CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2021 OCTOBER
1.രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിനുള്ള അംഗീകാരമായി, ഇന്ത്യ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു.
2. ഹോക്കിയിലെ മികച്ച ഗോള്‍ കീപ്പര്‍ക്ക് അന്താരാഷ്ട ഹോക്കി ഫെഡറേഷന്‍ നല്‍കുന്ന പുരസ്കാരം മലയാളി താരം പിആര്‍ ശ്രിജേഷിന്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ പ്രകടനമാണ് ശ്രീജേഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത് .
3. വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റിന്റെ 45മതു വയലാര്‍ അവാര്‍ഡ് ബെന്യാമിന്. “മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ആണ് അവാര്‍ഡിന് അര്‍ഹമായത്,
4. മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി പി നായര്‍ അന്തരിച്ചു. തിരുവനന്തപുരം കളക്ടര്‍,സിവില്‍ സപ്ലൈസ്‌ഡയറക്ടര്‍, നികുതി, തൊഴില്‍, ആഭ്യന്തര വകുപ്പുകളുടെ സെക്രട്ടറി, ഭരണ പരിഷ്കാര കമ്മീഷന്‍ അംഗം, ദേവസ്വം കമ്മിഷണര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
5. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചറി കുറിച്ച ഇന്ത്യയുടെ
സ്മൃതി മന്ഥാന, ഡേ നൈറ്റ് (പിങ്ക് ബോള്‍) ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. ഓസ്ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരി, ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്നി നേട്ടങ്ങളും ഇരുപത്തിയഞ്ചുകാരിയായ സ്മൃതി സ്വന്തമാക്കി.
6. തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ (83) അന്തരിച്ചു.കേരള ലളിതകല അക്കാഡമിയുടെ ചെയര്‍മാനും കേരള കാര്‍ട്ടൂണ്‍ അക്കാഡമി സ്ഥാപക ചെയര്‍മാനും ആയിരുന്നു.
7. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള ലേലനടപടികള്‍ പൂര്‍ത്തികരിച്ച് കേന്ദ്ര സര്‍ക്കാര്‍.18,000 കോടി രൂപയ്‌ക്കു ടാറ്റാ സണ്‍സിന്റെ ഉപകമ്പനിയായ ടലസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത്.
8. ഒക്ടോബര്‍ 11 നു, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലം സ്വദേശിയും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമടക്കം അഞ്ചു
സൈനികര്‍ക്കു വീരമൃത്യു. കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശിൽപാലയത്തില്‍ വൈശാഖ് ആണ് വീരമൃത്യുവരിച്ച മലയാളി.
9. ലോകകപ്പ് യോഗ്യതാ റണ്ടില്‍ ലക്സംബര്‍ഗിനെതിരെ ഹാട്രിക് നേടിയതോടെ
അന്താരാഷ്ട്ര ഫുടബോളില്‍ പത്ത് “ഹാട്രിക്" നേടുന്ന ആദ്യ പുരുഷ താരമായി
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ഏഴ് ഹാട്രിക് നേടിയിട്ടുണ്ട്.
10. നാലുതവണകളിലായി 16 വര്‍ഷം ജര്‍മനിയെ നയിച്ച അംഗല മെര്‍ക്കല്‍ ജര്‍മനിയുടെ ചാന്‍സലര്‍ സ്ഥാനമൊഴിയുന്നു. ജര്‍മനിയില്‍ ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യത്തെ വനിതയാണ് 2005ല്‍ അധികാരമേറ്റ മെര്‍ക്കല്‍.
11. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കുന്നതിന് യു എസ് പ്രസിഡന്റ് ജോബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചു. യു.എസ്, റഷ്യ, യുകെ, ചൈന, ഫ്രാന്‍സ് എന്നി 5 സ്ഥിരാംഗങ്ങളും രണ്ടുവര്‍ഷം കൂടുമ്പോള്‍ മാറുന്ന 10 താല്‍കാലിക അംഗങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. കാലത്തിന് അനുസൃതമായി ഇതില്‍ മാറ്റംവരുത്തണം എന്നാണ് ഇന്ത്യയുടെ ആവശ്യം.
12. ദി ലോ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ്, സുപ്രീം
കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്. ജസ്റ്റിസ് കൃഷ്ണയ്യരുടെ ചിത്രം ആലേഖനം ചെയ്ത ശില്‍പവും 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാര്‍ഡ്.
