്‌. ചരിത്രത്തിലാദ്യമായാണ്‌ സീഡ്‌ ചെയ്യപ്പെടാത്ത രണ്ട്‌ വനിതാ താരങ്ങള്‍ യു.എസ്‌ ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്‌. പുരുഷ വിഭാഗം ചാമ്പ്യനായ ഡാനില്‍ മെദ്വെദേവിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ്‌. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നോവാക്‌ ജോക്കോവിച്ചിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

11. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്,ഔദ്യോഗിക മൃഗമായി ഹിമാലയന്‍ പുള്ളിപ്പുലിയെയും ഓദ്യോഗിക പക്ഷിയായി കരിങ്കഴുത്തുള്ള കൊക്കിനെയും അംഗീകരിച്ചു.

12. ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഓസ്കാര്‍ ഫെർണാണ്ടസ്‌ (80) അന്തരിച്ചു

13. ശതകോടീശ്വരനായ അസീസ്‌ അക്കുനൌച്ച് മൊറോക്കോയുടെ പുതിയ പ്രധാനമന്ത്രി.

14. മേഘാലയിലെ കോണ്‍തോണ്‍ വില്ലേജ്‌, മികച്ച ടൂറിസം വില്ലേജായി വിനോദസഞ്ചാര മന്ത്രാലയം നോമിനേറ്റ ചെയ്തു.

15. ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ്‌ കൊമേഴ്സിന്റെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍
കോടതിയുടെ സൌത്ത്‌ ഏഷ്യയിലെ മേഖലാ ഡയറക്ടര്‍ ആയി തേജസ്‌ ചൌഹാന്‍ നിയമിതനായി.

16. പ്രശസ്ത മലയാള സിനിമാസീരിയല്‍ താരം റിസ ബാവ (60) അന്തരിച്ചു. 

17. ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ്‌ ചോപ്രക്ക്‌ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം. ജര്‍മനിയുടെ മുന്‍ ലോക ചാമ്പ്യന്‍ ജോഹന്നാസ്‌ വെറ്ററിനാണ്‌ ഒന്നാം റാങ്ക് 

18. ലോക പ്രശസ്ത ഫുടബോള്‍താരവും ജര്‍മനിയുടെ അഭിമാന താരവുമായിരുന്ന
ഗെര്‍ഡ്‌ മുള്ളര്‍ അന്തരിച്ചു. 1974ല്‍ ലോകകപ്പ്‌ നേടിയ പശ്ചിമ ജര്‍മ്മനി ടീമംഗമായിരുന്നു.

19. 1980 ലെ റോം ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബാള്‍ ടിമംഗവും മലയാളിയുമായ ഒളിമ്പ്യന്‍ ഒ. ച്രന്ദശേഖരന്‍അന്തരിച്ചു, ഇന്ത്യന്‍ ഫുടബോള്‍ ടീം മുന്‍
നായകനാണ്‌,
 

20. ഇന്ത്യയുടെ ആദ്യ mRNA അധിഷ്ഠിത കോവിഡ്‌ വാക്സിന്‍ HGCO19 ന്റെ രണ്ടും മുന്നും ഘട്ട പരീക്ഷണത്തിന്‌ ഡ്രഗ്സ്‌ കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി.

21. 2021 ലെ കേരള ശാസ്ത്ര പുരസ്കാരം ലോക പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്‌. സ്വാമിനാഥന്‍, ഭൗതിക ശാസ്ത്ര മേഖലയിലെ പ്രശസ്തനായ പ്രൊഫ. താണു പദ്മനാഭന്‍ എന്നിവര്‍ക്ക്‌ സമ്മാനിക്കും,

22. സംസ്ഥാനത്തെ മുന്‍ പോലീസ്‌ മേധാവി ലോക്നാഥ്‌ ബെഹ്‌റയെ കൊച്ചി മെട്രോ മാനേജിങ്‌ ഡയറക്ടര്‍ ആയിനിയമിച്ചു.

23. ഇന്ത്യന്‍ അത്ലറ്റിക്സിലെ ഇതിഹാസ പരിശീലകനും ആദ്യ ദ്രോണാചാര്യ പുരസ്കാര(1985) ജേതാക്കളിലൊരാളുമായ ഒ.എം നമ്പ്യാര്‍ എന്ന ഒതയോത്ത്‌ മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റായ പി.ടി. ഉഷയുടെ പരിശീലകനായിരുന്നു. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, സര്‍വിസസ്‌, കേരള സ്പോര്‍ട്സ്‌ കൌണ്‍സില്‍, കേരള അത്ലറ്റിക്‌ ടീം എന്നിവയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യം പത്മശ്രി (2021) നല്‍കി
ആദരിച്ചിട്ടുണ്ട്‌.