13. കേരളം നടപ്പാക്കുന്ന പങ്കാളിത്ത സൌഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ “കാരവന്‍ കേരള'യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടുറിസ്റ്റ് കാരവന്‍ പുറത്തിറക്കി.
14. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമായി അയര്‍ലന്‍ഡിന്റെ ആമി ഹണ്ടര്‍. വനിതകളുടെ ഏകദിനത്തില്‍ സിംബാബ്വേക്കെതിരെ, തന്റെ പതിനാറാം ജന്മദിനത്തിലാണ് ഹണ്ടര്‍ സെഞ്ച്വറിനേട്ടം സ്വന്തമാക്കിയത്.
15. റഷ്യന്‍ പാര്‍ലമെന്റിലെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ “യുണൈറ്റഡ് റഷ്യ” പാര്‍ട്ടി മുന്നില്‍ രണ്ടിലേറെ ഭൂരിപക്ഷത്തോടെ വിണ്ടും സമ്പൂര്‍ണ്ണ മേധാവിത്വം നേടി.
16. ഡ്യൂറാന്‍ഡ് കപ്പ് ഫുടബോളില്‍ ഐഎസ്‌എല്‍ക്ലബ് എഫ്‌സി ഗോവ ജേതാക്കളായി. കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബിനെ ഏകപക്ഷിയമായ ഒരു ഗോളിന് കീഴടക്കിയാണ് എഫ് സി ഗോവ കിരീടം
ചൂടിയത്. 1888ല്‍ തുടക്കംകുറിച്ച ഡ്യൂറാന്‍ഡ് കപ്പ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുടബോള്‍ ടൂര്‍ണമെന്റാണ്.
17. സോച്ചിയിലെ റഷ്യന്‍ ഗ്രാന്‍പ്രിയില്‍ ചാമ്പ്യനായതോടെ മെഴ്‌സിഡീസ് ഡ്രൈവര്‍
ലൂയിസ് ഹാമില്‍ട്ടന്‍ ഫോര്‍മുല വണ്‍ കാറോട്ട മല്‍സരത്തില്‍ 100-ാം വിജയമെന്ന
അവിശ്വസനീയ നേട്ടം കൈവരിച്ചു. 91 ഗ്രാന്‍ പ്രി വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എഫ്-1 ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറാണ് ഹാമില്‍ട്ടന് തൊട്ടുപിന്നിലുള്ളത്.
18. ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനു കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) നല്‍കുന്ന ശാന്തിസ്വരുപ് ഭടനാഗര്‍ പുരസ്കാരത്തിന് മലയാളിയായ ഡോ. ജീമോന്‍ പന്യാംമാക്കല്‍ അര്‍ഹനായി. പ്രിവന്റീവ് കാര്‍ഡിയോളജി മേഖലയിലെ സംഭാവനകള്‍ക്കാണ്, വൈദ്യശാസ്ത്ര വിഭാഗത്തിലെ ഭട്നാഗര്‍ പുരസ്കാരത്തിനു ഡോ.ജീമോനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനതുക.
19. ക്ലാസിക് ടിവി പരമ്പര സ്റ്റാര്‍ട്രെക്കിലെ ക്യാപ്റ്റന്‍ കിര്‍ക്കിന്റെ വേഷത്തിലൂടെ ലോക പ്രശസ്തനായ നടന്‍ വില്യം ഷാട്നര്‍ (90) ലോകത്തെ ഏറ്റവും പ്രായമുള്ള ബ
ഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി.
20. ഈ വര്‍ഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയി്ക്ക്. “ചോപ്പ്” സിനിമയിലെ “മനുഷ്യനാകണം” എന്ന പ്രശസ്ത ഗാനത്തിന്റെ രചനയ്ക്കാണ് അവാര്‍ഡ്. 15001 രൂപയും പ്രശസ്തിപത്രവുംഫലകവും അടങ്ങുന്ന പുരസ്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കും ചേർന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
21. ഇന്ത്യ ആതിഥേയരാകുന്ന 2022ലെ അണ്ടര്‍ 17 ഫുടബോള്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായി ഇഭ. പെണ്‍സിംഹത്തിന്റെ പ്രതീകമാണിത്. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധാനം ചെയ്യുന്നത് എന്ന് ഫിഫ വ്യക്തമാക്കി.
22. സാഫ് കപ്പ് ഫുടബോളില്‍ ആതിഥേയരായ മാലദ്വീപിനെതിരെ നേടിയ ഇരട്ട ഗോളോടെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഗോള്‍വേട്ടയില്‍ ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടക്കുകയും അര്‍ജന്റീനയുടെ ലയണല്‍ മെസ്റ്റിക്ക് തൊട്ടരികിലെത്തുകയും ചെയ്തു. 155 മത്സരങ്ങളില്‍ നിന്ന് മെസ്സി 80 ഗോള്‍ നേട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് 124 കളികളില്‍ നിന്ന് 79 ഗോളോടെ ഛേത്രി മിന്നും നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
23. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി. “ബില്ല്യണ്‍ ചിയേഴ്‌സ് ജേഴ്സി” എന്ന പേരിട്ടിരിക്കുന്ന വസ്ത്രത്തിന് കടുംനീല നിറമാണ്. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലും ഒമാനിലുമാണ് ട്വന്‍റി-20 ലോകപ്പ്.
24. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വിഎം കുട്ടി (86) എന്ന വടക്കുംകര മുഹമ്മദ്കുട്ടി അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, പരീക്കുട്ടി അവാര്‍ഡ്, എംഇ എസ് അവാര്‍ഡ്, കുഞ്ചന്‍ സ്മാരകട്രസ്റ്റ് അവാര്‍ഡ് തുടങ്ങി 250ലധികം പുരസ്കാരങ്ങള്‍ നേടിയ വി എം കുട്ടിയെ തിരൂര്‍ തുഞ്ചന്‍ മലയാള സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു. വിവിധ
സിനിമകളില്‍ സംഗിത സംവിധാനം ഗാനരചന, അഭിനയം, ഗാനാലാപനം എന്നിവ നിര്‍വഹിച്ചു.
25. രാജ്യത്തെ അടിസ്ഥാനവികസനം പദ്ധതികള്‍ക്ക് ശക്തിയും വേഗവും പകരാനായി 100 ലക്ഷം കോടി രൂപയുടെ “ഗതി ശക്തി” ദേശീയ മാസ്റ്റര്‍ പ്ലാന്‍ ', പ്രധാനമന്ത്രി നര്രേദ്രമോഡി ഉദ്ഘാടനം ചെയ്തു.
26. സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രുപ്പ് ഏറ്റെടുത്തു. വിമാനത്താവളത്തിന്റെ
പേരില്‍മാറ്റമുണ്ടാകില്ല.
27. നായകന്‍, വില്ലന്‍, സ്വഭാവ നടന്‍ എന്നിങ്ങനെ അനായാസ വേഷപ്പകര്‍ച്ചകളിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനയ പ്രതിഭകളില്‍ ഒരാളായിമാറിയ നെടുമുടി വേണു(73) അന്തരിച്ചു. കേശവന്‍ വേണുഗോപാല്‍ എന്നാണ് യഥാര്‍ഥ പേര്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടു. മൂന്ന് ദേശീയ സിനിമാ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
28. ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്ത് പുതുതായി കണ്ടെത്തിയ ദ്വീപിന് കെക്കര്‍ട്ടാക്ക് അവനാര്‍ലെ എന്ന് പേരിട്ടു. ഏറ്റവും വടക്കേയറ്റത്തുള്ളത് എന്നാണ് ഗ്രീന്‍ലാന്‍ഡ് ഭാഷയില്‍ ഇതിനര്‍ത്ഥം.
29. ശാസ്ത്ര മേഖലയിലെ പ്രശസ്തമായ ബ്രേക് ത്രൂ പ്രൈസിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ശങ്കര്‍ ബാലസുബ്രഹ്മണ്യൻ അര്‍ഹനായി. ഡി. എന്‍. എ വിശകലനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ജീവശാസ്ത്ര മേഖലയിലാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്.
30. തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പ്രഥമ അക്കിത്തം പുരസ്കാരം
എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. സാഹിത്യ സാംസ്കാരിക മേഖലക്ക്
നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.
31. യൂറോപ്പിലെ ആദ്യ വനിതാ ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് ഐസ്‌ലാന്‍ഡില്‍. റുവാണ്ട (61.3%), ക്യൂബ (53.4%), നിക്കരാഗ്വ (50.6%) മെക്സിക്കോ (50%), യു.എസ്.എ (50%) എന്നിവയാണ് ഐസ്‌ലാന്‍ഡിന് പുറമെ ശ്രദ്ധേയമായ രീതിയില്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യമുള്ള രാജ്യങ്ങള്‍.
32. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ (എ.ബി.സി ) ചെയര്‍മാനായി ദേബബ്രത മുഖര്‍ജിയെ തെരഞ്ഞെടുത്തു.
33. ലോകപ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനും മലയാളിയുമായ പ്രൊഫ.താണു പത്മനാഭന്‍ അന്തരിച്ചു.രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആരദരിച്ചിട്ടുണ്ട്. കേരള
സര്‍ക്കാരിന്റെ 2021 ലെ ശാസ്ത്രപുരസ്കാര ജേതാവാണ്.
34. ജി - 20 രാജ്യങ്ങളുടെ സമ്മേളനത്തിലേക്കുള്ള ഇന്ത്യയുടെ “ഷെര്‍പ്പ'യായി കേന്ദ്ര
വ്യവസായ മന്ത്രി പിയൂഷ് ഗോയലിനെ നിയമിച്ചു.
35. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്. സുധാകരന്‍ രാമന്തളിക്ക് പരി
ഭാഷക്കുള്ള പുരസ്കാരവും ലഭിച്ചു.
36. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. എം റോയ് അന്തരിച്ചു. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റും ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്‍ സെക്രട്ടറി ജനറലുമായിരുന്നു.
37. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതകള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ മദര്‍ തെരേസ പുരസ്കാരം സിനിമ സീരിയല്‍ താരം സീമ ജി നായര്‍ക്ക് സമ്മാനിച്ചു.
38. ടൈം മാഗസിന്റെ, 2021 ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇടംപിടിച്ചു.
39. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലിന്റെ പുതിയ പകര്‍പ്പ്
'ആകാള്‍ പ്രൈം' ഒഡിഷയിലെ ചന്ദിപ്പുരില്‍ നിന്നും വിജയകരമായി പരിക്ഷിച്ചു.
40. പരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്ത് അധികാരമേറ്റു.
41. വാര്‍ത്ത ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) ചെയര്‍മാനായി അവിക് സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ട് വര്‍ഷമാണ് കാലാവധി.
42. ഗുജറാത്ത് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറായി നിമാബെന്‍ ആചാര്യ
അധികാരമേറ്റു
43. ഹൈദരാബാദ് സ്വദേശിയായ പതിനേഴുകാരന്‍ ആര്‍. രാജ ഋതിക് ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന 70-ഠമത് ഇന്ത്യക്കാരനായി.
44. കാകതീയ രാജവംശത്തിന്റെ ഭരണ കാലമായ എ.ഡി 1213 ല്‍ നിര്‍മിച്ച തെലങ്കാനയിലെ രാമപ്പക്ഷ്രേതം യുനെസ്കോയുടെലോക പൈതൃക പട്ടികയില്‍ ഇടംനേടി.
45. 73-മത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോമഡി സീരീസ് വിഭാഗത്തില്‍ ജേസണ്‍ സുഡേകിസ് മികച്ച നടനും ജീന്‍ സ്മാര്‍ട്ട് മികച്ച നടിയുമായി. ഡ്രാമ സീരീസ് വിഭാഗത്തില്‍ ജോഷ് ഒ കോണര്‍ മികച്ച നടനും ഒലിവിയ കോള്‍മാന്‍ മികച്ച നടിയുമായി. ലിമിറ്റഡ് ഡ്രാമ /മൂവി വിഭാഗത്തില്‍ ഇവാന്‍ മക്ഗ്രിഗോര്‍ മികച്ച നടനും കേറ്റ് വിന്‍സ്ലെറ്റ് മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
47. 2021 ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡകസ് റാങ്കിങ്ങില്‍ ഇന്ത്യക്ക് 46-ാം സ്ഥാനം. സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് ഒന്നാം സ്‌ഥാനത്ത്.
48. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇല്രക്ടിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ ഹിമാചല്‍ പ്രദേശിലെ കാസയില്‍ ഉദ്ഘാടനം ചെയ്തു.
49. ക്രിക്കറ്റില്‍ ബാറ്റുചെയ്യുന്നയാള്‍ ഇനിമുതല്‍ 'ബാറ്റര്‍' എന്നറിയപ്പെടും.
50. കേരള വനിത കമ്മിഷന്‍ പുതിയ അധ്യക്ഷയായി പി സതീദേവി ചുമലയേല്‍ക്കും.
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക>
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക> <ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