24. കെനിയയുടെ തലസ്ഥാനമായ നയ്റോബിയില്‍നടക്കുന്ന അണ്ടര്‍ 20 ലോക
അത്ലറ്റിക്സില്‍ മിക്സഡ്‌ റിലേയില്‍ (4X400) ഇന്ത്യന്‍ ടീമിന്‌ വെങ്കല മെഡല്‍. എസ്‌.ഭരത്‌, പ്രിയ മോഹന്‍, സുമി, കപില്‍ എന്നിവരടങ്ങിയ ടീമാണ്‌ മെഡല്‍ നേടിയത്‌,

25. അണ്ടര്‍ 20 ലോക അത്ലറ്റിക്സില്‍ ലോങ് ജമ്പില്‍ ഇന്ത്യയുടെ ഷൈലി സിങ്ങിനും 10 കിലോമിറ്റര്‍ നടത്തത്തില്‍ അമിത്‌ ഖാത്രിക്കും വെള്ളിമെഡല്‍. മലയാളിയായ റോബര്‍ട്ട് ബോബി ജോര്‍ജ്‌ ആണ്‌ ഷൈലി സിങ്ങിന്റെ പരിശീലകന്‍

26. മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തര്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിങ്‌ ആന്തരിച്ചു. 89 വയസായിരുന്നു.

27. മനുഷ്യാവകാശ പ്രവര്‍ത്തകയും ലോക പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞയും
ഗ്രന്ഥകാരിയുമായ ഗെയില്‍ ഓംവെറ്റ്‌ അന്തരിച്ചു.അമേരിക്കയിലെ മിനിയ പോളിസി സ്വേദേശിയായ ഓംവെറ്റ്‌ 1983ല്‍ ആണ്‌ ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചത്‌.

28. 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ളയ്ക്ക്‌ ലഭിച്ചു. ആകസ്മികം” എന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കാണ്‌ പുരസ്കാരം, അദ്ദേഹത്തിന്റെ 'പ്രളയം' എന്ന നാടകത്തിന്‌ 1972 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്‌ വൈക്കം സ്വദേശിയാണ്‌. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍, ബനാറസ്‌ ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

29. ബ്രിക്സ്‌ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ 2-ഠമത്‌ മീറ്റിംഗിന്‌ ഇന്ത്യന്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും.

30. സുഡോകു ഗെയിമിന്റെ ഉപജ്ഞാതാവ്‌ മാഗി കാജി അന്തരിച്ചു.

31. കോവിഡ്‌ മഹാമാരിയില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്‌ മിഷന്‍ വാത്സല്യ

32. ഇന്ത്യ-ഫിലിപ്പീന്‍സ്‌ സംയുക്ത നാവികസേനാ അഭ്യാസം ആഗസ്ത്‌ 23 ന് ദക്ഷിണ ചൈനാകടലില്‍ നടന്നു.

33. ഇന്ത്യ-കസാക്കിസ്ഥാന്‍, 5 മത്‌ സംയുക്ത സേന അഭ്യാസം (KAZIND-21) ആഗസ്ത്‌ 30 മുതല്‍ സെപ്റ്റംബര്‍ 11 വരെ കസാക്കിസ്ഥാനിലെ ഐഷ ബിബിനില്‍
നടക്കും.

34. ലോക ജല വാരം 2021 ആഗസ്റ്റ്‌ 23 മുതല്‍ 27 വരെ ഓണ്‍ലൈന്‍ ആയി ചേര്‍ന്നു. ആഗോള ജല പ്രശ്നങ്ങളും അന്താരാഷ്ട്ര വികസനവുമായി ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കുന്നതിനായി 1991 മുതല്‍ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (SIWI) സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണ്‌ ലോക ജല വാരം, പ്രതിരോധശേഷി വേഗത്തില്‍ കെട്ടിപ്പടുക്കുക' എന്നതാണ്‌ 2021 ലെ ലോക ജല വാരാചരണത്തിന്റെ തീം.

35. താലിബാന്‍ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാ ദൌത്യത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ ദേവി ശക്തി എന്ന്‌ നാമകരണം ചെയ്തു. 
 

<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here